താൾ:CiXIV137.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

ത്നം സഫലമായി. എന്റെ ആഗ്രഹവും ഇങ്ങിനെയായാൽ കൊള്ളാമെ
ന്നായിരുന്നു. അവൾക്കും നല്ല സമ്മതം തന്നെയാണല്ലൊ?

രാജകുമാരൻ:- നല്ലസമ്മതമാണ. വെണമെങ്കിൽ ചൊദിച്ചാൽ അ
റിയാമല്ലൊ.

അഘൊരനാഥൻ:- രാജാവിനെ അറിയിക്കെണ്ടെ ?

രാജകുമാരൻ:- അതിന്ന ഞാൻ വിശ്വസ്ഥനായ ഒരാളെ ഇന്ന
ലെ തന്നെ അയച്ചിരിക്കുന്നു.

അഘൊരനാഥൻ:- എന്നാൽ ഇനി അധികം താമസിക്കെണമെ
ന്നില്ല. രണ്ട മാസത്തിലകത്ത തന്നെ കഴിഞ്ഞൊട്ടെ.

രാജകുമാരൻ:-രണ്ട മാസമൊ? എന്തിനത്ര വളരെ താമസിക്കുന്നു?
ഞങ്ങൾതമ്മിൽ തീൎച്ചയാക്കീട്ട തന്നെ രണ്ടമാസത്തിലധികമായി. പത്താം
നാൾ ഒരു മുഹൂൎത്തമുണ്ടന്നറിയുന്നു അന്ന തന്നെ കഴിയണം.

അഘൊരനാഥൻ:-ചിരിച്ച കൊണ്ട,"ൟശ്വരാ! ൟ ചെറുപ്പക്കാരു
ടെ ക്ഷമയില്ലായ്മ! അന്ന മുഹൂൎത്തമുണ്ടെങ്കിൽ അന്ന തന്നെ കഴിയട്ടെ.
എനിക്ക യാതൊരു തരക്കെടും തൊന്നുന്നില്ലെന്ന" പറഞ്ഞു.

രാജകുമാരൻ പുഞ്ചിരിക്കൊണ്ട സ്വൎണ്ണമയിയെ വൎത്തമാനം അറി
യിക്കുവാൻ പുറത്തെക്ക പൊയി, അപ്പൊൾതന്നെ അഘൊരനാഥൻ സ്വ
ൎണ്ണമയിയെ വിളിക്കുവാൻ ഒരു ഭൃത്യനെ അയച്ചു. താമസിയാതെ, സ്വൎണ്ണ
മയി വളരെ ലജ്ജയൊടുകൂടി അഘൊരനാഥന്റെ മുമ്പാകെ വന്ന മുഖം
താഴ്ത്തിനിന്നു.

അഘൊരനാഥൻ:-ലജ്ജിക്കെണ്ട. അവസ്ഥയൊക്കെയും ഞാൻ അറി
ഞ്ഞിരിക്കുന്നു. നല്ലവണ്ണം ആലൊചിച്ചിട്ടതന്നെയാണെല്ലൊ ദെവി ഇതി
ന്ന സമ്മതിച്ചത എന്ന മാത്രമെ എനിക്ക അറിയെണ്ട ആവശ്യമുള്ളു. വി
വാഹം കൊണ്ടുണ്ടാകുന്ന ഫലങ്ങളെയും ആലൊചിച്ച പ്രവൃത്തിക്കാ
ഞ്ഞാൽ അതകൊണ്ടുണ്ടാവുന്ന അനവസാനങ്ങളായ ദൊഷങ്ങളെയും
ഞാൻ വിസ്തരിച്ച പറഞ്ഞ തന്നിട്ടുണ്ടെല്ലൊ. ആകയാൽ എല്ലാ സംഗതി
കളും ഒരിക്കൽ കൂടെ ആലൊചിച്ച എന്നൊട തീൎച്ച പറയണം.

സ്വൎണ്ണമയി:- ഞാൻ അറിഞ്ഞെടത്തൊളം രാജകുമാരന്റെ സ്വഭാ
വം എനിക്ക വളരെ ബൊദ്ധ്യമായിട്ടാണ. അദ്ദെഹത്തിന്ന എന്റെ മെൽ
ദൃഢമായ അനുരാഗം ഉണ്ടെന്നും ഞാൻ തീൎച്ചയറിഞ്ഞിരിക്കുന്നു. ആയത
കൊണ്ട ൟ സംബന്ധം ഞങ്ങൾ രണ്ടാളുകൾക്കും കല്യാണമായി ഭവിക്കു
മെന്ന ഞാൻ പൂൎണ്ണമായി വിശ്വസിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/42&oldid=192804" എന്ന താളിൽനിന്ന് ശേഖരിച്ചത്