താൾ:CiXIV137.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

കുതിരപ്പുറത്ത നിന്ന ഇറങ്ങി ആയുധം വെച്ചു, ആ നിലയിൽതന്നെ ഒരു
ചിത്രത്തിൽ എഴുതിയ പൊലെ നിശ്ചെഷ്ഠനായിനിന്നു, കഷ്ടം ! അതക
ണ്ടപ്പൊൾ അദ്ദെഹത്തിന്റെ കൂടെയുള്ളവരൊക്കെയും ഏറ്റവും ഖിന്നന്മാ
രായി തങ്ങളുടെ ആയുധങ്ങളെയും വെച്ചു. അഘൊരനാഥൻ പ്രധാന
മന്ത്രിയുടെ നിലയിൽ അവരുടെ മുമ്പാകെ ചെന്നനിന്ന, "കൃതവീൎയ്യ
നെന്ന നാമധെയമായ കുന്തളരാജാവും, അദ്ദെഹത്തിന്റെ ൟ കാണാ
കുന്ന ആൾക്കാരും, ശ്രീ പ്രതാപചന്ദ്രകലിംഗ മഹാരാജാവവർകളൊട
പടവെട്ടി തൊറ്റ കീഴടങ്ങുകയും, മെൽപറഞ്ഞ കുന്തള രാജാവിനെയും
ആൾക്കാരെയും, ഇന്ന മുതൽ രണ്ടാമത കല്പനയുണ്ടാകുന്നതവരെ, ദുന്ദുഭീ
ദുൎഗ്ഗത്തിൽ തടവുകാരാക്കി പാൎപ്പിക്കുവാൻ മഹാരാജാവവർകൾ കല്പിക്കു
കയും ചെയ്തിരിക്കുന്നു എന്ന, കലിംഗ മഹാരാജാവവർകളുടെ പ്രജക
ളായ മഹാജനങ്ങൾ ഇതിനാൽ അറിയുമാറാക" എന്ന വളരെ ഉച്ചത്തി
ൽ വിളിച്ചു പറഞ്ഞു പടഹമടിപ്പിച്ചു. പിന്നെ വിനയത്തൊടു കൂടി
കുന്തളെശന്റെ അരികത്ത ചെന്ന "മുറപ്രകാരം ഇങ്ങിനെ പറയെ
ണ്ടതാകയാൽ പറഞ്ഞതാണ, ഇതിൽ കയറി എഴുന്നരുളാം" എന്ന
പറഞ്ഞ വിശെഷമായ ഒരു പൊൻപല്ലക്ക അദ്ദെഹത്തിന്റെ മുമ്പാകെ
വെപ്പിച്ചു.

കുന്തളെശൻ, വാഹനമാവശ്യമില്ലെന്ന പറഞ്ഞ എങ്ങൊട്ടാണ
പൊകെണ്ടത എന്ന ചൊദിക്കുംപൊലെ അഘൊരനാഥന്റെ മുഖത്തെക്ക
നൊക്കി. ആയുധപാണികളായ ഭടന്മാർ രണ്ട വരികളായി നിൽക്കു
ന്നതിന്റെ നടുവിൽ ഒരു സെനാപതി കുന്തളെശനെ കൊണ്ട പൊകു
വാൻ ഒരുങ്ങി നിൽക്കുന്നതിനെ കാണിച്ച കൊടുത്തപ്പൊൾ അദ്ദെഹം
തല പൊങ്ങീച്ച നൊക്കാതെ ആയാളുടെ പിന്നാലെ നടന്ന പൊയ്തുടങ്ങി
വാഹനത്തിൽ കയറാമെന്ന രണ്ട പ്രാവശ്യം അഘൊരനാഥൻ പറഞ്ഞു.
കുന്തളെശൻ "വെണ്ട" എന്ന കൈകൊണ്ടു വിലക്കി. പിന്നെ അഘൊ
രനാഥൻ അനുയാത്രയായി കുറെ വഴി ഒരുമിച്ച പൊയി ഏറ്റവും
വണക്കത്തെടുകൂടി വിടവാങ്ങിപ്പൊരികയും ചെയ്തു.

യുവരാജാവും വെടൎക്കരചനും യവനന്മാരൊട വളരെ ആദരവൊ
ടു കൂടി ഒാരൊ വൃത്താന്തങ്ങൾ ചൊദിച്ചറിയുമ്പൊഴെക്ക അഘൊരനാഥൻ
കുന്തളെശനെ ദുന്ദുഭിയിലെക്ക അയച്ച മടങ്ങി എത്തി, രാജധാനിയെ
രക്ഷിക്കുവാൻ വെണ്ടുന്ന ഏൎപ്പാടുകൾ ഒക്കെയും ചെയ്തു, സ്ഥലങ്ങൾ ഒക്കെ
യും വെടുപ്പ വരുത്തി പൂൎവ്വ സ്ഥിതിയിൽ ആക്കുവാനും, യുദ്ധത്തിൽ മുറി
ഏറ്റവൎക്ക വെണ്ടുന്ന ചികിത്സകൾ ചെയ്വാനും, കുന്തളെശനെ വളരെ
വണക്കത്തൊടു കൂടിയും പദവിയായിട്ടും, ദുന്ദുഭിയിൽ താമസിപ്പിക്കുവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/108&oldid=192898" എന്ന താളിൽനിന്ന് ശേഖരിച്ചത്