താൾ:CiXIV137.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 116 —

പതിയായി നിശ്ചയിച്ചിരിക്കുന്നു. എന്ന പ്രതാപചന്ദ്രനൊടായിട്ട
പറഞ്ഞു. ആ കല്പന എല്ലാവൎക്കും വളരെ സന്തൊഷകരമായി. കപില
നാഥനും അഘൊരനാഥനും തങ്ങൾക്ക താരാനാഥന്റെ പ്രായത്തിൽ ആ
വിധം വലിയ സ്ഥാനമാനങ്ങൾ കിട്ടുവാനിടവന്നിട്ടില്ലെന്ന പറഞ്ഞ
സന്തൊഷത്തൊടു കൂടി താരനാഥനെ ആശ്ലെഷം ചെയ്തു. മറ്റെവർ
വെറെ പ്രകാരത്തിൽ തങ്ങളുടെ സന്തൊഷത്തെ കാണിക്കുകയും ചെയ്തു.

അതിന്റെ ശെഷം കപിലനാഥൻ യുദ്ധമുണ്ടാവുമെന്ന അറിഞ്ഞ
ഉടനെ, തന്റെ വനഭവനത്തെ ശൂന്യമാക്കി വിട്ടെച്ച എല്ലാവരും കൂടി
പുറപ്പെട്ടതും ധൎമ്മപുരിയിൽ എത്തി ഒരു വാഹനം സമ്പാദിച്ചതും,
വഴിയിൽ ഓരൊ ദിക്കുകളിൽ താമസിച്ച യുദ്ധം തുടങ്ങുന്നതിന്റെ
തലെ ദിവസം രാജധാനിയുടെ ഉത്തര ഭാഗത്ത ഒരു വഴിയമ്പലത്തിൽ
എല്ലാവരുംകൂടി എത്തി, അന്നെത്തെ രാത്രി, അവിടെ കഴിച്ചതും, പുലൎച്ചെ
രാമദാസനെയും താരാനാഥനെയും ഏല്പിച്ച കുന്ദലതയെയും, പാൎവ്വതി
യെയും അയച്ചതും മറ്റും വിവരമായി പറഞ്ഞു. താരാനാഥൻ
താനും രാമദാസനും കൂടി സൈകതപുരിയിൽ രാമദാസന്റെ വീട്ടിൽ
എത്തി, കുന്ദലതയെയും പാൎവ്വതിയെയും ഒരു അകത്ത കൊണ്ടുപൊയി
രുത്തിയതും, രാമദാസനെ കണ്ടറിഞ്ഞപ്പൊൾ അവന്റെ അമ്മക്കും,
പെങ്ങൾക്കും ഉണ്ടായ സന്തൊഷവും, പിന്നെ തങ്ങൾ കപിലനാഥന്റെ
ഒരുമിച്ച എത്തി യവന വെഷം ധരിച്ചതും മറ്റും വിസ്തരിച്ച പറഞ്ഞു.

കുന്ദലതയും ഒന്നും പറഞ്ഞില്ലെന്നില്ല. തനിക്ക രാമദാസന്റെ
അമ്മയും പെങ്ങളും വളരെ ദയ കാണിച്ച വിവരവും, വൈകുന്നെരം
രാമദാസൻ യവന വെഷത്തൊടു കൂടി മടങ്ങിച്ചെന്ന തന്നെയും പാൎവ്വ
തിയെയും ഡൊലിയിൽ കയറ്റിയപ്പൊൾ, രാമദാസന്റെ അമ്മയെയും
പെങ്ങളെയും കൂടെ കൊണ്ടുപൊരെണമെന്ന താൻ ആവശ്യപ്പെട്ട
പ്രകാരം അവരെ വെറൊരു ഡൊലിയിൽ കൊണ്ടുവന്നതും മറ്റും
പറഞ്ഞു.

ഇങ്ങിനെ എല്ലാവരും ൟ വൎത്തമാനങ്ങൾ കെട്ട അത്ഭുതപ്പെട്ട
വളരെ സന്തൊഷമായി നാല ദിവസം ചന്ദനൊദ്യാനത്തിൽ തന്നെ
താമസിച്ചു. വെടൎക്കരചൻ യുവരാജാവിന്ന ചെയ്ത ഉപകാരത്തിന്ന
വെണ്ടി വലിയ രാജാവ ആയാൾക്ക വളരെ സമ്മനങ്ങളും വെടൎക്കര
ചൎക്ക പണ്ടില്ലാത്ത ചില സ്ഥാനമാനങ്ങളും കൊടുത്ത വളരെ സന്തൊ
ഷമാക്കി പറഞ്ഞയക്കുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/124&oldid=192914" എന്ന താളിൽനിന്ന് ശേഖരിച്ചത്