താൾ:CiXIV137.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

കൂടി എന്നെ കൂട്ടാതെ ഓരൊന്ന പറകയും, നടക്കയും, ചെയ്കയാലും,
എനിക്ക സല്ലാപത്തിന്നും, സഹവാസത്തിന്നും വെറെ ആരും ഇല്ലാതി
രുന്നതിനാലും, കുണ്ഠിതം തൊന്നി ആരൊടും പറയാതെ എങ്ങൊട്ടെ
ങ്കിലും പൊകുവാൻ നിശ്ചയിച്ചു. അതല്ലാതെ നിങ്ങളുടെ നെരെ
നീരസം തൊന്നുകയാലാണെന്ന സ്വപ്നത്തിൽ പൊലും നിങ്ങൾക്ക
തൊന്നരുത. ഇനിയും നിങ്ങൾ അങ്ങിനെ തന്നെ ചെയ്യുന്ന പക്ഷം,
എനിക്ക ഒട്ടും ഖെദം ഉണ്ടാവുകയില്ലതാനും" എന്ന പറഞ്ഞ കുന്ദല
തയുടെ മുഖത്തെക്ക ഇടക്കണ്ണിട്ടൊന്ന നൊക്കി മന്ദസ്മിതം ചെയ്തു.

പ്രതാപചന്ദ്രൻ:- "താരാനാഥൻ പൊയതിൽ പിന്നെ, ഇതാ,
ഇപ്പൊൾ അറിഞ്ഞ കണ്ട സംസാരിച്ചവരെയും എന്റെ വാക്കുകളായി
രിക്കുമൊ താരാനാഥന്റെ പ്രവൃത്തിക്ക കാരണം, എന്നൊരു ശല്യം
എപ്പൊഴും വിട്ടപൊകാതെ എന്റെ മനസ്സിലുണ്ടായിരുന്നു" എന്ന
പറഞ്ഞു.

പിന്നെ താരാനാഥൻ ഓരൊ ദിക്കുകളിൽ സഞ്ചരിച്ചതും കുന്ദല
തയെയും കപിലനാഥനെയും കണ്ടെത്തിയതും മറ്റും കുറിച്ച സൊദ
രീസൊദരന്മാർ നാലപെരും കൂടിയിരുന്ന സംഭാഷണം ചെയ്യുന്നത
കണ്ട കപിലനാഥനും അഘൊരനാഥനും വളരെ പ്രീതി പൂണ്ടു.

അതിന്റെ ശെഷം കപിലനാഥൻ തന്റെ പണ്ടെത്തെ ഭൃത്യന്മാ
രെയും, സമീപം ദിക്കുകളിൽനിന്ന തന്നെ കാണ്മാനായി വന്നിരുന്ന
ദരിദ്ര്യന്മാരും പരാധീനക്കാരുമായ മറ്റെ ആളുകളെയും കാണ്മാനായി
അവരുടെ ഇടയിലെക്ക ചെന്നു. അപ്പൊൾ അവൎക്കുണ്ടായ സന്തൊഷം
ഇത്ര എന്ന പറഞ്ഞ കൂടാ. അദ്ദെഹം കണ്ടറിഞ്ഞ ഭാവത്തിൽ, മന്ദസ്മി
തത്തൊടുകൂടി എല്ലാവരെയും പ്രത്യെകം പ്രത്യെകം നൊക്കി മിക്കവ
രൊടും ഒന്നരണ്ട വാക്ക സംസാരിച്ചു. ചിലർ കാക്കൽ വീണിട്ടും,
ചിലർ കരഞ്ഞിട്ടും, മറ്റും പ്രകാരത്തിലും അവർ തങ്ങളുടെ ആന്തര
മായ സ്നെഹത്തെയും ഭക്തിയെയും സന്തൊഷത്തെയും കാണിച്ചു. അസാ
രന്മാരാണെങ്കിലും, അവരുടെ മനപ്പൂൎവ്വമായും ഏറ്റവും നിൎവ്വ്യാജമായും
ഉള്ള ആ സ്നെഹസൂചകങ്ങളെ കണ്ടപ്പൊൾ വളരെ ദയാലുവായ കപി
ലനാഥന്ന മനസ്സലിയുകയും ചെയ്തു.

അന്നെത്തെ രാത്രി ഉദ്യാനത്തിൽ എല്ലാവരും, പുതുതായി വന്ന
വരൊട സംഭാഷണം ചെയ്ത കൊണ്ടും അവരുടെ ഓരൊ കഥകളെ
കെട്ടുകൊണ്ടും തന്നെ നെരം കഴിച്ചു, ഭൃത്യന്മാരുടെ ഇടയിലും, സന്തൊ
ഷത്തിന്ന ഒട്ടുംകുറവുണ്ടായിരുന്നില്ല. രാമദാസന്റെ അമ്മയും പെങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/116&oldid=192906" എന്ന താളിൽനിന്ന് ശേഖരിച്ചത്