താൾ:CiXIV137.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

ഇതാ വന്നിരിക്കുന്നു. ഇന്നലത്തെപ്പൊലെ തന്നെയല്ലാ വെഷം. ഇ
ന്ന വിശെഷിച്ച കുതിരയും ഉണ്ട,"എന്ന പറഞ്ഞു.

അഘൊരനാഥൻ- "ആ ആളൊട എന്റെ മന്ത്രശാലയിലെക്ക വ
രുവാൻ പറക" എന്ന പറ ഞ്ഞ താൻ മന്ത്രശാലയിലെക്ക പൊവുകയും
ചെയ്തു.

മന്ത്രശാലയിൽ ചെന്നിരുന്നപ്പൊഴെക്ക ആ മനുഷ്യനും എത്തി, അ
ഘൊരനാഥനെ തന്റെ കൃത്രിമമുഖത്തെ നെത്രങ്ങളൂടെ സൂക്ഷിച്ചനൊക്കി
ആൾ മാറീട്ടില്ലെന്ന നല്ലവണ്ണം തീൎച്ചയായ ശെഷം തന്റെ അടിക്കുപ്പാ
യത്തിന്റെ ഉറയിൽ കയ്യിട്ട, അവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരു
ന്ന ഒരു തൊൽ സഞ്ചി എടുത്ത കെട്ടഴിച്ച അതിൽനിന്ന ഒരു എഴുത്ത എ
ടുത്ത ഒന്നും പറയാതെ അഘൊരനാഥന്റെ കയ്യിൽ കൊടുത്തു അഘൊര
നാഥൻ ആയാളുടെ സ്വരൂപവും പ്രഛന്നവെഷവും മറ്റും കണ്ടപ്പൊൾ
കുറച്ച നെരം അന്ധനായിനിന്നു. എഴുത്ത കിട്ടി വായിച്ചപ്പൊൾ പരി
ഭ്രമം ഒക്കെയും തീൎന്ന സന്തൊഷം കൊണ്ടായിരിക്കാമെന്ന തൊന്നുന്നു ക
ണ്ണുനീർ തന്നാലെ പൊടിഞ്ഞു. ആ എഴുത്ത ഒരിക്കൽകൂടി വായിച്ചു. ക
ണ്ണുനീർ തുടച്ച പിന്നെയും വായിച്ചു. അതിന്റെ ശെഷം ആ എഴുത്ത
കയ്യിൽനിന്ന വെക്കാതെ, ആ നിലയിൽതന്നെ നിന്ന ഒരു രണ്ടമൂന്ന
നാഴിക നെരം രഹസ്യമായി ആ മനുഷ്യനൊട സംസാരിച്ച ആയാ
ളെ പുറത്തെക്ക കൊണ്ടുവന്ന, ഭക്ഷണവും മറ്റും വെണ്ടതപൊലെ കഴി
പ്പിക്കുവാൻ ഭൃത്യന്മാരെ ഏല്പിച്ച താൻ ആസ്ഥാനമുറിയിലെക്ക തന്നെ
പൊവുകയും ചെയ്തു. അപ്പൊഴെക്ക രാജധാനിയിൽനിന്ന രണ്ട കിങ്കര
ന്മാർ എത്തി, അഘൊരനാഥന്റെ മുമ്പിൽ വന്ന വണങ്ങി, അതിൽ
ഒരുവൻ പറഞ്ഞു. "ഞങ്ങൾ ആ സന്യാസിയെ തിരഞ്ഞ പല ദിക്കിലും
പൊയി. കാണ്മാൻ കഴിഞ്ഞില്ല. ആയാളുടെ കൂടെയുണ്ടായിരുന്ന ഒരു
ശിഷ്യനെ കണ്ടെത്തി. ആ ശിഷ്യനും, സന്യാസിയും, വെറെ ഒരു ശിഷ്യ
നുംകൂടി മിനഞ്ഞാന്ന രാത്രി ഒരുമിച്ച ഒരുവഴിയമ്പലത്തിൽ കിടന്നി
രുന്നുവത്രെ. പുലൎച്ചെ എഴുനീറ്റ നൊക്കിയപ്പൊൾ ആ സന്യാസിയെ ക
ണ്ടില്ലെന്നും നാട വിട്ട പൊയി എന്ന തൊന്നുന്നു എന്നും ആ ശിഷ്യൻ
പറഞ്ഞു. ഞങ്ങൾ ഇനി ഏത ദിക്കിൽ തിരയെണ്ടു എന്ന റിയാതെ മടങ്ങി
പൊന്നതാണ.

അഘൊരനാഥൻ- "നല്ലത, നിങ്ങൾ ഇനി അതിന്നായിട്ട യത്നി
ക്കെണ്ട. ആ വൈരാഗി ശിഷ്യരെവിട്ട പൊയത ഓൎക്കുമ്പൊൾ, ഞാൻവി
ചാരിച്ചിരുന്നപൊലെ വിശിഷ്ടനാണെന്ന തൊന്നുന്നില്ല. അതകൊണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/50&oldid=192819" എന്ന താളിൽനിന്ന് ശേഖരിച്ചത്