താൾ:CiXIV137.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 124 —

കാണികളായ മഹാജനങ്ങളുടെ അക്ഷികൾക്ക പിയ്യൂ ഷമായി ഭവിച്ചു.
ആ അക്ഷികളാകട്ടെ മധുപാനകെളിയിങ്കൽ ആസക്തിയൊടുകൂടി,
സദ്യസ്സംഫുല്ലങ്ങളായ പ്രസ്തുനനിചയങ്ങളിൽ പ്രവെശിച്ചിരിക്കുന്ന
ഭ്രമരപടലികളെപ്പൊലെ ആയതിനെ പിന്നെയും പിന്നെയും ആദര
വൊടുകൂടെ ആസ്വദിച്ചിട്ടും തൃപ്തിയെ പ്രാപിച്ചില്ല കുന്ദലത ആസ
നത്തിന്മെൽ വന്നിരുന്ന ഉടനെ ചുറ്റും ഇരിക്കുന്ന മഹാജനങ്ങളെ
വിസ്മയത്തൊടുകൂടി നൊക്കിക്കണ്ട ചില പ്രധാനികളെ അഘൊരനാഥ
ന്റെ പത്നിയൊട ചൊദിച്ചറിയുമ്പൊഴെക്ക ദൂരത്തനിന്ന ചിലർ കുതിര
പ്പുറത്ത കയറി വരുന്ന ശബ്ദം കെൾക്കുമാറായി. എല്ലാവരും സശ്ര
ദ്ധന്മാരായി വരുന്നവരെ കാത്തുകൊണ്ടിരിക്കെ, താരാനാഥനും, യുവരാ
ജാവും, അഘൊരനാഥനും എത്തി, കുതിരപ്പുറത്ത നിന്നിറങ്ങി, താരാ
നാഥനെ നടുവിലാക്കിക്കൊണ്ട സഭയിലെക്ക കടന്നു. ഏറ്റവും ചെൎച്ച
യുള്ള കഞ്ചു കൊഷ്ണീഷങ്ങൾക്ക പുറമെ, കുന്തളെശനുമായുണ്ടായ യുദ്ധത്തിൽ
തന്റെ പരാക്രമം കണ്ട സന്തൊഷിക്കുകയാൽ യുവരാജാവിനാൽ
രാജസഭയിൽ വെച്ച സമ്മാനിക്കപ്പെട്ടതായ മരതക വൈഡൂൎയ്യാദിക
ളെക്കൊണ്ട ഖചിതമായി ചന്ദ്രക്കലയുടെ ആകൃതിയിൽ ദീപ്തികലൎന്ന ഒരു
മുദ്ര, താരാനാഥൻ തന്റെ വക്ഷസ്സിന്റെ വാമഭാഗത്ത ധരിച്ചിട്ടുണ്ടാ
യിരുന്നു. മുഖം സ്വതെ രക്തപ്രസാദമുള്ളതാകയാലും അപ്പൊൾ കുതി
രപ്പുറത്ത ഒടിച്ചവന്നതാകയാലും താരാനാഥൻ കാണുന്നവൎക്ക ഏറ്റ
വും മൊഹനീയാകൃതിയായിട്ട തൊന്നി. മൂന്നാളുകളും കൂടി സഭയി
ലെക്ക കടന്നപ്പൊൾ വാദ്യഗാനങ്ങളുടെ ഘൊഷവും മറ്റും നിന്ന സഭ
രണ്ടാമതും നിശ്ശബ്ദമായി. താരാനാഥൻ മഹാജനങ്ങൾക്ക തന്റെ
വന്ദനയെ കാണിപ്പാൻ രണ്ട മൂന്ന പ്രാവശ്യം തല കുമ്പിട്ട, അഘൊര
നാഥനും യുവരാജാവും ഒരുമിച്ച സഭയുടെ വലത്ത ഭാഗത്ത അലങ്കരിച്ച
വെച്ചിരിക്കുന്ന ആസനങ്ങളിന്മെൽ, കുന്ദലതയ്ക്ക അഭിമുഖനായിട്ടി
രിക്കുകയും ചെയ്തു. മുഹൂൎത്തത്തിന്ന രണ്ട വിനനാഴികകൂടെയുണ്ടായിരു
ന്നതിനാൽ താരാനാഥനും കുന്ദലതയും, തങ്ങളുടെ പാണിഗ്രഹണമ
ഹൊത്സവത്തെ കാണ്മാൻ വന്നവരായ മഹാജനങ്ങളെ നൊക്കി വിസ്മ
യിച്ചുകൊണ്ടും അവരുടെ നെത്രാവലിയെ തങ്ങളുടെ രൂപമാധുൎയ്യത്താൽ
കളുപ്പിച്ച കൊണ്ടും, ഇരുന്നു. ആ മഹാജനങ്ങളും കുന്ദലതാ താരാനാഥ
ന്മാരുടെ സൌഭാഗ്യതയെയും അന്യൊന്യമുള്ള ചെൎച്ചയെയും മറ്റും
കുറിച്ച വളരെ കൊണ്ടാടി സ്തുതിക്കകയും ചെയ്തു.

മുഹൂൎത്ത സമയത്ത പുരൊഹിതൻ അഗ്നിസാക്ഷിയായി താരാനാഥ
നും കുന്ദലതയും തമ്മിൽ, പാണിഗ്രഹണം ചെയ്യിച്ചു. അപ്പൊൾ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/132&oldid=192922" എന്ന താളിൽനിന്ന് ശേഖരിച്ചത്