താൾ:CiXIV137.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 50 —

രാജ്ഞി:- "ഇത ഞാൻ വാങ്ങുന്നില്ല, താമസിയാതെ ഉണ്ടാക്കി
ച്ച അയച്ചാൽ മതി" എന്ന പറഞ്ഞു.

രാജ്ഞി തന്നൊട ആ മാല സ്വീകരിക്കായ്കയാൽ സൌഖ്യക്കെടകൊ
ണ്ട അരചന്റെ ഭാൎയ്യക്ക കണ്ണിൽ വെള്ളം നിറഞ്ഞു. രാജ്ഞി അത ക
ണ്ടപ്പൊൾ മനസ്സലിഞ്ഞ രാജാവിന്റെ സമ്മതം കിട്ടുവാനായിട്ട മുഖ
ത്തെക്ക ഒന്ന നൊക്കി. രാജാവ "ഒട്ടും തരക്കെടില്ല അത തന്നെ വാ
ങ്ങിക്കൊള്ളു" എന്ന പიഞ്ഞപ്പൊൾ രാജ്ഞി സന്തൊഷത്തൊടുകൂടി കൈ
കാണിച്ചു. അരചന്റെ ഭാൎയ്യ ഒട്ടും മടിക്കാതെ അത രാജ്ഞിയുടെ ക
ഴുത്തിൽ തന്നെ ഇടീച്ചു. അപ്പൊൾ കണ്ടുനിൽക്കുന്നവരൊക്കെയും കൊ
ണ്ടാടിച്ചിരിച്ചു. അരചൻ തന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാ
ല രാജാവിന്ന സമ്മാനിക്കുവാൻ സമ്മതം ചൊദിച്ചു. "ദെവീ എനി
ക്കും ഒരു മാല കിട്ടി എന്ന പറഞ്ഞ യുവരാജാവ ആ മാല തന്റെ കഴു
ത്തിൽ ചാൎത്തുവാൻ തന്നെ സമ്മതിച്ചു. അപ്പൊൾ കണ്ടുനിൽക്കുന്നവ
രെല്ലാവരും രാജ്ഞിയുടെയും യുവരാജാവിന്റെയും, ബുദ്ധിവൈശിഷ്യ
ത്തെയും താഴ്മയെയും കണ്ട ആനന്ദ നിമഗ്നന്മാരായി, "ഇവർ വളരെ
ക്കാലം വാഴുമാറാകണെ ൟശ്വര!" എന്ന പ്രാൎത്ഥിച്ചു.

അരചൻ:- തമ്പുരാനും, തമ്പുരാട്ടിയും ഇന്ന അടിയങ്ങളൊട
കാണിച്ച തിരുമനസ്സിന്ന, അടിയങ്ങൾ പകരമായി എന്ത ചെയ്വാൻ ക
ഴിയുമൊ എന്നറിയുന്നില്ല. ഇതപൊലെ തന്നെ തമ്പുരാന്റെ തിരുമ
നസ്സ എപ്പൊഴും അടിയങ്ങളുടെ മെലുണ്ടായിരിക്കട്ടെ" എന്ന പറഞ്ഞ
സന്തൊഷാശ്രുക്കളൊടു കൂടി അരചനും പത്നിയും രാജാവിന്റെയും രാ
ജ്ഞിയുടെയും കാൽക്കൽ സാഷ്ടാഗം വീണ, പിന്നെയും പിന്നെയും നമ
സ്കരിച്ച, വിട വാങ്ങി പൊവുകയും ചെയ്തു.

൧൦-ാം അദ്ധ്യായം.

ശിഷ്യൻ.

യൊഗീശ്വരനും അതിഥിയും, ഇതീന്നിടയിൽ അന്യൊന്യം വള
രെ സ്നെഹവിശ്വാസമുള്ളവരായി തീൎന്നു. അതിഥി യൊഗീശ്വരന്റെ ഭ
വനത്തിൽ കാലക്ഷെപം ചെയ്വാനുള്ള സുഖവും, യൊഗീശരന്റെ അപ
രിമിതമായിരിക്കുന്ന വിജ്ഞാനവും, വിസ്മയനീയമായ ബുദ്ധിചാതുൎയ്യവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/58&oldid=192828" എന്ന താളിൽനിന്ന് ശേഖരിച്ചത്