താൾ:CiXIV137.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര

ഇംഗ്ലീഷിൽ പുതുമാതിരി കഥാ എന്നൎത്ഥമായതും "നൊവൽ" എ
ന്ന പെരപറയുന്നതും വായനക്കാൎക്ക വളരെ നെരംപൊക്കുള്ളതും ആയ
അനെകം പുസ്തകങ്ങൾ ഉണ്ടു. മലയാള ഭാഷയിൽ അതുപൊലെയുള്ള
പുസ്തകങ്ങൾ ഇല്ലായ്കയാൽ മലയാളക്കാരിൽ ഇംഗ്ലീഷ പരിജ്ഞാനമി
ല്ലാത്തവരായ അധികപക്ഷക്കാൎക്ക ആവക പുസ്തകങ്ങളിലെ കഥാര
സത്തെയും ഭാഷാചാതുൎയ്യത്തെയും ലെശം പൊലും അറിവാൻ കഴിയാ
തെ ചെറുപ്പകാലങ്ങളിൽ മാതാപിതാക്കന്മാർ പറഞ്ഞറിവാൻസംഗതിയു
ള്ള ചില പുരാണകഥകൾ അവർ രാമായണം ഭാരതം നളചരിതം മു
തലായ ചുരുക്കം ചില പുസ്തകങ്ങളിൽനിന്ന വായിച്ചറിഞ്ഞ അവയെ ത
ന്നെ പിഷ്ടപെഷണം പൊലെ ഒട്ടും രസംകൂടാതെ പിന്നെയും പിന്നെ
യും പലവുരു ആവൎത്തിച്ചുകൊണ്ട കാലംകഴിച്ചവരുന്നത വളരെ കഷ്ടം
തന്നെ. ഇംഗ്ലീഷ ഭാഷാപരിജ്ഞാനവും പ്രാപ്തിയും ഉള്ള അപൂൎവം ചില
കെരളീയരുള്ളവര ഇതുവരെയും ആ അവസ്ഥയെ ഭെദടുത്തുവാൻ ശ്ര
മിക്കാത്തതും ആശ്ചൎയ്യമാണ.

നാലമാസം മുമ്പെ "നൊവൽസ" എന്ന ഇംഗ്ലീഷ കഥകളുടെ ഏ
താണ്ടൊരു മാതിരിയിൽ ഒരു ചെറിയ കഥ ഞാൻ ഉണ്ടാക്കിയത, എന്റെ
സ്നെഹിതന്മാർ ചിലർനൊക്കി അതകെരളീയരായമഹാജനങ്ങൾക്ക സ്വീ
കാരയൊഗ്യമായി തീരുമെന്നും ഒട്ടും താമസിയാതെ പ്രസിദ്ധപ്പെടുത്തെണ
മെന്നും അഭി:പ്രായപ്പെട്ട എന്നെ ധൈൎയ്യപ്പെടുത്തുകയാൽ ഞാൻ എഴുതി
കൂട്ടിയതിനെ ഒരിക്കൽ കൂടി പരിശൊധന ചെയ്ത അച്ചടിപ്പിക്കുവാൻ തീ
ൎച്ചയാക്കിയതാണ. ൟ കഥയിൽ കലിഗം, കുന്തളം, മുതലായ രാജ്യങ്ങ
ടെ പെരുകളും, കുന്ദലതാ, താരാനാഥൻ, എന്നിങ്ങനെ ആളുകളു
ടെ പെരുകളും, ഉപയൊഗിച്ചിരിക്കുന്നതിന്റെ മുഖ്യ ആവശ്യം കെരള
സമ്പ്രദായത്തിന്ന അനുസരിക്കാത്ത ചിലമാതിരികളും മൎയ്യാദകളും ഇതി
ൽ എങ്ങാനും കാണ്മാനിടയുണ്ടെങ്കിൽ ൟ കഥ കെരളത്തിൽ നിന്ന വ
ളരെ ദൂരമുള്ള ഒരു അന്യദെശത്ത സംഭവിച്ചതായിട്ടാണ പറഞ്ഞിരിക്കു
ന്നത എന്നും, ആയവ ആ ദെശത്തെ നടപ്പുകൾക്കനുസരിച്ചതായിരിക്കാമെന്നും വായനക്കാർ ഓൎമ്മവെക്കുവാൻ വെണ്ടി മാത്രമാണ. എന്നാൽ
ൟ കഥാ പുരാണ പ്രസിദ്ധങ്ങളായ ആ രാജ്യങ്ങൾക്ക ശരിയായതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/11&oldid=192751" എന്ന താളിൽനിന്ന് ശേഖരിച്ചത്