താൾ:CiXIV137.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9—

ഖിന്നതയൊടുകൂടി യൊഗീശ്വരന്റെ മുഖത്തെക്ക നൊക്കി" യൊഗീശ്വര
ൻ, "ഒട്ടും പരിഭ്രമിക്കെണ്ട, വിശെഷാൽ ഒന്നും ഇല്ല, ഞാൻ കുറച്ച മു
മ്പെ പുറത്തെക്ക പൊയിരുന്നു. വരുവാൻ കുറെ വൈകിപ്പൊയി. വന്ന
ഉടനെ എന്റെ കുട്ടിക്ക തരക്കെട ഒന്നും ഇല്ലെല്ലൊ എന്നറിവാൻ വെ
ണ്ടി വന്ന നൊക്കിയതാണ. സുഖമായി ഉ റങ്ങുന്നത കണ്ടപ്പൊൾ എനി
ക്ക സന്തൊഷവും, കുട്ടിക്ക വല്ലതും വന്നപൊയാൽ എനിക്കുണ്ടാവുന്ന വ്യ
സനവുംകൂടി വിചാരിച്ചപ്പൊൾ ഞാൻ അറിയാതെ കണ്ണുനീര പൊടി
ഞ്ഞതാണ. അല്ലാതെ ഒന്നും ഇല്ല. ഉറങ്ങിക്കൊള്ളു. ഞാൻ നമുക്ക അത്താ
ഴത്തിന്ന കാലമായാൽ വന്ന വിളക്കാം." എന്ന പറഞ്ഞു. കുമാരി, "അ
ച്ശാ ! എനിക്ക സംസാരിപ്പാൻ ആരും ഇല്ലാഞ്ഞിട്ടും, തൊട്ടത്തിൽ പണി
എടുത്തതിന്റെ ക്ഷീണം കൊണ്ടും ഇത്ര നെരത്തെ ഉറങ്ങിയതാണ. അച്ശ
ൻ വന്നുവല്ലൊ, ഇനി എനിക്ക ഉറങ്ങെണ്ട" എന്ന പറഞ്ഞ യൊഗീശ്വ
രനും ആ കുമാരിയും കൂടി ഉമ്മറത്തെക്ക പൊകുമ്പൊൾ, മുമ്പെ പറഞ്ഞ
മുത്തശ്ശിഅമ്മ "ഉമ്മാൻ കാലായിരിക്കുന്നു" എന്ന പറഞ്ഞു. യൊഗീശ്വ
രൻ "ഏന്നാൽ ഊണ കഴിയട്ടെ എന്ന പറഞ്ഞ കാലും മുഖവും കഴുകി
ഉമ്മാൻ ഇരുന്നു. കുന്ദലത എന്ന ആ കുമാരി യൊഗീശ്വരന പതിവ
പൊലെ ചൊറു മാത്രം വിളമ്പികൊടുത്ത അടുക്കെത്തന്നെ ഉമ്മാൻ ഇരു
ന്നു. യൊഗീശ്വരൻ ഒന്നും സംസാരിക്കാതെ വെഗത്തിൽ ഉമ്മാൻ തുട
ങ്ങി. കുന്ദലത "എന്താ അച്ശാ! എനിക്ക ഉരുള തരാതെ ഉമ്മാൻ തുടങ്ങി
യത?" എന്നചൊദിച്ചു. യൊഗീശ്വരൻ "ഒ ! അത ഞാൻമറന്നപൊയെ!"
എന്നപറഞ്ഞ കയ്യകഴുകി വെറെ കുറെചൊറ മെടിച്ച വെഗത്തിൽ ഒരു
ഉരുള ഉരുട്ടി കുന്ദലതക്കകൊടുത്തു. "ഞാൻ വഴിനടന്ന ക്ഷീണംകൊണ്ടും
വിശപ്പ കൊണ്ടും പതിവ പൊലെ ഉരുള തരുവാൻ മറന്നതാണ" എ
ന്ന പറഞ്ഞു. കുന്ദലത; അച്ശൻ ക്ഷീണം കൊണ്ട മറന്നതായിരിക്കും എ
ന്ന ഞാൻ ശങ്കിച്ചു; എങ്കിലും എനിക്ക അച്ശൻ തരുന്ന ഉരുള ഒന്നാമത
ഉണ്ടിട്ടില്ലെങ്കിൽ സുഖമില്ല. അതകൊണ്ട ചൊദിച്ചതാണ;" എന്ന പറ
ഞ്ഞ ഉമ്മാൻ തുടങ്ങി. ഉൗണ കഴിഞ്ഞാൽ രണ്ടപെരും കൂടി ഉമ്മരത്തും
മുറ്റത്തും കുറച്ചനെരം നടക്കുക പതിവുണ്ട. അന്ന രാത്രി അധികം
നെരം നടന്നില്ല. എന്നതന്നെയല്ലാ തമ്മിൽ അധികമായി ഒന്നും സം
സാരിച്ചതും ഇല്ല. അസാരം നെരം നടന്നശെഷം, യൊഗീശ്വരൻ "പാ
ൎവ്വതീ ! " എന്ന വിളിച്ചു. അപ്പൊൾ ആ പ്രായംചെന്ന സ്ത്രീ പുറത്ത വ
ന്ന കിടയ്ക്ക വിരിച്ചിരിക്കുന്നു എന്നറിയിച്ചു. "കിടക്കാൻ സമയമായാൽ
പൊയി കിടന്നകൊള്ളു" എന്ന പറഞ്ഞ യൊഗീശ്വരൻ കുന്ദലതയെ
കൊണ്ട പൊയി കിടത്തി. "ഞാനും കിടക്കട്ടെ" എന്ന പറഞ്ഞ പൊകു

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/17&oldid=192763" എന്ന താളിൽനിന്ന് ശേഖരിച്ചത്