താൾ:CiXIV137.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 110 —

ആ വിശ്വാസം ഉളവായത. എന്നെ കാരാഗൃഹത്തിലാക്കുവാൻ
കല്പിച്ച ദിവസം രാത്രി തന്നെ ഞാൻ കുന്ദലതയെ ആരെയും അറിയി
ക്കാതെ രാമദാസന്റെ പക്കൽ കൊടുത്തയച്ചു. കാട്ടിൽ ഒരെടത്ത ഒരു
കൊഴിയെ അറുത്ത രക്തം ഒലിപ്പിച്ച അതിന്നരികത്ത കുന്ദലതയുടെ
ഒരു അങ്ക വസ്ത്രം വെച്ചെക്കുവാനും പറഞ്ഞിട്ടുണ്ടായിരുന്നു. അതപ്രകാ
രം രാമദാസൻ ചെയ്കയാൽ ആയിരിക്കെണം കുന്ദലതയെ, കള്ളന്മാർ
കൊണ്ടുപൊയി കുലപ്പെടുത്തി എന്നൊരു സംസാരം ഉണ്ടായ്ത. പിന്നെ
കുന്ദലതയെ കാണാതായി എല്ലാ ദിക്കിലും തിരച്ചിൽ തുടങ്ങിയന്ന രാത്രി
ഞാനും രാജധാനിയിൽ നിന്ന ഗൊപ്യമായി പുറപ്പെട്ട പൊയി. പൊ
കുമ്പൊൾ ഞാൻ പ്രാണത്യാഗം ചെയ്വാൻ നിശ്ചയിച്ചിരിക്കുന്നൂ എന്ന ഒരു
എഴുത്ത ഇവിടെ എഴുതി വെച്ചിരുന്നതകൂടാതെ പൊകുന്ന വഴിക്ക കാ
ട്ടിൽ ഒരു വലിയ ചിതകൂട്ടി അതിന്ന തീക്കൊളുത്തി, അതിന്നരികെ
എന്റെ ഒരു ഉത്തരീയവസ്ത്രവും, ചിലതാക്കൊലുകളും, എന്റെ ചില ക
ത്തുകളും വലിച്ചെറിഞ്ഞിട്ടുണ്ടായിരുന്നതിനാൽ, എഴുത്തിൽ കണ്ട പ്രകാ
രം ഞാൻ ആത്മഹത്യ ചെയ്തിരിക്കുന്നൂ എന്ന ജനങ്ങൾ വിശ്വസിച്ച
താണ.

സ്വൎണ്ണമയി :- അച്ശൻ ഞങ്ങളെ എല്ലാവരെയും വെടിഞ്ഞ കാട്ടി
ൽ ഏകാന്തമായ സ്ഥലത്ത പാൎക്കുമ്പൊൾ ചിലപ്പൊഴെങ്കിലും ഞങ്ങളെ
വിചാരിച്ച വ്യസനിക്കുകയില്ലെ?

കപിലനാഥൻ:- ആ ഒരു വലിയ വ്യസനത്തിന്ന പുറമെ, ആ
ദിയിൽ എനിക്ക വെറെയും വ്യസനകാരണങ്ങൾ ഉണ്ടായിരുന്നു. ഘൊ
രവനം- ഞാനും, പാൎവ്വതിയും, രാമദാസനും- കരഞ്ഞകൊണ്ട കുന്ദലത എ
ന്റെ കയ്യിലും- വെറെ സമീപം മനുഷ്യർ ആരും ഇല്ലാതെയും- അങ്ങി
നെയുള്ള സ്ഥിതിയിൽ ചൊൎച്ച കൂടാതെ ഒരു ചെറിയ പുര വെച്ച കെട്ടി
യുണ്ടാക്കുന്നവരെ ഞങ്ങൾക്കെല്ലാവൎക്കും വ്യസനവും ഭയവുമുണ്ടായി.
കുന്ദലത കഷ്ടം! ഞാൻ അപ്പൊൾ അച്ശനെ എത്ര ബുദ്ധിമുട്ടിച്ചിട്ടുണ്ടാ
യിരിക്കും.!

കപിലനാഥൻ- അങ്ങിനെയല്ലെ- കുന്ദലത എന്റെ പരിതാപ
പ്രശമനത്തിന്ന ഒരു സിദ്ധൌഷധമായിരുന്നു- എന്റെ ജീവധാരണ
ത്തിന്നു ഏകകാരണമായിരുന്നു- കുന്ദലതയുടെ മന്ദസ്മിതങ്ങൾ എനിക്ക
ധൈൎയ്യവൎദ്ധകങ്ങൾ കന്ദലതയുടെ കളവചനങ്ങൾ എനിക്ക ആമൊദദാ
യകങ്ങൾ- ഇങ്ങിനെയാണ കഴിഞ്ഞ വന്നിരുന്നത. കുന്ദലത എന്റെ
ഒരുമിച്ചുണ്ടായിരുന്നില്ലെങ്കിൽ, ഞാൻ എഴുതിവെച്ച പൊയിരുന്നപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/118&oldid=192908" എന്ന താളിൽനിന്ന് ശേഖരിച്ചത്