താൾ:CiXIV137.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 24 —

ണ്ടായിരുന്നു. ഏതെങ്കിലും പുത്രിയെ കാണായ്കയാൽ വൃദ്ധനായ രാജാ
വിന്ന കുറെ കാലത്തെക്ക വളരെ വ്യസനത്തിന്ന കാരണമായി. ഇങ്ങി
നെ സൊദരിമാരും കൂടിയില്ലാതെ ഏകപുത്രനായി തീൎന്ന പ്രതാപചന്ദ്ര
ന്ന ചെറുപ്പത്തിൽതന്നെ താരാനാഥനും സ്വൎണ്ണമയീദെവിയും ചങ്ങാതി
മാരായി തീൎന്നു. അവർ മൂന്ന പെരും പരസ്പരം വളരെ സ്നെഹത്തൊടു
കൂടിയും, എപ്പൊഴും ഒരുമിച്ചും, വളരുകയാൽ താരാനാഥനും സ്വൎണ്ണമ
യിയും ചന്ദനൊദ്യാനത്തിലെക്ക പാൎപ്പ മാറ്റിയപ്പൊൾ, പ്രതാപചന്ദ്രന്ന
വളരെ ബുദ്ധിക്ഷയമുണ്ടായി. ഉദ്യാനഭവനത്തിൽ വാസം വളരെ സു
ഖമാണെങ്കിലും, താരാനാഥന്നും, സ്വൎണ്ണമയിക്കും, തങ്ങളുടെ പ്രിയസഖാ
വായ രാജകുമാരനെയും, നിത്യൊത്സവവതിയായിരിക്കുന്ന രാജധാനി
യിലെ ഓരൊ ആഘൊഷങ്ങളെയും കാണ്മാൻ കഴിയായ്കയാൽ ആ മാ
റ്റം ഒട്ടുംതന്നെ സന്തൊഷത്തെ ഉണ്ടാക്കീല. ചില ദിവസങ്ങളിൽ പ്ര
താപചന്ദ്രൻ രാജാവിനൊട സമ്മതം വാങ്ങി ചന്ദനൊദ്യാനത്തിലെക്ക
പൊരും. ഉദ്യാനത്തിൽ എത്തി ഒന്നൊ രണ്ടൊ ദിവസം താമസിച്ച രാ
ജധാനിയിലെക്ക തന്നെ മടങ്ങുകയും ചെയ്യും. അതകൊണ്ട രാജാവിന്ന
ഒട്ടും അപ്രിയം ഉണ്ടാവുകയില്ലതാനും. എന്നാൽ അഞ്ചാറുമാസമായിട്ട
രാജകുമാരൻ ചന്ദനൊദ്യാനത്തിൽ വന്നാൽ എട്ടപത്ത ദിവസം താമസി
ച്ചല്ലാതെ മടങ്ങിപ്പൊവുകയില്ല. കൂടെകൂടെ വരികയും ചെയ്യും. അത
കൊണ്ടും രാജാവിന്ന ഒട്ടും അപ്രിയം ഉണ്ടായില്ല. എന്തകൊണ്ടെന്നാൽ
അഘൊരനാഥൻ ഉള്ളതകൊണ്ട, ആയാൾ ഉണ്ണിയുടെ മെൽ നല്ലവണ്ണം
ദൃഷ്ടിവെച്ചു കൊള്ളുമെന്ന രാജാവിന്ന നല്ല വിശാസം ഉണ്ടായിരുന്നു.
അഘൊരനാഥന്നും രാജകുമാരൻ വരുന്നത വളരെ സന്തൊഷമായിരു
ന്നു. അങ്ങിനെയിരിക്കെ പ്രതാപചന്ദ്രനും സ്വൎണ്ണമയീദെവിയും തമ്മി
ലുള്ള സ്നെഹത്തിന്ന ഒരു മാറ്റം സംഭവിച്ചു. പ്രതാപചന്ദ്രന്ന കുറെക്കാ
ലമായിട്ട സ്വൎണ്ണമയിയെക്കുറിച്ച അധികമായി ഇഷ്ടം തൊന്നിതുടങ്ങീ
ട്ടുണ്ടായിരുന്നു. ആദിയിൽ അതിന്ന കാരണമെന്തായിരിക്കാമെന്ന ത
നിക്കതന്നെ അറിവാൻ കഴിഞ്ഞില്ല. ഒരു സംവത്സരത്തിന്നിപ്പുറം അ
ത പ്രത്യക്ഷമായി കാണിക്കുവാനും തുടങ്ങി. എന്തെങ്കിലും വിശെഷിച്ച
ഒരു വസ്തു തനിക്ക കിട്ടിയാൽ അത അപ്പൊൾതന്നെ ദെവിക്കകൊടു
ക്കും. എവിടെ എങ്കിലും പൊയാൽ പ്രധാനമായ സ്ഥാനത്തിൽ ദെ
വിയെ ഇരുത്തും. ദെവിയുടെ ഹിതം എന്തെന്ന പറയാതെ തന്നെ അ
റിഞ്ഞ പ്രവൃത്തിക്കും. താരാനാഥനെ കുറിച്ചുള്ള സ്നെഹത്തിന്ന ഒട്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/32&oldid=192790" എന്ന താളിൽനിന്ന് ശേഖരിച്ചത്