താൾ:CiXIV137.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

ഇങ്ങൊട്ട പൊരുന്നതാകയാൽ സൂക്ഷ്മം അന്വെഷിപ്പാൻ എനിക്ക അത്ര
താല്പൎയ്യം ഉണ്ടായതുമില്ല.

യൊഗീശ്വരൻ— വെറെ വിശെഷ വൎത്തമാനങ്ങൾ ഒന്നും ഇല്ല
യായിരിക്കും?

ബ്രാഹ്മണൻ— വെറെ ഒന്നും കെട്ട ഓൎമ്മ തൊന്നുന്നില്ല.

ഇങ്ങിനെ ബ്രാഹ്മണനും യൊഗീശ്വരനും തമ്മിൽ കുറച്ചനെരം കൂ
ടി സംഭാഷണം ചെയ്തശെഷം ബ്രാഹ്മണൻ സ്നാനത്തിന്നായിട്ട യൊഗീ
ശ്വരനൊട യാത്ര പറഞ്ഞ പൊയി. യൊഗീശ്വരനും അധികം താമസി
യാതെ നേരെ വടക്കൊട്ട ഒരു ചെറിയ ഊടുവഴിയിൽകൂടെ പൊയി
വില്വാദ്രിയുടെ താഴ്വാരത്തിൽ ജനസഞ്ചാരമില്ലാത്ത ഒരെടത്തുകൂടി യാ
തൊരു ഭയമൊ സംശയമൊ കൂടാതെ ആ ദിക്കൊക്കെയും നല്ല പരിചയ
മുള്ളതപൊലെ നടന്നു. നാലപുറത്തും അതി ഘൊരമായ വനം. ജന
ങ്ങൾ ആരും നട്ടുച്ച സമയത്തകൂടി ആ ദിക്കിലെക്ക സ്മരിക്കയില്ല. വി
ല്വാദ്രിയുടെ മുകളിൽ യക്ഷകിന്നരൻമാരുടെ വാസസ്ഥലമാണെന്നാ
ണ ജനങ്ങളുടെ വിശാസം. യൊഗീശ്വരൻ ഒരു തടസ്ഥവും കൂടാതെ
പെരുത്ത വങ്കാട്ടീൻ നടുവെ മലയുടെ മുകളിലെക്ക കയറിത്തുടങ്ങി. ഇ
ടക്ക തന്റെ വഴി തെറ്റിപ്പൊകാതിരിപ്പാൻ ചില വൃക്ഷങ്ങളെയൊ
പാറകളെയൊ അടയാളം വെച്ചിട്ടുള്ളത മാത്രം നൊക്കിക്കൊണ്ട വെഗ
ത്തിൽ കയറി ചെന്നപ്പൊൾ വഴിയിൽ വലിയ ഒരു പാറപ്പുറത്ത കരി
മ്പടം കൊണ്ട ശരീരം മുഴുവൻ മൂടി ഒരു മനുഷ്യൻ ഇരിക്കുന്നത കണ്ടു.
സാധാരണ ഒരാളാണെങ്കിൽ ആ രൂപം കണ്ടാൽ തന്നെ പെടിക്കാതിരി
ക്കയില്ല. യൊഗീശ്വരനെ കണ്ടപ്പൊൾ ആ മനുഷ്യൻ എഴുനീറ്റ അടു
ത്ത വന്ന വണങ്ങി. "സാമി ഇത്ര താമസിച്ചതകൊണ്ടു ഞങ്ങൾ കുറെ ഭയപ്പെട്ടു" എന്ന പറഞ്ഞു. യൊഗീശ്വരൻ "ഞാൻ വിചാരിച്ചതിൽ അ
ല്പം അധികാ വൈകിപ്പൊയി, ആകട്ടെ, നീ വെഗംമുമ്പിൽ നടന്നൊ"
എന്നുത്തത്തരം പറഞ്ഞു രണ്ടുപെരുംകൂടി വെഗത്തിൽ നടന്ന തുടങ്ങി. വൃ
ക്ഷങ്ങളുടെ നിബിഡതകൊണ്ടും, രാത്രിയായതിനാലും ആ കാത്തനിന്നി
രുന്നവൻ ഒരു ചൂട്ട കൊളുത്തീ ഏകദെശം ഒരു നാഴിക മെല്പട്ട കയ
റിയപ്പൊഴെക്ക ദൂരെവെറൊരു വെളിച്ചം കാണുമാറായി. ആ വെളിച്ച
ത്തിന്റെ നെരെ ഇവർ രണ്ടാളുകളും നടന്ന താമസിയാതെ ഒരു പ
ൎണ്ണാശ്രമത്തിൽ എത്തി. അത യൊഗീശ്വരന്റെ വാസസ്ഥലമാണ. വൃ
ക്ഷങ്ങൾ അതിന്ന വളരെ അരികെ മന്നും ഇല്ല. പരന്ന സ്ഥലം വി
ശെഷ പരിമളമുള്ള അനവധി കുസുമങ്ങൾ ഭവനത്തിന്റെ മുൻഭാഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/15&oldid=192759" എന്ന താളിൽനിന്ന് ശേഖരിച്ചത്