താൾ:CiXIV137.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 113 —

അജ്ഞാതവാസവും— പ്രഛന്ന വെഷവും— കൈതവനാമവും ചിത്രം!
ചിത്രം!

കപിലനാഥൻ:— താരാനാഥനും ഞാനും ഗുരുശിഷ്യന്മാരുടെ
നിലയിലായിരുന്നു. ഇങ്ങൊട്ട പൊരുന്നതിന്റെ തലെന്നാളാണ
താരാനാഥനൊട വസ്തുത അറിയിച്ചത.

താരാനാഥൻ :— കഷ്ടം! അതുവരെയും അച്ശൻ എന്നെ പരമാൎത്ഥം
അറിയിക്കാതെ കഴിച്ചുവല്ലൊ. എങ്കിലും എനിക്ക അതുകൊണ്ട അധികം
വ്യസനിക്കുവാനില്ല. അച്ശനാണെന്ന അറിഞ്ഞിട്ടില്ലെങ്കിലും എന്റെ
സ്നെഹത്തിന്നും ബഹുമാനത്തിന്നും ഒട്ടും കുറവുണ്ടായിട്ടില്ല. പക്ഷെ
വസ്തുത മുൻകൂട്ടി അറിഞ്ഞാൽ എനിക്ക വളരെ സന്തൊഷം കൂടെയുണ്ടാ
കുന്നതായിരുന്നു

കപിലനാഥൻ:- താമസിയാതെ അറിയിക്കെണമെന്ന തന്നെ
യായിരുന്നൂ എന്റെ വിചാരം. കുന്ദലതയ്ക്ക യൌവന്യമായി, എന്റെ
സ്വാമിക്ക സ്വൎഗ്ഗ പ്രാപ്തി വരുന്നതിന്ന മുമ്പായി, കുന്ദലതയെ തിരുമു
മ്പാകെ കൊണ്ടുവന്ന തന്ന, എന്റെ അപരാധങ്ങളെ ഒക്കെയും ക്ഷമി
ക്കുവാൻ അപെക്ഷിക്കെണമെന്നും, അതിന്ന ഇങ്ങൊട്ട മടങ്ങിവരുവാൻ
ഒരു സംഗതിയുണ്ടാക്കെണമെന്നും, ഉണ്ടാക്കിയ ശെഷം താരാനാഥനെ
വസ്തുത ഒക്കെയും അറിയിക്കാമെന്നും ആലൊചിച്ച കൊണ്ടിരിക്കുമ്പൊ
ഴാണ, യുദ്ധമുണ്ടാവുമെന്നുള്ള വൎത്തമാനം അറിഞ്ഞത.

പ്രതാപചന്ദ്രൻ:- അത എങ്ങിനെയറിഞ്ഞു?

അഘൊരനാഥൻ :- കുന്തള രാജ്യത്തെക്ക ദൂതനെ അയച്ച വിവരം
ഇവിടുന്ന എന്നൊട പറഞ്ഞപ്പൊൾ തന്നെ, ഒട്ടും താമസിയാതെ
ഞാൻ രാജധാനിയിൽ നിന്ന ഇവിടെ വന്ന ഒന്നാമത ചെയ്തത
ജ്യെഷ്ഠനെ വിവരം അറിയിക്കുവാൻ ഒരു ദൂതനെ എഴുത്തും കൊടുത്ത
അയക്കുകയെത?

സ്വൎണ്ണമയി:- ആ ദൂതനും അച്ശനെ കണ്ടിട്ട അറിഞ്ഞില്ലെ?

കപിലനാഥൻ:- അവൻ എന്റെ പക്കൽ നെരിട്ട എഴുത്ത തരി
കയല്ല. ധൎമ്മപുരിയിൽ എന്റെ പരിചയക്കാരനായ ഒരു ബ്രാഹ്മ
ണന്റെ പക്കൽ ഒരു പെട്ടി കൊണ്ടുപൊയി കൊടുക്കുവാനാണ അഘൊ
രനാഥൻ അവനെ അയച്ചിരുന്നത. ആ പെട്ടി പിറ്റെ ദിവസം
തന്നെ അദ്ദെഹം എനിക്ക തന്നു. അതിൽ എനിക്ക ഒരു എഴുത്തും ഒരു
പട്ടുറുമാലും ഉണ്ടായിരുന്നു. പട്ടുറുമാൽ ഞാൻ വെഷഛന്നനായി
വരുന്ന സമയം അടയാളത്തിന വെണമെന്ന കരുതി അഘൊരനാഥൻ
അയച്ച തന്നത വളരെ ഉപകാരമായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV137.pdf/121&oldid=192911" എന്ന താളിൽനിന്ന് ശേഖരിച്ചത്