താൾ:CiXIV137.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

കുന്ദലത:- നമ്മുടെ ഇപ്പൊഴത്തെ ൟ അവസ്ഥ അകൃതസുകൃത
ന്മാൎക്ക അസുലഭം തന്നെ.

രാമകിശൊരൻ:- പക്ഷെ, നിരുപമമായ ൟ സന്തൊഷം
അധികം നെരം നില്ക്കുമെന്ന മാത്രം വിചാരിക്കെണ്ട. മനുഷ്യൎക്ക ദുഃഖ
സമ്മിശ്രമല്ലാത്ത സുഖം ദുൎല്ലഭം വരുവാൻ പൊകുന്ന ഒരു സുഖക്കെട
ഇതാ ഇപ്പൊൾ തന്നെ എന്റെ മനസ്സിൽ നിഴലിച്ചിരിക്കുന്നു. ആലൊ
ചിക്കുന്നെടത്തൊളം, ആ നിഴൽ അധികം ഇരുളുകയും ചെയ്യുന്നു.—
കഷ്ടം!

കുന്ദലത:- അത എന്ത എന്നു ചൊദിക്കുമ്പൊലെ, സങ്കടത്തൊടു
കൂടി രാമകിശൊരന്റെ മുഖത്തെക്ക നൊക്കി.

രാമകിശൊരൻ:- എനിക്ക എന്റെ സൊദരിയെ കാണ്മാൻ
വൈകിയിരിക്കുന്നു. എന്നെ ഇതുവരെയായിട്ടും കാണായ്കയാൽ അവൾ
ഇപ്പൊൾ തന്നെ വ്യസനിക്കുന്നുണ്ടാവും. പൊയി വെഗത്തിൽ മടങ്ങി
വരാമെന്ന തൊന്നുന്നുണ്ട. എങ്കിലും കുന്ദലതയെ പിരിയുക, എന്ന
വിചാരിക്കുമ്പൊൾ തന്നെ എനിക്ക വിഷാദമാകുന്നു. സൊദരിയെ
കാണാതിരിക്കുകയൊ, അതും വിഷമം. എന്ത ചെയ്യെണ്ടൂ എന്നറിഞ്ഞില്ല.

കുന്ദലത:- കഷ്ടം :- നമ്മുടെ സുഖം, മിന്നൽ പിണരപൊലെ
ക്ഷണമാത്രം പ്രകാശിച്ച, അതാ! നൊക്കു! എന്ന പറയുന്നതിന്നിട
യിൽ ദുഃഖമാകുന്ന അന്ധകാരം ഗ്രസിച്ച കഴിയുന്നു.

രാമകിശൊരൻ:- ഞാൻ കുന്ദലതയെയും എന്റെ ഒരുമിച്ച കൊ
ണ്ടുപൊയാലൊ?

കുന്ദലത:- എനിക്കവളരെ സന്തൊഷംതന്നെ പക്ഷെ—

രാമകിശൊരൻ:‌- പക്ഷെ, അച്ശൻ സമ്മതിക്കുമൊ എന്നാണ
സംശയം? അല്ലെ?

കുന്ദലത:- നമ്മുടെ രണ്ടാളുടെയും ഇഷ്ടം ഇന്നപ്രകാരമെന്നറി
ഞ്ഞാൽ അച്ശൻ അതിന്ന മറുത്ത ഒരു വാക്ക പറകയില്ല. അദ്ദെഹം
അത്ര നല്ല ആളാണ. പക്ഷെ എന്നെക്കുറിച്ച ഇത്ര വാത്സല്യവും ദയ
യും ഉള്ള അദ്ദെഹത്തെ വിട്ടു പൊകുവാൻ എനിക്ക ധൈൎയ്യം മതിയാവു
ന്നില്ല.

രാമകിശൊരൻ:- അദ്ദെഹത്തെ വിട്ടുപൊവാൻ മനസ്സില്ലായ്മ
എനിക്കും കുന്ദലതയെക്കാൾ ഒട്ടും കുറവില്ല. വെഗത്തിൽ മടങ്ങി വരാ
മെല്ലൊ എന്ന വിചാരിച്ച സമാധാനപ്പെടുകയാണ ഞാൻ ചെയ്യുന്നത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/92&oldid=192882" എന്ന താളിൽനിന്ന് ശേഖരിച്ചത്