താൾ:CiXIV137.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

കുന്ദലതയൊടുകൂടി അല്പം സംഭാഷണംചെയ്ത, യൊഗീശ്വരനും ഉ മ്മ രത്ത
വന്ന കിടന്നു. അദ്ദെഹം അതിഥിയുടെ ഊരും പെരും മറ്റും സൂക്ഷ്മമാ
യി ചൊദിക്കയുണ്ടായീല. എല്ലാം കൂടി യൊഗ്യനായ ഒരു യുവാവാണെന്ന
തൊന്നിയതിനാലും അദ്ദെഹത്തിന്റെ, ആവശ്യം പ്രത്യെകം ഒരു ദിക്കി
ലെക്ക പൊകെണമെന്നും മറ്റും ഇല്ലെന്നറിഞ്ഞതിനാലും കൂട്ടിക്കൊണ്ടു
പൊന്നതാണ. പക്ഷെ, തന്റെ ഒരു സഹായകനും സ്നെഹിതനുമായി
തന്റെ ഭവനത്തിൽ താമസിപ്പാൻ തക്ക വിധം ഏതപ്രകാരത്തിലെ ങ്കി
ലും വഴിപ്പെടുത്തെണമെന്നും മറ്റും പല മനൊരാജ്യങ്ങളൊടും കൂടി
യൊഗീശ്വരനും സുഷുപ്തിയെ പ്രാപിച്ചു.

൭-ാം അദ്ധ്യായം.

വൈരാഗി.

പ്രതാപചന്ദ്രനും സ്വൎണ്ണമയീദെവിയും തമ്മിൽ ബാല്യത്തിൽതന്നെ
യുണ്ടായിരുന്ന സഖിത്വം, അവൎക്ക താരുണ്യം വന്നപ്പൊൾ മുഴുത്ത അനു
രാഗമായി തീൎന്ന, വിവാഹം ചെയ്വാൻ അവര രണ്ടുപെരും തമ്മിൽ തീ
ൎച്ചയാക്കിയ വിവരം മുമ്പപറഞ്ഞുവെല്ലൊ. അവരുടെ ആ നിശ്ചയം അ
ഘൊരനാഥനെയും, കലിംഗമഹാരാജാവിനെയും അറിയിച്ചു. അഘൊര
നാഥനെ അറിയിച്ചത രാജകുമാരൻ തന്നെത. തങ്ങളുടെ നിശ്ചയം പ്ര
സിദ്ധമാക്കുവാൻ തീൎച്ചയാക്കിയതിന്റെ പിറ്റെ ദിവസം തന്നെ രാജകു
മാരൻ അഘൊരനാഥന്റെ ആസ്ഥാന മുറിയിലെക്ക കടന്ന ചെന്നു. അ
ഘൊരനാഥൻ ആദരവൊടു കൂടി രാജകുമാരന്ന ആസനം നൽകിയിരു
ത്തി "വിശെഷിച്ചൊ എഴുന്നരുളിയത?" എന്നചൊദിച്ചു.

രാജകുമാരൻ- അധികം പണിത്തിരക്കില്ലെങ്കിൽ ഒരു കാൎയ്യത്തെ
കുറിച്ച എനിക്ക അല്പം പറവാനുണ്ടായിരുന്നു.

അഘൊരനാഥൻ- പണിത്തിരക്ക എത്രയുണ്ടായാലും ഇവിടുത്തെ
കാൎയ്യം കഴിഞ്ഞശെഷം മറ്റെല്ലാം.

രാജകുമാരൻ- ഞാനും ദെവിയും തമ്മിലുള്ള സ്നെഹത്തിന്റെ സ്വ
ഭാവത്തിന്ന ഇയ്യെടയിൽ അല്പം ഒരു മാറ്റം സംഭവിച്ചിരിക്കുന്നത അ
ങ്ങെ അറിയിപ്പാൻ വന്നതാണ.

അഘൊരനാഥൻ- എനിക്ക ൟ വൎത്തമാനം കൎണ്ണപീയൂഷമായി
ഭവിക്കുന്നു. വളരെകാലം അവളെ രക്ഷിച്ച വളൎത്തിയ എന്റെ പ്രയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/41&oldid=192802" എന്ന താളിൽനിന്ന് ശേഖരിച്ചത്