താൾ:CiXIV137.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

കുന്ദലതാ:- അതുള്ളത തന്നെ. അങ്ങെടെ ദീനം ഭെദമായ
ശെഷം ഒന്നൊ രണ്ടൊ കുറിയല്ലാതെ അച്ശന്റെ ഒരുമിച്ച പുറത്ത
പൊവുകയുണ്ടായിട്ടില്ല.

രാമകിശൊരൻ:- ഒരു ദിവസം ഞാനും പൊരാമെന്ന പറഞ്ഞ
കൂടെ ചെന്നു. അപ്പൊൾ "ക്ഷീണം നല്ലവണ്ണം തീരട്ടെ, അതിന്ന
മുമ്പെ പുറത്തിറങ്ങീട്ട തരക്കെട വരെണ്ട" എന്ന പറഞ്ഞു.

കുന്ദലതാ അതാവില്ല- ക്ഷീണം നല്ലവണ്ണം തീൎന്ന ദെഹം
സ്വസ്ഥമായിട്ട എത്രനാളായി. അച്ശന്റെ അന്തൎഗ്ഗതം എന്താണെന്ന
റിവാൻ എളുപ്പമല്ല.

രാമകിശൊരൻ: - അദ്ദെഹത്തിന്റെ ഹൃദയം അഗാധമാണ.
എനിക്ക നല്ല പരിചയമുണ്ട. ഏതെങ്കിലും അച്ശൻ ഇങ്ങിനെ പറ
ഞ്ഞതകൊണ്ട എനിക്ക ഒട്ടും സുഖക്കെടുണ്ടായില്ല.

കുന്ദലതാ:- അല്പം പുഞ്ചിരിയൊടു കൂടി "അതെന്ത കൊണ്ട?"
എന്ന ചൊദിച്ചു.

രാമകിശൊരൻ:- നമുക്ക തമ്മിൽ സ്വൈരമായി സല്ലാപം ചെയ്യാ
മെല്ലൊ എന്ന വിചാരിച്ചാണ. അച്ശൻ നമ്മുടെ കൂടെയുണ്ടായാൽ നാം
പറയുന്നത അദ്ദെ ഹത്തൊടായിരിക്കും. നമുക്ക തമ്മിൽ നെരിട്ട ഒന്നും
പറെവാൻ ഇടവരികയുമില്ല.

കുന്ദലതാ:- അതങ്ങിനെ തന്നെ, അച്ശൻ അങ്ങെ ചിലപ്പൊൾ
കൂട്ടിക്കൊണ്ട പൊയാൽ എനിക്കും ഒട്ടും സൌഖ്യമുണ്ടാവാറില്ല. പതി
വപൊലെ സംസാരിക്കാൻ ആരുമില്ലായ്കയാൽ മനസ്സിന്ന ഒരു മൌഢ്യം
വന്ന ബാധിക്കും. അങ്ങുന്ന അച്ശന്റെ കൂടെ പൊകെണ്ടാ എന്ന
പറെവാനും എനിക്ക മടിയുണ്ട. അങ്ങെക്ക അച്ശന്റെ ഒരുമിച്ച നട
ന്നാൽ പലതും ഗ്രഹിക്കുവാനുണ്ടാകുന്നതാണ. എന്റെ ഇഷ്ടത്തിന്ന
ഇവിടെ ഇരുന്നാൽ എന്ത ലാഭം?

രാമകിശൊരൻ:- ഞാൻ അങ്ങിനെയല്ല വിചാരിക്കുന്നത.
അച്ഛന്റെ കൂടെ നടന്നാൽ പലതും ഗ്രഹിപ്പാനുണ്ടെന്ന പറഞ്ഞത ശരി
തന്നെ. എന്നാൽ പരമാൎത്ഥം, കുന്ദലതയുമായി സംഭാഷണം ചെയ്ത,
ആ മധുരമായ വാക്കുകളെ ആസ്വദിക്കുവാനാണ എനിക്ക അധികം
സന്തൊഷം.

കുന്ദലതാ:- എന്റെ പ്രായത്തിൽ ഉള്ള ആളുകളെ, ഇതിൽ കീഴിൽ
എനിക്ക കാണ്മാനിടവരാത്തതിനാൽ അങ്ങുന്നുമായുള്ള സല്ലാപത്തിൽ
എനിക്ക കൌതുകം തൊന്നുന്നത അത്ഭുതമല്ല. പല ദിക്കുകളിലും സഞ്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/88&oldid=192878" എന്ന താളിൽനിന്ന് ശേഖരിച്ചത്