താൾ:CiXIV137.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 22 —

യിരുന്നു. എന്നാൽ ശരീരസൌഖ്യം പൊരായ്കയാലൊ മറ്റൊ, കുറച്ച
കാലമായി സ്ഥിരവാസം തന്നെ ചന്ദനൊദ്യാനത്തിൽ ആക്കിയിരിക്കുന്നു.
എങ്കിലും രാജ്യഭാരത്തിന്റെ അമരം യാതൊരാൾക്കും താൻ കൈവിട്ട
കൊടുത്തിട്ടുണ്ടായിരുന്നതുമില്ല. അഘൊരനാഥന്റെ ഒരുമിച്ച സ്വൎണ്ണ
മയീദെവി എന്നൊരു കുമാരിയും, താരാനാഥൻ എന്നൊരു കുമാരനും
കൂടിയുണ്ടായിരുന്നു. നായാട്ടിൽ അതി സാഹസമായി ആനയുടെ മു
മ്പിൽ ഓടിച്ചുവന്നിരുന്നു എന്ന പറഞ്ഞ കുമാരനാണ താരാനാഥൻ.
ആ ചെറുപ്പക്കാരായ സൊദരീ സൊദരന്മാൎക്ക അച്ശനമ്മമാർ ഇല്ലായ്ക
യാൽ എളയച്ശനായ അഘൊരനാഥന്റെ രക്ഷയിലാണ അവർ വള
ൎന്നവരുന്നത. അഘൊരനാഥന്റെ ജ്യെഷ്ടനും, മെല്പറഞ്ഞ ചെറുപ്പക്കാ
രുടെ അച്ശനും ആയി കപിലനാഥൻ എന്നൊരാൾ ഉണ്ടായിരുന്നു. ക
ലിംഗ മഹാരാജാവിന്റെ പ്രധാന മന്ത്രിയായിരുന്ന അദ്ദെഹത്തെ, രാ
ജാവിന്നും രാജ്ഞിക്കും പ്രാണ വിശാസമായിട്ടായിരുന്നു. രാജ്ഞി മ
രിച്ചശെഷം, രാജാവിന്ന മുമ്പത്തെപ്പൊലെ ബുദ്ധിക്ക ശക്തിയും സ്ഥൈ
ൎയ്യവും ഇല്ലാതായി. വാൎദ്ധക്യത്തിന്റെ അതിക്രമങ്ങളും തുടങ്ങി. കു
ടിലന്മാരായ ചില സചിവമാരുടെയും, വാൎദ്ധക്യത്തിലുണ്ടാകുന്ന ചില
ചപലതകൾക്ക കൊണ്ടാടിനിന്നിരുന്ന ഒരു വെശ്യയുടെയും പൈശൂന്യ
ത്താൽ, അകാരണമായിട്ട അതി വിശ്വസ്തനായ ആ കപിലനാഥനെ
കാരാഗൃഹത്തിലാക്കെണമെന്ന രാജാവ കല്പിക്കുകയും, അദ്ദെഹം ഏക
ശാസനയായി ഭരിച്ചിരുന്ന രാജ്യത്തിൽ തന്നെ, ഒരു കാരഗൃഹത്തിൽ
വസിക്കുവാനുള്ള ദൈന്യതയെ ഭയപ്പെട്ട സ്വന്തം കയ്യിനാൽ ജീവനാ
ശം വരുത്തിയിരിക്കുന്നു എന്നുമാണ വൎത്തമാനം. താരാനാഥന്ന ഇരിപ
ത്തരണ്ട വയസ്സ പ്രായമായി വിദ്യാഭ്യാസവും മറ്റും വെണ്ടതപൊലെ
കഴിഞ്ഞു. അഘൊരനാഥന്റെ ശിക്ഷയാൽ ശസ്ത്രശാസ്ത്രത്തിൽ അധി
കം നിപുണനായി തീരുകയും ചെയ്തു. സ്വൎണ്ണമയീദെവിക്ക പതിനെഴ
വയസ്സായി. അഘൊരനാഥന്റെ സഹവാസം കൊണ്ട രണ്ടപെൎക്കും
വളരെ ബുദ്ധിഗുണം ഉണ്ടായിട്ടുണ്ട. താരാനാഥന്ന ഇരുപത വയസ്സാ
യവരെയും, രാജധാനിയിൽ തന്നെ ആയിരുന്നു സൊദരീ സൊദരന്മാ
ർ പാൎത്തിരുന്നത. കപിലനാഥൻ രാജാവിന്റെ കൊപം നിമിത്തം
ആത്മ ഹത്യ ചെയ്തു എന്ന രാജാവ കെട്ടപ്പൊൾ ശുദ്ധാത്മാവായ അദ്ദെ
ഹത്തിന്ന അതി കഠിനമായ പശ്ചാത്താപം ഉണ്ടായി. അതിന്ന കാരണ
ഭൂതന്മാരായ ചില ദുഷ്ട സചിവന്മാരെ അപ്പൊൾ തന്നെ കാരാഗൃഹ
ത്തിലാക്കുവാൻ കല്പിച്ചു. കപിലനാഥന്റെ സന്താനങ്ങളെ വെണ്ടും

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/30&oldid=192787" എന്ന താളിൽനിന്ന് ശേഖരിച്ചത്