താൾ:CiXIV137.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ലൊചനയുഗളവും, അല്പം വളഞ്ഞ മൂക്കും, ആകുന്നു ആ സ്വരൂപത്തി
ന്റെ പ്രധാനഭാഗങ്ങൾ. അരചന്റെ ആ സ്വരൂപവും കുലുക്കമില്ലാത്ത
ഒരു നിലയും കണ്ടാൽ നീചനാണെങ്കിലും വളരെ ആൎജ്ജവും തനിക്ക
താൻ പൊരിയും ഉള്ളാളാണെന്ന തൊന്നും. രാജാവും രാജ്ഞിയും അര
ചനെ നല്ലവണ്ണം നൊക്കി വിസ്മയം പൂണ്ടു. രാജ്ഞി "ഇവരുടെ സ്ത്രീക
ളും ചിലര വന്നിട്ടുണ്ടെന്ന തൊന്നുന്നു. ആ നിൽക്കുന്നവർ ആരാണെ"
ന്ന യുവരാജാവിനൊടായിട്ട ചൊദിച്ചു.

അരചൻ:-അതകെട്ട "എന്റെ പൊന്നുതമ്പുരാട്ടി, അത എ
ന്റെ കെട്ടിയവളും കൂട്ടികളുമാണെ"ന്ന പ റഞ്ഞു.

രാജ്ഞി:- "അവരെ ഇങ്ങൊട്ട വരുത്തുവാൻ ആളെ അയക്കു"
എന്ന യുവരാജാവിനൊട ആവശ്യപ്പെട്ടു.

യുവരാജാവ:-ദെവിക്ക തന്നെ ആളെ അയക്കരുതെ? ൟ കാണു
ന്ന അനവധി ജനങ്ങളും, ഞാൻതന്നെയും ദെവിയുടെ ഹിതത്തെ ചെ
യ്വാൻ തെയ്യാറായിട്ടുള്ളവരാണെന്ന അറിവില്ലെ?

രാജ്ഞി:-ഭൎത്താവിന്റെ ചാടുവാക്യത്തെ കെട്ട അടുത്തു നിന്നി
രുന്ന ഒരു സചിവനെ വിളിച്ച കുറെ സങ്കൊചത്തൊടു കൂടി തന്റെ
ആവശ്യം പ റഞ്ഞു. അപ്പൊഴെക്ക ആ സചിവൻ വെഗത്തിൽ പൊയി
അവരെകൂട്ടി കൊണ്ടവന്നു. രാജ്ഞിവളരെ കൌതുകത്തൊടു കൂടി അവ
രെ കുറെനെരം നൊക്കിയശെഷം, എഴുനീറ്റ അനുജ്ഞക്ക അപെക്ഷിക്കും
പൊലെ ഭൎത്താവിന്റെ മുഖത്തെക്ക ഒന്ന നൊക്കി, അരചന്റെ പത്നിയു
ടെ അടുക്കൽ ചെന്ന അവളൊട കുശലപ്രശ്നം ചെയ്ത സംസാരിച്ചതു
ടങ്ങി. പിന്നെ കൂട്ടികളുടെ കറുത്ത കുഞ്ഞിക്കയ്യുകൾ. പിടിച്ച, അവരു
ടെ ആഭരണങ്ങളെയും മറ്റും സൂക്ഷിച്ച നൊക്കി. കാണികളായ മഹാ
ജനങ്ങൾ, അതകണ്ടപ്പൊൾ രാജ്ഞിയുടെ ഔദാൎയ്യത്തെയും, നന്മയെയും,
ദയയെയും കുറിച്ച വളരെ പ്രശംസിച്ചു. അരചന്റെ അപ്പൊഴത്തെ
സന്തൊഷം പറാഞ്ഞാൽ തീരുന്നതല്ല. രാജ്ഞി അരചന്റെ പത്നിയൊ
ടും കൂട്ടികളൊടും സംസാരിച്ചകൊണ്ടിരിക്കെ അരചൻ തിരുമുൽക്കാഴ്ച
ക്കുള്ള ദ്രവ്യങ്ങൾ എടുത്ത കൊണ്ടുവരുവാൻ കല്പിച്ചു. അപ്പൊഴെക്ക,
വെടർ പലരുംകൂടി സാമാനങ്ങൾ ഓരൊന്നായി താങ്ങി പിടിച്ച എടു
ത്ത കൊണ്ടവന്ന തുടങ്ങി. ഒന്നാമതായിട്ട വലിയ രണ്ട ആനക്കൊമ്പു
കൾ യുവരാജാവിന്റെ തിരുമുമ്പാകെ വെച്ചു. അരചൻ "ഉണ്ണിത്തമ്പു
രാനൊടണഞ്ഞ കൊമ്പന്റെയാണിത," എന്ന പറഞ്ഞു, യുവരാജാവ
ആ വിവരം രാജ്ഞിയെ അറിയിച്ചു. രാജ്ഞി "ജ്യെഷ്ടനെ രക്ഷിച്ച
വെടൻ ൟ കൂട്ടത്തിൽ ഉണ്ടൊ?" എന്ന ചൊദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/56&oldid=192826" എന്ന താളിൽനിന്ന് ശേഖരിച്ചത്