താൾ:CiXIV137.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

നെത്രന്മാരായി. കപിലനാഥൻ "കുന്ദലതെ, ഇനി മെലാൽ എന്നെ
അച്ശാ! എന്ന വിളിക്കെണ്ട. അച്ശൻ കലിംഗമഹാരാജാവായ ഇദ്ദെ
ഹമാണ വന്ദിക്ക," എന്ന പറഞ്ഞു. അപ്പൊൾ കുന്ദലതയ്ക്കുണ്ടായ അത്ഭു
തവും, രാജാവിന്നുണ്ടായ സന്തൊഷവും ആരെക്കൊണ്ട പറെവാൻ
കഴിയും? കുന്ദലതാ അച്ശന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചു.
രാജാവ സംഭ്രമത്തൊടുകൂടി പുത്രിയെ എഴുനീല്പിച്ച തന്റെ മാറത്തെ
ക്കണച്ച സന്തൊഷപരവശനായി പിന്നൊക്കം ചാരിയിരുന്ന, കുറെ
നെരം ഒന്നും സംസാരിക്കാതെ കണ്ണുനീർ വാൎത്തു. പിന്നെ കുന്ദലതാ
"അച്ശാ, എന്നെ അനുഗ്രഹിക്കെണമെ!" എന്ന മധുരതരമാകും വണ്ണം
പറഞ്ഞപ്പൊൾ, ആ ആനന്ദമൂൎഛയിൽനിന്നുണൎന്ന, കുന്ദലതയെ ഗാഢ
മായി പിന്നെയും പിന്നെയും ആശ്ലെഷിച്ച, മൂൎദ്ധാവിൽ പലവുരു ചുംബി
ച്ച ശെഷം , രണ്ടു കൈകളെക്കൊണ്ടു തല തൊട്ടനുഗ്രഹിക്കുകയും ചെയ്തു.

രാജാവ :- ൟശ്വരൻ ഇന്ന എന്നെ സന്തൊഷം കൊണ്ട കൊല്ലു
വാൻ നിശ്ചയിച്ചിരിക്കുന്നുവൊ? ൟ മൊദഭരം വഹിക്കുവാൻ എനിക്ക
ഒട്ടും ശക്തി പൊരാ. ഇനി എനിക്ക ഗംഗാതീരത്തെക്കും മറ്റും പൊകെ
ണമെന്നാഗ്രഹമില്ല. ൟ സന്തൊഷം അനുഭവിച്ച കൊണ്ട തന്നെ
പരലൊകപ്രാപ്തിക്ക സംഗതി വന്നാൽ മതിയായിരുന്നു. ഇത്ര അപര
മിതമായ സന്തൊഷം ഇതിൽ കീഴിൽ ഉണ്ടായിട്ടില്ല നിശ്ചയം; മെലാൽ
എത്ര കാലം ഇരുന്നാലും, എവിടെത്തന്നെ പൊയാലും, എന്ത തന്നെ
ചെയ്താലും ൟ വിധം സ്വന്തൊഷം ഉണ്ടാകുന്നതും അല്ല.

കപിലനാഥൻ:- ഇവിടുത്തെ ആഗ്രഹം സാധിക്കുന്നതായാൽ
അത ഞങ്ങൾക്ക വലിയൊരിച്ശാഭംഗത്തിന്ന കാരണമാണ. ദയാപ
യൊധിയായിരിക്കുന്ന അങ്ങുന്ന, ഞങ്ങളുടെ ഇടയിൽ രാകാസുധാകര
നെപ്പൊലെ ആഹ്ലാദകരവാനായി ഇനിയും ചിരകാലം ഇരിക്കെണമെ
ന്നാണ ഞങ്ങളുടെ പ്രാത്ഥന.

പിന്നെ കപിലനാഥൻ "ഇത ജെഷ്ടനാണെ"ന്ന പ റഞ്ഞ കുന്ദല
തയ്ക്ക പ്രതാപ ചന്ദ്രനെ കാണിച്ചകൊടുത്തു. അവര തമ്മിൽ തങ്ങളു
ടെ സ്നെഹത്തെ കാണിച്ച ശെഷം, കപിലനാഥൻ കുന്ദലതയെ മറ്റ എ
ല്ലാവരുടെയും അടുക്കൽ കൊണ്ടുപൊയി. ഒാരൊരുത്തരെ വെവ്വെറെ
വിവരം പറഞ്ഞ കാണിച്ചു. കുന്ദലതയ്ക്ക പണ്ട കാണാത്ത ആളുക
ളെയും സ്ഥലങ്ങളെയും, സാധനങ്ങളെയും കാണുകയാൽ ഒരു പുതിയ
ലൊകത്ത വന്നത പൊലെ തൊന്നി, നാലു ഭാഗത്തെക്കും വിസ്മയത്തൊടു
കൂടെ നൊക്കിക്കൊണ്ട സ്വൎണ്ണമയീദെവിയുടെ സമീപത്ത പൊയി
ഇരുന്നു. കുറച്ചനെരം കൊണ്ട തന്നെ സ്വൎണ്ണമയിയും കുന്ദലതയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/114&oldid=192904" എന്ന താളിൽനിന്ന് ശേഖരിച്ചത്