താൾ:CiXIV137.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 87 —

പറഞ്ഞ ഏല്പിച്ച അവനെയും എങ്ങാണ്ടൊരെടത്തെക്ക അയച്ചു. പിന്നെ
വളരെ വിചാരമുള്ള മാതിരിയിൽ, ആരൊടും സംസാരിക്കാതെ, ഉമ്മ
റത്ത ഉലാത്തിക്കൊണ്ടും ഇരുന്ന കൊണ്ടും നെരം കഴിക്കുന്നത കണ്ട
കുന്ദലത പറഞ്ഞു:-

അച്ശൻ നമ്മുടെ സംഭാഷണത്തെക്കുറിച്ചും നമ്മെക്കുറിച്ചും തന്നെ
യായിരിക്കണം ആലൊചിക്കുന്നത. അക്ഷെപം ഇല്ല.

രാമകിശൊരൻ:- അങ്ങിനെ തന്നെയായിരിക്കണം നമ്മുടെ
മുമ്പെത്തെ പരിചയക്കെടും, ലജ്ജയും ഇപ്പൊഴത്തെ ൟ സ്ഥിതിയും
കൂടി ഒാൎത്ത നൊക്കുമ്പൊൾ നമ്മെക്കൊണ്ട എന്ത തൊന്നും. അത്ഭുതം
തൊന്നാതിരിക്കയില്ല.

കുന്ദലത:- നമ്മെക്കൊണ്ട അനിഷ്ടമായിട്ട ഒന്നും തൊന്നീട്ടി
ല്ലെന്ന തീൎച്ച തന്നെ. ഉണ്ടെങ്കിൽ ഒരു വിനാഴിക പൊലും, നമ്മൊട
പറയാതെ അത മനസ്സിൽ വെക്കയില്ല; എന്ന എനിക്ക നിശ്ചയമുണ്ട.
അതുകൊണ്ട നമ്മുടെ അവസ്ഥ മുഴുവൻ അറിഞ്ഞാൽ തന്നെ അച്ശന്ന
പഥ്യമാവുമെന്ന തൊന്നുന്നു.

ഇങ്ങിനെ അവർ തമ്മിൽ യൊഗീശ്വരനെക്കുറിച്ച ഒാരൊന്ന
പറഞ്ഞ കൊണ്ടും, യൊഗീശ്വരൻ വളരെ ചിന്താപരനായിട്ടും
ഇരിക്കെ നെരം വൈകി, സൂൎയ്യൻ അസ്തമിക്കയും ചെയ്തു.

൧൫-ാം അദ്ധ്യായം.

നിഗൂഹനം

കലിംഗ രാജ്യത്തിൽ യുദ്ധത്തിന്ന വളരെ ജാഗ്രതയൊടു കൂടി
കൊപ്പു കൂട്ടി വരുന്ന സമയത്ത, കുന്തള രാജ്യത്തെക്ക അയച്ചിരുന്ന
ദൂതൻ മടങ്ങി എത്തി. അപ്പൊഴാണ യുദ്ധം കൂടാതെ കഴികയില്ലെന്ന
എല്ലാവൎക്കും ബൊദ്ധ്യമായത. അതിന്ന മുമ്പായി തന്നെ, യുദ്ധം അടു
ത്തിരിക്കുന്നു എന്നറിഞ്ഞ വെണ്ടുന്ന ഒരുക്കുകൾ ഒക്കെയും കൂടി തെയ്യാ
റാകയാൽ പ്രധാനമന്ത്രിയുടെ മുൻകാഴ്ചയെക്കുറിച്ച എല്ലാവരും പ്രശം
സിച്ചു. ദൂതൻ എത്തിയതിന്റെ നാലാം ദിവസം തന്നെ രണ്ടാളുകൾ
കുന്ദള രാജ്യത്തിന്റെ അതിരിൽ നിന്ന അതി വെഗത്തിൽ പാഞ്ഞെത്തി
കുന്തളെശനും പടയും വരുന്ന വിവരം മന്ത്രിയെ അറിയിച്ചു. അഘൊ
രനാഥൻ ആ ചാരന്മാരൊട "നിങ്ങൾ എന്ത കണ്ടൂ" എന്ന ചൊദിച്ചു.
"ഞങ്ങൾ അജ്ഞാതന്മാരായിട്ട കുന്തളരാജ്യത്തിൽ ചെന്നപ്പൊൾ കുന്തളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/95&oldid=192885" എന്ന താളിൽനിന്ന് ശേഖരിച്ചത്