താൾ:CiXIV137.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ചെൎത്ത, വളരെ വാത്സല്യത്തൊടുകൂടി രക്ഷിക്കുകയും, അവ മുളയ്ക്കുന്നതും,
വളരുന്നതും, തെഴുക്കുന്നതും, മൊട്ടിടുന്നതും, പൂക്കുന്നതും, കായ്ക്കുന്നതും
മറ്റും വളരെ കൌതുകത്തൊടുകൂടി നൊക്കി കണ്ട സന്തൊഷിക്കുകയും
ചെയ്യും. അങ്ങിനെ കുന്ദലതയുടെ പ്രയത്നത്തിന്റെ ഫലവും വിനൊദ
ത്തിന്റെ ഹെതുവും ആയ ആ ചെറിയ പൂന്തൊട്ടം, സുഗന്ധമുള്ള പുഷ്പ
ങ്ങളെക്കൊണ്ടും, മാധുൎയ്യമുള്ള ഫലങ്ങളെ ക്കൊണ്ടും ആ ആരാമത്തിന്ന ഒ
രു തൊടു കുറിയായി തീൎന്നിട്ടുണ്ടായിരുന്നു.

തൊപ്പിന്റെ ഒരു ഭാഗത്ത ഗൊതമ്പം വിളയിട്ടിട്ടുണ്ട. അതും കാ
യ്കനികളുമാണ പ്രധാന ഭക്ഷണ സാധനങ്ങൾ, തെനമുതലായ വന്യ
ങ്ങളായ ദ്രവ്യങ്ങൾ സുലഭം. വന്യങ്ങളല്ലാത്ത സാധനങ്ങളും ഇല്ലെന്നി
ല്ല. ആ വക സാമാനങ്ങൾ ധൎമ്മപുരിക്ക സമീപമുള്ള ചന്തയിൽനിന്ന
വാങ്ങി കരുതുമാറുണ്ടായിരുന്നു. ഭവനത്തിന്റെ അല്പം തെക്ക ഭാഗത്താ
യിട്ട വില്വാദ്രിയുടെ അധികം ഉയൎന്ന ഒരു കൊടുമുടിയുണ്ട. അതിന്റെ
അടിയിൽനിന്ന ഒരു ചെറുതായ ചൊലശാശ്വതമായി പ്രവഹിച്ചവരു
ന്നതിന്റെ മാൎഗ്ഗം തിരിച്ച യൊഗീശ്വരന്റെ വളപ്പിന്നുള്ളിലെക്ക കട
ത്തി, അവിടെ ഒന്ന രണ്ട വലിയ കുഴികളിൽ കെട്ടി നിൎത്തീട്ടുണ്ടായി
രുന്നതിനാൽ കുടിക്കുവാനും കുളിക്കുവാനും ആ നിൎമ്മല ജലം തന്നെ ഉ
തകുമാറാക്കിരുന്നു. ആ കുഴികളിൽനിന്ന കവിഞ്ഞ ഒഴുകിപ്പൊകുന്ന വെ
ള്ളം ചെറിയ ചാലുകളിൽകൂടി പല വഴിക്കും തിരിച്ചിട്ടുണ്ടായിരുന്ന
തിനാൽ തൊപ്പിലെ വൃക്ഷാദികൾക്ക നനയ്ക്കുവാൻ വളരെ എളുപ്പമായി
തീൎത്തിരുന്നു. ആകപ്പാടെ വാസസൌഖ്യം ഒരു രാജാവിന്നകൂടെ ഇതി
ലധികം ഉണ്ടാവാൻ പ്രയാസമാണ. അങ്ങിനെയിരിക്കുന്ന ആ വനഭ
വനത്തിൽ, യൊഗീശ്വരനും കുന്ദലതയും കൂടി സൌഖ്യമായിവസിക്കട്ടെ.
ഇനി നമ്മുടെ കഥ വില്വാദ്രിയിൽ നിന്ന വളരെ ദൂരമുള്ള വെറെ ഒരു
രാജ്യത്തിൽ വെച്ച തുടങ്ങെണ്ടിയിരിക്കുന്നു.

൩ാം അദ്ധ്യായം.

നായാട്ട.

ശിശിരകാലം അവസാനിച്ച വസന്തം ആരംഭമായി. സൌരഭ്യ
വാനായ മന്ദമാരുതനെക്കൊണ്ടും, ശീതൊഷ്ണങ്ങളുടെ ആധിക്യം ഇല്ലായ്മ
യാലും, കൊകിലങ്ങളുടെ കളകൂജിതങ്ങളെക്കൊണ്ടും പ്രഭാതകാലം വള
രെ ഉത്സാഹകരമായിത്തീൎന്നു. അങ്ങിനെയിരിക്കുംകാലം ഒരു നാൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/22&oldid=192773" എന്ന താളിൽനിന്ന് ശേഖരിച്ചത്