താൾ:CiXIV137.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 36 —

വിവാഹത്തിന്ന ദിവസവും മുഹൂൎത്തവും നിശ്ചയിച്ച ശെഷമാണ. ആ
എഴുത്ത കണ്ട ഉടനെ അഘൊരനാഥൻ ചില ദിക്കുകളിലെക്ക അന്വെ
ഷണം ചെയ്വാൻ ആളുകളെ അയച്ചു എങ്കിലും താരാനാഥൻ ഇന്ന ദി
ക്കിലാണെന്ന അറിവാൻ കഴിഞ്ഞില്ല. വിവാഹസമയത്ത പല സന്തൊ
ഷങ്ങളുടെയും ഇടക്ക ദമ്പതിമാൎക്ക താരാനാഥനില്ലാഞ്ഞതിനാൽ ഒരു കു
ണ്ഠിതം മനസ്സിൽനിന്ന വെർപെടാതെ എപ്പൊഴും ഉണ്ടായിരുന്നു താനും.

വിവാഹാനന്തരം പ്രതാപചന്ദ്രനും സ്വൎണ്ണമയിയുംകൂടി സുഖമായ്വാ
ഴുങ്കാലം ഒരു ദിവസം "വൈരാഗിവെഷം ധരിച്ച ദിവ്യനായ ഒരാൾ
രാജധാനിയുടെ ഗൊപുരദ്വാരിങ്കൽ വന്നിരിക്കുന്നു" എന്ന ഒരു അമാ
ത്യൻ പ്രതാപചന്ദ്രനെ അറിയിച്ചു. "ആയാളെ വിളിക്കുക" എന്ന രാ
ജകുമാരൻ കല്പിച്ച ഉടനെ, ആ അമാത്യൻ ആയാളെ കൂട്ടികൊണ്ടവ
ന്ന രാജകുമാരനും സ്വൎണ്ണമയിയും ഇരിക്കുന്ന മാളികയുടെ മുൻഭാഗത്തു
ള്ള ഒരു നടപ്പുരയിൽ, മുകളിൽനിന്ന അവൎക്ക കാണത്തക്കവണ്ണം ഒരു
സ്ഥലത്ത ഇരുത്തി. കൂടെയുണ്ടയിരുന്ന രണ്ട ശിഷ്യന്മാരും ആയാളുടെ
ഒരുമിച്ച ഇരു വശത്തും ഇരുന്നു. വൈരാഗി വെള്ളികൊണ്ട കുടയുള്ള
മെതിയടി കാലിന്മെൽ ഇട്ടിട്ടുണ്ട. കെശഭാരം ജടകൂട്ടി ഓരൊ കട്ടക
ളാക്കി പിൻഭാഗത്തെക്ക തൂക്കീട്ടുണ്ട. ശരീരം മുഴുവൻ ഒരു കാവിവസ്ത്രം
കൊണ്ട മൂടിയിരിക്കുന്നു. ചുമലിൽ ഒരു പൊക്കണം തൂക്കീട്ടുണ്ട. രൊമങ്ങൾ
ഒട്ടും നരച്ചിട്ടില്ല. കണ്ണുകൾ എങ്ങിനെയൊ ചുവപ്പിച്ചിരിക്കുന്നു. മുഖം
മുഴുവനും ഭസ്മംകൊണ്ട മൂടിയിരിക്കുന്നു. തലയിൽ ഒരു കൂമ്പൻ തൊപ്പി
യും രുദ്രാക്ഷമാലയും ധരിച്ചിട്ടുമുണ്ട. ആയാളെ നല്ലവണ്ണം പരിചയമു
ള്ളവൎക്കകൂടി ആ വെഷത്തൊടുകൂടി കണ്ടാൽ അറിവാൻ പ്രയാസമായി
രിക്കും. മൌനവ്രതവും ഉണ്ടത്രെ. ആരെങ്കിലും വല്ലതും ചൊദിച്ചാൽ കയ്യ
കൊണ്ട ചില ആംഗ്യങ്ങൾ അതിന്ന ഉത്തരമായി കാണിക്കും. ഉടനെ
കൂടെയുള്ള ശിഷ്യർ ആ ആംഗ്യങ്ങളുടെ അൎത്ഥം കല്പിക്കുകയും അത ശരി
തന്നെ എന്ന തല കുലുക്കുന്നതകൊണ്ട സ്ഥിരപ്പെടുത്തുകയും ചെയ്യും. ഇ
ങ്ങിനെയാണ ആ ദിവ്യന്റെ കൊപ്പുകൾ. ദിവ്യത്വത്തിന്റെ ദൃഷ്ടാന്തമാ
യി പല അത്ഭുതകൎമ്മങ്ങളും ആയാൾ ചെയ്തിട്ടുള്ളത ശിഷ്യരൊടെ ചൊ
ദിച്ചാൽ അവർ പറഞ്ഞ കൊടുക്കും. തന്റെ യൊഗ്യതകൾ ആരെയും അ
റിയിക്കരുതെന്നാണ സ്വാമിമാരുടെ കല്പന എന്ന സകലവും പറഞ്ഞ
കൊടുത്തതിന്റെ ശെഷം സ്വകാൎയ്യമായി പറയുകയും ചെയ്യും.ആ ദിവ്യ
ന്ന ചെയ്വാൻ കഴിയുന്ന അത്ഭുത കൎമ്മങ്ങളിൽ ഒന്ന നഷ്ട പ്രശ്നം പറ
യുകയാണ. അതിന്ന ലഗ്നത്തിന്റെ മുഖം മാത്രം നൊക്കിയാൽ മതി. ഭാ
വിയായിട്ടുള്ളതിൽ സാമൎത്ഥ്യം കുറയും. എങ്കിലും ഭൂതവൎത്തമാനങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/44&oldid=192807" എന്ന താളിൽനിന്ന് ശേഖരിച്ചത്