താൾ:CiXIV137.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

ങ്ങൾ കാണിച്ച തുടങ്ങി. ആ എഴുത്തിൽ ൟശ്വര കല്പിതം എഴുതിയി
രിക്കുന്നു എന്നും, അത വാങ്ങി ഭദ്രമായി സൂക്ഷിച്ച മൂന്നാം ദിവസം ചു
രുക്കത്തിൽ ഒരു പൂജ കഴിച്ച, വിപ്രനെക്കൊണ്ട കെട്ടഴിപ്പിച്ച നൊക്കി
യാൽ, അതിൽ ൟശ്വര കല്പിതം മനുഷ്യഭാഷയിൽ പ്രത്യക്ഷമായി
എഴുതിയിരിക്കുന്നത കാണാമെന്നും, അതപ്രകാരം അനുഷ്ടിച്ചാൽ അപ
രിമിതമായ അഭ്യുദയം രാജകുമാരന്ന സംഭിക്കുമെന്നുമാണ സ്വാമി
പറയുന്നത എന്ന ശിഷ്യർ വ്യാഖ്യാനിച്ചതിനെ വൈരാഗി ശിരക്കമ്പ
നം കൊണ്ട തീൎച്ചപ്പെടുത്തി, ആ ഓലയും കുറെ സിന്ദുവാരപ്പൊടിയും കൂ
ടി ഒരു ഇലയിലാക്കി രാജകുമാരന്റെ കയ്യിൽ കൊടുത്തു. രാജകുമാ
രൻ അത ഭക്തിപൂൎവ്വം സ്വീകരിച്ച വൈരാഗിക്ക ചില സമ്മാനങ്ങൾ
കൊടുത്ത, താമസിയാതെ മടങ്ങി വരുന്നത സന്തൊഷമാണെന്നും മ
റ്റും നല്ല വാക്കിനെ പ റ ഞ്ഞ മാനിച്ച അയക്കുകയും ചെയ്തു.

൮-ാം അദ്ധ്യായം.

ഗൂഢ സന്ദൎശനം.

കലിംഗ മഹാരാജാവ പുത്രനായ പ്രതാപചന്ദ്രന്ന വിവാഹം ക
ഴിഞ്ഞതിന്നശെഷം, അധികം താമസിയാതെ, ഒരു ദിവസം അഘൊ
രനാഥനെ വരുത്തുവാൻ ആളെ അയച്ചു. തനിക്ക വാൎദ്ധക്യം ഹെതു
വായിട്ട, ബുദ്ധിക്ക മന്ദതയും കാൎയ്യങ്ങളിൽ അലസതയും ഉള്ള വിവരം
അദ്ദെ.ഹത്തിന്നതന്നെ അറിവില്ലായ്കയല്ല. ബാലനായിരുന്ന പ്രതാപ
ചന്ദ്രന്ന കുറെ കൂടി പ്രായമാവട്ടെ എന്ന വിചാരിച്ച അത്ര, നാളും ക
ഴിഞ്ഞു. ഇപ്പൊൾ, രാജകുമാരന്ന ഇരുപത്തഞ്ച വയസ്സ പ്രായമായി,
രാജ്യഭാരം വഹിക്കുവാൻ ശക്തനായി. വിവാഹവും കഴിഞ്ഞു. അത
കൊണ്ട, പ്രതാപചന്ദ്രന്ന അഭിഷെകം കഴിച്ച, അഘൊരനാഥനെ പ്ര
ധാന മന്ത്രിയാക്കി നിശ്ചയിച്ച, അവരെ സകലവും ഭരമെല്പിച്ച, തനി
ക്ക രാജ്യം വിട്ട വിശ്വവിശ്രുതയായ മണികൎണ്ണികയിങ്കൽ പൊയി, ആ
പുണ്യഭൂമിയിൽ ശെഷം ജീവകാലം കഴിച്ച, മരിക്കുമ്പൊൾ സാക്ഷാൽ
ൟശ്വരങ്കൽ നിന്ന, താരകബ്രഹ്മം ഉപദെശം വാങ്ങി സായൂജ്യം സ
മ്പാദിക്കെണമെന്ന വളരെക്കാലമായി താൻ വിചാരിച്ച പൊന്നിരുന്ന
ആഗ്രഹം സാധിപ്പിക്കുവാൻ നല്ല തരം വന്നു എന്ന നിശ്ചയിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/47&oldid=192813" എന്ന താളിൽനിന്ന് ശേഖരിച്ചത്