താൾ:CiXIV137.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 114 —

താരാനാഥൻ:- അച്ശാ! നമുക്ക കുതിരകളെയും, ആയുധങ്ങളെയും
കിട്ടിയതൊ?

കപിലനാഥൻ:- അഘൊരനാഥന്റെ ദീൎഘദൃഷ്ടിയുടെ വൈഭവം
വെറെ ഒരു സംഗതിയിലാണ എനിക്ക അനുഭവമായത. ഞങ്ങൾ ഇ
ങ്ങൊട്ട വരുമ്പൊൾ എനിക്കും താരാനാഥന്നും ഓരൊ കുതിരയുണ്ടായി
രുന്നു. ധമ്മപുരിക്ക സമീപമുള്ള ഒരു കൊല്ലനെക്കൊണ്ട പണിയിച്ച
ചില ബലം കുറഞ്ഞ ആയുധങ്ങളും എന്റെ പക്കൽ ഉണ്ടായിരുന്നു.
അഘൊരനാഥന്റെ എഴുത്തിൽ കണ്ട പ്രകാരം, രാജധാനിയിൽനിന്ന
ഏഴെട്ട കാതം വടക്കായി ഞങ്ങൾക്ക പൊരെണ്ടവഴിക്ക ഒരെടത്ത ഒരു
വനെ കണ്ട ആ പട്ടുറുമാൽ അടയാളം കാണിച്ചപ്പൊൾ, അകത്ത പൊ
യി അവനും ഒരു ഉറുമാൽ എടുത്ത കൊണ്ടവന്നു. നൂൎത്തിനൊക്കിയപ്പൊൾ
രണ്ടും ഒരിണയാണെന്ന ബൊദ്ധ്യം വന്ന ഉടനെ അവൻ ഞങ്ങളെ
കൂട്ടിക്കൊണ്ടുപൊയി, അഞ്ച കുതിരകളെയും പല ആയുധങ്ങളെയും
കാണിച്ചതന്ന ആവശ്യമുള്ളത എടുക്കാമെന്ന പറഞ്ഞു അവയിൽ ഏറ്റ
വും മെത്തരമായ ഒരു കുതിരയെ ഞാൻ തന്നെ എടുത്തു. വെറെ നല്ല
രണ്ട കുതിരകളെ താരാനാഥന്നും രാമദാസന്നും ഞാൻ തന്നെ തിരഞ്ഞെ
ടുത്ത കൊടുത്ത വെണ്ടുന്ന ആയുധങ്ങളെയും ഞങ്ങൾ എടുത്ത കൊണ്ട
പൊരികയും ചെയ്തു. ഇത അഘൊരനാഥൻ ചെയ്തിട്ടില്ലെങ്കിൽ ഞാൻ
പൊൎക്കളത്തിൽ ചെയ്തതിന്റെ പകുതി പൊലും എന്നെക്കൊണ്ട ചെയ്വാൻ
കഴികയില്ലായിരുന്നു.

പ്രതാപചന്ദ്രൻ :- നമ്മുടെ കപിലനാഥന്റെ വെണ്മഴുവിനാൽ
എത്ര വീരന്മാരാണ നശിച്ചത എന്ന പറയുവാൻ പ്രയാസം. ഇദ്ദെഹം
പൊൎക്കളത്തിൽ ചെയ്ത പരാക്രമം കണ്ടിരുന്നാൽ ഇദ്ദെഹത്തിന്ന ഇത്ര
പ്രായമായി എന്ന ഒരിക്കലും തൊന്നുകയില്ല. ചണ്ഡപ്രതാപനായ
കുന്തളനെ കീഴടക്കുവാൻ, താരാനാഥനും, വെടൎക്കരചനും, ഞാനും കൂടി
അധികം നെരം ശ്രമിച്ചു. ആയാളുടെ ബാഹുബലംകൊണ്ടും ശിക്ഷാ
വൈഭവത്താലും, ഞങ്ങൾക്ക സാധിച്ചില്ല. പിന്നെ കപിലനാഥനെ മൂ
ൎത്തീകരിച്ചിരിക്കുന്ന മൃത്യുവിനെപ്പൊലെ പുരൊ ഭാഗത്തിങ്കൽ കണ്ടപ്പൊ
ഴാണ, ആയാളുടെ അതി ദുസ്സഹമായ ഗൎവ്വം ശമിച്ച തലതാണത.

രാജാവ:- ഉണ്ണീ! പുരുഷശിരൊമണികളായ ൟ രണ്ട സൊദര
ന്മാർ നമ്മുടെ സചിവന്മാരാവാൻ സംഗതിവന്നതാണ നമ്മുടെ വലിയ
ഭാഗ്യം എന്ന നിശ്ചയം തന്നെ, നമ്മുടെ രാജ്യം ഇങ്ങിനെ ഐശ്വൎയ്യവതി
യായി നില്ക്കുന്നതും, പ്രബലന്മാരായ ശത്രുക്കളുടെ ദുൎമ്മൊഹം നമ്മൊട

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/122&oldid=192912" എന്ന താളിൽനിന്ന് ശേഖരിച്ചത്