താൾ:CiXIV137.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

കപിലനാഥന്റെയും ആശ്ചൎയ്യമായ ചരിതം കലിംഗരാജ്യത്തിന സമീ
പമുള്ള രാജ്യങ്ങളിലും, പല ദൂരദെശങ്ങളിലും കൂടി, അഞ്ചാറമാസംകൊ
ണ്ട പ്രസിദ്ധമായിതീൎന്നിരുന്നു. ആയതകൊണ്ട കുന്ദലതയുടെ അനുപ
മമായ ബുദ്ധിവൈശിഷ്യത്തെയും, ലാവണ്യാദിഗുണങ്ങളെയും, കെട്ട
ആ കാമിനീരത്നത്തെയും, അവളുടെ ഭാഗ്യശാലിയായ ഭൎത്താവിനെയും
കണ്ട നയനസാഫല്യം വരുത്തുവാൻ ആഗ്രഹത്തൊടുകൂടി പല ദിക്കുകളിൽ
നിന്നും അനവധി ജനങ്ങൾ വന്നുകൂടി ജനബാഹുല്യത്തെ ഭയപ്പെട്ട
രാജധാനിയുടെ പുറത്തഭാഗത്ത തന്ന ഒരു മൈതാനത്തിൽ അഘൊര
നാഥൻ മൂന്ന വലിയ നെടുമ്പുരകൾ കെട്ടിച്ചിരുന്നു. അവയിൽ നടുവി
ലുള്ള ഏറ്റവും വലിയ വൃത്താകാരമായ നെടുമ്പുരയിൽ വളരെ ജന
ങ്ങൾ ഒന്നായിട്ടിരുന്ന കാണത്തക്ക വിധത്തിൽ ചുറ്റും മഞ്ചങ്ങളും പീഠ
ങ്ങളും വെച്ചകെട്ടി അത വളരെ കൌതുകമാകുംവണ്ണം അലങ്കരിച്ചിട്ടു
ണ്ടായിരുന്നു. ഔന്നത്യംകൊണ്ട സമീപമുള്ള എല്ലാ മന്ദിരങ്ങളെയും നീച
ങ്ങളാക്കി തീൎത്തിരുന്ന ആ ഉത്തുംഗമായ നെടുമ്പുര വിവിധവൎണ്ണങ്ങ
ളായി പവനൊൎദ്ധൂളിതങ്ങളായിരിക്കുന്ന പതാകാശതങ്ങളെക്കൊണ്ട ഭൂ
ഷിതയായി നിൽക്കുന്നത കണ്ടാൽ, അതിന്റെ അന്തൎഭാഗത്തിങ്കൽ സം
ഭവിക്കുവാൻ പൊകുന്ന ഉദ്വാഹമഹൊത്സവം സ്വൎഗ്ഗലൊകത്തിൽ വെച്ച
കഴിയെണ്ടതാണെന്നുറച്ച, അതിന്ന വെണ്ടി, മെല്പെട്ട പറക്കുവാൻ തെ
യ്യാറായി നിൽക്കുകയൊ എന്ന തൊന്നും. അങ്ങിനെയിരിക്കുന്ന ആ
വലിയ നെടുമ്പുരയിൽ വിവാഹത്തിന്ന നിശ്ചയിച്ച ദിവസം മുഹൂൎത്ത
ത്തിന്ന നാല നാഴിക മുമ്പായിട്ട മഹാ ജനങ്ങൾ വാതിലുകളിൽകൂടി
തിക്കിതിരക്കി കടന്ന, കടുകിട്ടാൽ ഉതിരുവാൻ പഴുതില്ലാതെ നിറഞ്ഞി
രുന്നു. നടുവിൽ മഹാ രാജാവും, കപിലനാഥൻ മുതലായവരും, പു
രൊഹിതന്മാരും മറ്റും വിശിഷ്ടന്മാരായ ബ്രാഹ്മണരും, മണിമയങ്ങളാ
യ ആസനങ്ങളിന്മെൽ വന്നിരുന്നു. അങ്ങിനെ ആ സദസ്സനിറഞ്ഞ മു
ഹൂൎത്തസമയം സമീപിച്ചപ്പൊൾ സ്വൎണ്ണമയമായ ഒരു പല്ലക്കിൽ കുന്ദല
തയും മറ്റ രണ്ട പല്ലക്കുകളിൽ അഘൊരനാഥന്റെ പത്നിയും, സ്വൎണ്ണ
മയീദെവിയും വന്നിറങ്ങി. കുന്ദലതയെ നടുവിലാക്കി മൂന്ന പെരും
കൂടി നടന്ന സഭയുടെ എടത്തുഭാഗത്തുള്ള ഒരു മണ്ഡപത്തിൻ മീതെ,
രത്നഖചിതങ്ങളായ ആസനങ്ങളിന്മെൽ ചെന്നിരുന്നു. കുന്ദലതയും
തൊഴിമാരും എത്തിയപ്പൊഴെക്ക വീണാവെണുമൃദംഗാദികളുടെ മഞ്ജുള
നാദം കൊണ്ടും മറ്റും അതുവരെ ശബ്ദായ മാനമായിരുന്ന ആ സദസ്സ
ഏറ്റവും നിശ്ശബ്ദമായി. രാജകുമാരിയുടെ അസീമമായ കൊമളിമാവ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/131&oldid=192921" എന്ന താളിൽനിന്ന് ശേഖരിച്ചത്