താൾ:CiXIV137.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

പാന്ഥൻ:- എനിക്ക ഇന്ന ദിവസം ഇന്നദിക്കിൽ എത്തെണമെന്നും
മറ്റും ഒരുനിശ്ചയവും ഇല്ലെല്ലൊ. സൌഖ്യമാണെന്ന തൊന്നിയാൽ
ൟ വിശിഷ്ടന്റെ കൂടെ താമസിക്കുന്നതിന്ന എന്തവിരൊധം? എന്ന
വിചാരിച്ച, "അങ്ങെടെ ഭവനത്തിലെക്ക ഇവിടുന്ന എത്ര ദൂരമുണ്ടെ"ന്ന
ചൊദിച്ചു.

യൊഗീശ്വരൻ:- "അധികം ദൂരമില്ല, എങ്കിലും അങ്ങുന്ന വഴി
നടന്ന ക്ഷീണിച്ചിരിക്കയാൽ അടുക്കെ ഒരെടത്ത നിന്ന ഭക്ഷണസാധ
നങ്ങൾ വല്ലതും വാങ്ങി അല്പം ക്ഷീണം തീൎക്കാമെന്ന പറഞ്ഞ എഴുനീ
റ്റു. പാന്ഥനും കൂടെ പുറപ്പെട്ടു. അദ്ദെഹത്തിന്ന ചെറിയ ഒരു ഭാണ്ഡ
വും ഉറയിൽ ഇട്ട ഒരു വാളും ഉണ്ട. അല്ലാതെ ഒന്നും ഉണ്ടായിരുന്നി
ല്ല. പൊകുന്ന വഴിക്ക ഒരു ബ്രാഹ്മണഗൃഹത്തിൽനിന്ന പാന്ഥന്ന കുറെ
ഭക്ഷണസാധനം വാങ്ങികൊടുത്ത ക്ഷീണം തീൎത്തശെഷം രണ്ടപെരും
കൂടി മുമ്പ പ്രസ്താവിച്ച ഭയങ്കരമായ മാൎഗ്ഗത്തിലൂടെ യാത്രതുടങ്ങി. മാൎഗ്ഗ
ത്തിന്റെ വിജനതയും ഘൊരകാന്താരത്തെയും കണ്ടപ്പൊൾ പാന്ഥന്നവ
ളരെ വിഷാദമായി. "ഇദ്ദെഹം എന്നെ ചതിക്കുകയല്ലെല്ലൊ? ൟശ്വ
രാ! ഞാൻ ഒരു അവിവെകിയായ ബാലൻ- ഏകൻ- അസഹായൻ- മു
മ്പലെശം പൊലും പരിചയമില്ലാത്ത ഇദ്ദെഹത്തിന്റെ ഒരുമിച്ച
പൊരുവാൻ ഞാൻ സമ്മതിച്ചുവെല്ലൊ. കഷ്ടം! പിന്നൊക്കം വെച്ചാ
ലൊ ഭീരുവാണെന്ന വന്നാലും തരക്കെടില്ല, പ്രാണരക്ഷയാണല്ലൊ
അധികം പ്രധാനം- അങ്ങിനെയല്ല. കൂടെ പൊവുകതന്നെ- വല്ലതും
അക്രമത്തിന്ന മുതിൎന്നാൽ ഇയ്യാളൊട ഞാൻ പൊരെ?— വെറെയും ആ
ളുകൾ ഉണ്ടെങ്കിലൊ. കണ്ടാൽ ഒരു ദൃഷ്ടനാണെന്ന ഒരിക്കലും തൊന്നു
ന്നില്ല— അബദ്ധമായൊ-" എന്നീമാതിരി അനവധി വിചാരങ്ങൾ അ
ര നിമിഷം കൊണ്ട പാന്ഥന്റെ മനസ്സിൽ ഉളവായി. അതിനാൽ
തല താണ നടത്തത്തിന്ന വെഗം കുറയുകയും യൊഗീശ്വരൻ ഒരിക്കൽ
പിന്നൊക്കം തിരിഞ്ഞ നൊക്കിയപ്പൊൾ പാന്ഥനെ കുറ ദൂരത്തായി
കാണുകയും ചെയ്തു. അദ്ദെഹം ബുദ്ധിമാനാകയാൽ യുവാവിന്റെ വി
ചാരം പത്തിനഞ്ചകണ്ടറിഞ്ഞു. അവിടെനിന്ന, "വെഗത്തിൽ വരൂ" എ
ന്നവിളിച്ചു. ഒരുസ്വപ്നത്തിൽനിന്ന ഞട്ടി ഉണൎന്നപൊലെ പാന്ഥൻ ത
ല പൊങ്ങിച്ച നൊക്കി, തന്റെ അകാരണമായ ഭയം വിചാരിച്ച നാ
ണം പൂണ്ട, വെഗത്തിൽ നടന്നെത്തി. യൊഗീശ്വരൻ ഭയമാസകലം നീ
ങ്ങത്തക്ക വിധത്തിൽ കനിവൊടുകൂടി ചിലത പറഞ്ഞപ്പൊൾ, പാന്ഥന്ന
മുമ്പെത്തെ വിശ്വാസവും ബഹുമാനവും വീണ്ടും ജനിച്ചു. പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/39&oldid=192799" എന്ന താളിൽനിന്ന് ശേഖരിച്ചത്