താൾ:CiXIV137.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

ത്ത തന്നെ പൂത്തനിൽക്കുന്നുണ്ടാകയാൽ മന്ദാനിലൻ വീശുന്നസമയം പ
രമാനന്ദം തന്നെ. യൊഗീശ്വരന്റെ കൂടെ വന്നവൻ അദ്ദെഹത്തിന്റെ
ഭൃത്യനായിരുന്നു. രണ്ടുപെരുംകൂടി ആശ്രമത്തിന്റെ പടിക്കൽ എത്തിയ
പ്പൊഴെക്ക കുറെ പ്രായംചെന്ന ഒരു സ്ത്രീ ഒരു കൊലുവിളക്കും കൊണ്ട
പുറത്തുവന്നു. യൊഗീശ്വരൻ ചെന്ന കയറിയ ഉടനെ "കുന്ദലത എവി
ടെ?" എന്ന ചൊദിച്ചു. "ഉറങ്ങുന്നു" എന്ന ആ സ്ത്രീ ഉത്തരം പറഞ്ഞു.
"ഇത്രനെരത്തെ ഉറക്കമായത എന്ത?" എന്ന ചൊദിച്ചപ്പൊൾ, "പക
ലൊക്കയും വളരെ അഹങ്കരിച്ച ഒാടി നടക്കുകയാൽ ക്ഷീണം കൊണ്ട
ഉറങ്ങുന്നതായിരിക്കണം" എന്നുത്തരം പറഞ്ഞു. "ആകട്ടെ, ഉറങ്ങട്ടെ"
എന്നപ റഞ്ഞ യൊഗീശ്വരൻ അകത്തെക്ക കടന്ന ഉയ്യുപ്പ അഴിച്ചവെച്ചു.
അതിന്റെകൂടെ ജടയും, താടിയുംഅഴിച്ചവെച്ചു. ആയവ കൃത്രിമമായിരു
ന്നു എന്ന പറയെണ്ടതില്ലെല്ലൊ. യൊഗീശ്വരൻ പുറത്തെക്കു പൊകുമ്പൊ
ൾ ആ ജടയും, താടിയും വെച്ചകെട്ടുന്നത പതിവായിരുന്നു. അതിന്റെ
ആവശ്യം എന്തെന്നറിവാൻ പ്രയാസം. പക്ഷെ സ്വകാരാച്ശാദനത്തി
ന്നായിരിക്കാം. മഹാൻമാരുടെ അന്തൎഗ്ഗതം അറിവാൻ എളുതല്ലെല്ലൊ.
എതെങ്കിലും, വെഷം ഒക്കെയും അഴിച്ച വെച്ചപ്പൊൾ മുഖത്തിന്ന വള
രെ സൌമ്യത കൂടി. സ്വതെയുള്ള പകുതി നരച്ച താടിയും മീശയും കാ
ണുമാറായി. മുഖത്ത പ്രായാധിക്യങ്ങളായ ഒന്നരണ്ട ചുളികൾ
ഉണ്ട. ചുരുണ്ട നീളം കുറഞ്ഞ തലമുടി വകഞ്ഞ പിൻഭാഗത്തെക്ക മാടി
വെച്ചു. ഉടുപ്പകൊപ്പുകളും അതാതിന്റെ പാട്ടിൽ എടുത്തവെച്ച "ആ-
ആ- വൂ ! കാലം:— കാലം:— എത്ര വെഗത്തിൽ പൊകുന്നു കാലം ! അ
ത്ഭുതം !" എന്ന പറഞ്ഞ വളരെ വിചാരങ്ങൾ ആ ക്ഷണനെരം കൊണ്ട
മനസ്സിൽകൂടി പാഞ്ഞപൊയതപൊലെ ഒരു ദീൎഘാശ്വാസം അയച്ച മ
റ്റെ അകത്തിന്റെ വാതിൽ പതുക്കെ തുറന്ന കടന്നു. ചുമരിൻ മെൽ വ
ളരെ മങ്ങിക്കൊണ്ട കത്തിയിരുന്ന ഒരു വെളിച്ചം കുറച്ച പ്രകാശിപ്പിച്ചു
കുറഞ്ഞൊരു പരിഭ്രമത്തൊടുകൂടി അടുക്കെ ഒരു കട്ടിലിൻമെൽ കിടന്ന
ഉറങ്ങിയിരുന്ന ഒരു കുമാരിയെ അധികമായ പ്രെമമൊടും ആനന്ദ
ത്തൊടും കൂടി കുറച്ചനെരം, കുമ്പിട്ട നൊക്കിയപ്പൊൾ മനസ്സിൽ നിറഞ്ഞി
രുന്ന വിചാരങ്ങൾ ജലരൂപെണ പുറപ്പെടുകയൊ എന്ന തൊന്നുംവ
ണ്ണം രണ്ടമൂന്ന അശ്രുവിന്ദുക്കൾ യൊഗീശ്വരന്റെ നെത്രങ്ങളിൽനിന്ന
അദ്ദെഹത്തിന്റെ അറിവ കൂടാതെ ഉറങ്ങുന്ന കുമാരിയുടെ മാറിടത്തി
ൽ പൊടുന്നനവെ വീണു. ഉടനെ ആ കുമാരി കണ്ണ മിഴിച്ച അച്ശാ!
അച്ശാ ! എന്ന വിളിച്ചയൊഗീശ്വരനെ ഗാഢമായി ആലിംഗനം ചെയ്തു.
"ൟ വ്യസനത്തിന്ന കാരണമെന്തെന്ന ചൊദിക്കും വിധത്തിൽ അതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/16&oldid=192761" എന്ന താളിൽനിന്ന് ശേഖരിച്ചത്