താൾ:CiXIV137.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

രാജകുമാരൻ:- "സൊദരന്മാരുണ്ടൊ" എന്ന ചൊദിച്ചു.

വൈരാഗി:- ചൂണ്ടാണി വിരൽ കൊണ്ട ഒന്ന എന്ന കാണിച്ചു.

രാജകുമാരൻ:- ആയാൾ ഇപ്പൊൾ ഇവിടെയുണ്ടൊ?

വൈരാഗി:- "ഇല്ല" എന്ന കാണിച്ചു. പിന്നെ കയ്യ കൊണ്ടും
തല കൊണ്ടും മറ്റ ചില ആംഗ്യങ്ങൾ കാണിച്ചതിന്ന, സമീപം ഒരു
ദിക്കിൽ സുഖമായിരിക്കുന്നു എന്നൎത്ഥമാണെന്ന ശിഷ്യർ വ്യാഖ്യാനിച്ചു.
അപ്പൊൾ രാജകുമാരൻ കുറെ പ്രസന്നതയൊടുകൂടി സ്വൎണ്ണമയിയുടെ മു
ഖത്തെക്ക നൊക്കി. അടുക്കെ നിന്നിരുന്ന ഒരു ബ്രാഹ്മണൻ പറഞ്ഞു.
"അത ശരിയാവാൻ സംഗതിയുണ്ട. നായാട്ടിന്ന വളരെ സമൎത്ഥനായ
ഒരു ചെറുപ്പക്കാരൻ അവന്തി രാജ്യത്ത ഇയ്യടെ അഭിഷെകം കഴിഞ്ഞ
യുവരാജാവിന്റെ കൂടെ സുഖമായി താമസിച്ചവരുന്നു എന്നൊരു വൎത്ത
മാനം "ഞാൻ കെൾക്കയുണ്ടായി."

രാജകുമാരൻ:- "അത താരാനാഥനാണെന്നുള്ളതിന്ന ആക്ഷെ
പമുണ്ടൊ? വെഗത്തിൽ ആളെ അങ്ങൊട്ട അയച്ച, ആയാളെ വരുത്തെ
ണം" എന്ന പ റഞ്ഞു.

സ്വൎണ്ണമയി:- "ഞാൻ ഒരു ചൊദ്യം ചൊദിക്കട്ടെ" എന്ന പറ
ഞ്ഞ, "എന്റെ സൊദരന്ന എത്ര വയസ്സായി?" എന്ന ചൊദിച്ചു.

വൈരാഗി:- അല്പംആലൊചിച്ച ഇരിപത്തമൂന്ന എന്നകാണിച്ചു.

സ്വൎണ്ണമയി:- ആശ്ചൎയ്യം അത ശരിതന്നെയല്ലൊ. ആകട്ടെ.
എൻറ അച്ശ ന്ന എത്ര വയസ്സായി?

വൈരാഗി:- അമ്പത്തനാല എന്ന കാണിച്ചു.

സ്വൎണ്ണമയി:- ഇനി എത്ര കാലം ഇരിക്കും അച്ശൻ?

വൈരാഗി:- വളരെക്കാലം കീൎത്തിമാനായിരിക്കുമെന്ന കാണിച്ചു.

സ്വൎണ്ണമയി:- മതി. മതി. വളരെക്കാലം മുമ്പെ അന്തരം വന്നു
പൊയ എന്റെ അച്ശൻ ഇനിയും ദീൎഘായുസ്സായിരിക്കുമെന്നല്ലെ ഇവൻ
പ റഞ്ഞത? മതി. ഇനി, എനിക്ക ചൊദ്യം ഒന്നും ഇല്ല. വല്ലതും കൊ
ടുത്ത വെഗത്തിൽ പറഞ്ഞയച്ചാൽ നന്നായിരുന്നു എന്ന ഭൎത്താവിനൊട
പറഞ്ഞു.

രാജകുമാരൻ:- "അതിൽ ഒന്നിൽമാത്രമല്ലെ തെറ്റിപ്പൊയുള്ളൂ. എ
ത്രയൊഗ്യന്മാരും പ റഞ്ഞത മുഴുവനും ശരിയായിരിക്കുകയില്ല. ദിവ്യന
ല്ലെങ്കിലും സാമാന്യനല്ലെന്ന തീൎച്ച തന്നെ," എന്ന തന്റെ അടുത്ത
നിന്നിരുന്നവരൊടായിട്ട പറഞ്ഞു. അതിന്നിടയിൽ വൈരാഗി, മട
ക്കി, മുദ്രവെച്ച, ഭദ്രമാക്കിയ ഒരു ഓല കയ്യിൽ എടുത്ത ചില ആംഗ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/46&oldid=192811" എന്ന താളിൽനിന്ന് ശേഖരിച്ചത്