താൾ:CiXIV137.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

കുറവുണ്ടായില്ല, എങ്കിലും സദായ്‌പൊഴും ദെവിയൊട അധികമായ ആദര
വ ഭാവിക്കുകയാൽ താരാനാഥനൊട മുമ്പെത്തപ്പൊലെ ആഭിമുഖ്യം
കാണിക്കുവാനും കൂടി ഓൎമ്മവിട്ടുതുടങ്ങി. ഇങ്ങിനെ ഒരു പക്ഷപാതം
പൊലെ രാജകുമാരൻ സ്വൎണ്ണമയിയൊട അധികം സ്നെഹം കാണിക്കു
വാൻ തുടങ്ങിയപ്പൊൾ താരാനാഥന്ന ഒരു ആശ്ചൎയ്യമാണുണ്ടായത. ത
ന്റെ സൊദരിയൊട തനിക്ക വളരെ സ്നെഹമുണ്ടായിരുന്നതിനാൽ പ്രതാ
പചന്ദ്രൻ പക്ഷപാതം പൊലെ കാണിച്ചതകൊണ്ട താരാനാഥന്ന ഒട്ടുംകു
ണ്ഠിതമുണ്ടായതും ഇല്ല. സ്വൎണ്ണമയി മറ്റ രണ്ടപെരൊടും ഒരു പൊലെയാ
ണ സ്നെഹം കാണിച്ചിരുന്നത. എന്നാൽ ആന്തരമായിട്ടു താരാനാഥനെ
അധികം സ്നെഹം ഉണ്ടായിരുന്നു താനും. എങ്ങിനെയെന്നറിയാതെ സ്വ
ൎണ്ണമയിക്ക കുറച്ച കാലത്തിനുള്ളിൽ രാജകുമാരനെ അധികം പ്രതിപ
ത്തി തൊന്നിതുടങ്ങി. ബുദ്ധി ഗൌരവം ഉള്ളവളാകയാൽ പുറത്തെക്ക
ഒട്ടും പ്രകാശിപ്പിക്കാതെ തന്റെ അധികമായ പ്രെമത്തെ ഉള്ളിൽ ഒതു
ക്കി വെക്കുകയും ചെയ്യും. രാജകുമാരൻ ചന്ദനവനത്തിലെക്ക വരുന്നത
അധികം സാധാരണയായതിൽ പിന്നെ, ൨ന്നാൽ അധികം നെരം സ്വ
ൎണ്ണമയിയുടെ ഒരുമിച്ചു തന്നെയാണ കഴിക്കുക. ഒരുദിവസം രാജകുമാര
നും സ്വൎണ്ണമയീദെവിയും കൂടി ഓരൊ നൎമ്മങ്ങൾ പറഞ്ഞ സന്തൊഷിച്ച
കൊണ്ടിരിക്കുമ്പൊൾ, താരാനാഥൻ ആ അകത്തെക്കു കടന്നുചെന്നു അ
പ്പൊൾ ഇവരുടെ സംസാരം ഉടനെ നിൎത്തി. സംസാരം നിൎത്തിയത താ
രാനാഥൻ വന്നതുകൊണ്ടാണെന്ന ആയാളെ അറിയിക്കാതെ കഴിക്കുവാ
ൻ വെണ്ടി സ്വൎണ്ണമയി വെറെ ഒരു വൎത്തമാനം നടുക്കിൽ പിടിച്ച പറ
ഞ്ഞതുടങ്ങി. രാജകുമാരന്ന അതമനസ്സിലായില്ല "എന്താദെവി! അസം
ബന്ധം പറയുന്നത" എന്നചൊദിച്ചു. "അസംബന്ധമാണ, എന്നൊട
ചൊദിച്ചതിന്ന ഉത്തരമല്ലെ?" എന്നുത്തരം പറഞ്ഞ, കഷ്ടം! ഇദ്ദെഹ
ത്തിന്ന ഇത മനസ്സിലാകുന്നില്ലെല്ലൊ എന്ന പറയുംവിധത്തിൽ മുഖത്തെ
ക്ക ഒന്ന നൊക്കി, രാജകുമാരന ആകപ്പാടെ ഒരു പരിഭ്രമമാണ ഉണ്ടാ
യത. ഒന്നും ഉത്തരം പറഞ്ഞതും ഇല്ല. "ഒ! ഞാൻ വന്നിട്ട നിങ്ങളു
ടെ സല്ലാപം മുടങ്ങി അല്ലെ, ഞാൻ ഇതാ പൊകുന്നു" എന്ന പറഞ്ഞ
താരാനാഥൻ പുറത്തെക്ക നടന്നതുടങ്ങി. ഞങ്ങൾക്ക ഏട്ടൻ കെൾക്കുവാൻ
പാടില്ലാത്ത സ്വകാൎയ്യം എന്താണുള്ളത?, ഞങ്ങളും കൂടെ പൊരാം" എന്ന
പറഞ്ഞ സ്വൎണ്ണമയി രാജകുമാരന്റെ കയ്യും പിടിച്ച കൊണ്ട വെഗത്തി
ൽ തൊട്ടത്തിലെക്ക നടന്നു. താരാനാഥൻ അവിടെ ഒട്ടും നില്ക്കാതെ ത
ന്റെ കുതിരകളെ നൊക്കുവാനായിട്ട പന്തിയിലെക്കും പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/33&oldid=192791" എന്ന താളിൽനിന്ന് ശേഖരിച്ചത്