താൾ:CiXIV137.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 120 —

കപിലനാഥൻ:- ഇവിടുന്ന പുറപ്പെട്ടാൽ ആൾക്കാർ ഒന്നൊഴി
യാതെ കൂടെയുണ്ടാകും.

കൃതവീൎയ്യൻ:-(അല്പം പുഞ്ചിരിയൊടു കൂടി)" എനിക്ക ഒരു അപെ
ക്ഷയുണ്ട", അങ്ങുന്നും താരാനാഥനും താമസിയാതെ ഒരിക്കൽ എന്റെ
പുരിയിൽ വന്ന കാണ്മാൻ സംഗതി വരുത്തെണം.

കപിലനാഥൻ:- അങ്ങിനെ തന്നെ ഞങ്ങൾക്കും അത വളരെ
സന്തൊഷമാണ. ഇവിടുത്തെ ആശ്രിതന്മാരായ ഞങ്ങളെക്കുറിച്ചും
സ്മരണ പ്രത്യെകമുണ്ടായിരിക്കെണമെന്നാണ ഞങ്ങളുടെ അപെക്ഷ.

ഇങ്ങിനെ പറഞ്ഞ കുന്തളെശനെ വളരെ വണക്കത്തൊടു കൂടി
പല്ലക്കിൽ കയറ്റി, കാരാഗൃഹത്തിൽ കിടന്നിരുന്ന അദ്ദെഹത്തിന്റെ
ആൾക്കാരെയും, അകമ്പടിക്ക കലിംഗരാജാവിന്റെ നൂറ ഭടന്മാരെയും,
അഘൊരനാഥൻ ഒരുമിച്ച യാത്രയാക്കി, കപിലനാഥനും അനുയാത്ര
യായി കുറെ ദൂരം ഒരുമിച്ച പൊയി, കുന്തളെശന്ന തന്നെക്കുറിച്ച
പണ്ടെയുണ്ടായിരുന്ന ബഹുമാനത്തെയും, വിശ്വാസത്തെയും അധികം
ദൃഢമാക്കിപ്പൊരികയും ചെയ്തു.

൨൦-ാം അദ്ധ്യായം.

കല്യാണം.

കുന്ദലതയും കപിലനാഥനും, രാജധാനിയിൽ എത്തിയ ശെഷം
രാജാവിന്റെ ഇഷ്ടപ്രകാരം അദ്ദെഹത്തിന്റെ മന്ദിരത്തിൽ തന്നെ
യാണ അവർ താമസിച്ച വന്നിരുന്നത. താരാനാഥൻ പ്രധാന സെനാ
പതിയാകയാൽ ആയാൾക്ക പ്രത്യെകിച്ച ഒരു മന്ദിരവും ഉണ്ടായിരുന്നു.
ഇങ്ങിനെ കുന്ദലതയും, താരാനാഥനും വെവ്വെറെ മന്ദിരങ്ങളിലാണ
താമസിച്ചിരുന്നത എങ്കിലും, രാജാവിന്റെ മന്ദിരത്തിൽ വെച്ചൊ യുവ
രജാവിന്റെ മന്ദിരത്തിൽ വെച്ചൊ ദിവസെന അവർ തമ്മിൽ കണ്ട,
കുറെ നെരം ഒരുമിച്ച കഴിക്കുക പതിവായി. നാല മാസത്തൊളം
അങ്ങിനെ കഴിഞ്ഞ ശെഷം, അവൎക്ക തങ്ങളുടെ സൂക്ഷ്മാവസ്ഥയെ വെളി
പ്പെടുത്തെണമെന്നാഗ്രഹം തൊന്നിത്തുടങ്ങി. പക്ഷെ അതിന്ന മുമ്പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/128&oldid=192918" എന്ന താളിൽനിന്ന് ശേഖരിച്ചത്