താൾ:CiXIV137.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 119 —

കൃതവീൎയ്യൻ. ഉടനെ ലജ്ജകൊണ്ട തല താഴ്ത്തി, "പറയാ"മെന്ന
മന്ദാക്ഷരമായിട്ട പറഞ്ഞു.

കപിലനാഥൻ :- ഇവിടുന്ന സ്വരാജ്യത്തിലെക്ക പൊകുന്നതിന്ന
മുമ്പായി എന്റെ സ്വാമിയുടെ രഞ്ജിപ്പായി പിരിയെണമെന്നും
മെലാൽ കുന്തള കലിംഗ രാജ്യങ്ങൾ തമ്മിൽ വൈരമില്ലാതെ കഴിയെ
ണമെന്നും, എന്റെ സ്വാമിക്ക ഒരു വാഞ്ഛിതം ഉള്ളത ഇവിടെ അറി
യിച്ച, രാജധാനിയിലെക്ക പൊരെണമെന്ന, ഇവിടുത്തൊട അപെക്ഷി
ക്കുവാനാണ എന്നെ അയച്ചിരിക്കുന്നത.

കൃതവീൎയ്യൻ:- ഞാൻ സ്വരാജ്യത്തിലെക്ക പൊകുന്നത എന്ന?
ഇപ്പൊൾ ഞാൻ കലിംഗരാജാവിന്റെ കാരാഗൃഹത്തിൽ അല്ലെ?

കപിലനാഥൻ :- യുദ്ധത്തിന്റെ ശെഷം മുഖ്യമായ ചില രാജ്യ
കാൎയ്യങ്ങളിൽ, ദൃഷ്ടി വെക്കെണ്ടി വരികയാൽ ഇവിടുത്തെ യാത്ര യാക്കു
വാൻ അല്പം താമസം വന്നതാണ. ഇവിടുത്തെ കുന്തള രാജ്യത്തെക്ക
അയക്കുവാൻ പ്രധാന മന്ത്രിയായ അഘൊരനാഥൻ അകമ്പടിയൊടു
കൂടി ഇപ്പൊൾ ഇവിടെ എത്തും. അതിന്ന മുമ്പായി ഇവിടുന്ന രാജ
ധാനിയിൽ വന്ന തമ്മിൽ കണ്ട പിരിയെണമെന്നാണ സ്വാമിയുടെ ആഗ്രഹം.

കൃതവീൎയ്യൻ:- ഞാൻ അദ്ദെഹത്തിന്ന ചെയ്ത ഉപദ്രവം ഓൎത്ത
നൊക്കുമ്പൊൾ അദ്ദെഹത്തിന്റെ പക്കൽനിന്ന ഇത്ര ദയ അനുഭവിക്കെ
ണ്ടവനല്ല. എന്റെ അവിവെകം കൊണ്ട ചില അബദ്ധങ്ങൾ ഞാൻ പ്രവൃ
ത്തിച്ച പൊയത ഒക്കെയും പൊറുക്കുവാനായിട്ട അങ്ങുന്ന തന്നെ എന്റെ
പെൎക്ക അദ്ദെഹത്തൊട യാചിക്കെണം. കൃതവീൎയ്യനൊട ഇന്ന കാണിച്ച
ൟ ഒൗദാൎയ്യം ആയാൾ ഒരിക്കലും മറക്കുകയില്ല. ൟ ദൈന്യ സ്ഥിതി
യിൽ എന്നെ രാജധാനിയിൽ വരുവാൻ മാത്രം അവശ്യപ്പെടരുതെ,
പക്ഷെ താമസിയാതെ ഒരിക്കൽ വന്ന കണ്ട, എന്റെ കൃതജ്ഞതയെ
വഴിപൊലെ കാണിക്കുവാൻ ഞാൻ സംഗതി വരുത്തിക്കൊള്ളാം.
ഇപ്പൊൾ തന്നെ രാജാവിനെ വന്ന കാണാത്തത എന്റെ കാലൂഷ്യം
കൊണ്ടാണെന്ന തൊന്നരുത. എന്നീ വിവരം രാജാവിനെ അറി
യിക്കെണം.

കപിലനാഥൻ :- സകലവും ഇവിടുത്തെ ഹിതം പൊലെ. സ്വരാ
ജ്യത്തെക്ക തന്നെ പൊവുകയെന്നാണ തീൎച്ചയാക്കിയത എങ്കിൽ, പുറപ്പെ
ടുവാൻ ഇവിടുന്ന ഒരുങ്ങെണ്ട താമസമെയുള്ളു.

കൃതവീൎയ്യൻ:- എന്റെ ആൾക്കാരും എന്റെ ഒരുമിച്ച തന്നെ
എല്ലാവരും പൊരികയില്ലെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/127&oldid=192917" എന്ന താളിൽനിന്ന് ശേഖരിച്ചത്