താൾ:CiXIV137.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —

പക്ഷിയുടെ കഷ്ടകാലംകൊണ്ടൊ, ശരത്തിന്റെ ദുസ്സാമൎത്ഥ്യം കൊണ്ടൊ
അത വീണ ചത്തതിന്ന ഞാൻ എന്തു ചെയ്യും. എന്റെ നെരെ ദ്വെഷ്യപ്പെ
ട്ടാൽ ഞാൻ ഒട്ടും ബഹുമാനിക്കയും ഇല്ല". എന്ന ഒട്ടും കൂശൽ കൂടാതെ രാജ
കുമാരന്റെ മുഖത്ത നോക്കി പറഞ്ഞ ഉദ്യാനത്തിന്റെ മറ്റൊരു ഭാഗ
ത്തെക്ക പൊവുകയും ചെയ്തു.

രാജകുമാരൻ. കുറെ നെരം ഒന്നും സംസാരിക്കാതെ ഒരു സാലഭഞ്ജി
കപൊലെ നിന്നു. "ദെവിയുടെ സൊദരനാകയാൽ ൟ ദുൎമ്മൎയ്യാദം സ
ഹിക്കെണ്ടിവന്നു. നമ്മുടെ ശുഭകാൎയ്യ ത്തിന്ന ഇത ഒരു മഹാ ദുർലക്ഷണ
മാണല്ലൊ. കഷ്ടം! കഷ്ടം!! ദൈവം തന്നെ ഇതിന്ന വിപരീതമാണെ
ന്ന വരുമൊ? എന്ന പറഞ്ഞു. സ്വൎണ്ണമയി, തന്റെ സൊദരനും രാജ
കുമാരനും, തമ്മിൽ നിരൂപിക്കാതെ ഒരു വൈരസ്യം സംഭവിക്കുവാൻ
സംഗതിവന്നത വിചാരിച്ച വ്യസനിച്ചു. നനുങ്ങനെ പൊടിഞ്ഞിരുന്ന
കണ്ണുനീര തുടച്ച കൊണ്ട "കുമാരാ, ഇതു ദുർ ലക്ഷണമാണെന്ന വിചാ
രിച്ച ഒട്ടും വ്യസനിക്കരുതെ, ആ വക ചപലതകൾ ഒക്കെയും സ്ത്രീകൾ
ക്കുണ്ടാവുന്നതാണ. ഇതൊക്കെയും അജ്ഞാനം കൊണ്ടുണ്ടാവുന്നവയാണ,
സാരമില്ലെന്ന എളയച്ശൻ എനിക്ക ദൃഷ്ടാന്തപ്പെടുത്തി തന്നിട്ടുണ്ട ഞാൻ
വ്യസനിക്കുന്നത അതുകൊണ്ടല്ല" എന്നു പറഞ്ഞു. രാജകുമാരൻ:-"ഞാൻ
താരാനാഥനൊട ഭാവം പകൎന്ന പറകയാലായിരിക്കും അല്ലെ" അത
എന്റെ തൽക്കാലമുണ്ടായ ദ്വെഷ്യംകൊണ്ട ചെയ്തതാണ. ഒട്ടും കുണ്ഠിതം
തൊന്നരുതെ. ഞാൻ തന്നെ ആയാളെ പറഞ്ഞ സമാധാനപ്പെടുത്തി
കൊള്ളാം". എന്നപറഞ്ഞു. ഇങ്ങിനെ രണ്ടുപെരും പരസ്പരം സമാധാന
പ്പെടുത്തി, സന്തൊഷത്തൊടു കൂടി ഗൃഹത്തിലെക്ക പൊവുകയും ചെയ്തു.

താരാനാഥനാകട്ടെ, വളരെ ഖിന്നനായി, ഗൃഹത്തിൽ ചെന്ന, മ
റ്റവർ ആരും വരുന്നതിന്ന മുമ്പെ അത്താഴം കഴിച്ച ഒരു ചെറിയ
അകത്ത ചെന്ന വാതിൽ അടച്ച വിചാരം തുടങ്ങി. താരാനാഥന്റെ
അവസ്ഥയും കുറച്ച കഷ്ടം തന്നെ. തനിക്ക കളിക്കുവാനും നെരമ്പൊ
ക്ക പറയുവാനും മറ്റും ആരുമില്ലാതായി. കൂട്ടത്തിൽനിന്ന തള്ളിക്കുള
ഞ്ഞാലുള്ളതപൊലെ മനസ്സിന്ന ഒരു മാന്ദ്യം സംഭവിച്ചു. രാജകുമാര
നും, തന്റെ സൊദരിയും തമ്മിലുള്ള രഞ്ജിപ്പും, ലാളനയും കാണുമ്പൊൾ
തന്റെ സൊദരിയുടെ ഭാഗ്യാവസ്ഥയെ കുറിച്ച സന്തൊഷിക്കുമെങ്കി
ലും, തനിക്ക ലാളിക്കുവാനൊ, തന്നെ ലാളിക്കുവാനൊ ആരും ഇല്ലാതി
രുന്നതിനാലുള്ള വിഷാദം വെളിച്ചതെ ആശ്രയിച്ച നിൽക്കുന്ന നിഴൽ
എന്ന പൊലെ ആ സന്തൊഷത്തൊട വെർപെടാതെയുണ്ടയിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/36&oldid=192795" എന്ന താളിൽനിന്ന് ശേഖരിച്ചത്