താൾ:CiXIV137.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

യൊഗീശ്വരൻ പാന്ഥനൊട ഒാരൊന്ന ചൊദിച്ചകൊണ്ട, വഴിയുടെ ബു
ദ്ധിമുട്ട അറിവാൻ അയക്കാതെ, കുറെനെരം മലകയറിയപ്പൊഴെക്ക ഭവ
നത്തിൽനിന്ന വെളിച്ചം കണ്ടതുടങ്ങി. "അതാ! എന്റെ ഭവനം" എന്ന
യൊഗീശ്വരൻപറഞ്ഞു "വെറെ എത്ര ഭവനങ്ങൾ സമീപം ഉണ്ട?" എന്ന
പാന്ഥൻ ഉടനെ ചൊദിച്ചപ്പൊൾ, "എന്റെ വാസം വളരെ ഏകാന്തമാ
യിട്ടാണ. ഒരു അഞ്ചാറ നാഴികക്കുള്ളിൽ വെറെ ഒരു ഭവനവും ഇല്ല,
എന്ന തന്നെയല്ല, ൟ പ്രദെശത്തമനുഷ്യരെ തന്നെ കാണുകയില്ല" എ
ന്ന ഉത്തരം പറഞ്ഞു. രണ്ട പെരും കൂടി ഭവനത്തിന്റെ ഉമ്മരത്ത എ
ത്തിയപ്പൊഴക്ക പാൎവ്വതി ഒരു പായ കൊണ്ടവന്ന നൂൎത്തി. കുറച്ച നെരം
അവിടെ കാറ്റകൊണ്ട ഇരുന്ന ശെഷം, ഗൊഗീശ്വരൻ അകത്തെക്ക
പൊയി, പുതുതായിവന്ന ആളെക്കുറിച്ച കുന്ദലതയൊട അല്പം സംസാ
രിച്ച, വെഗത്തിൽ പുറത്തെക്ക തന്നെ വന്നു. "നമുക്ക ഒട്ടും താമസിയാ
തെ കുളിക്കുവാൻ ഉത്സാഹിക്ക." എന്ന യൊഗീശ്വരൻ പറഞ്ഞപ്പൊൾ
അഥിതി തന്റെ വസ്ത്രങ്ങളും ഭാണ്ഡവും മറ്റും അഴിപ്പാൻ തുടങ്ങി
"ഞാനും അല്പം ചില മാറ്റങ്ങൾ ഉണ്ടാക്കട്ടെ" എന്ന പറഞ്ഞ യൊഗീ
ശ്വരൻ തന്റെ ജടയും താടിയും അഴിച്ചു. അഥിതി അതിവിസ്മയത്തൊ
ടുകൂടി നൊക്കി; എങ്കിലും മുഖത്തിന്റെ സൌമ്യത കണ്ടപ്പൊൾ വിസ്മ
യത്തെക്കാൾ അധികം സന്തൊഷമാണ ഉണ്ടായത. "ഇനി വല്ല മാറ്റ
വും ഉണ്ടാക്കാനുണ്ടൊ?" എന്ന അതിഥി ചൊദിച്ചു. യൊഗീശ്വരൻ മന്ദ
സ്മിതത്തൊടുകൂടി ഇല്ലെന്നുത്തരം പറഞ്ഞ വിളക്കെടുത്ത ചൊലയുടെ സ
മീപത്തെക്ക നടന്ന തുടങ്ങി. സുഖമായി കുളികഴിഞ്ഞ ഉമ്മരത്ത എത്തി
യപ്പൊഴെക്ക ഈറൻ വിഴുക്കുവാൻ പുതിയ ശുഭ്രങ്ങളായ വസ്ത്രങ്ങളും ഒ
രു തമലയിൽ ജലവും വെച്ചിട്ടുണ്ടായിരുന്നു. ഈറൻ വിഴുത്ത അകായി
ലെക്ക കടന്നപ്പൊഴെക്ക അത്താഴത്തിന്ന ഒക്കെയും തെയ്യാറായിരുന്നു.
യൊഗീശ്വരനും അതിഥിയുംകൂടി ഭക്ഷണം കഴിച്ച, ഉമ്മരത്ത തന്നെ ര
ണ്ടാളുകൾക്കും വിരിച്ചിട്ടുണ്ടായിരുന്നതിൽ കിടക്കുകയും ചെയ്തു. ക്ഷീണ
മുണ്ടാകയാൽ അതിഥി ഉറങ്ങിക്കൊട്ടെ എന്ന വിചാരിച്ച, യൊഗീശ്വരൻ
ഒന്നും സംസാരിച്ചതും ഇല്ല. അതിഥി, "വിചാരിച്ചപൊലെയൊന്നു
മല്ല- വളരെ സുഖമായിട്ടുള്ള- ഗൃഹം. ഇദ്ദെഹവും അതി ഉദാരൻ-കഷ്ടം!
ഞാൻ വെറെ ചിലതൊക്കെയും അബദ്ധമായി ശങ്കിച്ചുവെല്ലൊ" എന്നി
ങ്ങിനെ ചിലത വിചാരിച്ച, വഴി നടന്ന ക്ഷീണം കൊണ്ടും മൃഷ്ടമായി
ഭക്ഷിച്ചിരുന്നതിനാലും താമസിയാതെ ഉറക്കമായി. അതിഥി ഉറഞ്ഞി
എന്ന തീൎച്ചയായ ശെഷം, അകത്തെക്ക പൊയി, അതിഥിയെക്കുറിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/40&oldid=192800" എന്ന താളിൽനിന്ന് ശേഖരിച്ചത്