താൾ:CiXIV137.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

കൊണ്ടും, ഒരെടത്തും ഉറച്ച നില്ക്കുവാൻ വഴിയില്ലാതെയും എത്ര അദ്ധ്വാ
നിച്ചൂ ൟ ഹൃദയം ! കഷ്ടം. !

രാമകിശൊരൻ എന്റെ പ്രിയതമയായ കുന്ദലതെ, എന്റെ
അനുരാഗം മുഴുവനും ഭവതിയുടെ മെൽ നിക്ഷിപ്തമായിരിക്കുന്നു. ഭവതി
എന്റെ പ്രാണനായകിയാണ. ഇനിയെങ്കിലും ആ ബാഷ്പധാരയെ
നിൎത്തി അങ്ങുമിങ്ങും സഞ്ചരിച്ച വളരെ വെദനയനുഭചിച്ച ആ
ഹൃദയം ഇവിടെ വിശ്രമിക്കട്ടെ" എന്ന പറഞ്ഞ കുന്ദലതയുടെ മാറിടം
തന്റെ മാറിടത്തൊടണച്ച, ധാരാളമായി വന്നിരുന്ന കണ്ണുനീർ
തുടച്ചുകൊണ്ട, യൊഗീശ്വരനെ കൂടി അറിയിക്കാത്ത തന്റെ ചില ചരിത
ങ്ങളെ ഏറ്റവും ഗൊപ്യമായി കുന്ദലതയൊട പറഞ്ഞു. അപ്പൊൾ
കുന്ദലത വളരെ മുഖപ്രസാദത്തൊടു കൂടി രാമകിശൊരന്റെ മുഖ
ത്തെക്ക നൊക്കി, "ഇനി എന്റെ പ്രിയ രാമകിശൊരാ എന്ന വിളിക്കാ
മെല്ലൊ" എന്ന പറഞ്ഞ ഒരു ദീൎഘനിശ്വാസം അയച്ചു. "എന്റെ
മനസ്സിൽ നിന്ന ഒരു ഭാരം പൊയ പൊലെ തൊന്നുന്നു. ശ്വാസൊ
ച്ശ്വാസങ്ങൾക്ക കൂടി സൌകൎയ്യം വൎദ്ധിച്ച പൊലെയിരിക്കുന്നു," എന്ന
പറഞ്ഞു.

രാമകിശൊരൻ:- ഞാൻ ഒരു കാൎയ്യം പറെവാൻ മറന്നു.

കുന്ദലതാ, മുഖപ്രസാദം മങ്ങിക്കൊണ്ട "അത എന്ത?" എന്ന ചൊ
ദിച്ചു.

രാമകിശൊരൻ:- എന്റെ പ്രിയകുന്ദലതെ, ഭവതിയുടെ സ്വെച്ശ
പ്രകാരം എന്നെ ഭൎത്താവാക്കി വരിച്ചാൽ അച്ശൻ യാതൊന്നും മറുത്ത
പറകയില്ലായിരിക്കാം. എങ്കിലും കുന്ദലത എന്നെ വരിക്കുന്നതിന്ന
മുമ്പായി ഒരു കാൎയ്യം ആലൊചിക്കെണ്ടതുണ്ട. ഭവിഷ്യത്തിനെ വഴി
പൊലെ ആലൊചിക്കാതെ പ്രവൃത്തിക്കുന്നവരെക്കുറിച്ച എനിക്ക അല്പം
പൊലും ബഹുമാനമില്ല. എന്നെയല്ലാതെ വെറെ ഒരു ചെറുപ്പക്കാര
നെയും കുന്ദലത കാണ്മാൻ സംഗതി വന്നിട്ടില്ലെല്ലൊ. മെലാൽ ഓരൊ
രാജ്യങ്ങളെയും ജനങ്ങളെയും സഞ്ചരിച്ച കാണുവാൻ കുന്ദല തക്ക
തന്നെ സംഗതി വന്നാൽ, എന്നെക്കാൾ ഗുണൊൽക്കൎഷം ഉള്ളവരും
കുന്ദലതക്ക അധികം അനുരൂപന്മാരുമായ പുരുഷന്മാരുണ്ടായിരിക്കെ
ൟ അസാരനായ എന്നെ വരിച്ചത അബദ്ധമായി എന്നൊരു
പശ്ചാത്താപം ലെശം പൊലും തൊന്നുവാൻ ഇട വെക്കുരുതെ. ഭവതി
എന്റെ ഭാൎയ്യയായി എന്ന വരികിൽ എനിക്ക ജന്മസാഫല്യം വന്നു.
എങ്കിലും സ്വാൎത്ഥത്തെ മാത്രം കൊതിച്ച ഭവിഷ്യത്തുകളായ ദൊഷങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/90&oldid=192880" എന്ന താളിൽനിന്ന് ശേഖരിച്ചത്