താൾ:CiXIV137.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 112 —

അഘൊരനാഥൻ :- ആ എഴുത്തു കണ്ട ഉടെന, വൈരാഗിയെ ക
ണ്ടു പിടിക്കുവാൻ ഞാൻ പല ദിക്കിലെക്കും ആളെ ആയച്ചു. അപ്പൊ
ഴെക്ക രാമദാസൻ ജെഷ്ടന്റെ എഴുത്തൊടുകൂടി എന്നെ കാണ്മാൻ
ഇങ്ങൊട്ട തന്നെ വന്നു. അതും വെഷഛന്നനായിട്ടാകയാൽ ഇവിടെ
മറ്റാൎക്കും അവനെ അറിവാൻ കഴിഞ്ഞതുമില്ല.

കപിലനാഥൻ:- ഞാൻ താമസിച്ചിരുന്ന വനത്തിന്ന സമീപം ഉ
ള്ള ധൎമ്മപുരി എന്ന ഗ്രാമത്തിൽനിന്ന ഒരു വഴിപൊക്കനെ കണ്ട സം
സാരിച്ചപ്പൊഴാണ പ്രതാപചന്ദ്രന്ന വിവാഹം നിശ്ചയിച്ചിരിക്കുന്നൂ
എന്ന അറിഞ്ഞത. അതിന്റെ സൂക്ഷ്മം അറിവാൻ വെണ്ടീട്ടാണ രാമ
ദാസനെ ഇങ്ങോട്ട അയച്ചത. അവൻ ഇങ്ങൊട്ട പൊന്നിരിക്കുമ്പൊൾ
താരാനാഥൻ അവിടെ എത്തി, ധൎമ്മപുരിയിൽ വെച്ച ഞങ്ങൾ തമ്മിൽ
യദൃച്ശമായി കണ്ടെത്തി ഞാൻ എന്റെ ഭവനത്തിലെക്ക കൂട്ടിക്കൊണ്ട
പൊയി താമസിപ്പിച്ചു.

താരാനാഥൻ:- ഞാൻ എന്റെ പരമാൎത്ഥം അപ്പൊൾ തന്നെ
അറിയിച്ചിരുന്നുവെങ്കിൽ, അച്ശന്ന എത്ര സന്തൊഷമുണ്ടാകുമായിരുന്നു!

കപിലനാഥൻ:- ഞാൻ എന്റെ സന്തൊഷത്തിന്ന ഒട്ടും കുറവുണ്ടായി
രുന്നില്ലെന്ന തന്നെ പറയാം. താരാനാഥനെ കണ്ടപ്പൊൾ തന്നെ
എനിക്ക സംശയം തൊന്നി. പിന്നെ രാമദാസൻ മടങ്ങിവന്നപ്പൊൾ
അഘൊരനാഥന്റെ എഴുത്ത കൊണ്ട മിക്കതും തീൎച്ചയായി. അതിന്ന
ശെഷം ഒരു ദിവസം താരാനാഥൻ കുതിരപ്പുറത്ത നിന്ന വീണപ്പൊ
ഴാണ എനിക്ക നല്ല തീൎച്ചയായത. അരയിൽ കുട്ടിക്കാലത്ത തന്നെ
ഒരു മറു ഉള്ളത എനിക്ക സൂക്ഷിച്ച നൊക്കി കാണ്മാൻ വീണ മൊഹാ
ലസ്യപ്പെട്ട കിടക്കുമ്പൊൾ തരം വന്നു. അത കണ്ടപ്പൊൾ സംശയ
മൊക്കെയും തീരുകയും ചെയ്തു.

കുന്ദലത:- രാമകിശൊരൻ കുതിരപ്പുറത്തനിന്ന വീണതിൽ പിന്നെ,
അച്ശന്ന രാമകിശൊരനെക്കുറിച്ചു പ്രതിപത്തി അധികമായി കണ്ടു.
അതിന്റെ കാരണം ഇപ്പൊഴാണ എനിക്ക മനസ്സിലായത.

താരാനാഥൻ :— രാമകിശൊരൻ എന്ന എന്റെ അജ്ഞാതവാസ
കാലത്തെ പെരാണ. ഇപ്പൊൾ ഞാൻ പണ്ടെത്തെ താരാനാഥൻ
തന്നെയായി," എന്ന പറഞ്ഞു. അപ്പൊൾ എല്ലാവരും ഒന്ന ചിരിച്ചു.
കുന്ദലത അല്പം നാണം പൂണ്ടു.

രാജാവ:- ഇവരുടെ ചരിത്രം ആശ്ചൎയ്യം തന്നെ. ഇതൊക്കെയും
എഴുതിവെച്ചാൽ വായിക്കുന്നവൎക്ക. വളരെ നെരമ്പൊക്കുണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/120&oldid=192910" എന്ന താളിൽനിന്ന് ശേഖരിച്ചത്