താൾ:CiXIV137.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

ചിക്കെണ്ടതുണ്ടായാൽ അന്ന അഘൊരനാഥനും ഉണ്ടാവും. അഘൊര
നാഥൻ സഭയിലില്ലാത്ത ഒരു ദിവസം, പ്രതാപചന്ദ്രന്ന അഭിഷെകം
കഴിഞ്ഞതിൽ പിന്നെ വന്ന കാണാത്തവരും കൊഴ ബാക്കി നിൎത്തീട്ടുള്ള
വരും ആയ പ്രഭുക്കന്മാരുടെ അടുക്കലെക്ക അതിന്റെ കാരണം ചൊദി
ക്കുവാനായിട്ട ഓരൊ ദൂതന്മാരെ അയക്കെണമെന്ന ഒരു സചിവൻ സഭ
യിൽവെച്ച പ്രസ്താപിക്കയുണ്ടായി. രാജാവും അതിനെ അഭിനന്ദിച്ച
അത വെണ്ടത തന്നെയാണെന്നരുളി പൊകെണ്ട ദൂതന്മാരെ നിശ്ചയി
ക്കുകയും ചെയ്തു.

അങ്ങിനെ കൊഴ ബാക്കി നിൎത്തീട്ടുള്ള മിക്ക പ്രഭുക്കന്മാരും ബലഹീ
നന്മാരായിരുന്നതകൊണ്ട അവരൊട സമാധാനം ചൊദിക്കുവാൻ ആളെ
അയക്കുന്നത അത്ര വലിയകാൎയ്യമായിരുന്നില്ല. കുന്തളെശെനൊട ചൊദി
പ്പാൻ ആളെ അയക്കുന്നത ചില്ലറ കാൎയ്യമല്ലതാനും.പ്രധാന മന്ത്രി
യുടെ അറിവ കൂടാതെയും കുന്തളെശന്റെ ശക്തിയറിയാതെയുമാണ
കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച ദൂത അയച്ചത. ആളെ അയച്ച
രണ്ട ദിവസം കഴിഞ്ഞശെഷം, യുവരാജാവ അഘൊരനാഥനൊട പല
തിനെക്കുറിച്ചും സംസാരിക്കുന്നതിന്നിടയിൽ ആ വിവരവും പറഞ്ഞു
കെട്ടപ്പൊൾ ഉടനെ അദ്ദെഹം ഒന്ന ഞെട്ടി. നെറ്റിയിന്മെൽ കൈ
വെച്ചും കൊണ്ട വളരെ വിചാരത്തൊടു കൂടി മുഖം താഴ്ത്തി, നാല
നിമിഷം ഇരുന്ന ശെഷം, കുന്തളെശനൊട പറെവാൻ പറഞ്ഞയച്ചത
എന്താണെന്ന സൂക്ഷ്മമായി ചൊദിച്ചു. അത ഇന്നതെന്ന രാജാവ അറി
യിച്ച ഉടനെ, കൊപത്തൊടും, വ്യസനത്തൊടും കൂടി ദീൎഘമാകും വണ്ണം
നിശ്വസിച്ച പെട്ടെന്ന എഴുനീറ്റു. "ഇവിടുന്ന ചെയ്തതിന്റെ ഫലം
നമുക്ക അധികം താമസിയാതെ അനുഭവിക്കാം. സൎപ്പത്തിന്റെ വാലി
ന്മെലാണ ചവിട്ടിയത", എന്ന മാത്രം പറഞ്ഞ, പിന്നെ ആരൊടും
ഒന്നും പറയാതെയും ഒരുത്തന്റെയും മുഖത്ത നൊക്കാതെയും, തന്റെ
കുതിരപ്പുറത്ത കയറി കഴിയും വെഗത്തിൽ ഓടിച്ച ചന്ദനൊദ്യാന
ത്തിൽ എത്തുകയും ചെയ്തു.

അറിവാൻ പ്രയാസമായ, അഘൊരനാഥന്റെ ആ വാക്കും പ്രവൃ
ത്തിയും കണ്ടപ്പൊൾ, യുവരാജാവിന്ന മനസ്സിൽ ഉണ്ടായ പരിതാപം
പറഞ്ഞാൽ തീരുന്നതല്ല. മൃതശരീരം നടന്ന പൊകുമ്പൊലെ തന്റെ
മുറിയിൽ പൊയി ഒരു കട്ടിലിന്മെൽ വീണു- കിടന്നൂ എന്ന പറഞ്ഞ
കൂടാ- വിചാരം തുടങ്ങി. "കഷ്ടം! ഞാൻ ഇത്ര ആലൊചനക്കുറവൊടു
കൂടി പ്രവൃത്തിച്ചുവെല്ലൊ. അനിൎവ്വഹനീയമായ വല്ല തെറ്റും ഉണ്ടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/80&oldid=192865" എന്ന താളിൽനിന്ന് ശേഖരിച്ചത്