താൾ:CiXIV137.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

ത്തിന്റെ ഗൌരവം ഞാൻ ഗ്രഹിച്ചപൊലെ ഇവിടുന്നകൂടി ഗ്രഹിച്ചിട്ടു
ണ്ടായിരുന്നുവെങ്കിൽ, ഞാൻ പറാഞ്ഞതിനെക്കുറിച്ച ഒട്ടും വ്യസനിപ്പാൻ
സംഗതിയുണ്ടായിരുന്നില്ല.

പ്രതാപചന്ദ്രൻ:- ഞാൻ അങ്ങുന്ന പറഞ്ഞതിനെക്കുറിച്ച അല്പം
പൊലും വ്യസനിച്ചിട്ടില്ലെ. അങ്ങിനെ തെറ്റി ധരിക്കരുതെ.
അങ്ങുന്ന പറഞ്ഞതിനാൽ എനിക്ക പ്രത്യക്ഷമായ എന്റെ അബദ്ധ
മാണ എന്നെ ദുഃഖിപ്പിക്കുന്നത. (അതപറഞ്ഞപ്പൊൾ അഘൊരനാഥൻ
സ്വൎണ്ണമയിയുടെ മുഖത്തെക്ക ഒന്ന നൊക്കി.) ഇനി ഈ ദുൎഘടത്തിൽ
നിന്ന അപമാനം കൂടാതെ നിൎവ്വഹിക്കുവാൻ, അങ്ങെടെ ബുദ്ധികൌ
ശല്യമല്ലാതെ എനിക്ക യാതൊരു ആധാരവും ഇല്ല. ഞാൻ തന്നെ ചന്ദ
നൊദ്യാനത്തിലെക്ക അങ്ങെ കാണ്മാൻ വരെണമെന്ന തീൎച്ചയാക്കിയി
രുന്നു. അപ്പൊഴെക്കാണ അങ്ങുന്ന ദൈവം തന്നെ അയച്ച വന്ന
പൊലെ എത്തിയത.

അഘൊരനാഥൻ:- എന്നെ സ്വൎണ്ണമയിയാണ കൂട്ടിക്കൊണ്ട പൊ
ന്നത. അല്ലെങ്കിൽ ഞാൻ ഇപ്പൊൾ ഇങ്ങൊട്ട വരുന്നതല്ലായിരുന്നു.
അവളുടെ വ്യസനം കണ്ടിട്ടാണ ഞാൻ എന്റെ പണികൂടി നിൎത്തി
വെച്ച പൊന്നത. ആകട്ടെ; അതിരിക്കട്ടെ; ഇവിടുന്ന പ്രവൃത്തിച്ച
തിന്റെ ഭവിഷ്യഫലങ്ങൾ ഇവിടുന്ന നല്ലവണ്ണംഅറിവാൻ സംഗതി
യില്ല. അറിഞ്ഞിരിക്കെണ്ടത ആവശ്യവുമാണ. ഒട്ടും പരിഭ്രമിക്കുരുത,
വരുന്നത വരട്ടെ. ധൃഷ്ടതയാണ പുരുഷന്മാൎക്ക ൟ സംഗതികളിൽ
ആവശ്യം.

പ്രതാപചന്ദ്രൻ:- നിവൃത്തിമാൎഗ്ഗം ആലൊചിക്കുന്നതിന്ന മുമ്പാ
യിട്ട, കൎമ്മവിപാകത്തിന്റെ ദൊഷം ഇത്രത്തൊളമുണ്ടെന്ന അറിഞ്ഞി
രിക്കെണ്ടത ആവശ്യമാണെല്ലൊ. ഞാൻ അത സൂക്ഷ്മമായി ഇനിയെ
ങ്കിലും അറിയട്ടെ.

അഘൊരനാഥൻ:- കൃതവീൎയ്യൻ എന്ന ഇപ്പൊഴത്തെ കുന്തളെ
ശൻ അതിധീരനും, പരാക്രമശാലിയും, ദുരഭിമാനിയുമാണ. ആയുധ
വിദ്യ ശിക്ഷയിൽ അഭ്യസിച്ചിട്ടുമുണ്ട. അദ്ദെഹത്തിന്ന സമനായ ഒരു
യൊദ്ധാവ ഇന്ന നമ്മുടെ രാജ്യത്തിൽ ഉണ്ടൊ എന്ന സംശയമാണ.
അത്രയുമല്ല. അദ്ദെഹം മനസ്സിൽ ഇന്നതൊന്ന ചെയ്യെണമെന്ന നിരൂ
പിച്ചിട്ടുണ്ടെങ്കിൽ അത എങ്ങിനെയെങ്കിലും ചെയ്തല്ലാതെ അടങ്ങുന്ന
ആളല്ല, ചെയ്വാൻ ത്രാണിയുമുണ്ട. കുന്തള്ള രാജ്യമൊ ! ഒരു മുപ്പത
സംവത്സരത്തിന്നിപ്പുറം, ആ രാജ്യം വളരെ ഐശ്വൎയ്യവതിയായിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/84&oldid=192874" എന്ന താളിൽനിന്ന് ശേഖരിച്ചത്