താൾ:CiXIV137.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 121 —

കാണാത്ത ചില തടസ്ഥങ്ങൾ ഉണ്ടായിതീൎന്നു. കുന്ദലതയുടെയും താരാ
നാഥന്റെയും സ്ഥിതികൾക്ക ഇതിന്നിടയിൽ വളരെ അന്തരം വന്നു.
കുന്ദലത ഒരു രാജ സ്ത്രീയിന്റെ പദവിയിലായി. താരാനാഥന്ന എത്ര
തന്നെ ബഹുമാനവും വലിപ്പവും ഉണ്ടെങ്കിലും രാജാവിന്റെ ഒരു
സചിവൻ എന്നല്ലാതെ വരികയില്ല. ആകയാൽ താരാനാഥൻ കുന്ദല
തയുടെ പാണിഗ്രഹണത്തിന്ന, രാജാവൊട അനുജ്ഞക്കപെക്ഷിക്കുവാൻ
ഒട്ടും ഭംഗി പൊരാതെയായി. കുന്ദലത സ്ത്രീയാകയാൽ തന്റെ ആ
അഭിലാഷം താൻ തന്നെ ഒരുവനൊട പറയുന്നതും ഉചിതമാവുകയി
ല്ലെല്ലൊ. എങ്കിലും ആ തടസ്ഥങ്ങളെ ഇല്ലാതാക്കുവാൻ കുന്ദലത വെഗ
ത്തിൽ വഴി കണ്ടു. ഒരു ദിവസം താൻ സ്വൎണ്ണമയിയുമായി സംസാരി
ക്കുമ്പൊൾ വളരെ സാമൎത്ഥ്യത്തൊടുകൂടി തന്റെ വിവാഹ സംഗതിയെ
ക്കുറിച്ച ചൊദിക്കുവാൻ സംഗതി വരുത്തുകയും ചൊദിച്ചപ്പൊൾ വസ്തുത
ഒക്കെയും സ്വൎണ്ണമയിയൊട തുറന്ന പറയുകയും ചെയ്തു. സ്വൎണ്ണമയിക്ക
ഏറ്റവും സന്തൊഷകരമായ ആ വൎത്തമാനം ഒട്ടും താമസിയാതെ പ്രതാ
ചന്ദ്രനൊടറിയിച്ചപ്പൊൾ "എന്റെ സൊദരിക്ക ഇതിലധികം യൊഗ്യ
നായ ഒരു ഭൎത്താവിനെ കിട്ടുവാൻ പ്രയാസമാണ. "നല്ലത നല്ലതിനൊ
ടല്ലെ ചെരൂ." അവളുടെ ഹിതം സാധിപ്പിക്കുവാൻ ഞാൻ തന്നെ
വെണമെങ്കിൽ ഉദ്യൊഗിക്കാമെല്ലൊ" എന്ന അദ്ദെഹം പറഞ്ഞു.

സ്വൎണ്ണമയി :- ഇവിടുന്നല്ലാതെ അവരുടെ അഭിലാഷം സാധി
പ്പിക്കുവാൻ അത്ര തക്കതായി ആരെയും എനിക്ക തൊന്നുന്നില്ല. അങ്ങെടെ
സഹായം ഇപ്പൊൾ അവൎക്ക വളരെ ആവശ്യവുമായിരിക്കും.

പ്രതാപചന്ദ്രൻ :- താരാനാഥൻ എന്റെ സൊദരിക്ക ഏറ്റവും
അനുരൂപൻ തന്നെ.

സ്വൎണ്ണമയി:- കുന്ദലതയുടെ അവസ്ഥ വിചാരിച്ച നൊക്കിയാൽ,
ജ്യെഷ്ഠനെക്കാൾ വളരെ അധികം ആഭിജാത്യവും മഹിമയും ഉള്ള
ഒരാൾ അവളെ വിവാഹം ചെയ്യെണ്ടതാണന്ന ജനങ്ങൾ പറയുമായി
രിക്കാം. കുന്ദലതയുടെ സ്വയംവരം ഉണ്ടെന്ന പ്രസിദ്ധപ്പെടുത്തിയാൽ
അവളുടെ പാണിഗ്രഹണത്തെ കാംക്ഷിച്ച വരാത്ത കിരീടപതി രാജാ
ക്കന്മാർ ഉണ്ടെന്നും തൊന്നുന്നില്ല.

പ്രതാപചന്ദ്രൻ:- അച്ശന്ന ആ വക മൊഹങ്ങൾ ഒന്നും ഉണ്ടെ
ന്ന തൊന്നുന്നില്ല. അധവാ ഉണ്ടെങ്കിൽ തന്നെ കപിലനാഥന്റെ
മനൊരഥത്തെ തെറ്റി നടക്കുകയുമില്ല.

സ്വൎണ്ണമയി:- അച്ശൻ ജ്യെഷ്ഠന്ന വെണ്ടി ഒന്നും ൟ കാൎയ്യ
ത്തിൽ പറകയില്ല നിശ്ചയം തന്നെ. രാജാവിന്ന കന്ദലതയെ ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/129&oldid=192919" എന്ന താളിൽനിന്ന് ശേഖരിച്ചത്