താൾ:CiXIV137.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

ഇങ്ങിനെ കലിംഗ രാജാവിന്റെ സൈന്യം ശത്രുസൈന്യത്തെ
നെരിടുവാൻ തെയ്യാറായിക്കൊണ്ടിരിക്കെ, അതെ സമയത്ത ചന്ദനൊദ്യാ
നത്തിന്റെ സമീപമുള്ള സൈകത പുരിയിൽ, ഒരു ശൂദ്രവീട്ടിൽ ഒരു
സന്തൊഷം സംഭവിച്ചത നമ്മുടെ കഥയൊട വളരെ സംബന്ധമുള്ളതാ
കയാൽ ഇവിടെ തന്നെ പറയെണ്ടിയിരിക്കുന്നു. ആ വീട്ടിൽ ഒരു പ്രാ
യം ചെന്ന തള്ളയും അവളുടെ ഒരു മകളും മാത്രമെയുണ്ടായിരുന്നുള്ളു.
വെറെ ആരും ഉണ്ടായിരുന്നില്ലെങ്കിലും, വിളിപ്പാടിനുള്ളിൽ മറ്റ പല
കുടികളൂം ആളുകളും ഉണ്ടായിരുന്നു. പുലരുവാൻ മൂന്നു നാഴികയുള്ള
പ്പൊൾ ആ വീട്ടിന്റെ പടിവാതിൽക്കൽ ആരൊ ചിലർ വിളിക്കുന്നത
കെട്ടിട്ട, തള്ള തന്നെ വിറച്ച, വിറച്ചു കൊണ്ട, ഒരു കൈവിളക്കൊടുകൂടി
പടിക്കലെക്ക പൊയി, വാതിൽതുറന്നു. അപ്പൊൾ മുഴുവനും കറുത്ത വസ്ത്രം
കൊണ്ട മൂടിയ നാലാളുകൾ അകത്തെക്ക കടന്നു. അതിൽ ഒരുവൻ
കൂടെ വന്നിട്ടുണ്ടായിരുന്ന ചിലരെ പറഞ്ഞയച്ച വെഗത്തിൽ എല്ലാറ്റി
ലും മുമ്പിൽ വന്നു. മുഖം മൂടിയത എടുത്തുകളഞ്ഞ, "നിങ്ങൾ എന്നെ
അറിഞ്ഞുവൊ?" എന്ന ആ തള്ളയൊട ചൊദിച്ചു. തള്ള അവർ എന്തൊ
രു കൂട്ടം ആളുകളാണ, എന്തിന്ന വന്നവരാണെന്നും മറ്റും അറിയായ്ക
യാൽ പരിഭ്രമിച്ചിരുന്നു എങ്കിലും, അവൻ ചൊദിച്ചത കെട്ടപ്പൊൾ ത
ന്റെ വിളക്ക ഉയൎത്തിപ്പിടിച്ച, തലപൊങ്ങിച്ച കുറെനെരം അവന്റെ
മുഖത്തെക്ക നൊക്കി "ഞാൻ അറിഞ്ഞില്ലെ?" എന്ന പറഞ്ഞ കണ്ണ തിരു
മ്പി പിന്നെയും നൊക്കി. അപ്പൊഴെക്ക അമ്മ വരുവാനിത്ര താമസമെ
ന്തെന്നറിയായ്കയാൽ, മകളും പടിക്കലെക്ക എത്തി, "നിയ്യ എന്നെ
അറിഞ്ഞുവൊ?" എന്ന അവൻ അപ്പൊൾ മകളൊടും ചൊദിച്ചു; അവൾ
കുറച്ച നെരം മുഖത്തെക്ക സൂക്ഷിച്ച നൊക്കി "എന്റെ ഏട്ടനല്ലെ ഇത്"?
എന്ന പറഞ്ഞ കരഞ്ഞുംകൊണ്ട ഉടനെ അവനെ കെട്ടിപ്പിടിച്ചു. "എ
ന്റെ കുട്ടി, നിയ്യ മരിച്ചു പൊയി എന്നല്ലെ ഞങ്ങൾ എല്ലാരും വിചാരി
ച്ചത?". എന്ന പറഞ്ഞ തള്ളയും അവനെ കെട്ടിപ്പിടിച്ചു, രണ്ട പെ
രും കൂടി വളരെ സന്തൊഷിച്ചു; പിന്നെ തള്ള പല പഴമകളും പറഞ്ഞ
ഇത്തിരിനെരം കണ്ണുനീർ ഒലിപ്പിച്ച കൊണ്ട നിന്നു.

അതിന്റെ ശെഷം അവൻ മറ്റ മൂന്നാളുകളെയും അകായിലെക്ക
കൂട്ടിക്കൊണ്ട പൊയി നല്ല ഒരു അകത്ത ഒരു കട്ടിന്മെൽ ഇരുത്തി,
കുറച്ച നെരം അവരൊട രഹസ്യമായി ചിലത പറഞ്ഞ പുറ
ത്തെക്ക കടന്ന അമ്മയെയും പെങ്ങളെയും വിളിച്ച "അമ്മെ,! എന്നെ
ചത്ത പൊകാതെ ഇത്ര നാളും രക്ഷിച്ചത ഇവരാണ കിട്ടൊ! പെരുത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/97&oldid=192887" എന്ന താളിൽനിന്ന് ശേഖരിച്ചത്