താൾ:CiXIV137.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

വാൻ തുടങ്ങുമ്പൊൾ ഇന്ന അ ച്ശ ന്ന എന്താ ഇത്ര മറവ" എന്ന കുന്ദ
ലത ചൊദിച്ചു.
ഒ! എന്റെ മറവ ഇന്ന കുറെ അധികം തന്നെ. ക്ഷീ
ണം കൊണ്ടാണ. എന്ന പറഞ്ഞ പതിവപൊലെ കുന്ദലതയുടെ ക
വിളിന്മെൽ ഗാഢമായി ചുംബനം ചെയ്ത
ഉറഞ്ഞിക്കൊള്ളു" എന്ന പറ
ഞ്ഞ വിളക്ക നന്നെ താഴ്ത്തി പുറത്തെക്ക പൊയി. എന്നാൽ കുന്ദലതയൊ
ട പറ ഞ്ഞപൊലെ ഉ റ ങ്ങുകയല്ലാ ചെയ്തത. കുറെ നെരം ഉമ്മറത്ത ഉലാ
ത്തിയ ശെഷം, മുറ്റത്തെക്കിറങ്ങി, രാമദാസാ !" എന്ന വ ളിച്ചു. അ
പ്പൊഴെക്ക യൊഗീശ്വരന്റെ ഭൃത്യൻ വന്നു. അവനൊട മൂന്ന നാല
നാഴികനെരം രഹസ്യമായി ചിലത സംസാരിച്ച, അവനെ ഉറങ്ങു
വാൻ പറഞ്ഞയച്ചു, പിന്നെയും വളരെ മനൊരാജ്യത്തൊടും ആലൊച
നയൊടും കൂടി കുറെ നെരം നടന്ന, ഏകദെശം അൎദ്ധരാത്രി സമയമാ
യപ്പൊൾ താൻ ഉറങ്ങുവാൻ പൊവുകയും ചെയ്തു.

൨ാം അദ്ധ്യായം.

കുന്ദലതാ.

ഇനി, യൊഗീശ്വരന്റെ ഈവനവാസത്തെ കുറിച്ച അല്പം പറയെ
ണ്ടിയിരിക്കുന്നു. അദ്ദെഹത്തിന്റെ കൂടെയുള്ളവരെ ഒക്കെയും നാം ഇപ്പൊൾ
പറഞ്ഞു കഴിഞ്ഞു ഒന്നാമതായിട്ട അദ്ദെഹത്തിന്റെ വാത്സ്യത്തിന്നും
ദയക്കും പാത്രമായ കുന്ദലത എന്ന കുമാരിയാണ. ൟ കുമാരിക്ക പതി
നാറ വയസ്സ പ്രായമായി, എങ്കിലും അതെ പ്രായത്തിലുള്ളവരൊടൊന്നി
ച്ച കളിപ്പാൻ ഇടവരായ്കയാൽ കൌമാരചാപല്യങ്ങൾ ലെശം പൊലും
ഇല്ല. ഭക്ഷണത്തിന്റെ കാൎയ്യത്തിലും മറ്റും ദിനചൎയ്യയിലും യൊഗീശ്വര
ൻ വളരെ ശ്രദ്ധവെക്കുകയാൽ നല്ല ആരൊഗ്യവും ശരീരപുഷ്ടിയും അ
നല്പമായ സൌന്ദൎയ്യവും ഉണ്ട. എന്നാൽ കുന്ദലതയെ നല്ലവണ്ണം പരി
ചയമായി എങ്കിൽ, അവളുടെ രൂപലാവണ്യത്തെക്കാൾ സ്വഭാവഗുണ
വുംബുദ്ധിഗൌരവവുമാണ അധികം വിസ്മയനീയമായിട്ടതൊന്നുക. ഉത്ത
മസ്ത്രീകളുടെ സ്വഭാവത്തിന്ന സഹജങ്ങളായ, സാധുത്വം, ദയ, സ്നെഹം
അധൎമ്മ ഭീരുത്വം, മുതലായ വിശെഷ ഗുണങ്ങൾ, ആ ചെറുപ്രായത്തിൽ
തന്നെ അവളുടെ സ്വഭാവത്തിൽ വ്യക്തമായി പ്രകാശിച്ചിരുന്നു അത്ര
യുമല്ല; യൊഗീശ്വരന്റെ ദുർല്ലഭമായ ഉപദെശംകൊണ്ടും, അനുപമമാ
യ ഉദാഹരണം കൊണ്ടും, അദ്ദെഹത്തിന്റെ സഹവാസത്താൽ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/18&oldid=192765" എന്ന താളിൽനിന്ന് ശേഖരിച്ചത്