താൾ:CiXIV137.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

മാത്രം കഴിഞ്ഞിട്ടില്ല. അഘൊരനാഥന്റെ ചെറിയ സൈന്യം വെഗ
ത്തിൽ അധികം ചെറുതാകുന്നു. കുന്തളന്റെ സൈന്യത്തിന്ന മദം വൎദ്ധി
ക്കുന്നു അങ്ങിനെയിരിക്കുമ്പൊഴാണ യവനന്മാർ പൊർകളത്തിൽ
എത്തിയത. അവരെക്കണ്ടപ്പൊൾ കുന്തളെശന്റെ സൈന്യം സന്തൊ
ഷിച്ചു. അഘൊരനാഥന്റെ സൈന്യങ്ങൾ ഭയപ്പെടുകയും ചെയ്തു. ആ
വസ്തുത കറുത്തതാടി അറിഞ്ഞ ഉടനെ, തന്റെ ചുമലിൽ കെട്ടിയിരുന്ന
ഉറുമാൽ അഴിച്ച മെല്‌പെട്ട വലിച്ചെറിഞ്ഞു. അത കണ്ടപ്പൊൾ അഘൊ
രനാഥൻ "അവർ നമ്മുടെ രക്ഷിതാക്കന്മാർ, ഒട്ടും ഭയപ്പെടരുത, ഭയ
പ്പെടരുത" എന്ന ഉച്ചത്തിൽ പറഞ്ഞ തന്റെ വിഹ്വലമാനസന്മാരായ
സെനാ നായകന്മാരെയും, ഭയ പരവശന്മാരായ സൈന്യങ്ങളെയും
ധൈൎയ്യപ്പെടുത്തി. പിന്നെ യവനന്മാർ ഒട്ടുംനെരം കളയാതെ അവരുടെ
ആയുധങ്ങളെ പ്രയൊഗിക്കുവാൻ തുടങ്ങി. കറുത്തതാടിയുടെ സമീപ
ത്തെക്ക കുന്തളെശന്റെ ഭടന്മാർ സ്മരിക്കുന്നതെയില്ല. ആയാൾ
ഒരു സംഹാരരുദ്രനെപ്പൊലെ, ശത്രുക്കളെ അതിവെഗത്തിൽ കൊന്നൊടു
ക്കുന്നു, വലത്തെക്കാൽ അങ്കവടിയിൽ ഊന്നി വലത്തൊട്ടു, ചെരിഞ്ഞ ത
ന്റെ വലിയ വെണ്മഴുകൊണ്ട, ഊക്കൊക്കെയുമിട്ടു വെട്ടുമ്പൊൾ, അതിൽ
തകൎന്നപൊകാതെ ഒന്നും തന്നെയില്ല. ആ കൊത്തകൊണ്ട മറിയുന്ന ഭട
ന്മാരും കുതിരകളും അനവധി. അങ്ങിനെ നിസ്തുല്യനായ ആ യവനൻ
ജൃംഭിച്ചടുക്കുന്നെടത്ത നിന്ന ശത്രുക്കൾ ഒഴിച്ചതുടങ്ങി. കുന്തളെശന്ന വ
ളരെ വിസ്മയവും വിസ്മയത്തെക്കാൾ അധികം ഭയവും ഉണ്ടായി. "ഇവ
രാര? മഗധെശ്വരന്റെ കൂറ്റകാരാവാൻ പാടില്ല. എന്നാൽ എന്റെ
പ്രതികൂലികളാവുന്നതല്ലായിരുന്നു. അഘൊരനാഥന്റെ മുൻകാഴ്ച
കൊണ്ട. എവിടുന്നൊ വരുത്തിയവരാണ. ഏതെങ്കിലും എന്നാൽ കഴി
യുന്നത ചെയ്യെണം" എന്നിങ്ങിനെ അദ്ദെഹം കുറച്ച നെരം വിചാരി
ച്ച രണ്ടാമതും വൎദ്ധിച്ചിരിക്കുന്ന പരാക്രമത്തൊടുകൂടി പൊരുതുവാൻ
തുടങ്ങി. കുന്തളെശന്റെ പരാക്രമവും അല്പമല്ല. ശരീരവും മുഖവും
മുഴുവൻ ഇരുമ്പചട്ട കൊണ്ട മൂടിയിരുന്നതിനാൽ, ശത്രുക്കളുടെ വെട്ടും
കുത്തും അദ്ദെഹത്തിന്ന അല്പം പൊലും തട്ടുന്നില്ല. എന്നതന്നെയല്ലാ,
അദ്ദെഹത്തിന്റെ ഇടത്തുകയ്യിൽ പിടിച്ചിരുന്ന ഒരു ചെറിയ ഇരിമ്പ
പരിചകൊണ്ട വെട്ടുകൾ അതിവിദഗ്ദ്ധതയൊടുകൂടി തടുക്കുന്നതും ഉണ്ട.
തനിക്ക അപായം വരുവാൻ ഒട്ടും വഴിയില്ലാതാകയാൽ ശത്രുസൈന്യ
ത്തൊടണഞ്ഞ പൊരുതി. അനവധി ഭടന്മാരെ തെരുതെരെ, തന്റെ
വാളിന്നൂണാക്കുന്നു. അങ്ങിനെ രണ്ടു ഭാഗത്തും ഭടന്മാർ, മരണം കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/104&oldid=192894" എന്ന താളിൽനിന്ന് ശേഖരിച്ചത്