താൾ:CiXIV137.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

കപിലനാഥൻ:- എന്റെ നൈരാശ്യംകൊണ്ടും കൊപം കൊണ്ടും
നാട വിട്ട പൊകന്ന സമയം, ഇവിടുത്തെക്ക അതി വ്യസനകരമായ
ഒരു കാൎയ്യം ഞാൻ പ്രവൃത്തിച്ചിട്ടുണ്ട. എന്റെ സ്വാമിയെ ആ കഠിന
മായ ദുഃഖത്തിന്ന പാത്രമാക്കുവാൻ എനിക്ക തൊന്നിയത വിചാരിച്ച
നൊക്കുമ്പൊൾ എന്നെപ്പൊലെ ഇത്ര നിഷ്കണ്ടകനായ ഒരു സ്വാമി ദ്രൊ
ഹി പണ്ടുണ്ടായിട്ടില്ലെന്ന പ്രത്യക്ഷമാകം.

രാജാവ:- ഏറ്റവും വിശ്വാസത്തൊടും സ്വാമിഭക്തിയൊടും കൂ
ടിയും നീതിയായിട്ടും രാജ്യകാൎയ്യങ്ങൾ നടത്തിവന്നിരുന്ന ഒരു ഉത്തമ
സചിവന്റെ ഗുണങ്ങൾ ലെശം പൊലും അറിവാൻ കഴിയാതെ, അന
ൎഘ്യമായ ഒരു രത്നം കയ്യിൽ കിട്ടിയ വാന രനെപ്പൊലെ, ആ സചിവശി
രൊമണിയെ ഉപദ്രവിപ്പാൻ എന്നെ വ്യസനിപ്പിക്കുവാനായി
എന്ത തന്നെ ചെയ്താലും അത അവിഹിതമായി എന്ന ഒരു കാലത്തും
വരികയില്ല.

കപിലനാഥൻ:- അത കെട്ടപ്പൊൾ പ്രീതി പൂണ്ട, ഉടനെ മറ്റെ
അകത്തെക്ക കടന്നു. രാജാവും കപിലനാഥനും കൂടി സംസാരിച്ചകൊ
ണ്ടിരിക്കെ ചന്ദനൊദ്യാനത്തിലും അതിന്ന സമീപവും ഉള്ള ആളുകൾ
നാല പുറത്തും വന്ന നിറഞ്ഞ വളരെ സന്തൊഷത്തൊടു കൂടി കപില
നാഥനെ നൊക്കി നിന്നിരുന്നു. അദ്ദെഹത്തിന്റെ ഭൃത്യന്മാരൊ, അദ്ദെ
ഹത്തിന്റെ ഔദാൎയ്യത്തെ വല്ല പ്രകാരത്തിലും ആസ്വദിച്ചവരൊ
അല്ലാതെ ആരും തന്നെ ആ ദിക്കിൽ എങ്ങും ഉണ്ടായിരുന്നില്ല. കപി
ലനാഥൻ രാജാവിന്റെ മുമ്പാകെ തന്റെ സ്വതെയുള്ള വെഷത്തൊടു
കൂടി ചെന്ന നിന്നപ്പൊഴെക്ക കുറച്ച നെരത്തിനുള്ളിൽ കെട്ട കെൾ
പിച്ച, ഉദ്യാനത്തിലും അതിന്ന സമീപവുമുള്ള ആളുകൾ അവരവരുടെ
പണിയെ വിട്ട ഓടിയെത്തീട്ടുണ്ടായിരുന്നു. കപിലനാഥൻ മരിച്ചിരി
ക്കുന്നു എന്നായിരുന്നു എല്ലാവരുടെയും വിശാസം. അതിനാൽ അധി
കവും അത്ഭുതമുണ്ടായി. അവർ വാതിൽക്കലും കിളിവാതിലുകളിൽ
കൂടെയും കപിലനാഥനെ കാണുവാൻ വെണ്ടി ക്ഷമ കൂടാതെ തിക്കിത്തി
രക്കി നൊക്കിക്കൊണ്ടിരിക്കെ അവൎക്ക നയനാനന്ദകരനായിരിക്കുന്ന ആ
കപിലനാഥൻ, ദിവ്യമായിരിക്കുന്ന വസ്ത്രാഭരണങ്ങളെക്കൊണ്ട അതി
മനൊഹരമാകുംവണ്ണം അലംകൃതയായി, ഏറ്റവും സൌഭാഗ്യവതി
യായ ഒരു കന്യാകാരത്നത്തിന്റെ കയ്യും പിടിച്ചകൊണ്ട രാജാവിന്റെ
മുമ്പിൽ വന്ന നിന്നു. കണ്ടുനിന്നിരുന്ന മറ്റെല്ലാവരും,
അല്പം നെരം, അത്യാശ്ചൎയ്യം കൊണ്ട പാവകളെപ്പൊലെ അനിമീലിത

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/113&oldid=192903" എന്ന താളിൽനിന്ന് ശേഖരിച്ചത്