താൾ:CiXIV137.pdf/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 125 —

പുറത്തുനിന്ന പല മംഗല ശബ്ദങ്ങളും മുഴങ്ങി. മെഘനിസ്വനം
പൊലെ അതി ഗംഭീരമായ ശംഖദ്ധ്വനി എല്ലാറ്റിലും ഉച്ചത്തിൽ കെൾ
ക്കുമാറായി, എല്ലാ ജനങ്ങൾക്കും ആ അവസ്ഥയുടെ ഗൌരവം നല്ലവണ്ണം
മനസ്സിൽ തൊന്നി. മുമ്പെ തന്നെ ഹൃദയങ്ങൾ തമ്മിൽ ഐക്യം പ്രാപി
ച്ചിട്ടുള്ള ആ സ്ത്രീപുമാന്മാക്ക, ൟ ലൌകീകമായ പാണിഗ്രഹണം എന്ന
മംഗല ക്രിയകൊണ്ട അല്പം പൊലുംഅധികമായ ഒരു സംബന്ധം ഉണ്ടാ
വാനില്ല. എങ്കിലും അവർ ആ ലൊക മൎയ്യാദയെ അനുസരിച്ച അന്യൊ
ന്യം പാണിഗ്രഹണം ചെയ്ത നിൽക്കുമ്പൊൾ, അവർ പ്രാപിച്ചിരിക്കുന്ന
ആ നിരന്തരമായ സംബന്ധത്തിന്റെ ഗൌരവം മുഴുവനും അവൎക്ക അനു
ഭവമായി. ആ സമയം അന്തരംഗത്തിൽ തിങ്ങി വിങ്ങുന്നതായ പല
വിധ വികാരം ഹെതുവായി പുളകിതമായിരിക്കുന്ന ഗാത്രത്തൊടും
അല്പം ഉന്നമ്രമായിരിക്കുന്ന വദനാരവിന്ദത്തൊടും കൂടി പരസ്പരം
പാണിഗ്രഹണം ചെയ്തകൊണ്ട നിൽക്കുന്ന ആ ദമ്പതിമാരുടെ തലയിൽ
പല പ്രാവശ്യം പുഷ്പവൃഷ്ടിചെയ്കയും ശംഖനാദം പിന്നെയും പിന്നെയും
മുഴക്കുകയും കാണികൾ പലവിധ മംഗള വാക്യങ്ങളെ ഘൊഷിക്കുകയും
ചെയ്തു.

പാണിഗ്രഹണം കഴിഞ്ഞ, അഗ്നികുണ്ഡത്തെയും സഭയിൽ അഗ്രാ
സനാസീനന്മാരായ യൊഗ്യന്മാരെയും പ്രദക്ഷിണം ചെയ്ത ശെഷം ആ
ജായാപതിമാരായ യുവാക്കളെ മഹാരാജാവും കപിലനാഥനും മറ്റും
ആശിൎവ്വാദം ചെയ്തു. പിന്നെ പലവിധ വാദ്യഗാനങ്ങളൊടും, മഹാ
ജനങ്ങൾ ജയശബ്ദം ഘൊഷിച്ചകൊണ്ടും കുന്ദലതയും താരാനാഥനും
ഒരെ പല്ലക്കിൽ തന്നെ കയറി രാജവീഥിയിൽ കൂടി, രണ്ട പുറത്തും
തുറ്റ നിൽക്കുന്ന പട്ടണവാസികൾ കാണ്കെ രാജധാനിയിലെക്ക മട
ങ്ങിപ്പൊകയും ചെയ്തു.

അവസാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/133&oldid=192923" എന്ന താളിൽനിന്ന് ശേഖരിച്ചത്