Jump to content

ഭാഷാഭാരതം/ആദിപർവ്വം/സംഭവപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
സംഭവപൎവ്വം
  1. ആദിത്യാദിവംശകഥനം
  2. ദക്ഷന്റെവംശപരമ്പര
  3. അംശാവതരണവിവരണം
  4. ശകുന്തളോപാഖ്യാനം-ആരംഭം
  5. ദുഷ്യന്തന്റെനായാട്ട്
  6. കണ്വതപോവനവർണ്ണന
  7. മേനകാപ്രേഷണം
  8. ശകുന്തളയുടെ ജനനകഥ
  9. ശകുന്തളയുടെ ഗന്ധർവ്വവിവാഹം
  10. ശകുന്തളാസ്വീകാരം
  11. യയാത്യുപാഖ്യാനം-ആരംഭം
  12. മൃതസഞ്ജീവിനീമന്ത്രലാഭം
  13. ദേവയാനീശാപം
  14. ദേവയാനീപരിണയം
  15. ശർമ്മിഷ്ഠാസ്വീകാരം
  16. ശുക്രശാപം
  17. പൂരുവിന്റെ ജരാസ്വീകാരം
  18. പൂരുരാജ്യാഭിഷേകം
  19. യയാതിയുടെ തപസ്സ്
  20. യയാതിവാക്യം
  21. യയാതിപതനം
  22. അഷ്ടകയയാതിസംവാദം
  23. യയാതിപതനകാരണം
  24. ആശ്രമചതുഷ്ടയലക്ഷണം
  25. തപോധനപ്രശ്നം
  26. യയാത്യുപാഖ്യാനസമാപ്തി
  27. പൂരുവംശാനുകീർത്തനം-1
  28. പൂരുവംശാനുകീർത്തനം-2
  29. മഹാഭിഷോപാഖ്യാനം
  30. ശാന്തനൂപാഖ്യാനം
  31. ഭീഷ്മോത്പത്തി
  32. ആപവോപാഖ്യാനം
  33. സത്യവതീലാഭോപാഖ്യാനം
  34. ചിത്രാംഗദോപാഖ്യാനം
  35. വിചിത്രവീര്യനിര്യാണം
  36. ഭീഷ്മസത്യവതീസംവാദം
  37. ദീർഘതമോപാഖ്യാനം
  38. സത്യവത്യുപദേശം
  39. ധൃതരാഷ്ട്രപാണ്ഡുവിദുരോത്പത്തി
  40. അണീമാണ്ഡവ്യോപാഖ്യാനം
  41. വിദുരപൂർവ്വജന്മം
  42. പാണ്ഡുരാജ്യാഭിഷേകം
  43. ധൃതരാഷ്ട്രവിവാഹം
  44. കർണ്ണോത്പത്തി
  45. കുന്തീവിവാഹം
  46. പാണ്ഡുദിഗ്വിജയം
  47. വിദുരപരിണയം
  48. ഗാന്ധാരീപുത്രോത്പത്തി
  49. ദുശ്ശളോത്പത്തി
  50. ധൃതരാഷ്ട്രപുത്രനാമകഥനം
  51. മൃഗശാപം
  52. പാണ്ഡുവിന്റെ വാനപ്രസ്ഥാശ്രമസ്വീകാരം
  53. പാണ്ഡുപൃഥാസം‌വാദം
  54. വ്യുഷിതാശ്വോപാഖ്യാനം
  55. കുന്തീപുത്രോത്പത്യനുജ്ഞ
  56. യുധിഷ്ഠിരഭീമാർജ്ജുനജനനം
  57. നകുലസഹദേവജനനം
  58. പാണ്ഡുചരമം
  59. ഋഷിസംവാദം
  60. പാണ്ഡുമാദ്രീസംസ്കാരം
  61. ഭീമസേനരസപാനം
  62. ഭീമപ്രത്യാഗമനം
  63. ദ്രോണനു് ഭാർഗ്ഗവനിൽനിന്നുള്ള അസ്ത്രലാഭം
  64. ഭീഷ്മദ്രോണസമാഗമം
  65. ദ്രോണശിഷ്യപരീക്ഷണം
  66. ദ്രോണഗ്രാഹമോക്ഷണം
  67. അഭ്യാസക്കാഴ്ച്ച
  68. ആയുധവിദ്യാപ്രദർശനം
  69. കർണ്ണാഭിഷേകം
  70. ര്യോധനോക്തി
  71. ദ്രുപദരാജപരാജയം
  72. ധൃതരാഷ്ട്രചിന്ത
  73. കണികവാക്യം

[ 273 ]

സംഭവപർവ്വം

[തിരുത്തുക]

65.ആദിത്യാതിവംശകഥനം

[തിരുത്തുക]

മരീചി മുതലായ മഹർഷിമാരുടെയും അദിതി മുതലായ ദക്ഷപുത്രിമാരുടെയും വംശപരമ്പര. കശ്യപമഹർഷിക്കു ദിതിയിലുണ്ടായ അസുരന്മാരുടെ വിവരണം .ഗന്ധർവ്വൻമാർ അപ്സരസ്സുകൾ മുതലായവരുടെ ജനനകഥ വൈശമ്പായനൻ പറഞ്ഞു

പിന്നെ നാരയണനുമെത്തിന്ദ്രൻ ചെയ്തിതു നിശ്ചയം
അന്യവാനോരുമൊത്തംശാൽ മന്നിൽ വന്നു പിറക്കുവാൻ 1

ഇന്ദ്രനെല്ലാസ്സുരൻമാർക്കും നന്ദിച്ചാജ്ഞ കൊടുത്തുടൻ
പിന്നെ നാരായണാവാസംതന്നിൽനിന്നങ്ങിറങ്ങിനാൻ 2

അവർ ദൈത്യക്ഷയത്തിനും സർവ്വലോകസുഖത്തിനും
അവതാരംചെയ്തു മുറയ്ക്കേവരും വാനിൽനിന്നഹോ 3

ബ്രഹ്മർഷിവംശമതിലും വൻമന്നോർകൾകുലത്തിലും
പിന്നെ മന്നവ ദേവന്മാർ മന്നിൽ വന്നു പിറന്നുതേ 4

ദൈത്യരെ രാക്ഷസന്മാരെഗ്ഗന്ധർവ്വഭുജഗങ്ങളെ
മറ്റും മർത്ത്യാസനന്മാരെ മുറ്റും കൊന്നിതസംഖ്യമേ 5

ദൈത്യരോ രാക്ഷസൻമാരോ ഗന്ധർവ്വരുരഗങ്ങളോ
ബലിഷ്ഠരാമവരെ വെന്നീലാ ബാല്യത്തിലും നൃപ 6

ജനമേജയൻ പറഞ്ഞു
ദേവദാനവസംഘങ്ങളാഗ്ഗന്ധർവ്വാപ്സരസ്സുകൾ
മനുഷ്യർ യക്ഷരക്ഷസ്സുകളെന്നെപ്പേരുടെയുമേ 7

തത്വത്താലാദ്യമേ സംഭവത്തെക്കേൾപ്പാനൊരാഗ്രഹം
സർവ്വമാം ജീവജാലത്തിൻ സംഭവം പറയേണമേ 8

വൈശമ്പായനൻ പറഞ്ഞു
 അയി നിന്നോടു പറയാം സ്വയംഭുവിന്നു കൂപ്പി ഞാൻ
സുരാദിസർവ്വലോകത്തിൽ പിറപ്പും പിന്നെ നാശവും 9

ബ്രഹ്മമാനസപുത്രന്മാർ വൻമഹർഷികളാറുപേർ
മരീചിയാംഗിരസ്സത്രി പുലപ്രത്യൻ പുലഹൻ ക്രതു 10

നമരീചിജൻ കാശ്യപനാക്കാശ്യപാലീ പ്രജാവ്രജം

[ 274 ]

ഉണ്ടായ് വന്നു പതിമ്മൂന്നു മുഖ്യദക്ഷകുമാരികൾ 11

അദിതി ദിതി കാലാ ദനായുസ്സ ദനു സിമഹിക
ക്രോധ പ്രാധ തഥാ വിശ്വ വിനതാ കപിലാ മുനി 12

കദ്രുവെന്നിവരാദ്ദക്ഷകന്യമാർ ഭരതർഷഭ
ഇവർതൻ വീര്യസമ്പന്നപുത്രപൗത്രാദ്യസംഖ്യമാം 13

അദിതിക്കീരാറു പുത്രരാദിത്യരഖിലേശ്വരൻ
പറയാമാവർക്കുള്ള പേരും ഞാൻ ഭരതപ്രഭോ 14

ധാതാവങ്ങര്യമാ മിത്രൻ ശുക്രൻ വരുണനംശനം
ഭഗൻ വിവസ്വാൻ പൂഷാവു പത്താമൻ സവിതാവൂമേ 15

പതിന്നൊന്നാമനാം ത്വഷ്ടാവതിൽ പിന്നീടു വിഷ്ണുവും
ആദിത്യർക്കന്തിമനവനാഗ്യനാണു ഗുണങ്ങളാൽ 16

പേരുകേട്ടവര‌ഞ്ചാളാ വീരന്നുടയ 17

കനപ്രഹ്ലാദനവരിൽ ജ്യേഷ്ഠൻ സംഹ്ലാദൻ പിന്നെയുള്ളവൻ
മൂന്നാമവനനുഹ്ലാദൻ പിന്നെയാശ്ശിബി ബാഷ്കളൻ 18

പ്രഹ്ലദന്നു കുമാരന്മാർ മൂന്നുപേർ പേരുകേട്ടവർ
വിരോചനൻ കുംഭനേവം നികുംഭനിവർ ഭാരത 19

വിരോചനന്നേക പുത്രൻ ബലി ഭൂരി പ്രതാപവാൻ
ബലിക്കു വിശ്രുതൻ പുത്രൻ ബാണനെന്നെ മഹാസുരൻ 20

രുദ്രാനുചരനാ ശ്രിമാൻ മഹാകാളാപരാഖ്യനാം
നാല്പതാം ദനുവിന്മക്കളെപ്പേരും പേരുകേട്ടവർ 21

അവരിൽ ജ്യേഷ്ഠനാകു വിപ്രിചിത്തി പുകഴ്ന്നവൻ
ശംബരൻ പിന്നെ നമുചി പുലോമാവതിവിശ്രുതൻ 22

അസിലോമാവഹോ കേശി പിന്നെദ്ദുർജ്ജയദാനവൻ
അയശ്ശിരസ്സശ്വശിരസ്സശ്വശങ്കു മഹാബലൻ 23

പിന്നെഗ്ഗഗനമൂർദ്ധാവൂ വേഗവാൻ കേതുമാതവൻ
സ്വർഭാനുവശ്വശ്വാപതി വൃഷപർ‍വ്വവഥാജാതകൻ 24

അശ്വഗ്രീവൻ സൂക്ഷമനേവം തുഹുണ്ഡനതിവീര്യവാൻ
എകപാത്തേകചക്രാഖ്യൻ വിരൂപാക്ഷൻ ഹരാഹരൻ 25ക

നിചന്ദ്രൻതാൻ നികുംഭൻതാൻ കുപടൻ കപടൻ പരൻ
ശരഭൻ ശലഭൻ പിന്നെസ്സൂര്യനും ചന്ദ്രമസ്സുമേ 26

ഇവരത്രേ പേരുകേട്ടോർ ദനുവിൻമക്കൾ ദാനവർ
വെറെയല്ലോ ദേവകളിൽ സൂര്യനും ചന്ദ്രമസ്സുമേ 27

വെറെയാണീദ്ദാനവരിൽ സൂര്യനും ചന്ദ്രമസ്സുമേ
ഈ വംശക്കാർ പുകഴ്ന്നോരു സത്ത്വവാന്മാർ മഹാബലർ 28

[ 275 ]

പൃത്ഥിശ ദനുപുത്രന്മാർ പത്തു ദാനവവംശജർ
എകാക്ഷനങ്ങമൃതപൻ പ്രലംബൻ നരകൻ പരൻ 29

വാതാപി ശത്രുതപനൻ ശഠൻ പിന്നെ മഹാഹനു
ഗർവ്വി‍ഷ്ഠാനാ വനായുസ്സു ദീർഗ് ഘജിഹ്വാഖ്യാദാനവൻ 30

ഇവർതൻ പുത്രപൗത്രന്മാരസംഖ്യ ഭരതോത്തമ
സിംഹികയ്ക്കുളവായ് പുത്രൻ രാഹു ചന്ദ്രാർക്കമർദ്ദനൻ 31

സുചന്ദ്രൻ ചന്ദ്രഹർത്താവൂ പിന്നെച്ചാന്ദ്രപ്രദ്രർശനൻ
ക്രൂരയ്ക്കും പുത്രപൗത്രന്മാർ ക്രൂരശീലരസംഖ്യമാം 32

ഗണം ക്രോധവശാഖ്യംതാൻ രണ ക്രൂരാരിമർദ്ദനം
ദനായുസ്സിൻ മക്കൾ നാൽവർതാനാണസുരപുംഗവർ 33

വിക്ഷരൻ ബലവീരൻന്മാർ വൃത്രൻ പിന്നെ മഹാസുരൻ
കാലയ്ക്കു പുകഴും പുത്രർ കാലകല്പപ്രഹാരികൾ 34

താനുഗ്രവീര്യശൗര്യന്മാർ ദാനവന്മാരിൽ വിശ്രുതൻ
വിനാശനൻ ക്രോധനനും ക്രോധഹന്താവുമാവിധം 35

ക്രോധശത്രുവുമിത്യാദി കാലകേയർ പുകഴ്ന്നവർ
ശുക്രൻ മഹർഷിയസുരർക്കൊക്കയാചാര്യനായിതേ 36

ഉശനസ്സിൻ നാലു മക്കളസുരന്മമാർക്കു യാജകർ
ത്വഷ്ടാധരൻ പിന്നെയത്രി രൗദ്രകർമ്മികൾ വേറെയും 37

തേജസ്സാൽ സൂര്യകല്പന്മാർ ബ്രഹ്മലോകപരായണർ
പരമിങ്ങനെയൂക്കേറും സുരാസുരാകുലക്രമം 38

പുരാണത്തിൽ കേട്ടപോലെ പറഞ്ഞേനോരുമട്ടു ഞാൻ
ഇവർക്കൂ സന്തതികളുള്ളവയെന്നാലശേഷവും 39

പറയാവല്ല ദ്രൂപാലെ പെരുക്കത്താലസംഖ്യമാം
അരിഷ്ടനേമി താർക്ഷ്യൻതാനരുണൻ ഗരുഡൻ പരൻ 40

ആരുണി ശ്രീവാരുണിയെന്നിവർതാൻ വിനതാത്മജർ
ശേഷൻ സാക്ഷാലനന്ത്യാഖ്യനഹി വാസുകി തക്ഷകൻ 41

കുർമ്മൻ കാളിയനെന്നാദി കാദ്രേവേയരെയോതിനേൻ
ഭീമസേനോഗ്രസേനന്മാർ സുപർണ്ണൻ വരുണൻ പരം 42

ധൃതരാഷ്ട്രൻ ഗോപത്യാസ്സുര്യവർച്ചസ്സു സപ്തമൻ
സത്യവാക്കർക്കപർണ്ണൻതാൻ പ്രയുതൻ പിന്നെ വിശ്രുതൻ 43

ഭീമൻ സാക്ഷാൽ ചിത്രരഥൻ സർവജ്ഞൻ വിജിതേന്ദ്രിയൻ
പിന്നെശ്ശാലിശിരസ്സേവം പർജ്ജന്യൻതാൻ ചതുർദ്ദശൻ 44

കലിയാപതിനഞ്ചാമൻ നാരദൻ ഷോഡഷൻ പരം
ഇവരദ്ദേവഗന്ധർവ്വർ മുനി പെറ്റവർ വിശ്രുതർ 45

പെരുത്ത മറ്റുള്ളവയും പറയുന്നുണ്ടു ഭാരത

[ 276 ]

അനവദ്യാ വംശ മനുവസുരാ മാർഗ്ഗണപ്രിയ 46

അരൂപ സുഭഗ ഭാസി പ്രധാപുത്രികളാണിവർ
സിദ്ധൻ പൂർണ്ണൻ ബർഹി പിന്നെപ്പൂർണ്ണായുസ്സു പുകഴ്ന്നവൻ 47

ബ്രഹ്മചാരീ രതിഗുണൻ സുപർണ്ണൻതന്നെ സപ്തമൻ
ഭാനു വിശ്വാവസു പരൻ പത്താമൻതാൻ സുചന്ദ്രനും 48

എന്നുള്ളീദ്ദേവഗന്ധർവ്വന്മാരും പ്രധാകുമാരാരാം
ഇതുതാനപ്സരോവംശം പ്രഥിതം പുണ്യലക്ഷണം 49

ദേവർഷിയിങ്കൽനിന്നിട്ടാ പ്രാധ പെറ്റതു മുന്നമേ
അലംബുഷാ മിശ്രകേശി വിദ്യുൽപർണ്ണ തിലോത്തമ 50

അരുണാ രക്ഷിത പരം രംഭ പിന്നെ മനോരമ
സുബാഹു കേശിനി പരം സുരതാ സുരജാതഥാ 51

സുപ്രിയാഖ്യാനാതിബാഹു ഹാഹാഹൂഹുക്കൾ വിശ്രുതൻ
പരൻ തുംബുരുവെന്നേവം നാൽവർ ഗന്ധർവ്വസത്തമർ 52

ഗോബ്രാഹ്മണസുധാഗന്ധർവ്വാപ്സരസ്സുകളിങ്ങനെ
കപിലാപകത്യാമെന്നത്രേ പുരാണത്തിലുരപ്പതും 53

ഇമ്മട്ടു സർവ്വഭൂതങ്ങൾസംഭവം ചൊല്ലിവച്ചു ഞാൻ
വിധിയാംവണ്ണമേ ഗന്ധർവന്മാരങ്ങപ്സരസ്സുകൾ 54

ഭുജഗങ്ങൾ സുപർണ്ണന്മാർ രുദ്രന്മാർകൾ മരുത്തുകൾ
ഗോബ്രാഹ്മണന്മാരെന്നുള്ള ശ്രീമാന്മാർപുണ്യസംസ്തവം 55

ആയുഷ്യം പുണ്യമധികം ധന്യം ശ്രുതിസുഖീവഹം

ദ്യവാപ്തിയും മേൽ പരലോകസിദ്ധിയും 57

66.ദക്ഷകന്റെ വംശപരമ്പര

[തിരുത്തുക]

ധർമ്മൻ,സോമൻ,കാശിപൻ എന്നിവർക്കു ദക്ഷന്റെ അൻപതു പുത്രിമാരിലുണ്ടായ സന്തതികളും അവരുടെ വംശപരമ്പരയു ബ്രഹ്മാനസപുത്രന്മാരമഹർഷികളാറുപേർ

സ്ഥാണുദേവന്നു പതിനൊന്നാണു പുത്രർ പുകഴ്ന്നവർ 1

മൃഗവ്യാധൻ സർപ്പനേവം പുകഴും നിനൃതിപ്രഭ
അജൈകപാത്തഹിബ്ബുദ്ധ് ന്യൻ പിനാകി ദഹനൻ പരം 2

[ 277 ]

ഈശ്വരൻ പിന്നെയ്യവണ്ണം ദ്യുതിയേറും കാപാലിതാൻ
സ്ഥാണു പിന്നെബ് ഭർഗ്ഗനേവം രുദ്രന്മാർ പതിനൊന്നുപേർ

മരീചിയംഗിരസ്സത്രി പുലസ്ത്യൻ പുലഹൻ ക്രതു
ഇവരല്ലൊ ഹ്രഹ്മപുത്രരാറുപേരു മഹർഷികൾ 4

അംഗിരസ്സിൻ മക്കൾ മൂവരെങ്ങുമേ പേർ പുകഴ്ന്നവർ
ബൃഹസ്പതിയുതത്ഥ്യൻതാൻ സംവർത്തനിവർ സുവ്രതർ 5

അത്രയ്ക്കനേകം പുത്രന്മാരത്രേ കേൾപ്പുണ്ടു മന്നവ
ഏവരും വേദവി‍ഞ്ജന്മാർ ശാന്തസിദ്ധമഹർഷികൾ 6

രാക്ഷസന്മാർ പുലസ്ത്യന്നു വാനരന്മാർകൾ കിന്നരൻ
യക്ഷന്മരും മക്കളത്രേ മാന്യനാം മാമുനിക്കെടോ 7

പുലഹൻതൻ മക്കളത്രേ ശലഭങ്ങളുമങ്ങനെ
സിംഹകിംപുരുഷവ്യാഘ്രയക്ഷരീഹാമൃഗങ്ങളും 8

ക്രതുവിന്നോ ക്രതുസമർ പതംഗസഹചാരികൾ
പുകഴ്ന്ന ബാലകില്യാന്മാർ സത്യവ്രതപരായണർ 9

ബ്രഹ്മാവിൽ ദക്ഷിണാഗുഷ്ഠത്തിൻമേൽനിന്നു ജനിച്ചുതേ
ദക്ഷൻ തപശാന്തികളിൽ ദക്ഷനാം ഭഗവാൻമുനി 10

വാമാംഗുഷ്ഠത്തിൽനിന്നേവം വാമയാം ദക്ഷപത്നിയും
അവളിൽ പിന്നെയുണ്ടായിതവൻപതു കന്യകൾ 11

കമലാക്ഷികളായോരാക്കമനിയാംഗീമാർകളെ
ശിഷ്ടൻ കൊടുത്തു യോഗ്യർക്കായി നഷ്ടപുത്രൻ പ്രജാപതി 12

പത്തുപേരെദ്ധർമ്മനേകിയിരുപത്തേഴു ചന്ദ്രനും
പതിമൂന്നാക്കശ്യപന്നും വിധിയാമ്മട്ടു നല്കിനാൻ 13

ധർമ്മപത്നികൾപേർ ചൊല്ലാം നന്മയോടതു കേളെടോ
കീർത്തി ലക്ഷ്മി ധൃതി മേധ പുഷ്ടി ശ്രദ്ധ തഥാ ക്രിയ 14

ബുദ്ധി ലജ്ജാ മതിയിവർ ധർമ്മപത്നികൾ പത്തുപേർ
ഇവരത്രേ ധർമ്മവൃദ്ധിദ്വാരങ്ങൾ വിധിസൃഷ്ടികൾ 15

ഇരുപത്തേഴു സോമന്നു ദാരങ്ങൾ പുകളാഴ്ന്നവർ
കാലം നടത്തുമവരാം ചേലെഴും സോമപത്നികസൾ 16

ബ്രഹ്മഭൂതൻ ധർമമദേവൻ ബ്രഹ്മജൻതാൻ പ്രജാപതി
വസുക്കളെട്ടും തൽപുത്രരവരെ വിവരിക്കുവൻ 17

ധരൻ പിന്നെ ധ്രുവൻ സോമനഹസ്സങ്ങനിലാനലർ
പ്രത്യൂഷൻതാൻ പ്രഭാസൻതാനെവമെട്ടു വസുക്കളാം 18

ധൂമ്രയ്ക്കത്രേ ധരൻ പുത്രൻ ബ്രഹ്മവിദ്യൻ ധ്രുവൻ പരം
മഹസവീനിസുതൻ ചന്ദ്രൻ ശ്വസനൻ ശ്വസനാസുതൻ 19

രതയ്ക്കഹസ്സു തനയൻ ശാണ്ഡില്യയ്ക്കു ഹുതാശനൻ

[ 278 ]

ആ പ്രത്യൂഷപ്രഭാന്മാർ പ്രഭാതയുടെ മക്കളാം 20

ധരന്റെ പുത്രൻ ദ്രവീണൻ ഹുതഹവ്യാവഹൻ
ധ്രുവന്റെ പുതത്രൻ ഭഗവാൻ ലോകപ്രകാലനൻ 21

സോമന്റെ പുത്രൻ വർച്ചസ്സാം വർച്ചസ്സേകവതായകൻ
മനോഹരയ്ക്കു ശിശിരൻ പ്രാണൻ രമണനും പരം 22

ജ്യോതിസ്സഹസ്സന്നു സുതൻ ശമൻ ശാന്തൻ പരം മുനി
അഗ്നിപുത്രൻ കുമാരൻതാൻ ശ്രീമാൻ ശരവണാലയൻ 23

ശംഖൻ വിശാഖൻ തൽപുത്രൻ പൃഷ്ഠജൻ നൈഗമേയനും
കൃത്തികാലാളനംമൂലം കാർത്തികേയനുമാമവൻ 24

അനിലെന്നോ ഭാര്യ ശിവ തൽകുമാരൻ മനോജവൻ
വേറിട്ടുവിഞ്ജാതഗതിയിരുപേരനിലാത്മജർ 25

പ്രത്യൂഷപുത്രനാണത്രേ പ്രസിദ്ധൻ മുനി ദേവലൻ
ദേവലന്നിരുപുത്രന്മാർ ക്ഷമാവാന്മാർ മനീഷികൾ 26

ബൃഹസ്പതിക്കു ഭഗിനീ വരസ്ത്രീ ബ്രഹ്മവാദിനി
യോഗസംഗത്തിനാൽ ചറ്റി ലോകമാകെവെയായവൾ 27

പ്രഭാസനെന്നുള്ളെട്ടാമൻ വസുവിൻ ഭാര്യയാണവൾ
മഹാനാം വിശ്വകർമ്മാവു മഹാശിൽപ്പി പ്രാപതി 28

സൂര്യലോകപെരുന്തച്ചൻ പരം ശിൽപപ്രവർത്തകൻ
അവനല്ലോ ഭൂഷണങ്ങൾ മറ്റുമെല്ലാം ചമച്ചവൻ 29

ദേവകൾക്കു വിമാനങ്ങൾ കേവലംതീർത്തതായവൻ
മഹാനവന്റെ ശിൽപ്പത്തെയുവജീവിപ്പു മർത്ത്യരും 30

പൂജിപ്പു വിശ്വകർമ്മാവാം പൂജ്യനവ്യയനേപരം
വിരിഞ്ചെന്റെ വലത്തേതാമൂല ഭേദിച്ചുദിച്ചുതേ 31

മനുഷ്യരുപിയായീ ധർമ്മൻ സർവ്വലോകസുഖവഹൻ
വന്നു മൂന്നുപേരുണ്ടായഴകേറുന്നു നന്ദനർ 32

ശമൻകാമൻ ഹർഷനിവർ തേജസ്സവിശ്വധാരികൾ
കാമനു രതിയാം ഭാര്യ ശമന്നോ പ്രാപിതി വല്ലഫ 33

ഹർഷനു നന്ദയാം പത്നിയിവർ വിശ്വപ്രദിഷ്ടുകൾ
മരീചിജൻ കശ്യപനാകശ്യപന്നു സൂരാസുരർ 34

മകളല്ലോ നൃപശ്രഷ്ഠു ലോകപ്രഭവമാണവൻ
ത്വാഷ്ടിയാകും സൂര്യ ഭാര്യ ബന്ധവാരുപമാർന്നഹോ 35

അന്തരീക്ഷത്തിൽവച്ചു പെറ്റിതശ്വികളെപ്പരം
പന്തിരൂമക്കളദിതികിന്ദ്രനാഥികൾ മന്നവ 6

അവർക്ജൻ വിഷ്ണുവവനിൽത്താൻ ജഗൽസ്ഥിതി
മുപ്പത്തിമൂന്നാണീവണ്ണം ദേവൻമാരായവർക്കിനി 37

വംശംചൊല്ലാം പക്ഷമൊത്തു കുലത്തോടും ഗണത്തോടും

[ 279 ]

രുദ്രർക്കു പക്ഷം വേറിട്ടു മരുത്സാദ്ധ്യർക്കുമങ്ങനെ 8

വസുക്കൾക്കോ ഭാർഗ്ഗവമാം വിശ്വദേവർക്കുമങ്ങനെ
വൈനതേയൻ ഗരുഡനുമരുണൻതാനുമാവിധം 39

ബൃഹസ്പതിയുമാദിത്യഭാഗത്തിൽത്തന്നെ പെട്ടിടും
ഗുഹ്യകന്മാരശ്വികൾ കേൾ സർവ്വൗഷധി പശുക്കളും 40

ഇവരെല്ലാം ദേവഗണമേ ക്രമമൊടോതിതേൻ
ഇക്കൂട്ടരെചൊല്കിൽ മർത്ത്യനക്ഷണം പാപമറ്റിടും 41


ബ്രഹ്മാവിൻ ഹൃദയം ഭേദിച്ചുണ്ടായി ഭഗവാൻ ഭൃഹു
ഭൃഹുപുത്രൻ കവി ബുധൻ ശുക്രൻ കവിസുതൻ ഭൃഹു 42

ത്രൈലോക്യരക്ഷയ്ക്കൊപ്പിപ്പൂ വർഷാവർഷം ഭയാഭയം
ബ്രഹ്മകല്പനയാൽ വിശ്വം ചെമ്മേ ചുറ്റിനടന്നവൻ 43

യോഗാചാര്യൻ മഹാബുദ്ധി ദൈത്യർക്കു ഗുരുനായവൻ
അമ്മട്ടു ധീമാൻ വാനോർക്കും ബ്രഹ്മചാരി ധൃതവ്രതൻ 44

ലോകേശനാബ് ഭാർഗ്ഗനീ യോഗക്ഷേമം വിധിക്കവേ
പിന്നെജ്ജനിപ്പിച്ചു ഭൃഗുവന്യനായതിമാന്യനായ് 45

തപസ്സേറും കീർത്തിമാനം ച്യവനാഭിധപുത്രനെ
മാതൃമോക്ഷത്തിനായ് ഗർഭാൽ ച്യുതനല്ലോ ചൊടിച്ചവൻ 46

ആ മനീഷിക്കു ദാരങ്ങൾ മനുവിൻ കന്യയാരുഷി
ഊരു ഭേദിച്ചവൾക്കണ്ടായ്യർവ്വനാം വിശ്രുതൻ സുതൻ 47

ബാല്യത്തിലേ മഹാതേജോവീര്യവാൻ ഗു​വാനിവൻ
അവന്നൃചീകൻ തനയൻ ജന്മദഗ്നിയവൻമകൻ 48

 മഹാനാം ജമഗ്നിക്കുമക്കളുണ്ടായി നാലുപേർ
അവർക്കിളയവൻ രാമൻ ഗുണംകൊണ്ടും മുതിർന്നവൻ 49

സർല്ലശാസ്ത്രാസ്ത്രചതുരൻ സർവ്വക്ഷത്രാന്തകൻ വശി
ജമഗ്നിമുതൽക്കുണ്ടായി മക്കളൗർവ്വന്നു നൂറുപേർ 50

അവർക്കങ്ങായിരം മക്കളേവമാം വംശവിസ്തരം
ബ്രഹ്മാവിന്നുണ്ടു വേറിട്ടു നന്മക്കളിനി രണ്ടുപേർ 51

ധാതാവുമാ വിധാതാവും മനുവൊത്തമരുന്നവർ
അവർക്കു ലക്ഷ്മി സഹജ ദേവി പത്മനിവാസിനി 52

അവൾക്കു മാനസസുതരഭ്രചാരിബഹയങ്ങളാം
വരുണൻതൻ പത്നിയാകും ജ്യേഷ്ഠരുദ്രന്റെ നന്ദിനി 53

പെറ്റുണ്ടായി ബലൻ പുത്രൻ സുരേശ്ടസുര പുത്രിയും
അന്നാശയാലേ പ്രജകളന്യോനം തിന്നിടുംവിധൗ 54

അധർമ്മമവിടുന്നുണ്ടായതല്ലോ സർവ്വനാശകൻ

[ 280 ]

അവന്റെ ഭാര്യ നിനൃതി നൈരൃതന്മാരു രാക്ഷസർ 55

അവൾക്കു മൂവരാം മക്കളേവരും പാപകർമ്മികൾ
ഭയൻ മഹാഭയൻ പിന്നെ സ്വയം മൃത്യു ജനാന്തകൻ 56

ഭാര്യയും മക്കളുമവന്നില്ലവൻതന്നെയന്തകൻ
കാകി ശ്യേനി ഭാസി പിന്നെ ധൃതരാഷ്ടി പരം ശുക്രി 57

താമ്ര പെറ്റഞ്ചു പെൺമക്കളസിമ്മിട്ടു പുകൾ കേട്ടവർ
കൂമന്മാരെപെറ്റു കാകി ശ്യേനി ശ്യേനങ്ങളേയുമേ 58

ഭാസി ഭാസങ്ങളെപ്പെറ്റു ഗൃദ്ധ് റങ്ങളെയുമങ്ങനെ
ഹംസങ്ങൾ കളംസങ്ങൾ ചക്രവാകങ്ങളിങ്ങനെ 59

പെറ്റുണ്ടാക്കി മക്കളെയാബ് ഭദ്രയാം ധൃതരാഷ്ടിയും
കല്യാണഗുണസമ്പത്തിയുള്ള നല്ല ശുകങ്ങളെ 60

സർവ്വലക്ഷണസമ്പൂർണ്ണയാകുമാശ് ശൂകി പെറ്റുതേ
പുത്രിമാരൊൻപതുണ്ടായി ക്രോധാൽ ക്രോധവശയ്ക്കുഹോ 61

മൃഗിതാൻ മൃഗമന്ദാഖ്യ ഹരി ഭദ്രമനസ്സുതാൻ
മാതംഗി പിന്നെശ്ശാർദ്ദൂലി ശ്വേതാ സുരഭിതാനാഥ 62

സർവ്വലക്ഷണസമ്പന്നയാകും സുരസ്സയിങ്ങനെ
മൃഗിക്കു മക്കൾ ഭൂപാലെ മൃകജാതികളൊക്കയും 63

ഋക്ഷങ്ങൾ മൃഗമന്ദയ്ക്കു സൃമരങ്ങളുമങ്ങനെജഭി
അഥ ഭദ്രമനസ്സിനു സുതനൈരാവദ്വിപൻ 64

 ഐരാവതം ദേവനാഗരാജൻ തൽസുകനാണഹോ
ഹരിക്കപത്യം ഹരികളരിയോരു കപീന്ദ്രരും 65

ഗോലാംഗുലങ്ങളും പിന്നെ ഹരിനന്ദനരാണു പോൽ
ശാർദ്ദൂലി പെറ്റു വളരെസിംഹവ്യാഘ്രാദിസന്തതി 66

ബലമേറും ദ്വിപികളിൽ നിലയിൽ പെട്ടതൊക്കയും
മാതംഗിക്കുള്ള സന്താനം മാതംഗങ്ങൾ നരാധിപ 67

ശ്വേതാഖ്യാ ദിഗ്ഗജഗണം ശ്വേന പെറ്റു മഹാജകം
അവ്വണ്ണം സുരഭിക്കുണ്ടായി രണ്ടു പെണ്മക്കൾ ഭൂപതേ 68
രോഹിണ്യാഖ്യായുമവ്വണ്ണം ഗന്ധർവ്വിയുമതേവിധം
വിമലാനലമാരെന്നു വേറിട്ടും രണ്ടു മക്കളാം 69

രോഹിണിക്കാഗ്ഗോക്കൾ മക്കൾ ഗന്ധർവ്വിക്കശ്വജാതികൾ
ഏഴു പിണ്ഡാഫലദ്രുകൾ വിമലയ്ക്കുള്ള സന്തതി 70

അനലയ്ക്കോ പുത്രി ശുകി കങ്കനോ സുരസാസുതൻ
അരുണപ്രിയയാം ശ്യേനി പെറ്റു രണ്ടു കുമാരരെ 71

സമ്പാതിയെന്നും വൻപേറും ജടായുസ്സെന്നുമങ്ങനെ

[ 281 ]
നാഗങ്ങൾ സുരാസാപുത്രർ കദ്രുവിൻമക്കൾ പന്നഗർ 72


വിനതയ്ക്കോ രണ്ടു മക്കളരുണൻ ഗരുഡൻ തഥാ
എന്നേവം പെരുതാം ഭൂതവൃന്ദത്തിനുടെ സംഭവം 73

മന്നവേന്ദ്ര പറഞ്ഞേൻ ഞാൻ നന്നായൊരുവിധം വിഭോ
ഇതു കേട്ടാൽ പാപമൊക്കെ ഹതമാകും നരന്നഹോ 74

സർവ്വഞ്ജഭാവവും കിട്ടുദിവ്യസൽഗതി നേടിടാം

67.അംശാവതരണവിവരണം

[തിരുത്തുക]

ദേവന്മാരും അസുരൻമാരും താന്താങ്ങളുടെ അംശംകൊണ്ട് ഭൂമിയിൽ അവതരിക്കുന്നു.അന്നുണ്ടായിരുന്ന രാജാക്കന്മാരിൽ പലരും അസുരന്മാരുട അവതാരമാണെന്നു.കർണ്ണന്റെ ജനനകഥ.കർണ്ണൻ രാധേയനായതെങ്ങനെയാണെന്നു് കുന്ദി മാദ്രി ഗാന്ധാരി മുതലാവർ ആരുടെയൊക്കെ അവകാരമാണന്നു.പതിനാറായിരം ദേവസ്ത്രീകൾ കൃഷ്ണന്റെ ഭായ്യാർമാരാകാൻവേണ്ടി ഭൂമിയിൽവന്നു അവതരിക്കുന്നതു ജനമേജയൻ പറഞ്ഞു

ദേവ ദാനവ ഗന്ധർവ്വ നാഗ രക്ഷസജാതികൾ
സിംഹവ്യാഘ്രാദികൾ പരം പന്നഗങ്ങൾ പതത്രികൾ 1

മറ്റുള്ള സർവ്വഭൂതങ്ങളിവറ്റിന്നു യഥാക്രമം
ചെമ്മേ മനുഷ്യലോകത്തിൽ ജന്മവും കർമ്മഭേദവും 2

വിസ്തരിച്ചു ഭവാൻ ചൊല്ലിക്കേൾപ്പനുണ്ടിവനാഗ്രഹം
വൈശമ്പായനൻ പറഞ്ഞു
മനുഷ്യരായ് ജനിച്ചോരു ദേവന്മാരെയുമങ്ങനെ 3

അതിൽവെച്ചാദ്യമേ ചൊല്ലാം സർവ്വദാനവരേയുമേ
വിപ്രചിത്തിയതെന്നുള്ള ചൊല്പെടുന്നൊരു ദാനവൻ 4

ജരാസന്ധാഖ്യാനായൊരു നരനായകനായിനാൻ
ദിതിയ്ക്കു സുതനാം വീരൻ ഹിരണ്യകശിപു പ്രഭൂ 5

മനുഷ്യനായ് താൻ പിറന്നു ശിശുപാലനരേന്ദ്രനായ്
സംഹ്ലദനെന്നു പേരാണ്ടോൻ പ്രഹ്ലാദന്റെ സഹോദരൻ 6

ചൊല്ലെഴും ശല്യനായിത്തീർന്നു കല്യൻ വാൽഹികപുംഗവൻ
അനുഹ്ലാദാഖ്യനായുള്ളോരനുജൻ ഭൂരിവീര്യവാൻ 7

ധൃഷ്ടകേതുവതെന്നുള്ള ധൃഷ്ടഭൂമീശനായിനാൻ
 ശിബിയെന്നുള്ള ദൈതേയൻ നൃപ ഞാൻ മുൻപുരച്ചവൻ 8

ദ്രുമനെന്നു പുകഴ്ന്നോനായി ഭൂമി മന്നവനായിനാൻ
ബാഷ്കളാഭിധനായൊരു വിഖ്യാതാസുരസത്തമൻ 9

ഭഗദെത്താഖ്യനായ് ഭൂമിഭാഗത്തു നൃപനായി നൃപ

[ 282 ]

അയശ്ശിരസ്സശ്വശിരസ്സയങ്കശ്ശങ്കവുമങ്ങനെ 10

പിന്നെഗ്ഗഗനമൂർദ്ധാവു വേഗവാനിവരഞ്ചുപേർ
വീര്യമുള്ളസുരേന്ദ്രന്മാർ പാരിൽ ഭൂപാതപുംഗവ 11

പരം കോകയരായഞ്ചു നരനായകരായിനാൻ
കേതുമാനെന്നു പുകഴും പ്രധാപനിധി ദാനവൻ 12

അമിതൗജസ്സെന്നു ഭൂപതമിതഗ്രപരാക്രമൻ
സ്വർഭാനുവെന്നു പേരുള്ള കെല്പിയന്ന മഹാസുരൻ 13

ഉഗ്രസേനാഖ്യാനായുള്ളോരുഗ്രകർമ്മനരാധിപൻ
അശ്വനെന്നു പറഞ്ഞീടും വിശ്രുതാസുരപുഗവൻ 14

അശോകനെന്ന രാജാവായ് പിറന്നൂ ഭൂവി വീര്യവാൻ
അവന്നനുജനാമശ്വപതിദാനവനും പ്രഭോ 15

ഹാർദ്ദിക്യഭൂപനായ്ത്തീർന്നൂ പൃത്ഥ്വിയിൽ പുരുഷർഷവൻ
വൃഷപർവ്വാഭിധൻ ശ്രീമാൻ വിരുതേറും മഹാസുരൻ 6

ദീർഗ്ഘപ്രഞ്ജാഘ്യനായ് പാരിൽ ചൊൽകൊള്ളും നൃപ
അനുജൻ വൃഷപർവ്വാവിന്നജകാഭിധദാനവൻ 17

സാല്വാഖ്യനായ് പാരിടത്തിൽ നൃപനായിനാൻ
അശ്വഗ്രീവാഖ്യനായിട്ടു വിശ്രുതൻ വീരദാനവൻ 18

രോചമാനാഖ്യനായുള്ള ഭൂതലാധീശനായിനാൻ
സൂക്ഷമന്നെന്നതിധീമാനായി മുൻപറഞ്ഞ മഹാസുരൻ 19

ബൃഹദ്രഥാഖ്യനായോരു മഹിനായകനായിനാൻ
തുഹുണ്ഡനെന്നും പുകഴും മഹാനാമസുരോത്തമൻ 20

സേനാബിന്ദുവതെന്നുള്ള ഭൂനാഥവരനായിനാൻ
ഏകപാത്തെന്നു പറയും ബലമേറും മഹാസുരൻ 21

നഗ്നജിത്തൊന്നു വിഖ്യാതമന്നവാധീശനായിനാൻ
ഏകചക്രഖ്യനായൊരു ലോതവിശ്രുതദാനവൻ 22

പ്രതിവിന്ധ്യാഖ്യനായ് പാരംക്ഷിതിയിൽ പേരുനേടിനാൻ
വിരൂപാക്ഷാഖ്യനായ് പോരിൽ വിരുതേറും മഹാസുരൻ 23

ചിത്രധർമ്മാവെന്നു പാരിൽ പൃത്ഥ്വിനായകനായിനാൻ
അരിജിത്തായിടും വീരൻ ഹരനാം ദാനവോത്തമൻ 24

സുബാഹൂവെന്നു പുകഴും ശ്രീമാനാം നൃപനായിനാൻ
അഹരൻവൈരിജിത്താകും മഹിതാസുരപുംഗവൻ 25

ബാൽഹീകനെന്നവനിയിൽ ചൊല്ലെഴും നൃപനായിനാൻ
നിചന്ദ്രനാം ചന്ദ്രവക്തൻ മുന്നം ചൊന്നസുരോത്തമൻ 26

മുഞ്ജകേശാഖ്യനായി മന്നിൽ മാനവോത്തമനായിനാൻ
പോർക്കളത്തിൽ മടങ്ങാത്ത നികു ഭാഖ്യ മഹാസുരൻ 27

ദേവാധിപാക്യനായി മന്നിൽ നരപുംഗവനായിനാൻ
ശരഭാഭിധനായൊരു വിരുതേറും മഹാസുരൻ 28

[ 283 ]

പൗരവാഭിതനായ്ത്തീർന്നു വീരരാജർഷിസത്തമൻ
കപടൻ വികടാടോ നൃപനാഥാ മഹാസുരൻ 29

സുപാർശ്വഭീധനായ് മന്നിൽ നൃപാതോത്തമനായിനാൻ
കപടാഖ്യൻ മഹാദൈത്യൻ നൃപതേ നൃപപുംഗവൻ 30

പാർവ്വതേയാഖ്യനായ്ത്തീർന്നു കാഞ്ചനാചലസന്നിഭൻ
രണ്ടാമതും ശലഭനെന്നുണ്ടായോരസുരോത്തമൻ 31

പ്രഹ്ലാദനെന്നു പേരാണ്ട ബാൽഹീകനൃപനായിനാൻ
ചന്ദ്രനെന്നസുരശ്രഷ്ഠൻ ചന്ദ്രനെപ്പോലെയുള്ളവൻ 32

ചന്ദ്രവർമ്മാഖ്യാകാംബോജമന്നവോത്തമനായിനാൻ
അർക്കനെന്നു പുകഴ്ന്നീടുമർക്കതുല്യഹൻ മഹാസുരൻ 33

ഋഷികാഭിധരാജർഷിവര്യനായ് വന്നു ഭൂമിയിൽ
മൃതപൻ പേർ പുകഴ്ന്നീടുമതിവീര്യൻ മഹാസുരൻ 4

പശ്ചിമാനുപഭൂഭൃത്തെന്നറിഞ്ഞീടുക ഭൂപതേ
ഗർവ്വിഷ്ഠനെന്നു വൻപേറും കേൾവിപ്പെട്ട മഹാസുരൻ 35

ദ്രുമസേനാഖ്യനായിത്തീർന്നു ഭൂമിയിൽ ഭൂമിനായകൻ
മയൂരനെന്നു പുകഴും ശ്രീമാനായ മഹാസുരൻ 36

വിശ്വനെന്നുകിൽ ഭൂരിവിശ്രുതൻ നൃപനായിനാൻ
അവന്നനുജനായോരു സുപർണ്ണാഭിധദാനവൻ 37

കാലകീർത്തിയതാം ഭൂമിപാലപുംഗവനായിനാൻ
ചന്ദ്രഹന്താവെന്നു മുന്നം ചൊന്ന വീരമഹാസുരൻ 38

ശുനകാഭിധരാജർഷിയാകും മന്നവനായിനൻ
മഹാസുരൻ മുൻപു ചൊന്ന മഹാൻ ചന്ദരവിനാശനൻ 39

മന്നിൽ ജാനകിയെന്നുള്ള മന്നവോത്തമനായിനാൻ
ദീർഗ് ഘജിഹ്വൻ മുൻപു ചൊന്നോരുക്കെഴും ദാനവർഷഭൻ 40

കാശിരാജാഖ്യഭൂപാലനായിനാനവനീപതേ
ഗ്രഹമാം സിംഹകാസുനു ചന്ദ്രസൂര്യവിമർദ്ദനൻ 41

ക്രഥാനെന്നു പുകഴ്ന്നോരു ഭൂതലാതീശനായിനാൻ
ദനായുസ്സിൻ മക്കളായോരസുരന്മാരിലഗ്രജൻ 42

വിക്ഷരൻ വീരനാണത്രേ വസുമിത്രൻ നരാഥിപൻ
രണ്ടാമൻ വിക്ഷരൻ ചൊൽക്കൊണ്ടാണ്ടീടുന്ന മഹാസുരൻ 43

പാണ്ഡ്യരാജാഖ്യാനാം ഭൂമീവിണ്ണോർനായകനായിനാൻ
ബലിവീര്യഖ്യനാകുന്ന വലിയോരസുരോത്തമൻ 44

പൗണ്ഡ്രമാത്സ്യകനെന്നുള്ള മന്നവോത്തമനായിനാൻ
വൃത്രനെന്നും പരം കേൾവിയൊത്ത വീരമാസുരൻ 45

മണിമാനെന്ന രാജർഷിമണിയായ്ത്തീർന്നു ഭൂമിയിൽ
ക്രാധഹന്താവെന്നവന്നു തമ്പിയായ മഹാസുരൻ 46

ദണ്ഡനെന്നു പുകഴ്ന്നോരു മന്നനായ്ത്തീർ‌ന്നു ഭൂമിയിൽ

[ 284 ]

ക്രോധവർദ്ധനനെന്നേവമോതിയൊരസുരൻ പരൻ 47

ദണ്ഡദാരാഖ്യനായൊരു മന്നവർഷഭനായിനാൻ
കാലയരാമവർക്കെട്ടു പുത്രരുള്ളവരേവരും 48

ശാർദ്ദൂലവീര്യനായ് ഭൂപശാർദ്ദൂല ധരണീതലേ
ജനിച്ചു മാഗധൻ തത്ര ജയത്സേനനൃപൻ പരം 49

ജ്യേഷ്ഠനങ്ങരശ്രഷ്ഠൻ കാലയരവരെട്ടിലും
രണ്ടാമനവരിൽ ശ്രീമാനണ്ടർകോതനെതിർ നില്പവൻ 50

അപരാജിതനെന്നുള്ള നൃപനായകനായിനാൻ
മൂന്നാമനാം മഹാവീരൻ മഹാമായൻ മഹാസുരൻ 51‌

നിഷാദപതിയായ്ത്തൂർന്നു ഭൂവിൽ ഭീമപരാക്രമൻ
അവരിൽ പിന്നെ നാലമനവിടെച്ചൊന്ന ദാനവൻ 52

ശ്രാണിമാനെന്ന രാജർഷിമണിയായ് ത്തീർന്നു ഭൂമിയിൽ
അഞ്ചാമനവരിൽ പാരം വൻപേറുന്ന മഹാസുരൻ 53

മഹൗജസ്സെന്നു പേരാണ്ട മഹീനായകനായിനാൻ
ആറാമനവരിൽ പാരമേറിവറും മഹാസുരൻ 54

അഭീരുവെന്നു പേരായ നൃപർഷിശ്രേഷ്ഠനായിനാൻ
ഏഴാമനാക്കൂട്ടരിൽ താൻ പാരിൽ ധർമ്മാർത്ഥവേദിയായ് 5

സമുദ്രസേനൻ പാരെങ്ങും പുകഴും നൃപനായിനാൻ
എട്ടാമൻ പിന്നെയക്കാലേയരിൽവെച്ചു നരാധിപ 56

ബൃഹത്തെന്നദ്ധർമ്മശീലമഹീനായകനായിനാൻ
കുക്ഷിയെന്ന മഹാശക്തൻ വിഖ്യാതൻ ദാനവോത്തമൻ 57

പർവ്വതീയാഖ്യനായിത്തീർന്നൂ കാഞ്ചനാചലസന്നിഭൻ
ക്രഥനെന്നു പുകഴ്ന്നീടുമതിശ്രീമാൻ മഹാസുരൻ 58

സൂര്യക്ഷനെന്നു പുകഴും ക്ഷിതിനായകനായിനാൻ
അസുരന്മാർക്കുള്ള സൂര്യൻ ശ്രീമാനാകും മഹാസുരൻ 59

ദരദാഭിധബാൽഹബകനരദേവേന്ദ്രനായിനാൻ
 ഞാൻ മുന്നമേ ക്രാധവശഗണത്തെച്ചൊല്ലിയില്ലയോ 60

മന്നിൽ മന്നവരായി വന്നനുതീർന്നിതാഗ്ഗണമൊക്കയും
മദ്രകൻ കർണ്ണവേഷ്ടൻതാൻ സിദ്ധാർത്ഥൻ കീടകാഭിതൻ 61

സുവീരനാസ്സുബാഹ്വാഖ്യൻ വീരനായുള്ള ബാൽഹികൻ
ക്രഥൻ വിചിത്രൻ സുരഥൻ ശ്രീമാൻ നീലമഹീപഥി 62

ചീരവാസ്സസ്സു കൗരവ്യനെന്നു പേരായ മന്നവൻ
ദന്തവകത്രൻ താനുമേവം ദുർജ്ജയൻ താനുമങ്ങനെ 63

രുഗ്മിയും നൃപശാർ‌ദ്ദൂല ജനമേജയരാജനും
ആഷാഢനാ വായുവേഗൻ ഭൂരിത്ജസ്സമാവിധം 64

ഏകലവ്യൻ സുമിത്രൻ താൻ ഗോമുഖൻ വാടനാധനും
കാരുഷകനൃപന്മാരും ക്ഷേമധൂർത്തിയുമങ്ങനെ 65

[ 285 ]

ശ്രുതായുസ്സദ്വഹൻതാനും ബൃഹത്സേനനുമങ്ങനെ
ക്ഷേമാഗ്രതീർത്ഥൻ കുഹരൻ കലിംഗക്ഷിതിനായകൻ 66

മതിമാൻ മന്നവശ്രഷ്ഠ ശ്രുതിപ്പെട്ടടവനീശൻ
മനുജേന്ദ്ര ക്രധവശഗണമീ നൃപരൊക്കയും 67

മഹാഭാഗൻ മുന്നമുണ്ടായി മഹാകീർത്തി മഹാബലൻ
കലാനേമി ജഗത്തെങ്ങും ക്ളികേട്ടമഹസുരൻ 68

ഉഗ്രസേനാത്മജൻ കംസനുഗ്രനായവനാണെടൊ
ദേവരാജസമൻ സാക്ഷാൽ ദേവകാഭിധനായവൻ 69

അവൻ ഗന്ധർവ്വരാജന്റെയവനീന്ദ്രാവതാരമാം
ബൃഹസ്പിതിബൃഹൽക്കീർത്തി മഹാദേവർഷിതന്നുടെ 70

അംശം ഭാരദ്വാജനകം ദ്രോണാചാര്യനയോനിജൻ
സർവ്വവില്ലാലിവൃഷഭൻ സർവ്വദിവ്യാസ്ത്രവിത്തമൻ 71
മഹാകീർത്തി മഹാവീര്യൻ മഹായോഗ്യനവൻ വിഭോ
ധനുർവ്വദത്തിലും പിന്നെ മുറ്റും വേദത്തിലൊക്കയും 72

വിരിഷ്ഠൻ ചിത്രകർമ്മാവാ ദ്രോണൻ വംശവിവർദ്ധനൻ
മഹാദേവാന്തകന്മാരും കാമക്രധങ്ങളും പരം 73

ഒന്നിച്ചു ചേർന്നുണ്ടായിവന്നു പാരം പരന്തപൻ
അശ്വത്ഥാമാവുഗ്രവീരൻ വിശ്വവൈരി ഭയങ്കരൻ 74

വീരൻ കമലപത്രാക്ഷൻ പാരിങ്കൽ നരനായകൻ
ഗംഗയിൽ ശാന്തനവരായുണ്ടായെട്ടു വസുക്കളും 75

വസിഷ്ഠശാപംകൊണ്ടീടും വാസവാജ്ഞാനിമിത്തവും
അവർക്കവരജൻ ഭീഷ്മൻ കുരുക്കൾക്കൊരു രക്ഷകൻ 76

ബുദ്ധിമാൻ വൈദികൻ വാഗ്മി ശത്രുപക്ഷക്ഷയപ്രദൻ
ജാമഗ്ന്യൻ ഭാർഗ്ഗവശ്രീരാമനാം വീരനോടുമേ 77

പൊരുതീട്ടുണ്ടവൻ വീര്യവിത്തുള്ള മഹാരഥൻ
ഇമ്മന്നിലുളവായോരാ ബ്രഹ്മർഷി കൃപർ വീര്യവാൻ 78

രുദ്രന്മാർതൻ ഗണാംശത്താലുത്ഭവിച്ചോൻ ധരിക്ക നീ
മന്നൻ ശകുനിയെന്നുള്ളോൻ മന്നിലേറ്റം മഹാരഥൻ 79

ദ്വാപരത്തിന്നംശമെന്നും ഭൂപമൗലേ ധരിക്ക നീ
സത്യസന്ധൻ സാത്യകിയാം സാത്വതൻ വൃഷ്ണിപുംഗവൻ 80


മരുൽഗണാൽ ദോവപക്ഷാൽ പിറന്നോനരിമർദ്ദനൻ
ആഗ്ഗണാംശാൽത്തന്നെയുണ്ടായി ചൊൽക്കൊള്ളും ദ്രുപൻ നൃപൻ 81

ഇക്കാണും മർത്ത്യലോകത്തിൽ മുഖ്യവില്ലാളി സത്തമൻ
കൃതവർമ്മാവെന്നു പേരാം പൃഥിവീശൻ മഹാരഥൻ 82

അതിൽനിന്നുത്ഭവിച്ചോൻ താനെതിരില്ലാത്ത വിക്രമി
വിരാടനെന്ന രാജേന്ദ്രനരാതിപുരതാപനൻ 83

മരുൽഗണോൽഭവൻ താനെന്നറിഞ്ഞാലും നരാധിപ

[ 286 ]

അരിഷ്ട പെറ്റ മകനായൊരു ഗന്ധർവ്വനായകൻ 84

ഹംസൻ പിറന്നിതു കുരുവംശവർദ്ധനനായഹോ
ധൃതരാഷ്ടാഖ്യാനാം സാക്ഷാൽ വേദവ്യാസതനൂജനായ് 85
ദീർ ഗ്ഘബാഹു മഹാശക്തൻ പ്രജ്ഞാചക്ഷുസ്സു മന്നവൻ
അവന്നു തമ്പിയായിട്ടുള്ളവൻ സത്വബലാധികൻ
അവ്വണ്ണമേ പാണ്ഡുവെന്ന സത്യധർമ്മപരൻ നൃപൻ 87

അത്രിതൻ യോഗ്യനായുള്ള പുത്രൻ പുത്രിജനോത്തമൻ
വിദുരൻതാനെന്നറിക വിദുരൻ ബുദ്ധിമത്തമൻ 88

കലിതന്നംശമായ് ത്തീർന്നൂ ഭൂവി ദുര്യോധനൻ നൃപൻ
ദുർബ്ബുദ്ധിദുർമ്മതി പരം കുരുകീർത്തി കെടുത്തവൻ 89

അവൻ ജഗൽദ്രോഹിയായുള്ളവനാം കലിപുരുൻ
അടച്ചു ഭൂമിയൊക്കെയും മുടിച്ചവനവൻ പ്രഭോ 90

ഭൂനാന്തകരമാം വൈരമവൻ താനെ വളർത്തുവാൻ
പൗലസ്ത്യന്മാർ സോദരന്മാർപ്പോലെ വന്നൊത്ത തമ്പികൾ 91

ക്രൂരകർമ്മാക്കൾ ദുശ്ശാസനാദ്യരാമവർ നൂറു പേർ
ദുർമ്മുഖൻ ദുസ്സഹൻ മറ്റുമമ്മട്ടുള്ളവരൊക്കയും 2

ദുര്യോധനസഹായക്കാർ പൗലസ്ത്യന്മാർ കുരുപ്രഭോ
യുയുത്സു വൈശ്യാതനയൻ ധാർത്തരാഷ്ടൻ ശതാൽ പരൻ 93

ജനമേജയൻ പറഞ്ഞു
ജ്യഷ്ഠാനുക്രമമായിട്ടീ നൂറ്റുപേരുടെ പേരുകൾ
ധാർത്തരാഷ്ടക്രമം ചേരുംമട്ടു ചൊല്ലിത്തരേണമേ 94

വൈശമ്പായനൻ പറഞ്ഞു
ദുര്യോധനൻതാൻ യുയുത്സു പിന്നെദ്ദുശ്ശാസനൻ പരം
ദുസ്സഹൻ ദുശ്ശളൻ പിന്നെ ദുർമ്മുഖൻ താനതിൽ പരം 95

വിവിംശതി വികർണ്ണൻ താൻ ജലസസസന്ധൻ സുലോതനൻ
വിന്ദാനുവിന്ദർ ദുർദ്ധർഷൻ സുബാഹു ദുഷ് പ്രധർഷണൻ 96

ദുർമ്മർഷണൻ ദുർമുഖനും ദുഷ്കർണ്ണൻ കർണ്ണനങ്ങനെ
ചിത്രോപചിത്രർ ചിത്രാക്ഷൻ ചാരുചിത്രനഥാംഗദൻ 97


ദുർമ്മദൻ ദുഷ് പ്രധർഷൻ താൻ വിവിൽസു വികിടൻ സമൻ
ഊർണ്ണനാഭൻ പത്മനാഭൻ പിന്നെ നന്ദോപനന്ദകർ 98

സേനാപതി സുഷേണാഖ്യൻ കുണ്ഡോദരമഹോദരൻ
ചിത്രബാഹൂ ചിത്രവർമ്മൻ സുവർമ്മൻ ദുർവ്വിമോചനൻ 99

അയോബാഹു മഹാബാഹു ചിത്രചാൻ സുകുണ്ഡലൻ
ഭീമവേഗൻ ഭീമബലൻ വലാകീ ഭീമവിക്രമൻ 100

ഉഗ്രായുധൻ ഭീമശരൻ കനകായുർദൃഢായുധൻ
ദൃഢവർമ്മൻ ദൃഢക്ഷത്രൻ സോമകീർത്തിയനൂദരൻ1 101

[ 287 ]

ജരാസന്ധൻ സത്യസന്ധൻ ദൃഢസന്ധൻ സഹസ്രവാൿ
ഉഗ്രശ്രവസ്സുഗ്രസനൻ ക്ഷമധൂർത്തിയുമങ്ങനെ 102

അപരാജിൽ പണ്ഡിതകർ വിശാലാക്ഷൻ ദുരാധനൻ
ദൃഢഹസ്തൻ സുഹസ്തൻതാൻ വാതവേഗൻ സുവർച്ചനും 103

ആദിത്യകേതു ബഹ്യാശി നാഗദത്താനുയായികൾ
നിഷംഗി ദണ്ഡി കവചി ദണ്ഡധാരൻ ധനുർഗ്രഹൻ 104

ഉഗ്രൻ ഭീമധരൻ വീരൻ വീരബാഹുവലോലുപൻ
അഭയൻ രൗദ്രകർമ്മാവു പിന്നെദൃഢരഥൻ പരൻ 105

അനാധൃഷ്യൻ കുണ്ഡഭേദി വിരാവീ ദീർഗ്ഘലോചനൻ
ദീർഗ്ഘബാഹു മഹാബാഹു വ്യൂഢോരു കനകാംഗദൻ 106

കുണ്ഡജൻ ചിത്രകൻ പിന്നെ നൂറ്റിന്മേലാണു ദുശ്ശള
യുയുത്സു വൈശ്യാതനയൻ നൂറ്റൊന്നാം ധൃതരാഷ്ട്രജർ 107

എന്നിപ്രകാരം നൂറ്റൊന്നും കന്യയേയും പറഞ്ഞു ഞാൻ
ജ്യേഷ്ഠാനുക്രമവും പേരിന്നൊട്ടു ചേരും ക്രമത്തിലാം 108

മറ്റും തേരാളികളിവരേറ്റം യുദ്ധവിഗ്ദ്ധരാം
ഏവരും ദേവവിഞ്ജാന്മാരേവം ശാസ്ത്രവിചക്ഷണർ 109

ഏവരും യുദ്ധശാസ്ത്രഞ്ജർ വിദ്യാഭിജനശാലികൾ
എല്ലാവരും ചേർന്നിരിക്കും മല്ലാക്ഷികളെ വേട്ടുടൻ 110

കാലേ നോക്കിസ്സിന്ധൂരാജജയദ്രഥനു കൗരവൻ
ശകുനിക്കും സമ്മതമായ് നല്കീ ദുശ്ശളയെപ്പരം 111

ധർമ്മാംശമെന്നറിഞ്ഞാലും ധർമ്മനി‍ഷ്ഠൻ യുധിഷ്ഠിരൻ
ഭീമൻ വാതാംശജൻ ദേവരാജാംശോത്ഭവർജ്ജൂനൻ 112

അശ്വിനീദേവർതന്നംശം നകുലൻ സഹദേവനും
ച്ചൊവ്വെഴും രൂപസൗന്ദര്യാൽ സർവ്വലോകകമനോഹരൻ 113

വർച്ചസ്സെന്നു പറഞ്ഞിട്ടുള്ളാച്ചന്ദ്രസുതനൂർജ്ജിതൻ
അഭിമന്യൂ പുകഴ്ന്നീട്ടുള്ളർജ്ജൂനാത്മജനായിനാൻ 114

അവന്റെയവതാരത്തിൽ സോമൻ വാനോരൊടോതിനാൻ
ചന് ദ്രൻ പറഞ്ഞു
ഞാൻ തരില്ലെൻ പ്രാണനിലും മേലാമെൻ പ്രിയപുത്രനെ 115

കരാറു ചെയ്തുവെന്നാലെ തരുള്ളു ശരിയാംവിധം
സുരകാര്യം നമുക്കിഷ്ടതരമാണസുരക്ഷയം 116

അതിന്നെത്തീടുമീ വർച്ചസ്സധികം ഭൂമി പാർത്തിടാ

നാരായണൻ തോഴരാകുന്നോരൈന്ദ്രിയുളവാകുമേ 117
അർജ്ജുനാഖ്യൻ പാണ്ഡുപുത്രനൂർജ്ജിതോഗ്രപരാക്രമൻ
അവന്നിവൻ പുത്രനായ് ബ്ഭവിച്ചിചും മഹാരഥൻ 118

[ 288 ]

പാർത്തീടും പതിനാറാണ്ടു പാർത്തട്ടിൽ സുരമുഖ്യരേ
പതിനാറാം വയസ്സിങ്കൽ മുതിരും ഘോരസംഗരം 119

അതിലംശത്തിനാൽ നിങ്ങൾ ചെയ്തീടും വീസംക്ഷയം‌
നരനാരായണന്മാർ വേർപിരിയും ഘോരസംഗരെ 120

ചക്രവ്യൂഹത്തിലുൾപ്പുക്കു വിക്രമിച്ചിട്ടമർത്ത്യരെ
ശത്തരുക്കളെപ്പിൻതിരിപ്പിച്ചാർത്തൂകേറീടുമെന്മകൻ 121‍

കുട്ടിദുർഭേദ്യമാം വ്യൂഹക്കെട്ടിൽകയറി നടന്നിടും
മഹാരഥമഹാവീരമഹാസംഘം മുടിച്ചിടും 122

നാലാലൊരംശം വിദ്വേഷിജാലം കൊന്നീടുമന്നിവൻ
ദിനാർദ്ധംകൊണ്ടു പിന്നീടു നാനാ വീരർ വളഞ്ഞതിൽ 123

അവരോടൊക്കയും തുല്യമിവൻ പോരിട്ടൊടുക്കുമേ
ദിനക്ഷയമടുക്കുമ്പോൾ പുനരെൻ പാർശ്വമെത്തീടും 124

ജനിപ്പിക്കുമിവൻ വംശവർദ്ധനയ്ക്കൊരു പുത്രനെ
നശിച്ച ഭാരതകുലം തനിച്ചവനുയർത്തിടും 125

വൈശമ്പായനൻ പറഞ്ഞു
എന്നു ചന്ദ്രൻ ചൊന്നതോട്ടെയെന്നു നന്ദിച്ചു ദേവകൾ
ഒന്നിച്ചെല്ലാവരും ചൊല്ലി നന്ദിപ്പിച്ചു ശശാങ്കനെ 126


ഇത്ഥം ചൊന്നേൻ ഭൂപതേ നിൻ മുത്തച്ഛൻതന്റെ ജന്മവും കേട്ടാലുമാഗ്നിക്കുള്ളംശം ധൃഷ്ടദ്യുമ്നൻ മഹാരഥൻ 127
ശിവണ്ഡി മുന്നം പെണ്ണായിട്ടാണായ് വന്നോരു രാക്ഷസൻ
പാഞ്ചാലീപുത്രരായ് ത്തീർന്നോരഞ്ചാളും ഭരതർഷഭ 128

വിശ്വദേവഗണാംശംതാൻ വിശ്വസിക്കുക ഭൂപതേ
പ്രതിവിദ്യന്ധ്യൻ തത്ര സുതസോമനും ശത്രുകീർത്തിയും 129

ശതാനീകൻ നാകുലിയും ശ്രുതസേനനുമങ്ങനെ
ഉണ്ടായി ശൂരൻ യദുശ്രഷ്ഠൻ വസുദേവപിതാമഹൻ 130

അവന്നു കന്യയുണ്ടായി പൃഥയെന്നതിസുന്ദരി
അച്ഛൻപെങ്ങൾക്കു മകനു മകനായനപത്യനായ് 131

ബന്ധുവാം കുന്തിഭോജന്ന വീരനാ നിജകന്യ‌യെ
മുൻപിലുണ്ടാമെന്നപത്യമൻപിലങ്ങയ്ക്കു നല്കുവാൻ 132

എന്നാദ്യനിശ്ചയംപോലെ നന്ദിയോടൊത്തു നല്കിനാൻ
ബ്രാഹ്മണാതിഥിപൂജയ്ക്കായച്ഛൻ കല്പിക്കയാലവൻ 134

ഉഗ്രനായ് സംശിതാത്മാവാമവനെ പ്രീതനാക്കിനാൾ
സന്തുഷ്ടനായായഭിചാരനൂമോതിക്കൊടുത്തവൻ 135

[ 289 ]

ഭഗവാനവളോടോതി,സുഭഗേ പ്രീതനായി ‍ഞാൻ
ഈ മന്ത്രം ചൊല്ലിയേതേതു ദേവവാഹന ചെയ് വൂ നീ 136

അതാതു ദേവപ്രീത്യാ തേ സുതന്മാരുത്ഭവിച്ചിടും
ഇതി ചൊന്നാളവാബ്ബാലയതികൗരൂഹലത്തിനാൽ 137
കന്യയായ് ത്തന്നെയാഹ്വാനം ചെയ്തു ഭാസ്ക്കരദേവനെ
പ്രകാശകാരി ഭഗവാനവൾക്കുണ്ടാക്കി ഗർഭം 138

ജനിപ്പിച്ചിതു സർവ്വാസ്ത്രജ്ഞാനിയാമൊരു പുത്രനെ
ദേവഗാർഭോപമൻ ചട്ടയിട്ട കുണ്ഡലമണ്ഡിതൻ 139

ദിവാകരാഭൻ ജന്മത്താലവൻ സർവ്വാംഗഭൂഷിതൻ
ചാർച്ചക്കാരിൽ ഭയംമൂലമാജ്ജന്മത്തെ മറയ്ക്കുവാൻ 140

കുന്തി ഗംഗാജലേ വിട്ടാൾ കീർത്തിയുള്ളകുമാരനെ
വെള്ളത്തിലൊഴുകുന്നോരാ നല്ല ഗർഭക്കിടാവിനെ 141
രാധാഭർത്താവധിരഥൻ രാധയ്ക്കേകി സുതാർത്ഥമായ്
അബ്ബാലന്നാദ്ദമ്പതിമാരിരുപേരും യഥാക്രമ 142

വസുഷേണനതന്നേവം പേരിട്ടൂ പാരിൽ വിശ്രുതം
അവൻ വളർന്നു ബലവാൻ സർവ്വസ്ത്രോത്തമനായിനാൻ 143

സർവ്വവേദാംഗങ്ങളെയും ജപിച്ചു ജയിയാമവൻ
സത്യവിക്രമനായേറ്റം ബുദ്ധിയുള്ള മഹാനഹോ 144

വിപ്രർക്കദേയമായൊന്നുംതന്നെയില്ലാ ജപാൽ പരം
ഭൂതഭാവനനാമിന്ദ്രൻ സുതാർത്ഥം വിപ്രരൂപിയായ് 145


ചെയ്താനവന്റെ സഹജവർമ്മകുണ്ഡലയാചനം
കർണ്ണൻ മുറിച്ചെടുത്തേകി കുണ്ഡലത്തോടു ചട്ടയെ 146

വേലും കൊടുത്തു ദേവേന്ദ്രൻ വിസ്മയിച്ചേവമേതിനാൻ
ഇന് ദ്രൻ പറഞ്ഞു
ദേവാസുരമനുഷ്യന്മാർ ഗന്ധർവ്വരോഗരാക്ഷസർ 147

ഇവരാരിൽ പ്രയോഗിപ്പൂ നീയിതേകനവൻ
വൈശമ്പായനൻ പറഞ്ഞു
മുന്നമേ വസുഷേണാഖ്യാ മന്നിലെങ്ങും പുകഴ്ന്നവൻ 48

അന്നേ വൈകർനാഖ്യാനം കർണ്ണൻ കർമ്മത്തിൽ നേടിനാർ
ചട്ടയിട്ടുംകൊണ്ടുതന്നെ ജനിച്ചുള്ളോരു കീർത്തിമാൻ 149

പാരിൽ പുകഴ്ന്നോരാകർണ്ണൻ പൃഥതൻ പ്രഥമാത്മജൻ
അവൻ സൂതകുലത്തിങ്കൽ വളർന്നൂ രാജസത്തമൻ 150

കർണ്ണൻ നരവരശ്രഷ്ഠൻ സർവ്വശസ്ത്രാസ്ത്രവിത്തമൻ
ദുര്യോധനന്റെ സചിവിനിഷ്ടൻ ശത്രുവിനാശൻ 151

[ 290 ]

ദിവാകരാംശമാകുന്നിതവനെന്നു ധരിക്ക നീ
നാരായണാഖ്യാനാം നിത്യൻ ദേവദേവേശനില്ലയോ 152

അവന്റെ സാക്ഷാലംശംതാൻ വസുദേവൻ പ്രതാപവാൻ
ശേഷനാഗേശംശമത്രേ ബലഭഭ്രൻ മഹാബലൻ 153

സലൽക്കുമാരൻ പ്രദ്യുമ്നൻതാനെന്നറിക വീര്യവാൻ
ഏവം നാനാ മനുഷ്യേന്ദ്രൻ ദേവാംശങ്ങൾ പെരുത്തിവാ 154

ജനിച്ചു വാസുദേവന്റെ കുലത്തിൽ കുലവർദ്ധനർ
മുന്നം ഞാനുചെയ്തുള്ളോരാപ്സരോഗണവും വിഭോ 55

മന്നിൽ വന്നൂ പിറന്നൂ ദേവേന്ദ്രജ്ഞയ്ക്കും ശമോടിഹ
പതിനാറായിരം ദേവമതിനേർമുഖിവാരവർ 156

മന്നിൽ ശ്രൂവാസുദേവന്റെ പത്നിമാരായ് പിറന്നുതേ
ശ്രീദേവി സാക്ഷാലംശത്താൽ ഭൂതലേ രതികാരണാൽ 157

രുക്മിണീദേവിയായിട്ടു ജനിച്ചു ഭീഷ്മകാന്വയേ
അംശത്തോടും ശചീദേവി ദ്രൗപദീദേവിയായിഹ 158

ദ്രുപദന്റെ കുലത്തിങ്കൽ ദേവിയിങ്കൽ പിറന്നുതേ
മുണ്ടിയല്ലധികം നീണ്ടുമല്ലുല്പസുഗന്ധിനി 159

പൊയ്ത്താർനേർമിഴി സുശ്രോണി മുകിൽവാർക്കുഴലാൾമണി
എല്ലാ ലക്ഷണവും ചേർന്നിട്ടുള്ളോൾ വൈഡ്യൂര്യമൊത്തവൾ 160

അഞ്ചു പേർ പുരുഷന്ദ്രർക്കും നെഞ്ചിണക്കിയണയ്ക്കുവോൾ
സിദ്ധിയും ധൃതിയും പിന്നെയഞ്ചുപേർക്കമ്മയാമവൾ 161

കുന്തിമാദ്രകളാകുന്നു ഗാന്ധാരി മതിതന്നെയാം
ദേവാസുരന്മാർ ഗന്ധർവ്വവാപ്സരോരാക്ഷസരിങ്ങനെ 162

ഇവർക്കംശാവതരണമേവം മന്നവ ചൊല്ലിനേൻ
മന്നിൽ വന്നൂ പിറന്നോരു മന്നോർ പോരിൽ മദിപ്പവർ 163

മാന്യമാം യുദുവംശത്തിൽ വന്നുതീർന്നവരുത്തമർ
ബ്രാഹ്മണന്മാർ‍ ക്ഷത്രിയരാ വൈശ്യന്മാരിവർജന്മമേ 164

ധന്യം യശസ്യം പുത്രീയമായുഷ്യം വിജയാവഹം
ശ്രദ്ധയോടും കേട്ടിടേണ്ടുന്നതീയംശാവതാരണം 165

ദേവഗന്ധർവ്വരക്ഷോംശാവതാരം കേട്ടുവെങ്കിലോ
സൃഷ്ടിക്ഷയജ്ഞനായ്ത്തീരും കേണീടാ സങ്കടത്തിലും 166

[ 291 ]

68.ശകുന്തോളോപാഖ്യാനം ആരംഭം

[തിരുത്തുക]

ദുഷ്യന്തൻ നാടുവാണിടുന്ന കാലത്തു് രാജ്യത്തിൽ സുഖവും സമൃദ്ധയും വിളയാടിയിരുന്നുവെനന്നു ജനമേജയൻ പറഞ്ഞു

ഭഗവാൻ ചൊല്ലിക്കേട്ടു ദേവദൈത്യന്മാർ പിന്നെ രാക്ഷസർ
ഗന്ധർവ്വരപ്സരോമവർഗ്ഗമിവർക്കുംശാവതാരണം 1

പരം മുറയ്ക്കെനിക്കിന്നിക്കുരുവംശത്തെയാദ്യമേ
വിപ്രാന്തികേ ഭഗവാൻ ചൊല്ലിക്കേൾപ്പാനുണ്ടേറ്റമാഗ്രഹം 2

വൈശമ്പായനൻ പറ‍‍ഞ്ഞു
പൗരവന്മാർ വംശകരൻ ‍വീരൻ ദുഷ്യന്തമന്നവൻ
പാരാവാരം ചൂഴുവോരു പാരാകെക്കാത്തു ഭാരത 3

നാലുപാടുള്ള പാരെല്ലാം പാലിപ്പോനാ നരേശ്വരൻ
സമുദ്രം ചുഴലും ദ്വീപും ഭൂമിയും കാത്തു വീര്യവാൻ 4

കാണും മ്ലേച്ഛാവധി ക്ഷോണി വാണുതാനരിമർദ്ദനൻ
നാലു ജാതി ജനം വാഴും വേലാന്താവനിയൊക്കയും 5

വർണ്ണസങ്കരമില്ലെന്നു വേണ്ടാ കൃഷ്യാകരഗ്രഹം
പാപം ചെയില്ലാരുമവൻ പാരിടം കാത്തിരിക്കവേ 6

ധർമ്മനിഷ്ഠയോടും ലോകധർമ്മാർത്ഥങ്ങളെ നേടിനാർ
അമ്മഹീനായകൻ ഭൂമി നന്മയോടു ഭരിക്കവേ 7

കള്ളന്മാരെപ്പേടിയെന്നീല്ലില്ലാ ക്ഷുത്തിന്റെ പേടിയും
ഇല്ലാ രോഗഭയം നാടാ നല്ല ഭൂപൻ ഭരിക്കവേ 8

സ്വധർമ്മം ചെയ്തു വർണ്ണങ്ങൾ ദൈവകാമ്യങ്ങളെന്നിയേ
ആപ്പാർത്ഥിവന്റെ കീഴായി നിർഭയം പാർത്തിതേവരും 9

കാതത്തിൽ മേഘം വർഷിപ്പു സസ്യങ്ങൾ രസവത്തുകൾ
സർവ്വരതത്നഢ്യയായ് ഭൂമി പശുക്കൾക്കും സമൃദ്ധിതാൻ 0

സ്വകാര്യപരരാം വിപ്രരവർക്കനൃതമില്ലഹ
ആ രാജാവോ മഹാവീര്യൻ വജൂകായൻ യുവാവവൻ 1

നിർത്ഝരക്കാടൊടും മന്ദരാദ്രി കയ്യിലെടുക്കുമേ
നാലു ജാതി ഗദായുദ്ധം മറ്റുള്ളായുധവിദ്യയും 12

ആനപ്പുറത്തശ്വപൃഷ്ഠത്തൊക്കയും ശീലമുള്ളവൻ
ശക്തിക്കു വിഷ്ണസദൃശൻ തേജസ്സിന്നർക്കസന്നിഭൻ 3

[ 292 ]

ആഴിപോലെ കലങ്ങാത്തോനൂഴിപോലെ സഹിപ്പവൻ

സത്സമ്മതൻ നൃപനവൻ പ്രസന്നപുരരാഷ്ടവാൻ 14
വീണ്ടും ധർമ്മക്രിയകളാൽ കൊണ്ടാടിച്ചു ജനങ്ങളെ

69.ദുഷ്യന്തന്റെ നായാട്ടു്
 ദുഷ്യന്തൻ ഒരിക്കൽ നായാട്ടിനായി കാട്ടിലെത്തുന്നു.പല മൃഗങ്ങളെയും വേട്ടയാടുന്നു.സരസമായ മൃഗയാവർണ്ണന
ജനമേജയൻ പറഞ്ഞു
 യോഗ്യനാം ഭരതൻതന്റെ ജന്മവും ചരിതങ്ങളും
ശകുന്തളോൽപത്തിയും മേ കേൾക്കുവാനുണ്ടൊരാഗ്രഹം 1

വീരനായൊരു ദുഷ്യന്തൻ ചരിതം വിസ്തരിച്ചിനി
അറിവേറ്റും ഭഗവാൻ ചൊല്ലിയറിയാനേറ്റമാഗ്രഹം 2

വാശമ്പായനൻ പറഞ്ഞു
ഒരിക്കലാ മഹാബാഹു പെരുകും പടയോടുടൻ 3

നാനാ ഗജാശ്വന്വനായ് കാനനാന്തരമേറിനാൻ
ചതുരംഗപ്പട ബഹുചരുരം കൂടെയൊത്തവൻ 4

പെരുത്തു വീരർ വാൾ വേലും ഗദയും നല്ലുലക്കയും
പ്രാസവും തോമരവുമായ് പ്രോത്സാഹാൽ പിൻതുടർന്നവൻ 5

വീരന്മാർക്കുള്ളട്ടഹാസം ശംഖഭേരനാദവും
പരം തേരൊലിയെന്നല്ല കരിഗംഭീരനാദവും 6

നാനാശസ്ത്രങ്ങൾ കൈക്കൊണ്ട നാനാവേഷഭടർക്കുടൻ
ഹയശബ്ദങ്ങൾ കലരുമാർപ്പും കൂക്കിവിളിക്കലും 7

ഏവം കോലാഹലം കൂടിയാ വീരനൃപയാത്രയിൽ
വെണ്മാടത്തട്ടു കയറിപ്പെണ്മാൻമിഴികളപ്പൊഴെ 8

എഴുന്നള്ളത്തിലാക്കീർത്തിയെഴുന്നവരിൽ മുൻപനായ്
വൃത്രാരിയൊത്ത വിദ്വേഷിവിത്രാസി നൃപവീരനെ 9

കണ്ടു കാമിനിമാരോർത്തിതണ്ടർകോനിവനെന്നഹോ
'ഇവനാണാ നരവ്യാഘ്രൻ സമരേ വസുവിക്രമൻ 10

ഇവന്റെ കൈയൂക്കിൽപ്പെട്ടാലവിടെത്തീർന്നു വൈരികൾ
എന്നോരോന്നോതിയാ സ്ത്രീകൾ നന്ദിയോടെ നരേന്ദ്രനെ 11

[ 293 ]

വിപ്ര ക്ഷത്രിയ വിൾ ശുദ്രരെപ്പേരും പിൻതുടർന്നുതേ.
പെരുക്കുമവരാശിസ്സുമുരച്ച ജയഘോഷവും 14

ഏറെക്കുറെപ്പിൻതുടത്‍ന്നൂ പൗരരും നാട്ടുകാരുമേ;
പിന്നീടു പിൻതിരിച്ചാരാ മന്നോർമന്നന്റെയാജ്ഞയാൽ. 15

ഗരുഡദ്രുതമുള്ളോരു പെരുംതേരാണ്ടുടൻ നൃപൻ
പാരിൽ കോലാഹലം കുട്ടിപ്പാരം വാനിലുമങ്ങനെ 16

മന്നവർ ചെന്നുടൻ കണ്ടാൻ നന്ദനോപമമാം വനം
എരുക്കു കൂവളം പിന്നെക്കരിങ്ങാലി കപിത്ഥവും 17

ഗിരിമേൽനിന്നു വീണുള്ള കരിമ്പാറയുമൊത്തഹോ!
വെള്ളവും മാനുഷന്മാരുമില്ലാതേറെപ്പരപ്പിലായ് 18

ഘോരങ്ങൾ മൃഗസിംഹങ്ങൾ വേറേ കാട്ടുമൃഗങ്ങളും
പെരുകും വനമാ വീരൻ പരിവാരത്തൊടൊത്തുടൻ 19

ഇളക്കിത്തീർത്തു ദുഷ്യന്തൻ കൊലചെയ്തു മൃഗങ്ങളെ.
അമ്പുകൾക്കിരയാക്കീട്ടു വൻപേറും വ്യാഘ്രജാതിയെ 20

പാരിൽ വീഴിച്ചു ദുഷ്യന്തൻ കീറിയംഗം ശരങ്ങളാൽ.
ദൂരത്തു നില്പോരവയും വീരനെയ്തൂ നരാധിപൻ 21

അടുത്തെത്തുന്നവയെ വാളെടുത്തുക്കിലരി‌‍ഞ്ഞുതേ.
ചില മാനുകളെക്കൊന്നൂ വേലു ചാട്ടീട്ടുമൂക്കിനാൽ 22

ഗദാപ്രയോഗസാമർത്ഥ്യമതും കാണിച്ചു വിക്രമി.
തോമരം ഗദ വാൾകുന്ദമുലക്കയിവയാലുമേ 23

നടന്നു ക്കൊന്നൂ നൃപതി കാട്ടിൽ പക്ഷിമൃഗങ്ങളെ.
വീരുതേറുന്ന രാജാവും പൊരുതും പരിവാരവും 24

ഇളക്കും കാടു വിട്ടോടിയലഞ്ഞിതു മൃഗാധിപർ.
കൂട്ടം പിരിഞ്ഞുമവ്വണ്ണം കൂട്ടത്തലവർ ചത്തുമേ 25

അങ്ങുമിങ്ങും മൃഗക്കൂട്ടം മമ്ടിശ്ശബ്ദം മഴക്കിതേ.

വരണ്ട ചോലയിൽ ചെന്നു നീരുകിട്ടാഞ്ഞലഞ്ഞുപോയ് 26

ആയാസത്താൽ തളർന്നിട്ടു വീഴുന്നൂ മോഹമാർന്നഹോ!
പൈദാഹവും ക്ഷീണവുമായ് പതിക്കുന്നൂ ധരിത്രിയിൽ 27

 ചില മാനുഷ്യരെ വ്യാഘ്രങ്ങളെ തിന്നൂ ബുഭുക്ഷയാൽ
ചിലർ തീകൂട്ടിയവിടെപ്പല മാംസം വനേചരൻ 28

വേവിച്ചിളക്കി മാംസത്തെബ് ഭക്ഷിച്ച വിധിയാംവിധം.
കാട്ടാനത്തലവന്മാരങ്ങസ്രം മെയ്യിൽ തറച്ചുടൻ 29

തുമ്പിക്കയ്യും ചുരുട്ടീട്ടു വെമ്പിപ്പാ‍ഞ്ഞൂ ഭയത്തൊടും.
മലമൂത്രം വിസർജ്ജിച്ചുമലം ചോരയൊലിച്ചുമേ 30

പരം കാട്ടാന പാഞ്ഞോടിയരച്ച പല മാർത്ത്യരെ.
ശരവർഷം പെയ്തു സൈന്യക്കരിങ്കാർ കേറിയാ വനം 31

ശോഭിച്ചിതു മൃഗം പാഞ്ഞു ഭ്രപനാഞ്ഞെയ്തുകൊന്നുമേ.

[ 294 ]

70.കണ്വതപോവനവർണ്ണന

[തിരുത്തുക]

നായാടി മുന്നേറിക്കൊണ്ടിരുന്ന രാജാവ് വനമദ്ധ്യത്തിൽ മനോഹരമായ ഒരു വിജനപ്രദേശവും അതിനു നമുക്കു ഒരാശ്രമവും കാണുന്നു. ആശ്രമവർണ്ണന,അനുചരന്മാരെയെല്ലാം പുറത്തുനിർത്തി രാജാവ് ആശ്രമത്തിലേക്കു കടക്കുന്നു. വൈശമ്പായനൻ പറഞ്ഞു

ഉടൻ മൃഗസഹസ്രത്തെ മുടിച്ചു ഭടരൊത്തവൻ
മന്നവപ്രഭു നായാടിയന്യകാനനമേറിനാൻ. 1
ഭ്രനാഥൻ തനിയെത്തന്നെ പൈദാഹശ്രമമാർന്നവൻ
അന്നാ വനാന്തരന്തത്തിൽ ശൂന്യമാം ദിക്കിലെത്തിനാൻ. 2

അതും കടന്നു നൃപതിയഥ പുണ്യാശ്രമസ്ഥലം
മനസ്സന്തോഷമരുളും വനം കണ്ണിന്നു മോഹനം 3

തെന്നൽ വീശിക്കുളിപ്പിക്കുമന്യമാം വനമേറിനാൻ.
പൂത്ത വൃക്ഷം കലർന്നിട്ടും പച്ചപ്പുല്ലു നിരന്നുമേ 4

പരന്നും സരസം പക്ഷിവിരുതങ്ങളിയന്നുമേ,
കുയിൽനാദം പരന്നീടും ഝില്ലീഝങ്കാരമാർന്നുമേ 5

നാനാ ശാഖാനിഴലെഴും നാനാ വൃക്ഷം നിരന്നുമേ,
വണ്ടിനങ്ങൾ മുരണ്ടേറ്റം കൊണ്ടാടും ഭംഗിയാണ്ടുമേ 6

പൂക്കാത്ത വൃക്ഷമങ്ങില്ല കായ്ക്കാത്തവയുമങ്ങനെ,
മുള്ളുള്ളവയുമേ ഭൃംഗമില്ലാതേകണ്ടുമേ വനേ 7

പക്ഷിനാദം കലർന്നേറ്റം പുഷ്പങ്ങൾ വികസിച്ചഹോ!
സർവ്വത്തു പുഷ്പവൃക്ഷങ്ങൾ ചൊവ്വോടു നിഴലാർന്നതായ് 8

ഭംഗിയേറും രമ്യവനമങ്ങുകേറി നരാധിപൻ.
കാറ്റേറ്റു പൂത്ത വൃക്ഷങ്ങളേറ്റമന്നാ വനാന്തരേ 9

പുഷ്പവർഷം ചെയ്തു വീണ്ടും കെല്പോടേറ്റം വിചിത്രമേ.
മനംമുട്ടിപ്പക്ഷിസംഘം താനുറ്റാരവമാർന്നഹോ! 10

ചിത്രപുഷ്പങ്ങൾ വൃക്ഷങ്ങൾ തത്ര ശോഭിച്ചിതേറ്റവും.
അന്നവറ്റിന്റെ പൂ താങ്ങിത്തൂങ്ങും തളിർകളിൽ പരം 11

മുരണ്ടു മധുവുണ്ടുംകൊണ്ടിരുണ്ടാണ്ടുള്ള വണ്ടുകൾ.
നാനാ പ്രദേശങ്ങളതിൽ നാനാ പുഷ്പമണിഞ്ഞവ 12

വള്ളിക്കൂടിൽ പിണ‍ഞ്ഞേറ്റമുള്ളിൽ പ്രീതിവളർപ്പവ,
കണ്ടു കണ്ടു പരം പ്രീതി പൂണ്ടു മന്നിന്റെ നായകൻ. 13

പൂത്തെഴും തരുജാലത്താലാ സ്ഥലം ശോഭയാണ്ടുതേ. 14
                                                                                                                                                                                      
സിദ്ധചാരണ ഗന്ധർവ്വാപ്സരോ വാനരകിന്നരരർ

[ 295 ]

സേവിച്ചതിസുഖം പൂണ്ടു മേവിപ്പോരുന്നതാ വനം . 15

മെല്ലെക്കുളുർമണം പൂണ്ട നല്ല പൂച്ചെടിയേറ്റുടൻ
വൃക്ഷംതോറും രമിപ്പാനായേല്ക്കുന്നൂ വായുവാ വനേ. 16

ഈവണ്ണം ഗുണമേറിടുമാ വനം കണ്ടു മന്നവൻ
പുളവക്കത്തഴകിയന്നുയർന്ന കൊടിപ്പോലഹോ! 17

ആവനം കണ്ടു കയറീട്ടവൻ തുഷ്ടദ്വിജാകുലം
അഴകള്ളാശ്രമം കണ്ടു വഴിയേ നരനായകൻ. 18

അനേകം മാമരം പൂണ്ടുമനലൻ പ്രജ്ജ്വലിച്ചുമേ
പുണ്യാശ്രമം നൃപൻ കണ്ടു ധന്യൻ നന്ദിച്ചിതേറ്റവും. 19

യതീന്ദ്രരാം ബാലകില്യരതിലൂണ്ടു മുനിന്ദ്രരും
പുഷ്പാർച്ചന കഴിച്ചുള്ളോരഗ്നിശാലകളുണ്ടതിൽ. 20

പുണ്യശുദ്ധാംബുവൊഴുകും മാലിനീനദി ചൂഴവേ
മണപ്പുറങ്ങളെക്കൊണ്ടു മനോജ്ഞതരമാ സ്ഥലം. 21

നാനാ പക്ഷികളുള്ളോരാ നദി ചേരും തപോവനേ
അതിൽ വാഴും വ്യാളമൃഗതതി കണ്ടു നൃപൻ തദാ. 22

അതിശ്രീയുള്ള തേരാളി മതിമാനായ മന്നവൻ
ദേവലോകാഭമായുള്ളോരാ സ്ഥലത്തിൽ കരേറിനാൻ. 23

നന്മയിൽ ജീവജാലങ്ങൾക്കമ്മയെന്ന കണക്കിനെ
കണ്ടാനങ്ങാശ്രമംചുറ്റിപ്പുണ്യയാം നദി പോവതും. 24

ചക്രഢ്യപുളിനം ചേർന്നും നരയായ് പൂവൊലിച്ചുമേ
കിന്നരാവലി സേവിച്ചും കീശർക്ഷങ്ങൾ കടിച്ചുമേ, 25

സ്വാദ്ധ്യായശബ്ദം കേൾക്കുന്ന കരപ്പുറമിയന്നുമേ
ആനയും പുലിയും പാമ്പും സേവിപോന്നാകുമാ നദി. 26

അതിൻ വക്കിൽ കാശ്യപനാം ഭഗവാൻ മുനിതന്നുടെ
മഹർഷിശ്രേഷ്ഠൻ വാണീടുമാശ്രമം കണ്ടു മന്നവൻ. 27

ആശ്രമത്തെച്ചുഴന്നാറുമാശ്രമത്തെയുമാ നൃപൻ
കണ്ടിട്ടതിൽ പ്രവേശിച്ചുകൊണ്ടിടാൻ കരുതീടിനാൻ. 28

തുരുത്തെഴും മാലിനിയാം പുഴയാലേ മനോഹരം
നരനാരായണസ്ഥാനം ഗംഗയാലെന്നവണ്ണമേ. 29

മദിച്ചു മയിലാടീടുമാ വനം പൂക്കു മന്നവൻ
അഥ ചൈത്രരഥം പോലുള്ളതിൽ ചെന്നാ നരർഷഭൻ, 30

അതീവ ഗുണമാർന്നേറ്റമനിർദ്ദേശ്യപ്രഭാവനായ്
അരുളിടും കാശ്യപനാം കണ്വനെചെന്നു കാണുവാൻ 31

നിശ്ചയിച്ചാനകുതിര കാലാളുള്ളോരു സേനയെ

[ 296 ]

വനദ്വാരത്തിങ്കൽ നിർത്തിപ്പു നരിങ്ങനെ ചൊല്ലിനാൻ; 32

"നിർദ്ദോശനയ് ത്തപസ്സേറ്റമൊത്തീടും കാശ്യപർഷിയെ
കാണ്മാൻ പോയിടുവാൻ നില്പിനിങ്ങു ഞാൻ വന്നിടുംവരെ." 33

ദേവകാനനമെത്തീടുമാ വനം പൂക്കു മന്നവൻ
പൈദാഹവും വിട്ടൊഴിഞ്ഞു മോദമുൾക്കൊണ്ടിതേറ്റവും 34

രാജചിഹ്നം മാറ്റിവെച്ചു മന്ത്രിമാരൊത്തു മന്നവൻ
പുരോഹിതനെ മുമ്പാക്കിയാശ്രമത്തിൽ കരേറിനാൻ, 35

അനശ്വരതപസ്സുള്ളാ മുനിയെകാണ്മതിന്നവൻ.
ഭൃംഗനാദം മുഴങ്ങീട്ടും പക്ഷിജാലമിണങ്ങിയും 36

ബ്രഹ്മലോകാഭമായുള്ളോരാശ്രമം പാർത്തു ചുറ്റുമേ.
ബഹ്വ ചന്മാ രോതുമാറായ് പദക്രമമൊടക്കുകൾ 37

ഓരോ വൈതാനകർമത്തിൽ കേട്ടാന വീരമന്നവൻ
യജ്ഞവിദ്യാംഗവിജ്ഞന്മാർ യജതുർവേദികളങ്ങനെ 38

ഭംഗിയിൽ സാമഗാനങ്ങൾ ചെയ്തീടുമൃഷിവര്യരും,
ഭാരുണ്ഡസാമഗന്മാരുമർഥവ്വശിഖ ചൊൽവരും 39

ഏവം യോഗ്യർഷിനിരയാലാശ്രമം ശോഭപൂണ്ടുതേ.
അഥർവ്വവേദപ്രവരർ പുഗയജ്ഞീയസാമഗർ 40

പദക്രമങ്ങളോടൊത്തു ചൊല്ലിപ്പോന്നിതു സംഹിത.
ശബ്ദസംസ്കാരശുചിയായോതും മറ്റുള്ള വിപ്രരാൽ 41

മുഴങ്ങുമാശ്രമം ബ്രഹ്മലോകംപോലെ വിളങ്ങിതേ.
യജ്ഞക്രിയാവിയദ്ധന്മാർ ക്രമശിക്ഷയറിഞ്ഞവർ 42

ന്യായതത്ത്വാത്മവിജ്ഞാനമിയന്നോർ വേദവേദികൾ,
നാനാ വാക്യസമാഹാരസമവായവിശാരദർ 43

വിശേഷകാര്യറിവോർ മോക്ഷധർമ്മപരായണർ,
ഉപന്യാസം പൂർവ്വപക്ഷം സിദ്ധാന്തമിവ കണ്ടവർ 44

ശബ്ദച്ഛന്ദോനിരുക്തങ്ങളറിഞ്ഞോർ കലാവേദികൾ,
ദ്രവ്യകർമ്മഗുണജ്ഞന്മാർ കാര്യകാരണവേദികൽ 45

പക്ഷികീശരുതജ്ഞന്മാർ വ്യാസഗ്രന്ഥാവലംബികൾ
നാനാ ശാസ്ത്രജ്ഞരിവർതൻ ശബ്ദം കേട്ടു നരേശ്വരൻ. 46

കേവലം ലോകതന്ത്രജ്ഞശ്രേഷ്ഠർ ചൊല്ലുന്ന തന്ത്രവും
അതാതിടത്തു വിപ്രേന്ദ്രർ യതാത്മാക്കൾ ശിതവ്രതർ 47

ജപഹോമപരന്മാർ വാഴ്പതും കണ്ടു നരാധിപൻ.

[ 297 ]

അനേകാസനഭേദങ്ങൾ മനം തെറ്റാതെ യോഗികൾ 48

കൈക്കൊണ്ടിരിപ്പതായ് ക്കണ്ടിട്ടത്ഭുതപ്പെട്ടു പാർത്ഥിവൻ.
ദേവാലയങ്ങളിൽ ഭൂമിദേവർതൻ പൂജ കണ്ടഹോ! 49

ബ്രഹ്മലോകത്തിലാം താനെന്നമ്മഹീനാഥനോർത്തുപോയ്.
ഇത്ഥമാക്കാശ്യപതപോഗുപ്ത*മായിടുമാശ്രമം 50

അതിപുണ്യഗുണം കണ്ടു മതിയായീലവന്നഹോ!
അനന്തരം ഭൂരിതപോധനർഷിസ-
ജ്ജനം പെടും പുണ്യവിവിക്തശോഭനേ
പുരോഹിതാമാത്യയുതൻ കരേറിനാൻ
നരോത്തമൻ കാശ്യപതാപസാശ്രമേ. 51

71.മേനകാപ്രേഷണം

[തിരുത്തുക]

ശകുന്തള,ആശ്രമത്തിൽ‍ വന്നുചേർന്ന അതിഥിയെ സൽക്കരിക്കുന്നു.കണ്വൻ ആശ്രമത്തിലില്ലെന്നു മനസ്സിലാക്കിയ ദുഷ്യന്തൻ ശകുന്തളയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നു. ആ കണ്വപുത്രി തന്റെ ജനനകഥ പറയുന്നതിന്റെ പ്രാരംഭമായി, പണ്ട് വിശ്വമിത്രൻ തപസ്സുചെയ്യുന്നതുകണ്ടു പരിഭ്രമിച്ച ഇന്ദ്രൻ ആ തപോനിഷ്ഠയ്ക്കു ഭംഗം വരുത്തുന്നതിനുവേണ്ടി മേനകയേ പറഞ്ഞയച്ചു ഭംഗം വരുത്തുന്നു.

വൈശമ്പായനൻ പറഞ്ഞു

പിന്നേ മന്ത്രികളേ വിട്ടാ മന്നവൻതന്നെയേകനായ്
കയറിച്ചെന്നു കണ്ടീലാക്കാശ്യപർഷിയെയാശ്രമേ. 1

മാന്യർഷിയെക്കണ്ടതില്ലാ ശൂന്യമായ് ക്കണ്ടിതാശ്രമം
അരണ്യത്തെ മുഴക്കിക്കൊ'ണ്ടാരുണ്ടെ'ന്നാൻ നരാധിപൻ. 2

പൃത്ഥ്വീശശബ്ദം കേട്ടപ്പോൾ പൊയ് ത്താർമാതൊത്ത കന്യക
 പാരം താപസവേഷത്തിലിറങ്ങിച്ചെന്നിതാശ്രമാൽ. 3

കരിമീന്മിഴി ദുഷ്യന്തനൃപനെക്കണ്ടപാടവൾ
'അങ്ങയ്ക്കിതാ സ്വാഗത'മെന്നങ്ങോതീ സൽക്കരിച്ചുടൻ 4

ആസനം പാദ്യമർഘ്യംതൊട്ടാചാരാൽ പൂജ ചെയ്തവൾ
അനാമയത്തെച്ചോദിച്ചാൾ നൃപതേ, കശലത്തൊടും. 5

പൂജിച്ചനാമയം ചോദിച്ചവൾ വേണ്ടും പ്രകാരമേ
വീണ്ടു'മങ്ങയ്ക്കെന്തു ചെയ്തിടേണ്ടു' വെന്നായി സസ്മിതം. 6

മഞ്ജുഭാഷിണിയായോരാക്കന്യയെപ്പാർത്തു പാർത്ഥിവൻ
ചൊന്നാൻ മുറയ്ക്കു സൽക്കാരം നന്നായേറ്റു രസത്തൊടും 7

ദുഷ്യന്തൻ പറഞ്ഞു
വന്ദ്യനാം കണ്വമുനിയെ വന്ദിപ്പാൻവേണ്ടി വന്നു ഞാൻ
ഭദ്രേ, ചൊല്ലെവിടെപ്പോയീ ഭദ്രനാമാ മുനീശ്വരൻ? 8

[ 298 ]

ശകുന്തള പറഞ്ഞു
അച്ഛൻ ഫലം കൊണ്ടുവരാനാശ്രമംവിട്ടിറങ്ങിനാൻ
മുഹൂർത്തനേരം കാത്താലുമിഹ വന്നിട്ടു കണ്ടിടാം. 9

വൈശമ്പായനൻ പറഞ്ഞു
ഋഷിയെക്കണ്ടിടാഞ്ഞാത്തേന്മൊഴിയാളിതി ചൊന്നതിൽ
അഴിഞ്ഞ പുഞ്ചിരിക്കൊണ്ട മൊഴിയും സുന്ദരാംഗിയായ്. 10

തപസ്സോടും ദമത്തോടും വപുസ്സിൻ ഭംഗിയോടുമേ
രൂപയൗവനനാർന്നുള്ള കന്യയോടോതി മന്നവൻ. 11

ദുഷ്യന്തൻ പറഞ്ഞു
നീയാരാരുടെയെന്തിന്നാണീയരണ്യത്തിൽ വന്നു നീ?
ഈയൊത്ത നല്ലഴകെഴും നീയെങ്ങുള്ളവളോമനേ? 12

കണ്ട മാത്രയിൽ നീ നേടിക്കൊണ്ടിതെന്മാനസം ശുഭേ!
നിന്നെ ഞാനറിവാനിച്ഛിക്കുന്നു ചൊല്ലുക ശോഭനേ! 13

വൈശമ്പായനൻ പറഞ്ഞു
പൃത്ഥ്വീശനാശ്രമത്തിങ്കൽവെച്ചേവം ചൊന്ന കന്യക
 മൃദുസ്മിതത്തൊടബ് ഭൂമീപതിയോടോതി മെല്ലവേ; 14

“ധന്യധർമ്മതപസ്സേറും കണ്വമാമുനിതന്നുടെ
കന്യ ഞാനൊന്നുവെച്ചലും ദുശ്യന്ത ധരണീപതേ!” 15

ദുഷ്യന്തൻ പറഞ്ഞു
ഭഗവാനൂദ്ധ്വരേതസ്സാണല്ലയോ ലോകപൂജിതൻ?
ധർമ്മൻ ധർമ്മത്തിനും തെറ്റാ, മിളകാ സംശിതവ്രതൻ. 16

നീയാ മുനീന്ദ്രന്റെ മകളായതെങ്ങനെ സുന്ദരി!
എനിക്കുള്ളീസംശയം നീയിനിയില്ലാതെയാക്കണം. 17

ശകുന്തള പറഞ്ഞു
ഇതെനിക്കറിവായ് വന്നവിധം മുൻകഥ ചൊല്ലിടാം
േട്ടാലും നൃപ,ഞാൻ കണ്വപുത്രിയായ്ത്തീർന്ന വാർത്തയെ. 18

ഒരു മാമുനിയിങ്ങെത്തീട്ടെൻ ജന്മസ്ഥിതി കേൾക്കവേ
അവനോടോതി ഭഗവീനതു കേൾക്ക മഹീപതേ! 19

കണ്വൻ പറ‍ഞ്ഞു
പണ്ടുഗ്രമാം തപം ചെയ്യും വിശ്വാമിത്രൻ ദൃഢവ്രതൻ
ഉൾത്തപിപ്പിച്ചുപോലേറ്റം വൃത്രജിത്താം മഹേന്ദ്രനേ; 20

“തപസ്സുയർന്നിടുമിവനെൻപദം പോക്കു” മെന്നഹോ!
പേടിച്ചിന്ദ്രൻ മേനകയെ വിളിച്ചിങ്ങനെ ചൊല്ലിനാൻ; 21

ഇന്ദ്രൻ പറഞ്ഞു
ദിവ്യാപ്സരോഗുണം പാർത്താൽ നീ മുന്തിയവൾ മേനകേ!
എനിക്കു നീ നന്മ ചെയ്യുകിനിച്ചൊൽവതു കേളെടോ. 22

ഇതാ സൂര്യസമൻ വിശ്വാമിത്രൻ ഭൂരിതപോവ്രതൻ

[ 299 ]

ഉഗ്രമകം തപംകൊണ്ടിട്ടുൾക്കമ്പം നല്കിടുന്നു മേ 23

മേനകേ, നിൻ ഭാരമിതാ വിശ്വാമിത്രൻ വരാംഗനേ!
നില്പുണ്ടഗ്രതപസ്സിങ്കലേർപ്പെട്ടും കൊണ്ധൃഷ്യനായ്. 24

അവനെൻ നില പോക്കീടൊല്ലവനെപ്പോയ് മയക്കെടോ
ചെയ്കവന്നു തപോവിഘ്നമേകെടോ മമ നന്മ നീ. 25

രൂപയൗവനസൗന്ദര്യവിലാസച്ചിരി ചൊൽകളാൽ
മയക്കി നീ തപസ്സിങ്കൽനിന്നകറ്റുക വീരനെ. 26

മേനക പറഞ്ഞു
 മഹാതപസ്വി ഭഗവാൻ മഹാതേജസ്സവൻ വിഭോ!
കോപനൻതാനവനതു ഭഗവാനറിവില്ലയോ? 27

ആ മഹാനുടെ തേജസ്സു തപസ്സാക്കോപമെന്നിവ
ഇവിടെയ്ക്കും ഭയം നല്കുമിവൾക്കു ഭയമില്ലയോ? 28

മഹാമുനി വസിഷ്ഠന്നും മക്കളെപ്പോക്കി വിട്ടവൻ
മുന്നം ക്ഷത്രിയനെന്നാലും പിന്നെ ബ്രാഹ്മണ്യമേറ്റവൻ; 29

പരിശുദ്ധിക്കാഴമേറും പെരുമ്പുഴ ചമച്ചവൻ-

പുണ്യമുള്ളാപ്പുഴയ്ക്കല്ലോ ചൊല്ലൂ കൗശികിയെന്നു പേർ- 30

ദുർഗ്ഗക്കാലത്തവനുള്ളാ മൈക്കണ്ണാളെബ് ഭരിച്ചുപോൽ
വ്യാധനായിത്തീർന്നു രാജർഷി മതംഗൻ ധർമ്മവിത്തമൻ. 31

ദുർഭിക്ഷകാലം തീർന്നപ്പോളാശ്രമത്തിലേക്കണഞ്ഞവൻ
പുഴയ്ക്കക പാരേതി പേരും കൽപ്പിച്ചിട്ടീടിനാൻ പ്രഭു. 32

ചണ്ഡാലൻ മന്നനും പ്രീത്യാ യാഗം ചെയ്യിച്ചു മാമുനി
അന്നു പേടിച്ചു സോമാർത്ഥം ചെന്നീലേ നീ സുരേശ്വര! 33

ക്രൂദ്ധനായിട്ടു വേറിട്ടും നക്ഷത്രപദമായവൻ
പ്രതിശ്രവണമെന്നാദി സൃഷ്ടിച്ച താരകാഗണം; 34

ശരണം ഗുരുശാപാർത്തത്രിശങ്കവിനു നല്കിനാൻ.‌
ഇത്ഥമാ മുനിതൻ കർമ്മമോർത്തു പേടിച്ചിടുന്നു ഞാൻ 35

ചൊടിച്ചവൻ ദഹിപ്പിക്കാപ്പടി കല്പിച്ചിടേണമേ,
ചുടും ജഗത്തു തേജസ്സാൽ കാൽകൊണ്ടൂഴി കുലുക്കിടും 36

മേരുശൈലം ചുരുക്കീടും ദിക്കെല്ലാം മാറ്റിവെച്ചിടും.
അത്രയ്ക്കുഗ്രപതസ്സാണ്ടു ദീപ്താഗ്നിസമനാണവൻ 37

എന്മട്ടൊരുത്തിക്കു തൊടാനാകുമോ വിജിതേന്ദ്രിയൻ?
തീ മുഖം, ചന്ദ്രസൂര്യന്മാർ കൺ, കാലൻ നാവുമായവൻ 38

എൻ കൂട്ടുകാർക്കു തൊടുവാനാകുമോ ദേവനാകാ!
യമൻ സോമൻ മുനിമാർ സാദ്ധ്യർ വിശ്വേ -
ദേവന്മാരാബ്ബാലഖില്യാദിയെല്ലാം
പേടിപ്പോരാണായവനെ പ്രഭാവാൽ
പേടിക്കില്ലേ പിന്നെയെന്മട്ടൊരുത്തി? 39

[ 300 ]

ഭവാനേവം ചൊല്ലിയാൽ ‍ഞാൻ മുനീന്ദ്ര -
സമീപം പോകാതിരിക്കുന്നതല്ല
സുരേന്ദ്ര, നീയെന്റെ രക്ഷയ്ക്കു നോക്കു-
കിറങ്ങാം ഞാൻ രക്ഷയോടെയീ ക്രിയ്ക്കായ്. 40

എന്നാലീ ഞാനിവിടെ ക്രീഡചെയ്കേ
മന്ദാനിലൻ വസൂമകറ്റിടട്ടേ
പൂവമ്പനു തുണയായ് നിന്നിടേണം
ദേവേന്ദ്ര, ‍ഞാൻ ചെയ് വതിൽ നിൻ പ്രസാദാൽ. 41

മണത്തിടും കുളുർകാറ്റാ വനത്തി-
ലണഞ്ഞോട്ടേ മുനിയേ ഞാൻ മയക്കേ
അവ്വണ്ണമെന്നാവിധം ചെയ്തശേഷം
 ചൊവ്വായ്പോന്നാൾ കൗശീകേന്ദ്രാശ്രമത്തിൽ 42


72. ശകുന്തളയുടെ ജനനകഥ

[തിരുത്തുക]

വിശ്വാമിത്രന്റെ തപോനിഷ്ഠയുടെ ഭംഗം വരുത്തിയതിന്റെ ഫലമായി മേനകയ്ക്ക് ഒരു പുത്രി ജനിക്കുന്നു. ആ പെൺ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചു മേനക ദേവലോകത്തേക്കു പേകുന്നു. കണ്വൻ ആ പെൺകുഞ്ഞിനെ കണ്ടെടുത്തു വളർത്തുന്നു. ശകുന്തള എന്നു പേരിട്ടു കണ്വൻ വളർത്തിയ ആ പെൺ കുട്ടിയാണ് താനെന്നു പറഞ്ഞു ശകുന്തള ആ ആത്മകഥ അവസാനിപ്പിക്കുന്നു.

കണ്വൻ പറഞ്ഞു


ഇന്ദ്രനായവൾ ചൊന്നോരുവണ്ണം കല്പിച്ചു വായുവെ
മന്ദമാരുതനോടൊത്തു മന്ദം മേനക പോയിനാൾ. 1

കണ്ടാലവൾ തപശ്ശക്തികൊണ്ടാപ്പാപമകന്നവൻ
വിശ്വാമിത്രൻ തപം ചെയ് വതാശ്രമേ ഭീരു മേനക. 2

അവളാ മുനിയെക്കുപ്പീട്ടവിടെക്കേളിയാടിനാൾ
അത്തവ്വിലനിലൻ ശുഭ്രവസൂം വീശിയകറ്റിനാൻ. 3

ഉടനായവൾ വസൂത്തെയെടുപ്പാൻ കീഴിറങ്ങിനാൾ
പെടും നാണത്തൊടും കാറ്റിൽ കടക്കണ്ണിട്ടു സുന്ദരി, 4

അഗ്നിതേജസ്സാ മുനീന്ദ്രനങ്ങനേ കണ്ടുനിൽക്കവേ
വിശ്വാമിത്രൻ വിഷമമാ വസൂം പോയതെടുക്കുവാൻ 5

സസംഭ്രമം മേനകതാൻ പ്രസരി*പ്പോരവസ്ഥയിൽ
തുറന്ന നിലയിൽ കണ്ടാൻ പരമാസ്സുന്ദരാംഗിയെ. 6

അവൾതൻ രൂപലാവണ്യമവൻ കണ്ടു മുനീശ്വരൻ
കാമബാണാർത്തനായിട്ടു കാമിച്ചൂ സംഗമത്തിനായ്. 7

വിളിച്ചിതവളെപ്പിന്നെത്തെളിഞ്ഞൂൾക്കണ്ടു മേനക

[ 301 ]

അവരൊട്ടേറെനാൾ പിന്നെയവിടെക്കേളിയാടിനാർ. 8

ഒരുനാളെന്നപോലേവം സരസം കേളിയാടവേ
ജനിപ്പിച്ചൂ മേനകയിൽ ശകുന്തളയെയാ മുനി. 9

മാലിനീനദി ചൂഴുന്ന പനിമാമലവീഥിയിൽ
മാലിനിക്കരയിൽ ഗർഭംതാനുപേക്ഷിച്ചു മേനക: 10

വേണ്ടകാര്യം ചെയ്തുടൻ താനണ്ടർകോൻമുൻപിലെത്തിനാൾ.
അഗ്ഗർഭം വിജേന സിംഹവ്യാഘ്രാകുലമഹാദേവനേ 11

കണ്ടു ചുറ്റും ശകുന്തങ്ങളിണ്ടലറ്റു വളഞ്ഞുതേ.
മാംസം കൊതിക്കും ക്രവ്യാദർ ഹിംസിച്ചീടരുതെന്നഹോ! 12

ചുറ്റും കാത്തു ശകുന്തങ്ങൾ മേനകപ്പെൺകിടാവിനെ.
ജലസ്പർശത്തിനായ്പോകുന്നവളാ വിജനസ്ഥലേ 13

ശകുന്തം കാത്തുരക്ഷിക്കുമിവളെക്കണ്ടു കാട്ടിൽ ഞാൻ.
പിന്നെ ഞാൻ കൊണ്ടുവന്നിട്ടെൻ കന്യയാക്കി വളർത്തിനേൻ

ദേഹമുണ്ടാക്കിയോൻ പ്രാണൻ കാത്തവൻ ചോർ കൊടുപ്പവൻ
ക്രമാലീ മൂവരച്ഛന്മാരെന്നത്രേ ധർമ്മശാസനം. 15

വിജനാടവിയിൽ ചുറ്റും ശകുന്താവലി കാത്തതിൽ
ശകുന്തളാഭിധീനത്തെയിവൾക്കന്നു കൊടുത്തു ഞാൻ. 16

എന്നേവമാണെൻ മകളായ് വന്നതും കേൾ ശകുന്തള
ശകുന്തളയ്ക്കും ഞാനച്ഛനാകുന്നെന്നേ വിചാരമാം. 17

ശകുന്തള പറഞ്ഞു
ചോദിച്ചവാറിപ്രകാരമോതിയാ മുനിയോടവൻ
ഈമട്ടു ഞാൻ കണ്വപുത്രിയാണെന്നോർക്കുക മന്നവ! 18

താതനെക്കണ്ടിടാത്തീ ഞാൻ താതനെന്നോർപ്പു കണ്വനെ
ഏവമെൻ കഥ ചൊന്നേൻ ഞാൻ കേട്ടവണ്ണം നരേശ്വരാ!

20


73. ശകുന്തളയുടെ ഗാന്ധർവ്വവിവാഹം

[തിരുത്തുക]

ശകുന്തളയുടെ ജനനകഥ മനസ്സിലാക്കിയ ദുഷ്യന്തൻ അവളോടു പ്രണയപ്രാർത്ഥന നടത്തുന്നു. കണ്വൻ വന്നതിനുശേഷം അതിനെപ്പറ്റി ആലോചിക്കാമെന്നു ശകുന്തള മറുപടി പറയുന്നു. ഗാന്ധർവ്വവിധിപ്രകാരമുള്ള വിവാഹം ശാസൂസമ്മതമാണെന്നു ബോദ്ധ്യപ്പെടുത്തി ദുഷ്യന്തൻ ആ മുനി കന്യകയെ സ്വീകരിക്കുന്നു. കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോകൻ ആളെ അയയ്ക്കാമെന്നു പറഞ്ഞു് ദുഷ്യന്തൻ മടങ്ങിപ്പോകുന്നു. തിരികെ ആശ്രമത്തിലെത്തിയ കണ്വൻ ഈവക വിവരങ്ങളെല്ലാം മനസ്സിലാക്കി ശകുന്തളയെ അനുമോദിക്കുന്നു. ദുഷ്യന്തൻ പറഞ്ഞു

കല്യാണീ, നീ രാജപുത്രിയല്ലോ ചൊന്നതു നോക്കിയാൽ എൻ ഭാര്യയാകെ സുശ്രോണിയമ്പിൽ ചൊല്കെന്തുവേണ്ടു ഞാൻ?

[ 302 ]

പൊന്മാല നല്ല വസൂങ്ങൾ നന്മയിൽ പട്ടണങ്ങളിൽ
നിർമ്മിച്ചവകളായുള്ള പൊന്മണികുണ്ഡലങ്ങളും 2

നിനക്കു നല്കിടുന്നേൻ ഞാൻ നിഷ്കാദിയജനിങ്ങളും
രാജ്യമെല്ലാം നിനക്കേകാം പൂജ്യേ, നീ ഭാര്യയാക മേ. 3

ഭീരു, ഗാന്ധർവ്വമാകുന്ന വിവാഹം ചെയ്ക സുന്ദരി!
വിവാഹങ്ങളിൽവെച്ചേറ്റം മുഖ്യം ഗാന്ധർവ്വമാണുപോൽ. 4

ശകുന്തള പറഞ്ഞു
ഫലം കൊണ്ടുവരാനച്ഛനാശ്രമം വിട്ടിറങ്ങിനാൻ
മുഹൂർത്തം കാക്കുകദ്ദേഹമെന്നെയങ്ങയ്ക്കു നല്കിടും. 5

ദുഷ്യന്തൻ പറഞ്ഞു
വരാംഗി, നീയെന്നെയംഗീകരിപ്പാനാഗ്രഹിപ്പൂ ഞാൻ
നിനക്കുവേണ്ടി നില്ക്കുന്നേൻ നിന്നിലാണെന്മനസ്സെടോ. 6

ആത്മാവിൻ ബന്ധുവാത്മാവാ, ണാത്മാവാത്മാവിനാശ്രയം,
ആത്മാവിനാലേ ധർമ്മത്താലാത്മദാനം കഴിക്ക നീ. 7

ധർ‍മ്മശാസൂ വിവാഹങ്ങൾ ചുരുക്കിച്ചൊൽവതെട്ടുതാൻ:
ബ്രാഹ്മം ദൈവം പിന്നെയാർഷം പ്രജാപത്യാഖ്യമാസുരം 8

ഗാന്ധർവ്വവും രാക്ഷസം പിന്നെപ്പൈശാചംതന്നെയഷ്ടമം.
ക്രമാലിവകൾ ധർമ്മ്യങ്ങളെന്നാൻ സ്വായം ഭൂവൻ മനു 9

ആദ്യത്തെ നാലും മുഖ്യങ്ങളത്രേ വിപ്രർക്കതോർക്ക നീ.
മുറയ്ക്കാറും ക്ഷത്രിയർക്കും ധർമ്മ്യമാകുമനന്ദിതേ! 10

മന്നോർക്കാവാം രാക്ഷസവും വിൾശൂദ്രർക്കൊക്കുമാസുരം.
അഞ്ചിൽ മൂന്നും ധർമ്മമാകുമധർമ്മംതന്നെ രണ്ടിഹ 11

പൈശാചമാസുരം താനും ചെയ്തീടരുതൊരിക്കലും.
ഈ വിധിപ്പടി ചെയ്യണം ധർമ്മത്തിന്നിതുതാൻ ഗതി 12

ഗാന്ധർവ്വവും രാക്ഷസവും ധർമ്മ്യമെന്നോർക്കു മാഴ്കൊലാ;
വേവ്വേറെയും കലർത്തീട്ടും ചെയ്യാമില്ലിഹ സംശയം. 13

സകാമനാമെനിക്കെന്നാൽ നീ സകാമ വരാംഗനേ!
ഗാന്ധർവ്വമാം വിവാഹത്താൽ ഭാര്യയായീടവേണമേ. 14

ശകുന്തള പറഞ്ഞു
ധർമ്മമാർഗ്ഗമിതെന്നാലെന്നാത്മസ്വാതന്ത്ര്യമോർക്കിലും
പൗരവേന്ദ്ര, പ്രദാനത്തിൽ പാരം കേളെന്റെ നിശ്ചയം. 15

സത്യം ചെയ്യുക ഞാനിപ്പോൾ പ്രത്യേകം ചൊല്ലിടുന്നതിൽ
എന്നിലുണ്ടായ് വരും പുത്രൻ നിന്നനന്തരമൂഴിയിൽ 16

യുവരാജാവാകവേണം ചൊന്നേൻ മന്നവ, വാസ്തവം
ഏവം ചെയ്യാമെന്നുവെച്ചാലാവാം നമ്മൾക്കു സംഗമം. 17

[ 303 ]

വൈശമ്പായനൻ പറഞ്ഞു
ഏവമാവാമെന്നു ചൊന്നാൻ ഭൂവിൻ നാഥനസംശയം:
“നിന്നെയെൻ നഗരത്തേക്കു നയിപ്പേൻ ഞാൻ ശുചിസ്മിതേ!

ആ സ്ഥാനത്തിനർഹയാം നീ സത്യം ചൊല്ലുന്നു ഞാനെടോ.”
ഏവം നല്ലനടപ്പുള്ളോളിവളോടോതിവെച്ചുടൻ 19

രാജർഷി കൈപിടിച്ചിട്ടായവളൊന്നിച്ചു മേവിനാൻ.
അവളേ വിശ്വസിപ്പിച്ചു പോയാൻ വീണ്ടും പറഞ്ഞുടൻ. 20

ദുഷ്യന്തൻ പറഞ്ഞു
ചതുരംഗപ്പടയെ ഞാൻ നിനക്കായിട്ടയയ്ക്കുവൻ;
അവ്വണ്ണം നിന്നെയെൻ ഗേഹമാനയിപ്പേൻ ശുചിസ്മിതേ! 21

വൈശമ്പായനൻ പറഞ്ഞു
എന്നായവളൊടോതീട്ടാ മന്നവൻ ജനമേജയ!
മനസ്സിൽ കാശ്യപനെയും നിനച്ചുംകൊണ്ടു പോയിനാൻ: 22

'തപസ്വിയാമാ മുനീന്ദ്രനിതു കേട്ടെന്തു ചെയ്യുമോ?'
പരമമ്മിട്ടോർത്തുകൊണ്ടേ പുരം പൂകീടിനാൻ നൃപൻ. 23

മുഹൂർത്തംമുൻപവൻ പോകേ കണ്വനാശ്രമമെത്തിനാൻ
നാണിച്ചച്ഛന്റെ മുൻപിട്ടു ചെന്നീലപ്പോൾ ശകുന്തള. 24

ദിവ്യജ്ഞാനി തപസ്സേറും കണ്വനായവളോടുടൻ
സകലം ദിവ്യചഷുസ്സാൽ കണ്ടു നന്ദിച്ചു ചൊല്ലിനാൻ. 25

കണ്വൻ പറഞ്ഞു
നീയെന്നെയാദരിക്കാതെ ഭദ്രേ, ഗൂഢം പുമാനുമായ്
ചെയ്ത സംസർഗ്ഗമിന്നേതും ധർമ്മം തെറ്റിയതല്ലെടോ. 26

ക്ഷത്രിയന്നിങ്ങു ഗാന്ധർവ്വവിവാഹം ബഹുമുഖ്യമാം
കാമിപ്പോനായ്ക്കാമമുള്ളോൾക്കമന്ത്രം* ഗൂഢസംഗമം. 27

ധർമ്മശാലി മഹാനല്ലോ ദുഷ്യന്തൻ പുരുഷർഷഭൻ
നന്ദിയുള്ളാപ്പതിയിൽ നീ ചേർന്നിതല്ലോ ശകുന്തളേ! 28

പാർത്തട്ടിൽ യോഗ്യനായുണ്ടാം ശക്തൻ പുത്രൻ നിനക്കെടോ
ആഴി ചൂഴുമൊരീയൂഴി വാഴുമാ വീരനന്ദനൻ. 29

ചക്രവർത്തിപദം പൂണ്ടു ചക്രം വർത്തിക്കുമായവൻ
ഒരേടവും കേടു തട്ടാതൊരുമാതിരി വീര്യവാൻ. 30

പിന്നെക്കാൽ കഴുകിച്ചെന്നു ചൊന്നാളാ മുനിയോടവൾ
ഫലഭാരം താഴെവെച്ചു വിശ്രമിച്ചങ്ങിരിക്കവേ. 31

ശകുന്തള പറഞ്ഞു
വരിച്ചു ദുഷ്യന്തനൃ‌പവരനേ വരനായി ഞാൻ
മന്ത്രിമാരൊക്കുമവനിൽ പ്രസാദം ചെയ്തിടേണമേ! 32

[ 304 ]
കണ്വൻ പറഞ്ഞു

നിനക്കുവേണ്ടിയവനിൽ ഞാനൊട്ടേറെ പ്രസന്നനാം
അഭിഷ്ടവരമെന്നോടു ശുഭേ, വാങ്ങീടുകിന്നു നീ. 33

വൈശമ്പായനൻ പറഞ്ഞു
വരം വാങ്ങിച്ചു ദുഷ്യന്തസുഖത്തിനു ശകുന്ത
ധർമ്മഷ്ഠഭാവവും രാജ്യസ്ഥൈര്യവും പൗരവർക്കഹോ! 34

   ====74.ശകുന്തളാസ്വീകാരം====

ശകുന്തളയ്ക്ക് ഒരു പുത്രൻ ജനിക്കുന്നു. കുട്ടിയുട സാമർത്ഥ്യംകണ്ട ആശ്രമവാസികൾ അവനു സർവ്വദമനൻ എന്നു പേരിട്ടു. യൗവരാജ്യാഭിഷേകത്തിനു പ്രായമായി എന്നു കണ്ടപ്പോൾ കണ്വൻ പുത്രനോടുകൂടി ശകുന്തളയെ ഭർത്തൃഗൃഹത്തിലേക്കയയ്ക്കുന്നു. ആദ്യം രാജാവു് ആ കണ്വപുത്രിയെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു. ദുഷ്യന്തനും ശകുന്തളയുമായുള്ള സംവാദം. ഒടുവിൽ രാജാവു ശകുന്തളയെ സ്വീകരിക്കുകും ശകുന്തളാപുത്രനെ യുവരാജാവായി അഭിഷേചിക്കുകയും ചെയ്യുന്നു. ആ രാജാവിനു ഭരതൻ എന്ന പേരുണ്ടായതു്. ഭാരതവംശം


വൈശമ്പായനൻ പറഞ്ഞു
ശകുന്തളയൊടാസ്സത്യം ദുഷ്യന്തൻ ചെയ്തു പോകവ
ഗർഭം തികഞ്ഞു പെറ്റാളാത്തന്വി വീരകുമാരനെ. 1

മുപ്പാരിലും പുകഴ്ന്നോനായ് ദീപ്തവഹ്നിപ്രതാപനായ്
രൂപൗദാര്യഗുണം കൂടും ദുഷ്യന്താത്മജനെ പ്രഭോ! 2

ജാതകർമ്മാദിവിധികൾ കണ്വൻ പുണ്യമെഴും മുനി
വിധിയാംവണ്ണമേ ചെയ്താനാദ്ധീമാന്റെ വളർച്ചയിൽ. 3

വെളുത്തു കൂർത്ത പല്ലുള്ളോൻ സിംഹതുല്യദൃഢാംഗവാൻ
കൈചക്രരേഖയും കട്ടിത്തലയും കെല്പുമുള്ളവൻ 4

കുമാരൻ ദേവപുത്രാഭൻ ക്രമാൽ വേഗം വളർന്നുതേ.
ബാലനാറു വയസ്സായ കാലം കണ്വാശ്രമസ്ഥലേ 5

സിംഹം വ്യാഘ്രം പന്നി പോത്തു ഗജമെന്നീ മൃഗങ്ങളെ
പിടിച്ചാശ്രമവൃക്ഷത്തിൽ ബന്ധിച്ചു ബലവാനവൻ 6

കയറിട്ടുമിണക്കീട്ടും കളിച്ചോടിനടന്നുതേ.
അന്നായിവന്നു പേരിട്ടു കണ്വാശ്രമനിവാസികൾ 7

ആവട്ടേ സർവ്വദമനനേവർക്കും ദമകൃത്തിവൻ*
ഈമട്ടു സർവ്വദമനനാമം നേടീ കുമാരകൻ 8

വിക്രമം ബലമോജസ്സെന്നീഗ്ഗുണങ്ങൾ തികഞ്ഞവൻ.
അവനെപ്പാർത്തുമാക്കണ്വനവന്റെ തൊഴിൽ പാർത്തുമേ 9

യൗവരാജ്യത്തിനായെന്നാശ്ശകുന്തളയൊടോതിനാൻ.
തൽബലം കാൺകയാൽ കണ്വൻ കല്പിച്ചൂ ശിഷ്യരോടുടൻ. 10

[ 305 ]

കണ്വൻ പറഞ്ഞു
സുകൃതത്തിൻ ചിഹ്നമുള്ളീശ്ശകുന്തളയെയിന്നുടൻ
സ്ത്രീകൾക്കു ബന്ധുഗേഹത്തിലാകാ പാർപ്പു പെരുത്തു നാൾ
കീർത്തിചാരിത്രധർമ്മഘ്നമത്രേ കൊണ്ടാക്കുവിൻ ക്ഷണം. 12

വൈശമ്പായനൻ പറഞ്ഞു
അവ്വണ്ണമെന്നാശ്ശിഷ്യന്മാരേവരും പുത്രനൊത്തഹോ!
ശകുന്തളയെ മുൻപാക്കി ഹസ്തിനാപുരി പൂകിനാർ. 13

ദേവപുത്രാഭനായ് പത്മനേത്രനാം പുത്രനൊത്തുടൻ
ആശ്രമ വിട്ടു ദുഷ്യന്തപാർശ്വം പുക്കിതു സുന്ദരി. 14

രാജാവിൻമുൻപിൽ മുൻകൂട്ടിയറിയിച്ചു കരേറിനാർ
ബാലസൂര്യാഭനായുള്ള ബാലനോടിടചേർന്നവൾ. 15

യാത്ര ചൊല്ലീട്ടാശ്രമത്തെയ്ക്കെത്തിനാരവരേവരും
മുറയ്ക്കു പൂജചെയ്തിട്ടങ്ങുരച്ചിതു ശകുന്തള. 16
                                                                                                                                                                        
ശകുന്തള പറഞ്ഞു
രാജൻ, ചെയ്കീപുത്രനങ്ങു യൗവരാജ്യാഭിഷേചനം
ദേവതുല്യൻ ഭവാനെന്നിലുണ്ടായ മകനാണിവൻ. 17
                                                                                                                                                                                                                                                                                                                          
മുൻ കരാർപോലെ ചെയ്താലുമിവനിൽ പുരുഷോത്തമ!
കണ്വാശ്രമത്തിങ്കൽവെച്ചിട്ടന്നെന്നോടുള്ള സംഗമേ 18

ചൊല്ലിവെച്ച കരാറങ്ങുന്നുള്ളിലോർക്കു മഹാമതേ!
വൈശമ്പായനൻ പറഞ്ഞു
ആ രാജാവവൾ ചൊല്ലും വാക്കേവം കേട്ടോർത്തുവെങ്കിലും 19

ചൊന്നാ"നെനിക്കോർമ്മയില്ല നീയേതോ ദുഷ്ടതാപസി.
ധർമ്മകാമാർത്ഥസംബന്ധമോർമ്മയില്ലിങ്ങു നീയുമായ് 20

പോകയോ നിൽക്കയോയെന്തു മോഹമായതു ചെയ്ക നീ.”
ഏവം ചൊന്നപ്പൊൾ നാണിച്ചു പാവമാമാത്തപസ്വിനി 21

കേണു മോഹിച്ചു ദു:ഖത്താൽ തൂണുപോലങ്ങു നിന്നുപോയ്.
ചൊടിച്ചു കൺചുവന്നിട്ടു ചൊടി വീണ്ടും വിറച്ചവൾ 22

കടക്കൺ ചാച്ചരചനെച്ചുടുമാമ്മാറു നോക്കിനാൾ.
ആകാശത്തെ മറച്ചിട്ടുമാകുലം മന്യുവാർന്നുമേ 23

തപസ്സംഭൃതമാം* തേജസ്സവളപ്പോളടക്കിനാൾ.
മുഹൂർത്തം ധ്യാനമായ് നിന്നിട്ടഹോ! ദു:ഖച്ചൊടിപ്പെടും 24

ഭർത്താവിനെപ്പാർത്തു പാരം ക്രുദ്ധയായവളോതിനാൾ.
ശകുന്തള പറഞ്ഞു
അറി‍ഞ്ഞുംകൊണ്ടുമെന്തേവമരുൾചെയ്യുന്നു ഭൂപതേ! 25

അറിയില്ലെന്നുറപ്പിച്ചു വെറും നാടന്റെ മാതിരി?

[ 306 ]

സത്യാസത്യങ്ങളിഹ നിൻ ചിത്തംതന്നെയറിഞ്ഞിടും; 26

ശുഭം ചൊൽ സാക്ഷിധർമ്മത്താൽ, ചെയ്യൊല്ലാത്മാവമാനനം
അന്യമട്ടെഴുമാത്മാവിന്നന്യഥാത്വം കൊടുപ്പവൻ 27

കള്ളനെപ്പോലാത്മഹാരിയവൻ ചെയ്യാത്തതേതഘം?
ഞാനേകയെന്നോ കരുതുന്നു നീ ഹൃൽ-
സ്ഥാനേ പുരാണൻ മുനിയുണ്ടിരിപ്പൂ:
കാണുന്നു നിൻപാപമവൻ, പരൻതാൻ
 കാണിച്ചിലേ നീ പിഴ ചെയ്തിടുന്നൂ 28

ദുരിതം ചെയ്തെന്നെയാരുമറിയില്ലെന്നു വെയ്ക്കയോ?
സത്യം ദേവകൾ കണ്ടീടും ഹൃത്തിൽ വാഴും പുമാനുമേ. 29

ആദിത്യനും ചന്ദ്രനുമഗ്നി വായു-
വാകാശഭൂവാരിമനോയമന്മാർ
അവ്വണ്ണമേ രാപ്പകൽ സന്ധ്യ രണ്ടു-
മദ്ധർമ്മവും കാണ്മു നരന്റ വൃത്തം. 30

ഉള്ളിൽ വാഴും കർമ്മസാക്ഷി ക്ഷേത്രജ്ഞൻ തുഷ്ടനാവുകിൽ
വൈവസ്വതൻ യമനവന്നുള്ള പാപം കെടുക്കുമേ. 31

ദുഷ്ടനാരന്തരാത്മാ'വിൻ തുഷ്ടി നേടാതിരിപ്പവൻ
ആപ്പാപിക്കുള്ള പാപത്തിന്നേകം നരകമന്തകൻ. 32

ആത്മാവിനെച്ചതിച്ചാരാണന്യഥാത്വം നടിപ്പവൻ
ആത്മദ്രോഹിയവനെന്നും നന്മ ദേവകൾ നല്കിടാ. 33

സ്വയം വന്നവളെന്നെന്നെ നിന്നിക്കായ്ക പതിവ്രത
ആദരിക്കത്തക്കവളീ സ്വയമേ വന്ന ഭാര്യ ഞാൻ. 34

എന്തെന്നെ നാടനെപ്പോലെ നിന്ദിക്കുന്നൂ സദസ്സിൽ നീ?
ശൂന്യരോദനമോ ഞാൻ ചെയ് വതു നീ കേൾപ്പതില്ലയോ? 35

യാചിച്ചു ചൊല്ലുമീയെന്റെ വാക്കു നീ ചെയ്തിടായ്കിലോ
ദുഷ്യന്ത,നിന്റെ മൂർദ്ധാവു നൂറായ് പൊട്ടിത്തെറിക്കുമേ. 36

ഭർത്താവു ഭാര്യയിൽച്ചേർന്നാൽ ജനിച്ചീടുന്നൂതാനുടൻ
ജായയ്ക്കുതാണു ജായാത്വമെന്നത്രേ വൈദികാശയം. 37

വേദജ്ഞനാം പുരുഷനു ജനിച്ചീടുന്നപത്യമോ
സന്താനത്താൽ കയറ്റുന്നൂ മുൻ മരിച്ച പിതൃക്കളെ. 38

സുതൻ പുമാഖ്യനരകാൽ ത്രാണംചെയ്യും പിതാവിനെ
അതിനാൽ പുത്രനെന്നോതീ സ്വയംഭൂവവനെ സ്വയം. 39

പുത്രനാൽ നേടുമേ ലോകം പുത്രനാൽ ശാശ്വതം ഫലം

[ 307 ]

പൗത്രന്റെ പുത്രനെക്കൊണ്ടും മോദിപ്പൂ പ്രപിതാമഹർ. 40

അവൾ ഭാര്യ ഗൃഹേ ദക്ഷയവൾ ഭാര്യ സുതാന്വിത.
അവൾ ഭാര്യ പതിപ്രാണയവൾ ഭാര്യ പതിവ്രത. 41

ഭാര്യയർദ്ധം മനുഷ്യന്നു ഭാര്യയുത്തമനാം സഖി
ത്രിവർഗ്ഗമൂലവും ഭാര്യ ഭാര്യ സൽഗതിമൂലവും. 42

ഭാര്യയുള്ളോർ ക്രിയാവാന്മാർ ഭാര്യയുള്ളോർ ഗൃഹസ്ഥരും
ഭാര്യയുള്ളോർക്കുതാൻ സൗഖ്യം ഭാര്യയുള്ളോർക്കു ലക്ഷ്മിയും. 43

വിവിക്തത്തിൽസ്സഖികളീ പ്രിയം ചൊല്ലുന്ന ഭാര്യമാർ
പിതൃക്കൾ ധർമ്മകാര്യത്തിലാർത്തനാകുമ്പൊളമ്മമാർ. 44

കാട്ടിൽ പോയാലുമാശ്വാസം മറ്റാർക്കു വഴിയാത്രയിൽ
വിശ്വാസ്യഭാര്യയുള്ളോൻ താനതിനാൽ ഭാര്യതാൻ ഗതി. 45

മരിച്ചു നരകേ താനേ പതിക്കും പതിയെ സ്വയം
സതീവ്രതമെഴും ഭാര്യ പിൻതുടർന്നീട്ടു കാത്തിടും. 46

ആദ്യം ചത്താൽ ഭാര്യ ഭർത്താവെത്തുവാൻ കാത്തിരിക്കുമേ
മുൻ മരിച്ചൊരു ഭർത്താവിൻ പിൻപുറം സാദ്ധ്വിയത്തുമേ. 47

അതുകാരണമിച്ഛിപ്പു പാണിഗ്രഹണമൂഴിപ!
ലോകദ്വയത്തിലും ഭാര്യ കൂടെ നില്പവളാകയാൽ. 48

താൻ ജനിപ്പിച്ചു താൻ തന്നെ പുത്രനെന്നോരുമേ ബുധർ
അതിനാലമ്മയെപ്പോലെ കാണ്മൂ പുത്രന്റെയമ്മയെ. 49

കണ്ണാടിയിൽ മുഖംപോലെ ഭാര്യയിൽ തന്റെ പുത്രനെ
അച്ഛൻ കണ്ടു സുഖിക്കുന്നൂ പുണ്യവാൻ വിണ്ണിലാംവിധം. 50

മനോദു:ഖത്തിലും വ്യാധിപീഡയിങ്കലുമേ നരർ
തൻഭാര്യയിൽ തൃപ്തികൊൾവൂ ദാഹിപ്പോർ നീരിലാംവിധം.

ഏറ്റം ചൊടിക്കിലും സ്ത്രീകൾക്കപ്രിയം ചെയ്യൊലാ നരൻ
രതിസന്തോഷധർമ്മങ്ങൾക്കവർ കാരണമാകയാൽ. 52


സ്ത്രീകളാത്മോത്ഭവത്തിന്നു പുണ്യക്ഷേത്രം സനാതനം
ഋഷികൾക്കും പ്രജാസൃഷ്ടി പെണ്ണില്ലാതെ നടക്കുമോ? 53


നിലത്തെപ്പൊടി മേല്പറ്റിയലഞ്ഞോടും കുമാരകൻ
അച്ഛനെപ്പുല്കമതിലും മെച്ചമായെന്തു ചൊല്ലുവാൻ? 54

താനേവം തനിയേ വന്നു താൽപര്യപ്പെടുമീ മകൻ
കടക്കണ്ണിട്ടു നോക്കുമ്പോൾ വെടിഞ്ഞീടുന്നതെന്തു നീ? 55

എടുക്കും തന്മുട്ടകളെയുടച്ചീടില്ലുറുമ്പുകൾ
ധർമ്മജ്ഞനാം ഭവാനെന്തേതാൻ ഭരിക്കാത്തു പുത്രനെ? 56


വസ്ത്രങ്ങൾ നാരിമാർ തണ്ണീരിവറ്റിൻ സ്പർശസൗഖ്യവും
ശിശു പുത്രൻ പുണർന്നീടും സ്പർശസൗഖ്യത്തിനൊത്തിടാ. 57

[ 308 ]

ദ്വിജൻ ദ്വിപദരിൽ ശ്രേഷ്ഠൻ പശു നാല്ക്കാലിജാതിയിൽ
ഗരീയസ്സിൽ ഗുരു ശ്രേഷ്ഠൻ സ്പർശപോരിൽ വരൻ മകൻ. 58


അഴകേറുമിവൻ നിന്നെപ്പുല്കിക്കൊള്ളട്ടെ നിന്മകൻ
പുത്രസ്പർശാൽ സുഖം മറ്റില്ലത്രേ സ്പർശസുഖങ്ങളിൽ. 59

മൂന്നു വർഷം കഴിഞ്ഞിട്ടു പിന്നെപ്പെറ്റേനരിന്ദമ!
നിന്നാർത്തീതീർക്കാനുള്ളോരീ മന്നവേന്ദ്രകുമാരനെ. 60

നൂറശ്വമേധം ചെയ്വോനി വീരനെന്നയി പൗരവ!
ഇവനെപ്പെറ്റനാൾ വാനിലശരീരോക്തി കേട്ടുതേ. 61

ഗ്രാമാന്തരം പോയി വന്നോരാ മാനുഷർ കിടാങ്ങളെ
മടി കേറ്റിശിരസ്സിങ്കൽ നാറ്റി ലാളിച്ചുകൊള്ളുമേ. 62

പുത്രർതൻ ജാതകർമ്മത്തിൽ വിപ്രരീ വേദമന്ത്രവും
ചൊല്ലിപ്പോരുന്നിതിവിടെയ്ക്കറിവില്ലാത്തതല്ലതും: 63

“അംഗാദംഗാൽ സംഭവിപ്പൂ ഹൃദയാൽ സംഭവിപ്പൂ നീ
ആത്മാവല്ലോ പുത്രനാം നീയിനി നൂറ്റാണ്ടു വാഴ്ക നീ. 64

എൻ ജീവനും നിന്നധീനം ദീർഗ്ഘസന്താനവും പരം
എന്നാലെൻ പുത്ര, ജീവിച്ച സുഖം നൂറ്റാണ്ടു വാഴ്ക നീ.” 65

നിന്നംഗാലിവനുണ്ടായീ പുരുഷാൽ പുരുഷൻ പരൻ
സരസ്സിങ്കൽ ഛായപോലെ നോക്കിക്കാണ്കീക്കുമാരനെ. 66

ഗാർഹപത്യാലാഹവനീയാഗ്നീയുണ്ടായവണ്ണമേ
നിന്നിൽനിന്നിവനുണ്ടായി നീ താൻ രണ്ടായി നില്പവൻ. 67

നായാട്ടിങ്കൽ മൃഗത്തിൻപിൻപായസാൽ പാഞ്ഞണഞ്ഞനാൾ
അച്ഛന്റെയാശ്രമത്തിങ്കൽവെച്ചെന്നേ വേട്ടു നീ നൃപ! 68

കേളുർവ്വശീ പൂർവ്വചിത്തി സഹജന്യാഖ്യ മേനക
ഘൃതാചി വിശ്വാചിയെന്നീയപ്സരസ്ത്രീകൾ മുഖ്യമാർ. 69

ബ്രഹ്മയോനിയിതില്പെട്ടോരപ്സരോമണി മേനക
വിശ്വാമിത്രാൽ ജനിപ്പിച്ചൂ വിണ്ണിൽനിന്നിങ്ങു വന്നു മാം. 70

ആയെന്നെ ഹിമവൽപ്രസ്ഥത്തിങ്കൽ പെറ്റിട്ടു മേനക
കൈവിട്ടുപോന്നാളന്യന്റെ പുത്രിയെദ്ധൂർത്തതൻവിധം. 71

ഹന്ത!ഞാൻ പൂർവ്വജന്മത്തിലെന്തോ ചെയ്തിതു ദു‍ഷ്കതം.
ബാല്യേ ബന്ധുക്കൾ കൈവിട്ടുവല്ലോ നീയന്നുമിങ്ങനെ.72

അങ്ങുന്നുപേക്ഷിച്ചൊരു ഞാനങ്ങു പോകാം നിജാശ്രമം
എന്നാലങ്ങീ സ്വന്തപുത്രബാലനെക്കൈവിടൊല്ലെടോ. 73
ദുഷ്യന്തൻ പറ‌ഞ്ഞു
അറിയുന്നില്ല ഞാൻ നിന്നിൽ പുത്രോൽപത്തി ശകുന്തളേ!
അസത്യം പറയും സ്രീകളാരിതിൽ ശ്രദ്ധവെച്ചിടു? 74

വ്യഭിചാരിണി നിന്നമ്മ കൃപയില്ലാത്ത മേനക

[ 309 ]

ഹിമവന്മലമേൽ നിന്നെ നിർമ്മാല്യംപോലെ വിട്ടവൾ 75

നിന്നച്ഛനും നിർദ്ദയൻതാൻ ക്ഷത്രിയാന്വയനാണവൻ
വിശ്വാമിത്രൻ ബ്രാഹ്മണത്വം കാമിക്കും കാമമോഹിതൻ. 75

മേനകാ‍ദേവി നിന്നമ്മ പിതാവോ മുനിസത്തമൻ
അവർക്കപത്യം നീയെന്തെ പുംശ്ചലിപ്പടിയോതുവാൻ? 77

ചെവി കേളാതൊരീ വാക്യം ചൊല്ലുവാൻ നാണമില്ലയോ?
വിശേഷിച്ചെന്റെ മുൻപാകെ, ദുഷ്ടതാപസി, പോക നീ. 78

ആ മഹർഷിശ്രേഷ്ഠനെ,ങ്ങെങ്ങപ്സരോമണി മേനക?
നീയെങ്ങഹോ! കൃപണയാം താപസീവേഷധാരണീ? 79
മുതിർച്ചയുള്ള നിൻ പുത്രൻ ബാലകൻ ബലവാനിവൻ
അല്പകാലംകൊണ്ടു സാലസ്തംഭംപോലെ വളർന്നിതോ? 80

നികൃഷ്ടമത്രേ നിൻ ജന്മം ചൊൽവതും പുംശ്ചലിപ്പടി
യദൃച്ഛയാ പിറന്നേക്കാം കാമത്താൽ മേനകയ്ക്കു നീ. 81

എൻ പ്രത്യക്ഷത്തിലല്ലൊന്നും നീ ചൊല്ലുവതു താപസി!
നിന്നെ ഞാനറിയില്ലേതോ തോന്നുംപടി നടക്ക നീ. 82
ശകുന്തള പറഞ്ഞു
കടുകൊക്കുന്ന പഴുതും നൃപ,നീ കാണുമന്യനിൽ
കൂവളക്കായ്ക്കൊത്തതുംതാൻ തങ്കൽ കാണ്മീല കാണ്കിലും. 83

വാനോർവർഗ്ഗേ മേനകയാ വാനോർ മേനകയൊത്തവർ ണ
എൻ ജന്മമത്രേ ദുഷ്യന്ത്യ, നിൻ ജന്മത്തിലുമുത്തമം. 84

മന്നിൽ മന്നവ, നീ ചുറ്റും വിണ്ണിൽ ഞാൻ സഞ്ചരിക്കുമേ
നാം തമ്മിലന്തരം മേരുക്കുന്നും കടുകുമൊക്കുമേ. 85

ഇന്ദ്രവിത്തേശവരുണയക്ഷന്മാർകളുടേയുമേ
ഗൃഹങ്ങളിൽ സഞ്ചരിപ്പോൻ പ്രഭാവം കാണ്ക മേ നൃപ! 86

ചൊല്ലുള്ളതിനു സത്യംതാൻ ചൊല്ലാമനഘ, ഞാനതും
വൈരംകൊണ്ടല്ല ദൃഷ്ടാന്തം ചേരാനാണേ പൊറുക്കണേ! 87

വിരൂപനും ദർപ്പണത്തിൽ സ്വരൂപം നേക്കിടുംവരെ
അന്യനെക്കാൾ സുന്ദരൻ താനെന്നുറപ്പായ് നിനയ്ക്കുമേ. 88

മുകരത്തിൽ തന്മുഖത്തിൻ വികൃതസ്ഥിതി കാണ്കിലോ
തിരിച്ചറിഞ്ഞിടും താനും പരനും തമ്മിലന്തരം. 89

അതിസുന്ദരനാരേയുമതിൽ നിന്ദിക്കയില്ലിഹ
അതിവായാടി മറ്റുള്ളോർക്കതിയായ് കുറവോതിടും. 90

മൂർഖനന്യൻ പറഞ്ഞീടും ശുഭാശുഭവചസ്സിലെ
അശുഭംതാൻ ഗ്രഹിച്ചീടും പുരീഷം പന്നിപോലഹോ! 91

[ 310 ]

ശുഭം ഗ്രഹിക്കും ഹംസം പാൽ നീരിൽനിന്നെന്നവണ്ണമേ. 92

നല്ലോർ പരാപവാദത്തിലല്ലൽ തേടുംപ്രകാരമേ
പരാപവാദക്രിയയിൽ പരിതോഷിച്ചിടും ഖലർ. 93

സത്തുക്കൾ വൃദ്ധരെക്കുപ്പിച്ചിത്തതൃഷ്ടിപെടുംപടി
സജ്ജനാക്രോശനം ചെയ്തുർജ്ജനം പ്രീതി തേടിടും. 94

സുഖം വാഴ്പോരദോഷജ്ഞർ മൂർഖരോ ദോഷദർശികൾ
സത്തുക്കൾക്കു വെറുപ്പുള്ള വൃത്തിയുള്ളവർ ദുർജ്ജനം. 95

ഇതിലും ചിത്രമായ് ലോകമതലില്ലിനിയൊന്നുമേ
ദുർജ്ജനന്താനെന്നു ചൊല്ലും ദുർജ്ജനം സജ്ജനത്തിനെ. 96

ക്രുദ്ധസർപ്പം പോലെയുള്ള സത്യധർമ്മവിഹീനനെ
അനാസ്തികന്നം ഭയമാണാസ്തികന്നോതിടേണമോ? 97

താനേതാനൊത്ത മകനെയുണ്ടാക്കി നിരസിക്കുകിൽ
ശ്രീ നശിപ്പിച്ചിടും വാനോ,രവന്നു ഗതിയില്ല മേൽ. 98

പിതൃക്കൾ കലവംശത്തിൻ സ്ഥിതിയെന്നോതി പുത്രനെ
അതിനാൽ ധർമ്മവിത്താകും പുത്രനെസ്സന്ത്യജിക്കൊലാ. 99

മനു ചൊല്ലീ സ്വപത്നീജൻ ലബ്ലൻക്രീതൻവളർത്തവൻ
ഉപനീതൻ പരോൽപന്നനെന്നഞ്ചുവിധമാം സുതർ. 100

ധർമ്മം കീർത്തീ മനസ്സിന്നു സന്തോഷമിവ ചെയ്വവർ
പുത്രന്മാർ നരകാൽ കേറ്റും ധർമ്മപ്ലവർ പിതൃക്കളെ. 101

ഹന്ത! നീ നൃപശാർദ്ദൂല, സന്ത്യജിക്കൊല്ല പുത്രനെ
തന്നെയും സത്യധർമ്മങ്ങൾതന്നെയും പാർത്തു ഭൂപത! 02

ക്ഷിതീന്ദ്രസിംഹൻ നീയേവം ചതിയേതും തുടങ്ങൊലാ.
കിണർ നൂറിൽ കുളം മെച്ചം നൂറിൽ പരം ക്രതു 103

ക്രതു നൂറിൽ സുതൻ മെച്ചം സത്യം സുതശതത്തിലും.
അശ്വമേധസഹസ്രത്തെ സത്യത്തോടൊത്തു തൂക്കിപോൽ 104

പത്തുനൂറശ്വമേധത്തെക്കാളുമേ സത്യമുത്തമം.
എല്ലാ വേദങ്ങളും ചൊല്ലുകെല്ലാത്തീർത്ഥവുമാടുക 105

സത്യം പറകയും രാജൻ, സമമോ സമമല്ലയോ?
സത്യതുല്യം ധർമ്മമില്ല സത്യം പോലില്ലൊരെണ്ണവും 106

അനൃതം പോലുഗ്രമായിട്ടിനി മറ്റൊന്നുമില്ലിഹ.
സത്യമത്രേ പരം ബ്രഹ്മ സത്യം സമയമാം പരം 107

സമയം കൈവിടൊല്ലേ നീ സംഗതം സത്യമാകേ തേ.

[ 311 ]

അസത്യം ചൊല്ലി നീയേവം ശ്രദ്ധ കൈവിട്ടിരിക്കിലോ 108

ഞാനിതാ ഹന്ത!പോകുന്നേൻ നിന്നോടേ വേണ്ട സംഗമം.
ദുഷ്യന്ത, നീയൊഴിഞ്ഞാലുമുച്ചാദ്രിമുടി ചൂടിയും 109

ആഴി ചുറ്റിയുമുള്ളോരീയൂഴി കാത്തീടുമെന്മകൻ.
വൈശമ്പായനൻ പറഞ്ഞു
നരേന്ദ്രനോടേവമോതിപ്പുറപ്പെട്ടു ശകുന്തള 110

അപ്പോൾ ദുഷ്യന്തനോടുണ്ടായ ശരീരോക്തയംബരേ.
ഋത്വിൿപുരോഹിതാചാര്യമന്ത്രിമദ്ധ്യത്തിൽവെച്ചഹോ! 111

“ഉലയാണമ്മയച്ഛന്റെ മകൻതാൻ താൻ ജനിച്ചവൻ.
ഭരിക്ക മകനേ മാനിക്കുക ദുഷ്യന്ത, ഭാര്യയെ. 112

ബീജോത്ഭവൻ സുതൻ കാക്കും നരകാൽമനുജേശ്വര!
ഈഗ്ഗർഭാധാനകൃത്താം നീ സത്യം ചൊല്ലീ ശകുന്തള. 113

പെറുമേ പുത്രനെജ്ജായയവൻ രണ്ടാം നിജാംഗമാം
എന്നാൽ ഭരിക്ക ദുഷ്യന്ത,ശാകുന്തളകുമാരനെ. 114

ജീവിക്കും പുത്രനെ വിട്ടു ജീവിക്കുകതികഷ്ടമാം
ഭരിക്ക ശാകുന്തള നാം ദൗഷ്യന്തിയെ നരാധിപ! 115

പരമീ ഞങ്ങൾചൊല്ലാലേ ഭരിച്ചീടുക കാരണം
നരേന്ദ്ര,നിൻ പുത്രനിവൻ ഭരതാഭിധനായ്വരും.” 116

ഏവം ദേവോക്തി കേട്ടിട്ടാപ്പൗരവൻ നരനായകൻ
പുരോഹിതാമാത്യരോടു ഹൃഷ്ടനായ് ചൊല്ലിയിങ്ങനെ. 117

ദുഷ്യന്തൻ പറഞ്ഞു
കേൾക്കുവിൻ നിങ്ങളെല്ലാമീദ്ദേവദൂതന്റെ ഭാഷിതം
എനിക്കുമറിയാമെന്റെ സൂനുവാണിവനെന്നിഹ. 118

ഓതിക്കേൾക്കുമ്പൊഴേ ഞാനീസ്സുതനെ സ്വീകരിക്കിലോ

വൈശമ്പായനൻ പറഞ്ഞു
ദേവദൂതോക്തിയാലേവം ശുദ്ധി കാണിച്ച ശേഷമേ
പ്രഹൃഷ്ടനായ് നരപതി സുതനെ സ്വീകരിച്ചു തേ 120

പിന്നെ രാജാവു പുത്രന്നു പിതൃകർമ്മങ്ങളൊക്കെയും
കഴിപ്പിച്ചൂ മുദിതനായ് പുത്രവാത്സല്യമാർന്നവൻ. 121

ശിരസ്സിൽ നാറ്റി സ്നേഹത്തോടരചൻ പുല്കി പുത്രനെ
വിപ്രപൂജകൾ കൈക്കൊണ്ടു വന്ദിസ്തുതികൾ കേട്ടുമേ. 122

പുത്രസ്പർശസുഖം പൂണ്ടു തത്ര പാർത്ഥിവസത്തമൻ
ആബ്ഭാര്യയെയും ദുഷ്യന്തൻ മാനിച്ചൂ ധർമ്മമാംവിധം. 123

അവളോടോതി രാജാവൂ സ്വാന്തനത്തൊടുമിങ്ങനെ.

[ 312 ]

312ദുഷ്യന്തൻ പറഞ്ഞു
ഇന്നാട്ടാരറിയാതല്ലോ നിന്നോടെന്നുടെ സംഗമം 124

അതിനാലീവിധം നിന്റെ ശുദ്ധിക്കായ് ചെയ്തു ദേവീ, ഞാൻ.‌
നാട്ടാർക്കു ശങ്കയാം നിന്നിൽ സ്രീത്വാലെന്നുടെ സംഗമേ 125

പുത്രനോ രാജ്യമേകണമതാണേവം പരീക്ഷണം.
ചൊടിപ്പിച്ചപ്പോൾ നീയെന്നോടപ്രിയം ചൊന്നതൊക്കെയും

പൊറുത്തേൻ ഞാൻ വിശാലാക്ഷി, പ്രിയം മൂലം പ്രിയേ ശുഭ
വൈശമ്പായനൻ പറഞ്ഞു
ഏവം ദുഷ്യന്തരാജർഷിയോതീ മഹിഷിയോടുടൻ 127

വസ്രാന്നപാനാദികളാൽ സൽക്കരിച്ചിതു ഭാരത!
ദുഷ്യന്തരാജൻ പിന്നീടു ശകുന്തളകുമാരനെ 28

ഭാരതാഖ്യയോടും ചെയ്തു യൗവരാജ്യാഭിഷേചനം.
ആ മഹാത്മാവിനുള്ളോരു പുകളേറുന്ന ചക്രവും 129

 ദിവ്യഭാസ്വരമായ് ലോകം മുഴക്കി വിജയിച്ചു തേ.
അവൻ ജയിച്ചു നൃപരെക്കേവലം കീഴിലാക്കിനാൻ 130

ആചരിച്ചു സാധുധർമ്മം നേടീ പാരം യശസ്സുമേ.
ചക്രവർത്തിത്വമാർനാസ്സാർവ്വഭൗമൻ പ്രതാപവാൻ 131

നാനാ യജ്ഞങ്ങളും ചെയ്തു താനാദ്ദേവേന്ദനൊപ്പമേ.
കണ്വൻ യജിപ്പിച്ചു വേണ്ടും വണ്ണമേ ബഹുദക്ഷിണം 132

ശ്രീമാനവൻ ഗോവിതാതാഖ്യാശ്വമേധം നടത്തിനാൻ;
അതിൽ ഭരതനാക്കണ്വന്നായിരം പത്മമേകിനാൻ. 133

ഭരതൻമൂലമീവംശേ ഭാരതപ്പേർ പുകഴ്ന്നുതേ
മേലും കീഴുമെഴും ഭൂപർ ഭാരതന്മാർകളായിനാർ. 134

ഭരതന്റെ കുലത്തിങ്കൽ പരം ദേവസമാനരും
ബ്രഹ്മകല്പന്മാരുമുണ്ടായ് വൻപ്പെഴും രാജസത്തമർ. 135

ആ മന്നോർക്കു പെരുത്തുണ്ടു നാമധേയങ്ങളാകവേ
അതിൽവെച്ചു യഥായോഗ്യം പറയുന്നുണ്ടു ഭാരത! 136

സത്യാർജ്ജവപരന്മാരായ് വാനോർക്കൊക്കുന്ന യോഗ്യരെ.

====75.യയാത്യുപാഖ്യാനം-ആരംഭം====
ദക്ഷപ്രജാപതി, വൈവസത്വമനു എന്നിവരുടെ വംശപരമ്പര.നഹുഷപുത്രനായ യയാതി
വാർദ്ധക്യത്തിൽ പുത്രനായ പുരുവിൽനിന്നു് യൗവനം വാങ്ങി പിന്നെയും വളെരെക്കാലം
യുവാവായി കഴിഞ്ഞുകൂടിയ കഥ വൈശമ്പായനൻ സംക്ഷേപിച്ചു വിവരക്കുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
ദക്ഷപ്രജാപതിയതിൻവണ്ണം വൈവസ്വതൻ മനു
ഭരതൻ പൂരു കരുതാനജമീഢനിവർക്കുമേ 1

[ 313 ]

313
അവ്വണ്ണമേ യാദവകൗരവർക്കാബ് ഭാരതർക്കുമേ
ഉള്ള വംശം മഹാപുണ്യം പിന്നെ സ്വസ്തയനം പരം, 2

ധന്യം യശസ്യമായുഷ്യമത്രേ ചൊല്ലാമതിങ്ങു ഞാൻ.
വീര്യം കൊണ്ടുളവായ് വന്നു മഹർഷിസമവീര്യരായ് 3

പ്രാചീനബർഹിസ്സിന്നത്രേ പ്രാചേതസ്സുകൾ പത്തുപേർ
മുഖാഗ്നിയാൽ ദഹിപ്പിച്ചോർ മുന്നം പുണ്യജനാടവി. 4

പ്രാചേതസനവർക്കുണ്ടായ് ദക്ഷൻ, ദക്ഷനിന്നിഹ
പ്രജയെല്ലാമുത്ഭവിച്ചി, തവൻ ലോകപിതാമഹൻ. 5

പ്രാചേതസൻ ദക്ഷനൃഷി വീരപുത്രിസമാഗമാൽ
തനിക്കൊത്തായിരംപേരെജ്ജനിപ്പിച്ചിതു മക്കളെ 6

ഇത്ഥമോരായിരം ദക്ഷപുത്രരെപിന്നെ നാരദർ
മോഷമാർഗ്ഗം പഠിപ്പിച്ചു സാംഖ്യജ്ഞാനമനുത്തമാം. 7

പിന്നെ പ്രജാസൃഷ്ടികാമനായി ദക്ഷപ്രജാപതി
കന്യമാരെജ്ജനിപ്പിച്ചതിൻപരേ ജനമേജയ! 8

പത്തുപേരെദ്ധർമ്മനേകീ കശ്യപന്നായ് ത്രയോദശ
കാലം നടത്തുന്നവരെയിരുപത്തിയേഴു ചന്ദ്രനും. 9

പതിമൂന്നേ പത്നിമാരിൽ ദാക്ഷയണിയിലാദ്യയിൽ
ആദിത്യരെജ്ജനിപ്പിച്ചു മാരീചൻ കശ്യപൻ മുനി 10

ഇന്ദ്രാദിവീരരെപ്പിന്നെ വിവസ്വാനേയുമങ്ങനെ.
വിവസ്വാനുള്ള തനയൻ യമൻ വൈവസ്വതൻ പ്രഭു 11

മാർത്താണ്ഡനുണ്ടായ് തനയൻ ധീമാൻ മനു മഹാപ്രഭു
യമനുണ്ടായി പിന്നീടാ മനുവിന്നനുജൻ പ്രഭു 12

ധീമാനാ മനു ധർമ്മിഷ്ടനുവന്നുണ്ടായി വംശവും.
മാനവർക്കാ മനുഷകുലമാണെന്നേറ്റം പ്രസിദ്ധമാം 13

ബ്രഹ്മക്ഷത്രാദ്യർ മനുവിൽനിന്നുണ്ടായവർ മാനവർ
പിന്നെയുണ്ടായ് മഹാരാജ, ബ്രഹ്മക്ഷത്രർക്കു ചാർച്ചയും14

മാനവന്മാർ ബ്രാഹ്മണന്മാർ സാംഗവേദം ധരിച്ചുതേ
വേനൻ ധൃഷ്ണ നരിഷ്യന്തൻ നാഭാഗേക്ഷ്വാകുവെന്നവർ 15

കാരൂഷനഥ ശര്യാതിയെട്ടാമതിളയാം മകൾ.
പൃഷഘ്നൻ പിന്നെ നവമൻ ക്ഷത്രധർമ്മപരായണൻ 16

നാഭാഗാരിഷ്ടനെന്നേവം മനുവിന്മക്കൾ പത്തുപേർ.
മനുവിന്മക്കൾ വേറിട്ടുമുണ്ടായൻപതുപേരിഹ 17

തമ്മിൽ ഛിദ്രമൂലമവർ നശിച്ചാരെന്നു കേൾപ്പു ഞാൻ.

[ 314 ]

314
വിദ്വാൻ പുത്രുരസ്സുണ്ടായിളയിങ്കലൊരാത്മജൻ 18

അവൾതാനായിരുന്നുപോലെവന്നച്ഛനുമ്മയും.
സമുദ്രത്തിൽ പതിമ്മൂന്നാ ദ്വീപുകാത്തൂ പുരൂരവൻ 19

അമാനുഷങ്ങളാം സത്വജാലത്തോടൊത്തു കീർത്തിമാൻ.
പിണങ്ങീ വിപ്രരോടന്നാ വീരോന്മത്തൻ പുരൂരവൻ 20

ഹരിച്ചിതാക്രോശിച്ചീടും വിപ്രദ്രവ്യവുമായവൻ.
സനൽക്കുമാരനവനെ ബ്രഹ്മലോകാണഞ്ഞുടൻ 21

അനുദർശം ചെയ്തുവെന്നാലതും കൂട്ടാക്കിയില്ലവൻ
ചൊടിച്ച മുനിശാപത്താലുടനെ നഷ്ടനായവൻ 22

ലോഭത്തോടും ബലമദാൽബോധംകെട്ടാ നരാധിപൻ.
ഗന്ധർവ്വലോകമതിൽനിന്നുർവ്വശീസഖനാ പ്രഭു 23

ക്രിയയ്ക്കു മൂന്നഗ്നികളെയാനയിച്ചു യഥാവിധി.
ഐളന്നുണ്ടായാറു മക്കളായു ധീമാനമാവസു 24

ദൃഢായുസ്സു വനായുസ്സു ശതായുസ്സർവ്വശീസുതർ.
നഹുഷൻ വൃദ്ധശർമ്മാവങ്ങനേനയസ്സു ഗയൻ രജി 25

സ്വർഭാനുപുത്രീപുത്രന്മാരവരായുസ്സിനാത്മജർ.
ആയുസ്സതാഗ്ര്യൻ നഹുഷൻ ധീയുള്ളോൻ സത്യവിക്രമൻ 26

ചെമ്മേ കാത്തു മഹാരാജ്യം ധർമ്മത്താൽ പൃഥിവീപതേ !
പിതൃദേവർഷിവിപ്രന്മാർ ഗന്ധർവ്വോരഗ രാക്ഷസർ 27

ഇവെരെക്കാത്തു നഹുഷൻ ബ്രഹ്മക്ഷത്രാദിയൊത്തഹോ!
ദസ്യുജിത്താമവൻ വാങ്ങീ മുനിമാരോടുമേ കരം 28

പശുക്കളെപ്പോലെ പുറത്തേറ്റിച്ചു ഹന്ത! വീര്യവാൻ.
ഇന്ദ്രപട്ടം താനെടുത്തു കീഴിൽ വാഴിച്ചമർത്ത്യരെ 29

തേജസ്തപോവിക്രമങ്ങളോജസ്സിവ പെരുത്തവൻ.
യതീ യയാതി സംയാതി യായാതി യയതി ധ്രുവൻ 30

എന്നാറു മക്കളുണ്ടായി നഹുഷന്നിഷ്ടവാദികൾ.
യതി യോഗാഭ്യാസമൂലം ബ്രഹ്മത്വം നേടിനാൻ മുനി 31

യയാതി നാഹുഷൻ സമ്രാട്ടായി സത്യപരാക്രമൻ.
കാത്തൂ ഭ്രമണ്ഢലമവൻ ചെയ്തു പല മഖങ്ങളും 32

അതിഭക്തി കലർന്നെന്നും പിതൃദേവാർച്ചനാപരൻ
സ്വയം നാട്ടാർക്കേകി നന്മ യയാതിയപരാജിതൻ. 33

അവന്നു മക്കൾ വീരന്മാരെല്ലാഗ്ഗുണവുമുള്ളവർ
ദേവയാനിയിലും ജാതരായീ ശർമ്മിഷ്ഠയിങ്കലും. 34

[ 315 ]

315
ദേവയാനിയിലുണ്ടായീ യദു തുർവ്വസുവെന്നവർ
ദ്രുഹ്യുതാനനുതാൻ പൂരു ശർമ്മിഷ്ഠയിലുദിച്ചവർ. 35

അവനൊട്ടേറെ നൂറ്റാണ്ടു ധർമ്മത്താൽ കാത്തു ലോകരെ
സൗന്ദര്യം കളയും ഘോരജരയിൽപ്പെട്ടു നാഹുഷൻ 36

പേർത്തും ജരാതുരൻ ഭൂപൻ പുത്രരോടോതിനാനവൻ
യദുതുർവ്വുവാദ്രുഹ്യുവനുപൂരുക്കളോടഹ ! 37

"യൗവനംപൂണ്ടു കാമത്താൽ യുവതീജനമൊത്തു ഞാൻ
ക്രീഡിപ്പാനാഗ്രഹിക്കുന്നേൻ തുണച്ചീടുക പുത്രരേ!” 38


ദേവയാനീസുതൻ ചൊന്നനവനോടുടനഗ്രജൻ:
“എന്തു വേണ്ടു യൗവനം കൊണ്ടെന്തു ചെയ്യേണ്ടു ഞങ്ങൾ തേ.”
യയാതി ചൊല്ലിനാ"നെന്റെ ജരയങ്ങേറ്റുവാങ്ങണം
നിന്റെ യൗവനമേറ്റീ ഞാൻ ചരിപ്പേൻ വിഷയങ്ങളെ 40

ദീർഗ്ഘസത്രം ചെയ്തൊരെനിക്കുശനശ്ശാപമൂലമായ്
കാമസൗഖ്യം കുറഞ്ഞു ഞാൻ കാമം കേഴുന്നു മക്കളേ! 41

എൻ വാർദ്ധക്യം വാങ്ങിയൂഴി കാക്കൂ നിങ്ങളിൽവെച്ചൊരാൾ
യുവദേഹംപൂണ്ടു ഞാനോ കാമസൗഖ്യമിയന്നിടാം.” 42

അവന്റെ ജര വാങ്ങീലാ യദുതൊട്ടവരാരുമേ
അവനോടോതിനാൻ പൂരു കനീയാൻ സത്യവിക്രമൻ: 43

“രാജൻ പുതിയ മെയ്യാണ്ടു യൗവനം പൂണ്ടു വാഴുക
ജര വാങ്ങിച്ചു രാജ്യത്തെക്കാക്കാം നിൻ കല്പനയ്ക്കു ഞാൻ.” 44

എന്നോടോതിയപ്പോൾ രാജർഷി തൻ താപോവീര്യശക്തിയാൽ
മഹാത്മാവായ മഹനിൽ കയറ്റീ ജരയെപ്പരം. 45

പൂരുവിൻ പ്രായമേറ്റിട്ടു യൗവനം പൂണ്ടു പാർത്ഥിവൻ
യയാതിതൻ വയസ്സേറ്റു രാജ്യം പാലിച്ചു പൂരുവും. 46

പിന്നെയൊരായിരം വർഷമൊന്നുപോലെ യയാതിതാൻ
പാർത്ഥിവപ്രഭുശാർദ്ദൂ ലസമവിക്രമൻ 47

തൻ പത്നിമാരൊത്തു ചിരമൻപിൽ ക്രീഡിച്ചു സൗഖ്യമായ്;
വിശ്വാചിയൊത്തും ക്രീഡിച്ചൂവീരൻ ചൈത്രരഥേ വനേ. 48

എന്നിട്ടും കാമസംതൃപ്തി വന്നീലാ കീർത്തിമാനഹോ!
പരം പിന്നെ വിചാരിച്ചാ നരേന്ദ്രൻ പാടിയിങ്ങനെ: 49

“കാമം കാമോപഭോഗത്താൽ ശമിച്ചീടില്ലൊരിക്കലും
ഹവിസ്സിനാലഗ്നിപോലെ വീണ്ടും വർദ്ധിച്ചുവന്നിടും. 50

രത്നസമ്പൂർണ്ണയാം ഭൂമി സുവർണ്ണം പൈക്കൾ നാരികൾ
ഒരാൾക്കിതൊന്നും തൃപ്തിക്കില്ലെന്നോർത്താലേ ശമം വരൂ. 51

[ 316 ]


316
സർവ്വഭൂതത്തിലും ദോഷമൊട്ടും ചെയ്യാതിരിക്കണം
മനോവാക്കായ കർമ്മത്താലെന്നാലോ ബ്രഹ്മസിദ്ധിയാം. 52

കാമം ദ്വേഷത്തിനാകാതെ നമ്മെപ്പേടിച്ചിടാപ്പടി
ഇച്ഛാദ്വേഷഭയം വിട്ടുവെന്നാലോ ബ്രഹ്മസിദ്ധിയാം.” 53

എന്നു കണ്ടു മഹാപ്രാജ്ഞൻ കാമം നിസ്സാരമെന്നവൻ
അറിവാലുള്ളുറപ്പിച്ചു ജര പുത്രനൊടേറ്റുതാൻ. 54

യൗവനം പൂരുവിന്നേകിചെയ്തു രാജ്യാഭിഷേചനം
കാമത്താൽ തൃപ്തി കാണാതെ ചൊന്നാനവനൊടിങ്ങനെ. 55

യയാതി പറഞ്ഞു
നീയാണെന്നുടെ ദായദൻ നീയാണെൻ കലവർദ്ധനൻ
പൗരവം വംശമെന്നേവം പാരിൽ പുകൾ പരന്നിടും. 56

വൈശമ്പായനൻ പറഞ്ഞു
പിന്നെപ്പൂരുവിനായിട്ടു മന്നിടം നല്കി നാഹുഷൻ
ഭൃഗതുംഗം പുക്കു പുണ്യസ്ഥിതി പൂണ്ടു തപസ്സൊടും. 57

കാലം വളെരെ വാണിട്ടുകാലധർമ്മമണഞ്ഞുടൻ
വൃത്തി നിർത്തിബ്ഭാര്യമാരുമൊത്തുടൻ സ്വർഗ്ഗമെത്തിനാൻ.

====76.മൃതസഞ്ജീവനീമന്ത്രലാഭം====

ശുക്രന്റെ അടുക്കൽനിന്നു മൃതസഞ്ജീവിനിവിദ്യ കൈക്കലാക്കുന്നതിനുവേണ്ടി ദേവന്മാർ
കചനെ ശുക്രന്റെ അടുക്കലേക്കയയ്ക്കുന്നു. കചന്റെ ഗുരുശുശ്രൂഷണം. അസുരന്മാർ അസൂയ
കൊണ്ടു് ഒന്നിലധികംതവണ കചനെ വധിക്കുന്നു. ദേവയാനിയുടെ അപേക്ഷയനുസരിച്ചു്
ശുക്രൻ കചനെ പുനർജ്ജീവിപ്പിക്കുന്നു.പല ക്ലേശങ്ങളും അനുഭവിച്ചതിനുശേഷം, കചൻ
ശുക്രനിൽനിന്നു മൃതസഞ്ജീവിനിവിദ്യ കൈക്കലാക്കുന്നു.
<poem>

ജനമേജയൻ പറഞ്ഞു
പ്രജാപതിക്കു പത്താമൻ യയാതി മമ പൂർവ്വജൻ
അലഭ്യയാം ശുക്രമുനിപുത്രിയേ വേട്ടതെങ്ങനെ? 1

അതെനിക്കൊന്നു കേൾക്കേണം വിസ്തരിച്ചു മുഹാമുനേ!
ക്രമത്തിൽച്ചൊല്ക വംശത്തെപ്പരത്തും നൃപരെപ്പരം. 2

വൈശമ്പായനൻ പറഞ്ഞു
യയാതി ദേവരാജാഭനായിരുന്നിതവന്നഹോ!
ശുക്രനും വൃഷപർവ്വാവും മക്കളേ നല്കി മുന്നമേ. 3

നന്നായിനിപ്പറഞ്ഞീടാമെന്നാലോ ജനമേജയ!
യയാതിയാം നാഹുഷന്റെ ദേവയാനീസമാഗമം. 4

സുരർക്കുമസുരന്മാർക്കും പണ്ടുണ്ടായി പരസ്പരം

[ 317 ]

317
ഈ ലോകമെല്ലാമുൾക്കൊള്ളും ത്രൈലോക്യൈശ്വരമത്സരം.
രാജ്യാർത്ഥത്തിൽ ജയം കിട്ടാൻ ബൃഹസ്പതിയെ വാനവർ
ആചാരനാക്കിയവ്വണ്ണം ശുക്രനെദ്ദൈത്യവീരരും; 6

ആ ബ്രാഹ്മണരുമന്യോന്യമെപ്പോഴും മത്സരിപ്പവർ.
വാനോർ പോരിൽ കൊന്നു വിട്ട ദാനവന്മാർഗണങ്ങളെ 7

വീണ്ടും ജീവിപ്പിച്ചുകൊണ്ടാൻ കാവ്യൻ മന്ത്രബലത്തിനാൽ;
എഴുന്നേറ്റവർ പിന്നെയും പൊരുതീ സുരരോടുടൻ 8

എന്നാലസുരർ യുദ്ധത്തിൽക്കൊന്നാൽ പാരമമർത്ഥ്യരെ
ജീവിപ്പിച്ചീലുദാരാത്മാവായീടുന്ന ബൃഹസ്പതി. 9

ശുക്രന്നറിവെഴും സഞ്ജീവനമന്ത്രം ബൃഹസ്പതി
അറിയില്ലതുകൊണ്ടേറ്റം സുരന്മാർക്കു വിഷാദമായ്. 10

ആദ്ദേവന്മാർ കാവ്യനാകുമുശനസ്സിൽ ഭയത്തിനാൽ
ആചാര്യജ്യേഷ്ഠസുതനാം കചനോടേവമോതിനാർ. 11

ദേവന്മാർ പറഞ്ഞു
ഭജിക്കും ഞങ്ങളെയനുഭജിക്ക തുണ ചെയ്ക നീ.
ഏതോ മഹാതപസ്സുള്ളാ ബ്രാഹ്മണൻ ശുക്രനുള്ളതാം. 12

ആ മന്ത്രം കൈക്കലാക്കേണം ഭാഗം നല്കാം ഭവാനുമേ.
വൃഷപർവ്വസമീപത്തിൽ കാണുമാ ദ്വിജനെബ്ഭവാൻ 13

അങ്ങു കാപ്പൂ ദാനവരെ ഞങ്ങളെക്കാപ്പാതില്ലവൻ.
കവിയാമവനിൽ സേവ നന്നായ് ചെയ്വോൻ യുവാവു നീ.

അവനുള്ളിഷ്ടസുതയാം ദേവയാനിയെയും പരം
ആരാധിപ്പാൻ ഭവാൻ പോരുമാകാ മറ്റാർക്കുമേ ദൃഢം. 15

ശീലം സൗമ്യത ദാക്ഷിണ്യമചാരം ദമമാദിയാൽ
ദേവയാനി തെളിഞ്ഞാലങ്ങാ വിദ്യയെ ലഭിക്കുമേ. 16

വൈശമ്പാനൻ പറഞ്ഞു
അവ്വണ്ണമെന്നേറ്റു പോന്നൂ ബൃഹസ്പതിസുതൻ കചൻ
ദേവസൽക്കാരമേറ്റാശുവൃഷപർവ്വാന്തികത്തുതാൻ. 17

ഏവം ദൈത്യാലയം പുക്കു ദേവപ്രേഷിതനാക്കചൻ
നന്ദിച്ചു ശുക്രനെക്കണ്ടു വന്ദിച്ചേവമുണർത്തിനാൻ. 18

കചൻ പറഞ്ഞു
അംഗിരസ്സിന്റെ പൗത്രൻ ഞാൻ ബൃഹസ്പതിസുതൻ വിഭോ!
കചനെന്നാണു പേരെന്നെശ്ശിഷ്യനാക്കേണമേ ഭവാൻ. 19

ബ്രഹ്മൻ ഞാൻ ഗുരുവാമങ്ങിൽ ബ്രഹ്മചര്യം ചരിക്കുവൻ
ആയിരം വർഷകാലം നന്നായിട്ടനുവദിക്കു മേ. 20

[ 318 ]

318
ശുക്രൻ പറഞ്ഞു
കച, കൊള്ളാം സ്വാഗതം തേ കൈക്കൊണ്ടേൻ നിന്റെ വാക്കു പൂജിച്ചേൻ പൂജ്യനാം
നിന്നെപ്പൂജയാം വ്യാഴനായതും.(ഞാൻ
വൈശമ്പായനൻ പറഞ്ഞു
കചനങ്ങനെതാന്നായാചരിച്ചൂ മഹാവ്രതം
കവിപുത്രൻ ശുക്രനുശനസ്സു കല്പിച്ചവണ്ണമേ. 22

വ്രതത്തിന്നുചിതംപോലെ ചൊന്നതെല്ലാം നടത്തിനാൻ
ഉപാദ്ധ്യായൻ ദേവയാനിയിവർക്കർച്ചനെ ചെയ്യവേ. 23

അവർക്കാരാധനയ്ക്കായിട്ടാ യുവാവു യുവക്രമേ
പാടും തുള്ളും ചൊല്ലുമേവമിണക്കീ ദേവായാനിയെ. 24

യൗവനാദൗ ദേവയാനി കന്യ പാടാമ്പടിക്കവൻ
ഫലപുഷ്പപ്രേഷണത്താൽ സന്തോഷിപ്പിച്ചു ഭാരത! 25

നിയമവ്രതമാണ്ടാരോ വിപ്രനെദ്ദേവയാനിയും
ആടിയും പാടിയും ഗുഢം ഗാഢം പരിച്ചരിച്ചുതേ. 26

അഞ്ഞൂറുവർഷമീവണ്ണം കചന്നാ വ്രതനിഷ്ഠയിൽ
കഴിഞ്ഞിതിപ്പോൾ കചനെയറിഞ്ഞങ്ങനെ ദാനവർ, 27

കാട്ടിലൊറ്റയ്ക്കു പൈ മേയ്ക്കുമ്പോതമർഷാൽ നിഗുഢമായ്
കൊന്നൂ ബൃഹസ്പതിദ്വേഷാൽ മന്ത്രരക്ഷയ്ക്കുമേ പരം. 28

കൊന്നറുത്തിട്ടു ചെന്നായ്ക്കൾക്കുന്നു തിന്നാനുമേകിനാർ;
കാക്കുമാളെന്നിയേ പിന്നെപ്പൈക്കളെത്തീ തൊഴുത്തിലും. 29

കചനെന്ന്യേ കാട്ടിൽനിന്നു പൈക്കൾ വന്നതു കണ്ടുടൻ
കാലേ ചൊന്നാൾ ദേവയാനി താതനോടങ്ങു ഭാരത! 30

ദേവയാനി പറഞ്ഞു
ഹുതമായാഗ്നി ഹോത്രം തേ സൂര്യൻ പോയസ്തമിച്ചുതേ
കാപ്പോനെന്ന്യേ പൈക്കളെത്തീ കചനെകാണ്മതില്ലഹോ!

കൊന്നിതോ ചത്തിതോ താത, കചനാപത്തു നിശ്ചയം
എന്നാൽ ഞാനവനില്ലാതെ ജീവിക്കില്ലുള്ളതോതിടാം. 32

ശുക്രൻ പറഞ്ഞു
ഇതാ വരൂയെന്നു ചൊല്ലിജ്ജീവിപ്പിപ്പേൻ മരിക്കിൽ ഞാൻ

(സന്തപിക്കായ്കോമനേ, നീ കചനെക്കണ്ടിടായ്കയാൽ.)
വൈശമ്പായനൻ പറഞ്ഞു
പിന്നെസ്സഞ്ജീവിനീയോഗാൽ വിളിച്ചു കചനെ മുനി. 33

വൃകദേഹങ്ങൾ ഭേദിച്ചു പുറമേ ചേർന്നുടൻ

[ 319 ]

319
മന്ത്രശക്ത്യാ വിളിച്ചപ്പോൾ സന്തോഷിച്ചെത്തിനാൻ കചൻ.
എന്തേ താമസമെന്നായൊരാബ്‌ഭാർഗ്ഗവിയോടോതിനാൻ:
ചമതപ്പുൽ വിറകുകൾ ചുമടാക്കീട്ടു ഭാമിനി! 35

എടുത്താശ്രമപാർശ്വത്താ വടച്ചുവടിലെത്തി ഞാൻ.
പശുക്കളും വന്നുകൂടി നിഴൽപ്പാട്ടിലണഞ്ഞുതേ 36

അങ്ങുവെച്ചെന്നൊടസുരരങ്ങുന്നാരെന്നു ചോദ്യമായ്.
'കചനെന്നു പറഞ്ഞിടും ബൃഹസ്പതിജനാണു ഞാൻ' 37

എന്നു ചൊന്നപ്പോഴെയെന്നെക്കൊന്നരച്ചിട്ടു ദാനവർ
ചെന്നായ്ക്കൂട്ടത്തിനേകിട്ടു നന്നായ് സ്വഗൃഹമെത്തിനാർ. 38

മഹാത്മാവാം ഭാർഗ്ഗവനാ മന്ത്രം ചൊല്ലി വിളിക്കയാൽ
ജീവിച്ചൊരുവിധം നിന്റെ സമീപത്തിലണഞ്ഞു ഞാൻ; 39

ആ ബ്രാഹ്മണസ്ത്രീ ചോദിക്കേ 'ഹതൻ ഞാ'*നെന്നുമോതി-
അതിൽപ്പിന്നെദ്ദേവയാനീവാക്കിനാൽപൂവിനേകദാ[നാൻ.'

വനം പുക്കാൻ കചൻ കണ്ടാർ ദാനവന്മാരുമപ്പൊഴേ.
അരച്ചവനെയംഭോധിസലിലത്തിൽ കലക്കിനാർ; 41

അവൻ പോയിട്ടു വൈകുന്നെന്നവൾ കേൾപ്പിച്ചിതച്ഛനെ.
വിപ്രൻ മന്ത്രം ചൊല്ലി വിളിച്ചപ്പൊഴേ ഗുരുനന്ദനൻ 42

പിന്നെയും വന്നു വൃത്താന്തം ചൊന്നാനുണ്ടായവണ്ണമേ.
മൂന്നാമതും കൊന്നവനെപ്പിന്നെച്ചുട്ടു പൊടിച്ചുടൻ

മദ്യത്തിൽ ചേർത്തു വിപ്രന്നാ ദൈത്യന്മാരങ്ങു നല്കിനാർ.
ദേവയാനിയുടൻ വീണ്ടുമച്ഛനോടങ്ങുണർത്തിനാൾ; 44

പൂവിനായിപ്പോയ ശിഷ്യൻ വന്നുകണ്ടീലഹോ! കചൻ
കൊന്നിതോ ചത്തിതോ താത, കചനാപത്തു നിശ്ചയം; 45

എന്നാൽ ഞാനവനില്ലാതെ ജീവിക്കില്ലുള്ളതോതിടാം.
ശുക്രൻ പറഞ്ഞു
ബൃഹസ്പതിസുതൻ പുത്രി, കചൻ ചത്തിതു കേവലം

മന്ത്രത്താൽ ജീവനിട്ടാലും കൊൽവതുണ്ടെന്നു ചെയ്‌വു ഞാൻ?
മാൽ പൂണ്ടേവം കേഴൊലാ ദേവയാനി !
നിന്മട്ടുള്ളോർ മാഴ്കിടാ മർത്ത്യമൂലം
നിന്നിൽ പാരം ബ്രഹ്മമാ ബ്രാഹ്മണന്മാ-
രിന്ദ്രാദി വാനോരശ്വികളാ വസുക്കൾ, 47


ദൈത്യന്മാരെന്നല്ല മുപ്പാരടക്കം
പ്രഭാവത്താൽ കീഴടങ്ങുന്നിതല്ലോ
ജീവിപ്പിപ്പാൻ പണിയീ വിപ്രനെത്താൻ
ജീവിപ്പിച്ചാൽ പിന്നെയും കൊന്നിടുന്നു. 48

[ 320 ]

320
ദേവയാനി പറഞ്ഞു
പിതാമഹൻ വൃദ്ധനാമംഗിരസ്സാ-
ണവന്നച്ഛൻ യോഗിയാം വ്യാഴമല്ലോ
ഋഷിക്കവൻ പുത്രനാം പൗത്രനാമാ
യവന്റെമേൽ കേഴ്‌വതില്ലെങ്ങെനെ ഞാൻ? 49

ആ ബ്രഹ്മചര്യം തപമുത്സാഹമേവം
ക്രിയാദാക്ഷ്യം മററുള്ളാക്കചന്റെ
പിൻപേ ഞാനും പോകുവൻ താത, ജീവി-
ക്കേണ്ടാ മമ പ്രിയരൂപൻ കചൻതാൻ. 50

വൈശമ്പായനൻ പറഞ്ഞു
പീഢപ്പെടും പുത്രിമൂലം മഹർഷി
ചൊടിച്ചാഹ്വാനം ചെയ്തു പിന്നീടു കാവ്യൻ
ദൃഢം നമ്മിൽ ദ്വേഷമേല്ക്കുന്നു ദൈത്യ-
രടുക്കുമെൻ ശിഷ്യരെക്കൊന്നിടുന്നു. 51

അബ്രാഹ്മണത്വം വരുമാറു രൗദ്ര-
രിപ്പോൾ നമുക്കപ്രിയം ചെയ്തിടുന്നു
ഇപ്പാപത്തിനന്തമെന്തിന്ദ്രനും താൻ
ബ്രഹ്മദ്രോഹാൽ നാശമില്ലാതെയാമോ? 52

മന്ത്രാഹ്വാനം ചെയ്കയാചാര്യഭീത്യാ
മെല്ലെച്ചൊല്ലീ കക്ഷിയിൽപ്പെട്ട ശിഷ്യൻ:
വൈശമ്പായനൻ പറഞ്ഞു
ചോദിച്ചിതായവനോടേതു മാർഗ്ഗ-
മെൻ കക്ഷിയിൽപ്പെട്ട‌ നീ ചൊല്ലു വിപ്ര! 53

കചൻ പറഞ്ഞു
തവ പ്രസാദാലോർമ്മകെട്ടീലെനിക്കീ-
ങ്ങോർക്കുന്നുണ്ടുണ്ടായ വൃത്തങ്ങളെല്ലാം
തപോനാശം വന്നുപോകാതിരിപ്പാൻ
സഹിപ്പൻ ഞാൻ ഘോരമീ ക്ലേശമൊക്കെ , 54

മദ്യത്തിൽ ചേർത്തെന്നെയങ്ങയ്ക്കൂ നല്കീ
ദൈത്യേന്ദ്രന്മാർ പൊടിയാക്കീട്ടു കാവ്യ!
ബ്രഹ്മാമുരാസുരമായാ വിധിജ്ഞൻ
ബ്രഹ്മൻ, ഭവാനാർക്കു ഹാഹന്ത! ലംഘ്യൻ? 55

ശുക്രൻ പറഞ്ഞു
വത്സേ, നിനെക്കെന്തു ചെയ്‌വൂ പ്രിയം ഞാൻ?
കടൻ ചത്താലെന്റെ ജീവൻ കിടയ്ക്കാ*
എൻ കുക്ഷി കീറാതതിനുള്ളിൽ വാഴും
കചൻ പുറത്തെത്തിടാ ദോവയാനി! 56

[ 321 ]

321
ദേവയാനി പറഞ്ഞു
തീപോലെ മാൽ രണ്ടുമെന്നെ ദഹിപ്പു
കചന്റെ നാശം താതേ, യുഷ്മൽ പ്രാണാശം;
കചൻ നശിച്ചാൽ സുഖമില്ലെനിക്കു
ഭവാൻ കഴിഞ്ഞാൽ കഷ്ടമേ! ജീവിയാ ഞാൻ. 57

ശുക്രൻ പറഞ്ഞു
ബൃഹസ്പതിക്കണ്ണി, ജയിപ്പു ഭക്തൻ,
നിന്നെബ് ഭജിക്കുന്നിതു ദേവയാനി;
സഞ്ജീവനീവിദ്യയെ വാങ്ങെടോ നീ
കചാകൃതിക്കിന്ദ്രനല്ലെന്നുവെച്ചാൽ. 58

എൻ വയററില്പെട്ടൊരുവൻ പിന്നെജ്ജീവിച്ചിടാ ദൃഢം
വിപ്രനേകനൊഴിച്ചാരും ക്ഷിപ്രം വിദ്യയെ വാങ്ങെടോ. 59

നീ പുത്രനായച്ഛനെന്നോർക്കുകയെന്നെ-
യെൻ ദേഹാൽ നീ വെളിവിൽപ്പോന്നു വത്സ!
നോക്കേണമേ ധർമ്മാം ദൃഷ്ടിയാൽ നീ
വിദ്യാലാഭം ഗുരുവോടേററ വിദ്വാൻ. 60

വൈശമ്പായനൻ പറഞ്ഞു
ഗുരുക്തമാം വിദ്യയെത്താൻ ഗ്രഹിച്ചു
പുറത്തെത്തീ വയർ കീറീട്ടു വിപ്രൻ
ബ്രഹ്മോദരാലഭിരൂപൻ കചൻ താൻ
വെളുത്തവാവിൽ പൂർണ്ണചന്ദൻ കണക്കെ. 61

ബ്രഹ്മജ്ഞനാം ശുക്രനെച്ചത്തുവീണു-
കണ്ടിട്ടുടൻ ജീവനേകി കചൻതാൻ
മന്ത്രം സിദ്ധിച്ചഭിവാദ്യം കഴിച്ചു
കചൻ പിന്നെഗ്ഗുരുവോടേവമോതി. 62

കചൻ പറഞ്ഞു
അവിദ്യനാമിവനങ്ങെന്നവണ്ണം
ചെവിക്കു പീയൂഷമൊഴിച്ചിടുന്നേൻ
അവൻ പാർത്തലച്ഛനാണമ്മയാണു
കൃതജ്ഞൻതാൻ ദ്രോഹമോർക്കൊല്ലവങ്കൽ. 63

വിദ്യഗമം പൂണ്ടവർ തത്ത്വമേകും
നിധിക്കുമൊട്ടേറെ നിദാനന്ദമായി
കുപ്പേണ്ടുമാചാര്യനെ നിന്ദചെയ്ത-
ലെപ്പോഴുമേ നരകത്തിൽ കിടക്കും. 64

വൈശെമ്പായൻ പറഞ്ഞു
സുരാപാനാൽ ചതിപെട്ടൊരു വിദ്വാൻ
ഘോരം സംജ്ഞാനാശവും താനറിഞ്ഞു

[ 322 ]

322

വിദ്വാനാകും കചനെക്കൂടിയേവം
മദ്യത്താലേ താൻ ഭുജിച്ചെന്നതേർത്തും 65

ചൊടിച്ചെഴുന്നേററു മഹാനുഭാവ-
നുടൻ ശുക്രൻ വിപ്രഹിതത്തിനായി
സുരാപാനത്തിന്റെനേരേ വെറുത്തു
പരം കാവ്യൻ ചൊല്ലിനാനിപ്രകാരം. 66

ശുക്രൻ പറഞ്ഞു
ഇന്നേമുതല്കേക്കതൊരു വിപ്രനാണോ
മദ്യം കുടിക്കുന്നതു മന്ദബുദ്ധി
അവൻ ധർമ്മം വിട്ടുടൻ ബ്രഹ്മഹത്യ-
യോററിങ്ങുമേ മേലിലും നിന്ദ്യനാവും. 67

ഈയുള്ളവൻ വെച്ചൊരീ വിപ്രധർമ്മ
മര്യാദയെക്കേവലം നാട്ടിലെല്ലാം
സദ്വിപ്രന്മാർ ഗുരുശുശ്രൂഷയുള്ളോർ
വാനോർകളും ലോകരും കേട്ടുക്കൊൾവിൻ.

വൈശമ്പായനൻ പറഞ്ഞു
എന്നേവമോതീട്ടു മഹാനുഭാവൻ
തപോനിധിവ്യൂഹനിധാനഭൂതൻ*
പാരം ദൈവാൽ ബുദ്ധിമോഹം ജനിച്ചാ-
ദ്ദേവാരിവർഗ്ഗത്തെ വിളിട്ടു ചൊന്നാൻ. 69

ശുക്രൻ പറഞ്ഞു
ചൊല്ലുന്നു ഞാൻ ദൈത്യരേ, മൂഢർ നിങ്ങൾ
സിദ്ധൻ കചൻ വാണിടുമെന്നടുക്കൽ
സഞ്ജീവിനീവിദ്യ ലഭിച്ച യോഗ്യ-
നെന്നെപ്പോലീബ്രാഹ്മണൻ ബ്രഹ്മകല്പൻ. 70

വൈശമ്പായനൻ പറഞ്ഞു
പരമേവം ചൊല്ലി വെച്ചു വിരമിച്ചിതു ഭാർഗ്ഗവൻ
ഹന്ത! ദാനവരാശ്ചര്യാൽ താൻതാൻ ഗേഹങ്ങൾ പൂകിനാർ. 71

പത്തുനൂററാണ്ടു ഗുരുവോടൊത്തു പാർത്തോരുശേഷമേ
കചൻ സമ്മതവും വാങ്ങി സ്വർഗ്ഗം പൂകാനൊരുങ്ങിനാൻ. 72

[ 323 ]

323
 
വിദ്യാഭ്യാസം മതിയാക്കി ദേവലോകത്തേക്കു പുറപ്പെട്ട കചനോടു ദേവയാനി പ്രണയപ്രാർത്ഥന നടത്തുന്നു. ഗുരുപുത്രി മൃതതുല്യയാണെന്നു പറഞ്ഞു് കചൻ അതു തിരസ്കരിക്കുന്നു. ഭഗ്നാശയായ ദേവയാനി കചനെ ശപിക്കുന്നു. കചന്റെ പ്രതിശാപം. സ്വർഗ്ഗത്തിൽ തിരിച്ചെത്തിയ കചനെ ദേവകൾ അഭിനന്ദിക്കുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
വ്രതം കഴിച്ചിട്ടാചാര്യൻ വിട്ടയച്ചു കചൻ തദാ
വാനു പൂകമ്പൊഴേ ദേവയാനിയിങ്ങനെയോതിനാൾ. 1

ദേവയാനി പറഞ്ഞു
ഋഷിയാമംഗിരസ്സിന്റെ പൗത്രൻ സദ്വൃത്തി വിദ്യകൾ
ആഭിജാത്യം തപം ദാന്തിയിവയാൽ തെളിവാർന്നു നീ. 2

എന്നച്ഛന്നംഗിരസ്സത്രേ മാന്യനാകുന്നു കീർത്തിമാൻ
എനിക്കുമാംവിധം പൂജ്യൻ മാന്യനത്രേ ബൃഹസ്പതി. 3

ഇതറിഞ്ഞിനി ഞാൻ ചൊല്ലുന്നതു കേൾക്ക തപോധന!
നിയമവ്രതിയാം നിന്നിൽ ഞാൻ നിന്ന നിലയോർക്കുക. 4

ഭജിക്ക ഭക്തയാമെന്നെബ് ഭവാൻ വിദ്യാസമാവൃതൻ
മന്ത്രപൂർവ്വം വിധിക്കെന്റെ പാണിഗ്രഹണമേല്ക്കുക. 5

കചൻ പറഞ്ഞു
നിൻ പിതാവേതുവിധമോ മാന്യൻ പൂജ്യനെനിക്കെടോ
അവ്വണ്ണമേ പൂജ്യതരയനവദ്യംഗി നീയുമേ. 6

പ്രാണനേക്കാൾ പ്രിയപ്പെട്ട പുത്രിയാബ് ഭാരേ‍ഗ്ഗവന്നു നീ.
ഗുരുപുത്രയെനിക്കേററം പൂജ്യയാകുന്നു നീയുമേ. 7

നിന്നച്ഛനെൻ ഗുരു കവി ശുക്രനെങ്ങനെ മാന്യനോ
എനിക്കവ്വണ്ണമേ നീയുമിനിയിങ്ങനെ ചൊല്ലലാ. 8

ദേവയാനി പറഞ്ഞു
ഗുരുപുതാത്മജൻ നീയെന്നച്ഛന്നു മകനല്ലതിൽ
മാന്യൻ പൂജ്യൻ വിശേഷിച്ചിങ്ങനിക്കും നീ ദ്വിജോത്തമ! 9

കച, നിന്നെദ്ദാനവന്മാർ വീണ്ടും വീണ്ടും വധിക്കവേ
അന്നെല്ലാമെൻ പ്രീതികണ്ടതൊന്നു നീയോർത്തിടേണമേ. 10

സ്നേഹാനുരാഗങ്ങളിലെൻ ഭക്തി നീയറിയും ദൃഢം
ധർമ്മജ്ഞ, ഭക്തയായ് തെററു ചെയ്യാത്തെന്നെ വിടൊല്ലടോ.

കചൻ പറഞ്ഞു
അരുതാത്ത ക്രിയയ്ക്കെന്നോടുരയ്ക്കുന്നൂ ശുഭവ്രതേ!
പ്രസാദിക്കുക നീ സുഭ്ര ഗുരുവിൻ ഗുരു നീ ശുഭേ! 12

എങ്ങു വാണൂ വിശാലാക്ഷി, തിങ്കൾനേർമുഖീ, മുൻപു നീ
ആക്കാവ്യകക്ഷിയിൽത്തന്നെ ഞാനും വാണിതു ഭാമിനി!

[ 324 ]

324

ധർമ്മസോദരീ , നീയെന്നോടിമ്മട്ടോതൊല്ല സുന്ദരി!
മുഷിച്ചിലേതുമില്ലാതെ സുഖമായിങ്ങു വാണു ഞാൻ; 14

യാത്രചൊല്ലുന്നു ഞാൻ പോട്ടേ മാർഗ്ഗേ നന്മ നിനയ്ക്കു നീ.
ധർമ്മം തെററാതിടയ്ക്കൊക്ക നന്മയോടോർക്കുകന്നെ നീ 15

തെററു കൂടാതെ കരുതിഗ്ഗുരുശുശ്രൂഷ ചെയ്യുക.
ദേവയാനി പറഞ്ഞു
ധർമ്മകാമത്തിനർത്ഥിക്കുമെന്നെക്കൈവിടുമെങ്കിലോ 16

പിന്നെക്കച, ഫലിച്ചീടാ നിനക്കീ വിദ്യ നിശ്ചയം.
കചൻ പറഞ്ഞു
ഗുരുപുത്രിയതെന്നും മൽഗുരു ചൊല്ലാഞ്ഞുമാണു ഞാൻ 17

കുററംകൊണ്ടല്ല കൈവിട്ടതിഷ്ടംപോലെ ശപിക്കെടോ.
ഋഷിധർമ്മം ചൊല്ലുമെന്നെദ്ദേവയാനി, വൃഥൈവ നീ 18

ശപിച്ചിതല്ലോ കാമത്താൽ ധർമ്മത്താലല്ല നിശ്ചയം .
അതിനാൽ നിന്റെ കാമംപോലതു സാധിക്കയില്ലടോ 19

ഋഷിപുത്രൻ നിന്റെ പാണിഗ്രഹണം ചെയ്തിടാ ദൃഢം.
ഫലിക്കില്ലാ വിദ്യയെന്നും നീ ചൊന്നവിധമായ്‌വരാ 20

ഞാൻ പഠിപ്പിക്കുമവനീ വിദ്യ പിന്നെപ്‌ഫലിച്ചീടും.
വൈശമ്പായനൻ പറഞ്ഞു
ദേവയാനിയൊടീവണ്ണം ചൊല്ലി ദ്വിജവരൻ കചൻ 21

ദേവരാജപുരത്തേക്കു ജവമോടെത്തി സത്തമൻ.
വന്നെത്തുമവനെക്കണ്ടെട്ടിന്ദ്രാദിസുരരൊക്കെയും 22

ബൃഹസ്പതിയെ മാനിച്ചു കചനോടേവമോതിനാർ.
ദേവകൾ പറഞ്ഞു
ഞങ്ങൾക്കുവേണ്ടിയാചാര്യകർമ്മം നീ ചെയ്കകാരണം 23

യശസ്സെന്നും നശിക്കില്ലാ ഭാഗഭാക്കായിയും വരും.

====78.ദേവയാനീകോപം.====

 ദേവയാനിയും ശർമ്മിഷ്ഠയും തമ്മിലുണ്ടായ കലഹവും വാഗ്വാദവും.
ശർമ്മിഷ്ഠ ദേവയാനിയെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിടുന്നു.നായാട്ടി
നായി കാട്ടിലെത്തിയ യയാതി അവളെ കിണറ്റിൽനിന്നു കരകയററുന്നു.
ഞാൻ വൃഷപർവ്വാവിന്റെ കൊട്ടാരത്തിലേക്കില്ലെന്നുള്ള ദേവയാനി
യുടെ നിർബന്ധവും ശുക്രനും ദേവയാനിയും തമ്മിലുള്ള സംഭാഷണവും.
<poem>

വൈശമ്പായനൻ പറഞ്ഞു
 വിദ്യ നേടികചൻ വന്നിട്ടൊത്തു നന്ദിച്ചു ദേവകൾ
കചങ്കൽനിന്നിട്ടാ വിദ്യ വാങ്ങീട്ടേററം കൃതാർത്ഥരായ്. 1

എല്ലാവരും ചെന്നുകൂടി ദേവരാജനോടോതിനാർ:
“വിക്രമത്തിൽ കാലമായീ ശക്ര, കൊല്കരീവീരരെ.” 2

[ 325 ]

325
എന്നു വാനോർകളെന്നിച്ചു ചൊന്നപ്പോൾ സമ്മതിച്ചുടൻ
അണ്ടർകോൻ സഞ്ചരിക്കുമ്പോൽ കണ്ടു കാട്ടിൽ വധുക്കളെ 3

അക്കന്യമാർ ചൈത്ര രഥമൊക്കെയും കാട്ടിൽ കളിക്കവേ
കാററായ് വന്നിട്ടു വസ്ത്രങ്ങൾ മാററിക്കൂട്ടീ സുരേശൻ. 4

വെള്ളത്തിൽനിന്നെഴുന്നേററിട്ടെല്ലാക്കന്യകളും ദ്രുതം
അടുത്തു കണ്ട വസ്ത്രം പാഞ്ഞെടുത്തിതു പലേതരം. 5

അതിൽ ശർമ്മിഷ്ഠയാദ്ദേവയാനീവസ്ത്രമെടുത്തുപോയ്
മാറിപ്പോയതു നോക്കാതെ വൃഷപർവ്വാസുരാത്മജ. 6

അതു കാരണമുണ്ടായിതവർത്തമ്മിൽ വിരോധവും
ദേവയാനിക്കുമേ രാജൻ, ശർമ്മിഷ്ഠയ്ക്കും പരസ്പരം. 7

ദേവയാനി പറഞ്ഞു
എന്തെൻ വസ്ത്രമെടുക്കാൻ നീ ശിഷ്യയായിട്ടുമാസുരി?
മര്യാദയില്ലാത്ത നിനക്കിതു നന്നായ്വരില്ലെടോ. 8

ശഷർമ്മിഷ്ഠ പറഞ്ഞു
ഇരിപ്പോതും കിടപ്പോതും നിൻ പിതാവെൻ പിതാവിനെ
സ്തുതിക്കുന്നു വന്ദിപോലെ വണങ്ങിക്കീഴെന്നുതാൻ. 9

യാചിപ്പോനായ് സ്തുതിപ്പോനായ് വാങ്ങുന്നോനുള്ള പുത്രി നീ
സ്തുതനായിക്കൊടുപ്പോനായ് വാങ്ങീടാത്തോന്റെ പുത്രി ‍ഞാൻ .

മാറത്തടിച്ചുരുണ്ടേറെത്തെറി ചൊല്ലെടി യാചകി!
എരപ്പാളിച്ചി കയ്യേറ്റോൾ കയ്യുള്ളോളൊടെതിർക്കയോ? 11

നിൻകിടക്കാരുമായേല്ക്കൂ നിന്നെ കൂട്ടാക്കുകില്ല ‍ഞാൻ.
വൈശമ്പായൻ പറഞ്ഞു
പോർത്തും ചൊല്ലിദ്ദേർവ്വയാനി വസ്തത്തിൽ പിടികൂടവേ 12

പൊട്ടക്കിണറ്റിൽ തള്ളീട്ടു ശർമ്മിഷ്ഠ പുരമെത്തിനാൾ.
 ചത്തുപോയിവളെന്നോർത്തു ശർമ്മിഷ്ഠ ക്രൂരനിശ്ചയ 13

തിരിഞ്ഞുനോക്കാതെ ഗൃഹമണഞ്ഞാൾ കോപമോടുടൻ.
സ്വയമാദിക്കിലേക്കെത്തി യയാതി നഹുഷാത്മജൻ 14

നായാട്ടിലശ്വം ക്ഷീണിച്ചു ദഹാൽ തണ്ണീരു തേടുവാൻ.
ആ നഹുഷൻ ജലം നോക്കിപ്പൊട്ടക്കിണറു കണ്ടുടൻ 15

അതിനുള്ളിൽ കണ്ടിതഗ്നിജ്ജ്വാലപോലൊരു കന്യയെ.
പിന്നെച്ചോദിച്ചിതാദ്ദേവകന്യയൊത്തവളോടവൻ 16

സാന്ത്വനം ചെയ്തു രാജേന്ദ്രൻ സാമമായിട്ടു മേല്ലവേ.
യയാതി പറഞ്ഞു
നീയാരെടോ പങ്കജാക്ഷി, മണികുണ്ഢലമുള്ളവൾ? 17

ദീർഗ്ഘദ്ധ്യാനം ചെയ്‌വതെന്തിന്നന്തേ കേഴ്വതു മാലൊടും?
വള്ളിപ്പിണർ പെടും പൊട്ടക്കിണററില്പെട്ടതെങ്ങെനെ? 18

ആരുടെ മകൾ നീ ചൊല്ലുകാരു കാപ്പവൾ സുന്ദരി!

[ 326 ]

326
ദേവയാനി പറഞ്ഞു
വാനോർ കൊല്ലും ദാനവർക്കു വിദ്യയാൽ ജീവനേകുവോൻ 19

സാക്ഷാൽ ശുക്രനെനിക്കച്ഛനെൻപാടഫിവതില്ലവൻ.
ചുവന്ന നഖമുള്ളോരെൻ വലംകൈ നീട്ടിടുന്നിതാ 20

പിടിച്ചെന്നെക്കേററുക നീ കുലീനൻ,സമ്മതിച്ചു ഞാൻ.
അറിഞ്ഞു വീര്യവാൻ ശാന്തൻ കീർത്തിമാനെന്നു നിന്നെ ഞാൻ
അതിനാലീക്കിണററില്പെട്ടെന്നെക്കേററേണമേ ഭവാൻ.
വൈശമ്പായനൻ പറഞ്ഞു
അവളെത്താൻ ബ്രാഹ്മണിയെന്നറിഞ്ഞുനഹുഷാത്മജൻ 22

വലത്തെക്കൈ പിടിച്ചിട്ടു കയററീ കണ്ടിൽനിന്നുടൻ.
കൂപത്തിൽനിന്നങ്ങവളെക്കയററീട്ടു നരാധിപൻ 23

യാത്രയും ചൊല്ലിയുടനെ യയാതി പുരമെത്തിനാൻ.
നാഹുഷൻ പോയതിൽപ്പിന്നെ മാന്യയാം ദേവയാനിയും 24

തിരഞ്ഞെത്തും ഘൂർണ്ണികയോടോർത്തിപ്പെട്ടേവമോതിനാൾ.
ദേവയാനി പറഞ്ഞു
ഉടനേ ഘൂർണ്ണികേ, പോകുകുടനച്ഛനോടോതണം 25

ഞാനിനിച്ചെന്നു കേറില്ല വൃഷപർവ്വാസുരാലയേ.

വൈശമ്പായനൻ പറഞ്ഞു
അരം ഘൂർണ്ണിക പോയ് ദൈത്യപുരത്തിൽ ചെന്നുചേർന്നുടൻ
ശുക്രനെച്ചെന്നു കണ്ടിട്ടങ്ങുൾഭൂമപ്പെട്ടു ചൊല്ലിനാൾ.
ഘൂർണ്ണിക പറഞ്ഞു
ഉണർത്തുന്നേൻ മഹാപ്രാജ്ഞ, ദേവയാനിയെയാ വനേ 27

വൃഷപർവ്വജ ശർമ്മിഷ്ട ഹിംസിച്ചതു മഹാമതേ!
വൈശമ്പായനൻ പറഞ്ഞു
ശർമ്മിഷ്ട മകളേ ഹിംസിച്ചെന്നു കേട്ടിട്ടു ശുക്രനും 28

ത്വരിതം ദു:ഖമോടോടിത്തിരഞ്ഞെത്തി വനാന്തരേ.
കാട്ടിൽവെച്ചാദ്ദേവയാനിക്കുട്ടിയെക്കണ്ടു ഭാർഗ്ഗവൻ 29

ശുക്രൻ പറഞ്ഞു
ആത്മദോഷങ്ങൾക്കൊണ്ടത്രേ സുഖദു:ഖങ്ങളേവനും 30

നിനക്കെന്തോ പാപമുണ്ടാമതിന്റെ ഫലമേവമാം.
ദേവയാനി പറഞ്ഞു
ഫലമോ അല്ലയോ എന്തോ മനം വെച്ചിട്ടു കേൾക്കുക 1

വൃഷപർവ്വജ ശർമ്മിഷ്ടയെന്നോടായ് ചൊന്ന വാക്കുകൾ.
അവൾ ചൊന്നതു നേരാം, നീ ദാനവസ്തുതിപാഠകൻ 32

ഏവമെന്നോടു ചൊല്ലുന്നൂ ശർമ്മിഷ്ഠ വൃഷപർവ്വജ,

[ 327 ]

327

ക്രോധരക്തസാക്ഷിയായിട്ടു തീക്ഷണം പരുഷവാക്കുകൾ. 33

'യാചിപ്പോനായ് സ്തുതിപ്പാനായ് വാങ്ങുന്നോനുള്ള പെണ്ണു നീ:
സ്തുതനായിക്കൊടുപ്പോനായ് വാങ്ങീടാത്തോന്റെ പുത്രി ഞാൻ.'
ഇതാണെന്നോടു ശർമ്മിഷ്ഠ ചൊന്നതാ വൃഷപർവ്വജ
ചൊടിച്ചു കൺചുവന്നിട്ടു പടുഗർവ്വോടു വീണ്ടുമേ. 35

സ്തുതിപ്പോനായിരപ്പോനായ് വാങ്ങുവോൻമകളെങ്കിൽ ഞാൻ
ശുശ്രൂഷിക്കാം നിന്നെയെന്നശ്ശർമ്മിഷ്ഠയൊടുമോതി ഞാൻ. 36

ശുക്രൻ പറഞ്ഞു
സ്തുതിപ്പോനായിരപ്പോനായ് വാങ്ങുവോനോർമ്മകളല്ല നീ
സ്തുതിക്കാത്ത സ്തുതൻ തന്റെ മക്കളാം ദേവയാനി നീ. 37

വൃഷപർവ്വാവിതറിയുമിന്ദ്രൻതാനും യയാതിയും
അചിന്ത്യം ബ്രഹ്മദ്വന്ദമൈശ്വര്യം ബലമുണ്ടു മേ. 38

ഏതെല്ലാമേതിടത്തുണ്ടോ ഭ്രവിലും ദ്യോവിലും പരം
അതിന്നോക്കെയുമീശൻ ഞാനെന്നും ബ്രഹ്മാവിതോതിനാൻ.

പ്രജകൾക്കു ഹിതത്തിന്നു ജലം മോചിപ്പതേഷ ഞാൻ
സർവ്വൗഷതികൾ പോഷിപ്പിച്ചതും ഞാൻ സത്യമോതീടാം. 40

വൈശമ്പായനൻ പറഞ്ഞു
എന്നിവണ്ണം വിഷാദിച്ചു മന്യുവിൽപ്പെട്ട പുത്രിയെ
മധുരം ശ്ലക്ഷണമായ് ചൊല്ലീട്ടച്ഛൻ സാന്ത്വനപ്പെടുത്തിനാൻ.


====79.ശുക്രസാന്ത്വനം====

ശുക്രൻ മകളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. അപമാനത്തോക്കാൾ മരണമാണു നല്ലതെന്നു പറഞ്ഞു് ദേവയാനി അതിനെ എതിർക്കുന്നു.
<poem>

ശുക്രൻ പറഞ്ഞു
പരർക്കുള്ളതിവാക്കൊക്കപ്പൊറുത്തൊന്നുമിരിപ്പവൻ
ധരിക്ക നീ ദേവയാനി, ശരിക്കെല്ലാം ജയിച്ചവൻ. 1

ഉച്ചലിക്കുന്ന കോപത്തെയശ്വത്തെപ്പോലെ നിർത്തുവോൻ
യന്താവത്രേ, രഷ്മിയിങ്കൽത്തൂങ്ങി നില്പവനല്ലെടോ. 2

ഉൽക്കടം വന്ന കോപത്തെയക്രോധംകൊണ്ടകററുവോൻ
ധരിക്ക നീ ദേവയാനി, ശരിക്കെല്ലാം ജയിച്ചവൻ. 3

ക്രമംവിട്ടിളകും കോപം ക്ഷമകൊണ്ടാരു പോക്കുമോ
ഉറയങ്ങുരഗംപോലെ പരംപുരുഷനാണവൻ. 4

[ 328 ]

328
അതികോപം സഹിക്കുന്നോനതിവാക്കു പൊറുക്കുവോൻ
തപിപ്പിച്ചാൽ തപിക്കാത്തോനരവന്നർത്ഥമൊക്കുവേ. 5

ഇളയ്ക്കാതൊരു നൂററാണ്ടു മാസംതോറും യജിപ്പവൻ
ആരിലുംല ക്രോധമേലാത്തോ, നിതിലക്രോധനൻ മഹാൻ. 6

ബാലന്മാരും ബാലകളും കലഹിക്കുമാബുദ്ധികൾ
വിദ്ധ്വാനതില്ല മററേറവരറിയില്ലാ ബലാബലം. 7

ദേവയാനി പറഞ്ഞു
ഞാൻ ബാലയെങ്കിലും താത, ധർമ്മഭേദമറിഞ്ഞീടും
അക്രോധവാദങ്ങളിലുമോർക്കുന്നുണ്ടു ബലാബലം. 8

ശിഷ്യന്റെ വൃത്തി വിട്ടോരു ശിഷ്യനിൽ ക്ഷമ ചെയ്യൊലാ
വൃത്തിത്തെററുള്ള പേരൊത്തു പാർത്തീടാൻ തൃപ്തിയില്ലമേ. 9

വൃത്താഭിജാത്യാദികളാൽ പേർത്തും നിന്ദ തുടങ്ങിയാൽ
ആപ്പാപന്മാരൊത്തു വാഴാ കെല്പിൽ ശ്രേയോർത്ഥി പണ്ഢിതൻ
യോഗ്യസാധുക്കളോടൊത്തേ പാർക്കാവൂ പാർപ്പതുത്തമം. 11

കടുത്ത ദുർവാക്കെന്നോടാ വൃഷപർവ്വജ ചൊന്നതും
അഗ്നിക്കരണിപോലുണ്ടു കടയുന്നു മനസ്സു മേ; 12

ഇതിലും ദുഷ്കരം മുപ്പാരതിലില്ലോർക്കിലൊന്നുമേ.
നിശ്രീകനായ് സപത്നശ്രീ‌യാശ്രയിച്ചാർക്കു ജീവനം, 13

അവന്നു മരണം നല്ലുവെന്നല്ലോ യോഗ്യർ ചെല്ലുവോർ.

====80.ദേവയാനീപ്രീണനം====

മകളുടെ നിർബന്ധനത്തിനു കീഴ്‌പ്പെട്ട ശുക്രൻ വൃഷപർവ്വാവിനെ ചെന്നു കണ്ടു് ദേഷ്യപ്പെട്ടു നാടുവിട്ടുപോകാൻ അനുമതി ചോദിക്കുന്നു. ശർമ്മിഷ്ഠ ദേവയാനിയുടെ ദാസിയായിരിക്കണമെന്ന കരാറിന്മേൽ ശുക്രൻ വൃഷപർവ്വാവിന്റെ അഭ്യർത്ഥന സ്വീകരിച്ചു് ആ ഉദ്യമത്തിൽനിന്നു പിൻവാങ്ങുന്നു. ദേവയാനി കാട്ടിൽനിന്നു രാജധാനിയിലേക്കു പോകുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
പിന്നെക്കാവ്യൻ ഭൃഗശ്രേഷ്ഠൻ മന്യുവുൾക്കൊണ്ടു ചെന്നുടൻ
വൃ,പർവ്വാവിനോടായിട്ടൊന്നും നോക്കാതെ ചൊല്ലിനാൻ. 1
ശുക്രൻ പറഞ്ഞു
രാജൻ, ഫലിക്കില്ലയുടനെയധർമ്മം ഭൂമിപോലെ താൻ

[ 329 ]

329

പുത്രദാരാതികളെലോ തന്നിലോ പാർത്തിടായ്കിലും
ചെയ്തു പാപം ഫലം കാട്ടും ഗുരുഭോജനമാംവിധം. 3

അപാപശീലനായ് ധർമ്മനിഷ്ഠനായെന്റെ ശിഷ്യനായ്
കൂടെപ്പാർക്കുന്ന കചനെ നിങ്ങൾ കൊല്ലിച്ചതില്ലയോ? 4

ആ യോഗ്യൻതൻ ഹിംസമാലുമെൻ പുത്രിഹിംസയാലുമേ
വൃഷപർവ്വൻ, കേൾക്ക നിന്നെക്കുട്ടത്തോടെ വിടുന്നു ഞാൻ. 5

ഊഴീശ, നിന്റെ രാജ്യത്തു വാഴാ ഞാൻ നിന്നൊടൊപ്പമേ
മിഥ്യപ്രാലാപി ഞാനെന്നോ ദൈത്യ, നീയോർത്തിടുന്നതും?

സ്വദോഷമിപ്രകാരം നീയെന്തുപക്ഷിച്ചിരിക്കുവാൻ?
വൃഷപർവ്വാവു പറഞ്ഞു
അധർമ്മമിഥ്യാവാദങ്ങൾ നീയെന്മേൽ കാണ്മീല ഭാർഗ്ഗവ! 7

ധർമ്മഷ്ഠൻ സത്യവാൻ നീയേ പ്രസാദിക്കുക ഞങ്ങളിൽ.
ഞങ്ങളേ കൈവെടിഞ്ഞുംകൊണ്ടങ്ങു ഭാർഗ്ഗവ, പോകിലോ 8

‍‍ഞങ്ങളാഴിക്കകം പൂകുമിങ്ങു മററില്ലൊരാശ്രയം.
ശുക്രൻ പറഞ്ഞു
നിങ്ങളം ഭോധി പൂക്കാലമെങ്ങുമോടീടിലും ശരി 9

എന്മകൾക്കപ്രിയം ചെയ്യാ ഞാനവൾക്കിഷ്ടയാം.
പ്രസാദിപ്പിക്കയാദ്ദേവയാനിയെ പ്രാണനാണുമേ 10

വ്യാഴമിന്ദ്രനെന്നവണ്ണം വാഴാം നിൻ നന്മ നോക്കിവ ഞാൻ
വൃഷപർവ്വാവു പറഞ്ഞു
അസുരേന്ദ്രർക്കെന്തുമാസം വസുവുണ്ടിന്നു ഭാർഗ്ഗവ! 11

ക്ഷിതിയിൽ ഗോഗജാശ്വാതിയാതൊത്തെൻ പ്രഭുവാം ഭവാൻ.
ശുക്രൻ പരഞ്ഞു
അസുരർക്കുള്ള വിത്തത്തിന്നധിപൻ ഞാനതെങ്കിലോ 12

ദേവാരിരാജ, ചെയ്താലും ദേവയാനീപ്രസാദനം.
വൈശമ്പായനൻ പരഞ്ഞു
അതു കേട്ടങ്ങനേയെന്നാൻ വൃഷപർവ്വാവു പണ്ഡിതൻ 13

ദേവയാനീസമീപനം പുക്കീ വൃത്തം ചൊല്ലി ഭാർഗ്ഗവൻ.
ദേവയാനി പറഞ്ഞു
താത, ഭാർഗ്ഗവ, നീ രാജദ്രവ്യത്തിൻ പാത്രമെങ്കിലോ 14

അതു ഞാനറിയുന്നീല രാജാവെന്നോടു ചൊല്ലണം.
വൃഷപർവ്വാവു പറഞ്ഞു
ശുചിസ്മിതേ, ദേവയാനീ, നീ ചിന്തിക്കുന്നതാവിധം 15

എന്തെന്നാലും നല്കവൻ ഞാൻ ഹന്ത! ദുർല്ലഭമെങ്കിലും.

[ 330 ]

330
ദേവയാനി പറഞ്ഞു
ശർമ്മിഷ്ഠയെ ദ്ദാസിയായിട്ടായിരം കന്യയൊത്തു മേ. 16

തരിക,ച്ഛൻ കൊടുത്താലുമെന്നൊപ്പമവൾ പോരണം.
വൃഷപർവ്വാവു പറഞ്ഞു
ധാത്രി, നീയുടനേ ശർമ്മിഷ്ഠയെയിങ്ങാനയിക്കെടോ 17

അവളിദ്ദേവയാനിക്കുള്ളഭീഷ്ടം ചെയ്തുക്കൊള്ളണം.
വൈശമ്പായനൻ പറഞ്ഞു
ഉടനേ ധാത്രി,പോന്നെത്തിശർമ്മിഷ്ഠയൊടുചൊല്ലിനാൾ; 18

ഭദ്രേ പോരിക ശർമ്മിഷ്ഠേ, ജ്ഞാതിസൗഖ്യം കൊടുക്ക നീ.
ദേവയാനി പറഞ്ഞിട്ടു വിടുന്നൂ ആ ശിഷ്യരെ ദ്വിജൻ 19

അനഘേ, നീയവൾക്കിഷ്ടമാകുംപോലെ നടക്കണം.
ശർമ്മിഷ്ഠ പറഞ്ഞു
അവൾ കാമിപ്പതെന്തെന്നാലിവളായതു ചെയ്തിടാം 20

ദേവയാനീമൂലമെന്നെയേവം ശുക്രൻ വിളിക്കുകിൽ;
ഞാൻ കാരണം പോയിടേണ്ട ശുക്രനും ദേവയാനിയും. 21

വൈശശമ്പായനൻ പറഞ്ഞു
ആയിരം കന്യമാരൊത്തു പല്ലക്കിൽ കയറീട്ടവൾ
അച്ഛന്റെ കല്പനയ്ക്കായിപ്പുരം വിട്ടിട്ടിറങ്ങിനാൾ. 22

ശർമ്മിഷ്ട പറഞ്ഞു
ദാസീസഹസ്രമൊടു ഞാൻ ദാസി നിൻ പരിചാരിക
നിനക്കൂടെപ്പോരുവൻ പിന്നെ,യച്ഛൻ നല്കുന്ന ദിക്കിലും. 23

ദേവയാനി പറഞ്ഞു
സ്തുതിപ്പോനായിരപ്പോനായ് വാങ്ങുവോൻമകളെങ്കിൽ ഞാൻ
സ്തുതന്റെ പുത്രി, നീയെന്റെ ദാസിയാകുന്നതെങ്ങെനെ? 24

ശർമ്മിഷ്ഠ പറഞ്ഞു
എന്തു ചെയ്തിട്ടുമിങ്ങാർത്തബന്ധുസൗഖ്യം വരുത്തണം
അതിനാൽ നിൻകൂടെ വരാം നിന്നച്ഛൻ നല്കിടുന്നിടം. 25

വൈശമ്പായനൻ പറഞ്ഞു
വൃഷപർവ്വാവിന്റെ പുത്രീ ദാസ്യമീമട്ടിലേല്ക്കവേ
ദേവയാനി നൃപശ്രേഷ്ഠ, താതനോടേവമോതിനാൾ. 26

ദേവയാനി പറഞ്ഞു
പുരത്തേക്കിനി ഞാൻ പോരാം താത, സന്തോഷമായി മേ
അമോഘമാകുമറിവും വിദ്യാബലവുമുണ്ടു മേ. 27

വൈശമ്പായനൻ പറഞ്ഞു
ഏവം മകൾ പറഞ്ഞോരാ ദ്വിജേന്ദ്രൻ ഭൂരികീർത്തിമാൻ
പ്രഹൃഷ്ടനായ് പുരം പുക്കാനഹോ! ദാനവപൂജിതൻ. 28

[ 331 ]

331
====81.ദേവയാനീപരിണയം====
 
ഒരിക്കൽ ദേവയാനി ശർമ്മിഷ്ഠയോടും തോഴിമാരോടുംകൂടി കാട്ടിൽവിഹരിച്ചുകൊണ്ടിരിക്കുമ്പോൽ യയാതി അവിടെ വന്നു ചേരുന്നു. യയാതിയും ദേവയാനിയും തമ്മിലുണ്ടായ സംഭാഷണം. ദേവയാനിയുടെ പ്രണയപ്രാർത്ഥന. ശുക്രന്റെ അനുമതിയോടും കൂടി യയാതി ദേവയാനിയെ ഭാര്യയായി സ്വീകരിക്കുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
ഏവമൊട്ടേറെ നാൾ വാണൂ ദേവയാനി നൃപോത്തമ!
ആ വനംതന്നെയുൾപ്പുക്കാൾ കേവലം ക്രീഢചെയ്യുവാൻ. 1

ആയിരം ദാസിമാരോടും ശർമ്മിഷ്ഠയോടുമൊത്തവൾ
ആ സ്ഥലത്തിൽത്തന്നെ ചെന്നു യഥേ‍ഷ്ടം വിളയാടിനാൾ. 2

അസ്സർവ്വസഖിമാരോടൊത്തത്യന്തരസാമാർന്നവൾ
ക്രീഢച്ചാരേവരും ചേർന്നു മധുപാനം കഴിച്ചുമേ 3

പല ഭക്ഷ്യങ്ങൾ ഭക്ഷിച്ചും ഫലമോരോന്നു തിന്നുമേ.
പിന്നെയും നാഹുഷനൃപനന്നു നായാട്ടിലങ്ങനെ 4

ആ സ്ഥലത്തിൽത്തന്നെ വന്നൂ വെള്ളത്തിന്നു തളർന്നഹോ!
അവൻ കണ്ടു ദേവയാനിശർമ്മിഷ്ഠദാസിമാർകളെ 5

പാനം ചെയ്തുല്ലസിപ്പോനായ് നാനാഭരണഭംഗിയിൽ.
കണ്ടു ചിരിച്ചിരിക്കുന്ന ദേവയാനിയെയും തദാ 6

ആ സ്രീകൾക്കു നടുക്കായോരത്യന്തമഴകാർന്നഹോ!
ശർമ്മിഷ്ഠതാൻ കാൽ തലോടിച്ചെമ്മേ സേവിച്ചിടുമ്പടി. 7

യയാതി പറഞ്ഞു
രണ്ടു കന്യാസഹസ്രത്തോടൊത്തിടും രണ്ടു കന്യകൾ
ഇരുപേരുടേയും ഗോത്രനാമം ചോദിച്ചുടുന്നു ഞാൻ. 8

ദേവയാനി പറഞ്ഞു
പറയാം ഞാൻ കേട്ടുകൊൾക പരമെൻ വാക്കു ഭ്രൂപതേ
ശുക്രനുണ്ടസുരാചാര്യനദ്ദേഹത്തിന്റെ പുത്രി ഞാൻ. 9

ഇവളെൻ തോഴിയെൻ ദാസി ഞാനുള്ളേടത്തു പോരുവോൾ
ശർമ്മിഷ്ഠ വൃഷപർവ്വാം ദൈത്യരാജന്റെ നന്ദിനി. 10

യയാതി പറഞ്ഞു
നിൻ തോഴി ദാസിയായിത്തീർന്നതെങ്ങനേ നല്ല കന്യക
അസുരേന്ദ്രത്മജയിവളേറെക്കൗതുകമുണ്ടതിൽ. 11

ദേവയാനി പഞ്ഞു
എല്ലാവരും നരശ്രേഷ്ഠ, വിധിയെ പിൻതുടർന്നിടും
വിധിയോഗമിതെന്നോർക്ക വിസ്തരിക്കായ്കിതേററവും. 12

നൃപനോക്കെയും രൂപവേഷം ബ്രഹ്മിയാം വാക്കുമുണ്ടു തേ
ആരങ്ങെങ്ങുള്ളവൻ പിന്നെയാർക്കു പുത്രനുരയ്ക്കു മേ. 13

[ 332 ]

332
യയാതി പറഞ്ഞു
ബ്രഹ്മചര്യാൽ വേദമൊക്കെ നന്മയിൽ കേട്ടറിഞ്ഞവൻ
രാജാവു ഞാൻ രാജപുത്രൻ യയാതിയിതി ചൊൽവവൻ 14

ദേവയാനി പറഞ്ഞു
എന്തു കാര്യത്തിനായിട്ടു വന്നു നീയിഹ മന്നവ!
വാരിജത്തെ ഗ്രഹിപ്പാനോ പരം വേട്ടയ്ക്കു വേണ്ടിയോ? 15

യയാതി പറഞ്ഞു
വേട്ടയാടീട്ടങ്ങു വന്നേൻ ഭദ്രേ, വെള്ളത്തിനായി ഞാൻ
പരിശ്രമിച്ചേൻ വിശ്രാന്തിക്കനുവാദം തരേണമേ! 16

ദേവയാനി പറഞ്ഞു
കന്യാസഹസ്രമോടൊത്തി ശർമ്മിഷ്ഠയൊത്തു ഞാൻ
നിന്നധീനത്തിലാ, മങ്ങെന്നിഷ്ടൻ ഭർത്താവുമാവുക. 17

യയാതി പറഞ്ഞു
കേൾക്ക ശുക്രസുതേ, നിന്നോടൊക്കാൻ തക്കവനല്ല ഞാൻ
രാജാക്കൾ നിന്നച്ഛനോടു ചാർച്ചയ്ക്കൊത്തവരല്ലടോ. 18

ദേവയാനി പറഞ്ഞു
ബ്രാഹ്മം ക്ഷാത്രത്തൊടും ചേരും ക്ഷാത്രം ബ്രാഹ്മത്തൊടൊക്കുമേ
ഋഷി നീയൃഷിപുത്രൻ നാഹുഷ, വേട്ടിടുകെന്നെ നീ. 19

യയാതി പറഞ്ഞു
ഒരു ദേഹത്തിൽനിന്നുണ്ടായ് ജാതി നാലും വരാംഗനേ!

ദേവയാനി പറഞ്ഞു
പാണിഗ്രഹണമോ മററു പൂമാൻ ചെയ്യാത്തതാണു മേ,
മുന്നമെൻ കൈ നീ പിടിച്ചതുകൊണ്ടു വരിച്ചു ഞാൻ. 21

ഋഷിനന്ദനനോ സാക്ഷാലൃഷിയോ നീ പിടിക്കവേ
ധീരയാമെൻ കയ്യു മററു പുരുഷൻ തൊട്ടിടുന്നതോ? 22

യയാതി പറഞ്ഞു
ചൊടിച്ച പാമ്പിലും ചുററും പിടിച്ചാളുന്ന തീയിലും
ദുരാധർഷൻ വിപ്രനെന്നറിവിള്ളോനോർക്കണം. 23

യയാതി പറഞ്ഞു
ചൊടിച്ച പാമ്പിലും ചുററും പിടിച്ചാളുന്ന തീയിലും
ദുരാധർഷൻ വിപ്രനെന്നു പരമെന്തോതുവാൻ പ്രഭോ! 24

യയാതി പറഞ്ഞു
പാമ്പൊരാളെക്കൊന്നിടുന്നു ശസ്രവും കൊല്ലുമേകനേ
ചൊടിപ്പിച്ചാൽ ബ്രാഹ്മണനോ നാടടച്ചു മുടിച്ചിടും. 25

അതുമൂലം ദുരാധർഷൻ വിപ്രനെന്നേവമെന്മതം
അതിനാലച്ഛനേകാത്ത നിന്നെ വേൾക്കുന്നതല്ല ഞാൻ. 26

[ 333 ]

333

ദേവയാനി പറഞ്ഞു
അച്ഛനേകുന്നെന്നെ വേൾക്കു ഞാൻ വരിച്ചു വരൻ ഭവാൻ
ചോദിക്കായ്കിൽ ഭയം വേണ്ട തന്നാൽ വാങ്ങുന്നതിഹോ! 27

വൈശമ്പായനൻ പറഞ്ഞു
ഉടനേതാൻ ദേവയാനി ചൊല്ലി വിട്ടു പിതാവിനായ്
ധാത്രി ചെന്നു നടന്നോരു വൃത്തമെല്ലാമുണർത്തിനാൾ; 28

കേട്ടവാറേ നരേന്ദ്രനു കാണുമാറായി ഭാർഗ്ഗവൻ.
സ്വയം ശുക്രൻ വന്നു കണ്ടൂ യയാതി നരനായകൻ 29

വന്ദിച്ചു കാവ്യദ്വിജനെ കൈകൂപ്പി നിലയായിനാൻ
ദേവയാനി പറഞ്ഞു
താത, നാഹുഷനീബ് ഭ്രനാപത്തിൽ കൈ പിടിച്ചു മേ 30

തൊഴാമേകുകിവന്നെയന്യനേ ഞാൻ വരച്ചിടാ.
ശുക്രൻ പറഞ്ഞു
എന്നിഷ്ടപുത്രി പതിയായ് നിന്നെ വീര, വരിച്ചു തേ 31

ഞാൻ തന്നോരിവളേ വാങ്ങൂ പത്നിയായ് നാഹുഷാത്മജ!
യയാതി പറഞ്ഞു
എന്നാലീയൊരധർമ്മം വന്നെന്നിൽ പറ്റൊല്ല ഭാർഗ്ഗവ! 32

വർണ്ണസങകരദോഷത്താലെന്നപേക്ഷിച്ചിടുന്നു ഞാൻ.
ശുക്രൻ പറഞ്ഞു
അധർമ്മമൊഴിവാക്കാം ഞാൻ വരിക്കുകിനിയും വരം 33

ഈ വിവാഹത്തിൽ മാഴ്കേണ്ടാനിൻ പാപം ഞാൻ കളഞ്ഞിടും
ധർമ്മപ്രകാരം വേട്ടാലും രമ്യയാം ദേവയാനിയെ 34

ഇവളോടൊത്തു പെരുതാം സന്തോഷം പൂണ്ടു കൊൾക നീ.
വൃഷപർവ്വജയായോരീശർമ്മിഷ്ഠാഖ്യ കുമാരിയെ 35

ആദരിക്ക പരം കൂടെക്കിടപ്പാനായ് വിളിക്കൊലാ.
വൈശമ്പായനൻ പറഞ്ഞു
യയാതിയേവം കേട്ടിട്ടു വലം വെച്ചിട്ടു ശുക്രനെ 36

ശാത്രോക്തവിധിയാംവണ്ണം വിവാഹം ചെയ്തു മംഗളം.
ശുക്രൻ നല്കിയ വിത്തൗകമൊത്തേററൂ ദേവയാനിയെ 37

രണ്ടായിരം കന്യയൊത്ത ശർമ്മിഷ്ഠയോടുമൊത്തവൻ.
ശുക്രനും ദൈത്യവരരും സൽക്കരിച്ച നരോത്തമൻ 38

അനുജ്ഞ വാങ്ങിസന്തോഷാൽ ന്ജമന്തിരമെത്തിനാൻ

[ 334 ]

334
===ശർമ്മിഷ്ഠാസ്വീകാര്യം===

ദേവയാനിക്ക് ഒരു കുട്ടിയുണ്ടായതു കണ്ട ശർമ്മിഷ്ഠ മാതൃത്വത്തിനായി കൊതിക്കുന്നു.
യയാതിയോടുള്ള അവളുടെ പ്രണയപ്രാർത്ഥനയും യയാതിയുടെ
അംഗീകാരവും.
<poem>

വൈശമ്പായനൻ പറഞ്ഞു
യയാതിയിന്ദ്ര നഗരീപ്രായമാം പുരി പുക്കുടൻ
അ:ന്തപുരത്തിൽ കൊണ്ടാക്കിയിരുത്തി ദേവയാനിയെ. 1

ദേവയാനീസമ്മതത്താൽ വൃഷപർവ്വകുമാരിയെ
അശോകവനികപ്പാട്ടിലാലയം തീർത്തിരുത്തിനാൻ. 2

ദാസീസഹസ്രത്തോടൊത്ത ശർമ്മിഷ്ഠയ്ക്കു യഥാസുഖം
വസ്രാന്നപാനാദികളും പേർത്തേകിസ്സൽക്കരിച്ചുതാൻ. 3

ദേവയാനിയുമൊത്തു ർവ്വീദേവേന്ദ്രൻ നഹുഷാത്മജൻ
വിഹരിച്ചൂ ദേവതുല്യം ബഹുവർഷം മഹാസുഖം. 4

ഋതുകാലം വന്നശേഷം ദേവയാനി വരാംഗന
ഗർഭംധരിച്ചാളൊന്നാമതുത്ഭവിച്ചൂ കുമാരനും. 5

വർഷമൊരായിരം ചെന്നശേഷം ശർമ്മിഷ്ഠ ദാനവി
യൗവനം പൂണ്ടവളതു കണ്ടു ചിന്തിച്ചതിങ്ങനെ; 6

'ഋതുവായി വരിച്ചൊരൂ പതിയില്ലിപ്പൊഴും മമ
എന്താവുമെന്തു ഞാൻ ചെയ്‌വതെന്തു ചെയ്താൽ ശുഭം വരും? 7

ദേവയാനിക്കുണ്ണിയുണ്ടായേവമെൻ യൗവനം വൃഥാ
അവളന്നു വരിച്ചമ്മട്ടവനെ ഞാൻ വരിക്കുവൻ 8

ഭൂനാഥനാൽ പുത്രനുണ്ടാവേണമെന്നെന്റെ നിശ്ചയം
ആദ്ധർമ്മജ്ഞനെയെങ്ങാനും ഗൂഢമായ്ക്കണ്ടുകിട്ടുമോ?' 9

യദൃച്ഛയായിട്ടിപ്പോഴീ ക്ഷിതിനാഥൻ പുറത്തുപോയ്
അശോകവാടിയിൽ ശർമ്മിഷ്ഠയെക്കണ്ടങ്ങു നിന്നുതേ. 10

ശർമ്മിഷ്ഠയൊററയ്ക്കുവനെയമ്മട്ടിൽ കണ്ടു സസ്മിതം
എതിരേററിട്ടു കൈക്കൂപ്പി ക്ഷിതിനാഥനോടോതിനാൾ: 11

ശർമ്മിഷ്ഠ പറഞ്ഞു
ചന്ദ്രേന്ദ്ര മാധവ യമവരുണന്മാരുടേയുമേ
ഭവാന്റേയും ഗൃഹത്തിങ്കൽ സ്രീകളെക്കാണ്മതാരുവാൻ? 12

രൂപാഭിജാത്യശീലങ്ങൾകൊണ്ടന്നെയറിവോൻ ഭവാൻ
ആ ഞാൻ കനിഞ്ഞിരിക്കുന്നേനൃതുസിദ്ധി തരേണമേ! 13

യയാതി പറഞ്ഞു
സുശീലയാം ദൈത്യരാജസുത നീ നന്ദ്യയാണു മേ
തൂശിത്തുമ്പളവും കുററം തവ രൂപത്തിനില്ലടോ. 14
                                                                                                                

[ 335 ]

ദേവയാനിയെ വേട്ടപ്പോൾ ദേവാരിഗുരു ഭാർഗ്ഗവൻ
വൃഷപർവ്വജയെക്കൂടെകിടത്തൊല്ലെന്നു ചൊല്ലിനാൻ 15

ശർമ്മിഷ്ഠ പറഞ്ഞു
നർമ്മത്തിലും സ്ത്രീജനത്തിങ്കലും താൻ
വേൾക്കുമ്പോതും പ്രാണനാശത്തിലും താൻ
സർവ്വസ്വം പോമ്പോളുമീയഞ്ചു ദിക്കിൽ
മിഥ്യവാക്കും പാപമല്ലെന്നു ചൊൽവൂ. 16

സാക്ഷ്യത്തിൽ മാറിപ്പറയുന്നവന്നു
പാതിത്യമോതുന്നതു മിഥ്യയത്രേ
യോജിക്കുമോതാർത്ഥനിലയ്ക്കു മിഥ്യ
ചൊൽവേനെയെന്നാലനൃതം കെടുക്കും. 17

യയാതി പറഞ്ഞു
ഭൃതപ്രമാണാം ഭ്രപൻ ഭോഷ്ക ചൊന്നാൻ നശിച്ചിടും;
അർത്ഥകൃച് ച് ത്തിലും ഞാനാ മിഥ്യസ്ഥിതി വരുത്തിടാ. 18

ശർമ്മിഷ്ട പറഞ്ഞു
പതിയും തോഴിയൾക്കുള്ള പതിയും നൃപതേ, സമം
വിവാഹവും സമം തോഴീപതിയങ്ങേ വരിച്ചു ഞാൻ. 19


യയാതി പറഞ്ഞു
ചോദിച്ചതു കൊടുക്കേണമതെനിക്കിയലും വ്രതം
ചോദിച്ചീടുന്നു നീയെന്നോടെന്തിഷ്ടം ചെയ്തിടേണ്ടു ഞാൻ? 20

ശർമ്മിഷ്ട ഠ പറഞ്ഞു
ഭ്രമീശ, മൂവരധനർ ഭാര്യ ദാസൻ പരം സുതൻ
അവർക്കുണ്ടായ മുതലുമവർക്കുടയവന്റെറയാം. 21

ദേവയാനിക്കു ഞാൻ ദാസിയാബ്ഭാർഗ്ഗവി ഭവാന്റെയാം
അവളും ഞാനുമങ്ങേക്കു ഗ്രാഹ്യരെന്നെ ഗ്രഹിക്ക നീ. 22

അധർമ്മാലെന്നെ രക്ഷിച്ച ധർമ്മം നല്കുക ഭ്രപതേ!
നിന്നാലപത്യമാന്നീ ഞാൻ നന്നായി ധർമ്മം നടത്തുവാൻ. 23
 
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം ചൊല്ലിക്കേട്ടു ഭ്രപൻ തത്ഥ്യമെന്നാൽ തെളിഞ്ഞവൻ
ശർമ്മിഷ്ഠയെത്താൻ മാനിച്ചു ധർമ്മസംസിദ്ധി നല്ലിലാൻ‍. 24

ശർമ്മിഷ്ഠയൊത്തവൻ സൽക്കരിച്ചിട്ടിരുപേരും പിരിഞ്ഞുപോയി.25

[ 336 ]

അപ്രകാരം നടന്നുള്ളോരാ പ്രത്യഗ്രഹസമാഗമേ
ഗർഭമായി സുഭ്രു ശർമ്മിഷ്ഠയ്ക്കപ്പൃത്ഥീശങ്കൽനിന്നഹോ 26

വേണ്ടുംകാലത്തു പെറ്റാളത്തണ്ടാർമിഴി ധരാപതേ
കമലേക്ഷണനായീടുമമരാഭകുമാരനെ . 27


===ശൂക്രശാപം===

 യയാതിയും ശർമ്മിഷ്ഠയും തമ്മിലുള്ള ഈ രഹസ്യബന്ധം കുറേക്കാലം നിഗുഢമായി സുക്ഷിക്കാൻ കഴിഞ്ഞുവെങ്കിലും, ഒടുവിൽ ദേവയാനി അതു മനസ്സിലാക്കുന്നു വിവരം അച്ഛനെ അറിയിക്കുന്നു.അകാലവാർദ്ധക്യം ബാധിക്കട്ടെ എന്നു ശുക്രൻ യയാതിയെ ശപിക്കുന്നു. ആർക്കെങ്കിലും വാർദ്ധക്യം കൊടുത്തു പകരം യൗവനം വാങ്ങാനുള്ള ശാപമോക്ഷവും നൽകുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
പുത്രനുണ്ടായതായി കേട്ടു ദേവയാനി ശുചിസ്മിത
ദുഃഖമുൾക്കൊണ്ടു ശർമ്മിഷ്ഠാവിഷയം ചിന്ത തേടിനാൾ 1

ശർമ്മിഷ്ഠാസവിധം പുക്കു ചോദിച്ചു ദേവയാനിതാൻ:
“ഇതെന്തെടോ കാമലോഭാലതിപാപം നടത്തീ നീ ?” 2

ശർമ്മി‍ഷ്ഠ പറഞ്ഞു
ധർമ്മാത്മാവിങ്ങേഴുന്നള്ളി വൻമഹർഷി ബഹുശ്രതൻ
ധർമ്മസിദ്ധി വരുത്താനായമ്മഹാന്നോടിരന്നു ഞാൻ 3

അല്ലാതന്യായമായ്ക്കാമമല്ല ചെയ്തതു സുസ്മിതേ
ഇപുത്രനേയവൻ തന്നതീപ്പറഞ്ഞതു സത്യമാം. 4

ദേവയാനി പറഞ്ഞു
ഏവമാണെങ്കിൽ വേണ്ടില്ലെങ്ങാ വിപ്രനറിയുന്നിതോ?
ഗോത്രനാമങ്ങളെന്താണസ്സദ്വിജേന്ദ്രനു ചൊല്കെടോ. 5


ശർമ്മിഷ്ഠ പറഞ്ഞു
തപസ്തേജസ്സിനാലക്കപ്രഭനാം മാമൂനീന്ദ്രനെ
കണ്ടവാറിതു ചോദിപ്പാനുണ്ടായീലെരു കെല്പുമേ. 6

ദേവയാനി പറഞ്ഞു
ഇമ്മിട്ടിലാം കാര്യമെന്നാൽ ശർമ്മിഷ്ഠേ, മന്യുവില്ല മേ
നല്ല വിപ്രേന്ദ്രങ്കൽനിന്നാണല്ലോ നിൻ പുത്രസംഭവം. 7

വൈശമ്പായനൻ പറഞ്ഞു
തമ്മിലേവം പറഞ്ഞിട്ടു നന്മയോടും ചിരിച്ചുടൻ
ഉള്ളതെന്നോർത്തു ഗേഹത്തിനുള്ളിൽപ്പുകിതു ഭാർഗ്ഗവി. 8

രണ്ടു മക്കളെയുണ്ടാക്കി നാഹുഷൻ ദേവയാനിയിൽ
യദു തുർവ്വസുവെന്നിന്ദ്രവിഷ്ണുസന്നിഭരാണവർ. 9

[ 337 ]

വൃഷപർവ്വജ ശർമ്മിഷ്ഠയാ രാജർ‍ഷിവഴിക്കുതാൻ
ദ്രുഹ്യുതാനനുതാൻ പൂരുവെന്നു പെറ്റിതു മൂവരെ. 10

ഏവം കുറച്ചുനാൾ ചെന്നു ദേവയാനി ശൂചിസ്മിത
യയാതിയോടൊത്തു ചെന്നാളാപ്പുങ്കാവിൽ മന്നവ 11

കണ്ടിതപ്പോൾ ദോവസാമ്യമാണ്ടെഴുന്ന കുമാരകർ 12

നന്ദിച്ചു കളിയാടുന്നതെന്നിട്ടിങ്ങനെ ചൊല്ലിനാൾ .
ദോവയാനി പറ‌ഞ്ഞു
ഇതാരുടെ കുമാരന്മാരത്രെ ദേവസുതോപമർ
നിന്നൊത്ത രൂപതേജസ്സുണ്ടെന്നു തോന്നുന്നതുണ്ടു മേ. 13

വൈശമ്പായനൻ പറഞ്ഞു
ഇതി മന്നവനോടോതിചോദിച്ചാൾ ബാലരോടവൾ
“പേരെന്തു വംശമേത്തച്ഛനാരു നിങ്ങൾക്കു മക്കളെ 14

നേരു ചൊൽവിൻ കേൾക്കുവാനുണ്ടേറ്റവും മമ കൗതുകം
അവർ ചൂണ്ടിക്കാട്ടിയപ്പോളവനീപതിമുഖ്യനെ 15

ശർമ്മിഷ്ഠയമ്മയാണെന്നുണ്മയിൽചൊല്ലിയുണ്ണികൾ
ഇത്ഥം ചൊല്ലിബ് ഭ്രപപാർശ്വത്തെത്തിനാരവരേവരും 16

ദേവയാനിസമീപത്തങ്ങത്രെ കൊണ്ടോടിയില്ലവൻ
കരഞ്ഞുംകൊണ്ടു ശർമ്മിഷ്ഠയ്ക്കരികിൽച്ചെന്നു ബാലകർ 17

ബാലന്മാർനില കേട്ടിട്ടങ്ങലം നാണിച്ചു മന്നവർ
താതനാബാലരിൽ പാരം പ്രണയം കണ്ടറിഞ്ഞുടൻ 18

സത്തറിഞ്ഞാദേവയാനി ശർമ്മിഷ്ഠയോടു ചൊല്ലിനാൾ
ദേവയാനി പറഞ്ഞു
എൻപാട്ടിൽ നില്ക്കും നീയെന്തെന്നപ്രീയം ചെയ്തിങ്ങനെ? 19

ആദ്ദൈത്യധർമ്മം കൈകൊൾവാനെത്രയും പേടിയില്ലയോ?
ശർമ്മിഷ്ഠ പറഞ്ഞു
ഋഷിയെന്നോതി ഞാനെന്നാലതു നരാണു സുസ്മിതേ 20

ന്യായധർമ്മത്തിൽ നില്പ്പൂ ഞാനതിനാൽ പേടിയില്ലാ മേ
വരനെ നീ വരിച്ചപ്പോൾ വരിച്ചു ഞാനുമോപ്പമേ. 21

സഖീഭർത്താവു ഭർത്താവെന്നാകുന്നു ധർമ്മവും ശുഭേ
പൂജ്യയാം മാന്യയാം നീയെൻ ജേഷ്ഠത്തി ദ്വിജനന്ദി നീ 22

നിന്നെക്കാൾ പൂജ്യതമനീ രാജർഷിയറിവില്ലയോ?
വൈശമ്പായനൻ പറഞ്ഞു
അവൾ ചൊന്നതു കേട്ടോതി ദേവയാനിയുമിങ്ങനെ: 23

“ഇന്നുതൊട്ടിങ്ങു വാഴാ ഞാൻ മന്നാ ,നീ ചെയ്തപ്രിയം”
കണ്ണീർ വാർത്തെഴുന്നേറ്റങ്ങു തന്വംഗീമണിയാംമവൾ 24

ഉടൻ കാവ്യാന്തികം പോകെ നടുങ്ങി നരനായകൻ.
പരിഭ്രമാൽ പിൻതുടർന്നാൻ പരം സാന്ത്വത്തൊടാ നൃപൻ 25

പിൻതിരിച്ചതില്ലതിക്രോതമേന്തികണ്ണു ചുവന്നവൾ

[ 338 ]

ഒന്നും മന്നവനോടോതാതെന്നു കണ്ണിതുമായഹോ 26

വെക്കം ചെന്നെത്തിനാളങ്ങു ശുക്രൻ വാഴുന്നിടത്തവൾ.
അച്ഛനെകണ്ടു വന്തിച്ചിട്ടഗ്രഭാഗത്തു നിന്നുതേ: 27

അപ്പോഴെക്കെത്തി വന്ദിച്ചാനാബ് ഭാർഗ്ഗവനെ മന്നനും.
ദേവയാനി പറഞ്ഞു
അധർമ്മവെന്നു ധർമ്മത്തെ മേലുകീഴു മറഞ്ഞുപേയി 28

എൻ മേലെയായിത്തീർന്നതല്ലൊ സർമ്മിഷ്ഠ വൃഷപർവ്വജം.
ഈ യയാതിനൃപൻ നല്കിയവൾക്കൊ മൂന്നു മക്കളെ 29

താതാ, സത്യം ദൂർഭഗയാമെനിക്കോ രണ്ടു മക്കളാം.
ധർമ്മ‍ജ്ഞാനെന്നു പേർക്കോട്ടൊരിമ്മന്നൻ ഭ്രുഗുപു ഗവ 30

മര്യാദ തെറ്റി നില്ക്കുന്നൂ കാര്യം കാവ്യ, പറഞ്ഞു ഞാൻ
ശുക്രൻ പറഞ്ഞു
ധർമ്മജ്ഞൻ നീ രസത്താലെയധർമ്മം നൃപ, ചെയ്കയാൽ 31

പരം ജയിക്കവയ്യാത്ത ജരയിൽപ്പെട്ടിട്ടും ഭവാൻ.
യയാതി പറ‍ഞ്ഞു
ഋതുയാചനയാൽ ദൈത്യപതിപുത്രിക്കു ഹന്ത!ഞാൻ 32

നല്ല ധർമ്മം ചെയ്തൂ മറിച്ചല്ലേതും ഭവാൻ മുനേ !
ഋതു യാചിച്ചിട്ടും നാരികൃതു നല്കാതെഴും പുമാൻ 33

ഭ്രുണഹാ വെന്നു ചൊല്ലുന്നൂ ബ്രഹ്മൻ,ബ്രഹ്മജ്ഞായവർ.
ഗമ്യാം നാരി കാമിച്ചു രഹസ്സിങ്കലിരക്കുകിൽ 34

ഗമിക്കാത്തോൻ ഭ്രുണഹാവെന്നല്ലോ ചൊല്ലുന്നൂ പണ്ഡിതർ .
ഇത്ഥമോരോ കാരണങ്ങളോർത്തു ഹേ ഭൃഗുസത്തമ! 35

അധർമ്മത്തിൽ ഭയംമൂലം ശർമ്മിഷ്ഠയോടു ചേർന്നു ഞാൻ.
ശുക്രൻ പറ‍ഞ്ഞു
എന്നയോർക്കാഞ്ഞതെന്തെ നീയെന്നധീനത്തിലല്ലയോ ? 36

പാരം ധർമ്മത്തിനു ചതിക്കാരൻ നാഹുഷ,ചോരനാം.
യയാതി പറഞ്ഞു
തൃപ്തി വന്നീല മേ യൗവന്നത്തിലിദ്ദേവയാനിയിൽ 38

പ്രസാദിക്കേണമൊന്നെന്നിൽ ജരം പറ്റാതെയാക്കണം.
ശുക്രൻ പറഞ്ഞു
പരം ഞാനനൃതം ചൊല്ലാ ജരയിൽ പെട്ടു ഭൃപാ ,നീ 39

പക്ഷേ,യീജ്ജരന്യങ്കലാക്കാം നിന്നിച്ഛപോലവേ.

യയാതി പറഞ്ഞു
രാജ്യവും പുണ്യവും നല്ല കീർത്തിയും നേടുമെൻ മകൻ 40

എനിക്കു യൗവനം തന്നാലതിന്നനുവദിക്ക നീ.

[ 339 ]

ശുക്രൻ പറഞ്ഞു
ജര നീ മാറ്റിവച്ചാലും യഥേഷ്ടം നഹുഷാത്മജ! 41

എന്നെദ്ധ്യാനിച്ചുകൊണ്ടെന്നാൽ പിന്നെപ്പാപം വരില്ല തേ.
നിനക്കു യൗവനം തന്ന തനയൻ നാടുവാഴിയാം 42

ആയുഷ്മാനാം കീർത്തിമാനാം ബഹുസന്താനകാരിയാം.

===84.പുരുവിന്റെജരാസ്വീകാരം===

ദേവയാനിയിലും ശർമ്മിഷ്ഠയിലുമുണ്ടായ ആഞ്ചു മക്കളിൽ ആദ്യത്തെ നാലുപേരും തങ്ങളുടെ യൗവനം കൊടുത്തു അച്ഛന്റെ വാർദ്ധക്യം പകരം വാങ്ങാൻ വിസമ്മദിക്കുന്നു.കൂട്ടത്തിലിളയവനായ പുരു അച്ഛന്റെ ആഗ്രഹം നിരവേറ്റുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
യയാതി ജരയും പൂണ്ടു പുരിയിൽ ചെന്നുചേർന്നുടൻ 1

ശ്രഷ്ഠനാകും ജ്യേഷ്ഠപുത്രൻ യദുവോടേവമോതിനാൻ.
യയാതി പറഞ്ഞു
ജരയും ചുളുവും പിന്നെ നരയും വന്നികൂടി മേ ശുക്രശാപത്താൽ യൗവനത്തിൽ തൃപ്തി വന്നതുമില്ല മേ

യദോ,നീയേറ്റുവാങ്ങെന്റെ പാപത്തെജ്ജരയൊത്തുടൻ
നിൻ യൗവനത്താൽ വിഷയസുഖം കൈകൊണ്ടിടട്ടെ ഞാൻ. 3

ആയിരത്താണ്ടു ചെന്നെങ്കിലീ യൗവനമുടൻ തവ
തിരിച്ചു തന്നു വാങ്ങീടാം ഞാൻ. 4

യദു പറഞ്ഞു
ജരക്കുണ്ടെത്രയോ ദോ‍ഷം പാനഭോജനമൂലമായ്
അതിനാൽ നൃപമൗലേ, നിൻ ജര വാങ്ങുന്നതല്ല ഞാൻ. 5

നരച്ച താടിയാം ദേഹം ജരയാലെയുലഞ്ഞുപോം
 ചൂളി വീഴും സുഖം പോകും ശക്തി മങ്ങും ചടച്ചുപോം . 6

പ്രവൃത്തിക്കെളുതല്ലാതാം പെണ്ണുങ്ങൾക്കേറെ ഹാസ്യനാം
മേ. 7

പല മക്കളുമുണ്ടങ്ങയ്ക്കെന്നെക്കാൾ പ്രിയരായ് നൃപ!
ധർമ്മജ്ഞ, ജര വാങ്ങിക്കാനന്ന്യനോടരുൾചെയ്യുക 8

യയാതി പറഞ്ഞു
എന്നൗരസസുതൻ നീ നിൻ യൗവനം തന്നിടായ്കയാൽ
താത,നിന്നുടെ മക്കൾക്കു രാജ്യം കിട്ടാതെയായ് വരും. 9

തുർവ്വസോ,നീ വാങ്ങിയാലുമെൻ പാപം ജരയെത്തുടൻ
നിൻ യൗവനത്താൽ വിഷയസുഖം നേടട്ടെയുണ്ണി, ഞാൻ. 10

ഒരായിരത്താണ്ടു ചെന്നാൽ തിരിയേ യൗവനം തരാം
തിരിച്ചിവാങ്ങിക്കൊള്ളാമെൻ പാപത്തെജ്ജരയൊത്തു ഞാൻ.

[ 340 ]

തുർവ്വസു പറഞ്ഞു

താത,വേണ്ടാ മമ ജര കാമസൗഖ്യം കളിഞ്ഞിടും
ബാലരൂപങ്ങൾ പോക്കീടും ബുദ്ധിശക്തി കെടുത്തിടും. 12

യയാതി പറഞ്ഞു
എന്നൗരസസുതൻ നീ നിൻ യൗവനം തന്നിടായ്കയാൽ
തുർവ്വസോ നിന്റെ സന്താനമുടൻ കുറ്റിമുടിഞ്ഞിട്ടും. 13

സങ്കീർണ്ണാചാരധർമ്മന്മാർ പ്രതിലോമം നടപ്പവർ
മാംസം തിന്നുന്ന നീചന്മാർ വാഴും നാടു ഭരപക്ക നീ. 14

ഗുരുതല്പഗരായ് തിര്യഗ്യോനിയെപ്പുണർകളായ്
പശുപ്രായമെഴും മ്ലേച്ഛരുള്ള നാടു ഭരിക്ക നീ. 15

വൈശമ്പായനൻ പറ‍‍ഞ്ഞു
യയാതി തുർവവ്വസുവിനുമേവം ശാപം കൊടുത്തുടൻ
ശർമ്മിഷ്ഠാസുതനായോരാ ദ്രുഹ്യവോടേവമോതിനാൻ. 16

യയാതി പറഞ്ഞു
ദ്രുഹ്യോ, നീ വാങ്ങുകെൻ വർണ്ണരുപം പോക്കിടുമീജ്ജര
ഒരായിരത്താണ്ടിടയ്ക്കു തന്നാലും നിന്റെ യൗവനം 17

വർഷമോരായിരം ചെന്നാൽ യൗവനം തിരിയെത്താരം
ഏറ്റുവാങ്ങാം തിരിച്ചിങ്ങോട്ടെൻ പാപം ജരയൊത്ത ഞാൻ. 18

ദ്രുഹ്യു പറഞ്ഞു
ജര വന്നാൽ ഗജാശ്വാദി സൗഖ്യം പോം സ്ത്രീസുഖം കെടും
വാക്കിന്നിടർച്ചയും പറ്റുമെന്നാ ലീജ്ജര വേണ്ട മേ. 19
                                                                                                                
യയാതി പറഞ്ഞു
എന്നൗരസസുകതൻ നീ നിൻ യൗവനം തന്നിടായ്കയാൽ
ദ്രുഹ്യോ, നിന്നിഷ്ടമാം കാമമൊട്ടുമേ സിദ്ധമായ് വരാം. 20

അശ്വം നടത്തിടും തേരുമശ്വവും പിന്നെയാനയും
പീഠകങ്ങളുമെന്നല്ല ഗർദ്ദഭങ്ങളുമെന്നിയേ 21

ആടും മാടും വിശേഷിച്ചു പല്ലക്കും കിടയാത്തതായ്
വെള്ളത്തിൽ പൊങ്ങുതടികൊണ്ടുള്ള സഞ്ചാരമാത്രമായ് 22

ഉള്ളനാട്ടിൽ ഭ്രുപനല്ലാബ് ഭോജനാം നീ കുലത്തൊടും
യയാതി പറഞ്ഞു
അനോ നീയേറ്റുവാങ്ങിടുകെൻ പാപം ജരയൊത്തുതൻ
ഒരായിരത്താണ്ടു നിന്റെ യൗവനം പൂണ്ടീരിക്കുവെൻ 23

 അനു പറഞ്ഞു
ജരയിൽ ബാലമട്ടുണ്ണും കാലത്തന്നമ്മശുദ്ധമായി
കാലത്തില്ലഗ്നിഹോമങ്ങളൊന്നുമമേ ജര വേമ്ട മേ 24

[ 341 ]

യയാതി പറ‌ഞ്ഞു
എന്നൗരസസുതൻ നീ നിൻ യാവനം തന്നിടായ്കയാൽ
ജരാദോഷം ചൊല്ലിടുന്ന നിനക്കുണ്ടായ സന്തതി 25

യൗവനം വന്നതിൽപിന്നെ നശിച്ചിടും നിനക്കെടോ
ശ്രൗതസ്മാർത്തദി കൈവിട്ടിട്ടനോ നീ സഞ്ചരിച്ചിടും. 26

യയാതി പറ‍ഞ്ഞു
പൂരോ,നീയെന്നിഷ്ടപുത്രൻ നീ മഹായോഗ്യനായ് വരും
ജരയും ചുളിയും പിന്നെ നുരയും വന്നുകുടി മേ 27

ശുക്രശാപാൽ ,യൗവനത്തിൽ തൃപ്തി വന്നതുമില്ല മേ
ഒട്ടുനാൾ നിൻ യൗവനത്താൽ വഷയം നേടിടട്ടെ ഞാൻ
ഒരായിരത്താണ്ടു ചെന്നാൽ യൗവനം തിരിയെതരാം 29

തിരിച്ചുവാങ്ങിക്കൊള്ളാമെൻ പാപത്തജ്ജരയൊത്തു ഞാൻ.
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം ചൊന്നാളവിൽ പൂരുവച്ഛനോടുടനോതിനാൻ:
മഹാരാജ, ഭവാൻ ചൊല്ലുംപടി ചെയ്യുന്നതുണ്ടു ഞാൻ 30

കൈക്കൊള്ളുന്നേൻ ഭ്രുപതേ ,നിൻപാപത്തജ്ജരയൊത്തു
വാങ്ങുകെൻ യൗവനം വേണ്ടും കാമസൗഖ്യങ്ങൾ നേടുക;
[ഞാൻ
ജര പൂണ്ടിട്ടു നിൻ വൃദ്ധരുപം കൈകൊണ്ടകൊണ്ടു ഞാൻ
ഭവാൻ യൗവനം തന്നു നടക്കാം കല്പനപ്പടി 32

യായതി പറഞ്ഞു
യയാതിയേവം ചൊല്ലീട്ടു ശുക്രനെ സ്മൃതിചെയ്തുടൻ
പൂരോ നിന്നിൽ പ്രീതനായി ഞാൻ കയറ്റിനാൻ 34

====പൂരുരാജ്യാഭീഷേകം====

യയാതിയുടെ ധർമമനുസൃതമായ രാജ്യഭാരം വളരെക്കാലം വിഷയസുഖം അനുഭവിച്ച യയാതി,യൗവനം തിരികെക്കൊടുത്തുസ പൂരുവിൽ നിന്നു വാർദ്ധക്യം ഏറ്റുവാങ്ങുന്നു;പൂരുവിനെ രാജാവായി വാഴിച്ചു് തപസ്സിനായി കാട്ടിലേക്കു പോകുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
പൂരുവിൻ യൗവനംകൊണ്ടോ യയാതി നാഹുഷാത്മജൻ
പ്രീതനായിട്ടു വിഷയസുഖം നേടീ നരാദിപൻ 1

[ 342 ]

മോഹം പോലെ യഥോത്സാഹം കാലംപോലെ യഥാസുഖം
ധർമ്മം തെറ്റാത്ത വിധമാബ് ഭ്രുപനൊക്കുംപടിക്കുതാൻ. 2

തർപ്പിച്ചു യജ്ഞാൽ സുരരെ ശ്രാദ്ധത്താലേ പിതൃക്കളെ
അനുഗ്രഹാൽ ദീനരെതാനിഷ്ടദാനത്താൽ ദ്വീജോന്ദ്രരെ. 3

അന്നരാനാൽ പാന്ഥര‍ക്കളെപ്പാലനത്താലെ വൈശ്യരെ
ആനൃശംസ്യാൽ പാദജരെദ്ദസ്യുക്കളെ വധത്തിനാൽ. 4

ധർമ്മത്തിനാൽ പ്രജകളെ രഞ്ജിപ്പിച്ചു യഥാവിധം
യയാതി കാത്തുരക്ഷിച്ചു സ്വയമന്ദ്രൻക്കണക്കിനെ 5

സിംഹവിക്രമനാ രാജസിംഹൻ യൗവനവൃത്തിയിൽ
ധർമ്മം തെറ്റാതെ വിഷയസുഖംതാൻ പൂണ്ടിത്തുത്തമം 6

ശുഭകാമാപ്തികൊണ്ടിട്ടു തൃപതനായി ഖിന്നനായി പരം
ഒരായിരത്താണ്ടു ചെന്നതാരാൽ ചിന്തിച്ചു പാർത്ഥിവൻ 7

കാലകാഷ്ഠാദിഭേദങ്ങൾ കണക്കാക്കിട്ടു വീര്യവാൻ‍.
യൗവനത്തോടായിരത്താണ്ടൂഴി വാഴും നരാധിപൻ 8

വിശ്വാജിയൊത്തു നന്ദിച്ചു നന്ദനപ്പൂവനത്തിലും
അളകയ്ക്കുള്ളിലും മേരുശൃംഗോത്തരപദത്തിലും. 9

മന്നവേന്ദ്രൻ ധർമ്മശീലൻ പിന്നെക്കാലം നിനച്ചതിൽ
പൂർണ്ണമായി കാലമെന്നു കണ്ടൂ പൂരുവോടിനാൽ. 10

യയാതി പറഞ്ഞു
കാമംപോലെ യഥോത്സാഹം കാലംപോലെയരിന്തന്ദമേ!
നിൻ യൗവനത്താൽ വിഷയസുഖം ഞാൻ പൂണ്ടു നന്ദന 11


കാമം കാമേപഭോഗത്താലൽ ശമിച്ചീടില്ലോരിക്കലും
ഹവിസ്സിനാലഗ്നിപോലെ വീണ്ടും വർദ്ധിച്ചുകൊണ്ടിടും. 12

മന്നിൽ കാണും വ്രീഹി യവം സുവർണ്ണം പൈക്കൾ നാരികൾ
ഇവയാർക്കും തൃപ്തിയാകില്ലതിനാൽ തൃ‍ഷ്ണ പോകണം . 13

മന്ദർക്കു കൈവിടാൻ പറ്റാ വെന്താലുമിതു വെന്തിടാ
പ്രാണാന്താം രോഗമിത്തൃഷ്ണ കൈവിട്ടോനെ സുഖം വരൂ. 14

വിഷയത്തിൽ ഭ്രമിച്ചേവം വർഷമായിരമായി മേ
എന്നിട്ടും തൃഷ്ണ നാൾതോറുമൊന്നിതിൽ കൂടിടുന്നു മേ 15

അതിനാലിതു ഞാൻ വിട്ട ബ്രഹ്മത്തിൽ കരൽവച്ചിനി
നിർദ്ദ്വന്ദ്വനായ് നിർമ്മമനായ് മ‍ഗമൊത്ത നടക്കുവാൻ. 16

പൂരോ സന്തോഷമായ് നന്നായ് വരും വാങ്ങുക യൗവനം
ഈ രാജ്യവും നീയെടുക്ക നീയെന്റെ പ്രിയകര സുതൻ. 17

വൈശമ്പായനൻ പറഞ്ഞു
ജരതാനേറ്റുവാങ്ങിച്ച യയാതി നാഹുഷാത്മജൻ
കാടു പുക്കൂ യൗവനത്തെ നേടിടാൻ പൂരു വീണ്ടുമേ. 18

കനിഷ്ഠപുത്രനാം പൂരവിനു രാജ്യാഭിഷേജനം

[ 343 ]

ഉറച്ച നൃപനോടോതി നാട്ടാർ വിപ്രാദിജാതികൾ. 19

നാട്ടുകാർ പറഞ്ഞു
ശുക്രപൗത്രൻ ദേവയാനീസുതൻ നിൻ ജ്യേഷ്ഠനന്ദനൻ
യദു നില്ക്കെപൂരുവിന്നീ രാദ്യമെന്തേകുവാൻ വിഭോ! 20

യദു നിൻ പുത്രരിൽ ജ്യേഷ്ഠൻ പിന്നെത്തുർവ്വസുവാം സുതൻ
ശർമ്മിഷ്ഠാതനയൻ ദ്രുഹ്യുവനു പിന്നിടു പൂരുവാം 21

ജ്യോഷ്ഠരേ വിട്ടെങ്ങനെയീയനു‍ൻ രാജ്യയോഗ്യനാം?
ഇതോർപ്പിക്കുകയാം ഞങ്ങൾ ധർമ്മം പാലിക്ക ഭ്രുപതേ! 22

യയാതി പറഞ്ഞു
വിപ്രർതൊട്ടുള്ള ജാതിക്കാരെപ്പേരും കേൾപ്പിനൊപ്പമായി
ജ്യേഷ്ഠന്നു രാജ്യം നല്കാത്തമട്ടിങ്ങുണ്ടായതോതിടാം. 23

ജ്യേഷ്ഠനാം യദുവെന്നാജ്ഞയൊട്ടും കൂട്ടാത്തിയില്ലിഹ
അച്ഛനായി പ്രതികൂലിപ്പോൻ പുത്രനല്ലെന്നു സന്മതം. 24

മാതാപിതാക്കൾക്കൊപ്പോഴും ഹിതപത്ഥ്യകരൻ സുതൻ
സുതനത്രേ പിതാക്കൾക്കു സുതസ്ഥിതിയിൽ നില്പവൻ. 25

യദു നിന്ദിച്ചു മുന‍പെന്നെയഥ തുർവ്വസുതാനുമേ
ദ്രുഹ്യുവും പിന്നെയനുവുമെന്നിൽ കാണിച്ചു നന്ദിയെ. 26

പൂരു ചൊന്നാ വിധം ചെയതു പാരം സൽക്കാരമേകിമേ‍
കനീയാനെന്റെ ദയാദൻ കനിഞ്ഞെൻ ജരയേറ്റവൻ. 27

പൂരുവെൻ മിത്രനിലയിൽ പൂരിപ്പിച്ചിതുകാമിതം ‌‌
വരം തന്നൂ ശിക്രവുനിവരൻ കാവ്യനെനിക്കിതിൽ. 28

'നിൻ പാകം നോക്കിടും പുത്രൻ പാരിന്നീശ്വര'നെന്നുതാൻ
സമ്മതിപ്പിൻ പൂരുവിനെയിമ്മന്നിൻ പതിയാക്കുവാൻ. 29

നാട്ടുകാർ പറഞ്ഞു
മാതാപിതാക്കൾക്കു ഹിതം ചെയ്താളേതോരു പുത്രനോ
കനിഷ്ഠാനകിലുമവൻ കല്യാണങ്ങൾക്കു പാത്രമാംരിൽ. 31

വൈശമ്പായനൻ പറഞ്ഞു
പൗരജനദന്മാരിതുരച്ചളവു നാഹുഷൻ
രാജ്യാഭിഷോകമാപൂരു പ്രാജ്യാത്മജനു ചെയ്തുതേ 32

നാടു പൂരുവിനേകീട്ടു കാടു വാഴാനുറച്ചവൻ
പൂരം വിട്ടു പുറപ്പെട്ടു പരം വിപ്രർഷിമാരുമായി . 33

യദുവിന്നോ യാദവർ യവനർ തുർവ്വസുവിന്നുമേ
ദ്രുഹ്യുവിന്നാബ് ഭോജർ മക്കൾ മ്ലച്ഛന്മാരനുവിന്നിമേ. 34

പൗരവം പൂരുവിൻ വംശമതിലുണ്ടായവൻ ഭവാൻ
ആയിരത്താണ്ടൂഴിവാഴാനയിത്തക്ക ജിതേന്ദ്രിയൻ. 35

[ 344 ]

===86 യയാതിയുടെ തപസ്സ്===

രാജ്യം രക്ഷിക്കേണ്ട ഭാരം പൂരുവിനേയം അതിർത്തി കാത്തു സൂക്ഷിക്കേണ്ട ചുമതല മറ്റു പുത്രന്മാരെയും ഏൽപ്പിച്ചു് യയാതി കാട്ടിൽ ചെന്നനുഷ്ഠിച്ച കഠിനതപസ്സിനെ വർണ്ണിച്ചിരിക്കയാണ് ഈഅദ്യായത്തിൽ
<poem>

വൈശമ്പാനൻ പറഞ്ഞു
ഏവമാ നാഹുഷൻ ഭ്രുപൻ യയാതി ഹിതപുത്രനെ
രാജ്യം വാഴിച്ചു് സന്തോഷത്താൽ വാനപ്രസ്ഥാനുമായി മുനി 1

ഫലമൂലങ്ങൾ ഭക്ഷിച്ചു പല മാമുനിമാരുമായ്
തപം ചെയ്തു വനം വാണോ നൃപൻ സ്വർഗ്ഗത്തിലെത്തിനാൻ. 2

സ്വർഗ്ഗലോകത്തിയെത്തീട്ടു മുഖ്യസൗഖ്യമണിഞ്ഞവൻ
ഒട്ടുകാലം വാഴവേ കഴ്പ്പോട്ടു വീഴ്ത്തീ പുരന്ദരൻ 3

സ്വർഗ്ഗത്താൽ ഭ്രംശിച്ചു വീഴുമ്പോൾ മന്നിലെത്തുന്ന മുന്നമേ
നിന്നുപോയംബരത്തിങ്കലെന്നല്ലൊ കേട്ടിരിപ്പൂ ഞാൻ 4

ഉടനെ പിന്നെയും സ്വർഗ്ഗമണഞ്ഞെന്നുണ്ടു കേൾവിമേ
ഭ്രുപൻ വസ്സുമനസ്സോടുമഷ്ടകൻതന്നൊടും പരം 5

പ്രതർദ്ദനൻതന്നൊടുമശ്ശിബിതന്നോടുമോത്തു താൻ.
ജനമേജയൻ പറഞ്ഞു
എന്തു കർമ്മം കൊണ്ടു വീണ്ടും മന്നവർ സ്വർദ്ദമെത്തിനാൻ? 6

ഇതൊക്കയും വിസ്തരിച്ചൊന്നോതിക്കേൾപ്പതിനാഗ്രഹം
വിപ്രവിപ്രമർഷിമദ്ധ്യത്തിൽ കെല്പുള്ളങ്ങു കഥിക്കവേ. 7

സ്വയം ദേവേന്ദ്രനൊടൊക്കും യയാതിനൃപനില്ലയോ കുരുവംശം വളർത്തുള്ളോൻ പരമഗ്നിസമപ്രഭൻ 8

പേരു കേട്ടു പുകഴ്ന്നൊരു വീരനാമാ മഹാനുടെ
ഭൗമദ്രിവ്യചരിത്രങ്ങളെല്ലാം കേൾപ്പതിനാഗ്രഹം. 9

വൈശമ്പായനൻ പറഞ്ഞു
 ഹന്ത ഞാൻ പറയുന്നുണ്ടീ യയാതിയുടെ സൽക്കഥ
വിണ്ണിലും മന്നിലും പാരം പുണ്യം പാപവിനാശനം 10

യയാതി നാഹുഷൻ ഭ്രുപൻ‌ പൂരുവാമന്ത്യപുത്രനെ
രാജ്യാഭിഷേകം ചെയ്തിട്ടു വനവാസമണഞ്ഞിതേ 11

അതിർത്തികളിലായിട്ടാ യദുതൊട്ടോരെ വെച്ചവൻ
ഫലമൂലങ്ങൾ ഭക്ഷിച്ചു പാർത്തു കാട്ടിൽ പെരുത്തുൻ. 12

ജിതാത്മാവു ജിതക്രോധൻ പിതൃദൈവകപൂജകൻ
വാനപ്രസ്ഥന്റെ വിധിപോലഗ്ന്യാഹുതി കഴിച്ചവൻ 13

പ്രഭു വന്യഹവിസ്സാലേ ചെയ്താനതിഥിപൂജയും

[ 345 ]

ശിലോഞ്ഛവൃത്തി കൈകൊണ്ടുശേഷം ഭക്ഷിച്ചുകൊണ്ടഹോ
ഏവമെരായിരത്താണ്ടാബ് ഭ്രുപൻ വാണു പിന്നയും
മൗനവൃതത്തോടും വെള്ളം ഭക്ഷിച്ചാൻ മുപ്പതാണ്ടഹോ 15

പിന്നീടൊരാണ്ടു ശീലിച്ചാൻ മന്നവൻ വായുഭക്ഷണം
ആ സ്ഥിതിക്കങ്ങു പ‍ഞ്ചാഗ്നിമദ്ധ്യേ വർഷം തപിച്ചിതേ. 16

ഒറ്റാക്കാലിന്മെലായ് നിന്നൂ മാസമാറനിലാശനൻ
പുണ്യകീർത്തിയതിൽപ്പിന്നെ വിണ്ണിലെത്തീടിനാൻ പ്രഭു. 17


===യയാതിവാക്യം===

സ്വർഗ്ഗത്തിലെത്തിയ യയാതി.ഇന്ദ്രന്റെ ചോദ്യത്തിനുത്തരമായി ചില ധർമ്മ്ത്വങ്ങളെ വിവരിക്കുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
സ്വർഗ്ഗത്തിലെത്തിയാബ് ഭൂപൻ സുരഗേഹത്തിൽ വാണുതേ
ദേവസാദ്ധ്യമരുത്തുകൾ വസ്സുവർഗ്ഗസ്സമർച്ചിതൻ. 1

േവലോകം ബ്രഹ്മലോകമിവയിൽ പുക്കു പുണ്യവാൻ
ദീർഗ്ഘകാലം വാണു മഹാസൗഖ്യമെന്നാണു കേൾവിമേ 2

പരന്ദരാന്തികം പുക്കാനൊരുനാളാ യയാതിതാൻ
അന്നോരോന്നോതിടുമിടയ്ക്കിന്ദ്രൻ ചോദിച്ചതിങ്ങനെ 3

ദേവേന്ദ്രൻ പറഞ്ഞു
ഭവാന്റെ രുപത്തോടു പുരു മുന്നം
ജരാന്വിതൻ ഭൂമിയിൽ വാണശേഷം
അവന്നു നീ രാജ്യപദം കൊടുത്തീ
ട്ടുരച്ചതെന്താണു കഥിക്ക സത്യം 4

യയാതി പറഞ്ഞു
ഗംഗായമുനകൾക്കുള്ളോരന്തരം നിന്റെ നാടെടൊ
മന്നിൻനടുക്കു നീ മന്ന,നതിർത്തികാവലാഗ്രരജർ5
അക്രോധനൻ ക്രാധരന്മാരിൽ മെച്ചം
വിദ്വാനവിദ്വാൻകളിലും പ്രധാനൻ. 6

ശകാരിച്ചാൽ ശകാരിക്കൊല്ല,രിശം ക്ഷാന്തനിൽ പരം
ചുടും ശകാരിപ്പവനെ ,നേടും പുണ്യത്തെ മറ്റവൻ 7

[ 346 ]

മർമ്മത്തു കുത്തൊല്ല നൃശംസമോതൊ
ല്ലെടുക്കൊല്ലാ ഹീനവൃത്ത്യ ജയത്തെ
പരൻ വെറുക്കുംപടി രൂക്ഷവാക്കു
പറഞ്ഞിടോ,ല്ലായതു പപമത്രെ 8


മർമ്മം കുത്തും രൂക്ഷമാം തീക്ഷണവാക്കാം
വന്മുള്ളാലേ മർത്ത്യരെക്കുത്തിടുന്നോൻ
അശ്രീകരൻ പാരിലവൻ മുഖത്തു
വെച്ചീ വാക്കാം രാക്ഷസിയേ വഹിച്ചോൻ. 9


സത്തുക്കളാൽ മുന്നിലും പൂജയേല്പം
സത്തുക്കളാൽ പിന്നിലും പാല്യനാവൂ
അസത്തോതും തീക്ഷണവാക്കും സഹിപ്പൂ
സദ്വൃത്തത്തെസ്സാധു കൈകൊണ്ടിരുപ്പൂ 10


വാക്കാമസ്രം വായിൽനിന്നേറ്റതേറ്റ
മേല്ക്കുന്നവൻ രാപ്പകലാർത്തി നേടും
പാരന്റെ മർമ്മത്തിലൊഴിഞ്ഞതേയ്ക്കാ
പറഞ്ഞിടോല്ലാ പകവാക്കോരാളിൽ 11

ഇണക്കുവാനിത്ര നന്നായ്ക്കാണാ മുപ്പാരിലോന്നുമേ
ദയ ജീവികളിൽ സ്നേഹം ദാനം മധുരവാക്കുമേ. 12

നല്ല വാക്കോതുകെപ്പോഴും ചൊല്ലൊല്ലാ പരുഷോക്തിയെ
പൂജിക്ക പൂജ്യരെ നല്കുകിരന്നീടൊല്ലൊരിക്കലും . 13


===88. യയാതിപതനം===

തപസ്സുകൊണ്ടു യയാതിയോടു തുല്യന്മാരായി ലോകത്തിൽ വല്ലവരും ഉണ്ടായിട്ടുണ്ടോ എന്നുള്ള ഇന്ദന്റെ ചോദ്യത്തിനു 'ഒരാളുമില്ല'എന്നു യയാതി മറുപടി പറയുന്നു. ഇങ്ങനെ മറ്റുള്ളവരെയെല്ലാം നിന്ദിച്ചകുകൊണ്ടു നീഭൂമിയിലേക്കുതന്നെ പയിവീഴട്ടെ .എന്നു ഇന്ദൻ പറയുന്നു. യയാതി കീഴ്പ്പൊട്ടേക്കു വീഴുന്നു.മദ്ധ്യമാർഗ്ഗം അഷ്ടകൻ എന്ന രാജർഷ്യയെ കണ്ടുമുട്ടുന്നു
<poem>

ഇന്ദ്രൻ പറഞ്ഞു
കർമ്മങ്ങളെല്ലാം നൃപാ,നീ നിറുത്തി
ഗൃഹം വെടിഞ്ഞോ വനാമാണ്ടിതല്ലോ
ചോദിപ്പാനെന്നാലിതു ഞാൻ യയാതേ
തപസ്സുകൊണ്ടങ്ങെവനോടു തുല്യൻ? 1

യയാതി പറഞ്ഞു
ദേവമാനുഷ്യഗ്നർവ്വപരമർഷിഗമങ്ങളിൻ
തപസ്സുകൊണ്ടെൻ കിടയയാരുമേയില്ല വാസവ! 2

[ 347 ]

ഇന്ദ്രൻ പറഞ്ഞു
തുല്യന്മാർ മേലുള്ളവരല്പരെന്നീ
യുള്ളോരെ നീ പ്രാഭവമോർത്തിടാതെ
നിന്ദിക്കയാൽ നിൻ ഗതിക്കുണ്ടോരന്തം

പുണ്യം തീർന്നു താഴെ വീഴൂ നരേന്ദ്ര!
സുരർഷിഗഗ്നർവ്വ നരാവമാനാൽ
സുരേന്ദ്ര,മേ സൽഗതി തീർന്നിതെങ്കിൽ
സ്വർഗ്ഗഭ്രംശാൽ താഴെ വീഴുമ്പോഴീ ഞാൻ
സന്മദ്ധ്യത്തിൽ ചെന്നു വീഴാനോരാശ 4

ഇന്ദ്രൻ പറഞ്ഞു
സന്മദ്ധ്യത്തിൽ ചെന്നുവീഴും പ്രഭോ നീ
യിമ്മട്ടെന്നാൽ നില വീണ്ടും വരും തേ
ഇതോർത്തു നീ നിന്ദചെയ്യായ്ക മേലാൽ
സമോത്തമന്മാരെയൊട്ടും യയാതേ 5

വൈശമ്പായനൻ പറഞ്ഞു
പിന്നീടു ദേവേന്ദ്രനിരുന്നെഴുന്ന
പുണ്യസ്ഥലം വിട്ടുടനേ യയാതി
വീഴുമ്പോഴേ ധർമ്മരക്ഷക്കിരിക്കും
രാജഷ്ടിയാമഷ്ടകൻ കണ്ടു ചൊന്നാൻ 6

അഷ്ടകൻ പറഞ്ഞു
അങ്ങാരഹോ യൗവനയുക്തനായി
ത്തേജസ്സിനാലഗ്നിപോലുജ്ജ്വലിപ്പാൻ
പതിക്കുന്നൂ കാറടച്ചന്ധകാര
മുള്ളംബരാൽ ദേവനരർക്കൻകണക്കെ? 7

അർക്കാഗ്നിതുല്യദ്യുതിയുള്ളൊരങ്ങു
ന്നർക്കാന്തിയാൽ വീഴ്വതു കണ്ടിടുമ്പോൾ
എന്താണു വീഴുന്നതിന്നെന്നു പാരം
ചിന്താവിമോഹാത്ഭുതമാർന്നു ഞങ്ങൾ 8

ദേവേന്ദ്രവിഷ്ണ്വർക്കസമാനനായി ദ്ദേവസ്ഥലം വിട്ടുവരും ഭവാനെ
അഭ്യൽഗമിക്കുന്നിതു ഞങ്ങളെല്ലാ
മിപ്പാതമൂലത്തെയറിഞ്ഞുകൊൾവാൻ 9

ഞങ്ങൾക്കു മുൻചോദ്യമതിനു കെല്പി
ല്ലിങ്ങോട്ടു ചോദിപ്പതുമില്ലഹോ!നീ
എന്നാൽ ചോദിക്കുന്നു നീ രമ്യരുപ

നിന്നാരെന്താണീവിധം വന്നു വീഴാൻ?

[ 348 ]

ഭയയപ്പെടായ്കങ്ങു വിഷാദമോഹ
ങ്ങളും കളഞ്ഞീടുക ശക്രതുല്യ
സത്തുകൾതൻ മദ്ധ്യമെഴും ഭവാനൊ
ടടുത്തെതിർക്കാ വലവൈരി വജ്രി 11

സത്തുക്കളാലംബനാം ക്ഷയിക്കും
സത്തുക്കളായോർക്കു സുരേന്ദ്രകല്പ
സത്തുക്കളീ സ്ഥാവരജംഗമേശ
രാസ്സജ്ജാനാന്തസ്ഥിതനാം ഭവാനും 12

ചുടുവാൻ പ്രഭുവാണഗനിയെടുപ്പാൻ പ്രഭുവാം മഹി
പ്രകാശിപ്പാൻ പ്രകാശിപ്പാൻ പ്രഭു രവി സന്മദ്ധ്യേപാന്ഥനും പ്രഭു


 
===89.അഷ്ടയകയയാതിസംവദ===

അഷ്ടകനും യയാതിയും തമ്മിൽ ചില ധർമ്മത്തവങ്ങളെപ്പറ്റി നടന്ന ചോദ്യോത്തരങ്ങളാണു ഈ അദ്യായത്തിൽ പ്രതിപാദിക്കുന്നതു.
<poem>

യയാതി പറഞ്ഞു
യയാതിയാം ഞാൻ നഹുഷന്റെ പുത്ര
നാപ്പുരുതാതൻ സർവ്വഭ്രുതാവമാനാൽ
ഭ്രംശിച്ചിതാ ദേവസുരർഷിലോകാൽ
കീഴ്പോട്ടു വീണോൻ പരമല്ലപുണ്യൻ. 1

വയസ്സേറും നിങ്ങളെക്കാളെനിക്കി
ങ്ങതിന്മലം വന്ദനം ചെയ് വതില്ല
സദ്വിദ്യയോ തപമോ ജന്മരോമൂ
പ്പൊത്തോടൻ പൂജ്യൻ സദ്വിജർക്കെന്നു കേൾപ്പു. 2

 അഷ്ടകൻ പറഞ്ഞു
ഉരയ്ക്കുന്നൂ താൻ വയസ്സാലേ വിപ്രൻ
പരം മേലെന്നെങ്കിലോ ചൊല്ലിതല്ലോ
സദ്വിദ്യയോ തപമോ ജന്മരോ മൂ
പ്പൊത്തോൻ പൂജ്യൻ സദ്വിജർക്കെന്നിവണ്ണം . 3

യയാതി പറഞ്ഞു
പുണ്യക്രിയയ്ക്കെതിരാം പാപമത്രേ
വണങ്ങാത്താനൊക്കുമാപ്പാപലോകം
സത്തുക്കളീദുരിതം പറ്റിടാതെ
പുണ്യകീർത്തിയ്ക്കാനുകൂല്യം വഹിപ്പൂ.

[ 349 ]

മുറ്റും നമുക്കിദ്ധനമുണ്ടായിടുന്നൂ
തെറ്റിപ്പോയിട്ടതു കിട്ടാതെയായി
ഇതുള്ളിലോർത്തത്മാഹിതപ്രകാരം
പ്രവർത്തിപ്പോനിവുള്ളോരു ധീരൻ
മഹാവിത്തുംകൊണ്ടു യഞ്ജങ്ങൾ ചെയ് വോൻ
മഹാവിദ്യാവിനയം ചെർന്ന വിദ്വാൻ
വേദം ചൊല്ലിത്തപമാണ്ടോനുമേവം
ദേഹം വിട്ടാൽ സ്വർഗ്ഗമെത്തും സമർത്ഥൻ
മഹാധനധംകൊണ്ടു മധിച്ചുപോകൊ
ല്ലഹങ്കാരം വിട്ടു വേദം ജപിപ്പ
ഓരോ ഭാവം പാരില്ലെല്ലാ ജനങ്ങൾ
ക്കെന്നാൽ ദൈവാധീനമാം കർമ്മയോഗം
ഓരോന്നോർത്താലതു പോർക്കില്ല ധീരൻ
പാരം ദൈവം ബലവത്തെന്നുറച്ചോൻ
ജനങ്ങളിൽ സുഖമോ ദുഃഖമോതാൻ
താനല്ലുണ്ടാക്കുന്നതദ്ദൈവമല്ലോ
എന്നാൽ ദൈവം ബലവത്തെന്നു കണ്ടി
ട്ടൊന്നിൽ ദുഃഖിക്കൊല്ല ഹർഷിച്ചിടൊല്ല
ഭയത്തിൽ ഞാൻ മോഹിയാ മാനസത്തിൽ
സന്താപമില്ലഷ്ടക,ചെറ്റുമേ മേ.
ദൈവം നമ്മേയേതുമട്ടാക്കിയിടുന്നി
താവുന്നേനമ്മട്ടിലെന്നോർത്തിരിപ്പോൻ
അണ്ഡാൽഭവം സ്വദജമൗൽഭിദംതാൻ
സരിസൃപം പിന്നെ വെള്ളത്തിൽ മത്സ്യം
കല്ലും പുല്ലും വിറക്കും മറ്റുമെല്ലാം
ദിഷ്ടാന്തത്തൽ പ്രകൃതിപ്പാട്ടിലെത്തും
അനിത്യത്വം സുഖദഃഖങ്ങളിൽ ക
ണ്ടെനിക്കെന്തിനഷ്ടകാ,ചിത്തതാപം?
ചെയ് വെന്നെന്തെന്തിങ്കലില്ലാ വിഷാദ
മേവം പാർത്തുൾത്താപമറ്റേറ്റിരിപ്പോൻ
വൈശമ്പായനൻ പറഞ്ഞു
മതാമഹൻ ഗുണമേറും യയാതി
വിണ്ണിങ്കലാംവണ്ണമങ്ങംബരത്തിൽ
നിന്നീവണ്ണം ചൊന്നനേരത്തു വീണ്ടും
ചോദ്യം ചെയ് തൂ പിന്നെയുമഷ്ടകൻതാൻ. 13

[ 350 ]

അഷ്ടകൻ പറഞ്ഞു
പ്രാധനപ്പെട്ടുള്ള ലോകങ്ങളങ്ങു
ന്നേതേതെല്ലാമുപഭോഗിച്ചു ഭ്രുപ
അതൊക്കൊയും നല്ലവണ്ണം കഥിക്കൂ
ക്ഷേത്രജ്ഞമട്ടതുൾവോനല്ലയോ നീ.
യയാതി പറഞ്ഞു
രാജ്യം വാണേന്നിവിടെസ്സർവ്വഭൗമൻ
മഹാലോകങ്ങളെ വീണ്ടും ജയിച്ചേൻ
ഒരായിരത്താണ്ടവിടെപ്പാർത്തുകൊണ്ടേൻ
പിന്നീടു ഞാനന്യലോകം ഗമിച്ചേൻ
സഹസ്രം ദ്വാരം യോജന നൂരു വീതി
യിമ്മട്ടുള്ളൊരിന്ദ്രലോകത്തു പുക്കേൻ
ഒരായിരത്താണ്ടവിടെപ്പാർത്തുകൊണ്ടേൻ
പിന്നീടു ഞാനന്യലോകം ഗമിച്ചേൻ
മഹേശലോകത്തിലണിഞ്ഞുമേവം
മഹാസുഖം വാണു യഥേഷ്ടമീ ഞാൻ
സുരാളിസൽക്കാരവുമേറ്റു തുല്യ
പ്രഭാവനായീശ്വരനെന്നപോലെ
അവ്വണ്ണമേ നന്ദനേ കാമരുപൻ
നൂറാണ്ടു പാർത്തേൻ പതിനായിരം ഞാൻ
സ്വർവ്വേശ്യമാരൊത്തു രമിച്ചുകൊണ്ടും
സുഗന്ഗിപുഷ്പദ്രുമരാജി കണ്ടും
അദ്ദിക്കൽ ഞാൻ ദ്വസുഖത്തിൽ വാഴ്കെ
ക്കാലം കഴിഞ്ഞപ്പൊഴുതുഗ്രരൂപൻ
ഉച്ചത്തിൽ മുപ്പാടുരചെയ്തു നീളെ
ദ്ധ്വംസിസിച്ചുകൊൾകെന്നൊരു ദേവദൂതൻ
ഇത്രയ്ക്കെനിക്കറിയാം രാജസിംഹ !
വീണേനുടൻ നന്ദനാൽ ക്ഷീണപുണ്യൻ
കേട്ടേനെന്നിൽ കനിവോടും വിഷാദ-
പ്പെട്ടാ വാനോവാർക്കുമപ്പോൾ നഭസ്സിൽ
അയ്യോ! കഷ്ടം! പുണ്യമറ്റി യയാതി
വീഴുന്നല്ലോ പുണ്യവാൻ പുണ്യകീർത്തി
വീഴുമ്പോൾ ഞാനവരോടായുരച്ചേൻ
സന്മഃദ്ധ്യ പോയ് വീഴൂവാനെന്തു വേണ്ടു? 22

[ 351 ]

ചൊല്ലിത്തന്നാരവൻ നിങ്ങൾക്കെഴുന്ന
യജ്ഞസ്ഥലം പാർത്തുടനിങ്ങു പോണേൻ.
ഹവിർഗ്ഗന്ധം കാട്ടി യജ്ഞസ്ഥലത്തെ
ദ്ധുമേക്ഷണം കൊണ്ടു കണ്ടിങ്ങണഞ്ഞേൻ

===90. യയാതിപതനകാരണം===
 
അനേകായിരം വർഷക്കാലം ദേവലോകത്തിൽ വാണ യയാതി പിന്നീടെന്തുകൊണ്ടാണു്. അവിടെനിന്നു ബഹിഷ്കരിക്കപ്പെട്ടതാണു് അഷ്ടകൻ ചോദിക്കുന്നു. പുണ്യം കഷയിച്ചാലൽ ആർക്കും അവിടെനിന്നും തിരികേപ്പോരേണ്ടിവരുമെന്നു് യയാതി മറുപടി പറയുന്നു.
<poem>

അഷ്ടകൻ പറഞ്ഞു
എന്നാൽ നന്ദ്യാ നന്ദനേ കാമരൂപൻ
നൂറ്റാണ്ടു വാണൂ പതിനായിരം നീ
പിന്നീടെന്തേ കാർത്തയുഗപ്രധാന
കൈവിട്ടേവം മന്നിലേക്കങ്ങു വീഴാൻ? 1

യയാതി പറഞ്ഞു
ദായാദന്മാരിഷ്ടർ ബന്ധുക്കളെല്ലാം
നി സ്വന്മാരെക്കൈവിടുംപോലെതന്നേ
പുണ്യം തീർന്നുള്ളവനെസ്സന്ത്യെകും
വിണ്ണോർക്കോനും വിണ്ണിൽ വിണ്ണോരുമെല്ലാം. 2

അഷ്ടകൻ പറഞ്ഞു
വിണ്ണിൽ പുണ്യക്ഷയമുണ്ടാവതെന്താ
ണെന്നുള്ളേറ്റം മോഹിതമായിടുന്നു
വിശിഷ്ടന്മാരല്ലയോ ബ്രഹ്മലോകം
ചെല്ലു,ചൊല്ലു ക്ഷേത്രത്തത്ത്വജ്ഞാനം നീ. 3

യയാതി പറഞ്ഞു
ഈ മന്നാകും നരേക വണു കേഴു
മീമട്ടുള്ളോരേരും മർത്ത്യദേവ!
കങ്കക്രോഷ്ടാവാദിതൻ തീറ്റി കാപ്പ
തിങ്കൽ ക്ലേശപ്പെട്ട പാരം പെരുക്കും. 4

അതോർക്കുമ്പോൾ തീരെ വർ‍ജ്ജിക്ക നല്ലു
ദൃഷ്ടം നാട്ടിൽ ഗർഹ്യമായോരു കർമ്മം

[ 352 ]

ഇതെല്ലാമെ മന്നവം ചൊല്ലീനേൻ ഞാ
നെന്നാലെന്താന്നിനിയും ചൊല്ലീടേണ്ടൂ? 5

അഷ്ടകൻ പറഞ്ഞു
കൊത്തിത്തിന്മൂ പക്ഷിഗൃദ് ധ്രം മയൂരം
പതംഗമെന്നിവയെന്നായിരിക്കേ
എന്തോ പിന്നെപ്പിന്നെയാവിർഭവിപ്പോത
ന്നെന്തോ ഭൗമം നരകം തന്നെയെന്തോ ? 6

യയാതി പറഞ്ഞു
അംഗം വർദ്ധിച്ചൊത്തിടും മുന്നമെന്ന
ലെങ്ങും മന്നിൽ ചുറ്റുമാത്മാക്കളെല്ലാം
എന്നാൽ ഭാമേ നരകേ പിന്നെ വീഴും
മെന്നാൽ പിന്നെക്കണ്ടിടാ ദീർഗ്ഘകാലം. 7

ഭൗമോഗ്രരക്ഷസ്സു കടിച്ചിഴയ്ക്കും. 8

അഷ്ടകൻ പറഞ്ഞു
വൻപാപമെന്തിവരെഗ്ഘോരദെഷ്ട-
ഭൗമോഗ്രരക്ഷസ്സു കടിച്ചിഴപ്പാൻ
എന്തോ പിന്നെപ്പിന്നെയാവിർഭവിപ്പൊ-

ന്നെന്തോയെന്തായ് ഗർഭമായിത്തീർന്നീടുന്നൂ? 9

യയാതി പറഞ്ഞു
അതെങ്ങനെ സസ്യമാർഗ്ഗേണ രേത
സ്സായിപ്പുമാൻ രക്തസംസൃഷ്ടി ചെയ്കേ
സ്ത്രീഗർഭമായ് ത്തീരുവൊന്നായതിങ്കൽ
ഗർഭത്വമാർന്നവിടെച്ചെന്നുക്കൂടും. 10

വൃക്ഷങ്ങളങ്ങോഷധിയംബു വായു
ഭ്രുവംബരംതാനിവയുൾപ്പൊക്കു പിന്നെ
നാല്ക്കാലിതാൻ മർത്ത്യനിവറ്റിലെത്തി
യീവണ്ണമേ ഗർഭമായീത്തീര‍ന്നീടുന്നു. 11

അഷ്ടകൻ പറഞ്ഞു
ദേഹം മാറിഗ്ഗർഭമുൾപ്പുകയോതാ-
നതോ സ്വന്തം ദേഹമേ പൂണ്ടുകൊണ്ടോ
മനുഷ്യയോനിക്കകമാപ്പെടുന്ന-
തതും ചൊല്ലു സംഷയമോതിടാം ഞാൻ. 12

ശരീരഭേദങ്ങൾ വളർച്ച കൺ കാ
തെന്നല്ല ധീയെന്നിവയെങ്ങുദിപ്പൂ

[ 353 ]

353

ഇതിൽ തത്വം സർവ്വവും ചൊല്ലിയാലും
ക്ഷേത്രജ്ഞൻ നീയെന്നുറയ്ക്കുന്നു ഞങ്ങൾ. 13

യയാതി പറഞ്ഞു
മരുത്തു രേതസ്സിവ ഗർഭയോനി-
ക്കകത്തുതാനാർത്തവമൊത്തിണക്കും
തന്മാത്രസംയുക്തമവൻ ക്രമത്തിൽ
ഗർഭം വളർത്തും കലിതാധികാരം. 14

ഗർഭം വളർന്നിട്ടുടലൊക്കെയൊത്താൽ‍
സംജ്ഞാബലംപൂണ്ടു മനുഷ്യനാവും
ശബ്ദങ്ങൾ കേൾക്കും ചെവികൊണ്ടു , കൺകൊ-
ണ്ടവ്വണ്ണമേ രൂപവുമങ്ങു കാണും. 15

ഘ്രാണത്തിനാൽ ഗന്ധമറിഞ്ഞിടും നാ-
വാലേ രസം ത്വക്കിനാൽ സ്പർശമേവം
മനസ്സാലേ ഭാവമെന്നിപ്രകാരം
ദേഹിക്കു ദേഹസ്ഥിതി ചെയ്തിരിപ്പൂ. 16

അഷ്ടകൻ പറഞ്ഞു
ചത്താൽ ചുടും കുഴിയിൽ തട്ടി മൂടും
നികൃഷ്ടമാം ദേഹമില്ലാതെയാക്കും;
ഇല്ലാത്തമട്ടിപ്രകാരം നശിക്കെ-
യെന്തൊന്നിനാൽ ചേഷ്ടചെയ്യുന്നു പിന്നെ? 17

യയാതി പറഞ്ഞു
പ്രാണൻ പോയാൽ സുപ്തനെപ്പോലെയായ്ത്താൻ
പുണ്യത്തേയോ പാപമോ മുൻനടത്തി
യോന്യാന്തരം വായുവിൻ പ്രേരണത്താൽ
ജീവൻ തേടിക്കൂടുമേ രാജസിംഹ! 18

പുണ്യം ചെയ്താൽ‍ പുണ്യയോനിക്കു കൂടും
പാപം ചെയ്താൽ പാപയോനിക്കു കൂടും
പാപം ചെയ്താൽ കീടഖഗാദിയാകു-
മെനിക്കിതേ വേണ്ട മഹാനുഭാവ! 19

നാല്ക്കാലിയാം നല്ലിരുകാലിയാറു-
കാലുള്ളതെന്നീവകയായ് ജനിക്കും
ഓതീടിനേൻ നിന്നൊടിതൊക്കെയെന്തു
ചോദിച്ചിടുന്നുണ്ടിനി നീ നരേന്ദ്ര! 20

അഷ്ടകൻ പറഞ്ഞു
എന്തൊന്നു ചെയ്താൽ മുഖ്യലോകം ഗമിക്കും
മർത്ത്യൻ വിദ്യാവ്രതമെന്നാദിയാലേ
അതും ചോദിക്കുന്നു ഞാൻ ചൊല്ലിടേണം
ശുഭം തേടും ലോകമെത്തുന്ന മാർഗ്ഗം. 21

[ 354 ]

354
യയാതി പറഞ്ഞു
തപം ദമം ശമമെന്നല്ല ദാനം
ഹ്രീയാജ്ജർവം സർവ്വഭ്രൂതാനുകമ്പ
നരർക്കു പോയ് സ്വർഗ്ഗമതിൽക്കടപ്പാൻ
ദ്വാരങ്ങളേഴുണ്ടിവയുത്തമങ്ങൾ 22

മാനം മുഴുത്തിട്ടു തമസ്സിലാണ്ടോർ
നശിക്കുമെന്നാരിഹ സജ്ജനങ്ങൾ;
പഠിച്ചേറ്റം പണ്ഡിതനെന്നു ഭാവി-
ച്ചന്യർക്കു പേരിന്നുടവേകിയെന്നാൽ, 23

അവന്റെ ലോകത്തിനൊരന്തമുണ്ട-
ങ്ങവന്നെന്നാൽ ബ്രഹ്മപദം ലഭിക്കാ.
ഭയം കെടുക്കുന്നവ നാലു കർമ്മം
ഭയം കൊടുപ്പാനവതാൻ പിഴച്ചാൽ 24

മാനാഗ്നിഹോത്രം ബത മാനമൗനം
മാനശ്രുതംതാനിഹ മാനയജ്ഞം.
മാനത്തിൽ മാന്യൻ മത്തനായ് തീർന്നിടൊല്ല
മാനക്കേടിൽ സന്തപിക്കൊല്ല ലേശം 25

സത്തുക്കളെന്നാൽ പൂജ്യരായ്ത്തീരുമേറ്റ-
മസാധുവും സാധുവായിബ്‌ഭവിക്കും .
ദംഭദാനം ദംഭയജ്ഞം ദംഭാദ്ധ്യയനമിങ്ങനെ
ദംഭവ്രതമിതൊക്കെയും വർജ്ജിക്കേണ്ടവയാണിഹ. 26

മനോമാർഗ്ഗംകൊണ്ടു രോധിച്ചിരിക്കും
പുരാണവിത്തറിവൂ പണ്ഡിതന്മാർ
അതേ ശ്രേയസ്സൊന്നു നിങ്ങൾക്കതോർത്താൽ
പരം ശമം നേടിടാമിങ്ങുമങ്ങും 27

[ 355 ] 355

91.ആശ്രമചതുഷ്ടയലക്ഷണം

[തിരുത്തുക]

അഷ്ടകന്റെ ഒരു ചോദ്യത്തിനുത്തരമായി യയാതി നാലു് ആശ്രമങ്ങളുടെയും ലക്ഷണം വിവരിക്കുന്നു.

അഷ്ടകൻ പറഞ്ഞു
ഏതോ ധർമ്മം സൽഗൃഹസ്ഥന്നിതേതോ
സന്യാസിക്കും ബ്രഹ്മചാരിക്കുമേതോ
സത്താം വാനപ്രസ്ഥാനേതോ വിശേഷാൽ
പലേമട്ടായല്ലയോ ചൊല്ലിടുന്നു. 1

യയാതി പറഞ്ഞു
ചൊന്നാൽ ചൊൽവോൻ ഗുരുകർമ്മങ്ങൾ ചെയ്‌വോൻ
മുൻപിട്ടുണർവോനൊടുവിൽത്താൻ കിടപ്പോൻ ‌
ദാന്തൻ ശാന്തൻ ധൃതിമാനപ്രമത്തൻ
സ്വാദ്ധ്യായവാൻ സിദ്ധനാം ബ്രഹ്മചാരി 2

ധർമ്മാൽ കിട്ടും മുതൽകൊണ്ടേ യജിക്ക
കൊടുക്ക പാന്ഥർക്കൂട്ടു നിത്യം കൊടുക്ക
പരൻ കൊടുക്കാത്തതെടുത്തിടായ്കെ-
ന്നിതാണു സത്തായ ഗൃഹസ്ഥധർമ്മം . 3

സ്വവീര്യത്താൽ വൃത്തിയായ്പാപമറ്റു
പരർക്കേകിപ്പരരിൽ പീഢ മാറ്റി
മുനിവ്രതാൽ നിയതാഹാരകൃത്യൻ
വാനപ്രസ്ഥൻ കേവലം സിദ്ധി നേടും . 4

ശില്പാജീവം വിടുവോൻ സൽഗുണാഢ്യൻ
ജിതേന്ദ്രിയൻ സർവ്വവും വിട്ടൊഴിഞ്ഞോൻ
ഗൃഹേ കിടക്കാത്തവ നല്പപ്രചാര-
നൊറ്റയ്ക്കു ചുറ്റുന്നവനാം ഭിക്ഷു സിദ്ധൻ. 5

ലോകങ്ങളോരോന്നു ജയിക്ക പിന്നെ-
യാകുംവണ്ണം കാമസുഖം ഭജിക്ക
ഇതൊക്കെയും നേടിയൊരാദ്ദിനത്തിൽ
ശ്രമിക്കേണം പുനരാരണ്യവാസം . 6

മേലെ പത്തും തന്റെ കീഴങ്ങു പത്തും
താനും കുടീട്ടിരുപത്തൊന്നുപേരെ
ആരണ്യകൻ സുകൃതംകൊണ്ടു കേറ്റു-
മരണ്യേതാൻ ദേഹവും വിട്ട യോഗി. 7

അഷ്ടകൻ പറഞ്ഞു
മുനിമാരെത്രവിധമാം മൗനമെത്രവിധം വിഭോ!
അതു ചൊല്ലീടണം ഞങ്ങൾക്കൊക്കക്കേൾപ്പാനൊരാഗ്രഹം. 8

[ 356 ]

356
യയാതി പറഞ്ഞു
അരണ്യം വാഴുകിൽ ഗ്രാമം, ഗ്രാമം വാഴ്കിലരണ്യവുംപിന്നിലാക്കിടുമാദ്ധീരൻ മുനിയല്ലോ, ജനാധിപ 9

അഷ്ടകൻ പറഞ്ഞു
അരണ്യം വാഴുകിൽ ഗ്രാമം, ഗ്രാമം വാഴ്കിലരണ്യവും
ഒരുവന്നു മഹാഭാഗ, പിന്നിലാകുന്നതെങ്ങനെ? 10

യയാതി പറഞ്ഞു
അരണ്യത്തിലിരിക്കുമ്പോൾ ഗ്രാമ്യമാമൊരു വസ്തുവും
കൈക്കൊള്ളാത്ത മുനിക്കല്ലോ ഗ്രാമംതാൻ പിന്നിലാവതും. 11

അഗ്നിയും ഗൃഹവും ഗോത്രചരണങ്ങളുമെന്നിയേ
കൗപീനാച്ഛാദനത്തിന്നുമാത്രം വസ്രാർത്ഥിയാം മുനി 12

പ്രാണൻ നിന്നീടുവാൻ മാത്രം ഭക്ഷണം ചെയ്‌തിടുന്നവൻ
ഗ്രാമം വാണാലുമവനാമരണ്യം പിന്നിലാവതും. 13

കാമങ്ങളൊക്കക്കൈവിട്ടു കർമ്മം നിർത്തിജ്ജിതേന്ദ്രിയൻ
മുനിയായോമക്ഷമാർഗ്ഗത്തെക്കൈക്കൊൾവോൻ സിദ്ധ-
നായ് വരും. 14

ധൗതദന്തൻ കൃത്തനഖൻ നിത്യസ്നാതന ലംകൃതൻ
അസിതൻ സിതകർമ്മാവങ്ങാർക്കവൻ പൂജ്യനായ്‌വരാ? 15

തപംചെയ്തു മെലിഞ്ഞസ്ഥിമാംസരക്തം ക്ഷയിച്ചവൻ
ഇഹലോകം വെന്നു വീരൻ ജയിക്കും പരലോകവും. 16

നിർദ്വന്ദ്വമായ്ത്തീർന്ന മുനി മോക്ഷമാർഗ്ഗത്തിലെത്തിയോൻ
ഇഹലോകം വെന്നു വീരൻ ജയിക്കും പരലോകവും. 17

മുഖം കൊണ്ടേ പശുപ്രായമാഹാരം തേടിടും മുനി
ലോകമൊക്കെജ്ജയിച്ചിട്ടു മോക്ഷത്താൽ സിദ്ധനായ് വരും. 18

[ 357 ]

357
===92.താപോധനപ്രശ്നം===

തങ്ങൾക്കു കിട്ടാനർഹതയുള്ള സത്ഗതി യയാതിക്കു നല്കാൻ അഷ്ടകൻ
മുതലായവർ സന്നദ്ധരാകുന്നു. ആ ദാനം സ്വീകരിക്കാൻ യയാതി വിസമ്മതിക്കുന്നു.
<poem>

അഷ്ടകൻ പറഞ്ഞു
ഇരുപേരിവരിൽ ദേവസാത്മ്യമാർക്കാദ്യമൊത്തിടും
അർക്കചന്ദ്രന്മാർകണക്കെസ്സൽഗതിക്കായ് ചരിക്കവേ? 1

യയാതി പറഞ്ഞു
കാമവൃത്തഗൃഹസ്ഥാന്തേ ഗൃഹമില്ലാതെ സംതയൻ
ഗ്രാമത്തിൽത്താൻ വാണു ഭിക്ഷുവിവരിൽ പൂർവ്വഗാമിയാം. 2

ദീർഗ്ഘായുസ്സു ലഭിക്കാതെ വികൃതിപ്പെട്ടുപോകിലോ
അതിൽ പശ്ചാതാപമാർന്നു വേറെ ചെയ്യും തപസ്സവൻ . 3

പാപക്കർമ്മങ്ങളെക്കൈക്കൊണ്ടീടിയലും ജ്ഞാനിയാം നരൻ
യഥേഷ്ടം വാഴ്കിലും പിന്നെപ്പരമാനന്ദമാർന്നിടും. 4

നൃശംസമായതുമസത്യമാംപോ-
ലനർത്ഥമാശിച്ചിഹ ധർമ്മകർമ്മം
അനീശനങ്ങർത്ഥവുമപ്രകാര-
മതാണര്യമതു നേരാം സമാധി. 5

അഷ്ടകൻ പറഞ്ഞു
ആർ ചൊല്ലിയാൽ വിട്ടു ഭവാനെ രാജൻ!
യുവാവു നീ സ്രഗ്വി തേജസ്വി യോഗ്യൻ
എങ്ങുന്നെത്തീയെവിടേയ്ക്കാണു പോവ-
തിങ്ങീ മന്നിൽ സ്ഥാനമുണ്ടെന്നതുണ്ടോ? 6

യയാതി പറഞ്ഞു
ഇങ്ങീബ്‌ഭൗമം നരകം പൂകുവാൻ ഞാൻ
പുണ്യക്ഷയാൽ വിണ്ണിൽനിന്നിങ്ങു വീണേൻ
ഭവാന്മാരോടോതി ഞാൻ വീണുകൊൾവാൻ
തിടുക്കുന്നുണ്ടെന്നെയാ ലോകപാലർ. 7

സന്മദ്ധ്യേ പോയ്‌വീഴ്‌വതിന്നായ് വരിച്ചേ-
നമ്മട്ടുള്ളോർ ഗുണവാന്മാർകൾ നിങ്ങൾ
മന്നിൽ പോയ്‌വീഴുമ്പൊളിദ്ദിക്കിലെത്താ-
നിന്ദ്രൻ തന്നൂ വരവും മന്നവേന്ദ്ര! 8

അഷ്ടകൻ പറഞ്ഞു
ചോദിക്കുന്നേൻ താഴെ വീഴും ഭവാനോ-
ടുണ്ടോ ലോകം പാർത്ഥീവ, മേലെനിക്കും
ആകാശത്തോ ദേവലോകത്തുതാനോ
ക്ഷേത്രജ്ഞൻ നീ ധർമ്മവിത്തെന്നറിഞ്ഞേൻ. 9

[ 358 ]

358
യയാതി പറഞ്ഞു
ഭ്രമണ്ഡലത്തെത്രയുണ്ടോ ഗവാശ്വം
കാട്ടിൽപ്പെടും പശുശൈലാദിയോടേ
അത്രയ്ക്കുണ്ടാം ദിവ്യലോകങ്ങളും തേ
ധരിച്ചാലും ധീരനാം രാജസിംഹ! 10

അഷ്ടകൻ പറഞ്ഞു
വീഴായ്ക നീ ദിവ്യലോകങ്ങളതേ-
തെനിക്കുണ്ടോ തന്നിടാമായതെല്ലാം
ആകാശത്തോ ദേവലോകത്തിലോ താൻ
പോയ്ക്കൊണ്ടാലും ക്ഷിപ്രമായ്മോഹമന്ന്യേ 11

യയാതി പറഞ്ഞു
എന്മട്ടുകാർക്കല്ല രാജേന്ദ്ര, വേണ്ടൂ
പ്രതിഗ്രഹം വൈദികബ്രാഹ്മണർക്കാം
കൊടുക്കേണ്ടുംവണ്ണമാ ബ്രാഹ്മണർക്കാ-
യ്ക്കൊടുത്തീടുന്നുണ്ടു ഞാൻ മന്നവേന്ദ്ര! 12

അബ്രാഹ്മണൻ കൃപണൻ ജീവിയായ്ക
യാച്ജ്ഞവൃത്തി ബ്രാഹ്മണീ വീരപത്നി
ചെയ്യില്ലീ ഞാൻ മുൻപു ചെയ്യാത്തതൊന്നും
വിധിത്സുവാം സജ്ജനം ചെയ്‌വതാണോ? 13

പ്രതർദ്‌ദനൻ പറഞ്ഞു
ചോദിക്കുന്നേൻ രമ്യദിവ്യസ്വരൂപ!
പ്രതർദ്ദനൻ മമ ലോകങ്ങളുണ്ടോ?
ആകാശത്തോ ദേവലോകത്തുതാനോ
ക്ഷേത്രജ്ഞൻ നീ ധർമ്മവിത്തെന്നെറിഞ്ഞേൻ. 14

യയാതി പറഞ്ഞു
മധുദ്രവം സഘൃതൗജ്ജ്വല്യമേവം
ലോകങ്ങൾ നിന്നെക്കാത്തിരിപ്പുണ്ടനേകം
ഓരോന്നിലേഴേഴു ദിനങ്ങൾ മാത്രം
പാർത്താലുമങ്ങവകൾക്കന്തമില്ല. 15

പ്രതർദ്‌ദനൻ പറ‍ഞ്ഞു
വീഴായ്ക നീയെന്റെ ലോകങ്ങൾതന്നേ-
നങ്ങയ്ക്കായിട്ടവ നില്ക്കട്ടെയെന്നും
ആകാശത്തോ ദേവലോകത്തിലോ താൻ
പൊയ്ക്കൊണ്ടാലും ക്ഷിപ്രമായ്മോഹമന്ന്യേ. 163

[ 359 ]

359
യയാതി പറഞ്ഞു
യോഗക്ഷേമം ചെയ്തു തന്നാലിതേവം
കാമിക്കില്ല തുല്യവീര്യൻ നൃപൻ ഞാൻ
ദൈവം തന്നോരീ വിപത്തും സഹിപ്പേൻ
നൃസംസത്തെചെയ്കയില്ലേതുമേ ഞാൻ. 17

യശസ്യമായ് ദ്ധർമ്മ്യമായുവള്ള മാർഗ്ഗം
നോക്കീധർമ്മം പാർത്തു ചെയ്‌വേൻ നൃപൻ ഞാൻ
എന്മെട്ടെഴും ധർമ്മവാൻ നീ പറഞ്ഞു-
ള്ളിമ്മട്ടേതും കൃപണം ചെയ്കയില്ല. 18

അന്യൻ മന്നൻ മുൻപു ചെയ്യാത്ത കൃതം
മുന്നം ‍ഞാനോ ചെയ്യുവാൻ പോയീടുന്നു?
എന്നോതീടും മന്നവേന്ദ്രൻ യയാതി-
തന്നോടോതി വസുമാനിപ്രകാരം. 19


===93.യയാത്യുപാഖ്യാനസമാപ്തി===

ശിബിയും വസുമാനും നല്കാനൊരുങ്ങിയ ദാനവും യയാതി നിഷേധിക്കുന്നു. ഒടുവിൽ എവല്ലാവരും ഒന്നിച്ചു സ്വർഗ്ഗലോകത്തിലേക്കു പോകുന്നു.
<poem>

വസുമാൻ പറഞ്ഞു
ചോദിക്കുന്നേൻ വസുമാനൗഷദശ്വി-
യുണ്ടോ ലോകം ദിവി മേ മന്നവേന്ദ്ര!
ആകാശത്തോ പുകഴ്‍വൊന്നായ് മഹാത്മൻ!
ക്ഷേത്ര‍ജ്ഞൻ നീ ധർമ്മവിത്തെന്നറിഞ്ഞേൻ. 1

യയാതി പറഞ്ഞു
ആകാശവും ഭൂമിയും പത്തു ദിക്കു-
മൊത്തീയർക്കാംശുക്കൾ തട്ടും പ്രകാരം
അത്രത്തോളം ലോകമങ്ങയ്ക്കൂ വാനിൽ
നില്ക്കുന്നുണ്ടെന്നെയ്ക്കുമന്തം വരാതെ. 2

വസുമാൻ പറഞ്ഞു
വീഴായ്ക നീയെന്റെ ലോകങ്ങൾ തന്നേ-
നങ്ങയ്ക്കായിട്ടവ നിൽക്കട്ടെയെന്നും
തൃണം മൂല്യം തന്നു വാങ്ങിക്ക രാജൻ!
പ്രതിഗ്രഹം ദോഷമാണെന്നുവെച്ചാൽ. 3

യയാതി പറഞ്ഞു
കള്ളക്കച്ചോടം ഞാൻ നിനയ്ക്കുന്നതില്ലി
ക്കള്ളത്തത്തിൽ കാലചക്രേ ഭയത്താൽ
അന്യൻ മന്നൻ മുൻപു ചെയ്യാത്ത കൃത്യം
മുന്നം ഞാനോ ചെയ്യുവാൻ പോയിടുന്നു? 4

[ 360 ]

360
വസുമാൻ പറഞ്ഞു
പ്രഭോ തന്നനേറ്റു വാങ്ങിച്ചുകൊൾക
ലോകങ്ങൾ നീ വയ്യ കച്ചോടമെങ്കിൽ
പോകുന്നില്ലാ ഞാനവറ്റിങ്കലേക്കു
ലോകം ഭവാനുള്ളതാമായതെല്ലാം. 5

ശിബി പറഞ്ഞു
ചോദിക്കുന്നേൻ ശിബിയൗശീനരൻ ഞാ-
നെനിക്കുണ്ടോ താത, ലോകങ്ങൾ മേലിൽ
ആകാശത്തോ ദേവലോകത്തുതാനോ
ക്ഷേത്രജ്ഞൻ നീ ധർമ്മവിത്തെന്നറിഞ്ഞേൻ. 6

യയാതി പറഞ്ഞു
വാക്കാലെന്നല്ലുള്ളിനാലും വിശേഷി-
ച്ചിച്ഛിപ്പോരേ നിന്ദ ചെയ്യാത്തവൻ നീ
തന്മൂലം തേ വാനിൽ വിദ്യുൽപ്രകാശം
തേടും ലോകം നിത്യമായുണ്ടസംഖ്യം. 7

ശിബി പറ‍ഞ്ഞു
പ്രഭോ, തന്നേനേറ്റുവാങ്ങിച്ചുകൊൾക
ലോകങ്ങൾ നീ വയ്യ കച്ചോടമെങ്കിൽ
പോകുന്നില്ല ഞാനവറ്റിങ്കലേക്കു
പോകും ഭവാനുള്ളതാമായതെല്ലാം. 8

യയാതി പറഞ്ഞു
മഹേന്ദ്രതുല്യപ്രചുരപ്രഭാവ!
നീ മറ്റനേകം നരദേവരേവം
ഞാനും പരൻ തന്നതിനാൽ രമിക്കാ
ശിബേ, ദേയമഭിനന്ദിച്ഛിടാ ഞാൻ 9

അഷ്ടകൻ പറഞ്ഞു
ഒറ്റയ്ക്കീ ഞങ്ങൾ നല്കീടിൽ വേണ്ടാ ലോകങ്ങളെങ്കിലോ
ഏവരും നൃപതേ,തന്നു നരകം ഞങ്ങൾ പൂകീടാം. 10

യയാതി പറഞ്ഞു
എനിക്കു തക്കതെന്തെന്നാലതിന്നായുദ്യമിക്കുവിൻ
മുൻപിങ്ങു ചെയ്തിടാത്തൊന്നു ചെയ്‌വാനോർക്കുന്നതില്ല ഞാൻ.
വന്നുക്കാണുന്നതാർക്കഞ്ചു കാ‍ഞ്ചനത്തേർ തെളിഞ്ഞിതാ
ഇവയിൽ കേറിയാം മർത്ത്യൻ പരലോകം ഗമിപ്പതും. 12

യയാതി പറഞ്ഞു
വഹിക്കും നിങ്ങളേയഞ്ചു കാഞ്ചനത്തേരുമങ്ങിനി
ഉയർന്നഗ്നിജ്ജാല്വപോലെയുജ്ജ്വിച്ചീടുമേ. 13

അഷ്ടകൻ പറഞ്ഞു
എന്നാലും നൃപ, തേരേറിച്ചെന്നാലും ദ്യോവിലേക്കു നീ
പിന്നാലെ ഞങ്ങളും പോരാമെന്നാൽ കാലംവരുംവിധൗ. 14

[ 361 ]

361
യയാതി പറ‍ഞ്ഞു
ഒന്നിച്ചു പോകതാൻ വാനുവെന്നിതീ നമ്മളേവരും;
സ്വർഗ്ഗമാർഗ്ഗം കാണ്മതുണ്ടു നോക്കൂ വിരജമായിതാ. 15
വൈശമ്പായനൻ പറഞ്ഞു
തേരേറിപ്പോയിതുടനാ നരേന്ദ്രോത്തമരേവരും
ദ്യോഭൂക്കൾ ധർമ്മാൽ വ്യാപിക്കും പ്രകാശത്തോടെ മേല്ക്കുമേൽ.
അഷ്ടകൻ പറഞ്ഞു
നിനച്ചേൻ ഞാൻ തനിയേ മുൻപിലെത്തു-
മെനിക്കിന്ദ്രൻ സഖിയാമെന്നുമെല്ലാം
എന്നാലിപ്പോൾ ശിബി നമ്മെക്കടന്നി
ട്ടൊന്നായ് വേഗം പോകുവാനെന്തു ബന്ധം?
യയാതി പറഞ്ഞു
ദാനം ചെയ്‌തു വിത്തുമുള്ളതൊക്കെവെസ്സൽക്കതിക്കിതിൽ
ഔശീനരൻ നിങ്ങളേക്കാൾ മെച്ചം നേടീപരം ശിബി. 18

ദാനം തപം സത്യമെന്നല്ല ധർമ്മം
ഹ്രീ ശ്രീ ക്ഷമാ നന്മ സൽക്കർമ്മവാഞ്ചര`
ഇതൊക്കെയും ഭൂപതേ, ഭൂപമൗലി
ശിബിക്കേറ്റം ശ്രേഷ്ഠമായുള്ളതെല്ലൊ. 19

ഇമ്മട്ടുള്ളോനനയേ*നാണമുള്ളോൻ
ചെമ്മേ മുൻപേ ശിബി കേറുന്നു തേരാൽ.
വൈശമ്പായനൻ പറഞ്ഞു
തത്രാഷ്ടകൻ പിന്നെയും ചോദ്യമായീ
ശക്രാഭമാതാമഹനോടിവണ്ണം: 20


“ചോദിക്കുന്നേൻ ഭൂപതേ, നേരു ചൊല്ലു-
കങ്ങാരെങ്ങുള്ളവനങ്ങാർക്കു പുത്രൻ?
ഭവാൻ ചെയ്തോരുത്തമകർമ്മമന്യൻ
നൃപൻതാനോ വിപ്രനോ ചെയ്കയില്ല. 21

യയാതി പറഞ്ഞു
യയാതിയാം ഞാൻ നാഹുഷൻ പൂരുതാതൻ
ഭൂലോകത്തിൽ ചക്രവർത്തിത്വമാന്നോൻ
ഓതാം തത്ത്വം മാമകന്മാരോടെന്നാൽ
മാതാമഹൻ ഹന്ത നിങ്ങൾക്കുമീ ഞാൻ. 22

ഈ മന്നെല്ലാം കീഴടക്കി ദ്വിജർക്കായ്
നാമന്നേകീ വസ്രഭോജ്യാദിയെല്ലാം
മേധ്യാശ്വമേധം നൂറു ചെയ്തേൻ സുരന്മാ-
രത്തവ്വത്രേ പുണ്യമൂലം ഭജിപ്പൂ. 23

കൊടുത്തേനിബ്‍ഭൂമിയൊക്കെ ദ്വിജന്മാ-
ർക്കുടൻ നാനാ വാഹസമ്പൂർണ്ണമട്ടിൽ

[ 362 ]

362
ഗോവെന്നല്ലാ ഹേമവിത്തൗഘമൊത്തു
ശതാർബുദ്ധം ഗോക്കളേയും കൊടുത്തേൻ. 24

ദ്യോവും ഭൂവും വഹ്നിയും മാനുഷർക്ക-
ന്നെൻ സത്യത്താലുജ്ജ്വലിച്ചിട്ടിരുന്നു
അസത്യവാക്കീയെനിക്കില്ലതന്നെ
സത്യത്തെത്താൻ സജ്ജനം സമ്മതിപ്പൂ. 25

സത്യം ചൊല്ലാമഷ്ടകനൗഷദശ്വി-
പ്രതർദ്ദനൻ മുതൽപേരോടിതാ ഞാൻ;
സത്യത്താലെ ലോകമെല്ലാം മുനീന്ദ്രർ
വാനോർകളും പൂജിതരാം ദൃഢം മേ. 26

നമുക്കുള്ളീ സ്വർഗ്ഗസിദ്ധി ക്രമമങ്ങനസൂയനായ്
വിപ്രമദ്ധ്യേ ചൊല്കിൽ നമ്മോടൊപ്പമെത്തീടുമാപ്പുമാൻ. 27

വൈശമ്പായനൻ പറഞ്ഞു
ഇത്ഥം മഹായോഗ്യനാമാ മഹീന്ദ്രൻ
ദൗഹിത്രന്മാർ താരണംചെയ്കാലേ
ഭൂലോകം വിട്ടത്യുദാരസ്വഭാവൻ
ദ്യോലോകം വിട്ടത്യുദാരസ്വഭാവൻ
ദ്യോലോകം പൂകീടിനാൻ കീർത്തിശാലി. 28


===94. പൂരുവംശാനകീർത്തനം===

പുരുവംശസ്ഥരായ രാജാക്കന്മാരുടെ കഥ പറഞ്ഞുകേട്ടാൽ കൊള്ളാമെന്നു് ജനമേജയൻ ആവശ്യപ്പെടുന്നു. വൈശമ്പായനൻ, പുരുവിന്റെ പുത്രന്മാരായി പ്രവീരൻ മുതലായ മൂന്നു മക്കൾ ജനിച്ചതുമുതലുള്ള കഥ പറഞ്ഞുത്തുടങ്ങുന്നു.
<poem>

ജനമേജയൻ പറഞ്ഞു
പൂരുവിൻ വംശകരരായ്പേരുകേട്ട നരേന്ദ്രരെ
സത്വവീര്യസ്വരൂപങ്ങളൊത്തു കേൾപ്പാനൊരാഗ്രഹം. 1

ഈക്കുലത്തിൽ ശീലമറ്റു വീര്യംകെട്ടൊരു ഭൂപനും
സന്താനഹീനനായിട്ടു തീർന്നിട്ടില്ലൊരുകാലവും. 2

പ്രസിദ്ധി കേട്ടു വിജ്ഞാനം പെരുത്തുള്ളവർതമ്മുടെ
ചരിത്രം വിസ്തരിച്ചൊന്നു കേൾക്കേണം മമ മാമുനേ! 3

വൈശമ്പായനൻ പറ‍ഞ്ഞു
എന്നാൽ ഞാൻ പറയാമങ്ങുന്നെന്നോടർത്ഥിച്ചവണ്ണമേ
പൂരുവിൻ വംശകരരായ് പുരുഹൂത*പ്രഭാവരായ് 4

ദ്രവ്യവീര്യാഢ്യരായ് സർവ്വലക്ഷണം ചേർന്ന മന്നരെ.
പ്രവീരേശ്വരരൗദ്രാശ്വർ മൂവർ മക്കൾ മഹാരഥർ 5

പൗഷ്ടിയിൽ പൂരുവിന്നുണ്ടായ് പ്രവീരൻ വംശകൃത്തതിൽ.

[ 363 ]

363
ശുരസേനയിലുണ്ടായീ മനസ്യുവിവനാത്മജൻ 6

ചതുരന്തമഹിക്കൊക്കെയധിപൻ കമലേക്ഷണൻ.
ശക്തൻ സംഹനൻ വാഗ്മി സൗവീരീസുതർ മൂന്നുപേർ 7

മനസ്യുവിൻ മക്കളല്ലോ മഹാശൂരർ മഹാരഥർ.
അനാഗ്‌ഭാനുപ്രഭൃതികളപ്സരോമിശ്രകേശിയിൽ 8

രദ്രാശ്വനാം വീരനുണ്ടായ് പത്തുപേർ വീരരാം സുതർ.
യജ്വാക്കളവർ ശൂരന്മാർ പ്രജയുള്ളോർ ബഹശ്രുതർ 9

സർവ്വശാസ്രാസ്രാദക്ഷന്മാർ സർവ്വരും ധർമ്മശാലികൾ .
ഋചേയു പിന്നെക്കക്ഷേയു കൃപണേയു മഹാബലർ 10

സ്ഥണ്ഡിലേയു വനേയു ശ്രീജലേയു പുകളാണ്ടവൻ
തേജേയു ബലവാൻ ധീമാൻ സത്യേയു ഹരിവിക്രമൻ 11

ധർമ്മേയു പത്താമനഥാ സന്നതേയു സുരോപമൻ.
അനാധൃഷ്ടിയുമായ് വിദ്വാനേകരാജനുമായതിൽ 12

ഋചേയു വിക്രമി പരം വാനോർക്കിന്ദ്രൻ കണക്കിനെ.
അനാധൃഷ്ടിയ്ക്കു തനയൻ രാജസൂയാശ്വമേധവാൻ 13

മതിനാരാഖ്യനുണ്ടായീ മന്നവൻ ബഹുധാർമ്മികൻ.
മതിനാരന്നുള്ള മക്കൾ നാലുപേർ വീര്യശാലികൾ 14

തംസൂ മഹാനതിരഥൻ ദ്രഹ്യുവപ്രതിമപ്രഭൻരി‍
ഇവരിൽ തംസുവാം വീരൻ പൗരവാന്വവർദ്ധനൻ. 15

പെരുത്തു നേടിനാൻ കീർത്തി ധരിത്രി വിജയിച്ചവൻ
ഈളിനാഖ്യൻ തനയനെയുണ്ടാക്കീ തംസൂ വീര്യവാൻ; 16

അവനും ഭൂമിയൊക്കേയും ജയച്ചൂ ജയി മന്നവൻ.
പഞ്ചേന്ദ്രിയങ്ങളെപ്പോലെയഞ്ചുമക്കളെയീളിനൻ 17
രഥന്തരയിലുണ്ടാക്കീ ദുഷ്യന്താദിനരേന്ദ്രരെ.
ദുഷ്യന്തൻ ശൂരഭീമന്മാർ പ്രവസു പ്രഥിതൻ വസു 18

ഇവർക്കു മൂപ്പാം ദുഷ്യന്തൻ രാജാവായ് ജനമേജയ!
ദുഷ്യന്തന്നങ്ങു ഭരതൻ പുത്രൻ ശാകുന്തളൻ നൃപൻ; 19

അവന്മൂലം ഭാരതമാം വംശം പേർകേട്ടിതേറ്റവും.
ഭരതൻ ഭാര്യമാർ മൂന്നിൽ തീർത്തിതൊൻമ്പതു മക്കളെ 20

കൊണ്ടാടിയില്ലെനിക്കൊത്തോരല്ലെന്നവരെ മന്നവൻ.
അതിൽ ചൊടിച്ചമ്മാർതാൻ കൊന്നൂ മക്കളെയൊക്കെയും 21
അതിനാലാ നരേന്ദ്രന്നു പഴുതായ് പുത്രജന്മവും.
മഹാദ്ധ്വരങ്ങൾ ചെയ്തിട്ടു പിന്നബ്‌ഭരതമന്നവൻ 22

ഭരദ്വാജന്റെ കൃപയാൽ ഭുമന്യുവിനെ നേടിനാൻ.
പുത്രവാനായി താനെന്നു പാർത്താപ്പൗരവനന്ദനൻ 23
യുവരാജപദം നല്കീ ഭുമന്യവിനു ഭാരത!
ഭുമന്യവിനുമുണ്ടായീ പുത്രൻ ദിവിരഥാഭിധൻ 24

[ 364 ]

364
സുഹത്രനും സുഹോതാവും സുഹവിസ്സും യജൂസ്സമേ
ഋചീകനും പുഷ്കരിണ്യാം ഭുമന്യവിനു നന്ദനർ; 25

സുഹോത്രനവരിൽ ജ്യേഷ്ഠൻ രാജ്യം പ്രാപിച്ചു പാർത്ഥിവൻ.
രാജസൂയാശ്വമേധാദി യജ്ഞം പലതു ചെയ്തവൻ 26

ആഴിചൂഴുമൊരീയൂഴി സുഹോത്രൻ കാത്തു പാർത്ഥിവൻ
ഗജാശ്വരഥസമ്പൂർണ്ണമായി രത്നം പെരുത്തഹോ! 27

പാരം ഭര*ത്തിനാലന്നു പാരു താഴുന്ന മട്ടിലായ്.
ആന തേർ കുതിരക്കൂട്ടം നാനാ മർത്ത്യരുമൊത്തഹോ! 28

മഹീചക്രം ധർമ്മമോടെ സുഹോത്രൻ കത്തു വാഴവേ,
ചൈത്യയൂപാദി ചിഹ്നങ്ങളൊത്തു മുറ്റും ധരാതലം 29

നിത്യം സമൃദ്ധസസ്യങ്ങളൊത്തു ശോഭിച്ചിതേറ്റവും.
ഐക്ഷ്വാകിതാൻ ജനിപ്പിച്ചൂ സുഹോത്രാൽ മൂന്നു മക്കളെ 30

അജമീഢൻ സുമീഢൻ താൻ പുരുമീഢനുമങ്ങനെ.
അജമീഢൻ ജ്യേഷ്ഠനതിൽ വംശവർദ്ധനനാണവൻ 31
ഭാര്യാത്രയത്തിലുണ്ടാക്കിയാറു മക്കളെയാ നൃപൻ.
ഋഷൻ ധൂമിനി പെററുണ്ടായ് ദുഷ്യന്തപരമേഷ്ഠികൾ 32

നീലിയിൽ കേശനിയിലാജ്ജഹ്‌നു വ്രജനരൂപിണർ
അവ്വണ്ണം സർവ്വപാഞ്ചാലർ ദുഷ്യന്തപരമേഷ്ഠിജർ 33

കശികന്മാർ ജഹ്‌നുവിന്റെ കലജന്മാർ മഹീപതേ!
ഋഷനല്ലോ വ്രജനരൂപിണന്മാർക്കഗ്രജൻ നൃപൻ 34

ഋഷന്നുണ്ടായ് സംവരണൻ ചൊല്ക്കൊള്ളും വംശവർദ്ധനൻ.
ഋഷാത്മജൻ സംവരണനീ ക്ഷോണ ബത കാത്ത നാൾ 35

പ്രജകൾക്കു പെരുത്തുണ്ടായ് നാശമെന്നുണ്ടു കേൾവി മേ.
ഉടഞ്ഞുപോയ് രാഷ്ടമെല്ലാമുടൻ നാനാ ക്ഷയങ്ങളാൽ 36

ക്ഷുത്തു മൃത്യുവനാവൃഷ്ടിയെത്തും വ്യാധിയുമേറ്റഹോ!
ശത്രുസൈന്യം ഭാരതരോടൊത്തു പോർചെയ്തിതപ്പൊഴേ. 37

ചതുരംഗബലംകൊണ്ടീ ക്ഷിതിരംഗം കുലുക്കുവേ
എതിർത്തുചെന്നു പാഞ്ചാല്യൻ കതിർത്തൂഴി ജയിച്ചുടൻ 38

പത്തക്ഷൗഹിണിസൈന്യത്തോടൊത്തു തോല്പിച്ചു ഭൂപനേ.
ഭാര്യയും മക്കളും മന്ത്രിമാരുമിഷ്ടരുമൊത്തുടൻ 39

ഓടിപ്പോയീ സംവരണൻ പേടിപെട്ടവിടുന്നുടൻ.
നദമാം സിന്ധുവിൽ കുജ്ഞാപ്രദേശത്തിലണഞ്ഞവൻ 40

പർവ്വതത്തിന്നടിപ്പാട്ടിൽ പുഴുവക്കത്തമർന്നുതേ
അവിടെദ്ദുർഗ്ഗദേശത്തിൽ പാർത്തു ഭാതരേറനാൾ 41

ഒരായിരത്താണ്ടവിടെയവർ വാണുവരും വിധൗ
ഭാരതാന്തികമുൾപ്പക്കു വസിഷ്ഠഭഗവാൻ മുനി. 42

[ 365 ]

365
എതിരേററഭിവാദ്യംചെയ്തവനെസൽക്കരിച്ചുടൻ
അർഗ്ഘ്യം കൊടുത്തിതവനായന്നു ഭാരതേവരും. 43

മുഖ്യശ്രീയുള്ളാ മുനിക്കു സൽക്കാരംചെയ്തുവെച്ചുടൻ
പീഠത്തിന്മേലിരുത്തീട്ടാ മുനിയോടോതി മന്നവൻ: 44

“ഗുരുവാകെ ഭവാൻ ഞങ്ങൾക്കെന്നാൽ നാടിന്നു നേടിടാം.”
ആവാമെന്നു വസിഷ്ഠൻതാൻ ഭാരതാചാര്യനായിതേ; 45

പിന്നെച്ചെയ്തു പൗരവന്നു സമ്രാട്ടായഭിഷേചനം.
ഗോവാം ഭൂമിക്കു ശൃംഖം പോലാവതെന്നു പുകഴ്ന്നതായ് 46

ഭാരതന്മാർ മുൻപു വാണ പുരം കേറീടിനാനവൻ.
പിന്നെക്കപ്പംതരുമ്മാററു മന്നരെ കീഴടക്കിനാൻ. 47

എന്നേവമൂഴി വീണ്ടേററുനിന്നേറിയ മഖങ്ങളും
ഭൂരിദക്ഷിണയോടൊത്തപ്പാരിനീശൻ നടത്തിനാൻ. 48

പെററു കരുവിനവൻസ്സംവരണാൽ തപതി സൂര്യജ
അവൻ ധർനമ്മജ്ഞനൂഴിശനാവാൻ പ്രാർത്ഥിച്ചു നാട്ടുകാർ. 49

പേരുകേട്ടിതവൻപേരാൽ പെരുതും കരുജാംഗലം
കുരുക്ഷേത്രം പുണ്യമാക്കീ കരു പാരം തപസ്സിനാൽ. 50

അശ്വനനഭിഷ്യൻതാൻ പിന്നെച്ചൈത്രരഥൻ മുനി
ജനമേജയനെന്നത്രേ കുരുവിന്നു കുമാരകൻ 51

സുശീലയാം വാഹിനിക്കീയഞ്ചു മക്കൾ പിറന്നുതേ.
അവിക്ഷിത്താമശ്വവാനു പരീക്ഷീൽ ശബളാശ്വനും 52

 ആദിരാജൻ വിരാജൻതാൻ പിന്നെശാല്മലി വീര്യവാൻ
ഉച്ചൈ:ശ്രവാ ഭംഗകാരനെട്ടാം പുത്രൻ ജിതാരിയും 53

ഇവർക്കുള്ള കുലത്തിങ്കൽ പുകഴ്ന്നവർ ഗുണങ്ങളാൽ.
ജനമേജയർതൊട്ടേഴ്വരേവം മററുള്ള വീരരും 54
പരീക്ഷിത്തിന്റെ പുത്രന്മാരേവരും ധർമ്മവേദികൾ.
കക്ഷസേനോഗ്രസേനന്മാർ വീരനാം ചിത്രസേനനും 55

ഇന്ദ്രസേനൻ സുഷേണൻതാൻ ഭീമസേനനുമിങ്ങനെ
ജനമേജയപുത്രന്മാർ പുകഴ്ന്ന ബലശാലികൾ. 56

ധൃതരാഷ്ടൻ പാണ്ഡു പിന്നെബ്ബാല്ഹീകൻതാനുമാവിധം
വീര്യമേറും നിഷധനനും ജാംബൂനദനുമങ്ങനെ 57

കാണ്ഡാദരൻതാൻ പദാതിയെട്ടാം പുത്രൻ വസാതിയും
ഏവരും ധർമ്മവിത്തുക്കളേവർക്കും ഹിതകാരികൾ. 58


ധൃതരാഷ്ടൻ നാടുവാണിതവന്നോ മക്കൾ കുണ്ഡികൻ
ഹസ്തീ വിതർക്കൻ ക്രാഥാഖ്യനഞ്ചമനഥ കണ്ഡിനൻ. 59

ഹവിശ്രവസ്സിന്ദ്രതുല്യൻ ഭുമന്യുവപരാജിതൻ
ധൃതരാഷ്ടസുതന്മാരിൽ മൂന്നുപേർ പേരുകേട്ടവർ. 60

പ്രതീപൻ ധർമ്മനേത്രൻ താൻ സുനേത്രനിവർ ഭാരത !

[ 366 ]

366
പ്രതീപനവരിൽ ശ്രേഷ്ഠൻ പുകഴ്ന്നിതെതിരെന്നിയേ. 61

പ്രതീപന്നോ മൂന്നു മക്കളുണ്ടായീ ഭരതർ‍ഷഭ
ദേവാപി ശാന്തനു പരം വീരൻ ബ്ബാല്ഹീകനിങ്ങനെ. 62

ദേവാപി പോയ് സന്യസിച്ചിതതിൽ ധർമ്മഹിതത്തിനായ്
ഭൂമി നേടി ശാന്തനുവും ബാല്ഹീകൻ രഥികേന്ദ്രനും. 63

ഭരതന്റെ കുലത്തിങ്കൽ പുകഴ്ന്നോർ വീരമന്നവർ
ദേവർഷിതുല്യരാണേറെപ്പേരുമേ നൃപസത്തമർ. 64

ഈമട്ടുള്ളോർ ദേവതുല്യർ ഭൂമിയിങ്കൽ മഹാരഥർ.
മററുമുണ്ടായ് മനുകുലേ മുററുമൈളാന്വയോദ്വഹർ. 65


===95. പുരുവംശാനകീർത്തനം===

പുരുവംശത്തെപ്പറ്റി ചുരുക്കിപറഞ്ഞ കഥ ഒന്നുകൂടി, വിസ്തരിച്ചു പറഞ്ഞുകേൾക്കണമെന്നു ജനമേജയൻ ആവശ്യപ്പെട്ടതിനാൽ വൈശമ്പായനൻ ജനിച്ച കഥയോടുകൂടി പുരുവംശാനകീർത്തനം അവസാനിക്കുന്നു.
<poem>

ജനമേജയൻ പറഞ്ഞു
കേട്ടേൻ ഞാൻ ഭഗവാൻ ചൊല്ലം പൂർവ്വന്മാരുടെ സംഭവം
ഈ വംശത്തിലുദാരന്മാർ കേൾവിയിൽ ഭൂപരരേവരും. 1

എന്നാൽ ചുരുക്കിച്ചൊന്നോരീയെന്നി‍ഷ്ടാന്വയകീർത്തനം
 തൃപ്തി നല്കുന്നീലെനിക്കീ വിസ്തരിച്ചരുൾചെയ്യണം. 2

ദക്ഷൻ മനുമുതല്ക്കുള്ളോരീള്ളോരീ മഹാദിവ്യയാം കഥ
അവർതൻ ജന്മവൃത്തങ്ങളാർക്കു സന്തോഷമേകിടാ? 3

സദ്ധർമ്മഗുണമാഹാത്മ്യാൽ വൃദ്ധമായേററമുത്തമം
ഇത്രിലോകം നിറയെയീയോഗ്യർതൻ പുകൾ നില്പതാം. 4


ഗുണം പ്രഭാവമോജസ്സു സത്വം വീര്യവുമൊത്തഹോ!
ഇവർതൻ കഥ പീയൂഷതുല്യം നല്കീല തൃപ്തി മേ. 5

വൈശമ്പായനൻ പറഞ്ഞു
കേൾക്ക ഭൂമീപതേ, വ്യാസൻ ചൊല്ലിക്കേട്ടോരുമട്ടു ഞാൻ
പറയും നിജ വംശത്തിൻ ചരിത്രം നന്ദിയിൽ ഭവാൻ. 6


ദക്ഷന്നദിതി, അദിതിക്കു വിവസ്വാൻ , വിവസ്വാനു മനു, മനുവിന്നിള, ഇളയ്ക്കൂ പുരൂരവസ്സിന്നായുസ്സു്, ആയുസ്സിന്നു
നഹുഷൻ , നഹുഷന്നു യയാതി. യയാതിക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു.
ശുക്രന്റെ മകൾ ദേവയാനി. വൃഷപർവ്വാവിന്റെ മകൾ ശർമ്മിഷ്ഠ.
ഇവിടെ വംശവിവരണമായിട്ടൊരു ശ്ലോകമുണ്ടു്.

[ 367 ]

367
യദു തുർവ്വസുവെന്നുണ്ടായ് ദേവയാനിക്കു നന്ദനർ
ദ്രുഹ്യുതാനനുതാൻ പൂരു ശർമ്മിഷ്ഠയ്ക്കിവർ മക്കളാം. 9


അതിൽ യദുവിനു യാദവന്മാർ. പൂരുവിനു പൗരവന്മാർ. 10

നാകട്ടെപൂരുവിന്റെ ഭാര്യ കൗസല്യ. അവളിലവന്നു ജനമേജയനുണ്ടാ
യി. അദ്ദേഹം മൂന്നസശ്വമേധം ചെയ്തിട്ടു വിശ്വജിത്തെന്ന യാഗവും
ചെയ്തശേഷം വനത്തിൽ പ്രവേശിച്ചു. 11

ജനമേജയനാകട്ടെ, അനന്ത എന്നു പേരായ മാധവിയെ വിവാഹം
ചെയ്തു. അവളിലവന്നു പ്രാചിന്വാനെന്നൊരു മകനുണ്ടായി.
അവൻ സൂര്യോദയംവരേയുള്ള പ്രാചീദിക്കൊക്കെ ജയിച്ചു. അതുകൊ
ണ്ടാണവന്നു പ്രാചിന്വാനെന്ന പേരു കിട്ടിയതു്. 12


പ്രാചിന്വാനാകട്ടേ, അശ്മികിയെന്ന യാദവിയെ വിവാഹം
ചെയ്തു. അവളിലവന്നു സംയാതിയെന്ന മകനുണ്ടായി. 13


സംയാതി ദൃഷദ്വാന്റെ മകളായ വരാംഗിയെ വിവാഹം
ചെയ്തു. അവന്നവളിൽ അഹംയാതിയെന്ന മകനുണ്ടായി. 14

അഹംയാതി കൃതവീര്യന്റെ മകളായ ഭാനുമതിയെ വിവാഹം
ചെയ്തു . അവന്നവളിൽ സാർവ്വഭൗമനുണ്ടായി. 15

സാർവ്വഭൗമൻ കൈകെയിയായ സുനന്ദനെ ജയിച്ചു വിവാഹം
ചെയ്തു. അവന്നവളിൽ ജയത്സേനനുണ്ടായി. 16

ജയത്സേനൻ സുശ്രവയെന്ന വൈദർഭിയെന്ന വിവാഹം ചെയ്തു.
അവന്നവളിൽ അരിഹനുണ്ടായി. 17

അരിഹൻ ആഗിയെ വിവാഹം ചെയ്തു. അവന്നവളിൽ മഹാ
ഭൗമനുണ്ടായി. 18

മഹാഭൗമൻ പ്രസേനജിത്തിന്റെ മകളായ സുയജ്ഞയെ വിവാ
ഹം ചെയ്തു. അവന്നവളിൽ അയുതനായിയുണ്ടായി. 19
അവൻ പതിനായിരം പുരുഷമേധം ചെയ്തുകൊണ്ടാണു് അയു
തനായിയായതു്. 20
                                                                                                                                                                                                                  
അയുതനായി പൃഥുശ്രവസ്സിന്റെ മകളായ കാമയെ വിവാഹം
ചെയ്തു. അവന്നവളിൽ അക്രോധനുണ്ടായി. 21

അവൻ കലിംഗപുത്രിയായ കരംഭയെ വിവാഹംചെയ്തു. അവ
ന്നവളിൽ ദേവാതിഥിയുണ്ടായി. 22


ദേവാതിഥി വൈദേഹിയായ മര്യാദയെ വിവാഹം ചെയ്തു .
അവന്നവളിൽ അരിഹനെന്ന പുത്രനുണ്ടായി. 23

അരിഹൻ ആംഗേയിയായ സുദേവയെ വിവാഹം ചെയ്തു. അ
വന്നവളിൽ ഋഷനെന്ന പുത്രനുണ്ടായി. 24

ഋഷൻ തക്ഷകന്റെ മകളായ ജ്വാലയെ വിവാഹംചെയ്തു. അ
വളിൽ മതിനാരനെന്ന മകനുണ്ടായി. 25

മതിനാരൻ സരസ്വതീതീരത്തിൽ ഗുണസമ്പൂർണ്ണമാകുംവണ്ണം
പന്തീരാണ്ടുകൊണ്ടു കഴയുന്ന സത്രം കഴിച്ചു. സത്രം കഴിഞ്ഞ
പ്പോൾ സരസ്വതി മൂർത്തിമതിയായിച്ചെന്നു് അവനെ ഭർത്താവായി
വരിച്ചു. അവന്നവളിൽ തംസുവെന്ന പുത്രനുണ്ടായി. 26

[ 368 ]

368
ഇവിടെ ഒരു വംശവിവരണശ്ലോകമുണ്ടു്:
മതിനാരാൽ തംസു സ്വരസതിക്കുണ്ടായി നന്ദനൻ
കാലിംഗിയിൽ തസുവിനു ജനിച്ചു മകനീളിനൻ . 27

ഈളിനനു രഥന്തരിയിൽ ദുഷ്യന്തൻ തുടങ്ങീട്ടഞ്ചു മക്കളുണ്ടായി.
ദുഷ്യന്തൻ വിശ്വാമിത്രപുത്രിയായ ശകുന്തളയെ വിവാഹം ചെയ്തു.
അവന്നവളിൽ ഭരതനുണ്ടായി. 29

ഇവിടെ രണ്ടു വംശവിവരണശ്ലോകമുണ്ടു്:
ഉലയാണമ്മ, യാരച്ഛനവന്നുള്ളവനാം മകൻ,
ഭരിക്ക രാജൻ മകനെ നിന്ദിച്ചിടായ്ക ഭാര്യയെ.

ബീജമാകും പുത്രനത്രേ നരകാൽ കേററിവെയ്പതും
നീയാണീഗ്ഗർഭകർത്താവു സത്യം ചൊല്ലീ ശകുന്തള. 30

അതുകൊണ്ടാണിവർ ഭരതാനയതു്. ഭരതൻ കാശിരാജാവാ
യ സർവ്വസേനന്റെ പുത്രി സുനന്ദയ വിവാഹം ചെയ്തു. അവന്നവ
ളിൽ ഭ്യുമന്യുവുണ്ടായി. 31

ഭ്യുമന്യു ദശാർഹന്റെ പുത്രി വിജയയെ വിവാഹം ചെയ്തു. അവ


ന്നവളിൽ സുഹോത്രനുണ്ടായി. 32

സുഹോത്രൻ ഇക്ഷ്വാകുകന്യകയായ സുവർണ്ണയെ വിവാഹം
ചെയ്ത. അവന്നവളിൽ ഹസ്തിയുണ്ടായി. അവൻ ഹാസ്തിനപുര
മുണ്ടാക്കി. അതുകൊണ്ടാണു് ഹാസ്തിനപുരമെന്നു പേർ. 33

ഹസ്തി ത്രിഗർത്തപുത്രിയായ യശോധരയെ വിവാഹം ചെയ്തു.
അവന്നവളിൽ വികണ്ഠനനെന്നവനുണ്ടായി. 34

വികണ്ഠനൻ ദാശാർഹിയായ സുദേവയെ വിവാഹം ചെയ്തു. അ
വന്നവളിൽ അജമീഢനെന്നവനുണ്ടായി. 35

അജമീഢനു കൈകേയി, ഗാന്ധാരി, വിശാല, ഋക്ഷ എന്നി
വരിൽ രണ്ടായിരത്തി നാനൂറു മക്കളുണ്ടായി. അവരെല്ലാവരും
വംശധരന്മാരായ രാജാക്കന്മാരാണു്. അവരിൽവെച്ചു സംവരണ
നാണു് വംശവർദ്ധനനായിട്ടുള്ളതു്. 36

സംവരണൻ വിവസ്വാന്റെ മകളായ തപതിയെ വിവാഹം
ചെയ്തു. അവന്നവളിൽ കുരുവെന്ന പുത്രനുണ്ടായി. 37

കരു ദാശാർഹിയായ ശുഭാംഗിയെ വിവാഹം ചെയ്തു. അവന്ന
വളിൽ വിഥൂരഥനുണ്ടായി. 38

വിദൂരഥൻ മാധവിയായ സംപ്രിയയെ വിവാഹം ചെയ്തു. അ
വന്നവളിൽ അനശ്വാവെന്നവനുണ്ടായി. 39

അനശ്വാവു മാഗധിയായ അമൃതയെ വിവാഹം ചെയ്തു. അവ
ന്നവളിൽ പരീക്ഷിത്തുണ്ടായി. 40

പരീക്ഷിത്തു ബാഹുദയായ സുയശയെന്നവളെ വിവാഹം
ചെയ്തു. അവന്നവളിൽ ഭീമസേനനുണ്ടായി. 41

ഭീമസേനൻ കൈകേയിയായ കുമാരിയെ വിവാഹം ചെയതു.
അവന്നവളിൽ പ്രതിശ്രവസ്സെന്നവനുണ്ടായി. 42

[ 369 ]

369
പ്രതിശ്രവസിന്നു പ്രതീപൻ.അവൻ ശൈഭ്യയായ സുനന്ദയെ വിവാഹം ചെയ്തു.അവളിൽ ദേവാപി, ശാന്തനു, ബാല്ഹനീകൻ എന്നു മൂന്നു മക്കളുണ്ടായി. 43

ദേവാപി ബാല്യത്തിൽ തന്നെ വനവാസം ചെയ്തു.ശാന്തനു രാജാവായി വാണു. 44
<poem>

ഇവിടെ വംശവർണനമായ ഒരു ശ്ലോകമുണ്ട് :
വ്രദ്ധനെയും കയ്യുകൊണ്ടു തൊട്ടാലവനു സൗഖ്യമാം
വീണ്ടും യുവാവാമതിനാലത്ര ശാന്തനുവെന്നു പേർ. 45

ഇതാണവൻ ശാന്തനുവാവാനുള്ള കാരണം.ശാന്തനു ഭാഗീരഥിയായ ഗംഗയെ വിവാഹം ചെയ്തു.അവന്നവളിൽ ദേവവ്രതനെന്ന പുത്രനുണ്ടായി.അവനാണ് ഭീഷ്മൻ. 46

ഭീഷ്മനകട്ടെ അച്ഛന്നിഷ്ടത്തിന്നുവേണ്ടി സത്യവതിയെ അമ്മയാക്കി വിവാഹം ചെയ്യിച്ചു.അവളത്ര ഗന്ധകാളിയെന്നു പ്രസിദ്ധപ്പെട്ടവൾ. 47

അവളിൽ മുൻപ് കന്യാപുത്രനായിട്ടു പരാശരങ്കിൽനിന്നു വേദവ്യാസനുണ്ടായി.അവളിൽതന്നെ ശാന്തനുവിനു രണ്ടു മക്കളുണ്ടായി. 48

വിചിത്രവീര്യൻ,ചിത്രാംഗദൻ എന്നിവരിൽ ചിത്രാംഗദനെ യൗവ്വനം തികയുന്നതിനു മുമ്പുതന്നെ ഗന്ധർവൻ കൊന്നു.വിചിത്രവീര്യൻ രാജാവായി. 49

വിചിത്രവീര്യൻ കൗസല്യയുടെ മക്കളായി അംബികാ അംബാലിക എന്നിങ്ങനെ രണ്ടു കാശിരാജപുത്രികളെ വിവാഹം ചെയ്തു. 50

വിചിത്രവീര്യനു സന്തതിയുണ്ടാവാതെതന്നെ ദേഹനാശം സംഭവിച്ചു.പിന്നെ സത്യവതി ദുഷ്യന്തവംശം നശിച്ചുപോകരുതെന്നു വിചാരിച്ചു. 51

അവൾ മനസ്സുകൊണ്ടു ദൈപായനമഹർഷിയെ ധ്യാനിച്ചു.അദ്ദേഹം എന്താണു വേണ്ടതെന്നു പറഞ്ഞുകൊണ്ട് സത്യവതിയുടെ മുമ്പിൽ വന്നു നിന്നു. 52

നിന്റെ ഭ്രാതാവായ വിചിത്രവീര്യൻ സന്തതിയുണ്ടാകാതെയാണ് സ്വർഗ്ഗാരോഹണം ചെയ്തത്.അവന്നു പുത്രോത്പാദനം ചെയ്തുകൊടുകേണമെന്നവളവനോടു പറഞ്ഞു 53

അവൻ അതു സമ്മതിച്ചു ധ്രതരാഷ്ടർ,പാണ്ഡു,വിദുരൻ എന്നു മൂന്നു പുത്രൻമാരുണ്ടായി. 54

ധ്രതരാഷ്ടന്നു വേദവ്യാസന്റെ വരംകൊണ്ടു ഗാന്ധാരിയിൽ നൂറു മക്കളുണ്ടായി. 55

ആ ധ്രതരാഷ്ട്രപുത്രൻമാരിൽ ദുര്യോദനൻ,ദുശ്ശാസനൻ,വികർണ്ണൻ,ചിത്രസേനൻ എന്നു നാലു പേർ പ്രധാനികളായി തീർന്നു. 56

പാണ്ഡുവിന്നു കുന്തിയായ പ്രഥയും മാദ്രിയയും രണ്ടു സ്ത്രീരത്നങ്ങൾ ഭാര്യമാരായുണഅടായിവന്നു. 57 [ 370 ] 370 അങ്ങനെയിരിക്കുമ്പോൾ പാണ്ഡു നായാട്ടിനിടയിൽ മാൻപേടയോടുകൂടി മൈഥുനം ചെയ്യുന്ന മ്രഗരൂപിയായ മഹർഷിയെ കണ്ടിട്ട് കാമസുഖം പ്രാപിക്കുന്നതിനുമുമ്പ് അമ്പെയ്തു. 58

അവൻ അമ്പു കൊണ്ടപ്പോൾ "ധർമ്മമനുഷ്ഠിക്കുന്ന എന്നെ കാമരസം അനുഭവിക്കുന്നതിന്നു മിമ്പുതന്നെ കാമര സാഭിജ്ഞ‍നായ നീ ഹനിച്ചതു കോണ്ടു നീയും ഈ നിലയിൽ വന്നാൽ കാമരസമമനുഭവിക്കുന്നതിനു മുമ്പ് ഉടനെ മരിക്കു"മെന്നു പാണ്ഡുവിനെ ശപിച്ചു. 59

അപ്പോൾ വിവർണ്ണനായ പ്ണ്ഡു ഈ ശാപത്തെ പരിഹരിച്ചുംകൊണ്ടു ഭാര്യമാരോടു സംഗമിക്കാതെ അവരോടിങ്ങനെ പറഞ്ഞു : "എന്റെ ചാപല്യകൊണ്ടെനിക്കിങ്ങനെ പറ്റി.സന്തതിയില്ലാത്തവന്നു ലോകങ്ങളിലെന്നും കേൾക്കുന്നു.അതുകൊണ്ട് എനിക്കുവേണ്ടി നീ പുത്രോത്പാദനം ചെയ്യേണ"മെന്ന് കുന്തിയോടു പറഞ്ഞു.അവൾ അതു കേട്ടിട്ട് ധർമ്മനിൽനിന്ന് യുധിഷ്ഠിരനേയും വായുവിൽ നിന്ന് ഭീമസേനനേയും ഇന്ദ്രനിൽ നിന്ന് അർ‍ജ്ജുനനെയും ഇങ്ങനെ മൂന്ന് പുത്രൻമാരുണ്ടായി. 60

സന്തുഷ്ടനായ പാണ്ഡു നിൻറെ സപത്നിക്കു സന്തതിയില്ലല്ലോ.അവൾക്കു സന്തതിയുണ്ടാക്കിക്കൊടുക്കു എന്ന് പറഞ്ഞു അങ്ങതന്നെയെന്നു കുന്തി മാദ്രയ്ക്കായി ഉപദേശിക്കുകയും ചെയ്തു. 61

മാദ്രയിൽ അനശ്വരദേവൻമാർ നകുലസഹദേവൻമാരെ ജനിപ്പിച്ചു.

ഒരിക്കൽ പാണ്ഡു അലംക്രതമായ മാദ്രിയെ കണ്ടു കാമിച്ചു.അവളെ തൊട്ടപ്പോൾതന്നെ മരിക്കുകയും ചെയ്തു.

മാദ്രി അദ്ദേഹത്തോടു കൂടി ചിതാഗ്നിയിൽ ചാടി.നകുലസഹദേവൻമാരിലും മനസ്സുവയ്ക്കണമെന്ന് കുന്തിയോടവൾ പറയുകയും ചെയ്തു. 62

പിന്നെ മഹര്ഷിമാർ കുന്തിയോടുകൂടി ആ പാണ്ഡുവൻമാരെ ഹസ്തിനപുരത്തിൽ കൊണ്ടുവന്ന ഭീഷ്മരേയും വിദുരരേയും ഏൽപ്പിച്ചു കൊടുത്തു.മറ്റുള്ള സകല ജാതിക്കാരോടും വിവരമറിയിച്ചുട്ട് അവർ നോക്കിനിൽക്കുമ്പോൾ തന്നെ മഹർഷിമാർ‌ മറകുയം ചെയ്തു. 63

ഭഗവാൻമാരായ ആ മഹാൻമാരുടെ ആ വാക്കു കേട്ടതോടുകൂടി ആകാശത്തുനിന്നു പുഷ്പവ്രഷ്ടിയുംവീണു.ദേവദുന്ദിയും ശബ്ദിച്ചു 64

ഏറ്റുവാങ്ങിയതിൻറെ ശേഷം പാണ്ഡവൻമാർ അച്ഛൻ മരിച്ച വിവരം പറകയും അദ്ദേഹത്തിൻറെ ഔദ്ധ്വദേഹികകർമ്മത്തെ ക്രമപ്രകാരം അനുഷ്ഠിക്കുകയും ചെയ്തു.അവിടെ പാർത്തുവരുന്ന പാണ്ഡവൻമാരിൽ ബാല്യം മുതൽക്കെ ദുര്യോണ്ടായിരുന്നു. 65

പാപാചാര്യനായിരിക്കുന്ന അവൻ രാക്ഷസബുദ്ധിയായിട്ടു പല ഉപായങ്ങളെ കൊണ്ടും അവരെ നശിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഭാവിഫലത്തിൻറെ ശക്തികൊണ്ട് അവരെ നശിപ്പിക്കാൻ ക‍ഴിഞ്ഞല്ല. [ 371 ] 371 പിന്നെ ധ്രതരാഷ്ടൻ വ്യാചത്താലെ വാരണാവദത്തിലേയ്ക്കു പെറഞ്ഞയ്ക്കുമ്പോൾ അവരതു സമ്മതിച്ചു. 66

അവിടെ അരക്കില്ലത്തിൽവച്ച് ചുടുവാൻ നോക്കിയിട്ടും വിദുരൻറെയും മനൂലോചനകൊണ്ടതു ഫലിപ്പിച്ചില്ല. 67

അവർ വഴിക്കുവച്ച് ഹിഡിംബനെക്കൊന്നിട്ട് ഏകചക്രിയിലെത്തി.ആ ഏകചക്രിയിൽവച്ച് ബകനെന്ന രാക്ഷനെ കൊന്നിട്ട് പാഞ്ചാലനഗരത്തിലേയ്ക് പോയി.

അവിടെ വച്ചു ദ്രൗപതിയെ ഭാര്യയായി സമ്പാതിച്ചിട്ട് സ്വരാജ്യത്തിലേയ്ക്ക് തിരിച്ചുപോരുകയും ചെയ്തു.

അവിടെ സുഖമായിരിക്കുമ്പോൾ,യുധിഷ്ഠിരന് പ്രതിവിന്ധ്യൻ,ഭീമസേനനു സുതസോമൻ,അർജ്ജുനനു ശ്രുതകീർത്തി,നകുലനു ശതാനീകൻ,സഹദേവനു ശ്രുതകർമ്മാവു ഇങ്ങനെ അവർക്ക് പുത്രൻമാരുണ്ടായി. 69

ഗോവാസനെന്ന ശൈബ്യന്റെ കന്യകയായ വേദിരയെ യുധിഷ്ഠിരൻ സ്വയംവരത്തിൽ സമ്പാതിച്ചു. അവളിൽ യൗധേയൻ എന്ന പുത്രനെയും ജനിപ്പിച്ചു.

ഭീമസേനനും വീര്യശൂല്ക്കയായ കാശിരാജപുത്രി ബലന്ധരായെ വിവാഹം ചെയ്തു അവളിൽ സർവഗൻ എന്ന പുത്രനേയും ജനിപ്പിച്ചു.

 അർജ്ജുനൻ ദ്വാരകിൽ ചെന്നിട്ടു ശ്രീക്രഷ്ണന്റെ സോദരിയായ ഭദ്രാഭാഷിണിയായ സുഭദ്രെയെ ഹരിച്ചു കുശലത്തോടെ സ്വപുരത്തിൽ എത്തി.അവളിൽ അതിഗുണവാനായി വാസുദേവനു വളരെ വാത്സല്യമുള്ള അഭിമന്യു എന്ന പുത്രനെ ജനിപ്പിച്ചു.	77

നകുലൻ ചേദി രാജകന്യകയായ കരേണുകയെ വേട്ടു.അവളിൽ നിരമിത്രനെന്ന പുത്രനേയും ജനിപ്പിച്ചു. 78

സഹദേവൻ സ്വയംവരത്തിൽ മദ്ര രാജാവായ ദ്യുതിമാന്റെ പുത്രിയായ വിജയയെന്ന മാദ്രിയെ വേട്ടു.അവളിൽ സുഹോത്രനെന്ന പുത്രനേയും ജനിപ്പിച്ചു. 79 ഭീമസേനൻ മുമ്പുതന്നെ ഹിഡിംബിയിൽ രാക്ഷസനായ ഘടോൽക്കജനെന്ന പുത്രനേയും ജനിപ്പിച്ചിട്ടുണ്ട്. 80

ഇങ്ങനെ പാണ്ഡവൻമാർക്ക് പതിനൊന്ന് മക്കളാണ്.അവരിൽ വംശകരനായിട്ടുള്ളവൻ അഭിമന്യുയാകണം. 81

അവൻ വീരാഡന്റെ പുത്രിയായ ഉത്തരയെ വിവാഹം ചെയ്തു.അവളിൽ അവനുണ്ടായ ഗർഭം നിർജ്ജീവമായിട്ട് ജനിച്ചു.ആറാം മാസത്തിൽ പിറന്നിട്ടുള്ള ഈ കുട്ടിയെ ഞാൻ ജീവിപ്പിക്കും.എന്ന് പുരുഷോത്തമന്റെ കൽപ്പന പ്രകാരം ആ കുട്ടിയെ കുന്തി മടിയിലെടുത്തു.കാലം തികയുന്നതിനു മുമ്പ് പിറന്നവൻ അസ്രൂഗ്നികൊണ്ടു ദഹിച്ചവനാണെങ്കിലും ആ കുട്ടിയെ ഭഗവാൻ വാസുദേവൻ സ്വന്തം തേജ്ജസ്സുകൊണ്ട് ബലവീര്യവിക്രമങ്ങൾ വർദ്ധിക്കുമാറ് ജീവിപ്പിച്ചു.ജീവിപ്പിച്ചതിനു ശേഷം "കുരുകുലം പരിക്ഷീണമായിരിക്കുമ്പോൾ ജനിക്കയാൽ ഇവന്നു പരീക്ഷിത്തെന്നു പേരാവട്ടെ" എന്നു കൽപ്പിച്ചു. 82 [ 372 ]

372
പരീക്ഷിത്തു് ഭവാന്റെ അമ്മയായ മാദ്രവതിയെ വേട്ടും അവളിൽ ജനമേജനനായി ഭവാനുണ്ടായി. 83

ഭവാനു വപുഷ്ടമയിൽ ശതാനികനെന്നും ശങ്കകർണ്ണനെന്നും രണ്ടു മക്കളുണ്ടായി. ശതാനികനു വൈദേഹിയിൽ അശ്വമേധദത്തനെന്ന പുത്രനുണ്ടായി. 83

ഇങ്ങനെ പുരുവിന്റെ എന്നല്ല , പാണ്ഡവൻമാരുടെയും വംശം പറഞ്ഞുവല്ലോ.ഇതു ധന്യവും പുണ്യവും പവിത്രവും നിയമത്തോടു കൂടിയ ബ്രാഹ്മണരും സ്വധർമ്മനിരധൻമാരും പ്രജപാനതൽപരശുശ്രൂഷുക്കളായ ശൂദ്രരും ശ്രദ്ധയോടും കൂടി കേൾക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമാകുന്നു. 85

പുണ്യമായിരിക്കുന്ന ഈ ഇതിഹാസം മുഴുവനും കേൾപ്പിക്കുകയോ ചെയ്യുന്ന നിയതാത്മാക്കളും വിമത്സരൻമാരും ദയാലുക്കളും വേദപരമാൻമാരുമായ മനുഷ്യർ സ്വർഗ്ഗം ജയിച്ചു പുണ്യലോകവാസികളാകുമെന്ന് മാത്രമല്ല , എപ്പോഴും ദേവബ്രാഹ്മണമനുഷ്യർക്കു മാന്യൻമാരും പൂജ്യൻമാരുമായിരിക്കുന്നു. 86

പിന്നെ വ്യാസപ്രോക്തവും പാവനനുമായ ഭാരതത്തെ ശ്രദ്ധവാൻമാരും വിമത്സരൻമാരും ദയാലുക്കളും വേദസമ്പൻമാരുമായ ബ്രാഹ്മണാതിജാതിക്കാർ കേൾക്കുന്നതായാൽ അവർ സ്വർഗ്ഗം വ്യസനിപ്പാനൊന്നുമില്ലാത്ത നിലയിലെത്തും.ഇതിനെ പറ്റി ഒരു ശ്ലോകമുണ്ട് : 87
<poem>


ഇതു വേദോപമം പാരം പവിത്രം പുണ്യമുത്തമം
ധന്യം യശസ്യമായുഷ്യം നിയമാൽ കേട്ടിടേണ്ടതാം. 88

96.മഹാഭിഷോപഖ്യാനം

[തിരുത്തുക]

വൈശാമ്പായൻ പറഞ്ഞു
ഇക്വാകുവംശജൻ മൂന്നമിക്ഷോണിക്കീശനാം ന്രപൻ മഹാഭിഷോപഖ്യാൻ സത്യസ്ഥൻ മഹാൻ സത്യപരാക്രമൻ. 1

അശ്വമേധസഹശ്രം നൂറോളമേ രാജസൂയവും യജിച്ചിവൻ ദേവനാഥപ്രിയനായി വാനു നേടുവാൻ 2

ഒരിക്കൽ ചെന്നുരാസിച്ച സുരരെല്ലാം വിരിഞ്ചനെ രാജർഷികളുമങ്ങൊത്തിതാ മഹാഭിഷരാജനും 3

[ 373 ]

373
ചെന്നു വൻ ഗംഗയന്നു പത്മാസനാന്തികേ അസ്സരിത്തിൽ ചാർത്തു വെള്ളവസത്രം കാറേറററകത്തിനാൻ 4

അടുത്ത വാനോരേല്ലാരുമുടനെ തല താഴ്ത്തിനാർ 5

 മഹാഭിഷൻ മന്നനപ്പോൾ മഹാനദിയെ നോക്കിനാൻ ശപിച് വിധയന്നേരം മഹാഭിഷനനരേന്ത്രനെ 6

ബ്രാഹ്മാവു പറഞ്ഞു
മർത്ത്യയനായി നീ ജനിച്ചിട്ടെത്തിക്കൊൾക പിന്നെയും 7

ദുർമ്മതേ നിന്നുള്ളഴിച്ചോരിമ്മഹാനദി ഗംഗതാൻ കെൽപ്പിൻ നിന്മർത്ത്യജന്മത്തിലപ്രിയങ്ങൾ നടത്തിടും 8

പിന്നെക്കോപ്പം നിനക്കുണ്ടാമന്നുടൻ ശാപമോക്ഷമാം
വൈശാമ്പായൻ പറഞ്ഞു
  ജനനാഥൻ ന്രപജനമുനിവർഗ്ഗത്തെയോർത്തതിൽ ഉറച്ഛനാക്കീടാൻ പുരുശ്രീമാൻ പ്രതീപനെ.
അലം മഹാഭിഷന്നുള്ളമിളകിക്കണ്ട ഗംഗയും 9

അവനെത്തന്നെയോർത്തുംകൊണ്ടവിടം വിട്ടിറങ്ങിനാൾ.
വിദ്ദ്വസ്തദേഹരായേറ്റം കശ്മലപ്പെട്ടവൾ 10

തിണ്ണം കണ്ടെത്തി വഴിയിൽ വിണ്ണോരാകും വസുക്കളെ.
അല്ലലാണ്ടവരെക്കണ്ടാ നല്ലാർ ചോദിച്ചിതിങ്ങനെ: 11

“ഈമട്ടെന്തേ നിങ്ങൾ മാഴ്കാൻ ക്ഷേമമലല്ലേ സുരർക്കിഹ?
വസുക്കളവളോടോതി, “ശപിച്ചൂ ഞങ്ങളേ നദി! 12

വസിഷ്ഠമുനി കോപത്താൽ ചെറുതാകുമഘത്തിലും.
മൂഢരാം ഞങ്ങളെല്ലാരും ഗൂഢമായ് മുനിസത്തമൻ 13

വസിഷഠനന്തിത്തേവാരം കഴിക്കെച്ചെയ്തിതക്രമം.
കോപാൽ ശപിച്ചിതവനും യോനി നൂഴുവിനെന്നഹോ! 14

ബ്രഹ്മജ്ഞനാമവൻ ചൊന്നതമ്മട്ടല്ലാതെ വന്നിടാ.
നീ ‍ഞങ്ങളേ മാനുഷിയായ് പെറ്റുക്കൊൾകീ വസുക്കളേ 15

മനുഷ്യനാരീ ഗർഭത്തിൽ നൂണിടാതാക്കണം ശുഭേ !
ഏവം വസുക്കൾ ചൊന്നപ്പോളാവാമെന്നേറ്റു ചൊല്ലിനാൾ: 16

“മർത്ത്യരിൽ പുരുഷശ്രേഷ്ഠൻ നിങ്ങൾക്കൊരച്ഛനായ് വരും?”
വസുക്കൾ പറഞ്ഞു
പ്രതീപനന്ദനൻ മന്നോർമന്നൻ ശന്തനു വിശ്രുതൻ 17

മനുഷ്യലോകേ ഞങ്ങൾക്കു ജനകസ്ഥാനിയായ് വരും .
ഗംഗ പറഞ്ഞു
വാനോരേ, നിങ്ങിച്ചൊന്നതെനിക്കും നല്ല സമ്മതം 18

അവന്നിഷ്ടം പിന്നെ നിങ്ങൾക്കഭീഷ്ടമിതു ചെയ്തിടാം.
വസുക്കൾ പറഞ്ഞു
പെറ്റാലുടൻ നീ വെള്ളത്തിലിട്ടേക്കുക കുമാരരെ 19

വെക്കം നിഷ്കൃതി ഞങ്ങൾക്കങ്ങൊക്കുംവണ്ണം ത്രിലോഗേ!

[ 374 ]

374
ഗംഗ പറഞ്ഞു
  ആവാനെന്നാലൊരു മകനവന്നായിട്ടു നിൽക്കണം


പുത്രാർത്ഥമെൻ സംഗമവന്നെത്രയും വ്യർത്ഥനാക്കൊലാ. 20
എട്ടാലൊരംശം വീര്യം കൈവിട്ടേയ്ക്കാം ഞങ്ങളേവരും 21
ആ വീര്യം കൊണ്ട്
 നിൻ പുത്രനാം വീരന്നിഷ്ടമേകുമെ .മർത്തലോകത്തവന് പോർത്തും സന്തതിയോത്തിടാ 22
പുത്രനുണ്ടാകാതെയാ നിൻ പുത്രൻ നിൽക്കട്ടെ വീര്യവാൻ.
വൈശാമ്പായൻ പറഞ്ഞു
ഇത്തരം ഗംഗയോടൊത്ത് ക്രത്ത്യം വെച്ചു വസുക്കളും 23

ചിത്തസന്തോഷമാർന്നമകൊണ്ടത്തവ്വിൽ പോയിനാവരാർ

===97.ശാന്തനുപഖ്യാനം===
<poem>

വൈശാമ്പായൻ പറഞ്ഞു
പിന്നെ പ്രീതീപനുണ്ടായീ മന്നവൻ സർവ്വസമ്മതൻ
ഗംഗാദ്വാരേ പാർത്തു ജപിച്ചങ്ങാസ്സത്തമനേറെനാൾ 1

നല്ലാർവടിവു കൈകൊണ്ടാ നല്ലാർ മോഹനമൂർത്തിയായ്

വെള്ളത്തിൽനിന്നുയിർന്നേറ്റിട്ടുള്ള രൂപഗുണത്തോടും 2

ദിവ്യസ്വരൂപയായാം ഗംഗ ഭവ്യൻ ഭ്രപൻ ജപിക്കവേ
അലം തെളിഞ്ഞ ന്രപന്റെ വലത്തെത്തുട കേറിനാൾ. 3

പ്രതീപഭ്രപൻ ചോദിച്ചിതാ യശസ്വിനിയോടുടൻ
“കല്യാണീ,നിന്നിഷ്ടമെന്തു ചൊല്ലൂ ‍ഞാനെന്തു ചെയ്യണം?” 4
സ്ത്രീ പറഞ്ഞു
നിന്നെക്കാമിക്കുന്നവൻ കാമ്ക്കുന്നെന്നെ സ്വീകരിക്കാ നീ
കാമിക്കും സ്ത്രീപരിത്യാഗം സ്വാമീ സജ്ജനഗർഹിതം 5

പ്രതീപൻ പറഞ്ഞു
കാമൂലം പരസ്ത്രീയെ ഗമിച്ചീടുന്നതല്ല ഞാൻ
അസവർണ്ണയോടും ചേരില്ലിതെൻ ധർമ്മവ്രതം ശൂഭേ! 6

സ്ത്രീ പറഞ്ഞു
അഗമ്യശ്രേയസ്സിയുമല്ല ‍ഞാൻ കുറവില്ല മേ
ഭജിച്ചാലും ഭജിപ്പോരിദ്ദവ്യമെന്നെ മന്നവാ 7

[ 375 ]

375
പ്രതീപൻ പറഞ്ഞു
നീതന്നെ നിരസിച്ചല്ലോ ചോദിക്കും കാര്യമോമലെ !
നടപ്പുതെറ്റിച്ചാലെന്നെ മുടിക്കും ധർമ്മവിപ്ലവം. 8

അലം വരാംഗീമണീ,യെൻ വലന്തുടയിലേറി നീ
മക്കൾക്കും സ്‌നുഷകൾക്കുംതാനൊക്കുമീയോരിരിപ്പിടം. 9

ഇടത്തേത്തുട ഭാര്യയ്ക്കാം വെടിഞ്ഞിതതു ഹന്ത നീ
ആയതിൻകാരണം കാമമാചരിക്കില്ല നിങ്കൽ ഞാൻ. 10

സ്‍‌നുഷയാവുക നീയെന്റെ സുതനായി വരിച്ചിടാം
സ്‌നുഷസ്ഥാനത്തു വാമോരു, നീ വന്നേറിയതില്ലയോ? 11

അതെന്നാലതു ധർമ്മജ്ഞ, സുതനെത്താൻ ഭജിക്കുവൻ
നിൻ ഭക്തിയാൽ ഖ്യാതമല്ലോ വൻപ്പെഴും ഭാരതാന്വയം. 12

മന്നിൽ മറ്റുള്ള മന്നോർക്കുമിന്നീ നിങ്ങളൊരാശ്രയം
സ്ഫുടം നൂറ്റാണ്ടൂ ചെന്നാലുമൊടുങ്ങില്ലിഹ സൽഗുണം. 13

നിൻ കലത്തിലതിൽപാരം നിങ്കൽ സാധുത്ത്വമുത്തമം
ധർമ്മജ്ഞ, നിശ്ചയം ചെയ്തോരമ്മട്ടിൽ ചെയ്‌വനൊക്കെയും. 14

നിന്മകൻ സ്വീകരിക്കേണമെന്മേൽ സംശയമെന്നിയേ
ഏവമായാൽ നിന്മകന്നു കേവലം രതികൂട്ടുവൻ; 15

പുണ്യപുത്രരെ നേടീട്ടു വിണ്ണു കേറും ഭവത്സുതൻ.
വൈശാമ്പായനൻ പറഞ്ഞു
ഏവമെന്നാ നൃപൻ ചൊന്നോരാ വരാംഗി മറഞ്ഞുതേ 16

പുത്രജന്മം കാത്തതോർത്തു പാർത്തിതാപ്പാർത്ഥിവേന്ദ്രനും.
ഇതിന്നു ശേഷവും പിന്നെ പ്രതീപൻ പാർത്ഥിവർഷഭൻ 17

സുതാർത്ഥമായ് തപം ചെയ്ത സദാരൻ കരുനന്ദന!
വൃദ്ധരാകുമവർക്കുണ്ടായ് പുത്രനായാ മഹാഭിഷൻ 18

ശാന്തന്നുണ്ടായി സന്താനം താന്താൻ ശാന്തനുവാണവൻ.
സ്വകർമ്മത്താലക്ഷയങ്ങളാകും ലോകങ്ങളോർത്തവൻ 19

പുണ്യകർമ്മങ്ങൾ താൻ ചെയ്തു ധന്യൻ ശാന്തനു കൗരവൻ.
പ്രതീപൻ യൗവനം വന്നവാറാപ്പുത്രനൊടോനാൻ; 20

“ശാന്തനോ, നിന്റെ ഭൂതിക്കെന്നന്തികേ മുൻപൊരംഗന
വന്നാൾ, നിന്നന്തികേ ഗൂഢമെന്നാലോ വരവർണ്ണിനി 21

പുത്ര, ദിവ്യാംഗന രസാൽ പുത്രാർത്ഥം വന്നുവെങ്കിലോ,
അവളോടേതാരുടേയെന്നിവ ചോദിച്ചുപോകൊലാ. 22

അവളെന്തെന്തു ചെയ്താലുമിവിടെച്ചോദ്യമാകൊലാ
എന്നാജ്ഞയ്ക്കൂ ഭജിപ്പോളെബ്‍ഭജിക്കെ"ന്നരുളീടിനാൻ. 23

വൈശാമ്പായനൻ പറഞ്ഞു
പ്രതീപനശ്ശാന്തനുവാം സുതനോടിതുരച്ചുതാൻ
രാജ്യവും പുത്രനേകീട്ടാപ്പൂജ്യൻ കാടു കരേറിനാൻ. 24

[ 376 ]

376
ആ വീരൻ ശാന്തനുനൃപൻ ദേവനായകവിക്രമൻ
വേട്ടയിൽ ഭൂമമായ് മുറ്റും കാട്ടിൽ ചുറ്റുക ചട്ടമാം. 25

മാൻകൂട്ടം പോത്തിവകളെത്താൻ കൊന്നാ നൃപസത്തമൻ
സിദ്ധർ ചൂഴുന്ന ഗംഗാത്തീരത്തിലൊറ്റയ്ക്കൂ ചുറ്റിനാൻ. 26

ഒരിക്കലായവൻ പാരം സ്ഫുരിക്കും കാന്തിയൊത്തഹോ!
കണ്ടെത്തി ദിവ്യയായ് സാക്ഷാൽ തണ്ടാർമാതൊത്താ

സർവ്വനാവദ്യരൂപത്തിൽ ദിവ്യാഭരണമാർന്നഹോ!(തന്വിയെ.
മൃദുവസ്രത്തൊടും പൊൽത്താരിതളുൾമൃദുമെയ്യൊടും. 28

അവളെക്കണ്ടഴകു പാർത്തവൻ കോൾമയിരാണ്ടുടൻ
കണ്ണുക്കൊണ്ടിട്ടകത്താക്കുംവണ്ണം നിന്നിതതൃപ്തനായ്. 29

അവളും ചന്തമേന്തിടുമവനീശനെയാ വനേ
കണ്ടു നന്ദ്യാ സൗഹൃദം കൈക്കൊണ്ടു തൃപ്തിപ്പെടാതെയായ്. 30

ചൊന്നാനവളൊടാ മന്നൻ നന്നായി സ്വാന്തനഭംഗിയിൽ.
ശാന്തനു പറ‍ഞ്ഞു
ദേവിയോ നീ ദാനവിയോ ഗന്ധർവ്വസുരവേശ്യയോ? 31

യക്ഷിയോ നാഗിയോ തന്വി, പക്ഷേ മാനുഷനാരിയോ?
സുരസ്രീസന്നിഭേ, നിന്നോടിരപ്പേൻ ഭാര്യയാകു മേ. 32


===98.ഭീഷ്മോത്പത്തി===

ചില പ്രത്യേക വ്യവസ്ഥകളോടുകൂടി ശാന്തനുവിന്റെ ഭാര്യയായി തന്നുക്കൊളളാമെന്നു ഗംഗ സമ്മതിക്കുന്നു.ഗംഗയിൽ ശാന്തനുവിനണ്ടായ കുട്ടികളെയെല്ലാം അവൾ ഗംഗാനദിയിൽ വലിച്ചെറിയുന്നു. എട്ടാമത്തെത്തവണ ഇങ്ങെനെ ചെയ്യാനാരംഭിച്ചപ്പോൾ ശാന്തനു തടുക്കുന്നു. ഗംഗ അതിനുള്ള കാരണം പറയുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
ഭംഗിയിൽ പുഞ്ചിരിക്കൊണ്ടിട്ടങ്ങീ രാജോക്തി കേട്ടുടൻ
വസുക്കൾതൻ നിശ്ചയമോർത്താ വരാംഗിയിണങ്ങിനാൾ. 1

ചൊല്ലിനാൾ മെല്ലയാരചനുള്ളിണങ്ങും മൊഴിക്കവൾ;
“മഹീശ, ‍ഞാൻ നിൻ വശത്തിൽ മഹിഷീഭാവമാർന്നിടാം. 2

ശുഭമോ ഞാനശുഭമോ നൃപ, കേളെന്തു ചെയ്കിലും
തടുക്കൊലാ ഭവാനേതും കടുക്കും വാക്കമോതൊലാ. 3

ആവാമീമട്ടിലെന്നാകിൽ മേവാമങ്ങയുമൊത്തു ഞാൻ
തടുക്ക വിപ്രിയം ചൊല്കിപ്പടിക്കായാൽ വെടിഞ്ഞിടും.” 4

അപ്പടിക്കേറ്റു ഭൂപാലൻ കല്പിക്കേ ഭരതോത്തമ!
അപ്പാർത്തിവേന്ദ്രനായ് ചേർന്നിട്ടുൾപ്രിയം തേടിനാളവൾ. 5

അവളെശ്ശാന്തനു ലഭിച്ചവളൊത്തു രമിച്ചുതേ
ചോദിക്കൊല്ലൊന്നുമെന്നോർത്തു ചോദിച്ചീലൊന്നുമേ വശി. 6

[ 377 ]

377
അവനായവൾതൻ ശീലരുപൗദാര്യഗുണങ്ങളും
ഗൂഢോപചാരവും മൂലം സന്തോഷിച്ചൂ മഹീപതി. 7

അവൾ സാക്ഷാൽ ത്രിപഥഗ ഗംഗ ദിവ്യസ്വരൂപയാൾ
മാനുഷീരൂപമാണ്ടിട്ടു മാനിനീമണിയായിനാൾ. 8

ഭാഗ്യത്താൽ കാമമൊത്തോരോ യോഗ്യന്നു ഹിതമാംവിധം
ശാന്തനുക്ഷിതിദേവേന്ദ്രകാന്തയായിവസിച്ചുതേ. 9

സംഭോഗസ്നേഹചാതുര്യഹാവലാസ്യവിധങ്ങളാൽ
രമിപ്പിച്ചൂ നരപതി രമിക്കുംവണ്ണമായവൾ. 10

ആ രാജാവുത്തമവധൂരതി സംസക്തനാകയാൽ
അറി‍ഞ്ഞീലേറെ വർഷർത്തുമാസങ്ങൾ കഴിയും കഥ. 11
അവളൊത്തു യഥാകാമം രമിക്കും നരനായകൻ
ജനിപ്പിച്ചാനവളിലെട്ടമരാഭകുമാരരെ. 12

പെറ്റാലുടൻ കുട്ടിയെയാ മട്ടോലുംമൊഴി താഴ്ത്തീടും
'നിന്നെ പ്രീതിപ്പെടുത്തീടാ'മെന്നോതിഗ്ഗാംഗവാരിയിൽ. 13

സന്തോഷമായീലാക്കർമ്മം ശാന്തനുക്ഷിതിപന്നഹോ!
പരിത്യാഗഭയാലൊന്നും പറഞ്ഞീലാവളോടവൻ. 14

പിന്നെയെട്ടാം പുത്രനുണ്ടായന്നാവൾ ചിരക്കവേ
ചൊന്നാൻ പുത്രനെയാശിച്ചു ഖിന്നനായിട്ടു മന്നവൻ. 15

ശാന്തനു പറഞ്ഞു
കൊല്ലൊല്ലാർക്കും തീർന്നോൾ നീ കൊല്ലുന്നെന്തിങ്ങു മക്കളേ?
സ്ത്രീ പറഞ്ഞു
പുത്രകാമ, വധിപ്പീലിപ്പുത്രനെപ്പുത്രിമാർവര!*
മുൻനിശ്ചയംപോലെയിങ്ങു തീർന്നിതെന്നുടെ പാർപ്പിനി. 17

മുൻസേവിതയാം ജഹ്‌നുകന്യയാകുന്ന ഗംഗ ഞാൻ
ദേവകാര്യം നടത്താനായ് ദേവ, നീയൊത്തു പാർത്തതാം. 18

മഹാഭാഗർ മഹാശക്തരീവരഷ്ടവസുക്കളാം
വസിഷ്ടശാപത്താലിങ്ങു മർത്ത്യരായിജ്ജനിച്ചതാം. 19

ഭവാനൊഴിഞ്ഞവർക്കച്ഛനാവാനില്ലാരുമൂഴിയിൽ
എന്മട്ടൊരമ്മയും വേരിട്ടിമന്നിൽ കിട്ടിടാ ദൃഡം. 20

അതാണവർക്കമ്മയാവാനിതാ മാനുഷിയായി ഞാൻ
വസുക്കളെജ്ജനിപ്പിച്ചൂ നീ നേടീ ശാശ്വതം പദം. 21

ദേവന്മാരാം വസുക്കൾക്കന്നേവം നിശ്ചയമേകി ഞാൻ
ജനിച്ചാലുടനേ മർത്ത്യജനി പോക്കുവനെന്നുതാൻ 22

ആപവൻ നല്കിവിട്ടോരാശ്ശാപമോക്ഷമിവർക്കുമായ്;
ശുഭമങ്ങയ്ക്കൂ, പോകുന്നേൻ കാക്കുകീ യോഗ്യപുത്രനെ. 23

[ 378 ]

378
വസുക്കളോടു ഞാൻ ചൊല്ലീ വീണ്ട നന്ദനാണിവൻ
ഇങ്ങെന്നിൽ ജാതനായോരു ഗംഗാദത്തൻ കുമാരകൻ. 24

===99.ആപവോപാഖ്യാനം===

ഒരിക്കൽ അഷ്ടവസുക്കൾ വസിഷ്ടാസ്രമത്തിൽ പോയ അവസരത്തിൽ ദ്യോവു് എന്ന വസുവിന്റെ
ഭാര്യ ആശ്രമത്തിലുണ്ടായിരുന്ന സുരഭിയെക്കണ്ടു ഭർത്താവിനോടു് പറഞ്ഞു് അതിനെ സ്വഗൃഹത്തിലേക്കു കൊണ്ടു പോകുന്നു. വിവരമരിഞ്ഞ വസിഷ്ടൻ 'മനുഷ്യയോനിയിൽ ജനിക്കട്ടെ'എന്നു പറഞ്ഞു വസുക്കളെ ശപിക്കുന്നു വസുക്കൾ തങ്ങളുടെ അമ്മയായിത്തീരാൻ ഗംഗയോടഭ്യർത്ഥിക്കുന്നു അങ്ങെനെ തന്നിൽ ജനിച്ച വസുക്കളെയാണു് താൻ ഗംഗാജലത്തിൽ നിക്ഷേപിച്ചതെന്നു പറഞ്ഞു ഗംഗ ശാന്തനുവിനെ വിട്ടു പോകുന്നു.
<poem>

ശാന്തനു പറഞ്ഞു
ആപവാബിധനാരെന്തു പാപം ചെയ്തു വസുക്കളും
മനുഷ്യരായ് ഭൂമിയിങ്കൽ ജനിപ്പാൻ തക്കവണ്ണമേ? 1

ഹന്ത! നീ തന്നൊരീപ്പുത്രനെന്തു ചെയ്തു പാതകം
മാനുഷത്വം പൂണ്ടുക്കൊണ്ടുതാനിരിക്കും പ്രകാരമേ? 2

സർവ്വലോകേശ്വരന്മാരാം വസുക്കൾ പുനരെങ്ങനെ
മനുഷ്യരായ് വന്നുതീർന്നിതതു ചൊല്ലുക ജാഹ്നവി! 3
വൈശമ്പായനൻ പറഞ്ഞു
എന്നാ രാജാവു ചോദിക്കേ ചൊന്നളാഗ്ഗംഗ ജാഹ്നവി
ഭർത്താവാം ശാന്തനുവൊടു വൃത്താന്തം പുരുഷർഷഭ! 4

ഗംഗ പറ‍ഞ്ഞു
മുന്നം വരുണനുണ്ടായീ നന്ദനൻ ഭരതോത്തമ!
വസിഷ്ഠനെന്നു പേർ കേട്ട മുനിസത്തമനാപവൻ. 5

പുണ്യാശ്രമമവന്നുണ്ടു നാനാ മൃഗ ഖഗാകുലം
മേരുശൈലത്താഴ്വരയിൽ സർവ്വർത്തുകുസുമോജ്ജ്വലം. 6

ആ വാരുണി* തപംചെയ്തതിവിടെബ്‌ഭരതർഷഭ!
സുസ്വാദുഫലമൂലാംബുവൊത്താപ്പുണ്യാശ്രമസ്ഥലേ. 7

പാരിൽ സുരഭിയെന്നേവം പേരെഴും ദക്ഷനന്ദിനി
കശ്യപാൽ ഗോക്കളെപ്പെറ്റ വിശ്വവിശ്രുതയാണവൾ. 8

ലോകരക്ഷയ്ക്കൂ കാമിപ്പതാകവെത്താൻ കറുപ്പവൾ
ആഗ്ഗോവിനേ ഹോമധേനുവാക്കിയാ മുനി വാരുണി. 9

അവളാ മുനിസംസേവ്യതപോവനത്തലത്തഹോ!
പുണ്യരമ്യസ്ഥലംതോറും സഞ്ചരിച്ചിതു നിർഭയം. 10

ദേവർഷിസേവ്യമായീടുമാ വനം പുക്കിതേകദാ
പൃഥുതൊട്ട വസുശ്രേഷ്ഠർ ദേവന്മാർ ഭരതർഷഭ! 11

[ 379 ]

379
അവർ വല്ലഭമാരൊത്തു വിപിനം പുക്കു ചുറ്റുമേ
രമണീയചലാരണ്യഭൂമിയിൽ സഞ്ചരിച്ചുതേ. 12

വസുക്കളിലൊരാൾക്കുള്ള ഭാര്യ വാസവവിക്രമ!
ആ വനത്തിൽ സഞ്ചരിക്കും ഗോവിനക്കണ്ടു സുന്ദരി 13

നന്ദിനിനാമമുൾക്കൊണ്ട കാമധേനുവിനെ പ്രഭോ
അവളാശ്ചര്യമുൾക്കൊണ്ടു ശീലദ്രവിണശാലിനി* 14

ദ്യോവാം വസുവിനെക്കാട്ടീ ഗോവിനെഗ്ഗോവൃഷേഷണ.
അവിടേന്തിക്കറവൊടും നല്ല വാലും കുളമ്പുമായ് 15

എല്ലാ ഗുണങ്ങളും ചേർന്നു നല്ല ശീലവുമൊത്തഹോ!
എന്നീ നന്മ തികഞ്ഞുള്ള നന്ദിനിപ്പയ്യിനെത്തതാ 16

നന്നായ്ക്കാണിച്ചിതു വസുവിന്നാരാൽ വസുനന്ദിനി.
ദ്യോവിപ്രകാരമുള്ളോരാഗ്ഗോവിനെക്കണ്ട മാത്രയിൽ 17

ദേവിയോടോതിയവൾതൻ ഗുണം വർണ്ണിച്ചു ഭൂപതേ!
ദ്യോവു പറഞ്ഞു
കറുത്ത കണ്ണുള്ളിപ്പയ്യാ വാരുണിക്കുള്ളതാണെടോ 18

ആ മുനീന്ദ്രന്നുള്ളതാണീ രമണീയവനം പ്രിയേ!
ഈഗ്ഗോവിനുള്ള മധുരപ്പാൽ കുടിക്കുന്ന മാനുഷൻ 19

യൗവനത്തോടു ജീവിക്കും പത്തു വർഷസഹസ്രവും .
ഗംഗ പറഞ്ഞു
ഇതു കേട്ടളവാദ്ദേവി മധുരാപാംഗീ ഭൂപതേതോടേവമോതിനാൾ.
വസുപത്‌നി പറഞ്ഞു
മർത്ത്യലോകത്തെനിക്കുണ്ടു മർത്ത്യേശസുതയാം സഖി 21

നാമ്നാ ജിതവതീത്യേവം രൂപയൗവനശാലിനി.
സത്യമേറും ബുദ്ധിമാനാമുശീനരനൃപന്നവൾ 22

പുത്രിയത്രേ പുകഴുവോൾ മർത്ത്യസ്രീലോകസുന്ദരി.
അവൾക്കുവേണ്ടീട്ടെനിക്കീഗ്ഗോവിനെക്കുട്ടിയോടുടൻ 23

ആനയിക്ക സുരശ്രേഷ്ഠ, താനുടൻ പുണ്യവർദ്ധന!
ഇവൾക്കെഴും പാൽ കുടിച്ചിട്ടവളെൻ തോഴി മാനദ! 24
മനുഷ്യരിൽ ജരാരോഗഹീനയായിട്ടു വാഴണം.
ഇതെനിക്കായ് മഹാഭാഗ, ചെയ്തു തന്നീടണം ഭവാൻ 25

ഇതിലപ്പുറമായിഷ്ടമേതും ചെയ്യേണ്ടതില്ല മേ.
ഗംഗ പറഞ്ഞു
ഇതോതിക്കേട്ടു ദേവിക്കു ഹിതംചെയ്യുന്നതിന്നുടൻ 26

പൃത്ഥ്വാദി സോദരന്മാരുമൊത്താനദ്യോവാശു ഗോവിനെ
ഹരിച്ചിതാപ്പങ്കജാക്ഷിക്കൊരിഷ്ടം പാർത്തു പാർത്ഥിവ! 27
ഋഷിക്കുള്ള തപശക്തി കഴിഞ്ഞീല നിനയ്ക്കുവാൻ;

[ 380 ]

380
പയ്യിനെക്കൊണ്ടുപോയേതും വീഴ്ചയോർത്തീലപോലവൻ. 28

ഫലങ്ങളുമെടുത്തുംകൊണ്ടാശ്രമം പുക്കൊരാ മുനി
പയ്യിനെയും കുട്ടിയെയും പാർത്തതില്ലാത്തപോവനെ. 29

പിന്നെയക്കാനനം ചുറ്റുമന്വേഷിച്ചൂ തപോധനൻ
കണ്ടില്ലാപ്പയ്യിനേ, യെന്തു വേണ്ടൂ മാന്യൻ മഹാമുനി? 30

വസുക്കൾ കൊണ്ടുപ്പോയെന്നു ദിവ്യദൃക്കാലറിഞ്ഞവൻ
കപിതൻ തൽക്ഷണംതന്നെ ശപിച്ചിതു വസുക്കളെ. 31

വസിഷ‌്ഠൻ പറഞ്ഞു
വസുക്കളെൻ കറക്കുന്ന നല്ല പാലുള്ള പയ്യിനെ
ഹരിക്കയാൽ മാനുഷരായ് ജനിച്ചീടുമസംശയം. 32
ഗംഗ പറഞ്ഞു
ഏവം വസുക്കളിൽ കോപഭാവം പൂണ്ടു മുനീശ്വരൻ
ശാപം കൊടുത്തു ഭഗവാനാപവൻ ഭരതർഷഭ! 33

ശപിച്ചശേഷം പിന്നീടു തപം ചെയ്തു മുനീശ്വരൻ.
ഏവമാണാമുനിശ്രേഷ്ഠൻ ശപിച്ചതു വസുക്കളെ 34

മഹാപ്രഭാവൻ ബ്രഹ്മർഷി ദേവന്മാരിൽ ചൊടിച്ചവൻ.
ഉടനാ മുനിവര്യന്റെയുടജത്തിലണഞ്ഞവർ 35

ശപ്തന്മാരെന്നറിഞ്ഞുംകെണ്ടെത്തിയാ മുനിമുഖ്യനെ
പ്രസാദിപ്പിച്ചുക്കൊണ്ടീടാൻ വസുക്കൾ വസുധാധിപ! 36

കിടച്ചതില്ലവർക്കേതും പ്രസാദം പുരുഷർഷഭ!
ധർമ്മവിത്തനായീടുമാപവർഷിയിൽനിന്നഹോ! 37

ധർമ്മാത്മാവാമവൻ ചൊന്നാൻ "ശപ്തർ നിങ്ങൾ ധരാദികൾ
ഒരാണ്ടുകൊണ്ടു നിങ്ങൾക്കു ശാപമോക്ഷം കിടച്ചിടും. 38

ആരു കാരണമായ് നിങ്ങൾ പാരമെൻ ശാപമേറ്റുവോ
ആ ദ്യോവു മർത്ത്യലോകത്തിൽ പാർത്തിടും ബഹുവത്സരം. 39

സക്രോധം നിങ്ങളിൽ ചൊന്ന വാക്കു ഭോഷ്കാക്കുകില്ല ഞാൻ
മർത്ത്യലോകപ്രജോൽപ്പത്തിക്കോർത്തീടില്ലീ മഹായൻ. 40
സർവ്വധർമ്മജ്ഞനായ്‌ത്തീരും സർവ്വശാസ്രവിശാരദൻ

സ്വപിതാവിൻ പ്രിയം ചെയ്‍‌വോൻ സ്രീഭോഗം കൈവെടി-
വസുക്കളോടിത്ഥമോതീ ഋഷിവര്യൻ ഗമിച്ചുതേ(ഞ്ഞിടും.”
പിന്നീടെന്നന്തികത്തിങ്കൽ വന്നിതെല്ലാ വസുക്കളും. 42

എന്നോടർത്ഥിച്ചിതു വരമെന്നാൽ ചെയ്തിതു ഞാനതും;
“ഗംഗേ, ജനിച്ചാലുടനേ ഗംഗാഭസ്സിലിടേണമേ!” 43

ഏവം ശാപത്തിലാപ്പെട്ടോരാവർക്കേർക്കുമേ നൃപ!
മോക്ഷം കൊടുക്കുവാൻവേണ്ടീട്ടിക്കണക്കാചരിച്ചു ‍ഞാൻ. 44

ഇവനേകൻ മുനീന്ദ്രന്റെ ശാപത്താൽ നൃപസത്തമ!

[ 381 ]

381
ദ്യോവു മാനുഷലോകത്തിൽ വാഴുമൊട്ടേറെനാൾ വിഭോ! 45

വൈശമ്പായനൻ പറഞ്ഞു
ഇവ്വണ്ണം ചൊല്ലിയാ ദേവിയവിടെത്താൻ മറഞ്ഞുപോയ്.
ആക്കുമാരനെയുംകൊണ്ടുപൊയ്ക്കൊണ്ടിതു യഥേഷ്ടമേ 46

അവൻ ദേവവ്രതാഖ്യാനൻ ഗാംഗേയാഖ്യനുമായിതേ.
ദ്യോവശ്ശാന്തനുവിൻ പുത്രൻ ഗുണംകൊണ്ടു കവിഞ്ഞവൻ 47

ശോകാർത്തനായ് ശാന്തനുവും പൂകിനാൻ നിജ പത്തനം.
ആശ്ശാന്തനുവിനൊള്ളൊരു ഗുണൗഘങ്ങളെയും പരം 48

മഹാഭാരതമുഖ്യന്റെ മഹാഭാഗ്യത്തെയും വിഭോ!
ചൊല്ലാം മഹാഭാരതമെന്നല്ലോ ചൊൽവതിതിന്നുചേർ. 49

===100.സത്യവതീലാഭോപാഖ്യാനം===

ശാന്തനുപ്രശംസ. ഗംഗാപുത്രനായ ദേവവ്രതന്റെ വിദ്യാഭ്യാസവും സർവ്വശാസ്ത്രപരംഗത‌ത്വവും. ശാന്തനു നായാട്ടിനുപോയ അവസരത്തിൽ ദാശപുത്രിയായ സത്യവതിയെക്കണ്ടു മോഹിക്കുന്നു. സത്യവതിയിലുണ്ടായ പുത്രനു് രാജ്യാവകാശമുണ്ടെന്നു സമ്മതിച്ചാൽ മാത്രമേ ആ ബന്ധം അനുവദിക്കയുള്ളുവെന്നു ദാശൻ നിർബന്ധിക്കുന്നു. ശാന്തനുവിന്റെ ദു:ഖം. വിവരമരിഞ്ഞ ദേവവ്രതൻ നിത്യബ്രഹ്മചർയ്യം സ്വീകരിച്ചു ദാശനെ തൃപ്തിപ്പെടുത്തി സത്യവതിയെ കൂട്ടിക്കൊണ്ടുവന്നു് ശാന്തനുവിനു നൽകുന്നു.
<poem>

വൈശമ്പായനൻ പറഞ്ഞു
ഏവമാശ്ശാന്തനുനൃപൻ ദേവരാജർഷിസൽകൃതൻ
ധർമ്മാത്മാ സത്യവാക്കന്നു ചെമ്മേ പാരിൽ പ്രസിദ്ധനായ്. 1

ദമം ദാനം ബുദ്ധി ധൃതി ക്ഷമ ഹ്രീയും പ്രതാപവും
നിത്യങ്ങളായ്ത്തീർന്നു മഹഹാസത്വശാന്തനുരാജനിൽ. 2

ഇമ്മാതിരി ഗുണം ചേർന്നോൻ ധർമ്മാർത്ഥകുശലൻ നൃപൻ
ഭാരതാന്വഗോപ്താവായ് പാരിലേവർമക്കുങ്ങനെ. 3
ശംഖിനൊത്തു ഗളം കട്ടിച്ചുമൽ നൽക്കരിനേർനട

എന്നവന്നൊക്കയും ചേരും മന്നവോത്തമ, ലക്ഷണം. 4

കീർത്തിയേറുമവന്നുള്ള വൃത്തി കണ്ടേവരും നരർ
ധർമ്മം വലുതു കാമാർത്ഥങ്ങളെക്കാളുറച്ചുതേ. 5

ഇതൊക്കെയും ശാന്തനുവിൽ സ്ഫീതമായൊത്തു സൽഗുണം
ധർമ്മംകൊണ്ടിവനൊത്തൊരു വൻമന്നൻ പാരിലില്ലതാൻ. 6

ധർമ്മത്തിൽ നില്ക്കുമാസ്സർവ്വധർമ്മവിത്താം നരേന്ദ്രനെ
രാജാക്കന്മാരൊത്തു ചെയ്‌തു രാജരാജാഭിഷേചനം. 7

ശോകഭീതിരുജാഹീനം സുഖസ്വപ്നവിബോധരായ്

[ 382 ]

382
ഭരതാധീശനെസ്സ്വന്തം നാഥനെന്നോർത്തു പാർത്തിവർ. 8

ശക്രവീര്യൻ കീർത്തിശാലിയാ ക്ഷമാപതി കാത്തനാൾ
യജ്ഞദാനക്രിയാശീലരായിപ്പാർത്തിതു പാർത്ഥിവർ. 9

അന്നു ശാന്തനു മുൻപിട്ട മന്നോർ നാടു ഭരിക്കവേ
സർവ്വജാതിക്കാർക്കുമേറ്റം ചൊവ്വായ് ധർമ്മം നടന്നുതേ. 10

ബ്രഹ്മാനുവ്രതമായ് ക്ഷത്രം ക്ഷത്രാനുവ്രതർ വൈശ്യരും
ബ്രഹ്മക്ഷത്രാനുരക്തന്മാർ ശൂദ്രർ സേവിച്ചു വൈശ്യരെ. 11

കരുപത്തനമായീടും ഹാസ്തിനാപരി വാണവൻ
ആഴിചൂഴെയെഴുന്നോരിയൂഴി പാലിച്ചിരൂവിപൻ. 12

ഇന്ദ്രതുല്യനവൻ സത്യസന്ധൻ ധർമ്മജ്ഞനുത്തമൻ
ദാനധർമ്മതപോയോഗാൽത്താനതി ശ്രീ വിളങ്ങിനാൻ 13

രാഗദ്വേഷങ്ങൾ കൂടാത്തോനാകുമാ പ്രിയദർശനൻ
തേജസ്സിലർക്കസദൃശൻ വായുതുല്യൻ ജവത്തിലും. 14

കോപത്തിലന്തകനിഭൻ ക്ഷമയിൽ ക്ഷമയൊത്തവൻ
ഗോവരാഹാദിവധവും മൃഗപക്ഷിവിഘാതവും 15

പരം ശാന്തനു കാക്കുമ്പോൾ പാരിലില്ലാ വൃഥാവലേ.
ബ്രഹ്മധർമ്മംപൂണ്ട രാജ്യത്തമ്മഹാനായ ശാന്തനു 16

സമം കാത്തൂ ഭൂതജാലം കാമക്രോധവിവർജ്ജിതൻ.
ദേവർഷിപിതൃയജ്ഞങ്ങളാവതും ചെയ്തു ഭൂമിയിൽ 17

അധർമ്മമായ് പ്രാണിഹിംസ നടന്നീലന്നു ലേശവും.
സുഖമറ്റും നാഥനെന്ന്യേ മാഴ്കും തിര്യക്കൾക്കുമേ 18

ക്ഷിതീശൻ സർവ്വഭൂതേശൻ പിതാവായ്ത്തീർന്നിതേവനും.
കുരുരാജൻ രാജരാജനായവൻ വാണിടുമ്പൊഴെ 19

വാക്കാശ്രയിച്ചൂ സത്യത്തെയുൾക്കാമ്പോ ധർമ്മമൊന്നിനെ.
പതിനാറും വർഷമെട്ടുമതിന്മട്ടെട്ടു വേറയും 20

സ്രീരതിപ്രീതിയെ വിട്ടു ചരിച്ചൂ കാട്ടിലാ നൃപൻ
ആ രൂപമാസ്സമാചാരമാ നടപ്പാപ്പഠിപ്പുമായ് 21

അവന്റെ പുത്രൻ ഗാംഗേയൻ വാണൂ ദേവവ്രതൻ വസു,
പാർത്ഥിവം ദിവ്യമെന്നുള്ള ശാസ്രാസ്രങ്ങളിൽ നിഷ്ഠിതൻ 22

മഹാബലൻ മഹാവീര്യൻ മഹാസത്വൻ മഹാരഥൻ
ഒരിക്കൽ ശാന്തനുനൃപവരിഷ്ഠൻ വേട്ടചെയ്തനാൾ 23

കണ്ടു വെള്ളം കുറഞ്ഞീടുംവണ്ണമേ ഹന്ത! ഗംഗയേ.
ചിന്തിച്ചിതേവം കണ്ടിട്ടാശ്ശാന്തനു ക്ഷിതിപർഷഭൻ; 24

'എന്തിന്നീ നദി മുന്മട്ടായയേന്തിക്കൊണ്ടൊഴുകാത്തതും?'
പിന്നെ മൂലം തിരഞ്ഞിട്ടു ചെന്നു കണ്ടു മഹാമതി 25
വളർന്നു ദേവോപമനായഴകേറും കുമാരനെ.

[ 383 ]

ചൊവ്വായ് ദേവേന്ദ്രനെപ്പോലെ ദീവ്യാസൂംകൊണ്ടു ഗംഗയെ
ആകെത്തടഞ്ഞു തീക്ഷ് ണാസൂം തൂകിനില്ക്കും പ്രകാരമേ.
ശരണ‍ങ്ങളെക്കൊണ്ടു ഗംഗ നിരപ്പേ മൂടിയന്തികേ 27


നില്പോരായവനെക്കണ്ടു വിസ്മയപ്പെട്ടു പാർത്ഥിവൻ.
മുന്നം ശാന്തനുവുണ്ടായോരോന്നു കണ്ടാക്കുമാരനെ 28

കണ്ടപ്പോഴാപ്പുത്രനെന്നു കണ്ടറിഞ്ഞീല കേവലം.
മകനങ്ങച്ഛനെക്കണ്ടു മോഹിപ്പിച്ചിതു മായയാൽ 29

പരം മോഹം ജനിപ്പിച്ചു മറഞ്ഞിതുടനായവൻ.
പിന്നെയത്യത്ഭുതം പാർത്താ മന്നവപ്രഭു ശാന്തനു 30

നന്ദനാശങ്കയാൽ കാട്ടുകെന്നായ് ഗംഗയോടോതിനാൻ.
ഉത്തമാകൃതി കൈക്കൊണ്ടു തത്ര ഗംഗ കുമാരനെ 31

അലങ്കരിച്ചുകാണിച്ചാൾ വലംകയ്യും പിടിച്ചുൻ.
ദിവ്യാഭരണവും ചാർത്തിദ്ദിവ്യവസൂമുടുത്തഹോ! 32

വരും ഗംഗയെ മുൻ കണ്ടറിഞ്ഞീലന്നു ശാന്തനു.
അങ്ങെട്ടാം മകനേയങ്ങുന്നെന്നെയേല്പിച്ചതില്ലയോ 33

അവനാണീയിവൻ സർവ്വദിവ്യാസൂജ്ഞനനുത്തമൻ.
ഏറ്റുവാങ്ങുക രാജൻ, ഞാൻ പോറ്റിയോരീക്കുമാരനെ 34

കൈക്കൊണ്ടിവനെ നീ വീര, പൊയ്ക്കൊണ്ടാലും നിജാലയം.
പഠിച്ചിതു വസിഷ്ഠങ്കൽനിന്നിവൻ സാംഗമാം മറ 35

അസൂം ശീലിച്ച വില്ലാളി പോരിലിന്ദ്രന്നു സന്നിഭൻ.
സുരർക്കുമസുരന്മാർക്കും പരക്കെസ്സമ്മതൻ പ്രഭോ! 36

ശുക്രൻ കണ്ടറിയും ശാസൂമൊക്കെശ്ശീലിച്ചതീയിവൻ.
അവ്വണ്ണമംഗിരസ്സിന്റെ പുത്രൻ ദേവാസുരാർച്ചിതൻ 37

കണ്ടറിഞ്ഞുള്ളൊരാശ്ശാസൂമുണ്ടിവങ്കലനുത്തമം.
ഇങ്ങീനിൻ പുത്രവീരങ്കൽ സാംഗോപാംഗം സമസ്തവും 38

ജാമദഗ്ന്യൻ മുനി മഹാകേവൻ വീരൻ പ്രതാപവാൻ
പഠിച്ചറിഞ്ഞസൂജാലമടച്ചർപ്പിച്ചിരിപ്പതാം. 39

വില്ലാളിയായ് രാജധർമ്മമെല്ലാം നന്നായറിഞ്ഞിഹ
വീരാം നിൻ പുത്രനേ ഞാൻ തരുന്നേനേ‍ കൊണ്ടുപോക നീ.

വൈശമ്പായനൻ പറഞ്ഞു

ഇത്ഥമായവളേല്പിച്ച മിത്രശ്രീ പൂണ്ട പുത്രനെ
കൈക്കൊണ്ടു തൻ പുരത്തേക്കു പൊയ്ക്കൊണ്ടാനഥ ശാന്തനു. 41

പുരന്തരപുരം തോല്ക്കും പുരം പുക്കഥ പൗരവൻ
'സർവ്വകാമാർത്ഥസിദ്ധൻ ഞാൻ ചൊവ്വിലിന്നെ'ന്നുമോർത്തുതേ.
പൗരന്മാർക്കഭയദവീരനാമക്കുമാരനിൽ
ഗുണവാൻ യോഗ്യനെന്നേകീ യൗവരാജ്യാഭിഷേചനം. 43

[ 384 ]

384

ആ ശാന്തനുസുതൻ നാട്ടുകാരേയും താതനേയുമേ
രാഷ്ട്രത്തേയും നടപ്പാലേ രഞ്ജിപ്പിച്ചിതു ഭാരത! 44

ഏവം നന്ദനൊന്നിച്ചു മേവി നന്നിക്കുമാ നൃപൻ
നാലു വർഷം പാർത്തു പാരം ചേലെഴും ഭൂരിവിക്രമൻ 45

പിന്നീടൊരിക്കൽ യമുനാസന്നിധിക്കാടു പുക്കവൻ
ഇമ്മട്ടെന്നോതവയ്യാത്ത നന്മണം കേട്ടു മന്നവൻ. 46

അതിന്റെ മൂലം കാണ്മാലായതിൻ ചുറ്റും നടന്നുതേ
കല്യൻ കണ്ടൂ ദേവനാരീതുല്യയാം ദാശകന്യയെ. 47

കയൽക്കണ്ണാൾ കന്യയെക്കണ്ടഥ ചോദിച്ചു പാർത്ഥവൻ:
“ഹന്ത! നീയാരുടേ പെണ്ണെന്തു ചെയ്യുന്നു ഭീരു നീ?” 48

ചൊന്നാളായവൾ ഞാൻ"ദാശകന്യ* വഞ്ചി കടത്തുവേൻ
അച്ഛനാം ദാശരാജൻ കല്പിച്ചപോലിഹ ധർമ്മമായ്.” 49

സുഗന്ധരൂപമാധു‍ര്യമാർന്നു ദേവാംഗനാഭയായ്
ആദ്ദാശകന്യയെക്കണ്ടു കാമമാണ്ടിതു ശാന്തനു. 50

അവൾതൻ താതനെക്കണ്ടിട്ടവൻ താനേ വരിച്ചുതേ.
ചോദിച്ചിതു തനക്കായ് തൽ പിതാവോടു കടന്നവൻ. 51

ആദ്ദാശരാജനും ചൊല്ലീ പാർത്ഥവേന്ദ്രനൊടിങ്ങനെ.

ദാശരാജാവു പറഞ്ഞു

ജനിച്ചന്നേ വരനായിട്ടെനിക്കേകേണ്ടതാണിവൾ 52

എന്നാലെന്നുള്ളിലുള്ളാശ നന്നായ് ക്കേൾക്ക നരാധിപ!
എന്നോടിന്നവളെദ്ധർമ്മപത്നിയായ് വാങ്ങുകെങ്കിലോ 53

സത്യവാക്കല്ലയോ ചെയ്ക സത്യത്താലൊരു നിശ്ചയം.
നിശ്ചയപ്പടിയങ്ങയ്ക്കിക്കൊച്ചുപെണ്ണിനെ ഞാൻ തരാം 54

നിൻ നിലയ്ക്കു വരൻ വേറിട്ടൊന്നെനിക്കൊത്തിടാ ദൃഢം.

ശാന്തനു പറഞ്ഞു

നിന്നിഷ്ടമാം വരം കേട്ടാൽ പിന്നെത്തീർച്ചപ്പെടുത്തുവൻ 55
തരാവുന്നതു തന്നീടാം തരാ വയ്യാത്തതേതുമേ.

ദാശരാജാവു പറഞ്ഞു

ഇവൾക്കുണ്ടാം പുത്രനേ നീയവനിക്കവനീപതേ! 56
രാജ്യാഭിഷേകം ചെയ്യേണം രാജ്യം മറ്റാർക്കുമേകൊലാ.

വൈശമ്പായനൻ പറഞ്ഞു

ദാശന്നീ വരമേകീടാനാശ വെച്ചീലാ ശാന്തനു 57

സ്മരൻ കഠോരമായുള്ളമെരിച്ചീടുന്നതാകിലും.
ആദ്ദാശകന്യനയെത്താശയൊടു പാ൪തഥിവ൯ 58

പൊൽത്താ൪ബാണാ൪ത്തയു-പ്പെട്ടുഹസ്തിനാപുരമെത്തിനാ൯.
ഒരിക്കലാ ശാന്തനു മാൽ പെരുകിച്ചിന്തചെയ്യവേ 59

പുത്ര൯ ദേവപുത്ര൯ ചെന്നി‍ട്ടിത്ഥം ചോദിച്ചു സാദരം.

[ 385 ]

ദേവവ്രത൯ പറഞ്ഞു
എല്ലാംകൊണ്ടും ക്ഷേമമങ്ങയ്ക്കെല്ലാരും കീഴിലാം നൃപ൪. 60

വല്ലാതെന്തേററമെപ്പോഴുമല്ലലാകസല൪ന്നാ൪ത്തി തേ‍ടുവാ൯?
എന്നോടെന്തോ ധ്യാനമാണ്ടിട്ടെന്നോണം ചൊൽവതല്പമേ 61

അശ്വയാത്രയുമില്ലങ്ങു മെലി‍‍ഞ്ഞു വിളറീ വിഭോ!
വ്യാധിയെന്തെന്നറിയണമതി൯ പ്-തിവിധിക്കു മേ 62

ഇത്തരം പുത്രനോതുബോ,ളുത്തരം ചൊല്ലി ശാന്തനു.

ശാന്തനു പറ‍‍ഞ്ഞു
ശരി ഞാ൯ ധ്യാനമാഴുന്നുണ്ടുരയ്ക്കാം കേ--ക്ക കാരണം 63

പെരിയോരീക്കുലത്തിങ്കലൊരുവ൯ നീയപത്യമാം
ശ—നിഷ-൯ പൗരുഷത്തോടൊത്തവ൯ നിത്യവും ഭവാ൯. 64

അനിത്യം ലോകമെന്നോ൪ത്തിട്ടനുശോചിപ്പനുണ്ണി ‌‍ഞാ൯
എങ്ങാനും നീ വിപത്താ൪ന്നാലിങ്ങാകെത്തീ൪ന്നിതീക്കുലം. 65

സത്യംതാ൯ നൂറുപേരെക്കാ-- മെച്ചം നീയുത്തമ൯ സുത൯
വൃഥാ വീണ്ടും ദാരയോഗമതാശിക്കുന്നതില്ല ഞാ൯. 66

സന്താനാക്ഷയസിദ്ധിക്കോ൪ക്കുന്നേ൯ നന്നായ് വരും തവ
ചൊൽവിതേകാപത്യനനപത്യനെന്നിഹ ധാ൪മ്മിക൪. 67

അഗ്നിഹോത്രം ത്രയീവിദ്യയന്തമററുള്ള സന്തതി
ഇതൊക്കയുമപത്യത്തി൯ പതിനാറൊന്നിനൊത്തി‍ടാ. 68

ഇത്ഥം മനുഷ്യ൪ക്കുനള്ളോരു സത്തെല്ലാം പ്-ജയിൽ പരം
നല്ലപത്യങ്ങളിമ്മട്ടാണില്ലെനിക്കിഹ സംശയം. 69

പുരാണവേദാ൪ത്ഥദേവസാരാംശമിതുതന്നെയാം
നീയോ ശൂര൯ സദാമ൪ഷി ശസ്൯—നിത്യയ൯ കൂരൂദ്--ഹെ! 70

നിനക്കു പോരിലല്ലാതെ നിധനം വന്നുകൂടിടാ
നീ കഴിഞ്ഞാലെന്തു നിലയാകുമെന്നെന്നുമാ൪ത്തി മേ; 71

ഇതാണെന്നഴലി൯ മൂലമിതോതീ നിന്നൊടാകെ ഞാ൯.
വൈശ—യന൯ പറഞ്ഞു
ഇത്ഥമച്ഛ൯ പറഞ്ഞിട്ടു തത്ത—മെല്ലാമറി‍‍ഞ്ഞവ൯ 72

ദേവവ്രത൯ ചിന്തചെയ് തൂ കേവലം ബുദ്ധികൊണ്ടവ൯.
ദ്രുതം പോയിത്താതനേററം ‍‍ഹിതനാം മന്ത്രിമുഖ്യനെ 73

ചെന്നു കണ്ടിട്ടു ചോദിച്ചാ൯ പിന്നെത്താത൪ത്തികാരണം.
പാരം ചുഴിഞ്ഞു ചോദിക്കും കുരുമുഖ്യനൊടായവ൯ 74

പരമാക്കന്യയെപ്പററിയറിവുള്ളതു ചൊല്ലിനാ൯

വൃദ്ധരാം ക്ഷത--ിലയന്മാരുമൊത്തു ദേവവ്രത൯ തദാ 75

ദാശേശനെക്കണ്ടു താതന്നായി പ്രാ൪ത്ഥിച്ചു കന്യയെ.
എതിരേററവനെദ്ദാശപതി പൂജിച്ചുകൊണ്ടുട൯ 76

രാജമദ്ധ്യം വാണിടുമാ രാജപുത്രനൊടോതിനാ൯.

[ 386 ]

ദാശരാജാവു പറഞ്ഞു
മതി ശാന്തനുവിന്നങ്ങു മതിമാനായ നന്ദന൯ 77
നാഥ൯ ശത—ജ്ഞരിൽ ശ്രേഷ്ഠനോതുവ൯ പുനരൊന്നു ഞാ൯.
ആരീവിധത്തിലുള്ളോരു യൗനസംബന്ധമീപ്സിതം 78

ഒഴിച്ചുവിട്ടാൽ പിന്നീടു കേണീടാ ശക്രനെങ്കിലും
എന്നാൽ സത്യവതീജന്മബീജാധാനം കഴിച്ചവ൯ 79

നിങ്ങളെപ്പോലെ ഗുണവാനങ്ങോ൪ക്കിവളപത്യമാം.
നിന്നച്ഛനെപ്പലകുറി വാഴ്ത്തീട്ടുണ്ടെന്നൊടായവ൯ 80

യോഗ്യനല്ലോ സത്യവതീവിവാഹത്തിന്നുമീ നൃപ൯.
ദേവ൪ഷിയാമസിതനെപ്പോലുമേ തള്ളിവിട്ടു ഞാ൯ 81

ആ മുനീന്ദ്ര൯ സത്യവതീകാമിയാമെന്നിരിക്കിലും.
കന്യീപിതൃത്വാൽ ചൊല്ലുന്നേനെന്നാലൊന്നിന്നു ഭ്രപതേ! 82

പരം സപത്ന൯ ബലിയെന്നൊരു വൈഷമ്യമുണ്ടിഹാ.
ഗന്ധ൪വ്വന്നോ ദാനവന്നോ ഹന്ത നീ വൈരിയാകിലോ 83

അവനേറെദജ്ജീവിയാ നീയവനിൽ ക്രുദ്ധനാവുകിൽ.
ഇത്രമാത്രം ദോഷമുണ്ടു പാ൪ത്താൽ മറെറാന്നുമില്ലിഹ 84

ദാനദാനങ്ങളിലിതുതാനാം തത്ത്വം പരന്തപ!

വൈശ—യന൯ പറ‍ഞ്ഞു
ഇതിത്ഥം കേട്ടു ഗാംഗേയനതിന്നൊത്തോതിയുത്തരം 85

താതകാര്യത്തിന്നു ഭ്രമീനാഥ൯ കേൾപ്പോതു ഭാരത!

ദേവവ്രത൯ പറഞ്ഞു
സത്യശീല,ധരിച്ചാലും സത്യം വ്രതമിതൊന്നു മേ 86

പരം ജാതാജാതരാരുമുരപ്പോരില്ലിവണ്ണമേ.
അങ്ങെന്നോടോതിടുംവണ്ണമിങ്ങു ഞാ൯ ചെയ്തുകൊള്ളുവ൯ 87

അങ്ങിവൾക്കുളവാം പുത്ര൯ ഞങ്ങൾക്കരചനായ് വരും.
ഇത്ഥം ചൊന്നപ്പൊഴേ വീണ്ടുമുത്തരം ദാശനോതിനാ൯. 88


ദാശരാജാവു പറഞ്ഞു
രാജ്യ൪ത്ഥമായ് ദുഷ്കരമാം കൃത്യം ചെയ്യിക്കുവാ൯ പ്രഭോ!
ഹന്ത നീ ശാന്തനുവിനങ്ങന്തമറെറാത്ത നാഥനാം. 89

കന്യദാനം കഴിപ്പിപ്പാ൯ നന്നായ് പ്പോരും മഹാപ്രഭു
സൗമ്യ, നമ്മുടെയീ വാക്കും നന്മയിൽ കേൾക്ക കാര്യമാം. 90

പുത്രീവാത്സല്യശീലത്താൽ പോ൪ത്തുമോതുന്നു വീര, ഞാ൯;
സത്യവത്യ൪ത്ഥമായിട്ടു സത്യധ൪മ്മപര൯ ഭവാ൯ 91

സത്യം നൃപാന്തരേ ചെയ്ത സത്യം ചേരും ഭവാനുതാ൯.
മറിച്ചാവില്ലിഹ ഭവാനുറച്ചോതിയതേതുമേ 92

പരം ഭവാന്റെസന്താനം വരു--ളാണു സംശയം.

വൈശ—യന൯ പറഞ്ഞു
അവന്റെയാ മതമറിഞ്ഞവശ്യം സത്യതൽപര൯ 93

[ 387 ]

സത്യം ചെയ് തു രാജലോകമദ്ധ്യേ താതപ്രിയാശയാൽ.
ദേവതൻ പറഞ്ഞു
ദാശരാജ, ഭവാൻ കേൾക്ക പേശുമെന്നുടെ ഭാഷിതം 94

പിതൃപ്രിയത്തിനായ് രാജസ‍ദസ്സിൽ ചൊൽവതാണു ഞാൻ;
രാജാക്കളേ, മുൻപ്തന്നേ രാജത്വം വിട്ടൊഴിഞ്ഞ ഞാൻ 95


അപത്യാർത്ഥത്തിലും ചെയ് വേനപശ്ചിമവിനിശ്ചയം.
ഇന്നുതൊട്ടെ ബ്രഹ്മചര്യമാർന്നേൻ ദാശാധിരാജ, ഞാൻ 96

ദ്യോവിലക്ഷയലോകങ്ങൾ മേവു ഞാനനപത്യനായ്.
വൈശമ്പായനൻ പറഞ്ഞു
ഈമട്ടവൻ ചെന്നനേരം രോമഞ്ചപ്പെട്ടു ദാശനും 97

ധർമ്മശീലൻ തരാമെന്നു നന്മയോടേററു ചൊല്ലിനാൻ.
അന്നേരമന്തരീക്ഷത്തിലൊന്നായ് ദേവ൪ഷിമണ്ഡലം 98



പുഷ്പവ൪ഷം ചെയ്തിവ൯താ൯ ഭീഷ്മനേന്നുച്ചരിച്ചുതേ.
പിന്നെത്താതാ൪ത്ഥമായിട്ടാദ്ധന്ന്യകന്യയൊടോതിനാ൯: 99

 “അമ്മേ,തേരിൽ കേറു പോക ചേമ്മേ സ്വഗൃഹമെന്നവ൯.
ഇമ്മട്ടോതിത്തേരിലേറ്റിബ് ഭീഷ്മനാ വരകന്യയെ 100

ഹസ്തിനാപുരിയിൽക്കൊണ്ടുചെന്നു താതനു നല്കിനാ൯.
അവന്റെയാദ്ദുഷ് കരമാം ക൪മ്മം വാഴത്തി നരാതിപ൪ 101

തമ്മിസൃലൊത്തും തനിച്ചുംതാ൯ ഭീഷ്മനെന്നു പുകഴ്ത്തിനാ൪.
ഭീഷ്മന്റെയാദ്ദുഷ് കരമാം ക൪മ്മം കേട്ടിട്ടു ശാന്തനു 102

സ്വച്ഛന്ദമൃത്യുവാംവണ്ണമച്ഛ൯ നല്കീ വരം മുദാ.

ശാന്തനു പറഞ്ഞു
നിന്നെബ്ബാധിച്ചിടാ മൃത്യു നീ ജീവിപ്പാ൯ നിനയ്ക്കിലോ; 103

നിന്റെ സമ്മതമുണ്ടെങ്കിലന്നേ മൃത്യു വരൂ ദൃ‍ഢം.
===101.ചിത്രാംഗദോപാഖ്യാനം===

ശാന്തനുവിനു് സത്യവതിയിൽ ചിത്രാംഗദനെന്നും വിചിത്രവീ൪യ്യനെന്നും രണ്ടു പുത്രന്മാരുണ്ടാകുന്നു.
കാലക്രമത്തിൽ ശാന്തനു ഇഹലോകം വെടിയുന്നു.ചിത്രാംഗദ൯ അതേപേരുള്ള ഒരു ഗന്ധ൪വ്വനാൽ
വധിക്കപ്പെടുന്നു.വിചിത്രവീ൪യ്യ൯ രാജാവാകുന്നു.
<poem>

വൈശ—യന൯ പറഞ്ഞു
പിന്നെ വേളിക്കഴിച്ചിട്ടാ മന്നവപ്രഭു ശാന്തനു
അഴകുള്ളാക്കന്യകയെ സ്വഗൃഹത്തിലിരുത്തിനാ൯ 1

പിന്നെസ്സത്യവതിക്കുണ്ടായ് വന്നൂ ശാന്തനവ൯ മക൯
ചിത്രാംഗദാഖ്യനാം വീരനത്രയും പുരുഷ൪ഷഭ൯ 2

പിന്നെയും സത്യവതിയിൽ മാന്യവീരകുമാരനെ

[ 388 ]

വിചിത്രവീര്യനെന്നേവം ജനിപ്പിച്ചിതു ശാന്തനു. 3

അവന്നു യൗവനം വന്നുചേരുന്നതിനു മുന്നമേ
ധീമാനാം ശാന്തനുനൃപ൯ കാലധ൪മ്മമണഞ്ഞുതേ. 4

സ്വ൪ഗ്ഗം ശാന്തനു പൂക്കപ്പോൾ ചിത്രാംഗദകുമാരനെ
ഭീഷ്മ൯ സത്യവതീചിത്തമോ൪ത്തു രാജ്യത്തിരുത്തിനാ൯.5

ആചിത്രാംഗദനോ ശൗര്യം വാച്ചു തോല്പിച്ചു ഭ്രപരെ
മനുഷ്യരാരും കിടയില്ലെനിക്കെന്നും നിനച്ചുതേ. 6

മനുഷ്യ ദേവ ദൈത്യൗഘം നിരസിച്ചമരുംവിധൗ
അവനോടു സനാമാവാം ബലി ഗന്ധ൪വ്വനേററുതേ. 7

കുരുക്ഷേത്രത്തിൽ വെച്ചുണ്ടായ് പെരും പോരതിഘോരമായ്
ബലമേറുന്ന ഗന്ധ൪വ്വകുരുമന്നവ൪തങ്ങളിൽ 8

സരസ്വതീനദീതീരേ മൂവാണ്ടുണ്ടായിതാ രണം.
ശസ്--വ൪ഷം പെരുത്തുള്ളോരത്യുഗ്രസമരാങ്കണേ 9

മായയേറുന്ന ഗന്ധ൪വ്വ൯ വധിച്ചൂ കുരുനാഥനെ.
ചിത്രം പോരിട്ടു ഗന്ധ൪വ്വ൯ ചിത്രാംഗദനരേന്ദ്രനെ 10

കൊന്നു വീഴിച്ചു നന്ദിച്ചു വിണ്ണു പുക്കീടിനാനുട൯.
പെരും തേജസ്സിയന്നോരാപ്പവരുഷേന്ദ്ര൯ മരിച്ചതിൽ 11

സ്വയം ശാന്തനവ൯ ശേഷക്രിയ ചെയ്യിച്ചു ഭീഷ്മ൪താ൯.
വിചിത്രവീര്യബാലന്നു യൗവനം വന്നിടായ്കിലും 12

അവനെക്കുരുരാജാവായ് വാഴിച്ചൂ ഭീഷ്മ൪ വീര്യവാ൯.
വിചിത്രവീര്യ൯ ഭീഷ്മന്റെ ചൊല്പടിക്കു നടപ്പവ൯ 13

പിതൃപൈതാമഹപദമതു പാലിച്ചു ഭ്രപതേ!
അവ൯ ധ൪മ്മാ൪ത്ഥവിത്താകും ദേവവ്രതനെ മന്നവ൯ 14

ധ൪മ്മപ്പടിക്കു പൂജിച്ചു കാത്താനവനെയായവ൯.


===102.വിചിത്രവീര്യനിര്യാണം===

ഭീഷ്മ൯, കാശിരാജാവിന്റെ മൂന്നു കന്യകകളെ വിചിത്രവീ൪യ്യനുവേണ്ടി സ്വയംവരമണ്ഡലത്തിൽനിന്നു്
അപഹരിച്ചുകൊണ്ടുവരുന്നു.ക്രുദ്ധരായി വഴക്കിനുവന്ന രാജാക്കന്മാരെയെല്ലാം ഭീഷ്മ൯പരാജയപ്പെടുത്തി തിരികെ
അയയ്ക്കുന്നു.താ൯ സാല്വരാജാവിനെ സ്നേഹിക്കുന്നു എന്നു പറഞ്ഞ അംബയെ ഭീഷ്മ൯ വിട്ടയയ്ക്കുന്നു.അംബിക,അംബാ-
ലിക എന്ന മറ്റു രണ്ടു കന്യകമാ൪ വിചിത്രവീ൪യ്യന്റെ ഭാര്യമാരായിത്തീരുന്നു.രാജയക്ഷ്മാവു പിടിപെട്ട വിചിത്രവീ൪യ്യ൯
അപുത്രനായിത്തന്നെ മരണം പ്രാപിക്കുന്നു.
<poem>

വൈശ—യന൯ പറഞ്ഞു
ചിത്രാംഗദ൯ മരിക്കെത്ത൯ ത-- ബാല്യത്തിൽ നില്ക്കവേ
സത്യവത്യാശയം പാ൪ത്തു കാത്തൂ രാജ്യം സരിത്സുത൯. 1

[ 389 ]

യൗവനം വന്നു ത—ക്കൊന്നേവം കണ്ടിട്ടു ബുദ്ധിമാ൯
ഭീഷ്മ൯ വിചിത്രവീര്യന്റെ വിവാഹത്തിന്നുമോ൪ത്തുതേ. 2

എന്നിരിക്കെക്കാശിരാജകന്യമാ൪ മൂവരൊപ്പമേ
സ്വയംവരസ്ഥമാരെന്നും സ്വയം ഭീഷ്മരു കേട്ടുതേ 3

രഥിശ്രേഷ്ഠ൯ തനിച്ചൊറ്റ രഥത്താലരിജിത്തവ൯
മാതൃസമ്മതവും വാങ്ങിസാദരം കാശി പൂകിനാ൯. 4

അവിടെപ്പല രാജാക്കന്മാരെയും കന്യമാരെയും
നന്മയിൽ കണ്ടുകൊണ്ടാനാബ്ഭീഷ്മ൯ ശാന്തനുനന്ദന൯. 5

മെല്ലേ രാജാക്കൾത൯ പേരു ചൊല്ലിപ്പോരുന്നനേരമേ
ഒറ്റയ്ക്കു ഭീഷ്മരാകുന്ന വൃദ്ധശാന്തനുപുത്രനെ 6

കണ്ടുട൯ വൃദ്ധനെന്നോ൪ത്തുകൊണ്ടു പാരം വെറുപ്പൊടും
ഒന്നു പി൯വാങ്ങിനാരൊപ്പം സുന്ദരാംഗികൾ കന്യകൾ. 7

“വൃദ്ധ൯ പരമധ൪മ്മാത്മാവത്രേ മൂത്തു നരച്ചവ൯
നാണം വിട്ടെന്തിനാണിങ്ങുവന്നതിബ്ഭരഷ൪ഭ൯? 8

ഹന്ത!മിഥ്യാപ്രതിജ്ഞ൯ താനെന്തിനിച്ചൊൽവു ഭാരത!
ബ്രഹ്മചാരീ ഭീഷ്മനെന്നു പഴുതേ പേരിരതൂഴിയിൽ.” 9

എന്നു ചൊല്ലിച്ചിരിച്ചാരാ മന്നവാധമരേവരും.
ക്ഷത്രിയന്മാ൪ ചൊല്ലു കേട്ടു ഭീഷ്മ൪ കോപിച്ചു ഭാരത! 10

പരം കന്യകമാരെത്താ൯ വരിച്ചൂ ഭീഷ്മരപ്പൊഴേ.
ഉരച്ചു മന്നവന്മാരോടിര—മേഘനിസ്വന൯ 11

തേരിൽ കന്യകളെക്കേറ്റിയിരുത്തീ ഭീഷ്മ൪ വീര്യവാ൯.
വിളിച്ചു"ഗുണവാന്മാ൪ക്കു കന്യദാനം ബുധാദൃതം. 12

ശക്തിക്കടുത്തലങ്കാരത്തൊടുമൊത്ത ധനത്തൊടും
പെടും ഗോമിഥുനത്തോടും കൊടുപ്പൂ കന്യയെച്ചില൪. 13

വിത്തത്താലും ബലത്താലും സമ്മതത്താലുമേ ചില൪
അസമ്മതത്തിലും കൊൾവൂ സ്വയവും കന്യയെച്ചില൪. 14

 യജ്ഞക൪മ്മത്തിൽവെച്ചിട്ടും കന്യയേ വേൾപ്പതും ചില൪
എട്ടാമതാം വിവാഹം തന്നിഷ്ടം സജ്ജനസമ്മതം. 15

സ്വയംവരം മന്നവന്മാ൪ പ്രശംസിച്ചേററുകൊൾവതാം
ജയിച്ചിട്ടു ഹരിച്ചെന്നാൽ ശ്രേഷ്ഠമെന്നിഹ ധാ൪മ്മിക൪. 16

എന്നാലിവരെ ഞാനൂക്കാൽ ഹരിപ്പേനവനീശരേ!
ശ്രമിക്കുവി൯ യഥാശക്തി തോല്മയ്ക്കോ വിജയത്തിനോ. 17

കാത്തുനിന്നേ൯ നൃപന്മാരേ,യുദ്ധംചെയ് വാനൊരുങ്ങി ഞാ൯.”
എന്നു ചൊല്ലിബ് ഭ്രപരോടും കാശിരാജാവിനോടുമേ 18

പിടിച്ചു കന്യമാരെത്താ൯ തേരിലേറ്റീട്ടു കൗരവ൯,
വിളിച്ചുചൊല്ലി വേഗത്തിൽ കന്യമാരൊത്തിറങ്ങിനാ൯. 19

ഉട൯ മന്നവരെല്ലാരുമിടഞ്ഞേറ്റു ചൊടിച്ചഹോ!

[ 390 ]

കൈ തിരുമിപ്പൽ കടിച്ചു ജാതരോഷമരക്ഷണാൽ, 20

ക്ഷണമായവ൪ത൯ ഭ്രഷാഗണമൊക്കയഴിക്കയും‍
ചട്ടയിട്ടീടുകയുമീമട്ടിലായതിസംഭ്രമം; 21

താരകൾക്കെന്നമട്ടായീ പാരം സ—തമെങ്ങുമേ.
ചട്ടറ്റാഭരണങ്ങൾക്കും ചട്ടങ്ങൾക്കും നരേശ്വര! 22

ചട്ടയോടും ഭ്രഷണങ്ങളിട്ടു ചിന്നീട്ടു ചുറ്റുമേ,
നിഷ്ഠുരക്രോധവികടദൃഷ്ടഭ്രൂ കുടിഭീമാരായ് 23

നിരക്കവെസ്സൂ ത൪ പൂട്ടിയൊരുക്കിയ രഥങ്ങളിൽ,
പരക്കെയായുധം കൈക്കൊണ്ടിറങ്ങീ വീരരേവരും 24

ചുറ്റുംപോകും കൗരവന്റെ ചുറ്റും കൂടി നരാധിപ൪.
തെറ്റെന്നവ൪ക്കവനുമായുറ്റപോരുത്ഭവിച്ചുതേ 25

ഒറ്റയ്ക്കൊരുവനിച്ചുറ്റും മറ്റെല്ലാരോടുമുൽക്കടം.
പത്തുമായിരവും ബാണമൊത്തു തൂകീടിനാരവ൪ 26

എത്തുംമു൯പവയെബ്ഭീഷ്മനൊത്തു പായും വഴിക്കുതാ൯
അറുത്തൂ രോമവും കൂടിയറുക്കും ശരമാരിയാൽ 27

പരമാ മന്നവനിര പരക്കെച്ചുറ്റുമേറ്റുട൯
ശരവ൪ഷം*തൂകി മേഘനിര ശൈലത്തിലാംവിധം. 28

ശരമാരിയവ൯ ബാണനിര പെയ്തു തടുത്തുട൯
അമ്മന്നവരിലൊക്കെയും മുമ്മൂന്ന—യ്തു വീര്യവാ൯. 29

അമ്മട്ടയ്യഞ്ച-- വിട്ടിതമ്മനോ൪ ഭീഷ്മമെയ്യിലും
അവനീരണ്ട-- വിണ്ടുമവരിൽ ഘോരമെയ്തൂതേ. 30

പോരതത്യുഗ്രമായ്ത്തീ൪ന്നു ഘോരം ദേവാസുരോപമം
പരം വീരജനം കാണ്കശ്ശരശക്തിസമാകുലം. 31

അവ൯ വില്ലും കൊടിയുമായവ൪ത൯ ചട്ട മൗലിയും
ഒത്തറത്തൂ ഭീഷ്മ൪ വീര൯ പത്തും നൂറും സഹസ്രവും. 32

തേരാളിയാമവന്നന്യവീരാളിയതിലാഘവം
തന്നംഗരക്ഷയിവ കണ്ടന്ന൪ച്ചിച്ചിതരീന്ദ്രരും. 33

വീരാതിവീരനാ വൈരിവീരാവലി ജയിച്ചുട൯
സ്വൈരം കന്യാന്വിത൯ പോന്നാ൯ ഭാരതോ൪വ്വിക്കു ഭാരത൯. 34

അപ്പോഴേ പി൯തുട൪നിനേറ്റം ദ൪പ്പോഗ്ര൯ സാല്വമന്നവ൯
ഊഷ്മള൯ ശാന്തനവനാബ്ഭീഷ്മരോടു പടയ്ക്കുട൯. 35

കുറ്റനാനയെ മറ്റാനക്കൂറ്റ൯ പി൯കുത്തിയൂക്കൊടും
പിടിയെപ്പറ്റിയൊത്തേറ്റുപിടിച്ചീടും പ്രകാരമേ. 36

മൈക്കണ്ണിക്കൊതിയ൯ നില്ക്കനില്ക്കെന്നാ൯ ഭീഷ്മരോടവ൯
സാല്വരാജ൯ മഹാബാഹു വല്ലാതുൾക്രോധമാ൪ന്നുട൯. 37

[ 391 ]

ദ്രുതം ഭീഷ്മ൯ നരവ്യാഘ്രനെതി൪വീരവിമ൪ദ്ദന൯
തദ്വാക്കു കേട്ടു കോപിച്ചു കത്തുംതീപോലെരിഞ്ഞുട൯, 38

കൂറ്റ൯വില്ലൊത്ത—മേന്തിയേറ്റം നെറ്റി ചുളിച്ചഹോ!
ക്ഷത്രധ൪മ്മം പിടിച്ചേറ്റൂ തത്ര നി൪ഭയസംഭ്രമം. 39

തേ൪ പി൯തിരിച്ചിതാസ്സാല്വവീര൯ത൯ തേ൪ക്കു നേ൪ക്കുട൯
അവ൯ തിരിഞ്ഞെന്നതു കണ്ടവിടെബ് ഭ്രപരെവരും 40

സ്വൈരം കാണികളായ് ഭീഷ്മവീസാല്വസമാഗമേ.
ഒരു പൈക്കായ് മുക്രയിട്ടേറ്റിരുകൂറ്റ൪കണക്കവ൪ 41

അന്യോന്യമെതിരിട്ടേറ്റാരന്യൂനബലശാലികൾ
നൂറുമായിരവും ബാണം ഘോരം ഭീഷ്മരിലങ്ങുട൯ 42

ചൊരിഞ്ഞിതാസ്സാല്വരാജനരിയോരുഗ്രവിക്രമ൯.
മുന്നമേ ഭീഷ്മനെസ്സാല്വനന്ന൪ദ്ദിപ്പിക്കവേ നൃപ൪ 43

ഒന്നായാശ്ചര്യമുൾക്കൊണ്ടു നന്നായെന്നായി വാഴ്ത്തിനാ൪.
അവന്റെയാ ലാഘവം കണ്ടവനീനാഥരേവരും 44

നന്ദിച്ചിട്ടഭിനന്ദിച്ചിതൊന്നിച്ചാ൪ത്തിട്ടു സാല്വനെ.
ക്ഷത്രിയന്മാ൪വാഴ്ത്തൽ കേട്ടാശ്ശത്രുയോഗവിമ൪ദ്ദന൯ 45

ഉൾക്രോധത്തോടുട൯ ഭീഷ്മ൯ നില്ക്ക നില്ക്കെന്നു ചൊല്ലിനാ൯.
ചൊല്ലീ സാരഥിയോടുംതാ൯ ചൊല്ലീ വീരന്റെ നേ൪ക്കുട൯ 46

പാ--നെഗ്ഗരുഡ൯ പോലീ വീ--നെക്കൊൽവനിപ്പോൾ
പിന്നെ വാരുണമാമസ-മൊന്നെടുത്തെയ്തു കൗരവ൯ [ഞാ൯ 47

അതിനാൽ കൊന്നു സാല്വന്റെ കുതിരക്കൂട്ടുമേ നൃപ!
അസ—ങ്ങളാൽ സാല്വനെയ്യുമസ—ങ്ങളെയുടച്ചവ൯ 48

അവന്റെ സാരഥിയെയുമവിടെബ്ഭീഷ്മ൪ കൊന്നുതേ.
ഐന്ദ്രാസ—കൊണ്ടു വന്നുള്ളോരന്യാശ്വൗഘത്തെ വീഴ്ത്തിനാ൯. 49

കന്യാ൪ത്ഥമായ് നരശ്രേഷ്ഠ,ധന്യാത്മാവാം സരിത്സുത൯;
ജയിച്ചേവം വീര്യമോടേ വിട്ടിതാ സാല്വരാജനെ. 50

പിന്നെസ്സ്വനഗരം പുക്കാനാന്നേ സാല്വ൯ നരേശ്വര!
ധ൪മ്മപ്രകാരം പാലിച്ചൂ നന്മയിൽ തന്റെ നാടവ൯ 51

സ്വയംവരം കാണുവാനായ് സ്വയം വന്ന നരേന്ദ്രരും
സ്വസ്വരാഷ്ട്രങ്ങളിൽപ്പൂക്കു പാ൪ത്തൂ പരപുരഞ്ജയ൪ 52

ഇപ്രകാരം കന്യകളെ ക്ഷിപ്രം ഭീഷ്മ൪ ജയിച്ചുട൯
ഹസ്തിനാപുരിപുക്കാനാപ്പാ൪ത്ഥിവ൯ കൗരവോത്തമ൯ 53

വിചിത്രവീര്യ൯ ധ൪മ്മത്താലൂഴി വാഴമിടത്തുതാ൯.
അച്ഛ൯ ശാന്തനുതന്മട്ടു മെച്ചമാ൪ന്ന നൃപോത്തമ൯ 54

ഏറെക്കാലത്തിന്നു മു൯പു കേറി വന്നിതു ഭ്രപതേ!
കാടും പുഴകളും വൃക്ഷം കൂടും മാടും കടന്നവ൪ 55

പാടേ വൈരികളേ വെന്നു കേടേലാതതിവിക്രമി

[ 392 ]

കാശിരാജാത്മജകളെയാനയിച്ചു നദീസുത൯ 56

ധ൪മ്മജ്ഞ൯ സ്നുഷമാ൪മട്ടുമനുജത്തികൾ മുട്ടമേ,
പുത്രിമാ൪മട്ടുമേ കൈക്കൊണ്ടെത്തിക്കൗരവപത്തനേ 57

അനുജ൯ത൯ പ്രിയം ചെയ് വാ൯ തനിച്ചിങ്ങാനയിച്ചുതേ.
സ൪വ്വസൽഗുണസ—൪ണ്ണമാരാമക്കന്യമാ൪കളെ 58

വിക്രമത്താലാനയിച്ചു ഭീഷ്മ൯ ത—ക്കു നല്കിനാ൯.
ധ൪മ്മജ്ഞനാശ്ചര്യക൪മ്മം ധ൪മ്മത്താലിതു ചെയ്തവ൯ 59

വിചിത്രവീര്യഭ്രാതാവി൯ വിവാഹത്തിന്നൊരുങ്ങിനാ൯.
കൃത്യമാസ്സത്യവതിയോടൊത്താലോചിച്ചു ബുദ്ധിമാ൯ 60

ഭീഷ്മ൯ വിവാഹംചെയ്യിക്കാനോ൪ക്കു--ൾ കാശിപാത്മജ
മൂവരിൽ ജ്യേഷ്ഠയവനോടീവണ്ണം ചൊല്ലി സസ്മിതം. 61

അംബ പറഞ്ഞു
വരിച്ചൂ സൗഭപതിയെ വരനായിട്ടു മു൯പു ഞാ൯
അവ൯ വരിച്ചിതെന്നേയുമിതെന്നച്ഛനുമിഷ്ടമാം. 62

സ്വയംവരേ വരിച്ചേനേ സ്വയം സാല്വനെയന്നു ഞാ൯
ധ൪മ്മജ്ഞ,നീയിതോ൪ത്തിട്ടു ധ൪മ്മതത്ത്വം നടത്തുക. 63

വൈശ—യന൯ പറഞ്ഞു
എന്നാ വിപ്രസദസ്സിങ്കൽനിന്നാക്കന്യക ചൊന്നതിൽ
ചിന്തിച്ചു ഭീഷ്മരുചിതമെന്തിക്കാര്യത്തിലെന്നുതാ൯ 64

ബ്രഹ്മജ്ഞരാം വിപ്രരൊത്താദ്ധ൪മ്മജ്ഞ൯ ചിന്തചെയ്തുട൯
അംബയാമാക്കാശിരാജമു൯മകൾക്കേകി സമ്മതം. 65

അംബികാംബാലികകളെത്ത—ക്കായ് ഭാര്യമാ൪കളായ്
വിധിയാമ്മട്ടുട൯ വേൾപ്പിച്ചഥ നല്ലീ നദീസുത൯. 66

അവരേ വേട്ടുട൯ രൂപയൗവനത്തള്ളലുള്ളവ൯
വിചിത്രവീര്യ൯ ധ൪മ്മത്മാ കാമാത്മാവായ് ചമഞ്ഞുതേ. 67

ചോരത്തിളപ്പേന്തി നില്ക്കുന്നോരാക്കാ൪കുഴലാൾകളോ
തുടുത്തുയ൪ന്ന നഖവും തടിച്ച കടി കൊങ്കയും 68

കല൪ന്നവ൪ തനിക്കൊത്ത നിലയ്ക്കൊത്തിതു വല്ലഭ൯
എന്നാ വിചിത്രവീര്യങ്കൽ നന്ദ്യാ നന്ദിച്ചിണങ്ങിനാ൪. 69

ദേവവിക്രമനങ്ങശ്വിദേവസുന്ദരനായവ൯
ഉത്തമസ്ത്രിജനത്തിനു ചിതമോഹനനായിനാ൯. 70

ഏഴാണ്ടൂഴീശനവനാക്കേഴനാന്മിഴിമാരുമായ്
വിചിത്രവീര്യ൯ കൂത്താടീട്ടശൂ യക്ഷ്മാ൪ത്തനായിതേ. 71

തത്ര ബന്ധുക്കൾ വൈദ്യന്മാരൊത്തു യത്നിച്ചുവെങ്കിലും
അ൪ക്കനസ്തംപോലെ പുക്കാന൪ക്കപുത്രപുരിക്കവ൯. 72

[ 393 ]

ഹന്ത!ധ൪മ്മിഷ്ഠനാം ഭീഷ്മ൯ ചിന്താശോകാന്ധനായുട൯
കഴിപ്പിച്ചിതവന്നൊക്കും പ്രേതകാര്യങ്ങളൊക്കെയും. 73

സത്യവത്യാശയം നോക്കിപ്പൃത്ഥീശപദവിപ്പടി
ബ്രഹ്മ൪ഷിസഹിത൯ ഭീഷ്മ൯ ചെമ്മേ കുരുജനാന്വിത൯ . 4


===103. ഭീഷ്മസത്യവതീസംവാദം===

വംശത്തിന്റെ നിലനില്പിനായി സഹോദരഭാര്യയിൽ സന്താനോത്പാദനം നടത്തണമെന്നു സത്യവതി
ഭീഷ്മനോടാവശ്യപ്പെടുന്നു.താ൯ ഒരിക്കലും തന്റെ ശപഥത്തിൽനിന്നും വ്യതിചലിക്കയില്ലെന്നു പറഞ്ഞു
ഭീഷ്മ൪ അതു നിഷേധിക്കുന്നു.
<poem>

വൈശ—യന൯ പറഞ്ഞു
ഇതിൽ ദീനപ്പെട്ട സത്യവതി പുത്രാ൪ത്ഥലോലുപ
സ്നുഷ്മാരൊത്തു പുത്രന്റെ ശേഷക്രിയ കഴിച്ചുട൯, 1

സ്നുഷാശ്വസന ചെയ്തിട്ടു വിഷാദംപൂണ്ടു ധ൪മ്മവും
പിതൃവംശം മാതൃവംശമിതു രണ്ടും നിനച്ചഹോ! 2

ഗംഗേയനാം ശാന്തനഭീഷ്മനോടേവമോതിനാൾ
സത്യവതി പറഞ്ഞു
 ധ൪മ്മിഷ്ഠ൯ കീ൪ത്തിമാ൯ കൗരവേന്ദ്ര൯ ശാന്തനുതന്നുടെ 3

പിണ്ഡവും കീ൪ത്തിയും സന്താനവും നിങ്കലിരിപ്പതാം.
സൽക്ക൪മ്മം ചെയ്യുകിൽപ്പിന്നെസ്സത്യാലായുസ്സുമെങ്ങനെ 4

ധ്രുവമവ്വണ്ണമേ നിങ്കൽ ധ്രുവമാം ധ൪മ്മമേറ്റവും.
ധ൪മ്മം സമസ്തവ്യസ്തങ്ങളാമ്മട്ടറിയ മേ ഭവാ൯ 5

അങ്ങനേകശ്രുതികൾ വേദാംഗങ്ങളുമറി‍ഞ്ഞവ൯.
ധ൪മ്മനിഷ്ഠകുലാചാരക൪മ്മവും കാണ്മുനിങ്കൽ ഞാ൯ 6

ശുക്രാംഗിരസരോടൊപ്പം കൃച്ഛ്രത്തിലൊരു തീ൪ച്ചയും.
അതിനാൽ ധ൪മ്മമേറും നി൯ സ്ഥിതികണ്ടാശ്വസിച്ചു ഞാ൯ 7

കാര്യം നിന്നോടു കല്പിക്കുന്നതു കേട്ടു നടത്തെടോ.
എ൯ പുത്ര൯ നിന്റെയനുജ൯ വ൯പനേറ്റം തവ പ്രിയ൯ 8
ചെറുപ്പത്തിൽ പുത്രനെസ്സംഭരിക്കാതെ മരിച്ചുപോയ്.

ഇവ൪ നി൯ ഭ്രാതൃദാരങ്ങൾ കാശിരാജകുമാരികൾ 9

രൂപയൗവനമാ൪ന്നുള്ളോ൪ പുത്രാ൪ത്ഥിനികൾ ഭാരത!
ഇവരിൽ ചെയ്കപത്യോത്പാദനം കലനിലയ്ക്കു നീ 10

എ൯ നിയോഗാൽ ധ൪മ്മമേവമൊന്നിനിച്ചെയ്തുകൊള്ളണം.

[ 394 ]

രാജ്യാഭിഷേകം കയ്യേറ്റു കാക്ക ഭാരതരെബ്ഭവാ൯ 11

ധ൪മ്മാൽ ദാരഗ്രഹം ചെയ്ക മുക്കീടൊല്ലാ പിതൃക്കളെ.
വൈശ—യന൯ പറഞ്ഞു
എന്നമ്മയും സ്നേഹിതനും ചൊന്നവാറാപ്പരന്തപ൯ 12

ധ൪മ്മജ്ഞനിത്തരം ചൊല്ലീ ധ൪മ്മമാമ്മാറൊരുത്തരം.
ഭീഷ്മ൯ പറഞ്ഞു
ശരിയാണിപ്പൊഴെന്നമ്മയുരചെയ്തതു ധ൪മ്മ്യമാം 13

അപത്യംപറ്റിയെ൯ സത്യമവിടയ്ക്കറിവില്ലയോ?
അറിയും ഹന്ത,നി൯ ശൂല്ക്കക്കുറിപ്പിൽ ചെയ്തൊരാക്കഥ 14

ആസ്സത്യം സത്യവതി,ഞാനസ്സലായ് വീണ്ടുമോതുവ൯.
മുപ്പാരിടം കൈവിടുവ൯ കെല്പാ൪ന്നാദ്ദേവലോകവും 15

ഇതിലും വലുതും പോക്കാം ബത സത്യം വിടില്ല ഞാ൯.
ഗന്ധം ഭൂമി വെടിഞ്ഞാലും രസം വെള്ളം ത്യജിക്കിലും 16

രൂപം തേജസ്സു വിട്ടാലും സ്പ൪ശംതാ൯ വായു പോക്കിലും,
പ്രഭയ൪ക്ക൯ കളഞ്ഞാലും ചൂടു തീയങ്ങൊഴിക്കിലും 17

ശബ്ദം വ്യോമം മാറ്റിയാലും ശൈത്യംതാനിന്ദു നീക്കിലും,
വീര്യമിന്ദ്ര൯ നി൪ത്തിയാലും ധ൪മ്മം യമനൊടുക്കിലും 18

സത്യം ഞാ൯ വിട്ടുകൊൾകെന്ന കൃത്യം പറ്റില്ലൊരിക്കിലും.
വൈശ—യന൯ പറഞ്ഞു
ഭ്രരിദ്രവിണതേജസ്സാപ്പുത്രനിത്ഥമുരയ്ക്കവേ 19

അമ്മയാം സത്യവതിയാബഭീഷ്മരോടോതിപിന്നെയും.
സത്യവതി പറഞ്ഞു
സത്യവിക്രമ,ഞാ൯ നിന്റെ സത്യനിഷ്ഠയറിഞ്ഞവൾ 20

നിനയ്ക്കിൽ മുപ്പാ൪ നീ വേറേ താനേ സൃഷ്ടിക്കുവാ൯ മതി.
അത്തവ്വെനിക്കായ് നീ ചൊന്ന സത്യവാക്കോ൪പ്പതുണ്ടു ഞാ൯ 21

ആപദ്ധ൪മ്മം പാ൪ത്തേടുക്ക പൈതാമഹപദത്തെ നീ.
നി൯കുലത്തിൽ സന്തതിയും ധ൪മ്മവും മുടിയാപ്പടി 22

സുഹൃത്തുക്കൾക്കു സന്തോഷമേകിക്കൊൾക കുരൂദ്വഹ!
വൈശ—യന൯ പറഞ്ഞു
ഇത്ഥം പുത്രാ൪ത്ഥമത്യാ൪ത്തി മൂത്തു കേണീടുമമ്മയെ 23

പാ൪ത്തു ധ൪മ്മം തെറ്റിടാതെ പേ൪ത്തുമാബ്ഭീഷ്മരോതിനാ൯.

ഭീഷ്മ൯ പറഞ്ഞു
രാജ്ഞി,ധ൪മ്മങ്ങൾ കാത്താലും പ്രാജ്ഞേ,സ൪വ്വം മുടിക്കൊലാ 24

സത്യഭംഗം ക്ഷത്രിയന്നു ശസ്തമാം ധ൪മ്മമായ് വരാ.

[ 395 ]

സ്വയം ശാന്തനുസന്താനം ക്ഷയം വിട്ടുയരു--ടി 25

സനാതനക്ഷാത്രധ൪മ്മം ഞാനാരാലറിയിച്ചിടാം.
കേട്ടതിന്മട്ടു ചെയ്താലും ശിഷ്ടാചാര്യരുമൊത്തു നീ 26

ആപദ്ധ൪മ്മം വിചാരിച്ചു ലോകതന്രുമറിഞ്ഞുട൯.


===104.ദീ൪ഘതമോപാഖ്യാനം===

ക്ഷത്രിയസ്ത്രീകളിൽ ബ്രാഹ്മണരെക്കൊണ്ടു സന്താനോത്പാദനം നടത്തുന്ന
പതിവു് പണ്ടേയുള്ളതാണെന്നും അമ്മയ്ക്കു വിരോധമില്ലെങ്കിൽ അങ്ങനെ എ
ന്തെങ്കിലും ചെയ്താൽ മതിയെന്നും ഭീഷ്മ൪ സത്യവതിയോടു പറയുന്നു.ഇൗ
സ—ദായം ശാസ്ത്രനിഷിദ്ധമല്ലെന്നു കാണിക്കാനായി ഭീഷ്മ൯ ദീ൪ഘതമസ്സു്
എന്ന ബ്രഹ്മണന്റെ കഥ വിവരിക്കുന്നു.
<poem>

ഭീഷ്മ൯ പറഞ്ഞു
രാമ൯ പിതൃവധംമൂലം ജാമദഗ്ന്യ൯ ചൊടിച്ചുട൯
മുന്നം പരശുകൊണ്ടിട്ടു കൊന്നൂ ഹേഹയരാജനെ. 1

അറുത്താന൪ജ്ജൂനനുടെ പെരുംകയ്യുകളായിരം
ലോകദുശ്ചരമാം ധ൪മ്മമേക൯താ൯ ചെയ്തുപോലവ൯ . 2

പിന്നെയും വില്ലെടുത്തിട്ട മഹാസത്രങ്ങൾ ചൊരിഞ്ഞവ൯
മുറ്റും ക്ഷത്രക്ഷയം ചെയ്തു ചുറ്റും ചുറ്റി മഹാരഥ൯. 3

ഏവമുച്ചാവചാസ്ത്രങ്ങൾ കൈവരുത്തീട്ടു ഭാ൪ഗ്ഗവ൯
മൂവേഴുവട്ടം ക്ഷത്രത്തെ മുടിച്ചൂ മുന്നമൂഴിയിൽ. 4

ലോകം നിക്ഷത്രിയനിലയ്ക്കാക്കിയാ മുനി വിട്ടതിൽ
ക്ഷത്രിയസ്ത്രീകളൊക്കേയുമൊത്തു യോജിച്ചു ചുറ്റുമേ, 5

ഉൽപാദിപ്പിച്ചു പിന്നീടു വിപ്രന്മാരാൽ കുമാരരെ
പുത്ര൯ വേട്ടവനുള്ളൊന്നെന്നത്രേ വേദത്തിൽ നിശ്ചയം. 6

ധ൪മ്മമേവം കണ്ടു ചെന്നൂ ബ്രാഹ്മണേന്ദ്രരൊടന്നവ൪
നടപ്പായ്ക്കണ്ടിതീവണ്ണം നാട്ടിൽ ക്ഷത്രിയസംഭവം. 7

പിന്നെയും മന്നിലുണ്ടായിവന്നൂ മന്നവരിങ്ങനെ
ഇതും ഞാനിവിടെച്ചൊല്ലാമിതിഹാസം പുരാതനം. 8

ഉണ്ടായിരുന്നുപോൽ മുന്നമുതത്ഥ്യാഖ്യ൯ മുനീശ്വര൯
മമതാഭിധയായുണ്ടായാ മഹ൪ഷിക്കു വല്ലഭ. 9

ഉതത്ഥ്യന്നുണ്ടൊരനുജ൯ സുധാശനപുരോഹിത൯
ബൃഹസ്പതി മഹാ൯ ചെന്നാനായവ൯ മമതാന്തികേ. 10

ആദ്ദേവരനൊടങ്ങോതിയന്നേരം മമതാംഗന
അണ്ണന്റെ പത്നി"ഞാനന്ത൪വ്വത്നി ചേരാ രമിക്കുവാ൯. 11

[ 396 ]

ഇവനെൻ ജംരത്തിൽപ്പെട്ടവൻ ബാലൻ ബൃഹസ്പതേ!
ഔതത്ഥ്യനംഗമാറൊക്കുമോത്തു ചൊല്ലുന്നതുണ്ടെടോ. 12

അമോഘരേതസ്സല്ലോനീയിരുപേരിങ്ങാതുങ്ങിടാ
അതുകൊണ്ടിസ്ഥിതിക്കങ്ങിപ്പാർത്തിടേണമേ.” 13

എന്നങ്ങായവൾ ചൊന്നപ്പോളനുദാരൻ ബൃഹസ്പതി
കാമമാർന്നട്ടടക്കീടാൻ സാമർത്ഥ്യപ്പെട്ടതില്ലഹോ! 14

കാമിയാത്തവളോടൊത്താക്കാമി യോജിച്ചു കേവലം
രേതസ്സു വിട്ടിടുംനേരമോതീ ഗ൪ഭസ്ഥനാം ശിശു: 15

“താത,കാമം കല൪ന്നീടൊല്ലിരുപേരിങ്ങൊതുങ്ങിടാ
അല്പസ്ഥലത്തു ഭഗവ൯,മുല്പെട്ടിങ്ങുണ്ടിരിപ്പു ഞാ൯; 16

അമലോഘരേതസ്സല്ലോ നീ പീഡ‍ചെയ്യായ്ക വേണമേ.”
ഗ൪ഭസ്ഥ൯ ചൊന്ന വാക്കേതുമപ്പോൾ കേള ബൃഹസ്പതി 17

മൈഥുനംചെയ്തു മമതാമദിരാക്ഷിയിലങ്ങനെ
ശുക്ലോത്സ൪ഗ്ഗമറിഞ്ഞിട്ടാഗ്ഗ൪ഭത്തിങ്കലെഴും മുനി 18

തടഞ്ഞു കാൽകൊണ്ടു ബൃഹസ്പതിശുക്ലം വരും വഴി.
സ്ഥാനത്തെത്താതെയാ ശുക്ലം താനടഞ്ഞതുകാരണം 19

ഉട൯ നിലത്തു വീണപ്പോൾ ചൊടിച്ചിതു ബൃഹസ്പതി.
ശുക്ലം വീണതു കണ്ടിട്ടു സക്രോധം താ൯ ശപിച്ചുതേ 20

ഗ൪ഭം വാഴുമുതഥ്യന്റെ സൽപുത്രനെ മഹാമുനി:
“സ൪വ്വ൪ക്കുമിഷ്ടമായോരിത്തവ്വെന്നോടിപ്പടിക്കു നീ 21

 ചൊന്നമൂലം ദീ൪ഗ്ഷതമെസ്സെന്നുമാപ്പെട്ടിരുന്നിടും.”
സ്വയമിമ്മട്ടവ൯ ദീ൪ഗ്ഘതമസ്സായിജ്ജനിച്ചുതേ 22

ബൃഹസ്പതി മഹാശാപാൽ ബൃഹസ്പതിസമ൯ മഹാ൯.
ജാത്യന്ധനാമവ൯ നേടീ വിദ്യയാലേ ബുധോത്തമ൯ 23

ഔതഥ്യ൯ തീ൪ത്തിതവളിൽ ഗൗതമാദി കുമാരരെ 24

ഉതഥ്യനാം മഹ൪ഷിക്കു കുലസന്തതിയേന്തുവാ൯.
ധ൪മ്മാത്മാവായ് മഹാത്മാവാമമ്മഹാ൯ വേദവിത്തമ൯ 25

ഗോധ൪മ്മം സൗരഭേയങ്കൽനിന്നെല്ലാം കേട്ടറിഞ്ഞവ൯
ശ്രദ്ധയോടതു ശീലിപ്പാനൊരുങ്ങീ മുനീശ്വര൯. 26

ഏവമാ മുനി മര്യാദ കേവലം വിട്ടുനിൽപ്പതിൽ
മറ്റുളള മുനിമാ൪ മോഹമുറ്റു ചുറ്റും ചൊടിച്ചുപോയ്: 27

“ആശ്രമസ്ഥിതി വിട്ടോതീയാശ്രമം വാഴ്ക വയ്യിവ൯

[ 397 ]

397
അതിനാലീപ്പാപിയെ നാമേവരും സന്ത്യജിക്കണം.” 28

എന്നു തമ്മിൽ പറഞ്ഞൊത്തിട്ടന്നാദ്ദീർഗ് ഘതമസ്സിനെ
മക്കളുള്ളാബ് ഭാര്യപോലും കൈക്കൊണ്ടീലാദരിച്ചഹോ! 29

ദ്വേഷിക്കും ഭാര്യയോടെന്തീ ദ്വേഷമെന്നായി വല്ലഭൻ.
പ്രദ്വേഷി പറഞ്ഞു
ഭാര്യയ്ക്കു ഭരണാൽ ഭർത്താവവ്വണ്ണം പതി പാലനാൽ 30

ഞാനോ ജാത്യന്ധനാം നിന്നെത്താനാത്മജസമന്വിതം
നിത്യം കുഴങ്ങിപ്പോറ്റീടാനത്യശക്ത തപോധന! 31

ഭീഷ്മൻ പറഞ്ഞു
ഇത്ഥമായവൾ ചൊല്ലിക്കേട്ടത്തവ്വു കുപിതൻ മുനി
ഇത്തരം മക്കളോടൊത്താ പ്രദ്വേഷിയൊടു ചൊല്ലിനാൻ: 32

“ഉണ്ടാം തേ ക്ഷത്രിയകുലേ വേണ്ടും വിത്താർത്ഥമൊക്കെയും.”
പ്രദ്വേഷി പറഞ്ഞു
നീ തരും വിത്തവും വേണ്ടാ വിപ്ര, മേ ദു:ഖകാരണം 33

യഥേഷ്ടം ചെയ്ത വിപ്രേന്ദ്ര, ഭരിക്കാ മുന്പടിക്കു ഞാൻ.
ദീർഗ് ഘതമസ് സു പറഞ്ഞു
ഇന്നുതൊട്ടിട്ടു മര്യാദയൊന്നു നാട്ടിൽ വിധിപ്പു ഞാൻ 34

മരണംവരെയും നാരിക്കൊരിവൻ പതിയെന്നുമേ.
ഇരിക്കിലും ചാകിലുമാ വരൻ ചേരരുതന്യനിൽ 35
പതി വിട്ടന്യനായ് ച്ചേർന്നാൽ പതിക്കും നാരി നിശ്ചയം.
ഇന്നുതൊട്ടിട്ടപതികൾ തന്വികൾക്കിഹ പാതകം 36

ധനമുണ്ടങ്കിലും മറ്റു ജനഭോഗം വൃഥാവിലാം;
ഭീഷ്മൻ പറഞ്ഞു
ഇതു കേട്ടാ ബ്രാഹ്മണയുമതികോപിതയായുടൻ
“മക്കളേ, ഗംഗയിൽക്കൊണ്ടൊഴുക്കുകന്ധനെയെന്നുമായ്.” 38

ലോഭമോഹാഭിഭൂതന്മാർ മക്കളാഗ്ഗൗതമാദികൾ
ഉഡുപത്തിൽക്കേറ്റിവിട്ടിതുടൻ ഗംഗയിലച്ഛനെ. 39

'എന്തിന്നീ വൃദ്ധനായീടുമന്ധനെപ്പോറ്റിടുന്നു നാം?'
എന്നും ചിന്തിച്ചവരുടൻ പോന്നുതൻ ഗൃഹമെത്തിനാർ. 40

ഒഴുക്കിലാ വിപ്രനലഞ്ഞൊഴുകീട്ടുഡുപത്തൊടും
ഹന്ത നാനാദേശമെത്തിയന്ധനേവം യദൃച്ഛയാൽ, 41

ബലിയെന്നുള്ളൊരാദ്ധാത്രീവലജിത്തതിധാർമ്മികൻ
കുളിക്കുമ്പോൾ കണ്ടിതാറ്റിലൊലിച്ചെത്തും മുനീന്ദ്രനെ. 42

പിടിച്ചിതവനെദ്ധർമ്മമുടയോൻ ബലി മന്നവൻ
അറിഞ്ഞു തത്ത്വം പുത്രാർത്ഥം വരിച്ചൂ മന്നവർഷഭൻ. 43

[ 398 ]

398
“സന്താനാർത്ഥം മഹാഭാഗ,യെൻ ഭാര്യകളിൽ മാനദ!
ഉൽപാദിപ്പിക്ക ധർമ്മാർത്ഥവ്യുൽപന്നന്മാർ കുമാരരെ.” 44

എന്നു ചൊന്നളവവ്വണ്ണമെന്നറ്റൂ യോഗ്യനാം മുനി.
മന്നൻ തദന്തികം വിട്ടു പത്നിയാകും സുദേഷ്ണയെ 45

അന്ധൻ കിഴവനെന്നോർത്തു ചെന്നീലാദ്ദേവിയെപ്പൊഴേ;
സ്വന്തം ധാത്രേയിയതത്താൻ തദന്തികത്തെയ്ക്കയച്ചുതേ. 46

ജനിപ്പിച്ചൂ മുനിവരനവളിൽ ശൂദ്രയോനിയിൽ
കാക്ഷീവാനെന്നുതൊട്ടുള്ള പതിനൊന്നു കുമാരരെ. 47

കാക്ഷീവാൻമുതൽപേർ മക്കളോത്തുചൊൽവതു കണ്ടുടൻ
ചൊന്നാൻ മുനിയൊടാ മന്നനെന്മക്കളിവരെന്നുതാൻ. 48

അല്ലല്ലീയിരെന്മക്കളല്ലോയെന്നാൻ മുനീശ്വരൻ.
ദീർഗ് ഘതമസ് സു പറഞ്ഞു
ശൂദ്രയോനിജരെന്മക്കളിവർ കാക്ഷീവദാദികൾ. 49

അന്ധനായ് വൃദ്ധനാമെന്നെസ്സുദേഷ്ണ തവ വല്ലഭ
പാർത്തു പുച്ഛിച്ചുടൻ വി‍ഡ്ഢി വിട്ടു ധാത്രേയി ശൂദ്രയെ. 50

ഭീഷ് മൻ പറഞ്ഞു
തൽപാർശ്വം വിട്ടു ബലിതൻ ഭാര്യയാകും സുദേഷ്ണയെ. 51

അവളെത്തഴുകിദ്ദീർഗ്ഘതമസ്സുമുനി ചൊല്ലിനാൻ.
ദീർഗ് ഘതമസ് സു പറഞ്ഞു
ഉണ്ടാം നിനക്കു സൂര്യാഭപൂണ്ട വീരർ കുമാരകർ 52

അംഗൻ വംഗൻ കലിംഗൻതാൻ പുണ്ഡ്രൻ സുഹ്മനുമിങ്ങനെ;
അവർ വാഴുന്ന രാജ്യങ്ങളവർപേരിൽ പുകഴ്ന്നിടും 53

അംഗന്നംഗം ദേശമത്രേ വംഗന്നോ വംഗദേശമാം.
കലിംഗരാജ്യമാകുന്നൂ കലിംഗന്നതിവിശ്രുതം 54

പുണ്ഡ്രം പുണ്ഡ്രന്നുമവ്വണ്ണം സുഹ്മം സുഹ്മന്നുമങ്ങനെ.
ഭീഷ് മൻ പറഞ്ഞു്
ഏവം മുന്നം ബലികുലം കേൾവിപ്പെട്ടൂ ദ്വിജോത്ഭവം 55

ഇമ്മട്ടു മറ്റും വീരന്മാർ ബ്രാഹ്മണശ്രേഷ്ഠരാൽ നൃപർ
ജാതന്മാർ ബഹുധർമ്മജ്ഞരതി വീര്യപരാക്രമർ; 56

ഇതു കേട്ടിനിയെന്നമ്മേ, ചെയ്തുകൊൾക യഥേഷ്ടമേ.

[ 399 ]

===105. സത്യവത്യുപദേശം===

 സത്യവതി, വ്യാസൻ ജനിച്ച കഥയും വിചാരിക്കുന്ന സമയത്തു് താൻ എത്തിക്കൊള്ളാമെന്നു സമ്മതിച്ചിട്ടുള്ള
വിവരവും ഭീഷ്മനോടു പറയുന്നു. ഭീഷ്മന്റെ സമ്മതത്തോടുകൂടി വ്യസനെ വിചാരിക്കുന്നു. മുമ്പിലെത്തിയ വ്യാസനോടു സഹോദരപത്നിമാരിൽ പുത്രോത്പാദനം നടത്തി വംശത്തെ നിലനിർത്തണമെന്നു സത്യവതി പറയുന്നു. ധർമ്മരക്ഷണത്തിനുവേണ്ടി താൻ അതു ചെയ്യാമെന്നു വ്യസൻ സമ്മതിക്കുന്നു. സത്യവതി ഈ വിവരം അംബികയേയും അംബാലികയേയും അറിയിക്കുന്നു.
<poem>

ഭീഷ് മൻ പറഞ്ഞു
ഇനി ഞാൻ ഭാരതകുലസന്താനോദയകാരണം
പറയുന്നേൻ ജനനി, കേട്ടറി‍ഞ്ഞീടേണമായതും. 1

വരിക്ക ഗുണവാനാം ഭൂസരനെദ്ധർമ്മമോടുടൻ
വിചിത്രവീര്യക്ഷേത്രത്തിൽ പ്രജോത് പത്തിക്കു വേണ്ടി നീ.

വൈശമ്പായനൻ പറഞ്ഞു
അഥ ഭീഷ്മരൊടാസ്സത്യവതി വാക്കിടറും പടി
പു‌ഞ്ചിരിക്കൊണ്ടു നാണംപൂണ്ടഞ്ചിതാക്ഷരമോതിനാൾ. 3

സത്യവതി പറഞ്ഞു
സത്യമത്രേ മഹാബാഹോ, വൃത്യാ നീ ചൊന്നതേറ്റവും
വിശ്വാസാൽ നിന്നൊടോതുന്നേൻ കുലസന്താനകൗശലം. 4

ചൊല്ലാതിരിപ്പാൻ വയ്യമ്മട്ടുള്ളാപദ്ധർമ്മിമിന്നു തേ
ഇക്കുലത്തിങ്കൽ നീ സത്യം നീ ധർമ്മം നീ പരായണം; 5

അതിനാൽ സത്യമിതു കേട്ടതിൽ ചെയ്കുചിതപ്പടി.‌
ധർമ്മിയെന്നച്ഛനുണ്ടങ്ങു ധർമ്മവഞ്ചിക്കടത്തെടോ 6

അതിന്നു നിന്നേൻ ഞാനന്നു പുതുയൗവനമാർന്ന നാൾ.
പരം ധർമ്മജ്ഞരിൽ ശ്രേഷ്ഠൻ പരാശരമുനീശ്വരൻ 7

വന്നൂ വഞ്ചിക്കു കാളിന്ദിയൊന്നക്കര കടക്കുവാൻ.
കടത്തുമ്പോളാമുനീന്ദ്രനടുത്തെന്നോടു ചൊല്ലിനാൻ 8

കാമാർത്തനായ് സാന്ത്വപൂർവ്വം പ്രേമാർദ്രമധുരാക്ഷരം;
പേശിയെൻ ജന്മവംശം ഞാൻ ദാശകന്യകയെന്നുമേ. 9

ശാപഭീതിയുമച്ഛന്റെ കോപഭീതിയുമാർന്നതിൽ
വരപ്രലോഭി മുനിയെത്തള്ളുവാൻ പറ്റിയില്ല മേ. 10

തേജസ്സാൽ ബാലയാമെന്നെയവൻ പാട്ടില്പെടുത്തിനാൻ
മഞ്ഞിരുട്ടെങ്ങുമുണ്ടാക്കി വഞ്ചിയിൽത്തന്നെവെച്ചഹോ. 11

മുന്നം നികൃഷ്ടമാം മത്സ്യഗന്ധമുണ്ടാമുണ്ടായിരുന്നു മേ
അതു മാറ്റീട്ടീസ്സുഗന്ധമന്നു തന്നു മുനീശ്വരൻ. 12

പിന്നെയാ മുനിയെന്നോടു ചൊന്നാ"നെൻ ഗർഭമിങ്ങുടൻ
ഇന്നീ ദ്വീപേ വിട്ടു വീണ്ടും കന്യയായ് ത്തന്നെ നില്ക്ക നീ.” 13

പാരാശര്യൻ മഹായോഗി വീരൻ മാമുനിയായിനാൻ

[ 400 ]

400
കാനീനനെൻ പുത്രനവൻ കൃഷ്ണദ്വൈപായനാഭിധൻ. 14

വേദം നാലായ് വേർതിരിച്ചോൻ തപസ്വി ഭഗവാനൃഷി
ലോകേ വേദവ്യാസനായീ കൃഷ്ണത്വാൽ കൃഷ്ണനായിതേ. 15

സത്യവാദി തപസ്വീന്ദ്രൻ ശമവാൻ ധൂതകില് ബിഷൻ
ജനിച്ചവാറച്ഛനൊത്തു ഗമിച്ചാനപ്പൊഴായവൻ. 16

ഞാനും നീയും പരഞ്ഞാലോ ജ്ഞാനിയാകും മുനീശ്വരൻ
ഭ്രാതൃക്ഷേത്രങ്ങളിൽ സന്താനങ്ങളുണ്ടാക്കിടും ദൃഢം. 17

എന്നോടുരച്ചി'താപത്തിലെന്നെയോർത്താലു'മെന്നവൻ
ഓർപ്പൻ ഞാനവനെബ് ഭീഷ്മ, തവ സമ്മതമെങ്കിലോ. 18

നിന്റെ സമ്മതമുണ്ടെങ്കിലമ്മഹായോഗിയാമവൻ
വിചിത്രവീര്യക്ഷേത്രത്തിൽ പുത്രോത് പാദന ചെയ്തിടും. 19

അമ്മഹർഷിപ്പേരുരയ്ക്കെബ് ഭീഷ്മൻ കൈകൂപ്പിയോതിനാൻ.
ഭീഷ്മൻ പറഞ്ഞു
ധർമ്മമർത്ഥം കാമമെന്നുള്ളിമ്മൂന്നും കണ്ടറിഞ്ഞവൻ 20

അർത്ഥമർത്ഥാനുബന്ധംതാൻ ധർമ്മം ധർമ്മാനുബന്ധവും.
കാമം കാമാനുബന്ധംതാനീമട്ടെല്ലാം മറിച്ചുമേ 21

ചിന്തിച്ചറിഞ്ഞു വേണ്ടുന്നപന്തിക്കവനുറച്ചിടും.
എന്നാലിതീക്കുലത്തിന്നു നന്നായേറ്റം ഹിതത്തിനാം 22

ഇതേവം ദേവി, നീ ചൊന്നതധികം സമ്മതിച്ചു ഞാൻ.
വൈശമ്പായനൻ പറഞ്ഞു
എന്നു ഭീഷ്മൻ സമ്മതിച്ചു ചൊന്നവാറേ കുരൂദ്വഹ! 23

കൃ‍ഷ്ണദ്വൈപായനനെയാക്കാളി ചിന്തിച്ചിതപ്പൊഴേ.
വേദം തിരിച്ചോതുമവനമ്മയോർത്തതറിഞ്ഞുടൻ 24

പ്രത്യക്ഷമായിതവിടെസ്സത്വരം കുരുനന്ദന!
വിധിപ്രകാരം സുതനങ്ങഥ സൽക്രിയ ചെയ്തഹോ! 25

പുല്കിച്ചുരത്തും സ്തന്യംകൊണ്ടേകിനാളഭിഷേകവും;
കണ്ണീരും വാർത്തു ദാശേയിയുണ്ണിയേക്കണ്ടു നന്ദിയാൽ. 26

ആർത്തയാമവളേ വെള്ളം തളിച്ചു തൊഴുതായവൻ
മാതാവോടാപ്പൂർവ്വപുത്രൻ വ്യസനിങ്ങനെ ചൊല്ലിനാൻ. 27

വ്യാസൻ പറഞ്ഞു
ഭവതിക്കിച്ഛയെന്തെന്നാലതു ചെയ് വതിനെത്തി ഞാൻ
കല്പിക്ക ധർമ്മതത്ത്വജ്ഞേ, ത്വൽപ്രിയം ചെയ്തുകൊള്ളുവൻ. 28

വൈശമ്പായനൻ പറഞ്ഞു
പിന്നെപ്പൂജിച്ചിതവനെ നന്ദിപൂർവ്വം പുരോഹിതൻ
മന്ത്രപൂർവ്വകമാപ്പൂജ സന്തോഷിച്ചേറ്റിതായവൻ. 29

[ 401 ]

401
മുറ്റും സമന്ത്രമാപ്പൂജയേറ്റു സന്തുഷ്ടനായുടൻ
പീഠം വാഴും വ്യാസനോടു കുശലംചൊല്ലിയമ്മതാൻ 30

സ്വൈരം നോക്കിസ്സത്യവതി നേരിട്ടിങ്ങനെ ചൊല്ലിനാൾ.
സത്യവതി പറഞ്ഞു
കവേ, മാതാപിതാക്കൾക്കു കേവലം മക്കൾ തുല്യരാം 31

അവർക്കുടമയമ്മയ്ക്കുമച്ഛനെപ്പോലെതാൻ ദൃ‍ഢം.
വിധികല്പിതനാമാദ്യസുതൻ സത്യമെനിക്കു നീ 32

വിചിത്രവീര്യൻ ബ്രഹ്മർഷേ,യെനിക്കിളയ നന്ദനൻ.
ഭീഷ്മനച്ഛൻവഴിക്കെന്നപോലെയമ്മവഴിക്കു നീ 33

വിചിത്രവീര്യന്നേട്ടൻ‍താൻ പുത്ര, ചൊൽകേവമല്ലയോ?
ഈശ്ശാമ്തനവനോ സത്യം പാലിപ്പോൻ സത്യവിക്രമൻ 34

ആശചെയ് വീലപൊപത്യത്തിലൂഴി വാഴുന്നതിങ്കലും.
എന്നാൽ നീ തമ്പിയെപ്പാർത്തും കുലസന്താനമൊക്കുവാൻ 35

ഭീഷ്മവാക്കാലുമിങ്ങെന്റെ നിയോഗത്താലുമങ്ങനെ
ഭൂതാനുകമ്പയാലുംതാൻ വിശ്വരക്ഷയ്ക്കു വേണ്ടിയും 36

ആനൃശംസ്യത്താലുമിന്നു ഞാൻ ചൊല്ലുംപടി ചെയ്യണം.
സുരസ്ത്രീതുല്യമാരുണ്ടു നിൻ തമ്പിക്കിരു ഭാര്യമാർ 37

രൂപയൗവനമാർന്നുള്ളോർ ധർമ്മത്താൽ പുത്രകാമകൾ.
അവരിൽ പുത്രജന്മത്തെച്ചെയ്ക നീ യോഗ്യനല്ലയോ 38

ഇക്കുലത്തിന്നു സന്താനവൃദ്ധിയുണ്ടായ് വരുംവിധം.
വ്യാസൻ പറഞ്ഞു
പരാപരം ധർമ്മതത്ത്വമറിയുന്നവൾ ദേവി, നീ 39

നിൻ മനസ്സും മഹാപ്രാജ്ഞേ, ധർമ്മത്തിൽത്തന്നെ നില്പതാം.
അതിനാൽ ഞാൻ നിൻ നിയോഗാലിതിൻ ധർമ്മത്തെയോർത്തു

നിന്നഭീഷ്ടം ചെയ് വനിതു മുന്നമേ കണ്ടിരിപ്പതാം; [താൻ
തരാം തമ്പിക്കു ‍ഞാൻ മിത്രാവരുണാഭകുമാരരെ. 41

ഇതിന്നാദ്ദേവിമാർ ഞാൻ ചൊൽവതാം വ്രതമെടുക്കണം
ഓരാണ്ടുകാല,മെന്നാലേ പാരം ശുദ്ധകളായ് വരൂ; 42

വ്രതംകൂടാതെന്നൊടൊത്തു ചേരുകില്ലൊരു നാരിയും.
സത്യവതി പറഞ്ഞു
വെക്കമാദ്ദേവിമാർ ഗർഭമുൾക്കൊള്ളുംവണ്ണമാക്കണം 43

രാജാവില്ലാത്ത രാജ്യത്തു നാട്ടാർ കെടുമനാഥരായ്.
ക്രിയാനാശം വരും, വർഷം നില്ക്കും, ദേവത നാസ്തിയാം, 44

ഇമ്മട്ടരാജകം രാജ്യം ചെമ്മേ നില്ക്കുന്നതെങ്ങനെ?
അതിനാൽ ഗർഭമുണ്ടാക്കുകതു ഭീ‍ഷ്മൻ വളർത്തുമേ. 45

[ 402 ]

402
വ്യാസൻ പറഞ്ഞു
തമ്പിക്കു കാലം കാക്കാതെ ഞാൻ പുത്രോത് പത്തിചെയ്കിലോ
എൻ വൈരുപ്യം പൊറുക്കേണമവരെന്നാലതും വ്രതം. 46

എന്റെ ഗന്ധം രൂപമേവം വേഷം മെയ്യും സഹിക്കിലോ
ഇപ്പോൾ കൗസല്യ ഞാൻ നല്കും ഗർഭം കൈക്കൊണ്ടു കൊള്ളലാം.

വൈശമ്പായനൻ പറഞ്ഞു
ഇതിൻവണ്ണം വ്യാസർ സത്യവതിയോടോതി വീര്യവാൻ:
"കൗസല്യയെന്നാലുടനെവസൂലങ്കാരമാർന്നിനി 48

എന്നംഗസംഗം കാത്തോട്ടേ"യെന്നാ മുനി മറഞ്ഞുപോയ്.
ഉടനാദ്ദേവി ചെന്നിട്ടു ഗൂഢം സ് നുഷയൊടാദരാൽ 49

ധർമ്മാർത്ഥയുക്തമാംവണ്ണം നന്മയോടേവമോതിനാൾ.
സത്യവതി പറഞ്ഞു
കൗസല്യേ, ധർമ്മതന്ത്രം ഞാനോതുന്നേനതു കേൾക്ക നീ 50

ഭാരതാന്വയമെൻ ഭാഗ്യക്കേടാലീവണ്ണമറ്റുപോയ്.
എന്മാൽ കണ്ടും പിതൃകുലമിമ്മട്ടായ് തീർന്നതോർത്തുമേ 51

ബുദ്ധി ചൊല്ലീ ഭീഷ്മൻ കുലവൃദ്ധിയുണ്ടായിടുംപടി.
എന്നാലാ ബുദ്ധി നിൻപാടാണെന്നെ നീ കരകേറ്റണേ 52

നഷ്ടമാം ഭാരതകുലം പെട്ടെന്നൊന്നുദ്ധരിക്കണം.
വൃത്രാരിതുല്യനായുള്ള പുത്രനെ പ്രസവിക്ക നീ 53

അവനീ നമ്മുടെ കുലരാജ്യഭാരം വഹിക്കുമേ.
വൈശമ്പയനൻ പറഞ്ഞു
ഏവം ചൊല്ലീട്ടൊരുവിധം ദേവീസമ്മതി ചേർത്തവൾ 54

ദേവർ‌ഷിവിപ്രാതിഥികൾക്കൂട്ടും മറ്റും നടത്തിനാൾ.

106. ധൃതരാഷ്ട്രപാണ്ഡു വിദുരോത്പത്തി

[തിരുത്തുക]

വ്യാസനിയോഗത്താൽ അംബികയിൽ ധൃതരാഷ്ട്രനും അംബാലികയിൽ പാണ്ഡുവും ജനിക്കുന്നു. രണ്ടുപേർക്കുമുള്ള ന്യൂനത കണ്ടു് സത്യവതി വീണ്ടും അംബികയെ നിയോഗിക്കുന്നു. അംബിക തന്റെ ദാസിയെ വ്യാസന്റെ അടുക്കലേക്കയയ്ക്കുന്നു. ആ ദാസിയിൽ ബുദ്ധിമാനായ വിദുരൻ ജനിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെക്കാലേ സത്യവതി വധുവോടാദരത്തൊടും
ഋതുസ്നാനാൽ പരം സംവേശിപ്പാനിങ്ങനെ ചൊല്ലിനാൾ. 1

[ 403 ]

സത്യവതി പറഞ്ഞു
ദേവരൻ തവ കൗസല്യേ, വരും നിന്നോടു ചേരുവാൻ
കരുതിക്കാത്തിരുന്നാലും പരം രാത്രിയിലെത്തിടും. 2

വൈശമ്പായനൻ പറഞ്ഞു
ഇത്ഥ ശ്വശ്രൂക്തി കേട്ടിട്ടു മെത്ത കേറിക്കിടന്നവൾ
പരം ചിന്തിച്ചു ഭീഷ്മാദികുരുപുംഗവരെത്തദാ. 3

പിന്നെയംബികയിൽ ചേരാൻ മുന്നം കല്പിച്ച മാമുനി
വിളക്കെല്ലാം കത്തി നില്ക്കെത്തെളിവുള്ളകമേറിനാൻ. 4

ആക്കൃഷ്ണനുള്ള മ‍ഞ്ഞച്ച ജടയും ദീപ്തദൃഷ്ടിയും
ചെമ്പിച്ച മീശയും കണ്ടു ചീമ്പീ മിഴികളായവൾ. 5

അമ്മ കല്പിക്കയാൽ ചെയ്തിതംബികാസംഗമായവൻ
ആക്കാശീശാത്മജയ്ക്കങ്ങു നോക്കാൻ പറ്റീല പേടിയാൽ. 6

പുറത്തു വന്ന മകനോടമ്മ ചോദിച്ചിതാദരാൽ:
“ഇവളിൽ ഗുണവാൻ രാജപുത്രൻ പുത്ര, പിറക്കുമോ?” 7

ഓതീ മാതാവിനോടപ്പോൾ വ്യാസൻ സത്യവതീസുതൻ:
“നാഗായുതബലൻ വിദ്വാനാകും രാജേർഷിസത്തമൻ 8

മഹാഭാഗൻ മഹാവീര്യൻ മഹാധീമാൻ ജനിക്കുമേ.
ആ മഹാത്മാവിനും മക്കൾ നൂറുപേരുത്ഭവിച്ചിടും 9

എന്നാലമ്മയ്ക്കെഴും തെറ്റാലന്ധനായ് ത്തീരുമായവൻ.”
അവന്റെയാ വാക്കു കേട്ടിട്ടമ്മ പുത്രനൊടോതിനാൾ: 10

“അന്ധൻ കുരുക്കൾക്കരചൻ ഹന്ത! ചേരാ തപോധന!
ജ്ഞാതിവംശം ഭരിപ്പോനായ് പിതൃവംശദനായിനി 1

രണ്ടാമതും കുരുമഹിക്കണ്ടർകോനെത്തരേണമേ!”
എന്നാലങ്ങനെയെന്നോതിപ്പിന്നെയും പോയിനാനവൻ 1

കാലേ പെറ്റിതു കൗസല്യയവളന്ധകുമാരനെ.
വീണ്ടുമാദ്ദേവിയേല്പിച്ചുകൊണ്ടാൾ സ് നുഷയെയാവിധം 13

വരുത്തീ മുനിയെസ്സത്യ പരം മുന്മട്ടരിന്ദമ!
പിന്നെയവ്വണ്ണമേതന്നെയന്നമ്മുനിയടുത്തുടൻ 4

അംബാലികയൊടും ചേർന്നാനൃഷിയെക്കണ്ടവാറവൾ
വിവർണ്ണയായ് പാണ്ഡുമൂർത്തിയായി നിന്നിതു ഭാരത! 15

വിഷണ്ണയായ് പാണ്ഡുമൂർത്തിയവളെപ്പാർത്തു പാർത്ഥിവ!
വ്യാസൻ സത്യവതിപുത്രനോതിനാൻ പുനരിങ്ങനെ 16

“തിണ്ണം വിരൂപനാമെന്നെക്കണ്ടു നീ പാണ്ഡുവാകയാൽ
നിർണ്ണയം നിൻ മകനിവൻ പാണ്ഡുവായിബ് ഭവിച്ചിടും. 17

ഇവന്നു പേരുമിതുതാനാവും നൂനം ശുഭാനനേ!”
ഏവം പറഞ്ഞു പോന്നാനാബ് ഭഗവാൻ മുനിസത്തമൻ. 18

പുറത്തു വന്നാ മകനോടമ്മ ചോദിച്ചു വീണ്ടുമേ

[ 404 ]

404
അവനങ്ങമ്മയോടോതീ ബാലൻതൻ പാണ്ഡുഭാവവും. 19

അമ്മ വീണ്ടുമപേക്ഷിച്ചൂ നന്മയോടൊരു പുത്രനെ
അവ്വണ്ണം സമ്മതിച്ചാനങ്ങമ്മയോടു മുനീന്ദ്രനും. 20

മുറ്റും കാലം വന്നവളിൽ പെറ്റൂ ദേവി കുമാരനെ
പാണ്ഡുവായ് ലക്ഷണം ചേർന്നു മിന്നും ദീപ്തിയൊടൊത്തഹോ! 21

അവന്റെ മക്കൾ വീരന്മാരഞ്ചു പാണ്ഡവരെന്നവർ.
ഋതുകാലേ വിട്ടു മൂത്ത വധുവേ മുനിസന്നിധൗ 22

അവളോ മുനിതൻ ഗന്ധം രൂപമെന്നിവയോർത്തഹോ!
ദേവിയാ വാക്കു ചെയ്തീലാ ദേവീസന്നിഭഭീതിയാൽ. 23

അപ്പോൾ സ്വഭൂഷണം ചാർത്തിച്ചപ്സരസ്സൊത്ത ദാസിയെ
ആക്കൃഷ്ണപാർശ്വം* വിട്ടാളന്നാക്കാശീശ്വരനന്ദിനി. 24

അവളാ മുനി വന്നപ്പോളെതിരേറ്റു വണങ്ങിയും
അനുവാദാലനുശയിച്ചനുവർത്തിച്ചു നന്ദിയിൽ. 25

ഗൂഢം കാമോപഭോഗത്താൽ ഗാഢം സന്തുഷ്ടനായ് മുനി
കൂടെക്കിടന്നോരവളിൽ കൂടും ഹർഷാൽ മഹാവ്രതൻ 26

ഇപ്പോൾ നിൻ കുക്ഷിയിൽപ്പട്ട ഗർഭം ശ്രേയസ്വിയയ് വരും 27

ധർമ്മാത്മാവായ് ത്തീരുമേറ്റം സമ്മതപ്പെട്ട ബുദ്ധിമാൻ.”
കൃഷ്ണദ്വൈപായനസുതനവൻ വിദുരനാം മഹാൻ 28

ധൃതരാഷ്ട്രന്റെയും പാണ്ഡുവിന്റെയും ഹിതസോദരൻ.
മാണ്ഡവ്യമാമുനീന്ദ്രന്റെ ശാപത്താൽ ധർമ്മദേവർതാൻ 29

വിദുരാകാരനായ് ത്തീർന്നു കാമക്രോധവിവർജ്ജിതൻ‍.
കൃഷ്ണദ്വൈപായനൻ സത്യവതിയോടിതുമോതിനാൻ 30

തന്നെച്ചതിച്ചതും ശൂദ്രതന്നിൽ പുത്രൻ ജനിച്ചതും.
ധർമ്മത്തിലെക്കടം തീർത്തിട്ടമ്മയെച്ചെന്നു കണ്ടവൻ 31

അവളെത്താൻ ഗർഭമേല്പിച്ചിവിടെത്താൻ മറഞ്ഞു തേ.
വിചിത്രവീര്യക്ഷേത്രത്തിന്റെ വ്യസനാലിവരിങ്ങനെ 32

ഉണ്ടായ് വന്നൂ കുമാരന്മാർ കുരുവംശം വളർത്തുവോർ.

[ 405 ] 405

107.അണീമാണ്ഡവ്യോപാഖ്യാനം

[തിരുത്തുക]

മാണ്ഡവ്യമുനിയുടെ ശാപംനിമിത്തം ധർമ്മരാജാവുതന്നെയാണു വിദുരനായി ജനിച്ചതെന്നു വൈശമ്പായനൻ പറഞ്ഞതുകേട്ടു് ജനമേജയൻ ആ ശാപത്തിനുള്ള കാരണം ചോദിക്കുന്നു. വൈശമ്പായനൻ ആ കഥ പറഞ്ഞു തുടങ്ങുന്നു.അധികാരികളാൽ പിൻതുടരപ്പെട്ട ചില കള്ളന്മാർ കട്ട മുതൽ മാണ്ഡവ്യന്റെ ആശ്രമത്തിൽ വലിച്ചെറിഞ്ഞു മറയുന്നു. അധികൃതർ കള്ളന്മാരേയും മാണ്ഡവ്യനെയും പിടിച്ചു രാജാവിന്റെ മുൻപിൽ ഹാജരാക്കുന്നു. രാജാവു് എല്ലാവരേയും ശൂലാരോഹണം ചെയ്യാൻ വിധിക്കുന്നു.


ജനമേജയൻ പറഞ്ഞു
എന്തു ചെയ്തു ധർമ്മദേവൻ ഹന്ത! ശാപം ലഭിക്കുവാൻ
ഏതു മാമുനിശാപത്താൽ ജാതനായ് ശൂദ്രയോനിയിൽ? 1

വൈശമ്പായനൻ പറഞ്ഞു
ഉണ്ടായീ ബ്രാഹ്മണശ്രേഷ്ഠൻ മാണ്ഡവ്യാഖ്യാൻ പ്രസിദ്ധനായ്
ധൃതിയുള്ളോരു ധർമ്മജ്ഞൻ സത്യമേറുന്ന താപസൻ. 2

പരമാശ്രമമുൻഭാഗം മരച്ചുവടിലാ മുനി
കൈപൊക്കി നിന്നിതു മഹായോഗി മൗനവ്രതത്തൊടും 3

ഏവമൊട്ടേറെനാളാബ് ഭൂദേവൻ തപമിരിക്കവേ
കള്ളന്മാർ കട്ട മുതലൊടാശ്രമത്തിൽ കരേറിനാർ. 4

പല രക്ഷികളും പിൻപാ‍ഞ്ഞലഞ്ഞുതിരിയുമ്പൊഴേ
ആച്ചോരന്മാർ കട്ട മുതൽ ആശ്രമത്തിൽ വെച്ചുടൻ 5

പിൻ പായും കൂട്ടരെത്തീടുംമുൻപാക്കാട്ടിലൊളിച്ചുതേ.
തസ്കരന്മാരൊളിച്ചപ്പോൾ വെക്കമാ രക്ഷിസൈന്യവും 6

കണ്ടിതാ മുനിയെക്കള്ളരാണ്ടേടം തിരയുംവിധൗ.
തപസ്സെഴുന്നവനൊടു നൃപ, ചോദിച്ചിതായവർ: 7

“ദസ്യുക്കളേതുവഴിയേയൊത്തുപോയീ ദ്വിജോത്തമ!
ആവഴിക്കിജ്ജനമുടൻ പോവട്ടേ ബ്രഹ്മവിത്തമ!” 8

ഇത്ഥമാ രക്ഷിപുരുഷരൊത്തുരച്ചിട്ടു മാമുനി
നല്ലതോ ചീത്തയോ രാജൻ, ചൊല്ലിയില്ലൊരു വാക്കുമേ. 9

ആ രാജപുരുഷന്മാരങ്ങശ്രമത്തിൽ തിരഞ്ഞുടൻ
കണ്ടാരങ്ങൊളിവിൽ കള്ളന്മാരെയും കട്ട വിത്തവും. 10

അങ്കുരിച്ചൂ രക്ഷികൾക്കു ശങ്കയാ മുനിയിങ്കലും
ബന്ധിച്ചവനെയും കള്ളരൊത്തെത്തിച്ചാർ നൃപാന്തികേ. 11

രാജാവവനെയും ചോരരൊത്തു കൊൽവാൻ വിധിച്ചുതേ
അറിയാതവനെശ്ശൂലാരോഹണംചെയ്തു രക്ഷികൾ. 12

ശൂലത്തിലാ മാമുനിയെച്ചാലേ കേറ്റീട്ടു രക്ഷികൾ
മുതലുംകൊണ്ടു ചൊന്നാരപ്പൃഥിവീപാലസന്നിധൗ 13

ശൂലത്തിലേവം വളരെക്കാലമാഹാരമെന്നിയേ
തറച്ചു നില്ക്കിലും യോഗി മരിച്ചീലാ മുനീശ്വരൻ. 14

[ 406 ]


406
ജീവിച്ചിരുന്നുഗ്രതപൻ താൻ വരുത്തീ മുനീന്ദ്രരെ
സങ്കടപ്പെട്ടു മുനികളങ്ങേവം കണ്ടു താപസർ. 15

രാത്രി പക്ഷികളായ് പാർശ്വമെത്തീട്ടായവർ ഭാരത!
നേരിട്ടു ചെന്നു ചോദിച്ചാർ നേരേയാ മുനിയോടഹോ! 16

മുനികൾ പറഞ്ഞു‍
ഞങ്ങൾക്കു കേൾക്കണം പാപമങ്ങെന്തേ ചെയ്തതും ദ്വിജ!
ഇങ്ങിശ്ശൂലാരോഹണത്താൽ മങ്ങിദു:ഖം സഹിക്കവാൻ? 17

108. വിദുരപൂർവ്വജന്മം

[തിരുത്തുക]

വളരെക്കാലം ശൂലത്തിന്മേൽ മാണ്ഡവ്യൻ മരിക്കാത്തതു കണ്ടു് രാജാവു് ആ മുനിയെ തന്റെ മുമ്പിൽ വരുത്തുന്നു. രാജമാണ്ഡവ്യസംവാദം. ധർമ്മത്തിനു വിപരീതമായി വിധികല്പിച്ച രാജാവിനെ 'നീ ശുദ്രയോനിയിൽ മനുഷ്യനായി ജനിക്കു'മെന്നു മാണ്ഡവ്യൻ ശപിക്കുന്നു. അതനുസരിച്ചു് ജനിച്ച ആളാണു് വിദൂരനെന്നു പറഞ്ഞു് വൈശമ്പായനൻ കഥ ഉപസംഹരിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെയാ മുനിശാർദ്ദൂ ലൻ ചൊന്നാൻ താപസരോടുടൻ:
“ആരെക്കുറ്റപ്പെടുത്തും മറ്റാരും ദ്രോഹിച്ചതില്ല മേ.” 1

ഇമ്മട്ടവനെയേറ്റംനാൾ ചെന്നിട്ടും കണ്ടു രക്ഷികൾ
പരം നടന്ന വൃത്താന്തമറിയിച്ചാർ നരേന്ദ്രനെ. 2

അവർ ചൊന്നതു കേട്ടിട്ടു മന്ത്രിമാരൊത്തുറച്ചുടൻ
പ്രസാദിപ്പിച്ചു ശൂലത്തിൽ നില്ക്കും മുനിയെ മന്നവൻ. 3

രാജാവു പറഞ്ഞു
ദ്രോഹിച്ചുപോയ് ഞാൻ മൗഢ്യത്താലറിയാതെ മുനീശ്വര!
പ്രസാദിപ്പിപ്പനെൻപേരിൽ പ്രകോപിക്കായ്കവേണമേ. 4

വൈശമ്പായനൻ പറഞ്ഞു
പ്രഭുവേവം പറഞ്ഞപ്പോൾ പ്രസദിച്ചൂ മഹർഷിയും
പ്രസന്നൻ മുനിയെത്താഴത്തിറക്കിച്ചു നരേശ്വരൻ. 5

ശൂലത്തിൽനിന്നിറങ്ങീട്ടാ ശൂലമൂരാൻ വലിക്കിലും
ഊരിപ്പോരായ്കയാൽ രാവിയറുത്തിതടിപറ്റവേ. 6

സഞ്ചരിച്ചാനുള്ളിലേറ്റ ശൂലത്തോടാ മുനീശ്വരൻ
ആത്തപസ്സാന്യനെത്താതുള്ള ലോകം ജയിച്ചുതേ. 7

അണീമാണ്ഡവ്യനെന്നേവമന്നുതൊട്ടു പുകഴ്ന്നവൻ
ആ മുനീന്ദ്രൻ ധർമ്മദേവഭവനം പുക്കു സത്തമൻ. 8

ആസ്ഥാനത്തിലെഴും ധർമ്മോപാലംഭം ചെയ്തു*താൻ പ്രഭു:
“അറിയാതെന്തു പാപം ഞാൻ പരമിങ്ങനെ ചെയ്തതും 9

[ 407 ]

407

ഈവണ്ണമുള്ളോരു ഫലാനുഭവം കിട്ടീടുംവിധം?
ഉടനെന്നോടു ചൊല്ലേണം കാൺക നീയെൻ തപോബലം.”
ധർമ്മൻ പറഞ്ഞു
ക്ഷുദ്രപക്ഷികൾതൻ വാലിലിഷീകപ്പുല്ലു കോർത്തു നീ
അതിന്റെ ഫലമാണേവമങ്ങേറ്റതു തപോധന! 11

അല്പദാനത്തിന ഫലം കെല്പിൽ പെരുകിടുംവിധം
വിപ്രേർഷ, കേളധർമ്മത്തിനു ഫലം വലുതാകുമേ. 12

അണീമാണ് ഡവ്യൻ പറഞ്ഞു
ഏതു കാലത്തു ഞാൻ ചെയ്തിതതു ചൊല്ലൂ യഥാർത്ഥമായ്

ധർമ്മരാജൻ ചൊല്ലി, “ബാല്യകാലത്തിൽ ചെയ്തതാണു നീ"
ബാലൻ ജന്മംതൊട്ടു പന്തീരാണ്ടിടയ്ക്കൊന്നു ചെയ്യുകിൽ
അറിവില്ലാതെ ചെയ് വൊന്നാണതധർവുമായ് വരാ. 14

അല്പമായൊരു കുറ്റത്തിൽ മഹാശിക്ഷ വിധിച്ചു നീ
പെരുതാം ബ്രാഹ്മണവധം സർവ്വഭൂതവധത്തിലും. 15

അതിനാൽ ധർമ്മ, നീ ശൂദ്രജാതിമാനുഷനായ് വരും
ലോകേ ധർമ്മഫലത്തിന്നിങ്ങൊരു മര്യാദ വെക്കുവൻ. 16

പതിന്നാലു വയസ്സിന്നു മുന്നമേയില്ല പാതകം
അതിന്നുമേൽ ചെയ്തവർക്കേ ദോഷം ദോഷമതായ് വരൂ. 17

വൈശമ്പായനൻ പറഞ്ഞു
ഇത്തെറ്റുകൊണ്ടാ മുനീന്ദ്രനുറ്റു ശാപം കൊടുക്കയാൽ
ധർമ്മൻ വിദുരനായ് ശൂദ്രയോനിയിങ്കൽ ജനിച്ചുതേ 18

ധർമ്മാർത്ഥനീതിനിപുണൻ ദീർഗ്ഘദർശി കുരുക്കൾക്കു ഹിതോദ്യതൻ. 19

109.പാണ്ഡുരാജ്യാഭിഷേകം

[തിരുത്തുക]

ധർമ്മാനുസൃതമായി ഭീഷ്മൻ രാജ്യം ഭരിച്ചതിനാൽ രാജ്യത്തിനുണ്ടായ ആ പിതാമഹൻ പാണ്ഡവരേയും കൗരവരേയും തുല്യസ്നേഹത്തോടുകൂടി വളർത്തുന്നു. പ്രായപൂർത്തിവന്ന പാണ്ഡുവിനെ രാജാവായി അഭിഷേകം ഭീഷ്മൻ സ്വതന്ത്രനാകുന്നു.


വൈശമ്പായനൻ പറഞ്ഞു
മൂന്നീക്കുമാരുണ്ടായിവന്നതിൽ കുരുജാംഗലം
കുരുക്കളാക്കരുക്ഷേത്രമിതു മൂന്നും വളർന്നുതേ. 1

സസ്യം വളർന്ന ഭൂവിങ്കൽ സസ്യങ്ങൾ സരസങ്ങളായ്
കാലേ വർഷിച്ചു ജലദം ഫലം വാച്ചൂ മരങ്ങളിൽ. 2

സന്തോഷിച്ചൂ വാഹനങ്ങൾ നന്ദിച്ചൂമൃഗപക്ഷികൾ
മണം കൂടീ പൂക്കളിലാ രസം കൂടി ഫലങ്ങളിൽ. 3

[ 408 ]

പുരാണപണങ്ങളിൽക്കൂടീ പരം ശില്പിവണിഗ്ജനം
ശൂരന്മാരായ് വിദ്യയേറിപ്പാരം ലോകർ സുഖിച്ചുതേ. 4

കള്ളന്മാരേ നാട്ടിലി,ല്ലങ്ങല്ലാ ചെറ്റുമധർമ്മികൾ,
പുറം നാട്ടിലുമവ്വണ്ണം, പിറന്നൂ കൃത്യമാം യുഗം.
ധർമ്മം ചെയ്യും യജ്ഞശീലർ‍ സത്യവ്രതമിയന്നവർ
തമ്മിൽ പ്രജകളിഷ്ടപ്പെട്ടമ്മട്ടേറ്റം വളർന്നതേ. 6

മാനവും ക്രോധവും വിട്ടു മാനവന്മാരലുബ്ദരായ്
തമ്മിൽ നന്ദിച്ചുകൊണ്ടേറ്റം ധർമ്മം വർദ്ധിച്ചിരുന്നതേ. 7

അംഭോധിപോലെ സമ്പൂർണ്ണമമ്പോ ശോഭിച്ചിതപ്പുരം
മേഘമൊക്കും കോട്ടവാതിൽ കൊത്തളങ്ങളുമൊത്തഹോ!
പ്രാസാദങ്ങൾ നിരന്നേറ്റം വാസവാലയസന്നിഭം.
ആറ്റിലും കാട്ടിലും വാപീപല്വലാദിസ്ഥലത്തിലും 9

കൊടുങ്കാട്ടിലുമേ കേളിയാടി നന്ദിച്ചു നാട്ടുകാർ.
സ്പദ്ധിച്ചിതുത്തരകുരുക്കളായ് തെക്കൻ കുരുക്കളും

ദേവർഷിചാരണന്മാരോടേവം സ്പദ്ധിച്ചിതായവർ.
ഇല്ലാ ദരിദ്രനായാരുമില്ലാ വിധവനാരികൾ 11

കുരുക്കളേറ്റം വർദ്ധിച്ചുവരുന്നോരാ കളം കിണർ സഭാസ്ഥാനമുദ്യാനം ബ്രാഹ്മണാലയം 12

ഇവയാ നാട്ടിലൊട്ടേറെ വർദ്ധിച്ചുത്സവമാർന്നതേ.
ധർമ്മപ്രകാരമാബ്ഭീഷ്മർ നന്മയിൽ കാത്തിരിക്കവേ 13

ചൈത്യയൂപങ്ങൾ നിറയെയൊത്തു ശോഭിച്ചു നാടഹോ!
ഈ നാടു പരോഷ്ടത്തിൽ വാണിടും നാട്ടുകാരെയആകർഷിച്ചു ഭീഷ്മർ കാക്കും രാജ്യേ വർദ്ധിച്ചു നാട്ടുകാർ
കൗമാരന്മാർക്കുള്ള കർമ്മം ക്രമാൽ ചെയ്തുവരുംവിധൗ 15

പൗരജനാപദന്മാരെപ്പേരുമുത്സകരായി തേ
കുരുമുഖ്യഗൃഹത്തിങ്കൽ പൗരന്മാരുടെ വീട്ടിലും 16

കൊടുക്കുക ഭുജിക്കെന്നായ് കേൾക്കായീ ചൊൽവതെങ്ങുമേ. 17

ജന്മംതൊട്ടിവരെബ് ഭീ‍ഷ്മർ മക്കളെപ്പോലെ കാത്തുതേ.
വേണ്ട സംസ്കാരമാർന്നേറ്റം വ്രതാദ്ധയനമുള്ളവർ 18

ശ്രമവ്യായാമദക്ഷന്മാർ യൗവനം പൂണ്ടിതായവർ.
ധനുർവ്വേദം വേദമേവം ഗദാചർമ്മാസിയുദ്ധവും 19

ഗജശിക്ഷയുമാർന്നാരാ നീതിവിദ്യയുമായവർ.
ഇതിഹാസപുരാണാദി ശിക്ഷയാലറിവാണ്ടവർ 20

[ 409 ]

വേദവേദാംഗതത്ത്വജ്ഞരേതിലും തീർച്ചകണ്ടവർ.
വില്ലിൽ പാണ്ഡു വിശേഷിച്ചുമെല്ലാർക്കും മുൻപനായിതേ 21

മറ്റുള്ളോരെക്കാളുമേററം ശക്തനായ് ധൃതരാഷ്ട്രനും.
മുപ്പാരിലാരും വിദൂരർക്കൊപ്പമുള്ളവനില്ലഹോ! 22

അമ്മട്ടവൻ ധർമ്മനിത്യൻ ചെമ്മേ ധർമ്മമറിഞ്ഞവൻ.
നഷ്ടമാം ശാന്തനുകലം പുഷ്ടമേവം വളർന്നതിൽ 23

നാട്ടിലെങ്ങും കുറ്റമറ്റ പാട്ടിലായിച്ചമഞ്ഞുതേ.
വീരസൂക്കളിലാക്കാശ്യമാർ, നാട്ടിൽ കുരുജാംഗലം, 24

മെച്ചം ധർമ്മിഷ്ഠരിൽ ഭീഷ്മൻ, പുരത്തിൽ കരിപത്തനം.
ധൃതരാഷ്ട്രൻ രാജ്യഭാരം ചെയ്തതില്ലന്ധനാകയാൽ, 25

വിദുരൻ പാരശവനായ്, രാജാവായതു പാണ്ഡുവാം.
ഒരിക്കൽ നീതിമാൻ ഭീഷ്മനറിവേറും സരിൽസുതൻ 26

ധർമ്മിതത്ത്വങ്ങളിറയും വിദുരൻതന്നൊടോതിനാൻ.

110. ധൃതരാഷ്ട്രവിവാഹം

[തിരുത്തുക]

ഭീഷ്മർ വിദൂരനോടാലോചിച്ച് ഗാന്ധാരിരാജപുത്രിയായി ഗാന്ധാരിയെ ധൃതരാഷ്ട്രരെക്കൊണ്ടു വിവാഹം ചെയ്യിക്കുന്നു. ഭർത്താവിനു കണ്ണില്ലാത്ത സ്ഥിതിക്കു തനിക്കു കാഴ്ചയാവശ്യമില്ലെന്നു പറഞ്ഞു് സാദ്ധ്വിയായ ഗാന്ധാരി സ്വന്തം കണ്ണ മുടിക്കെട്ടുന്നു.


ഭീഷ്മൻ പറഞ്ഞു
പൂരൂത്ഭവം നമ്മുടെയീപ്പേരെഴും പ്രാജ്യമാം കുലം 1

ക്ഷിതിപർക്കൊക്കെയും മേലാലധിരാജത്വമുള്ളതാം.
മഹിതന്മാർകളാം പൂർവ്വമഹിപന്മാർ ഭരിച്ചതാം.
ഒരിക്കലും ക്ഷയംതട്ടാതിരുന്നൂ മുന്നമിക്കുലം. 2

ഞാനുമിസ്സത്യവതിയാം വ്യാസമാമുനിവര്യനും
ഇങ്ങു വീണ്ടുമുറപ്പിച്ചൂ കുലതന്തുക്കൾ നിങ്ങളിൽ. 3

എന്നാലാംബുധിയെപ്പോലീയന്വയം വളരുംവിധം.
ചെയ്തുകള്ളേണമീ ഞാനും നീയുമില്ലിഹ സംശയം. 4

കേൾക്കുന്നു യാദവസുതയീക്കുലത്തിന്നു യോഗ്യയായ്
സുബലാത്മജയവ്വണ്ണം മദ്രേശ്വരകുമാരിയും. 5

കുലീനമരഴകെഴുന്നവരീയിവരേവരും
ക്ഷത്രിയശ്രേഷ്ഠന്മാർ ചാർച്ചയ്ക്കൊത്തിരിപ്പവരാണിഹ. 6

[ 410 ]

അവരേ വരണം ചെയ്‌വാനിവനോർക്കുന്നതുണ്ടെടോ
സന്താനത്തിന്നു വിദൂര,ഹന്തി ചൊല്കെന്തു നിന്മതം? 7

വിദുരൻ പറഞ്ഞു
അങ്ങച്ഛനങ്ങുതാനമ്മ ഞങ്ങൾക്കങ്ങേ വരൻ ഗുരു
അതുകൊണ്ടീക്കുലത്തിന്നു ഹിതമങ്ങോർത്തു ചെയ്താൻ. 8

വൈശമ്പയാനൻ പറഞ്ഞു
അന്തണൻ ചൊല്കയാൽ കേൾക്കായ് ഗാന്ധാരിസുബലാത്മജ

വരദശ്രീ ഭഗമിഴിഹാനാം ഹരസേവയാൽ
ഗാന്ധാരി നേടീ പുത്രന്മാർ നൂറുണ്ടാം വരമെന്നുടൻ.
ഈസ്സം ക്ഷമ കേട്ടുകൊണ്ടാനബ്‌ഭീഷ്മൻ കുരുപിതാമഹൻ 10

ഗാന്ധാരരാജന്നങ്ങളെയയച്ചാനാശു ഭാരത!
അന്ധനെന്നോർത്തു സുബലന്നന്തരാ ചിന്തയായിതേ. 11

കുലം ഖ്യാതി നടപ്പെന്നീ നിലയെല്ലാം നിനച്ചുടൻ.
ധൃതരാഷ്ട്രന്നു ഗാന്ധാരിതന്നെബ്ഭാര്യാർത്ഥമേകിനാൻ. 12

ധൃതരാഷ്ട്രനു കണ്ണില്ലെന്നഥ ഗാന്ധാരി കേട്ടുതേ
തന്നെക്കൊടുക്കുന്നിതവന്നച്ഛനമ്മകളെന്നുമേ. 13

ഉടൻ പട്ടൊന്നെടുത്തിട്ടു മടക്കീട്ടവൾതന്നുടെ
കണ്ണിൽ കാഴ്ച കെടുംവണ്ണം കണ്ണു കെട്ടീ പതിവ്രത 14

ഭർത്താവിന്നഭ്യസൂയയ്ക്കു വർത്തിക്കില്ലെന്നുറച്ചവൾ.
പിന്നെഗ്ഗാന്ധാരരാജന്റെ പുത്രൻ ശകുനിതാനുടൻ 15

ശ്രീമൽ സോദരിയേയുംകൊണ്ടെത്തി നാൻ കരുപത്തനേ.
അവളെദ്ധൃതരാഷ്ട്രന്നു കൊടുത്തു സൽക്കരിച്ചുതാൻ 16

ഭീഷ്മന്റെ സമ്മതത്തോടു ചെമ്മേ വേളി നടത്തിനാൻ.
ആ വീരനാസ്സോദരിയെക്കേവലം സപരിവച്ഛദം 17

കൊടുത്തു തൻപുരം പുക്കാൻ ഭീഷ്മൻ മാനിച്ചയയ്ക്കവേ.
ഗാന്ധാരിയോ വരാരോഹ ശീലാചാരപ്രവൃത്തിയാൽ 18

കുരുക്കൾക്കൊക്കയും തുഷ്ടി വരുത്തീ സാധു ഭാരത
ഗുരുക്കളെ സ്വവൃത്തംകൊണ്ടാരാധിച്ചു പതിവ്രത 19

പരന്റെ പേർ വാക്കുകൊണ്ടും പറഞ്ഞീലാ സുശീലയാൾ.

[ 411 ] ====111.കർണ്ണോത്പതി====

ശുരൻ എന്ന യാദവന് കുന്തി എന്ന പേരിൽ പുത്രി ജനിക്കുന്നു.രാജധാനിയിൽവന്ന ദുർവ്വാസാവിനെ അവൾ ശുശൂഷിക്കുന്നു.തൃപ്തനായ മഹർഷി അവൾക്കു ഒരു മന്ത്രം ഉപദേശിക്കുന്നു. മന്ത്രജപംകൊണ്ടു് പ്രത്യക്ഷനായ സൂര്യനിൽനിന്നു കുന്തിക്കു കർണ്ണൻ എന്ന പുത്രൻ ജനിക്കുന്നു.കർണ്ണൻ ത്യാഗം;കവചകണ്ഡലദാനം;ശക്തിലബ്മി;

വൈശമ്പായനൻ പറഞ്ഞു
വസുദേവന്റെ ജനകൻ ശൂരനെന്ന യദൂത്തമൻ
അവന്റെ കന്യ പൃഥയെന്നവളത്യന്തസുന്ദരി 1

അച്ഛൻപെങ്ങൾക്കു മകനങ്ങനപത്യത കാരണം
മുൻപുണ്ടാം സന്തതി തരാൻ മുൻപു സത്യം കഴിച്ചവൻ 2

ആദ്യത്തെപുത്രിയവളെയാത്താനുഗ്രഹമോർത്തഹോ
ഇഷ്ടാനിഷ്ടാൽകുന്തിഭോജന്നേകിനാൻ ഗൂരുയാദവൻ 3

ബ്രാഹ്മണാതിഥിപൂജയ്ക്കങ്ങച്ഛൻ കല്പിക്കാലവൾ
ശൂശ്രൂഷിച്ചാളുഗ്രതപോവ്രതനാമൊരു വിപ്രനെ 4

നിഗൂഢധർമ്മിനിയമൻ‌ ദുർവ്വാസോമുനിയാണവൻ
ഉഗ്രനായ് സംശിതാത്മാവാമവനെ പ്രീതനാകിനാൾ 5

അവൾക്കാപദ്ധർമ്മമോർത്തിട്ടവൻതാൻ മന്ത്രമേകിനാൻ
ആഭിചാരവിധിക്കൊത്തിട്ടരുളീ പിന്നെയിങ്ങനെ 6

ദുർവ്വാസാവു പറഞ്ഞു
ഈ മന്ത്രം ചൊല്ലിയതേതു ദേവവാഹന ചെയ് വൂ നീ
അതൊരു ദേവപ്രീത്യാ തേ പുത്രനുണ്ടായിവന്നിടും 7

വൈശമ്പായനൻ പറഞ്ഞു
ഇതി ചൊന്നളവബ്ബാലയതികൗരുഹലത്തിനാൽ
കന്യയായ് ത്തന്നെയാഹ്വാനം ചെയ് തൂ ഭാസ്ക്കരദേവനെ 8

അവൾ കണ്ടാളുടൻ ലോകഭാവനൻ ഭാനു വന്നതും
വിസ്മയിച്ചാളത്ഭുതമാമിതു കണ്ടാ വരാംഗിയാൾ 9

അവൾതന്നരികിൽച്ചെന്നാദ്ദേവനോതീ ദിവാകരൻ
ഇതാ ഞാനസിതാപാംഗി ചൊല്ക ചെയ്യേണ്ടതെന്തു ഞാൻ

കുന്തി പറഞ്ഞു
ഒരു വിപ്രൻ മന്ത്രവും മേ വരവു തന്നു ശത്രുഹൻ
അതൊന്നിപ്പോൾ പരീക്ഷിപ്പാനാഹ്വാനംചെയ് തേ വിഭോ
പ്രസാദിപ്പിപ്പനിത്തെറ്റിൽ തല കുമ്പിട്ടു നിന്നെ ഞാൻ
കുറ്റം ചെയ്തീടിലും സ്ത്രീകൾ മുറ്റും രക്ഷ്യക്കളല്ലയോ? 12

സൂര്യൻ പറഞ്ഞു
ഇതെക്കെയറിവേൻ ഞാൻ ദുർവ്വാസാവു വരമേകി തേ
ഭയം കൈവിട്ടെന്നൊടിനി നീ സ്വയം സംഗമിക്കടോ. 13
അമോഘമെൻ ദർശനം തേ പിന്നെയാഹുതനാണു ഞാൻ

[ 412 ]

വൃഥാഹ്വാനത്തിലോ ദോഷമതുണ്ടാം ഭീരു തേ ദൃഢം. 14

വൈശമ്പായനൻ പറഞ്ഞു
ഏവം പലവിധം ദേവൻ ചൊല്ലീട്ടുമായവൾ
കന്യ ഞാനെന്നോതി നിന്നൂ സമ്മതിച്ചീല ഭാരതം 15

ബന്ധുക്കളെബ് ഭയപ്പെട്ടും ഹന്ത ലജ്ജിച്ചുമേ പരം
വീണ്ടുമായവളോടോതിക്കൊണ്ടും ഭാരത ഭാസ്കരൻ 16

എൻ പ്രസാദാൽ ദോഷമേതും സംഭവിക്കില്ല രാജ്ഞി തേ
ഇത്ഥഃമാതിക്കുന്തിഭോജപുത്രിയോടഖിലേശ്വരൻ 17

പ്രകാശകാരി ഭഗവാനവളായ് സംഗമിച്ചുതേ
ജനിച്ചിതപ്പോൾ സർവ്വാസ്ത്രജ്ഞാനിയൊരു നന്ദനൻ 18

ചട്ടയിട്ടുംകൊണ്ടേ ദേവഗർഭൻ ശ്രീ കലരുന്നവൻ.
ജന്മമാ ചട്ടയിട്ടുള്ളോൻ കണ്ഡാലാലംകൃതാനനൻ 19

ജനിച്ചിതു സുതൻ കർണ്ണൻ ജഗത്തെങ്ങും പുകഴ്ന്നവൻ
കന്യാത്വമായവൾക്കേകീ പിന്നെയും ദ്യുതിയാർന്നവൻ 20

ദേവൻ തപനനെന്നിട്ടു ദ്യോവു പുക്കീടിനാനുടൻ
ഉണ്ണിയുണ്ടായതായ് കണ്ടാ വാർഷ്ണേയിയഴലാർന്നഹോ 21

മനസ്സിരുത്തിയോർത്തോളെന്തിനിശ്ശോഭനമെന്നുടൻ
ചാർച്ചക്കാരിൽ ഭയംമൂലമപചാരം മറച്ചവൾ. 22

വെള്ളത്തിൽകുന്തി വിട്ടാളാബ്ബലമേററു കുമാരനെ.
വെള്ളത്തിൽ വിട്ടാഗ്ഗർഭത്തെ രാധാഭർത്താവൂ കീർത്തിമാൻ 23

ഭാര്യയോടൊത്തു മകനായ് കൈക്കൊണ്ടു സൂതനന്ദൻ
അവരാബ്ബാലകന്നങ്ങു വസുവൊത്തു ജനിക്കയാൽ 24

വസുഷേണനതാവട്ടേയെന്നുടൻ പേരുമിട്ടുതേ.
അവൻ വളർന്നു ബലവാൻ സർവ്വാസ്ത്രപടുവായിനാൻ 25

പുറം ചുടുംവരേസ്സും ര്യോപസ്ഥാനംചെയ്തൂ വീര്യവാൻ
വീരനാബ്ബു ദ്ധിമാനായോരാവന്നജ്ജപായിന്തരെ 26

വിപ്രർക്കദേയമായുള്ള വിന്നമില്ലൊന്നുമൂഴിയിൽ
ഇന്ദ്രൻ ബ്രാഹ്മണവേഷത്തിൽ ചെന്നിരുന്നൂ തദന്തികേ 27

ചട്ട യാചിച്ചിതാപ്പാർത്ഥന്നിഷ്ടസിദ്ധി വരുത്തുവാൻ
ജന്മസിദ്ധം ചട്ട തന്റെ മെയ്മേൽനിന്നിട്ടടർത്തവൻ 28

വിപ്രനായ് ചെന്നൊരിന്ദ്രന്നായ് ക്ഷിപ്രം തൊഴുതു നല്കിനാൻ
ധൃഷ്ടമാ ക്രിയ കണ്ടേറ്റം തുഷ്ടനായിട്ടു വാസവൻ 29

വേൽ കൊടുത്തൂ ദേവരാജൻ ചൊല്ലീ നന്ദിയോടിങ്ങനെ
ഇന്ദ്രൻ പറഞ്ഞു
ദേവാസുരമനുഷ്യന്മാർ ഗന്ധർവ്വോരഗരാക്ഷസൻ 30

[ 413 ]

ഇവരാരിൽ പ്രയോഗിപ്പൂ നീയിതെന്നിലവൻ
വൈശമ്പായനൻ പറഞ്ഞു
മുന്നമേ വസുഷേണാഖ്യ മന്നിലെങ്ങും പുകഴ്ന്നവൻ 31
കർണ്ണൻ വൈകർത്തനാഖ്യാനമന്നാക്കർമ്മത്തിൽ നേടിനാൻ

112.കുന്തിവിവാഹം

[തിരുത്തുക]

പിന്നീടു കുന്തി സ്വയംവരമണ്ഡപത്തിൽവച്ചു പാണ്ഡുവിനെ ഭർത്താവായി വരിക്കുന്നു


വൈശമ്പായനൻ പറഞ്ഞു
സത്വാരുപഗുണം ചേർന്നോൾ നിത്യം ധർമ്മവ്രതാന്വിത
കുന്തിഭോജന്റെ മക്കളാം കുന്തി ദീർഗ്ഘാക്ഷി മൗലിയാൾ. 1

ചന്തത്തൊടും യൗവനം വന്നേന്തുമാ നല്ല കന്യയെ
കാമിച്ചു് ചില മന്നന്മാർ സ്ത്രൂഗുണോപൂർണ്ണയെന്നഹോ 2

കുന്തിഭോജൻ ജനതനാകുന്തിയെപ്പല ഭൂപരേ
സ്വയം വരുത്തുക്കല്പിച്ചു സ്വയംവരവിവാഹമേ. 3

അവളാ രംഗമദ്ധ്യത്തിലവനീശഗണാന്തരേ
കണ്ടെത്തീ രാജശാർദ്ദൂലൻ പാണ്ഡു വാഴുന്നതന്നഹോ. 4

സിംഹദർപ്പൻ മഹോരസകൻ വൃഷഭാക്ഷൻ മഹാബലൻ
പാണ്ഡു സൂര്യനെപ്പോലെ രാ‍ജഷണ്ഡസ്ത്രീ പോക്കിനിൽക്കവേ, 5

രാജമദ്ധ്യത്തിലായി ദേവരാജനൊത്തവനെത്താദാ
ഹന്ത കണ്ടഴകാർന്നീടും കുന്തിഭോജകുമാരിക 6

പാണ്ഡുമന്നവനിൽ ചിത്തമാണ്ടു ചെറ്റാകുലാശയായ്
ഉടൻ കാമംകലർന്നുള്ള പിടച്ചവാശയായഹോ 7

നാണിച്ചു മാലയിട്ടാളക്ഷോണിനായകവീനെ.
പാണ്ഡുവെകുന്തി കൈകൊണ്ടുകണ്ടു മറ്റുള്ള മന്നവർ 8

വന്നപാടെ നടന്നാരാ സ്യന്ദനാശ്വഗജാദിയാൽ
പിന്നെത്തജ്ഞനകൻ വേണ്ടും വണ്ണം വേളി നടത്തിനാൻ 9

ആകുന്തിഭോജസുതയോടാക്കുരുക്ഷിതിപാലകൻ
യോജിച്ചു ശുചിയോടബ്ബി‍ഡൗജസ്സെന്ന കണക്കിനെ 10

കുന്തിക്കും പാണ്ഡുവിനുമാകുന്തിഭോജനരധിപൻ
വേളിക്രിയ കഴിപ്പിച്ചു നീളെദ്ധനചയത്തിനാൽ 11

അർച്ചിച്ചു ഹസ്തിനപുരക്കയച്ചാനവരെ സ്വയം
നാനാ കൊടിപെടും ഭൂരിസേനാസംയുതനായവൻ 12

[ 414 ]

ബ്രാഹ്മണർഷിളാശിസ്സു മേന്മേലേകുന്നതേറ്റുമേ
പുരത്തിലെത്തിയാപാണ്ഡു കുരുനന്ദമന്നവൻ 13
ഇരുത്തീതൻ ഗൃഹത്തിങ്കൽ തരത്തിൽ പ്രഭു

113. പാണ്ഡുദിദ്വിജയം

[തിരുത്തുക]

ധാരാളം ധനവും രത്നങ്ങളും ശുൽക്കമായി വാങ്ങി ശല്യൻ തന്റെ സഹോദരിയായ മാദ്രിയെ പാണ്ഡുവിനു വിവാഹംകഴിച്ചുകൊടുക്കുന്നു പാണ്ഡുവിന്റെ ഭീഷ്ടരുടെ അഭിനന്ദനവും വൈശമ്പായനൻ പറഞ്ഞു

പിന്നെശ്ശാന്തനവൻ ഭീഷ്മൻ ധന്യനാം പാണ്ഡുനിന്നുടൻ
വേറിട്ടോരു വിവാഹത്തിനാരംഭീപ്പാനൊരുങ്ങിനാൻ 1

വൃദ്ധമന്ത്രികളും ബ്രഹ്മർഷീന്ദ്രനും മറ്റുമൊത്തവൻ
ചതുരംഗപടയുമായി മദ്രേഷ്പരി പൂകിനാൻ 2

ഭീഷ്മൻ വന്നെത്തിയെന്നോവം കേട്ടു വാൽഹീകപുംഗവൻ
എതിരേറ്റുടനർച്ചിച്ചു പുരത്തിങ്കൽ കടത്തിനാൻ 3

ശുദ്രുപീഠത്തിൽ വാഴിച്ചു പദ്യാർഗ്ഘ്യങ്ങൾ കൊടുത്തുടൻ
മധുപർക്കും നല്കി യാത്രാകാര്യം ചോദിച്ചു മദ്രപൻ 4

മദ്രശനോടഥ കുരുമുഥ്യനാം ഭീഷ്മർ ചൊല്ലിനാൻ
ഭീഷ്മർ പറഞ്ഞു
കന്യാർത്ഥിയായി ഞാൻ വന്നിതെന്നു വീര,ധരിക്ക നീ 5

കേൾപ്പുണ്ടു നിൻ സ്വസാ സാദ്ധ്യയായ മാദ്രി പുകഴ്ന്നവൾ
അവളെപാണ്ഡുവിനായ് വിരിച്ചീടുന്നു ഞാനിതാ 6

ഞങ്ങൾക്കു ചാർച്ചയ്ക്കങ്ങൊത്താൽ ഞങ്ങളങ്ങേക്കുമേ നൃപ
അതു ചിന്തിച്ചു മദ്രേശ കൈക്കൊണ്ടീടുക ഞങ്ങളെ 7

വൈശമ്പായനൻ പറഞ്ഞു
എന്നുരയ്ക്കും ഭീഷ്ടരോടു ചൊന്നാൻ മദ്രേശനുത്തരം
നിങ്ങളെക്കാൾ നല്ല വരനെങ്ങുമേ ദുർല്ലഭൻ ദൃഡം

ഈ വംശത്തിൽ കാരണവന്മാർ വെച്ചോരു നടപ്പിഹ
നല്ലതോ ചീത്തയോ മാറ്റാനില്ല തെല്ലും മനസ്സുമേ.

അരിയോരവിടെയ്ക്കായതറിയാമില്ല സംശയം
തരികെന്നു ഭവാനോടു പറയുന്നതയുക്തമാം.

ഇതു പക്ഷേ വംശധർമ്മമിതു പാരം പ്രണാമം
അതുകൊണ്ടു തുറന്നോതുന്നതുമില്ലങ്ങയോടു ഞാൻ

ഭീഷ്മരാ മദ്രപതിയോടിമ്മട്ടോതി ജനാധിപൻ
ഇതത്രേ മുഖ്യമാം ധർമ്മം വിധിതന്നെ വിധിച്ചതാം

ഇതിന്നേതും കുഴിക്കില്ലിങ്ങിതു പണ്ടേ നടപ്പുമാം

[ 415 ]

അറിഞ്ഞിരിപ്പുണ്ടീസ്സാദുമര്യാദ തവ ശല്യ ഞാൻ

എന്നുരച്ചാബ് ഭീഷ്ടർ പൊന്നുകട്ടയും വേല ചെയ്തതും ‌
പല രത്നങ്ങളും ശല്യർക്കലമാമ്മാറു നല്കിനാൻ

ഹസ്ത്യശ്വരഥസമ്പത്തും വസ്ത്രാഭരണജാലവും
മണി മുത്തും പവിഴവും ക്ഷണം നദീസുദൻ
ആദ്ധനം സർവ്വവും ശല്യരേറ്റു വാങ്ങി രസത്തോടും

സ്വസാവിനെക്കോപ്പണിയിച്ചാശു കൗരവനേകിനാൻ
പിന്നെഗംഗാസുതൻ മാദ്രിതന്നെക്കൈക്കൊണ്ടുകൊണ്ടുടൻ

പോന്നിട്ടു ഹസ്തനപുരംതന്നിൽ ചെന്നു കരേറിനാൻ
സുദിനത്തിൽ സന്മുഹൂർത്തമതിൽ പാണ്ഡു നരാധിപൻ

വിധിയാൽ ചെയ്തയാൻ മാദ്രിവിവാഹോത്സവമംഗളം
വിവാഹംചെയ്തതിൽപിന്നെയാ വീരൻ കുരുനന്ദൻ

സുഖമായി മന്ദിരത്തിങ്കലാബ് ഭാര്യയെയിരുത്തിനാൻ
കുന്തിമാദ്രികളായോരീ രണ്ടു ഭാര്യകളൊത്തവൻ
ധർമ്മം നടത്തീ നൃപതി കാമംപോലെ യഥാസുഖം

കൗരവേന്ദ്രനിതിൻവണ്ണമൊരു മാസം സുഖിച്ചുടൻ
പാണ്ഡു ദിഗ്വിജയത്തിന്നായി പുറപ്പെട്ടു പൂരാൽ പ്രഭോ

ഭീഷ്മാദിവൃദ്ധരെയവൻ കുമ്പിട്ടു തൊഴുതങ്ങനെ
ധൃതരാഷ്ട്രരോടു മറ്റും കുരുപുംഗവരോടുമേ

യാത്രചൊല്ലിപ്പുറപ്പെട്ടാൻ പാർത്ഥിവൻ സമ്മതത്തോടും
മംഗളാചാരമീയലുമാശീർവ്വദവുമേറ്റവൻ

ആന തേർ കുതിരക്കൂട്ടുസേനയോടൊത്തിറങ്ങിനാൻ
ദേവപുത്രഭനാബ് ഭ്രുപൻ ഭ്രൂമിഭാഗം ജയിക്കുവാൻ

ഹൃഷ്ടപുഷ്ടബലത്തോടോത്തേറ്റു ശത്രക്കളോടവൻ
കൗരവർക്കു യശസ്സേറും വരുത്തും പണ്ഡുമന്നവൻ

പൂർവ്വദ്രാഹി ദശാർണ്ണാഖ്യവീരരെക്കക്കീഴടക്കിനാൻ
അവിടത്തിങ്കൽനിന്നിട്ടു വിവിധധ്വജയുക്തനായ്

തേരാനയാളശ്വമെഴും പെരുമ്പടയുമൊത്തുടൻ
പല ഭ്രൂപരെയും ദ്രാഹിച്ചാലും ബലമദാന്ധനെ‌

ദീർഗ്ഘനെന്നാ മഗധഭൂക്രനെക്കെന്നു തൽപുരേ
പിന്നെബ് ഭണ്ഡാരവും വാഹവൃന്ദവും സംഗ്രമിച്ചുടൻ

പാണ്ഡു വെന്നൂ മിഥിലയിൽ ചെന്നൂ വീണ്ടും വിദേഹനെ
കാശി സുഹ്മം പുണ്ഡ്രമെന്നീ നാട്ടിലും ഭരതർഷഭ

പരം കയ്യൂക്കിനാൽ നേടീ കുരുവീര യശസ്സിനെ
ശരൗഘജ്ജ്വാലയും ശസ്ത്രപരമാർച്ചിസ്സുമാർന്നുടൻ

[ 416 ]

പാണ്ഡുപാവകനേൽകേകുമ്പോൾ തിണ്ണം വെന്തു നരാധിപൻ
പെരുംപടയുമായി പാണ്ഡു പെരുംപട മുടിക്കവേ

കീഴടങ്ങീട്ടവരവൻകീഴിൽ വേലയ്ക്കു നിന്നുതേ
അനനേവം പോരിൽവെന്നോരവനീശ്വരരേവരും

അവനെ വീരനെന്നാർ വാനവരിൽ ശക്രനാംവിധം
അവനെച്ചെന്നു വന്ദിച്ചാർ കൈക്കൂപ്പി നൃപരേവരും

കാഴ്ചവെച്ചൂ മഹാരത്നധനജാലങ്ങളും പരം
മണി മുത്തും പവിഴവും സുവർണ്ണം വെള്ളിയേറ്റവും

നല്ല പൈ നല്ല കുതിര നല്ല തേർ നല്ല ദന്തികൾ
ഒട്ടകം പോത്തു കഴുത ആട്ടിൻക്കൂട്ടവുമങ്ങനെ

കരിമ്പടങ്ങൾ തുകിൽകൾ മാന്തോൽമെത്തവിരിപ്പുകൾ
ഇക്കാഴ്ചയെല്ലാം കൈക്കൊണ്ടാൻ മുഖ്യൻ നാഗപുരേശ്വരൻ

വേണ്ടുന്നായവ വാങ്ങിച്ചു പാണ്ഡു നന്ദിതവാഹനൻ
നാട്ടാർക്കു നന്ദിയാംവണ്ണം ഹസ്തിനപുരമെത്തിനാൻ

രാജേനദ്രൻ ശാന്തനു പരം ഭരതൻതാനിവർക്കഹോ
മാഞ്ഞുനിൽക്കും കീർത്തി പാണ്ഡു വീണ്ടും കൂട്ടിവിളക്കിനാൽ

കുരുഷാഷ്ടങ്ങളും മുന്നം കുരുവംശധങ്ങളും
ഹരിച്ച നൃപരക്കപ്പം തരുമാറാക്കി പണ്ഡുതാൻ

എന്നുരച്ചാർ മന്നവരും മന്നോർമന്ത്രികളും സമം
പാരം നന്ദിച്ചുനന്ദിച്ചാപ്പൗരജാനപൗതദൗകവും

അവൻ വരുമ്പോളെതിരേറ്റിതു ഭീഷ്മാദ്യരേവരും
കരീന്ദ്രപുരി വിട്ടെറുദ്ദൂരേപോയ് നരാധിപൻ

ധനജാലം കൊണ്ടുവരുന്നതു നന്ദിച്ചു നോക്കിനാർ
പല വാഹനമേറ്റീട്ടു പല രത്നസമുച്ചയം

ഹസ്ത്യശ്വരഥരത്നങ്ങൾ പൈക്കളൊട്ടകമാടുകൾ
ഇവയ്ക്കന്തം കണ്ടതില്ലാ ഭീഷ്മർമുൻപിട്ട കൗരവർ

താതപാദങ്ങൾ കുമ്പിട്ടാകൗസല്യാനന്ദവർദ്ധനൻ
മുറയാമ്മാറു മാനിച്ചു പൗരജാനപദാളിയേ

പുരരാഷ്ട്രങ്ങൾ മർദ്ദിച്ചു തിരിച്ചെത്തിയ പുത്രനെ
തഴുകിബ് ഭീഷ്മർ കണ്ണീരുമൊഴുക്കിക്കൊണ്ടു നിന്നുപോയ്

പെരുമ്പറയടിച്ചുച്ചം പരം ശംഖും മുഴങ്ങവേ
പൗരഹർഷത്തൊടും നാഗപുരമേറീടിനാനവൻ. 46

[ 417 ] ===114. വിദുരപരിണയം===

നൂറശ്വമേധയോഗങ്ങൾ കഴിച്ച പാണ്ഡു കുന്തിയോടു മാദ്രിയോടും കൂടി കാട്ടിൽ പോയി താമസിക്കുന്നു. വിദൂരന്റെ വിവാഹം.


വൈശമ്പായനൻ പറഞ്ഞു
കയ്യൂക്കാൽ നേടിയ ധനം ധൃതരാഷ്ട്രമതത്തൊടും

ഭീഷ്മർക്കുമങ്ങു കാളിക്കുമമ്മയ്ക്കും നല്കിനാനവൻ
വിദൂരർക്കും പാണ്ഡു പിന്നയതസംഖ്യമയച്ചുടൻ

സുഹൃത്തുക്കളെയും തൃപ്തരാക്കി വിത്തത്തിനാലവൻ
പിന്നെബ് ഭീഷ്മൻ സത്യവതി കൗസല്യയിവരേയുമേ

പിടിച്ച ശുഭവിത്തത്താൽ പാണ്ഡു സന്തുഷ്ടരാക്കിനാൽൻ
ജയന്തനെശ്ശചീദേവിപോലാ വിജയി പുത്രനെ

തഴുകിക്കൊണ്ടു സന്തോഷമാണ്ടു കൗസല്യയേറ്റവും
അവന്റെ വിക്രമാൽ ചെയ് രു ശതസാഹസ്രഭക്ഷിണം

അശ്വമേധശതപ്രായം ധൃതരാഷ്ടൻ മഹാമഖം
കുന്തിമാദ്രികളോടൊത്തു സന്തോഷാൽ ഭരതർഷഭ

ഉത്സാഹിയാം പാണ്ഡു വാണൂ പേർത്തും കനാനരാജിയിൽ
മാളികത്തട്ടുമൊട്ടേറെ ലളിതപ്പുതുമോത്തയും

വെടിഞ്ഞവൻ കാട്ടിൽ വാണൂ വേട്ടയിൽ കൗതുകത്തിനാൽ
ഹിമാലയചാലത്തിന്റെ തെക്കൻവക്കു പിടിച്ചവൻ

ഗിരിപൃഷ്ഠങ്ങളിൽപ്പാർത്തു പെരുംദ്രുമവനത്തിലും
കുന്തിയോടും മാദ്രിടോടുമൊത്തു കാട്ടിൽ നടപ്പാൻ

പാണ്ഡു ശോഭിച്ചു പിചികളൊത്തോരിന്ദ്രഗജോപമൻ
ഭാരതൻ ഭാര്യമാരൊത്തു വാളും വില്ലും ശരങ്ങളും

വിചിത്രമാം ചട്ടയുമായസ്ത്രദക്ഷൻ നടക്കവേ
ദേവനാണിവനന്നോർത്താർ കേവലം വനവാസികൾ

അവന്നു കാമഭോഗങ്ങളെല്ലാം ഭൃത്യരതന്ദ്രിതം
കാട്ടിൽക്കൊണ്ടെക്കൊടുത്തരദ്ധൃതരാഷ്ടന്റെ ശാസനാൽ

ദേവകോർവ്വീശന്നു പാരശവിയാകുന്ന കന്യക
രുപയൗവനമാണ്ടോളുണ്ടെന്നു കേട്ടൂ സരിത്സുതൻ

ഉടൻ വരിച്ചവളെയാനയിച്ചൂ ഭരതർഷഭൻ
മഹാത്മാവാം വിദൂരനും വേളിക്രയ നടത്തിനാൻ

ജനിപ്പിച്ചാനവളിലാ വിദുരൻ കുരുനന്ദനെ
തനിക്കൊത്ത ഗുണം ചേർന്നു വിനയംപൂണ്ട മക്കളെ

[ 418 ] ===115.ഗാന്ധരീപുത്രോത്പതി===

ശുശ്രുഷകൊണ്ടു തൃപ്തനായ വ്യാസൻ 'നൂറു പുത്രന്മാരുണ്ടാകട്ടെ'എന്നു ഗാന്ധരിയെ അനുഗ്രഹിക്കുന്നു, ഗർഭിണിയായിവളരെക്കാലം ചെന്നിട്ടും പ്രസവിക്കാഞ്ഞതിനാൽ വയറു പിളർന്നു ഗാന്ധാരി ഒരു മാംസപിണ്ഡത്തെ കാണുന്നു. വ്യാസന്റെ ഉപദേഷവും അനുഗ്രഹവും അനുസരിച്ചു അതിൽനിന്നു നൂറു പുത്രന്മാരും ഒരു പുത്രിയും ഉണ്ടാകുന്നു


വൈശമ്പായനൻ പറഞ്ഞു
ഗാന്ധരിയാൽ പുത്രനശതം ജനിച്ചൂ ജനമേജയൻ
ധൃതരാഷ്ടന്നു വൈശസ്ത്രീയിങ്കൽ മറ്റൊരു പുത്രനും
കുന്തിമാദ്രികളിൽ പാണ്ഡുവിനഞ്ചു സുതർ വീരരായി
ദേവന്മാർകളിൽനിന്നുണ്ടായിവന്നൂ വംശം വളർത്തിടാൻ
ജനമേജയൻ പറഞ്ഞു
ഗാന്ധാരിയിൽ പുത്രശതമുണ്ടായിക്കൊണ്ടതെങ്ങനെ
എത്ര കാലംകൊ,ണ്ടവർക്കുണ്ടായുസ്സെന്തു കണക്കിനാം?
ധൃദരാഷ്ടനു വൈശസ്ത്രീപുത്രനുണ്ടായതെങ്ങനെ ?
തനിക്കു ചേരും ഗാന്ധാരി ഭാര്യയോ ധർമ്മചാണി
അനുകുലം നില്ക്കയെന്തേ ധൃദരാഷ്ട്രൻ ചതിക്കുവാൻ
ആ മഹാത്മാവിന്റെ ശാപമേറ്റപാണ്ഡുവിനിങ്ങനെ
ദൈവതോൽപാദിതസുതരൈവരുണ്ടായി മഹാരഥൻ
ഇതു വിദ്വൻ മുറയ്ക്കേറ്റം വിസ്തരിച്ചു തപോനിധേ
കഥിച്ചീടണമേ ബന്ധുകഥ മേ മതിയായിവരാം
വൈശമ്പായനൻ പറഞ്ഞുശ
വിശപ്പും ക്ഷീണവും കൂടും വ്യാസൻ ചെന്നോരുനേറമേ
സന്തോഷിപ്പിച്ചു ഗാന്ധാരി വരവും വ്യാസനേകിനാൽ
വരിച്ചാളവൾ ഭർത്താവിൻ ശരിക്കാം നൂറു മക്കളെ
ധൃതരാഷ്ട്രനിൽനിന്നുണ്ടായ കാലേ ഗർഭമവൾക്കഹോ
രണ്ടു വത്സരമാഗർഭംപൂണ്ടു ഗാന്ധാരി വാണുതേ
പ്രസവിക്കാതെകണ്ടെന്നിട്ടവൾക്കതിൽ‌ വിഷാദമായി
ബാലാർക്കഭൻ പുത്രനുണ്ടായി കുന്തിക്കെന്നതു കേട്ടവൾ
തൻ വയറ്റിന്റെയാ സ്ഥൈര്യം താൻ വിചാരിച്ചുകൊണ്ടഹോ
ധൃദരാഷ്ട്രനറിഞ്ഞീടാതതിയാം യത്നമാർന്നൂടൻ
കുക്ഷിഘാതം ചെയ്തു ദുഃഖവായ്ക്കും ഗാന്ധാരനന്ദിനി
പരം മാംസക്കട്ട പെറ്റിതിരുമ്പിൻകീടമാംപടി
വ‍റ്റിലീരാണ്ടേന്തീനട്ടുള്ളതുടൻ വെടിയുംവിധൗ
അതറിഞ്ഞവൾതൻ മുന്നിലണഞ്ഞു വ്യാസനങ്ങുടൻ
തിണ്ണെന്നാ മാംസഖണ്ഡത്തെക്കണ്ടു താപസസത്തമൻ‌

[ 419 ]

സുബലാത്മജയോടോതീ ഹന്ത ചെയ്യുവതെന്തു നീ
തന്നുള്ളിലുള്ള സത്യത്തചൊന്നാൾ മാമുനിയോടവൾ
ഗാന് ധാരി പറഞ്ഞ
അർക്കാഭനഗ്രസുതനെകുന്തി പെറ്റെന്നു കേട്ടതിൽ
ദുഃഖമേറ്റു പൊറുക്കാഞ്ഞു കുക്ഷിഘാതം കഴിച്ചു ഞാൻ
നൂറു നന്ദനരുണ്ടാമെന്നരുൾചെയ്തീലയോ ഭവാൻ?
നൂറു മക്കൾക്കു പകരമീ മാംസക്കട്ട പെറ്റു ഞാൻ
വ്യാസൻ പറഞ്ഞു
ശരിയാണനിതു തെറ്റായിവരില്ല സുബലാത്മജേ
ഭോഷ്കോതാ ഞാൻ വെടിയിലും കാര്യത്തിൽ പറയേണമേ
ഉടൻ നൂറു കുടം നെയ്യും നിറച്ചു ശപരിയാക്കണം
ഗുഢമായുള്ള ദേശത്തു രക്ഷയും ചെയ്തു കൊള്ളണം
തണുത്ത വെള്ളംകൊണ്ടിട്ടീ മാംസക്കട്ട നനയ്ക്കണം
വൈശ‌മ്പായനൻ പറഞ്ഞു
നനയ്ക്കുമ്പോഴതാ മാംസക്ക നൂറായി തകർന്നുടൻ
പരം പെരുവിരൽതുമ്പിൻ വലിപ്പത്തിൽ തിരിഞ്ഞുതേ
നൂറ്റൊന്നു മാംസശകലം ചേർച്ചപോലെ മഹീപതേ
ക്രമത്തിലാ മാംസഖണ്ഡമുടഞ്ഞതിലുദിച്ചുതേ
ഗാന്ധാരിയോടു ഭവാനരുളിചെയ്തതിത്തരം
ഇത്രകാലം കഴ‍ഞ്ഞാലേ തുറക്കാവു കടങ്ങൾ നീ
എന്നോതിബ് ഭഗവാൻ വ്യാസനന്നേവം നിയമിച്ചുടൻ
തപസ്സിന്നായെഴുന്നള്ളി ഹിമാദ്രിയുടെ സാനുവിൽ
എന്നോ ജനിച്ചു ദുർദ്ധർഷൻ ദുര്യോധനനവൻ വിഭോ
അന്നേ പിറന്നിതാബ് ഭീമനെന്ന വീരൻ മഹാബലൻ
ജാതനാകുംമാത്രയിലാ ധൃതരാഷ്ട്രസുതൻ നൃപ
കഴുതയ്ക്കൊത്ത നാദത്തിൽ പരം കൂകികരഞ്ഞുതേ
എതിർ ശബ്ദിച്ചു കഴുത കുറുക്കൻ കഴു കാക്കകൾ
കൊടുംകാറ്റു വീശിയുണ്യായുടൻ ദിഗ്ദാഹമെപ്പൊഴേ
അതിനാൽ ഭീതനാമ്മാറദ്ധൃതരാഷ്ട്രർ പറഞ്ഞുതേ
ബഹുവിപ്രരെയും ഭീഷ്മവിദൂരന്മാരെയും പരം
വരുത്തി മിത്രങ്ങളെയും കുരുരാജ്യത്തുകാരെയും
ധൃതരാഷ്ട്രൻ പറഞ്ഞു
യുധിഷ്ഠിരൻ രാജപുത്രൻ ജ്യേഷ്ഠനീക്കുലവർദ്ധനൻ

[ 420 ]

സ്വഗുണത്താൽ നാടുവാഴുമതിതേണ്ടതില്ലിഹ
അവന്റെ ശേഷമിവനുമവനീപതിയാകുമോ?
ഇതെന്നോടോതുവിൻ സത്യമിതിങ്കൽ ഭാവിയാം
വൈശമ്പായനൻ പറഞ്ഞു
ഇക്കണക്കോതി നിർത്തുമ്പോൾ ദിക്കടച്ചുടനെങ്ങുമേ
അശിവപ്രദമായ് കൂകി ശിവാക്രവ്യാദമണ്ഡലി
ഇഗ്ഘോരദുർന്നിമിത്തങ്ങൾ നോക്കിക്കണ്ടുടനെങ്ങുമേ
അഥ വിപ്രേന്ദ്രനും ചൊല്ലി വിദുരൻതാനുമിങ്ങനെ
ഇഗ്ഘോരദുർന്നിമിത്തങ്ങൾ പാർക്കുമ്പോൾ മനുജാതിപ
നിനക്കുള്ളി ജ്യേഷ്ഠപുത്രൻ ജനിച്ചപ്പോളുദിക്കയാൽ
ദൃഢമിക്കുലവും നാടും മുടിക്കുമവനാമിവൻ
അതിന്നു ശാന്തി കളകിൽ പാലിക്കുകിൽ വിപത്തുതാൻ
തൊണ്ണൂറ്റൊൻപതുതാരൻ പോരും നിന്നുണ്ണികൾ നരാധിപ
കളകീയിവനേ വേഗം കുലശാന്തി നിനയ്ക്കികിൽ നീ
ഒരുത്തനാൻ നന്മചെയ്ത കുലത്തിനും ജഗത്തിനും
കുലാർത്ഥമേകനെ വിടാം കുലം ഗ്രാമാർത്ഥമായി വിടാം
നാടിന്നായി വിടാം ഗ്രാമമാത്മാർത്ഥം ഭൂമി കൈവിടാം
ഏവം വിദൂരനും ഭൂമിദേവന്മാരുമുരയ്ക്കിലും
പൃത്ഥ്വീശനതു ചെയ്തീലാ പുത്രസ്നേഹം നിമിത്തമായ്
ധൃദരാഷ്ട്രനു പിന്നീടു സുതർ നൂറു തികഞ്ഞുതേ
ഒരു മാസംകൊണ്ടു പിന്നെയൊരു കന്യകയും പരം
വയർ വർദ്ധിച്ചു ഗാന്ധാരിയഴലാണ്ടമരുംവിധൗ
ധൃതരാഷ്ട്രനരേന്ദ്രന്നു വൈശ്യ ശുശ്രുഷ ചെയ്തുപോൽ
ആയാണ്ടിൽ ധൃദരാഷ്ട്രനുണ്ടായാര്യ ശുഭകീർത്തിമാൻ
യുയുത്സു കരണൻ പുത്രൻ സ്വയം ധീമാൻ നരേശ്വര
ഇതേവം നൂറുപേരുണ്ടായ് ധൃദരാഷ്ടനു നന്ദനർ
മഹാരത്ഥന്മാർ വീരന്മാർ മകളായൊരു കന്യയും
യുയുത്സു വൈശ്യാതനയനായ വീരകുമാരനും

[ 421 ]

116.ദുശ്ശോത് പതി

[തിരുത്തുക]

നൂറു പുത്രന്മാരുണ്ടാകുമെന്നു തീർച്ചയായും ഗാന്ധാരി ഒരു പുത്രിയും കൂടി ഉണ്ടായാൽ കൊള്ളാമെന്നു വിചാരിക്കുന്നു.ഗാന്ധാരിയുടെ അന്തർഗ്ഗതമറിഞ്ഞ വ്യാസൻ ആ മാംസപിണ്ഡത്തിന്റെ അവശിഷ്ടത്തിൽനിന്നു തന്നെ ഒരു കന്യകകൂടി ജനിക്കുമെന്നനുഗ്രഹിക്കുന്നു


ജനമേജയൻ പറഞ്ഞു
ധൃദരാഷ്ട്രത്മജന്മാരെയാദ്യമങ്ങു കഥിച്ചതിൽ
നൂറെന്നല്ലോ ചൊല്ലിയപ്പോളരുൾചെയ്തീല കന്യയെ
യുയുത്സു വൈശ്യാതനയൻ നൂറിന്മേലൊരു കന്യക
ഗാന്ധാരരാജപുത്രക്കു നൂറു മക്കളെതെന്നുതാൻ
മഹർഷി മതിമാൻ വ്യാസനിഹ ചൊല്ലീ തപോധനൻ
പിന്നെയെങ്ങനെയാണിപ്പോൾ കന്യയൊന്നെന്നു ചൊല്ലീ
മാംസപിണ്ഡം നൂറു ഖണ്ഡമാക്കിയാ മുനിയെങ്കിലോ
ഉണ്ടാവാൻ തരമില്ലല്ലോ സൗബലേയിക്കു നന്ദിനി
എന്നാലെങ്ങനെയുണ്ടായിവന്നൂ ദുശ്ശളയാം മകൾ
എന്നാകപ്പാടെയിങ്ങുണ്ടാകുന്നൂ മമ കുതൂഹലം
വൈശമ്പായനൻ പറഞ്ഞു
കൊള്ളാമിച്ചോദ്യമിങ്ങോതിക്കൊള്ളിന്നേൻ പാണ്ഡവേയ
ആ മാംസപിണ്ഡം ഭഗവാനാ മഹർഷി തനിച്ചുതാൻ
തണ്ണീർ കോരി നനച്ചിട്ടു ഖണ്ഡംഖണ്ഡമതാക്കിനാൻ
തത്ര ഭാഗം വേർതിരിച്ചു ധാത്രയെക്കൊണ്ടു പാർത്ഥിവ
നൈ നിറച്ച കുടം തോറും താനോരോന്നിടുവിച്ചുതേ
ഈ നേരത്തങ്ങു ഗാന്ധാരിതാനേറ്റം സുദൃഢവ്രതൂ
ജനിക്കുമില്ല സന്ദേഹം മുനി തെറ്റിയുരച്ചിടാ
എന്നാലെനിക്കു മകളുണ്ടെന്നാലുണ്ടെത്രയോ രസം
നൂനമീ നൂറ്റുപേർക്കൊക്കയനുജത്തിയുമായ് വരും
ദൗപിത്രിമൂലാം ലോകം പൂകുമേ പിന്നെയെൻ പതി
ഹന്ത സ്ത്രീകൾക്കു ജാമാതതൃബന്ധപ്രീതി പെരുത്തുപോൽ
എനിക്കും നൂറുപേർക്കും മേൽ ജനിച്ചു മകളെങ്കിലോ
പുത്രദൗഹിത്രരോടെത്തിട്ടെത്രയോ കൃതകൃത്യ ഞാൻ
ഞാനുത്തമം തപം ഹോമം ദാനമെന്നിവയൊത്തുടൻ
ഗുരുപ്രീയം ചെയ്തിരിക്കില്ലൊരു പുത്രി ജനിക്കണം
എന്നേവമവൾ ചിന്തിക്കുമന്നേരം വ്യാസമാമുനി
ഭാഗിച്ചിതാ മാംസപിണ്ഡം ഭഗവാൻ താപസോത്തമൻ
നൂറെണ്ണമെന്നീട്ടരുളി സ്വൈര്യം ഗാന്ധാരിയോടവൻ

[ 422 ]

വ്യാസൻ പറഞ്ഞുര
ഇതാ നൂറു സുതന്മാരായോതുകില്ലനൃതോക്തി ഞാൻ
ദൗഹിത്രാർതഥം നൂറ്റിനും മേലാകം ഭാഗവുമുണ്ടിതാ
ഇതു സുന്ദരിയായ്ത്തീരും സുതയാം തേ യഥേപ്സിതം
പിന്നെ വേറെ നൈക്കുടമങ്ങൊന്നടുപ്പച്ചു താപസൻ
അതിലിട്ടാനതും കന്യാഭാഗമെന്ന മുനീശ്വരൻ
വൈശമ്പായനൻ പവഞ്ഞു
ഇതേവം ദുശ്ശളാജന്മമോതിനേനിഹ ഭാരത
പരം രാജേന്ദ്ര ഞാനെന്തു വിവരിക്കേണ്ടു സന്മതേ

117.ധൃതരാഷ്ട്രപുത്രനാമകഥനം

[തിരുത്തുക]


ധൃതരാഷ്ട്രന്റെ നൂറുമക്കളുടെയും പേരുവിവരം.
ജനമേജയൻ പറഞ്ഞു
ജേഷ്ഠാനുക്രമമായിട്ടീ നൂറുപേരുടെ പേരുകൾ
ധാർത്തരാഷ്ട്രക്രമം ചേരുമ്മട്ടു ചൊല്ലിത്തരേണമേ
വൈശമ്പായനൻ പറഞ്ഞു
ദുര്യോധനൻതാൻ യുയുത്സു പിന്നെദ്ദുശ്ശാസനൻ പരം
ദുസ്സഹൻ ദുശ്ശലൻ പിന്നെജ്ജലഗന്ധൻ സമൻ സഹൻ
ദുർമ്മർഷണൻ ദുർമ്മുഖൻതാൻ ദുഷ്കർണ്ണൻ കർണ്ണനങ്ങനെ
വിവിംശതി വികർണ്ണൻതാൻ ശലൻ സത്വൻ സുലോചനൻ
ചിത്രോപചിത്രർ ചിത്രാക്ഷൻ ചാരുചിത്രൻ ശരാസനൻ
ദുർമ്മദൻ ദുർവ്വിഗാഹൻതാൻ വിവിത്സു വികിടാനനൻ
ഊർണ്ണനാഭൻ സുനാഭൻതാൻ പിന്നെ നന്ദേപനന്ദകർ
ചിത്രബാണൻ ചിത്രവർമ്മൻ സുവർമ്മൻ ദുർവ്വിമോചനൻ
അയോബാഹു മഹാബാഹു ചിത്രാംഗൻ ചിത്രകുണ്ഡലധനൻ
ഭീമവേഗൻ ഭീമബലൻ വലാകി ബലവർദ്ധനൻ‍
ഉഗ്രായുധൻ സുഷേണൻതാൻ കുണ്ഡധാരൻ മഹോദരൻ
ചിത്രായുധൻതാൻ നിഷംഗി പാശി വൃന്ദാരകൻ പരം
ദൃഢവർമ്മൻ ദൃഢക്ഷത്രൻ സോമകീർത്തിയനൂദരൻ
ദൃഢസന്ധൻ ജരാസന്ധൻ സത്യസന്ധൻ സദസ്സുവാക്കു
ഉഗ്രശ്രവസ്സുഗ്രസേനൻ സേനാനീ ദുഷ്പരാജയൻ
അപരാജിതൻ കുണ്ഡശായി വിശാലാക്ഷൻ ദുരാധരൻ‌
ദൃഢഹസ്തൻ സുഹസ്തൻതാൻ വാതവേഗൻ സുവർച്ചനും
ആദിത്യകേതു ബഹ്വാശി നാഗദത്തോഗ്രശായികൾ
കവചിക്രഥനൻ കുണ്ഡി കുണ്ഡധാരൻ ധനുർദ്ധരൻ

[ 423 ]

ഉഗ്രഭീമരഥന്മാരാ വീരബാഹുവലോലുപൻ
അഭയൻ ദൃഢകർമ്മവു പിന്നെദ്ദൃഢരഥാശ്രയൻ
അനാധൃഷ്യൻ കുണ്ഡഭേരി വിരാവീ ചിത്രകുണ്ഡലൻ
പ്രമഥൻതാനാ പ്രമാഥി ദീർഗ്ഘരോമൻ സുവീര്യവാൻ
ദീർഗ്ഘബാഹു മഹാബാഹു വ്യുഢോരഃകാഞ്ചനദ്ധ്വജൻ
കുണ്ഡാശി വിരജസ്സേവം നൂറ്റിൻമേലങ്ങു ദുശ്ശള
നൂറ്റുപേർ മക്കളീവണ്ണം നൂറ്റിന്മേലോരു കന്യയും
പേരിൻക്രമത്തിതാനോർക്ക പിറപ്പിൻക്രമവും നൃപ
എല്ലാരും ധർമ്മവിഞ്ജന്മാർ സർവ്വശസ്രാസ്തകോവിദർ
എല്ലാവരെയും വേൾപ്പിച്ചു മല്ലാക്ഷികളെ മന്നവ
ധൃതരാഷ്ട്രൻ പരീക്ഷിച്ചു സമേധയാ വിധിയാംവിധം
സമയത്തിൽ ദുശ്ശളയെ ധൃതരാഷ്ട്രനേശ്വരൻ‌
ജയദ്രഥന്നുതാൻ നല്കീ മുറയ്ക്കു ഭരർഷഭൻ

118.മൃഗശാപം

[തിരുത്തുക]

ഒരിക്കൽ നായാട്ടിനായിപ്പോയ പാണ്ഡുമൃഗരുപം ധരിച്ചു സംഭോഗത്തിലേർപ്പെട്ടിരുന്ന ഒരു മഹർഷിയെ വധിക്കുന്നു.മൃഗരുപംവിട്ടു സ്വന്തം രുപംധരിച്ച കിന്ദമൻ എന്ന ആ മഹർഷി കാമവേശത്തോടുകൂടി സ്തീകളെത്തൊട്ടാൽ മൃത്യുവടയുമെന്നു പാണ്ഡുവിനെ ശപിക്കുന്നു.


ജനമേജൻ പറഞ്ഞു
പറഞ്ഞൂ ധാർത്തരാഷ്ട്രർക്കുള്ളാർഷമാം മുഖ്യസംഭവം
അമാനുഷം മാനുഷരിൽ ബ്രഹ്മവിത്തമനാം ഭവാൻ ‍
വിവരിച്ചിവർത്തൻ പേരുമിവിടുന്നരുൾ ചെയ്തു ഞാൻ
കേട്ടനിനിപ്പാണ്ഡവർതൻ കഥ ചൊല്ക തപോനിധേ
അവരേറ്റം യോഗ്യരല്ലോ ദേവരാജപരാക്രമർ
അശംവതരണേ ദേവഭാഗമെന്നങ്ങു ചൊന്നവൻ
അതിമാനുഷകർമ്മാക്കളവർക്കുള്ള കഥാക്രമംര്
ജന്മംമുതൽക്കു വിശദം വൈശമ്പായന ചൊല്ക നീ
വൈശമ്പായനൻ പറ‌ഞ്ഞു
മൃഗവ്യാളങ്ങളുള്ളോരു കാട്ടിൽ പാണ്ഡുമഹീപതി
ചുറ്റുമ്പോൾ കണ്ടു മിഥുനധർമ്മം ചയ്യുന്ന മാനിനെ
ആ മാനിനേയും മാൻപേടതന്നെയും പാണ്ഡുവങ്ങുടൻ
കാഞ്ചനക്കെട്ടെഴും കുർത്തുള്ളഞ്ചമ്പെയ്തു പിളർന്നുതേ
ആ മാനോ നൃപതേ യോഗ്യൻ‌ മാമുനീന്ദ്രകുമാരകൻ
ഭാര്യയോടോത്തു മാനായ് നിന്നിണകൂടുകയാണഹോ
മനുഷ്യവാക്കു ചൊല്ലിപെൺമാനുമായിണചേർന്നവൻ

[ 424 ]

ആകുലേന്ദ്രയനായ് വീണു വിലപിച്ചീടിനാനുടൻ
മൃഗം പറ‌ഞ്ഞു
കാംക്രധങ്ങൾ വന്നാലും ബുദ്ധി കെട്ടവരാകിലും
പാപം ചെയ്യും മർത്തയരുമീ നൃശംസങ്ങളോഴിക്കുമേ
വിധിയേബുദ്ധി വെല്ലില്ലാ ബുദ്ധിയേ വിധി വെല്ലുമേ
വിധികൊണ്ടു വരും കാര്യം ബുദ്ധിമാനുമറഞ്ഞിടാ

മുറ്റും ധർമ്മമെഴും മുഖ്യവംശത്തിൽ ജാതനാം തവ
കാമലോഭഭ്രമത്താലെന്തേവം ബുദ്ധി പിഴയ്ക്കുവാൻ

പാണ്ഡു പറ‍ഞ്ഞു
ശത്രുഹിംസയിലുള്ളോരു വൃത്തി മന്നോർക്കു വേട്ടയിൽ

എന്നല്ലോ മൃഗ നീമഹാലെന്നെ നിന്ദിച്ചിടായ്കടോ
ചതി വിട്ടും ചതിച്ചിട്ടും വിധിപ്പൂ മൃഗഹിംസനം
എന്നല്ലോ നൃപധർമ്മം നീയെന്തേവം നിന്ദ ചെയ്യുവാൻ

അഗസ്ത്യമുനി സത്രത്തിൻമദ്ധ്യേ നായാട്ടു ചെയ്തുതാൻ
ആരാണ്യകമൃഗംകൊണ്ടു ദേവപ്രാർത്ഥനചെയ്തുപോൽ

പ്രമാണം കണ്ട ധർമ്മത്തിൽ നമ്മെ നിന്ദപ്പതെന്തു നീ?
നിങ്ങൾക്കുള്ള വപാഹോമമഗസ്ത്യൻ ചെയതയില്ലയോ
മൃഗം പറഞ്ഞു
മനുഷ്യർ വൈരികളെയുമെയ്യ പാഴായി മന്നവ

വധകാലങ്ങളിൽ ചെയ്യും വധമേ ശ്രഷ്ഠമായിവരൂ
പാണ്ഡു പറഞ്ഞു
അപ്രമാദപ്രമാദങ്ങൾ നോക്കാതൂക്കയാൽ മൃഗങ്ങളെ

തീക്ഷ് ണോപായങ്ങളാൽ കൊൽവൂ മൃഗ നിന്ദിപ്പതെന്തു നീ?
മൃഗം പറഞ്ഞു
സ്വാർത്ഥമായി ഞാൻ മൃഗവധം നിന്ദിക്കുന്നില്ല മന്നവ

ആനൃശംസ്യാലോർത്തിടേണ്ടതാണു നീയെന്റെ മൈഥുനം
സർവ്വർക്കും ഹിതമാം കാലേ സർവ്വർക്കും രസകാരണേ

മൈഥുനേ ബുധനാമാരു മാനിനെക്കൊന്നിടും വനേ
ഈ മാമ്പേടയിലൂഴിശ മൈഥുനം ചെയ്തീടുന്നു ഞാൻ

പുരുഷാർത്ഥഫലത്തിനായതു പാഴാക്കി വിട്ടു നീ
അക്ലിഷ്ടകർമ്മം ചെയ്തീടും ശ്ലാഘ്യാശ്രീ പൗരവാന്വയേ

ജാതനായ നിനക്കേതും ചേർന്നതല്ലിതു കൗരവ
മഹാനൃശംസമാം കർമ്മം സർവ്വലോകവിഗർഹിതം

അസ്വർഗ്ഗ്യമയശസ്യാംതാനധർമ്മമിതു മന്നവ
സ്ത്രീഭോഗത്തിൽ വിശേഷജ്ഞൻ ശാസ്രധർമ്മാർത്ഥവേദി നീ

സുരസന്നിഭനസ്വർഗ്ഗ്യമിക്കർമ്മം ചെയ്കതൊത്തിടാ
നൃശംസക്രിയ ചെയ് വോരായ് പാപാചാരികളായിഹ

[ 425 ]

ത്രിവർഗ്ഗം നോ ക്കിടാത്തോരെശ്ശിക്ഷിപ്പോൻ നൃപനല്ലി

      എന്തു കിട്ടും കുറ്റമെന്യ ഹന്ത! മാനിന്റെ രൂപമായ്

     ഫലമൂലാശി മുനിയാമെന്നെക്കൊന്നാൽ നിനക്കെടോ?

      അരണ്യവാസിയായ് ശാന്തിപരനായിടുമെന്നെ നീ

       വധിക്കകാരണം നിന്നെയിത ഞാനും ശപിക്കുവെൻ.

      ഇണകുടുമ്പൊഴിക്കഷ്ടം പിണയ്ക്കും കാമിയാം തവ

       ജീവാവസാനമീവണ്ണമാവുമ്പോൾത്തന്നെ വന്നിടും.

       ഞാനോ കിന്ദമനെന്നുള്ള തപസ്സിദ്ധിയെഴും മുനി

       മനുഷ്യരിൽ രൂപാമൂലം മൃഗിയിൽ ചെയ്തു മൈഥുനം

       മാനായ് മാൻകൂട്ടമോടൊത്തു ഞാനീക്കാട്ടിൽ നടപ്പവൻ

       അറിയാത്ത നിനക്കെന്നാൽ ബ്രഹ്മഹത്യ വരില്ലെടോ.

       മൃഗരൂപം പൂണ്ടു കാമിയാകുമെന്നെ വധിക്കയാൽ

       ഈ മട്ടുതന്നെ നീ മൂഢ, ഫലം കൈകൊണ്ടിടും ദൃഢം.

      കാമമോഹിതനായ് കാന്തയൊത്തു കൂത്താടിടുമ്പോൾ നീ

      ഈ നിലയ്ക്കെത്തിയാലപ്പോൾ പ്രേതലോകം ഗമിച്ചിടും.

     അന്ത്യകാലത്തു സംസർഗ്ഗമേതു കാന്തയൊടൊത്തു നീ

     ചെയ്താർക്കുമൊഴിയാത്തൊരാ പ്രേതലോകം ഗമിക്കുമോ,

     ഭക്തിയോടവളും നിന്നോടൊത്തുതന്നെ മരിച്ചിടും

     സുഖത്തിൽ വാഴും ഞാനേവം ദു:ഖത്തിൽപ്പെട്ടപോലവേ

     സുഖം പ്രാപിച്ചിടും നീയും ദു:ഖത്തിൽപ്പെട്ടു പോകുമേ.

     വൈശമ്പായനൻ പറഞ്ഞു

    ഈമട്ടുചൊല്ലി ദു;ഖിക്കുമാ മൃഗം മൃതനായിതേ

     പെട്ടെന്നു ദു;ഖംകൊണ്ടാർത്തിപ്പെട്ടു വല്ലാതെ പാണ്ഢുവും.

119.പാണ്ഢുവിന്റെ വാനപ്രസ്ഥാശ്രമസ്വീകാരം

[തിരുത്തുക]

കിന്ദമന്റെ ശാപം കേട്ടു വിരക്തനായിത്തീർന്ന പാണ്ഢു സന്യസിക്കാൻ നിശ്ചയിക്കുന്നു.തങ്ങളെ അനാഥകളാക്കരുതെന്നു പറഞ്ഞു കുന്ദീയും മാദ്രിയും വിലപിച്ചതിനാൽ, പാണ്ഢു വാനപ്രസ്ഥം മതിയെന്നു തീരുമാനിക്കുന്നു.വിവരം ഭീഷ്മരെ അറിയിക്കാൻ നാട്ടിലേക്കു പരിജനങ്ങളെ അയച്ചശേഷം, പാണ്ഢു പത്നിമാരുമൊത്തു 'ശതശൃംഗ'ത്തിലെത്തി തപസ്സിലേർപ്പെടുന്നു.

   
   വൈശമ്പായനൻ പറഞ്ഞു

   സ്വന്തം ബന്ധുവിനെപ്പോലെ ഹന്ത! ചത്ത മൃഗർഷിയെ

   വിട്ടുപോന്നാബ് ഭാര്യമാരുമൊത്തുടൻ പാണ്ഢു കേണുതേ.

   സൽക്കുലത്തിൽ പിറന്നോരും ദുഷ്കർമ്മം കൊണ്ടു ദുർഗ്ഗതി

   അകൃതാത്മാക്കൾ തേടുന്നൂ ഹാ! കഷ്ടം! കാമമോഹിതർ

   നല്ല ധർമ്മിഷ്ഠന്റെ പുത്രൻ ബാല്യത്തിൽ ജനകൻ മമ

[ 426 ]

കാമാത്മാവായ് മരിച്ചെന്നു കാമം കേട്ടറിവുണ്ടു മേ.

   കാമാത്മാവാമാ നൃപന്റെ ക്ഷേത്രത്തിൽ സത്യവാൻ മുനി

  എന്നെജ്ജനിപ്പിച്ചു സാക്ഷാൽ കൃഷ്ണദ്വൈപായനൻ പ്രഭു.

  ആയെനിക്കീച്ചീത്ത ബുദ്ധിയായി വ്യസനനിഷ്ഠയിൽ

   ദൈവദോഷംകൊണ്ടു നായാട്ടീവണ്ണം ചെയ്തകാരണം

   മോക്ഷത്തിന്നായ് നോക്കിടുന്നേൻ ബന്ധം വ്യസനഹേതുവാം.

   പിതാവെടുത്തൊരാ നിത്യവൃത്തി കൈക്കൊൾവനിങ്ങു ഞാൻ:

    ആത്മാവിനെഗ്ഘോരതപസ്സോടു ചേർക്കുന്നതുണ്ടിനി.

    അതിനാൽ ഞാൻ തനിച്ചൊറ്റയ്ക്കോരോ വൃക്ഷച്ചുവട്ടിലായ്

    ഭൈക്ഷ്യമുണ്ടും മുണ്ഢിതനായ് ചുറ്റുവേനാശ്രമങ്ങളിൽ.

    പൊടിയേറ്റും ശന്യമാകും കുടിലിൽ കുടികൊണ്ടുമേ

    മരച്ചുവട്ടിൽ താൻ പാർത്തും പ്രിയാപ്രിയവിഹീനനായ്.

    ശോകഹർഷങ്ങൾ കൈവിട്ടു നിന്ദാസ്തുതി സമാശനായ്

    ആശീർനുതികൾ കൈവിട്ടു നിർദ്ദ്വന്ദ്വൻ നിഷ്പരിഗ്രഹൻ

    ആരിലും നിന്ദിയാതെ ഭ്രൂവാരിലും വളയാതെതാൻ

   നിത്യം പ്രസന്നമുഖനായേവർക്കും ഹിതകാരിയായ് ,

    ചരാചരം നാലുതരം ചെറുതും ഹിംസിയാതെയും

    സ്വപ്രജയ്ക്കൊപ്പമേ സർ൮പ്രാണിജാലം നിനച്ചുമേ

    ഓരോ നേരം ഭിക്ഷ പത്തു ഗൃഹം തെണ്ടിബ് ഭുജിച്ചുമേ

    ഭിക്ഷ കിട്ടായ്കിലന്നന്നഭക്ഷണം കൈവെടിഞ്ഞുമേ

    അല്പാല്പം താനഷ്ടിചെയ്യും മുല്പടിക്കൊത്തിടായ്കിലോ

    പിന്നെയേഴു ഗൃഹം തെണ്ടിയന്നഭിക്ഷ കഴിച്ചുമേ

    ലാഭാലാഭങ്ങളിൽ തുല്യഭാവനായ് വ്രതമാണ്ടുമേ,

    കോൽകൊണ്ടുകയ്യിൽ തച്ചാലും ചന്ദനം പൂശിയെങ്കിലും

    ആ രണ്ടുപേരിലും തിന്മ നന്മയോർക്കാതെകണ്ടുമേ,

     ജീവിപ്പാനും മരിപ്പാനുമാവതോർക്കതെകണ്ടുമേ

     ജീവിതം മൃതിയീരണ്ടിൽ പ്രീതിദ്വേഷങ്ങൾ വിട്ടുമേ,

     കാലനിർണ്ണയമുള്ളോന്നായ് കാലമുള്ളോർക്കു സാദ്ധ്യമായ്

    ഉള്ളഭ്യുദയകർമ്മത്തെയെല്ലാം തീരെത്യജിച്ചുമേ,

    അനിത്യങ്ങളവറ്റിങ്കലിന്ദ്രിയക്രിയ വിട്ടുമേ

    ധർമ്മാർത്ഥങ്ങളെയും വിട്ടു കല്മഷം തീർന്നു ശുദ്ധനായ്,

    സർവ്വപാപങ്ങളും തീർന്നു സർവ്വബന്ധമറുത്തുമേ

    ഒന്നിനും പാട്ടിലാകാതെ തന്നെത്താൻ വായുപോലെയായ്,

   ഇസ്ഥിതിക്കൊത്തൊരു ധൃതിയൊത്തിവണ്ണം നടന്നിനി

   ദേഹം ത്യജിക്കുവാൻ ഭീതിയാകെയറ്റവഴിക്കു ഞാൻ

[ 427 ]

വീര്യം കെട്ടു വിഷാദപ്പെട്ടോരീക്ക പണമാം വഴി
സ്വധർമ്മം വിട്ടു വീര്യം കെട്ടിനിപ്പോകുന്നതല്ല ഞാൻ.
മാനാവമാനമേറ്റിട്ടു താനന്യനൊടു ദീനനായ്
കാമത്താൽ ൮ത്തി യാചിക്കുമവൻ ശ്വാവിനു തുല്യനാം.

വൈശമ്പായനൻ പറഞ്ഞു
ഉടനേവം ചൊല്ലി മാഴ്കി നെടുവീർപ്പിട്ടു മന്നവൻ
കുന്തിയേയും മാർദ്രിയേയും നോക്കീട്ടിങ്ങനെ ചൊല്ലിനാൻ.

പാണ്ഢു പറഞ്ഞു
കൗസല്യ പിന്നെ ക്ഷത്താവാം വിദുരൻ ബന്ധുമാൻ നൃപൻ
ആര്യയാകും സത്യവതി ഭീഷ്മൻ നൃപപുരോഹിതർ
ബ്രാഹ്മണർ ശ്രേഷ്ഠർ യജ്വാക്കൾ സംശിതവ്രതരായവർ
പൗരവൃദ്ധരുമുണ്ടല്ലോ നമുക്കുറ്റവരായവർ;
നന്ദിപ്പിച്ചവരോടോരൂ പാണ്ഢുകാടേറിയെന്നതും.

വൈശമ്പായനൻ പറഞ്ഞു
വനവാസത്തിന്നുറച്ച കണവൻമൊഴി കേട്ടുടൻ
തക്കതാം മൊഴി ചൊന്നാളാക്കുന്തിയും മാദ്രിതാനുമേ.

കുന്തി മാദ്രിമാർ പറഞ്ഞു
മുഖ്യാശ്രമങ്ങൾ മറ്റില്ലേ കൈകൊൾവാൻ ഭരതർഷഭ!
ധർമ്മ പന്തികളാം ഞങ്ങളൊത്തുചേർന്നു തപിക്കുവാൻ?
സ്വർഗ്ഗ്യമാകും ഫലം പാർത്തു ദേഹത്യാഗം കഴിക്കുകിൽ
ഭവാൻതാൻ നാഥനായ് തീരും സ്വർഗ്ഗത്തിന്നുമസംശയം.
ഇന്ദ്രിയഗ്രാമവും വെന്നു ഭർത്തൃലോകാപ്തിയോർത്തുതാൻ
കാമസൗഖ്യം കൈവെടിഞ്ഞു തപിക്കുന്നുണ്ടു ഞങ്ങളും.
അങ്ങുന്നു ബുദ്ധിമാനിന്നീ ഞങ്ങളെത്താൻ ത്യജിക്കുകിൽ
ഇക്ഷണം ഞങ്ങളിജ്ജീവൻ പോക്കുന്നുണ്ടില്ല സംശയം

പാണ്ഢു പറഞ്ഞു
ഇമ്മട്ടു നിങ്ങളീദ്ധർമ്മകർമ്മത്തിന്നൊത്തൊരുങ്ങുകിൽ
സ്വയം ഞാനിനിയച്ഛന്റെ നിത്യയാം ൮ത്തിയേൽക്കുവൻ.
ഗ്രാമ്യസൗഖ്യാശനം വിട്ടു വൻതപസ്സു തപിച്ചുഞാൻ
വൽക്കലംപൂണ്ടു ഫലമൂലാശിയായ് കാട്ടിൽ വാഴുവൻ.
 രണ്ടു സന്ധ്യയ്കുമൂത്തഗ്നിഹോത്രംചെയ്തു ശരിക്കു ഞാൻ
മെലിഞ്ഞല്പാശിയായ് ചീരജടാചർമ്മങ്ങളേന്തിയും,
മഞ്ഞും കാറ്റും വെയിലുമേറ്റാപ്പൈദാഹം പൊറുത്തുമേ
ദുസ്സാദ്ധ്യമാം തപസ്സാലിശ്ശരീരം ശുഷ്കമാക്കിയും,
ഏകാന്തശീലനാർത്തു പക്വാപക്വത്തിയാല
പീതൃവാനോർക്കു വന്യം വാഗംബുതർപ്പണമേകിയും,
കുലസ്ഥവാനപ്രസ്ഥർക്കുപോലും കാഴ്ച്ചയൊഴിച്ചുതാൻ

[ 428 ]

 അപ്രിയം ചെയ്കയിലെന്തോ നാട്ടുകാർക്കോതിടേണമോ

       ഇത്ഥമാരണ്യശാസ്ത്രംപോലുഗ്രാത്യുഗ്രവിധിക്രമം

       കാത്തു കൈക്കൊള്ളുവൻ ഞാനീക്കായനാശം വരുംവരെ.

        വൈശമ്പായനൻ പറഞ്ഞു

        പരമേവം ഭാര്യമാരോടുരച്ചാക്കുരുനന്ദനൻ

        ചൂഢാമണി പതക്കം തോൾവള വന്മണികുണ്ഢലം

        വിലയേറുന്ന വസ്ത്രങ്ങൾ മടവാർഭൂഷണങ്ങളും

        എല്ലാം വിപ്രർക്കു നല്കീട്ടു ചൊല്ലിനാൻ പാണ്ഢു പിന്നെയും

        പാണ്ഢു പറഞ്ഞു

        ഹസ്തിനാപുരി പുക്കോരു പാണ്ഢു കാടേറിയെന്നുടൻ

       അർത്ഥം കാമം സുഖം പാരമൊത്തിടും രതിഎന്നിവ

       എല്ലാം വിട്ടും ഭാര്യമാരുമൊത്തു പൊയ്ക്കൊണ്ടിതെന്നുതാൻ.

        വൈശമ്പായനൻ പറഞ്ഞു

       അപ്പോളവന്നു തുണയാമാബ് ഭൃത്യഗണമൊക്കെയും

       ഭരതേന്ദ്രന്റെ കരുണാപൂരാവാക്കുകൾ കേട്ടുടൻ

        പെരുത്താർത്തസ്വരം കൂട്ടിക്കരഞ്ഞാർ സങ്കടത്തൊടും.

       ചുടുന്ന നെടുവീർപ്പിട്ടിട്ടുടൻ നൃപനെ വിട്ടവർ
     
        തദ്ധനം സർ൮വുംകൊണ്ടു ഹസ്തിനാപുരി പൂകിനാർ

        രാജാലയത്തിലുൾപ്പുക്കാ രാജാവിന്നുടനാദ്ധനം

        വിവരം സർ൮വും കേൾപ്പിച്ചവരർപ്പിച്ചു കേവലം.

        അവർ ചൊല്ലിക്കാട്ടിലൊത്താ വിവരം കേട്ടു സർ൮വും

        ധൃതരാഷ്ട്രനൃപൻ പാണ്ഢുവിനെത്താൻ മാലൊടോർത്തുതേ.

         ശയ്യാസനോപഭോഗത്തിൽ പ്രീതി തേടീല ലേശവും

         ഭ്രാതൃശോകം കലർന്നിട്ടാകാര്യമോർത്തോർത്തു പാർത്ഥിവൻ.



        രാജപുത്രൻ പാണ്ഢുനൃപൻ ഫലമുലാശിയായുടൻ

        ചെന്നെത്തി ഭാര്യമാരൊത്തു പിന്നേ നാഗശതാദ്രിയിൽ.

        അവൻ ചൈത്രരഥം പുക്കു കാളകൂടം കടന്നുടൻ

        പനിമാമലയും കേറിഗ്ഗന്ധമാദനമെത്തിനാൻ.

        മഹാഭൂതാന്വിതം സിദ്ധമഹാമുനികൾ രക്ഷയിൽ

        അവർ പാർത്തൂ തത്ര സമവിഷമങ്ങളിൽ മന്നവ!

        ഇന്ദ്രദ്യുമ്നസരസ്സെത്തി ഹംസകൂടം കടന്നവൻ

        ശതശൃംഗത്തിങ്കലങ്ങു തപസ്സും ചെയ്തു കൂടിനാൻ.

[ 429 ] വംശം നിലനിർത്തുന്നതിനുവേണ്ടിയും പിതൃക്കളുടെ കടം തീർക്കുന്നതിനുവേണ്ടിയും സന്താനോത്പാദനം

നടത്തണമെന്നു പാണ്ഢു കുന്തിയോടു പറയുന്നു.ആ അഭിപ്രായത്തിന് ഉപോദ്ബലകമായി ശാരദണ്ഢായനി യുടെ കഥ പറഞ്ഞു കേൾപ്പിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു
അവിടെ ശ്രേഷ്ഠമാമ്മട്ടു തപസ്സുംചെയ്തു വാണവൻ
സിദ്ധചാരണമുഖ്യർക്കും പ്രിയ ദർശനനായിതേ.
ശുശ്രൂഷുവായ് ഢംഭമെന്ന്യേ യതാത്മാവായ് ജിതേന്ദ്രിയൻ
സ്വവീര്യംകൊണ്ടവൻ സ്വർഗ്ഗം നേടാനായ് നോക്കി ഭാരത!
ചിലർക്കവൻ സോദരനായ് ചിലർക്കേറ്റവുമിഷ്ടനായ്
ചിലരായവനെപ്പുത്രന്മട്ടു പാലിച്ചു താപസർ.
ഏറെക്കാലംക്കൊണ്ടു നേടി നിഷ്കല്മഷതപസ്സഹോ!
ബ്രഹ്മർഷിസമനായ്തീർന്നൂ പാണ്ഢു ഭാരതസത്തമ!
 വെളുത്തവാവിലൊരുനാൾ സംശിതവ്രതരാമവർ
ബ്രഹ്മാവിനെകാണുവാനായ് പുറപ്പെട്ടു മഹർഷികൾ.
മുനീന്ദ്രർ പോവതായ് ക്കണ്ട പാണ്ഢു ചോദിച്ചിതപ്പൊഴേ
“എങ്ങോട്ടു നിങ്ങൾ പോകുന്നൂ ചെല്ലുവിൻ മുനിമുഖ്യരേ!”

ഋഷികൾ പറഞ്ഞു
ഇന്നുണ്ടൊരു മഹായോഗം ബ്രഹ്മലോകത്തുവെച്ചഹോ!
ദേവർഷിപിതൃമുഖ്യന്മാരേവരും കൂടിടുംവിധം:
ഞങ്ങൾ പോകുന്നിതങ്ങോട്ടാ ബ്രഹ്മനെക്കണ്ടു പോരുവാൻ.

വൈശമ്പായനൻ പറഞ്ഞു
എഴുന്നേറ്റിതുടൻ പാണ്ഢു മുനിമാരൊത്തുപോകുവാൻ
ശതശൃംഗാൽ വടക്കോട്ടു നോക്കി സ്വർഗ്ഗം കടക്കുവാൻ.
പുറപ്പെട്ടു പത്നിമാരൊത്തപ്പോൾ ചൊന്നാർ മഹർഷികൾ
കുന്നിൽനിന്നിട്ടുമേന്മേലായ് വടക്കോട്ടുയരുന്നവർ

മഹർഷിമാർ പറഞ്ഞു
നാനാവിമാനബഹുളം ഗീതനാദമനോജ്ഞമായ്
ദേവഗന്ധർവ്വാപ്സരസ്ത്രീവിനോദസ്ഥാനമായഹോ
കുബേരോദ്യാനഭാഗങ്ങൾ സമം വിഷമമായുമേ
മഹാനദിക്കരകളും ഗിരിദുർഗ്ഗങ്ങളും പരം
ഉണ്ടേറ്റം മഞ്ഞുമായിട്ടുമൃഗപക്ഷികളെന്നിയേ
ചിലേടമുണ്ടു വലിയ ഗുഹയേറ്റം ദുരാസദം.
പക്ഷിപോലും കടക്കില്ലാ പിന്നെയുണ്ടോ മൃഗവ്രജം?
കാറ്റുമാത്രം സഞ്ചരിക്കും സിദ്ധന്മാരാം മുനീന്ദ്രരും
ഈക്കുന്നിന്മേൽ സഞ്ചരിപ്പതെങ്ങനെ രാജപുത്രികൾ?

[ 430 ]

ഇവരേറ്റം കുഴങ്ങേണ്ടാ പോരേണ്ടാ ഭരതർഷഭ!

ചാണേഢു പറഞ്ഞു
സന്താനമില്ലാത്തവനു പൂജ്യരേ, വഴിയില്ലപോൽ
സ്വർഗ്ഗത്തിലേക്കതോർത്തിട്ടു ദു:ഖിച്ചോതുന്നതുണ്ടു ഞാൻ
പിത്ര്യമാകും കടം തീർപ്പാനൊത്തിടാതെ മുനിന്ദ്രരെ!
ദേഹം വീണാൽ പിതൃക്കൾക്കും വീഴ്ചയാണതു നിശ്ചയം.
നാലു പങ്കു കടത്തോടും ജനിപ്പു മന്നിൽ മാനവർ
പിതൃദേവർഷിമർത്ത്യൻമാർക്കതു വീട്ടുകാർ ധർമ്മമേ.
ഇവ വേണ്ടുന്ന കാലത്തിലറിയാത്തവനാകിലോ
അവന്നു ലോകമില്ലെന്നാം ധർമ്മജ്ഞരുടെ നിശ്ചയം.
യജ്ഞാൽതീർപ്പൂവാനവരിൽ,സ്വാദ്ധ്യായത്താൽമുനീന്ദ്രരിൽ,
പിതൃക്കളിൽ സുതശ്രാദ്ധാലാനൃശംസ്യാൽ മനുഷ്യരിൽ.
ഋഷിദേവമനുഷ്യർക്കു ധർമ്മാൽ വീട്ടി കടത്തെ ഞാൻ
ഈ മൂവർക്കുള്ളൊരു കടമിവിടെത്തിർത്തുവെച്ചു ഞാൻ
പിത്രിയമാകും കടം മാത്രം തീർത്തിട്ടില്ലാ മുനീന്ദ്രരേ!
പ്രജാർത്ഥമായിതിന്നത്രെ പ്രജനിപ്പൂ നരോത്തമർ.
ഞാനെൻ പിതൃക്ഷേത്രമതിൽ മുനിയാൽ ജാതനാംവിധം
ഏവമെങ്ങനെയെൻ ക്ഷേത്രമതിൽ പ്രജ ജനിച്ചിടും?

ഋഷികൾ പറഞ്ഞു
ധർമ്മമാത്മൻ, ദിവ്യചക്ഷുസ്സാൽ നന്മയിൽ കണ്ടു ഞങ്ങളും
ദേവതുല്യം ശുഭാപത്യം ധർമ്മജ്ഞ, തവ സിദ്ധമാം.
ദേവോദ്ദിഷ്ടമീതങ്ങുന്നു കർമ്മത്താൽ സിദ്ധമാക്കുക
അക്ലിഷ്ടമാം ഫലം ബുദ്ധയൊത്തവൻ നേടുമേ നരൻ.
ആ ഫലം കണ്ടിരിക്കുന്നു പ്രയത്നചെയ്ക ഭ്രുപതേ
ഗുണമേറുമപത്യത്തെ നേടി നന്ദിച്ചിടും ഭവാൻ.

വൈശമ്പായനൻ പറഞ്ഞു
മുനിനാക്കീവിധം കേട്ടു പാണ്ഡു ചിന്തയിലാണ്ടുതേ
തനിക്കു മുനിശാപത്താൽ ക്രിയാനാശമറിഞ്ഞവൻ.
വിജനത്തിൽ കുന്തിയാകും ധർമ്മപത്നിയോടോതിനാൻ.

പാണ്ഡു പറഞ്ഞു
ആപത്തിൽ നീ സിദ്ധമാക്കുകപത്യോത് പാദനം പ്രിയേ!
അപത്യമെന്നതോ ലോകപ്രതിഷ്ഠാധർമ്മമാർഗ്ഗമാം
എന്നല്ലോ ചൊൽവു ധീരന്മാർ നിത്യമേ ധർമ്മവാദികൾ.
യജ്ഞം ദാനം തപസ്സൊത്തവണ്ണം നിയമമെന്നിവ
എല്ലാമപത്യമറ്റോനൊക്കില്ലാ ശുദ്ധിവരുത്തുവാൻ.
ഞാനീത്തത്ത്വമറിഞ്ഞിട്ടു നിനയ്ക്കുന്നേൻ ശുചിസ്മിതേ!

[ 431 ]

 
അനപത്യൻ ശുഭസ്ഥാനമണയില്ലെന്നു ചിന്തയാൽ.

      നഷ്ടനായ് മൃഗശാപത്താൽ ദുഷ്ടനാം മമ സന്തതി

      നൃശംസം ചെയ്കയാൽ ഭീരു, പരം കേടേറ്റു പണ്ടു ഞാൻ.

     ബന്ധുദായാദരിയാറു പുത്രരാം ധർമ്മവിത്തമേ!

     അബന്ധുദായദതരുമുണ്ടാറു കേളതു കുന്തി നീ

     സ്വയം ജാതൻ ജനിപ്പിച്ചോൻ വിലയ്ക്കുണ്ടാക്കി വിട്ടവൻ

     പുനർഭ്രസൂനു കാനീനൻ സ്വൈരിണീജാതനാം സുതൻ

     ദത്തൻ വിലയ്ക്കു വാങ്ങിച്ചോൻ കൃത്രിമൻ കയ്യിൽ വന്നവൻ

     സഹോഢൻ ജ്ഞാതിതനയൻ ഹീനയോനിജനാത്മജൻ

     മുൻമുൻചൊന്നവരില്ലെങ്കിൽ മറ്റു പുത്രനെ നേടണം;

     ആപത്തിൽ ദേവരവർതൻവഴി കാംക്ഷിപ്പു പുത്രനെ.

     ധർമ്മസിദ്ധിക്കപത്യത്തെ മുഖ്യം നേടുന്നു മാനവൻ

     പിതൃവംശത്തിൽനിന്നിട്ടുമെന്നല്ലോ മനു ചൊൽവതും.

      അതിനാൽ നിന്നെയേല്പിപ്പേൻ സ്വപ്രജാഹീനനായ ഞാൻ

      സമോത്തമന്മാരിൽനിന്നു നീയപത്യത്തെ നേടടോ.

      ശാരദണ്ഡായനിയുടെ കഥ കേൾക്കുക കുന്തി , നീ.

      ആ വീരപത്നി ഭർത്താവിൻ പുത്രോത് പാദനശാസനാൽ

      ഋതുസ്നാനാൽ പരം രാവിൽ കുന്തി, കേൾ വഴിപൂക്കഹോ!

      ദ്വിജേന്ദ്രനെ വരിച്ചിട്ടു ചെയ്തു പുംസവനാഹുതി.

      അക്കർമ്മത്തെ മുടിച്ചിട്ടുമവനോടൊത്തു പാർത്തുതേ

      ദുർജ്ജയാതിമഹാവീരർ മൂന്നു മക്കളെ നേടിനാൾ

      അവ്വണ്ണം സുഭഗേ, നീയും ബ്രഹ്മർഷീന്ദ്രനിൽനിന്നുടൻ

     എൻ നിയോഗാൽ പുത്രജന്മത്തിന്നു യത്നിച്ചുകൊള്ളണം.

വ്യുഷിതാശ്വോപാഖ്യാനം

[തിരുത്തുക]

മരിച്ചുപോയ വ്യുഷിതാശ്വൻ എന്ന മഹർഷി പതിവ്രതയായ ഭാര്യയുടെ

അപേക്ഷയനുസരിച്ച് അവരിൽ സന്തതുൽപാദനം നടത്തിയ കഥ വിവരിച്ച്

അതുപോലെ പാണ്ഡുതന്നെ സന്താനോത് പാദനം നടത്തിയാൽ മതിയെന്ന്

കുന്തി പാണ്ഡുവിനോടു പറയുന്നു.



വൈശമ്പായനൻ പറഞ്ഞു
     
    എന്നു ചൊന്നപ്പോഴേ കുന്തി ചൊന്നാൾ മന്നവവീരനായ്

    കുരുപ്രവരനായ് തന്റെ വരനാം പാണ്ഡുവോടുടൻ.

[ 432 ]

കുന്തി പറഞ്ഞു

    അല്ലേ ധർമ്മജ്ഞ, കല്പിച്ചീടല്ലേയെന്നേടിതിങ്ങനെ

     നിന്നിൽ പ്രിയപ്പെട്ട ധർമ്മപത്നിയാണിവളല്ലയോ?

     എന്നിൽ നീതാനപത്യങ്ങൾ നന്ദിയോടെ മഹാഭുജ!

     വീര, വീര്യമെഴുംവണ്ണം വിരവോടുളവാക്കുക.

     അങ്ങുമൊന്നിച്ചു ഞാൻ വാനിലങ്ങു പൂകാമസംശയം

     നീതാനെന്നിലപത്യാർത്ഥം ചെയ്താലും രതി കൗരവ!

     അന്യനേ ഞാൻ മനംകൊണ്ടും നിന്നെ വിട്ടു ഗമിച്ചിടാ

      നിന്നിലും യോഗ്യനായാരുണ്ടീന്നീ മന്നിങ്കൽ മന്നവൻ!

     പുരാണകഥ ധർമജ്ഞ, പറയാമിപ്പൊഴൊന്നു ഞാൻ

      കേട്ടപോലെ വിശാലാക്ഷ, കേട്ടുകൊണ്ടാലുമോ ഭവാൻ:

      വ്യുഷിതാശ്വാഖ്യനായുണ്ടായ് വിരുതേറുന്ന പാർത്ഥിവൻ

      മുന്നം പരമധർമ്മിഷ്ഠൻ ധന്യൻ പൂരുകുലോദ്വഹൻ.

       ധർമ്മാത്മാവാമവൻ യജ്ഞകർമ്മം ചെയ്യുംദശാന്തരേ

       ഇന്ദ്രാദിവാനവന്മാരും വന്നാർ ദേവർഷിമാരുമേ.
 
       വ്യഷിതാശ്വന്റെ യജ്ഞത്തിൽ സോമംകൊണ്ടമരേന്ദ്രനും

       ദക്ഷിണാദ്രവിണംകൊണ്ടു വിപ്രന്മാരും മദിച്ചുതേ.

        ബ്രഹ്മർഷികൾ സുരന്മാരും കർമ്മത്തിൽ തുണചെയ്തുപോൽ

        വ്യുഷിതാശ്വൻ മർത്യരിൽവെച്ചധികം മെച്ചമാണ്ടുതേ.

        സർവ്വഭുതങ്ങൾക്കു മേന്മേൽ വേനലിൽ സുര്യനാംവിധം

       നൃപരേവരേയും പാട്ടിൽ കൂട്ടിയാ നൃപസത്തമൻ .

       കിഴക്കന്മാർ വടക്കന്മാർ തെക്കർ പശ്ചിമദിക്കുകാർ

       എന്നെപ്പോരെയവൻ വെന്നാനശ്വമേധത്തിൽ മന്നവൻ

        ദശനാഗബലം കോലും നിലയായ്വന്നിതാ ലൃപൻ

        ഗാഥാഗാനംചെയ്യുമാറുണ്ടിതിൽ പുർവ്വജ്ഞരായവർ;

       “വ്യുഷിതാശ്വൻ കീർത്തിവാച്ച പാർത്ഥിവേന്ദ്രൻ വിളങ്ങവേ

         ആഴിചൂഴുമൊരീയീഴി വ്യുഷിതാശ്വൻ ജയിച്ചഹോ!

         സർവ്വവർണ്ണങ്ങളും കാത്താനച്ഛൻ മക്കളെയാംവിധം.”

         മഹായജ്ഞങ്ങൾ ചെയ്തേറ്റം ബ്രഹ്മണർക്കേകിനാൻ ധനം

        മഹാക്രതുക്കളും ചെയ്തു ബഹുരത്നാഢ്യനാമവൻ:

        സവനം പലതും ചെയ്തു സോമസംസ്ഥാപനങ്ങളും

        കാക്ഷീവൽസുതയാണിഷ്ടപത്നി ഭദ്രയവന്നവൾ

        മനുഷ്യലോകത്തഴകു നിനയ്ക്കുകിൽ മികച്ചവൾ

        അന്യോന്യമവർ കാമിച്ചാരെന്നു കേട്ടറിവുണ്ടുമേ

[ 433 ]

  അവളിൽ കാമമാണ്ടുംകൊണ്ടവൻ യക്ഷ്മരുജാത്തനായ്

        അർക്കനെപ്പോലസ്തമിച്ചാനേറെ വൈകാതെകണ്ടവൻ

        അവൻ മരിച്ചതിൽ ഭാര്യയവശപ്പെട്ടു മാലൊടും.

         അപുത്രയാൾ നൃപവ്യാഘ്ര, വിലപിച്ചെന്നു കേൾപ്പു ഞാൻ

         മഹാദു:ഖാന്ധയായ് ഭദ്ര വിലപിച്ചതു കേൾ നൃപ!

         ഭദ്ര പറഞ്ഞു

         ധർമ്മജ്ഞമൗലേ തരുണി തന്മണാളൻ നശിക്കിലും

        പതിയില്ലാതെ ജീവിക്കിൽ ജീവിപ്പോളല്ല ദു:ഖിത.

        വരൻ പോയാൽ ചാകനല്ലൂ വാരിക്കു നരപുംഗവ!

        നിന്നൊപ്പം പോരുമവൻ നന്ദിച്ചെന്നെയുംകൊണ്ടുപോക നീ
  
        നീ വേർവിട്ടാൽ ക്ഷണംപോലും ജീവിപ്പാനാശയില്ല മേ

        പ്രസാദിക്കുക നാഥൻ നീയെന്നും കൊണ്ടുപോകണേ!

        പിൻപുറേ ഞാൻ വരുന്നുണ്ടു സമത്തിൽ വിഷമത്തിലും


        നരശാർദ്ദൂ ല, പോകൂംനിന്നനുവൃത്തി നടത്തുവൻ

         നിഴൽപോലെ പിൻതുടർന്നിട്ടെന്നുമേ പാട്ടിലായി ഞാൻ

        നിൽക്കുന്നുണ്ടു നരവ്യാഘ്ര നിത്യം പ്രിയഹിതപ്പടി.

         ഇന്നുതൊട്ടെത്രയോ കഷ്ടമെന്നുള്ളൂ വളരുംവിധം

         എന്നെയാധികൾ ബാധിക്കുമെന്നും നീ വിട്ടുപോകിലോ.

       നിർഭാഗ്യ ഞാൻ വിട്ടിരിക്കാം സഹചാരികളെപ്പുരാ

      അതാണെനിക്കങ്ങയോടി വിയോഗം സംഭവിക്കുവാൻ.

      ഭർത്താവായ് വേർപ്പിരിഞ്ഞിട്ടു മുഹൂർത്തം ജീവനാണ്ടവൾ

      നരകത്തിൽപ്പെട്ടപോലെ ദു:ഖം ജീവിപ്പതാണവൾ.

      സംയുക്തവിപ്രയോഗത്തെ പ്പൂർവ്വദേഹേ പിണച്ചു ഞാൻ

     പൂർവ്വദേഹാപ്തമാം പാപകർമ്മമാണിതു നിർണ്ണയം.

      ഭൂപതേ, നിൻ വിയോഗാലുൾത്താപമാപ്പെട്ടു ഹന്ത! മേ;

      ഇപ്പോൾത്തൊട്ടിവനീനാഥ, ദർഭപ്പുല്ലിൽ കിടന്നു ഞാൻ

      ആർത്തിയോടും ഭവൽപ്രാപ്തി കാത്തിരുന്നീടുവൻ ദൃഢം.

      കാണായ് വരിക ദു:ഖത്തിലാണ്ടു കേണിടുമെന്നെ നീ

     നരനായക , വേണ്ടുന്ന മുറ ശാസിച്ചിടണമേ!

     കുന്തി പറഞ്ഞു

    അവളേവം കേണുകേണാശ്ശവം പുല്കികിടക്കവേ

    മറഞ്ഞിട്ടവളോടായിപ്പറഞ്ഞു മൊഴിയിങ്ങനെ:

    “ഭദ്രേ, നീയേറ്റുകൊൾകേറ്റം ഭദ്രമായ് തേ വരം തരാം

     നിന്നിൽ മക്കളെയുണ്ടാക്കുന്നുണ്ടു ഞാൻ ചാരുഹാസിനി!

     സ്വന്തം മെത്തയിൽ ഞാനൊത്തു പതിന്നാലാം ദിനത്തിലോ

[ 434 ]

    എട്ടാം നാളോ കിടന്നീടാമൃതുസ്നാനം കഴിഞ്ഞു തേ"

    ഇതു കേട്ടിട്ടിപ്രകാരം ചെയ്തുതാനാപ്പതിവ്രത

 
    പറഞ്ഞപോലെതാൻ ഭദ്ര പരം പുത്രാശയോടഹോ!

    ശവസംഗത്തിനാൽപ്പെറ്റാളവൾ സാല്വരെ നൂവരെ

    മദ്രന്മാർ നാല്വരേയും താൻ മക്കളായ് ഭരതർഷഭ!

    അവ്വണ്ണമങ്ങുമീയെന്നിൽ മനസ്സാൽ ഭരതർഷഭ!

    തപോബനത്താൽ സുതരെയുണ്ടാക്കാൻ മതിയാകുമോ.

കുന്തീപുത്രോത് പത്യനുജ്ഞ

[തിരുത്തുക]

വ്യുഷിതാശ്വൻ ദേവതുല്യനായതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ സാധിച്ചതെന്നും മനുഷ്യനായ

തനിക്ക് അതു സാദ്ധ്യമല്ലെന്നും മറ്റുവിധത്തിൽ സന്തത്യുത്പാദനം നടത്തി വംശത്തെ

നിലനിർത്തണമെന്നും പാണ്ഡു പറഞ്ഞതനുസരിച്ച്, ചെറുപ്പത്തിൽ ദുർവ്വാസാവുപദേശിച്ച മന്ത്രം

പ്രയോഗിച്ച് അങ്ങനെ ചെയ്യാമെന്ന് കുന്തി സമ്മതിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

ഏവം ചൊന്നളവാബ് ഭൂപൻ ദേവിയോടോതി വീണ്ടുമേ
ധർമ്മജ്ഞൻ ധർമ്മമിലുമിമ്മട്ടുത്തമവാക്കിനെ.

പാണ്ഡു പറഞ്ഞു


      ശരിയാണിതു പണ്ടേവം വ്യുഷിതാശ്വൻ നടത്തിനാൻ

      നീ ചൊന്നവണ്ണം കല്യാണി, ദേവസന്നിഭനാണവൻ.

     പറഞ്ഞിടാം ധർമ്മതത്വമറിഞ്ഞീടുകിതൊന്നു നീ

     പുരാണമുനിമുഖ്യന്മാർ പുരാ കണ്ടുള്ളതാണിതും.

      പണ്ഡു നാരികളേവന്നും കണ്ടുകൂടുംപടിക്കുതാൻ

     സ്വാതന്ത്ര്യത്താൽ കാമചാരമാർന്നിരുന്നു ശുചിസ്മിതേ!

     ചെറുപ്പത്താൽ പതിയെ വിട്ടരം വ്യഭിചരിക്കിലും

     അഭർമ്മമായവർക്കന്നില്ലതുമേ പണ്ടു ധർമ്മമാം.

     തിര്യഗ്യോനിപ്രജകളുണ്ടിന്നുമാപ്പൂർവ്വധർമ്മമേ

     അനുവർത്തിച്ചുപോരുന്നൂ കാമക്രോധങ്ങളെന്നിയേ.

     പ്രമാണംകൊണ്ടോരീദ്ധർമ്മമാദരിപ്പൂ മഹർഷികൾ

     ഇന്നുമങ്ങുത്തരകുരുരാജ്യത്തുണ്ടു നടപ്പെടോ.

 
    സ്ത്രീകൾക്കനുഗ്രഹകരമാകുമാധർമ്മമാദ്യമേ

    ഈമട്ടീയൊരു ലോകത്തിലീ മര്യാദ ശുചിസ്മിതേ!

    ആരെന്തിനായി വെച്ചെന്നും കേളെടോ വിസ്തരിച്ചിടാം:

    ഉണ്ടായിതുദ്ദാലകാഖ്യൻ പണ്ടാര്യൻ മുനി കേൾപ്പൂ ഞാൻ

    അവന്റെ പുത്രനാം ശ്വേതകേതുവെന്ന മഹാമുനി.

    ആ ശ്വേതകേതുവാണിങ്ങീദ്ധർമ്മമര്യാദ വെച്ചതും

    കോപമൂലം പങ്കജാക്ഷി , കാരണം പറയാമിനി.

[ 435 ]

 അച്ഛൻ കാൺകെ ശ്വേതകേതുമുനി പുത്രന്റെയമ്മയെ

    കൈ പിടിച്ചു വലിച്ചിട്ടു പോരെന്നാനൊരു ഭൂസുരൻ

    ഋഷിപുത്രൻ പൊറുക്കാത്ത രോഷമുൾക്കൊണ്ടിതപ്പൊഴേ

    ബലാൽ തന്നമ്മയെ ഹരിപ്പതു താൻ കാൺകേകാരണം
 
    ചൊടിച്ച മകനെക്കണ്ടിട്ടുടനച്ഛനുരച്ചുതേ:

    “ഉണ്ണീ , കോപിക്കായ്ക പണ്ടുപണ്ടിതിങ്ങനെ ധർമ്മാം.

     അനാവൃതകളീ മന്നിൽ നാനാ ജാതിയിൽ നാരികൾ

     സ്വജാതിയിൽ പൈക്കൾമട്ടീ പ്രജകൾക്കൊത്തുചേർന്നിടാം.”

     ക്ഷമിച്ചീലാ ശ്വേതകേതുവീദ്ധർമ്മമൃഷി നന്ദനൻ

     സ്ത്രീപുമാന്മാർക്കു മര്യാദ നിയമിച്ചൂ ധരിത്രിയിൽ;

     മഹാഭാഗേ, മർത്യരിൽത്താൻ മറ്റു ജാതിയിലില്ലടോ.

     അന്നുതൊട്ടാണു മര്യാദ വന്നതെന്നുണ്ടു കേൾവി മേ

     തന്വിക്കു പാപം പതിയെ യെന്ന്യേ വ്യഭിചരിക്കുകിൽ

    ഭ്രൂണഹത്യാസമം ഘോരം നൂനം ദുസ്സഹമായ് വരും.

    പാതിവ്രതമിയന്നിടും പത്നിയേ വിട്ടു കേവലം

   വ്യഭിചാരം ചെയ്കിലുണ്ടാം പതിക്കും പാപമീവിധം.

    പതി പുത്രാർത്ഥമായ്കല്പിച്ചതിൽ ചെയ്യാതിരിക്കിലും

    പത്നിക്കീ നിലയിൽത്തന്നെയതിയായുണ്ടു പാതകം.

    ഇതി മര്യാദയെബ് ഭീരു,വിധിച്ചാനായവൻ ബലാൽ

    ഉദ്ദാലകസുതൻ ശ്വേതകേതു ധർമ്മസ്ഥിതിക്കെടോ.

 
   പുത്രോത്പത്തിക്കു സൗദാസൻ ഭർത്താവങ്ങു വിധിക്കയാൽ

   ദമയന്തി വസിഷ്ഠന്റെ കൂടെപ്പോയെന്നു കേൾപ്പൂ ഞാൻ.

   അവങ്കൽനിന്നവൾക്കുണ്ടായശ്മകാഖ്യൻ കുമാരകൻ

   ഭർത്തൃപ്രിയത്തിന്നവളുമിത്തരം ചെയ്തു മുന്നമേ

   അംബുജാക്ഷി, നിനക്കാസ്മജ്ജന്മം കേട്ടറിവില്ലയോ

   പരം വ്യാസങ്കൽനിന്നല്ലോ കുരുവംശം വളർത്തിടാൻ.

   അതുകൊണ്ടീക്കാര്യബീജമതു സർവ്വം നിനച്ചു നീ

   ധർമ്മ്യമാമാന്റെ വാക്കേറെ നന്മയിൽ ചെയ്തുകൊള്ളണം.

   ഋതുതോറും രാജപുത്രി , പതിയെപ്പത്നി കേവലം

   അതിവർത്തിക്കൊല്ല ധർമ്മമിതു ധർമ്മജ്ഞർ ചൊൽവതാം.

   മറ്റുള്ള കാലം സ്ത്രീകൾക്കു മുറ്റും തോന്നിയപോലെയാം

[ 436 ]

 എ​ന്നാത്രേ പൂർവ്വമാം ധർമ്മം സജ്ജനങ്ങളുരപ്പതും.

   ധർമ്മമെന്നല്ലധർമ്മംതാൻ തൻ ഭർത്താവുരചെയ്യുകിൽ

   ഭാര്യയായതുചെയ്കെന്നണാര്യവേദജ്ഞർസമ്മതം:

   വിശേഷിച്ചും പുത്രകാമ സ്വസന്താനം ജനിക്കുവാൻ

   അത്രത്തോളമെനിക്കുണ്ടു പുത്രദർശനകൗതുകം.

   രക്താംഗുലി കലർന്നേറ്റം പത്മപത്രാഭമാം കരം

   മൂർദ്ധാവിൽവെച്ചു കൂപ്പിക്കൊണ്ടത്രയ്ക്കർത്ഥിച്ചിടുന്നു ഞാൻ.

   സുകേശി, നീയെന്റെ വാക്കാൽ ദ്വിജതാപസമുഖ്യനാൽ

   ചൊല്പൊങ്ങിടും മക്കളെയിങ്ങുൽപാദിപ്പിച്ചിടണമേ!

  നിന്നാൽ സുന്ദരി, ഞാൻ പുത്രനുള്ളോർക്കാം ഗതി നേയുവൻ.


      വൈശമ്പായനൻ പറഞ്ഞു

  എന്നു ചൊന്നളവാക്കുന്തി പാണ്ഡുരാവിനോടുടൻ

  ഭർതൃപ്രിയഹിതം ചെയ് വോളുത്തരം ചൊല്ലി സുന്ദരി.

   കുന്തി പറഞ്ഞു

  പിതൃഗേഹേ ബാലയാം ഞാൻ പാന്ഥപൂജയ്ക്കു നിൽക്കവേ

  ശുശ്രൂഷിച്ചേനുഗ്രതീക്ഷ്ണവൃതനാമൊരു വിപ്രനെ
 
  നിഗൂഢധർമ്മനിയമൻ ദുർവ്വാസോമുനിയാണവൻ

  സംശിതാത്മാവവനെ ഞാൻ പ്രയത്നാൽ പ്രീതനാക്കിനോൻ.

  ഭഗവാനാഭിചാരത്തോടെനിക്കു വരമേകിനാൻ

  ഈ മന്ത്രവുമെനിക്കോതീട്ടരുളിച്ചെയ്തിതിങ്ങനെ,

  ദുർവ്വാസാവു പറഞ്ഞു

  ഏതേതു ദേവനേ നീയീ മന്ത്രാവാഹനചെച്ചുമോ

  അവൻ സകാമനോ നഷ്ടകാമനോ നിന്റെ പാട്ടിലാം:

  അതാതു ദേവപ്രീത്യാ തേ രാജ്ഞി, പുത്രൻ പിറന്നിടും.

  കുന്തി പറഞ്ഞു

  പിതൃഗേഹത്തിൽവെച്ചേവമേതിനാനന്നു ഭാതത!

  ബ്രാഹ്മണൻ ചൊൽവതോ സത്യമതിൻ കാലവുമായിതാ

  നിന്നാജ്ഞയാൽ ദേവനെ ഞാനാഹ്വാനംചെയ്യുവൻ നൃപ!

  ആ മന്ത്രംകൊണ്ടു രാജേന്ദ്ര, നമുക്കുണ്ടായ് വരും മകൻ.

  ആവാഹിക്കേണ്ടതിന്നേതു ദേവനെച്ചൊൽക സന്മതേ!

  നിന്നാജ്ഞകേൾപ്പാൻ കാക്കുന്നേനിന്നീക്കർമ്മത്തിലേക്കു ഞാൻ

  പാണ്ഡു പറഞ്ഞു

  ഇന്നുതന്നെ വരാരോഹേ, യത്നിച്ചാലും യഥാവിധി

  ആവാഹിക്കൂ ധർമ്മനെയാദ്ദേവൻ പുണ്യാത്മകൻ ശുഭേ!

  അധർമ്മത്താൽ ധർമ്മമേതും കലരില്ലാ നമുക്കിതിൽ

  ധർമ്മമെന്നല്ലയോ നാട്ടാർ ധർമ്മദേവനെയോർപ്പതും.

  കരുക്കളിൽദ്ധാർമ്മികനായ് വരുമസ്സുതനും ദൃഢം

  ധർമ്മൻ തന്നൊരാക്കുമാരനധരമ്മത്തിൽ രമിച്ചിടാ.

[ 437 ]

ധർമ്മത്തെ മുന്നിലാക്കിക്കൊണ്ടതിനാൽ നീ ശുചിസ്മിതേ!
വൈശമ്പായനൻ പറഞ്ഞു
          ഏവം ഭർത്താവു ചൊന്നപ്പോളാവാമെന്നോതിയായവൾ
          കൂപ്പി പ്രദക്ഷിണംവെച്ചൂ സമ്മതം വാങ്ങിയങ്ങനെ.
       
===123.യുധിഷ്ഠിരഭീമാർജ്ജുനജനനം===

       ധർമ്മരാജാവ്,വായുഭഗവാൻ,ഇന്ദ്രൻ എന്നിവരിൽനിന്ന് കുന്തിക്കു് യഥാക്രമം യുധിഷ്ഠിരൻ,ഭീമസേനൻ,അർജ്ജുനൻ എന്ന മൂന്നു പുത്രന്മാർ ജനിക്കുന്നു.മൂന്നുപേരും ജനിച്ച അവസരത്തിൽ,അവരുടെ മഹത്ത്വത്തെ സൂചിപ്പിക്കത്തക്കവിധം അശരീരോക്തികൾ ഉണ്ടാക്കുന്നു.
<poem>

 വൈശമ്പായനൻ പറഞ്ഞു
     ഓരാണ്ടു ഗർഭം ഗാന്ധാരി ധരിക്കെജ്ജനമേജയ!ആ
    ആഹ്വാനം ചെയ്തിതാക്കുന്തി ഗർഭാർത്ഥം ധർമ്മദേവനെ.
    അവളാദ്ധർമ്മദേവന്നങ്ങുടനേ ബലി നല്ലിനാൾ
    ദുർവ്വാസാവന്നോതിയോരാ മന്ത്രത്തേയും ജപിച്ചുതേ.
    മന്ത്രത്തിന്റെ ബലംകൊണ്ടു വന്നത്തീ ധർമ്മദേവനും
    സൂര്യകാന്തിവിമാനത്താൽ ജപിക്കും കുന്തിയുള്ളിടം.
    ഹസിച്ചുംകൊണ്ടോതി "കുന്തി,യെന്തു നല്ലേണ്ടതിന്നു ഞാൻ?”
    ഹസിക്കിലും കുന്തി ചൊന്നാൾ പുത്രനെത്തരികെന്നതും.
   യോഗമൂർത്തി ധരിച്ചീടും ധർമ്മനോടൊത്തുചേർന്നവൾ
   ഏവർക്കും ഹിതനായ് ത്തീരും പുത്രനേ നേടി സുന്ദരി.
    പകൽ നട്ടച്ചനേരത്തു തിഥി പഞ്ചമിയാംവിധൗ
    പ്രസിദ്ധനായ മകനെ പ്രസവിച്ചിതു കുന്തിതാൻ:
   ആപ്പുത്രനുണ്ടായളവിലശരീരോക്തി കേട്ടുതേ:
   'ഇവൻ ധർമ്മിഷ്ഠരിൽ ശ്രേഷ്ഠനായിത്തീരും നരോത്തമൻ
    വിക്രാന്തിമാൻ സത്യവാദിയൂഴിക്കീശ്വരനായ് വരും.
    യുധിഷ്ഠിരാഖ്യനായീടും പാണ്ഡുവിൻ പ്രഥമാത്മജൻ
    മുപ്പാരിലും പുകളെഴും നൽപൃത്ഥ്വീശ്വരനായ് വരും'
    കീർത്തിപ്രതാപങ്ങളൊടും വൃത്തി നന്നായെഴുന്നവൻ
    ആദ്ധർമ്മാത്മജനേ നേടിപ്പാണ്ഡു പിന്നെയുമോതിനാൻ:
    “ബലം ക്ഷത്രഹിതം നേടൂ ബലമുള്ളൊരു പുത്രനെ.”
    ഭർത്താവേവം ചൊന്നളവങ്ങാഹ്വനംചെയ്തു വായുവെ.
    മൃഗത്തിൽക്കയറീട്ടെത്തിയപ്പോൾ വായു മഹാബലൻ.
    " കുന്തി,യെന്തു തരേണ്ടൂ ഞാനുള്ളിലുള്ളതു ചൊല്കെടോ."
   ലജ്ജാസ്മിതത്തോടുമവൾ ചൊന്നാൾ "തരിക മാരുത!

[ 438 ]

ശക്തനായ് സർവ്വദർപ്പഘ്നനാകും വൻപുള്ള പുത്രനെ.”
   അവന്നുണ്ടായ് മഹാബാഹു ഭീമൻ ഭീമപരാക്രമൻ.
   അശരീരോക്തിയശ്ശക്തനുണ്ടായപ്പോളുദിച്ചുതേ:
   'സർവ്വശക്തരിലും ശ്രേഷ്ഠനിവ'നെന്നങ്ങു ഭാരത!
   ഇതൊരത്യത്ഭുതം കണ്ടൂ,ജനിച്ചന്നാ വൃകോദരൻ
   മാതാവിൻ മടിമേൽനിന്നു വീണു പാറ തകർന്നുപോയ്;
   വ്യാഘ്രത്തിനെക്കണ്ടുകുന്തി വെക്കം പേടിച്ചെണീറ്റുപോൽ
   കരുതീലങ്കഭാഗത്തിലുറങ്ങും ഭീമസേനനെ.
   വജ്രകായൻ ബാലനപ്പോളദ്രിപൃഷ്ഠത്തു വീണുപോയ്
   പാരാതെ വീണവൻ പാറ നൂറായിട്ടു തകർന്നുപോയ്;
   പാണ്ഡുവാപ്പാറ പൊടിയായ് കണ്ടു വിസ്മയമാണ്ടുതേ.
   എന്നോ ഭീമൻ ജനിച്ചാനിങ്ങന്നാളിൽ ഭാരതോത്തമ!
   പരം ദുര്യോധനൻതാനും പിറന്നൂ ധരണീതലേ.
   ഭീമൻ ജനിച്ചതില്പിന്നെപ്പാണ്ഡു ചിന്തിച്ചിതിങ്ങനെ:
  'ലോകശ്രേഷ്ഠൻ പുത്രനുണ്ടായ് വരുവാൻ വഴിയെന്തു മേ?
  ദൈവം പൗരുഷമീ രണ്ടിൽ നില്ക്കന്നൂ ലോകമൊക്കയും;
  കാലം നോക്കി പ്രയത്നിച്ചാൽ ദൈവം സ്വാധീനമായ് വരും.
  ഇന്ദ്രനത്രേ വാനവർക്കു മുഖ്യനെന്നുണ്ടു കേൾപ്പുല ഞാൻ
  അപ്രമേയബലോത്സാഹൻ വീര്യവാനമിതപ്രഭൻ.
   തപസ്സാലവനെ പ്രീതിനാക്കിപ്പുത്രനെ നേടുവൻ
   അവൻ തരുന്ന തനയൻ ശ്രേഷ്ഠനായിവരും ദൃഢം.
   മാനുഷാമാനുഷന്മാരെപ്പോരിൽ കൊന്നീടുമായവൻ
   മനോവാക്കായകർമ്മങ്ങൾ കൊണ്ടു ചെയ് വേൻ തപസ്സു ഞാൻ.'
   പിന്നെപ്പാണ്ഡു മുനീന്ദ്രന്മാർചേർന്നു ചിന്തിച്ചു പാർത്ഥിവൻ
   കുന്തിക്കൊരാണ്ടെയ്ക്കു മഹാവ്രതം കല്പിച്ചു മഗളം.
    ഒറ്റക്കാലിന്മെൽനിന്നിട്ടു താനുമുഗ്രതപസ്സിനെ
   പരം സമാധി കൈക്കൊണ്ടു ചരിച്ചിതു മഹാബലൻ.
    ദേവാധിരാജനാം ശക്രദേവനെസ്സേവചെയ്തവൻ
    തപനന്നൊപ്പമേ നിന്നു തപംചെയ്തിതു ഭാരത!
     ഒട്ടുനാൾ ചെന്നതിൽപ്പിന്നെ സ്പഷ്ടം വന്നോതി വാസവൻ.
ശുക്രൻ പറഞ്ഞു
     മുപ്പാരിലും പേരു കേൾക്കും പുത്രനെത്തവ നല്കുവൻ
     ഗോബ്രാഹ്മണർക്കുമൊട്ടേറെ ബ്ബന്ധവാനന്ദവർദ്ധനൻ
     സർവ്വശത്രുഹരൻ പുത്രൻ ചൊവ്വോടങ്ങയ്ക്കുദിച്ചിടും.
വൈശമ്പായനൻ പറഞ്ഞു
     എന്നു ശക്രൻ ചൊന്നനേരമന്നാക്കൗരവമന്നവൻ
 

[ 439 ] ====യുധിഷ്ഠിരഭീമാർജ്ജുനജനനം====

ചൊന്നാൽ കുന്തിയൊടങ്ങിന്ദ്രൻ ചൊന്നാ വാക്കോർത്തുധാർമ്മികൻ.

പാണ്ഡു പറഞ്ഞു

കുന്തി നന്മ നിനക്കുണ്ടാം സന്തോഷിച്ചൂ സുരേശ്വരൻ 31
ഹന്ത! നീയോർത്തമട്ടുള്ള സന്താനം നൽകുമേ തവ.
അതിമാനുഷകർമ്മാവായ് കേൾവികേട്ടരിഘാതിയായ് 32
നീതിമാനായ് മഹാത്മാവായാദിതേയ പ്രതാപനായ്
അധൃഷ്യനായ് ക്രയാവാനായതിദിവ്യസ്വരൂപനായ് 33
ക്ഷത്രതേജേമൂർത്തിയായ പുത്രനെ പ്രസവിക്ക നീ
പ്രസാദിച്ചൂ ദേവരാജനാഹ്വാനംചെയ്ക സുസ്മിതേ! 34

വൈശമ്പായനൻ പറഞ്ഞു

ഏവം ചൊന്നവളവ്വണ്ണമാഹ്വാനംചെയ്തു ശക്രനെ
ഇന്ദ്രൻ വന്നാനർജ്ജുനനെജ്ജനിപ്പിച്ചീടിനാനുടൻ. 35
കുമാരനുണ്ടായളവിലശരീരോക്തി കേട്ടുതേ
അംബരത്തെ മുഴക്കുമ്മാറതിഗംഭീരമാംവിധം. 36
ആശ്രമം വാഴുവോർ സർവ്വഭൂതജാലങ്ങൾ കേൾക്കവേ
കുന്തിയോടായിപ്രകാരം വിസ്പഷ്ടാക്ഷരമോതിതേ: 37
“കാർത്തവീര്യോപമൻ കുന്തി,ശിവതുല്യപരാക്രമൻ
അജയ്യനിന്ദ്രനെപ്പോലീയിവൻ നിൻ പേർ പുകഴ്ത്തിടും. 38
അദിതിക്കാ വിഷ്ണുവെമ്മട്ടതിമോദം വളർത്തുവോ
അതിന്മട്ടർജ്ജുനൻ വിഷ്ണുപ്രതിമൻ തേ തരും രസം. 39
പാട്ടിലാക്കിയവൻ മദ്രകുരുസോമകരേയുമേ
ചേദികാശി കരൂഷന്മാരെയും നേടും കുരുപ്രഥ. 40
ഇവന്റെ ഭുജവീര്യത്താൽ ഖാണ്ഡവത്തിൽ ഹുതാശനൻ
സർവ്വഭൂതൗഘമേദസ്സാൽ തൃപ്തനായിബ്ഭവിച്ചിടും. 41
ഗ്രാമനാഥൻ മന്നവരെജ്ജയിച്ചിട്ടീ മഹാബലൻ
ഭ്രാതാക്കളൊത്തു മൂന്നശ്വമേധം സാധിച്ചുകൊള്ളുമേ. 42
ജാമദഗ്ന്യസമൻ കുന്തി, ശ്രീമണാളപരാക്രമൻ
ഇവൻവംശശ്രേഷ്ഠനായ്ബ്ഭവിക്കുമതികീർത്തിമാൻ. 43
ഇവൻ പോരിൽ ശങ്കരനാംദേവനെ പ്രീതനാക്കിടും
തുഷ്ടനീശൻ പാശുപതമസ്ത്രമേകിയതേറ്റിടും. 44
നിവാതകവചന്മാരാം ദേവദ്വേഷികളെപ്പരം
ഇന്ദ്രന്റെ കല്പനയ്ക്കേറ്റു കൊന്നീടും നിന്റെയീ മകൻ. 45
അവ്വണ്ണമങ്ങു ദിവ്യാസ്ത്രം സർവ്വവും ഹന്ത! നേടിടും
പാരം നശിച്ചൊരാശ്രീയീ വീരൻ വീണ്ടേറ്റുകൊണ്ടിടും.” 46
കേട്ടാളീയത്ഭുതമൊഴി പെറ്റാനേരത്തു കുന്തിതാൻ
ഉച്ചത്തിൽ ചൊന്നൊരീ വാക്കു മെച്ചത്തിൽ കേട്ടനേരമേ 47
ശതശൃംഗസ്ഥമുനികൾക്കതിഹർഷം മുഴുത്തുതേ.

[ 440 ]

ഏവം വ്യോമത്തിലിന്ദ്രാദി ദേവന്മാരുടെയും പരം 48
ഭേരീവാദ്യങ്ങളുടെയും ഭൂരീഘോഷം മുഴങ്ങിതേ.
കെല്പിലേന്തി മഹാഘോഷം പുഷ്പവൃഷ്ടികലർന്നഹോ! 49
ഒത്തുചേർന്നിട്ടു വാനോരാപ്പാർത്ഥനെപ്പൂജചെയ്തു തേ.
കാദ്രവേയ ഖഗേന്ദ്രാപ്സരസ്ത്രീഗന്ധർവ്വമുഖ്യരും 50
പ്രജാപതികളെല്ലാരും സപ്തർഷികളുമങ്ങനെ.
ഭരദ്വാജൻ കശ്യപൻ ഗൗതമൻതാൻ
വിശ്വാമിത്രൻ ജമദഗ്നി വസിഷ്ഠൻ
നശിച്ചീടും ഭാസ്കരേ വന്നുദിച്ചോ *_
നിങ്ങത്രിയാം ഭഗവാൻതാനുമെത്തീ. 51
മരീചിയംഗിരിസ്സേവം പുലസ്ത്യൻ പുലഹൻ ക്രതു
ദക്ഷൻ പ്രജാപതി പരം ഗന്ധർവ്വസുരവേശ്യകൾ 52
ദിവ്യമാല്യാംബരധരർ സർവ്വാഭരണഭൂഷിതർ
പാടി നൃത്തംവെച്ചു പാർത്ഥപാർശ്വംപുക്കപ്സരസ്സുകൾ. 53
അവ്വണ്ണമൃഷിമുഖ്യന്മാർ ചുറ്റുമൊത്തു ജപിച്ചുതേ
ഗന്ധർവ്വരൊത്തഹോ! ധീമാൻ ഹന്ത! തുംബുരു പാടിനാൻ. 54
ഭീമസേനോഗ്രസേനന്മാരൂർണ്ണായുസ്സനഘൻ പരം
ധൃതരാഷ്ട്രൻ ഗോപതിയാസ്സൂര്യവർച്ചസ്സുമഷ്ടമൻ. 55
യുഗപൻ തൃണപൻ കാർഷ്ണി നന്ദി ചിത്രരഥൻ പരം
പതിമൂന്നാം ശാലിശിരസ്സാപ്പർജ്ജുന്യൻ ചതുർദ്ദശൻ. 56
കലിയാപ്പതിനഞ്ചാമൻ ഷോഡശൻ പിന്നെ നാരദൻ.
ഋത്വാ ബൃഹത്വാ ബൃഹകൻ കരാളൻ വിപുലാശയൻ 57
ബ്രഹ്മചാരീ ബഹുഗുണൻ സുപർണ്ണൻ പുകളാർന്നവൻ
വിശ്വാവസു ഭുമന്യു ശ്രീ സുചന്ദ്രൻ ശരുവങ്ങനെ 58
ഗീതമാധുര്യമുടയോർ ഹാഹാ ഹുഹൂക്കളെന്നവർ
എന്നുള്ളിദ്ദേവഗന്ധർവ്വർ വന്നിതായവിടെ പ്രഭോ! 59
അവ്വണ്ണമപ്സരസ്ത്രീകൾ കോപ്പണിഞ്ഞു ചമഞ്ഞവർ
പാടേ വിലോലമിഴികളോടീ പാടീ രസത്തൊടും. 60
അനൂചാനഗുണംപൂണ്ടോൾ ഗുണമുഖ്യാനവദ്യയാൾ
അദ്രികാഭിധയാസ്സോമകേശി മിശ്രയലംബുഷ, 61
മരീചിയാശ്ശുചികതാൻ വിദ്യുൽപർണ്ണതിലോത്തമ
അംബികാ ലക്ഷണ ക്ഷേമാ ദേവി രംഭ തിലോത്തമ, 62
സുബാഹുവങ്ങസിതതാൻ സുപ്രിയാഖ്യ വപുസ്സുമേ

[ 441 ]

പുണ്ഡരീക സുഗന്ധാഖ്യ സുരസാഖ്യ പ്രമാഥിനി, 63
കാമ്യ ശാരദ്വതിയിവർ കൂട്ടമായ് നൃത്തമാടിനാർ.
മേനകാ സഹജന്യാഖ്യ കർണ്ണികാ പുഞ്ജികസ്ഥല 64
ഋതുസ്തല ഘൃതാചീ ശ്രീവിശ്വാചീ പൂർവ്വചിത്തിയും,
ഉല്ലോചയാവിധംതാനാ പ്രേമ്ലോചയിവർ പത്തുപേർ 65
ഉർവ്വശീദേവി പതിനൊന്നാമതെന്നിവർ പാടിനാർ.
ധാതാവങ്ങര്യമാ മിത്രനംശൻ വരുണനാബ്ഭഗൻ 66
ഇന്ദ്രൻ വിവസ്വാൻ പൂഷാവാ ത്വഷ്ടാവു സവിതാവുമേ,
പർജ്ജന്യൻ വിഷ്ണുവീപ്പന്തിരണ്ടാദിത്യരുമങ്ങനെ 67
പാർത്ഥന്നു മഹിമാവേറ്റം ചേർത്തു നിന്നാർ നഭസ്ഥലേ.
മൃഗവ്യാധൻ സർപ്പനേറ്റം പുകഴും നിരൃതിപ്രഭു 68
അജൈകപാത്തഹിർബ്ബുദ്ധനി പിനാകി പുനരാവിധം.
ദഹനൻതാനീശ്വരൻതാൻ കപാലീ ധരണീപതേ! 69
സ്ഥാണു പിന്നെബ്ഭർഗ്ഗനെന്നീ രുദ്രന്മാരും നിരന്നുതേ.
അശ്വിനീദേവരങ്ങഷ്ടവസുക്കന്മാർ മരുത്തുകൾ 70
വിശ്വേദേവകൾ സാദ്ധ്യന്മാരിവരും വന്നുകൂടിനാർ.
കാർക്കോടകൻ സർപ്പവരൻ ഭുജംഗപതി വാസുകി 71
കച്ഛപൻ കുണ്ഡനവ്വണ്ണം തക്ഷകൻ പന്നഗോത്തമൻ
അണഞ്ഞിതു തപസ്സുള്ളോരതിക്രോധബലാന്വിതർ 72
മറ്റുള്ള നാഗവരരും മുറ്റുമങ്ങെത്തിനിന്നുതേ.
അരിഷ്ടനേമി താർഷ്യൻതാൻ ഗരുഡൻ ഹരികേതനും 73
അരുണൻതാനാരുണിയീ വൈനതേയരുമെത്തിനാർ.
ഇദ്ദേവഗണയോഗത്തെത്തപസ്സിദ്ധമഹർഷികൾ 74
വിമാനാദ്രികളിൽ കണ്ടാർ കണ്ടതില്ലന്യരാരുമേ.
ഇത്ഥമത്യത്ഭുതം കണ്ടു വിസ്മയംപൂണ്ടു താപസർ 75
അതിൽപ്പിന്നെപ്പാണ്ഡവരിലതിപ്രീതിയുമേന്തിനാർ.
കീർത്തിപൂണ്ടീടുമാപ്പാണ്ഡു പുത്രലോഭന പിന്നെയും 76
ചൊല്ലീടുമ്പോൾ കുനതിയാകും ധർമ്മപത്നിയുമോതിനാൾ.

കുന്തി പറഞ്ഞു

നാലാം സന്താനമാപത്തിൽപ്പോലും കല്പിപ്പതില്ലിഹ 77
ഇനി സ്വൈരിണിയാം, പിന്നെയഞ്ചായാലവൾ വന്ധകി.
ഇന്നിദ്ധർമ്മമറിഞ്ഞുംകൊണ്ടെന്തിന്നെന്നോടഹോ! ഭവാൻ 78
അപത്യാർത്ഥം ക്രമം വിട്ടു തെറ്റിച്ചൊല്ലുന്നു ഭൂപതേ!

[ 442 ] ===124.നകുലസഹദേവജനനം===

പാണ്ഡു ആവശ്യപ്പെട്ടതനുസരിച്ച് കുന്തി ആ മന്ത്രം മാദ്രിക്കുപതേശിക്കുന്നു. മാദ്രി അശ്വിനീദേവകളേ ആവാഹിച്ചു വരുത്തുകയും അവരിൽനിന്നു നകുലസഹദേവന്മാർ ജനിക്കുകയും ചെയ്യുന്നു.

വൈശമ്പായനൻ പറഞ്ഞു

കുന്തിക്കും മക്കളീവണ്ണം ഗാന്ധാരിക്കും ജനിക്കവേ
മാദ്രി പാണ്ഡുവിനോടായിട്ടിത്ഥം രഹസി ചൊല്ലിനാൾ. 1

മാദേരി പറഞ്ഞു
മാലില്ല നിൻപക്ഷപാതത്താലെനിക്കു പരന്തപ!
ജ്യേഷ്ഠത്തിതൻ കീഴിലാകുമ്മട്ടത്രേ നിന്നിടേണ്ടു ഞാൻ. 2
നൂറു മക്കൾ പിറന്നൂ ഗാന്ധാരിക്കെന്നതു കേൾക്കിലും
എനിക്കത്രയ്ക്കു സന്താപം ജനിച്ചീല കുരുദ്വഹ! 3
തുല്യസ്ഥിതിക്കപുത്രത്വമല്ലലേകുന്നിതേറ്റവും
ഭാഗ്യംകൊണ്ടെൻ പതിക്കുണ്ടായ് കുന്തി പെറ്റുള്ള സന്തതി. 4
അപത്യസന്താനമിനിയെനിക്കും കുന്തി നൽകുകിൽ
അനുഗ്രഹംതന്നെയതിങ്ങവിടെയ്ക്കും പരം ഹിതം. 5
പുത്രാർത്ഥം കുന്തിയോടോതാൻ സപത്നീമാനമുണ്ടു മേ
എന്നിൽ ഭവാൻ പ്രസാദിച്ചിട്ടവളോടരുൾ ചെയ്യണം. 6

പാണ്ഡു പറഞ്ഞു
എന്നുള്ളിലുണ്ടിതെപ്പോഴുമെന്നാലോ മാദ്രി, കേവലം
സ്പഷ്ടം നിന്നോടോതുവാനുണ്ടിഷ്ടാനിഷ്ടോദയാൽ ഭയം. 7
നിനക്കുമിതിൽ മോഹം കണ്ടിനി യത്നിച്ചുനോക്കിടാം
ഞാൻ പറഞ്ഞാൽ കേൾക്കുമവളെന്നു തോന്നുന്നതുണ്ടു മേ. 8

വൈശമ്പായൻ പറഞ്ഞു

പിന്നെഗ്ഗൂഢം കുന്തിയോടു ചൊന്നാനാപ്പാണ്ഢുവിങ്ങനെ:
“എൻകുലത്തിൽ സന്തതിയും ലോകപ്രിയവുമേകി നീ. 9
എനിക്കും പിണ്ഡവിച്ഛേദമിനിപ്പൂർവ്വർക്കുമേതുമേ
പിണയായ് വാൻ ചെയ്കവേണം ഗുണം കല്യാണി,വീണ്ടുമേ. 10
യശോലാഭാർത്ഥംവും ചെയ്യുകസാദ്ധ്യക്രിയയൊന്നു നീ.
ആധിരാജ്യം പൂണ്ടുമിന്ദ്രൻ യജ്ഞം ചെയ്തൂയശോർത്ഥമായ് 11
മനൂജ്ഞർ വിപ്രരും ഘോരവൻതപം ചെയ്തു പിന്നെയും.
ഗുരുക്കളെച്ചേർന്നു കാണ്മൂ പെരുതകും യശസ്സിനായ് 12
രാജർഷികളുമവ്വണ്ണം പൂജ്യബ്രഹ്മർഷിമുഖ്യരും;
കർമ്മമുച്ചാവചം ചെയ് വൂ ചെമ്മേ കിർത്തിക്കു ദുഷ്കരം. 13
എന്നാൽ നീ മാദ്രിയെക്കുടിസ്സന്താനപ്ലവമൊന്നിനാൽ
കരകേറ്റി വിടൂ പാരം പെരുതാം പുകൾ നേടിടൂ.” 14
ഏവം കേട്ടോതിനാൾ മാദ്രിയോ'ടോർക്കുകൊരു ദൈവതം

[ 443 ]

അവങ്കൽനിന്നൊത്തപത്യം കൈവരും തവ നിശ്ചയം.' 15
പരിചിൽ പാർത്തുടൻ മാദ്രി സ്മരിച്ചാളശ്വിപുത്രരെ
അണഞ്ഞവരവൾക്കേകിയിണയായ് രണ്ടുമക്കളെ. 16
നകുലൻ സഹദേവൻതാൻ ലോകസുന്ദരരൂപികൾ
അവരുണ്ടായളവിലുമശരീരോക്തി കേട്ടുതേ: 17
'സത്വരൂപഗുണത്താൽ നാസത്യരൊത്തവ'രെന്നുതാൻ
തേജസ്സോടഴകാർന്നേറ്റം ഭ്രാജിച്ചാവരും പരം. 18
അവർക്കെല്ലാം പേരുമിട്ടു ശതശൃംഗനിവാസികൾ
ഭക്തികൊണ്ടും വൃത്തികൊണ്ടുമാശിസ്സെന്നതുകൊണ്ടുമേ. 19
ജ്യേഷ്ഠൻ യുധിഷ്ഠിരൻതാനായ് മദ്ധ്യമൻ ഭീമസേനനായ്
അർജ്ജുനൻ പിന്നെ മൂന്നാമൻ കൗന്തേയൻ പേർ വിളിക്കയാൽ. 21
വർഷംതോറും തിറന്നോരാക്കിമാരർ കുരുസത്തമർ
പഞ്ചപാണ്ഡവർ ശോഭിച്ചാർ പഞ്ചവർഷങ്ങൾപോലവേ. 22
മഹാസത്വർ മഹാവീര്യർ മഹാബലപരാക്രമർ
വിണ്ണോർക്കൊത്തി നന്ദനരെപ്പാണ്ഡു പാർത്തുനരാധിപൻ 23
പരമാമോദമുൾക്കൊണ്ടു പരമാനന്ദമാർന്നുതേ.
ശതശൃ ഗത്തിൽ വാണീടും സമസ്തമുനികൾക്കുമേ 24
ഇഷ്ടരായിവരത്യന്തമൃഷിപന്തീജനത്തിനും.
പാണ്ഡു മാദ്രിക്കായി വീണ്ടും പ്രേരണം ചെയ്തു കുന്തിയെ 25
രഹസ്സിൽ ചൊന്നളവവളവനോടേവമോതിനാൾ:
“ഒരിക്കൽ ചൊന്നതിൽ ദ്വന്ദ്വം പെറ്റു വഞ്ചിച്ചിതായവൾ 26
പേടിപ്പേൻ തൽപരിഭവാൽ കുത്സിതസ്ത്രീനടപ്പിതാം.
വിഡ്ഢി ഞാനിതറിഞ്ഞീലാ ദ്വന്ദ്വാഹ്വാനാൽ ഫലദ്വയം 27
എന്നാലെന്നോടിതരുളായ്ക്കെന്നാൽമേ വരമാമതും.”
മഹാബവന്മാർ പുകഴാണ്ടോരാം കുരുകുലോദ്വഹർ 28
ശൂഭലക്ഷണമൊത്തുള്ളോർ സോമാഭപ്രിയദർശനർ,
സിംഹദർപ്പർ മഹാവില്ലർ സിംഹവിക്രമഗാമികൾ 29
സിംഹഗ്രവർ മനുഷ്യേന്ദ്രർ വളർന്നാർ ദേവവിക്രമർ.
പുണ്യഹൈമവതക്കുന്നിൽ നിന്നു വാച്ചു വളർന്നവർ 30
വന്നുചേരും മുനീന്ദ്രർക്കു നന്നേ വിസ്മയമേകിനാർ.
അവരഞ്ചും മററു നൂറും കുരുവംശവിവർദ്ധനർ 31
അല്പകാലത്താൽ വളർന്നാരപ്പിലബ് ജങ്ങൾ പോലവേ.

[ 444 ] ====125. പാണ്ഡുചരമം====

ഒരിക്കൽ മാദ്രയുമൊന്നിച്ചു കാട്ടിൽ നടക്കുമ്പോൾ കാമമോഹിത നായിത്തീർന്ന പാണ്ഡു മാദ്രിയുടെ എതിർപ്പിനെ വകവെക്കാതെ അവളെ പ്രാപിക്കുന്നു. മുനിയുടെ ശാപമനുസരിച്ച് ആ രാജാവു മരിച്ചുവീഴുന്നു. മാദ്ര ഭർത്താവിന്റെ ചിതയിൽ ചാടി ഭർത്താവിനെ അനുഗമിക്കുന്നു.

വൈശമ്പായനൻ പറഞ്ഞു

പാണ്ഡുതന്നുടെ പുത്രന്മാരഴകുള്ളവരൈവരെ
കണ്ടു കൊണ്ടാടിയാ രമ്യശൈലാരണ്യത്തിൽ വാഴ്കവേ, 1
ഒരിക്കൽ ഭ്രതസമ്മോഹകരമായ് പൂത്ത കാട്ടിലായ്
വസന്തത്തിൽ കാടു കണ്ടു നടന്നാൻ ഭാര്യയൊത്തവൻ. 2
പിലാശു തിലകം മാവു ചമ്പകം പാരിഭദ്രകം
കർണ്ണികാരമശോകം കേസരം നല്ലതിമുക്തകം! 3
അവ്വണ്ണമേ കുരവകം വണ്ടിനങ്ങൾ മുരണ്ടഹോ!
വിടുർന്നല്ലി വിരിഞ്ഞുള്ള പാരിജാതവുമൊത്തഹോ! 4
കുയിൽ കൂകിയുമവ്വണ്ണം വണ്ടു മൂളിയുമെങ്ങുമേ
മറ്റും പല മരക്കൂട്ടം പൂത്തും കാച്ചും നിരന്നുമേ, 5
ജലാശയം പലതരം ജലജാളി കലർന്നുമേ
വിളങ്ങും കാടു കണ്ടുള്ളിലിളകീ നൃപനംഗജൻ. 6
പ്രഹർഷമുൾക്കൊണ്ടു കാട്ടിൽ ദേവകല്പൻ നടക്കവേ
സുഭവസ്ത്രം ചാർത്തി മാദ്രി താനേ പിൻപുണ്ടവന്നഹോ! 7
മൃദുവസ്ത്രമുടുത്തോരാ മൃദുഗാത്രയെ മാത്രമേ
കണ്ടവാറവനാക്കാമൻ കാട്ടിൽ തീപോലെയാളിതേ. 8
രഹസ്സിലൊറ്റയ്ക്കായ് പത്മമിഴിയെപ്പാർത്തു പാർത്ഥിവൻ
ആളായീലങ്ങനംഗാഗ്നിയാളീടുന്നതടക്കുവാൻ. 9
ബലാൽ ഗ്രഹിച്ചാനവളെ രഹസ്സിൽ പിന്നെ മന്നവൻ
പിടഞ്ഞവൾ ബലം പോലെ കുടഞ്ഞേറ്റം തടുക്കിലും. 10
ശാപമോർത്തീലഹോ! മാരതാപമോഹിതനാമവൻ
ബലാലെന്നവിധം മാദ്രിയിങ്കൽ ചെയ്തിതു മൈഥുനം, 11
ജീവിതാന്തത്തിന്നുതന്നേ കേവലം കാമവസ്യനായ്
ശാപഭീതി വെടിഞ്ഞിട്ടു ഭ്രപൻതൻ വിധിശക്തിയാൽ. 12
കാമാത്മാവാമവൻ ബുദ്ധി സാക്ഷാൽ കാലം മയക്കയാൽ
ഇന്ദ്രിയോന്മാഥനം ചെയ്തു കെട്ടുപോയീ മനസ്സൊടും. 13
അവളായിസ്സംഗമിച്ചാപ്പാണ്ഡു കൗരവനന്ദനൻ
ധർമ്മവാനീവിധം കാലധർമ്മത്തിൽപ്പെട്ടു പോയിതേ. 14
പ്രാണൻ പോയരരചനെപ്പുണർന്നും കൊണ്ടു മാദ്രിതാൻ
വീണ്ടും വീണ്ടും മഹാദുഃഖമാണ്ടുറക്കെകരഞ്ഞുതേ. 15
തൻ മക്കളൊത്തു പൃഥയുമമ്മാദ്രിയുടെ മക്കളും

[ 445 ] [ 446 ]

ഇതല്ലാതൊന്നുമില്ലിങ്ങു പറഞ്ഞേൽപ്പിച്ചുകൊള്ളുവാൻ. 32

വൈശമ്പായനൻ പറഞ്ഞു

എന്നു ചൊല്ലീട്ടു തീപ്പെട്ട മന്നവേന്ദ്രന്റെ കുടവേ
ചെന്നൊത്തു കയറീ ധർമ്മപത്നിയാം മാദ്രി തുർണ്ണുമേ.

33

126.ഋഷിസംവാദം

[തിരുത്തുക]

മഹർഷിമാർ കുന്തിയേയും കുട്ടികളേയുംകൊണ്ടു ഹസ്തിനപുരിയിലെത്തി വിവരം മുഴുവൻ ധൃതരാഷ്ടരേയും ഭീഷ്മരേയും അറിയിക്കുന്നു. വേണ്ടമെന്നും കുട്ടികളെ വാണ്ടപോലെ ശേഷക്രിയ നടത്തി പാണ്ഡുവിന്റെ ആത്മാവിനു മുക്തി നല്കണമെന്നും കുട്ടികളെ വേണ്ടപോലെ സൂക്ഷിച്ചു രക്ഷിക്കണമെന്നും പറഞ്ഞു മഹർഷികൾ അന്തർദ്ധാനം ചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു

പാണ്ഡുചരമമീവണ്ണം കണ്ടു ദേവോപമഹർഷികൾ
മന്ത്രവിത്തുകൾ ചേർന്നൊത്തു മന്ത്രണം ചെയ്തിതേവരും. 1

താപസന്മാർ പറഞ്ഞു

രാജ്യവും രാഷ്ട്രവും വിട്ടു പൂജ്യനാം കീർത്തിമാനവൻ
ഈസ്ഥലത്തു തപംചെയ്തീയൃർഷിമാരെ ശ്രയിച്ചുതാൻ. 2
ചെറുപൈതങ്ങളെയുമിദ്ദാരങ്ങളെയുമിങ്ങിഹ
നമ്മൾതൻ പാട്ടിലേൽപ്പിച്ചീ മന്നവൻ വാനു പൂകിനാൻ. 3
ആ യോഗ്യൻതൻ മക്കളേയും കായേയും ഭാര്യയേയുമേ
സ്വരാജ്യത്തിലണയ്ക്കേണ്ടും മുറ നമ്മൾക്കുധർമ്മമാം. 4

വൈശമ്പായനൻ പറഞ്ഞു

ഏവം തമ്മിൽ പറഞ്ഞൊത്താദ്ദേവകല്പമഹർഷികൾ
പാണ്ഡുപുത്രരെ മുൻപാക്കിത്തിണ്ണെന്നാ ഹസ്തിനാപുരം 5
എത്തിക്കുവാനുരൊമ്പെട്ടു സിദ്ധി വന്ന തപസ്വികൾ
ഭീഷ്മർക്കും ധൃതരാഷ്ട്രന്നും പാണ്ഡവന്നമാരെ നല്കുവാൻ. 6
ആ ക്ഷണത്തിൽ പാണ്ഡുവിന്റെ മക്കളെബ് ഭാര്യയേയുമേ
ആ ദ്ദേഹം രണ്ടുമേകൊണ്ടു പുറപ്പെട്ടിതു താപസർ. 7
അതിസൗഖ്യം പണ്ടു വാണോളധികം പുത്രവത്സല
പ്രപന്നയാം കുന്തി മാർഗ്ഗദൈർഗ്ഘ്യം സംക്ഷിപ്തമോർത്തപോൽ 8
അങ്ങേറെ വൈകാതെ കുരുജാംഗലത്തിലണഞ്ഞവൾ
നെടുതാകും കോട്ടവാതിൽക്കടുത്തെത്തീ യശസ്വിനി. 9
കാവൽക്കരോടോതി താപസന്മാർ കാണിക്ക ഭൂപനെ
അവരങ്ങുടനേ പാഞ്ഞു സഭയിൽ ചെന്നുണർത്തിനാർ. 10
അനേകചാരണഗണമുനിമാരുടെയാഗമം
കേട്ടിട്ടു ഹസ്തിപുരനാട്ടാർക്കത്ഭുതമായിതേ. 11
സുര്യോദയാൽ മുഹൂർത്തം ചെന്നപ്പോൾ ബാലകരൊത്തുടൻ

[ 447 ] [ 448 ]

തന്നെയോർത്തുംകൊണ്ടവനാ വഹ്നിക്കാഹുതിയാംവിധൗ 30
സ്വജീവിതം വിട്ടു മാദ്ര ചാടിനാളാ ഹുതാശനിൽ.
അവളായവനോടൊത്തു പിതൃലോകത്തിനെത്തിനാൾ 31
അവൾക്കുമവനും വേണ്ടും ശേഷക്രിയ കഴിക്കുക.
ഇതാണവർക്കുള്ളദേഹമിവരുത്തമപുത്രരാം 32
അനുഗ്രഹിപ്പിൻ വേണ്ടുംപോലമ്മയൊത്തിവരെപ്പരം.
പ്രേതകാര്യം കഴിച്ചിട്ടാപ്പിതൃമേധഫലത്തിനെ 33
ലഭിക്കട്ടെ ധാർമ്മികനാം പാണ്ഡു കൗരവപുംഗവൻ.

വൈശമ്പായനൻ പറഞ്ഞു

എന്നായ് ക്കുരുക്കളോടോതീട്ടൊന്നായ്കൗരവർ കാൺകവേ 34
ക്ഷണംകൊണ്ടു മറ‌ഞ്ഞാരാ മുനിമാർ ഗുഹ്യകൗഘവും.
ഗന്ധർവ്വനഗരംപോലാമുനിസിദ്ധഗണം ക്ഷണം 35
മറഞ്ഞുകണ്ടിട്ടെല്ലാർക്കും പരമുണ്ടായി വിസ്മയം.

127. പാണ്ഡുമാദ്രിസംസ്കാരം

[തിരുത്തുക]

പാണ്ഡുവിന്റേയും മാദ്രിയുടേയും സംസ്കാരവും ഉദകക്രിയയും രാജോചിതമായരീതിയിൽനടത്തണ മെന്നു ധൃതരാഷ്ട്രൻ നിർദ്ദേശിക്കുന്നു. വിദുരൻ അതുപോലെയൊക്കെ ചെയ്യിക്കുന്നു. പാണ്ഡുവിന്റെ ച- രമത്തിൽ പൗരജാനപദന്മാരുടെ അനുശോചനം.


ധൃതരാഷ്ട്രൻ പറഞ്ഞു

നടത്തൂ വിദുര, പ്രേതകാര്യം പാണ്ഡുവിനൊക്കേയും
രാജസിംഹനവൻ സർവ്വരാജാവിന്മട്ടു ചെയ്യണം. 1
പശുക്കൾ വസ്ത്രം രത്നങ്ങൾ പലമട്ടു ധനങ്ങളും
കൊടുക്ക പാണ്ഡവിന്നായും മാദ്രിക്കായും യഥേഷ്ടമ. 2
മാദ്രീസൽക്കാരവും കുന്തിയേൽക്കുമാറു നടത്തെടോ
കാറ്റും വെയിലുമച്ചാരുഗാത്രിയെത്തൊട്ടുപോകൊല. 3
പുണ്യവാൻ ശോച്യനല്ലേതും പാണ്ഡുഭൂപൻ പ്രശസ്യനാം
അവന്നു സുരപുത്രാഭരീയഞ്ചുണ്ണികളൊത്തുതേ. 4

വൈശമ്പായനൻ പറഞ്ഞു
അവ്വണ്ണമെന്നു വിദുരൻ ഭീഷ്മരോടൊത്തു ഭാരത!
സമശുദ്ധസ്ഥലേ പാണ്ഡുസംസ്കാരത്തെ നടത്തിനാൻ. 5
നെയ്യിന്റെ ഗന്ധം വീശുന്ന പാണ്ഡുഭൂപന്റെയഗ്നികൾ
പുരത്തിൽനിന്നുടൻതന്നെ കൊണ്ടുവന്നാർ പുരോഹിതർ. 6
കാലത്തിനൊത്ത പുഷ്പങ്ങൾ പലതുംമണമാർന്നഹോ!
അണിഞ്ഞുടൻ കൊണ്ടുവന്നു മൂടുപല്ലക്കുമങ്ങനെ. 7
വസ്ത്രമാല്യഗണത്താലും ധനജാലത്തിനാലുമേ

[ 449 ]

അണിഞ്ഞ പല്ലക്കൊത്തെത്തീ സുഹൃത്തുക്കളമാത്യരും. 8
മാദ്രിയോടും കൂടിയന്നാപ്പൃഥ്വീനായകസിംഹനെ
നല്ല മർത്ത്യരെടുക്കുന്ന പല്ലക്കിൽ കേറ്റിയേറ്റിനാർ. 9
വെൺകൊറ്റക്കുടയും പിന്നെ വെഞ്ചാമരവുമങ്ങനെ
വാദ്യഘോഷങ്ങളും കൂട്ടി മോടികൂട്ടീടിനാരവർ. 10
ഭൂരിരത്നങ്ങളും വാരിക്കോരിപ്പലതരം നരർ
പാണ്ഡുശേഷക്രിയയ്ക്കുള്ളിൽ വാങ്ങുന്നോർക്കൊക്ക നൽകിനാർ. 11
വെൺകാറ്റക്കുടയും പാരം നല്ല വെഞ്ചാമരങ്ങളും
നല്ല വസ്ത്രങ്ങളും കൊണ്ടുവന്നാരാക്കൗരവാർത്ഥമായ്. 12
ശുചിവസ്ത്രമെഴും യാജകൻമാർ ഹോമിച്ച വഹ്നികൾ
കത്തിജ്ജ്വലിച്ചവൻ മുൻപിലഴകോടു നടന്നുതേ. 13
ബ്രാഹ്മണക്ഷത്രിയൻമാരും വൈശ്യരും പല ശൂദ്രരും
കരഞ്ഞു ശോകമുൾക്കൊണ്ടു പിൻതുടർന്നാൻ നരേന്ദ്രനെ. 14
'ഇദ്ദേഹം ഞങ്ങളേ വിട്ടു ദു:ഖത്തിൽക്കൊണ്ടുവിട്ടഹോ!
അനാഥസ്ഥിതിയാക്കീട്ടങ്ങെങ്ങു പോകുന്നു മന്നവൻ?' 15
കരഞ്ഞാരാപ്പാണ്ഡവരും ഭീഷ്മൻ വിദൂരനും പരം
രമണീയശ്മശാനത്തിൽ ഗംഗാതീരപ്പരപ്പിലായ 16
മെല്ലെപ്പല്ലക്കിറക്കിച്ചൂ നല്ലോരസ്സത്യവാദിയായ്
സഭാര്യനായ് ശ്രേഷ്ഠനാകും പാണ്ഡുഭൂപന്റെ വാഹനം. 17
പിന്നീടവന്റെ ദേഹത്തിൽ സുഗന്ധം നേടിടുംവിധം
കാരകിൽച്ചാറു തേച്ചേറ്റം ചന്ദനച്ചാറു പൂശിനാർ. 18
പൊൻകുടത്തിലെടുത്തുള്ള വെള്ളംകെണ്ടും നനച്ചുതേ
വെളുത്തചന്ദനം വീണ്ടും പൂശി മെയ്യിലശേഷവും 19
കാരകിൽച്ചാറു കലരുന്നോരു തുംഗരസത്തെയും
പിന്നെയേറ്റം വിലപ്പെട്ട വസ്ത്രംകെണ്ടിട്ടു മൂടിനാർ. 20
വസ്ത്രം ചാർത്തി പ്രകാശിച്ചൂ ജീവനുള്ളവിധം നൃപൻ
മഹാർഹമെത്ത കേറേണ്ടും മഹായോഗ്യൻ നരോത്തമൻ. 21
യാജകാനുമതംപോലെ പ്രേതകാര്യം നടത്തവേ
നൈ പകർന്നാ നൃപതിയെ മാദ്രിയോടൊത്തു ഭംഗിയിൽ 22
തൂഗം പതിമുകം പിന്നെ മണമേറുന്നു ചന്ദനം
മറ്റും സുഗന്ധദ്രവ്യത്താൽ ദഹിപ്പിച്ചൂ യഥാവിധി. 23
അപ്പോളായവർതൻ ദേഹം കണ്ടുടൻ മോഹമാണ്ടഹോ!
അയ്യയ്യോ മകനേയെന്നു ചൊല്ലീ കൗസല്യ വീണുപോയ്. 24
ഇണ്ടൽ പൂണ്ടവൾ മോഹിച്ചുകണ്ടു മാലാണ്ടു നാട്ടുകാർ
കരഞ്ഞുപോയ് രാജഭക്തി നിറഞ്ഞു കരുണാവശാൽ. 25
കുന്തിതന്നാർത്തനാദത്താൽ ഹന്ത! മാനുഷരൊത്തുടൻ
തിര്യഗ്യോനികളുംകൂടിക്കരഞ്ഞു ജീവജാലമേ.

[ 450 ]

അവ്വണ്ണമാശ്ശാന്തനവൻ ഭീഷ്മൻ വീദൂരൻ ബുദ്ധിമാൻ
മറ്റുള്ള പൗരവന്മാരും കരഞ്ഞു സങ്കടത്തൊടും. 27
പിന്നെബ്ഭീഷ്മൻ വിദൂരരും രാജാവു പാണ്ഡുപുത്രരും
കുരുനാരികളും ചെയ്തിതവന്നായുദകക്രിയ. 28
കരഞ്ഞു പാണ്ഡവന്മാരേവരും ഗംഗാതനൂജനും
വിദുരൻ ജ്ഞാതിഗണവും ചെയ്തിതങ്ങുദകക്രിയ. 29
ഉദകക്രിയ ചെയ്തിട്ടു മാലെഴും പാണ്ഡുപുത്രരേ
ദു;ഖിക്കുമ്പോളെടുത്തിട്ടങ്ങാശ്വസിപ്പിച്ചു നാട്ടുകാർ. 30
ബന്ധുക്കളും പാണ്ഡവരും ഭൂമിയിങ്കൽ കിടന്നനാൾ
അവ്വണ്ണമേ പൗരരെല്ലാം കിടന്നൂ ബ്രാഹ്മണാദികൾ. 31
ആനന്ദംപോയ് സ്വാസ്ഥ്യമറ്റിട്ടാബാലം ഹർഷമെന്നിയേ
വാണൂ പാണ്ഡവരെപ്പോലാ നഗരം പന്തിരണ്ടുനാൾ. 32

128.ഭീമസേനരസപാനം

[തിരുത്തുക]

പാണ്ഡവന്മാരുടേയും കൗരവന്മാരുടേയും ബാല്യക്രീഡകൾ. ചെറുപ്പത്തിൽത്തന്നെഭീമസേനന്റെ ബലാധിക്യം. അസൂയാലുവായിത്തീർന്ന ദുര്യോധനൻ ഭീമസേനനേ ഉറക്കത്തിൽ കൈകാലുകൾ കെട്ടി ആഴമുള്ള ഒരു നദിയിൽ കൊണ്ടുപോയിത്തള്ളുന്നു. നാഗലോകത്തിലെത്തിയ ഭീമസേനൻ വാസുകിയുടെ സൽക്കാരമേറ്റു് ദിവ്യരസപാനം ചെയ് തു 'സഹസ്ര നാഗബല'നായിത്തീരുന്നു.

വൈശമ്പായനൻ പറഞ്ഞു

പിന്നെയാക്കുന്തി രാജാവു ഭീഷ്മൻ ബന്ധുജനങ്ങളും
സ്വധാമൃതമയം പാണ്ഡം വെച്ചൂ പാണ്ഡുവിനദ്ദിനം. 1
കുരുനാട്ടാർ വിപ്രരേയുമൂട്ടിയന്നങ്ങസംഖ്യമേ
രത്നങ്ങളും ഗ്രാമവുമാ ബ്രാഹ്മണർക്കു കൊടുത്തുതേ. 2
പുല പോയ് ശുദ്ധരാം പാണ്ഡുപുത്രഭാരതമുഖ്യരെ
കൈക്കൊണ്ടേവരുമുൾപ്പുക്കാർ ഹസ്തിനാപുരിയിൽ പരം. 3
വീണ്ടുമാബ് ഭാരതശ്രേഷ്ഠൻ പാണ്ഡുവെപ്പറ്റിയേറ്റവും
മൃതബാന്ധവനെപ്പോലെയനുശോചിച്ചു നാട്ടുകാർ. 4
പിണ്ഡം കഴിഞ്ഞിട്ടെല്ലാരുമിണ്ടലാണ്ടതു കണ്ടുടൻ
കൂടും ദു:ഖം പെടുന്നമ്മയോടുതാൻ വ്യാസനോതിനാൻ. 5

വ്യാസൻ പറഞ്ഞു
കഴിഞ്ഞു സൗഖ്യം കാലത്തിൽ പഴക്കം ബഹുദാരുണം,
നാളെനാളെപ്പാപദിന,മൂഴിക്കോ കെട്ടു യൗവനം. 6
ഛലജാലം കലർന്നുംതാൻ പലദോഷം പുലർന്നുമേ
നഷ്ടധർമ്മക്രിയാചാരം* കഷ്ടകാലം വരുന്നിതാ. 7

[ 451 ]

കരുക്കൾക്കുള്ള ദുർന്നീതി പെരുത്തുഴിനശിച്ചിടും
പോക നീ യോഗവുംപൂണ്ടു വാഴ്ക ദേവി തപോവനേ . 8
കാണേണ്ട നീ നിൻകുലത്തിൽ താനേ പറ്റുന്നൊരാക്ഷയം.

  വൈശമ്പയനൻപറഞ്ഞു

അക്കാര്യമേറ്റവളകംപുക്കാസ്നുഷയൊടോതിനാൾ: 9
"അംബികേ, നിന്റെ പൗത്രന്റെ ദുർന്നയംകൊണ്ടുഭാരതൻ
കുട്ടത്തോടെ പൗരരൊത്തു നശിക്കുമിതു കേട്ടു ഞാൻ. 10
അതിനാൽ പുത്രശോകാർത്തവണ്ണം കൗസല്യയൊത്തിനി
നിനക്കു നന്നാകെ വനം പൂകുവൻ സമ്മതിച്ചിതോ?” 11
അവ്വണ്ണമെന്നംബിക്കുകയും ഭീഷ്മനോടോതിസുവ്രത
വനംപൂക്കാൾ സത്യവതി സ്നുഷമാരൊത്തു ഭാരത! 12
ആദ്ദേവിമാർ ഘോരതപംചെയ്തു ഭാരതസത്തമ!
ദേഹത്യാഗം ചെയ്ത ഭീഷ്ടഗതി പൂകീടിനാർ തദാ. 13
പിന്നെവേദോക്തസം സ്താരമാർന്നു പാണ്ഡവരപ്പൊഴെ
പിതൃഗേഹേ വളർന്നാരാസ്സുഖവൃത്തിയിൽ വാണുതാൻ. 14
ധാർത്തരാഷ്ട്രന്മാർകളൊത്തുസന്തോഷിച്ചു കളിക്കവേ
ബാലക്രീഡയിലൊത്തേയും മേലായോജസ്സിനാലവർ. 15
ഓട്ടമോടിച്ചന്നെടുക്കൽ തീറ്റി ധൂളീവീക്ഷണം*
എന്നീക്കളികളിൽ ഭീമൻ മർദ്ദിച്ചൂ ധാർത്തരാഷ്ട്രരെ. 16
രസാൽ കളിക്കെയവരെപ്പിടിനൊളിക്കുമേ
തല ചുറ്റിപ്പാണ്ഡവരായ്പൊരുതിച്ചിതു വീര്യവാൻ. 17
വീരരാകും കൗരവന്മാർ നുറുപേകെയുനായവൻ
ഒറ്റയ്ക്കു പിടികൂടീടും ക്ലേശമെന്ന്യേ വൃകോദരൻ. 18
തലയ്ക്കു പിടികൂടീട്ടു വലിച്ചിടും ബലാൽ ബലി.
വലിക്കും ചുമലും മുച്ചും നിലത്തിട്ടിഴയുംവിധം 19
പത്തു കുട്ടികളെ വെള്ളക്കളിയിൽ പിടിപ്പെട്ടവൻ
മുങ്ങിക്കിടക്കും ചത്തോണമാക്കിപ്പിന്നീടു വിട്ടിടും. 20
മരമേറിക്കായി പറിക്കാനൊരുമ്പെട്ടവർ നിൽക്കവേ
ചവിട്ടിയാ മരം ഭീമനേറ്റമിട്ടു കുലുക്കിടും 21
ചവിട്ടിനുള്ളൂക്കുകൊണ്ട് കുലുങ്ങീട്ടവരപ്പോഴെ
കായ്ക്കൾക്കൊപ്പം താഴെവീണുപോകും ഭീത്യാ കുമാരകർ. 22
തമ്മിൽത്തല്ലിന്നുമൂക്കിന്നുമിമ്മട്ടൊന്നിന്നുമായവർ
പകരംവീട്ടുവാനാകാ ഭീമനോടു തിരക്കിലും. 23
ധാർത്തരഷ്ട്രരൊടീവണ്ണം സ്പർദ്ധയാണ്ടു വൃകോദരൻ
അപ്രിയം ചെയ്തു ബാല്യത്താൽ ദ്രോഹബുദ്ധിയിലല്ലതും. 24
ചീർത്തുനിൽക്കും ഭീമബലം ധാർത്തരാഷ്ട്രൻ പ്രതാപവാൻ

[ 452 ]

പാർത്തു കണ്ടിട്ടു ദുഷ്ടുള്ളിലോർത്തു കാട്ടിത്തുടങ്ങിനാൻ . 25
ധർമ്മം തെറ്റിപ്പാപമാകും കർമ്മമുള്ളിൽ നിനയ്ക്കയാൽ
പിഴച്ചൈശ്വര്യലോഭത്താലവൻറ്റെ മതി പാപയായി. 26
'ഹന്ത! ശക്തിപെരുത്തോരിക്കുന്തീപുത്രരിൽ മദ്ധ്യമൻ
വൃകോദരൻ പാണ്ഡവനെച്ഛലത്താൽ നിഗ്രഹിക്കണം. 27
ശക്തൻ വിക്രമിയൊട്ടേറെശ്ശൗര്യം കൂടീടുമീയിവൻ
നമ്മളേവരോടും സ്പർദ്ധിക്കുന്നു വീരൻ വൃകോദരൻ. 28
പുരോദ്യനേ സുപ്തനാകുമിലനേയാറ്റിലാഴ്ത്തണം;
എന്നിട്ടിവൻതമ്പിയേയുമണ്ണൻ ധർമ്മജനേയുമേ, 29
പിടിച്ചുകെട്ടിത്തടവിലിട്ടു ഞാൻ നാടു വാഴുവാൻ'.
ഇപ്രകാരം നിശ്ചയിച്ചിട്ടാപ്പാപൻതാൻ സുയോധനൻ 30
നിത്യം ഭീമന്റെ പഴുതു പാർത്തു നോക്കിയിരുന്നുതേ.
പിന്നെവെള്ളക്കളിക്കീയിട്ടൊന്നു തീർപ്പിച്ചു ഭാരത! 31
പടകം ബളജാലത്താൽ നെടുംകൂടാകവീടുകൾ.
പെടുമിഷ്ടദ്രവ്യമൊത്തും കൊടി കുത്തിയുയർത്തുമേ 32
അവിടെത്താൻ ചമപ്പിച്ചു വിവിധാവാസപംക്തികൾ,
വെള്ളക്കളിയതൊന്നേവമുള്ള പേരിട്ടു ഭാരത! 33
പ്രമാണകോടിയെന്നേവം നാമമുളളാസ്ഥലത്തിലായി.
ഭക്ഷ്യം ഭോജ്യം പോയമേവം ചോഷ്യം ലേഹ്യവുമങ്ങനെ 34
ഉണ്ടാക്കിനാരായമെവിടെക്കൊണ്ടാടും പാചകവ്രജം
ഉടൻ ചെന്നാദ്ധാർത്തരാഷ്ടനോടുണർത്തിച്ചിതായവർ. 35
പിന്നെ ദുര്യോദനൻചൊന്നാൻപാണ്ഡവന്മാരൊടായി ശഠൻ:
“പൂങ്കാവുകൊണ്ടഴകെഴും ഗംഗാത്തീരത്തു പൂക നാം 36
ഉളള സോദരരേവർക്കും വെളളക്കളി ക്കളിക്കളിച്ചീടാം.”
ഇത്തരം വേണ്ടതില്ലെന്നാനുത്തരം ധർമ്മനന്ദനൻ. 37
നഗരാഭത്തേർകളിലും നല്ല ഹസ്തിഗണത്തിലും
കെല്പിൽ കേറിപ്പുറപ്പെട്ടാരൊപ്പമേ കുരുപാണ്ഡവർ. 38
ഉദ്യാനവനമെത്തീട്ടു വാഹനങ്ങളെ വിട്ടുടൻ
അകംപൂകീ സിംഹനിര ഗുഹ പൂകും പ്രകാരമേ. 39
ഉദ്യാനം കണ്ടു കൊണ്ടാടി ഭ്രാതാക്കളവരേവരും
വെളളപ്പട ഗൃഹംതോറും വളഭീഭംഗി ചേർന്നുമേ 40
ഗവാക്ഷജാലവും ചുറ്റും യന്ത്രജാലവുമാർന്നുമേ,
സൗധകാരർ തുടച്ചിട്ടും ചിത്രം ചിത്രജ്ഞർ ചേർത്തുമേ 41

[ 453 ]

തോടും പൊയ്കയുമായി ഭംഗികൂടുംവണ്ണം തെളിഞ്ഞുമേ,
ആ വെളളം ഫുല്ലകല്ഹാരപ്പൂവേന്തിയഴകാർന്നുതേ 42
ഋതുപുഷ്പങ്ങൾ ചിതറി ക്ഷിതി ശോഭിച്ചിടും വിധം.
അവിടെപാണ്ഡവന്മാരും കൗരവന്മാരുംമൊത്തഹോ! 43
ഇരുന്നു വേണ്ടും കാമങ്ങളെല്ലാമനുഭവിച്ചുതേ.
പിന്നെയാപ്പൂവനത്തിങ്കലൊന്നായി ക്രീഡിക്കുമായവർ 44
അന്യോന്യമേകിനാർ വായിൽ തോന്നും ഭോജ്യങ്ങൾ ചുറ്റുമേ
ദുഷ്ടൻ ദുര്യോദനൻ ഭക്ഷ്യത്തിങ്കലന്നേരമേ ശഠൻ 45
കാളകൂടവിഷം ചേർത്തു ഭീമസേനവധത്തിനായി.
ഉടൻതാനെഴുന്നേറ്റിട്ടു കത്തിപോലുള്ളമുളളവൻ 46
അമൃതായ് ചൊൽവവൻ ഭ്രാതൃമട്ടുമിഷ്ടൻകണക്കുമേ,
വായിൽക്കൊടുത്തു വളരെബ് ഭക്ഷ്യമാപ്പാപി ഭീമനായി 47
ആദ്ദോഷമേതുമറിയാതേറ്റുവാങ്ങിച്ചു ഭീമനും
പിന്നെയുള്ളാൽ ഹസിച്ചീടുംവണ്ണമായിസ്സുയോധനൻ 48
കൃതകൃത്യൻതന്നെ താനെന്നതുമോർത്തു നരാധമൻ.
പിന്നെയെല്ലാവരും കൂടിജ്ജലക്രീഡ തുടങ്ങിനാർ 49
പാണ്ഡവന്മാരുമാദ്ധാർത്തരാഷ്ട്രരും തുഷ്ടരായഹോ
കളിക്കുശേഷം വസ്ത്രങ്ങൾ മാറ്റികോപ്പുമണിഞ്ഞവർ. 50
ക്രീഡാപരിശ്രമം പൂണ്ടിട്ടന്തിക്കാക്കുരുപുംഗവർ
ക്രഡാഗൃഹങ്ങളിൽത്തന്നെ കൂടുവാനായുറച്ചുതേ. 51
ക്ഷീണംപൂണ്ടു ബലംകൂടും ഭീമനായാസമേറ്റമായ്
ജലക്രഡയിലാബ്ബാലന്മാരെയെല്ലാം വഹിച്ചവൻ 52
പ്രമാണകോടിയിൽ ഗേഹംപൂക്കൊരേടത്തിനുറങ്ങിനാൻ;
കുളുർക്കാറ്റും കൊണ്ടുകൊണ്ടേ തളർന്നു മദമോഹിതൻ. 53
വിഷം വ്യാപിച്ചുടൻ ചേഷ്ട വിട്ടിട്ടാപ്പാണ്ഡുനന്ദനൻ
ചത്തപോലെ കിടക്കുന്ന ഭീമനെത്താൻ സുയോധനൻ 54
വള്ളിക്കയർകളാൽ കെട്ടി വെള്ളത്തിൽത്തള്ളിയുന്തിനാൻ
ബോധം കെട്ടോരവൻ തണു വെള്ളത്തിലടിമുട്ടവേ 55
ആക്രമിച്ചൂ നാഗലോഗത്തെത്തി നാഗകുമാരരെ
ഉടൻ ഭീമെനയാ നാഗപടലങ്ങൾ കടിച്ചുതേ 56
കടുംക്രോധം ഘോരമായിത്തടുത്തവിഷമുള്ളവ.
നീളെസ്സർപ്പങ്ങൾ ദംശിക്കെക്കാളകൂടമവന്നുടൻ 57
സ്ഥാവരം ജംഗമംകൊണ്ടു വിഷംകൊണ്ടൊഴിവായി വിഷം.
ദംഷ്ട്രിദംഷ്ട്രകൾ മർമ്മത്തിൽത്തട്ടി മുറ്റുമതെങ്കിലും 58
തൊലിപോലും മുറഞ്ഞീലാ ബലിയാമായലന്നഹോ!
പെട്ടെന്നുണർന്നാക്കൗന്തേയൻ കെട്ടു പൊട്ടിച്ചുവിട്ടുടൻ

[ 454 ]

തുലച്ചാനാപ്പാമ്പുകളെച്ചിലർ പേടിച്ചു പാഞ്ഞുപോയ്.
ഭീമൻ കൊന്നിട്ടു ശേഷിച്ചോർ ചെന്നാർ വാസുകിസന്നിധൗ- 60
ചൊന്നാരിന്ദ്രാഭനായോരപ്പന്നഗേന്ദ്രനൊടായവർ
    
  സർപ്പങ്ങൾ പറഞ്ഞു

തണ്ണീരിൽ കെട്ടിവിട്ടിങ്ങു വന്നിറങ്ങിയൊരീ നരൻ 61
തോന്നുന്നു ഞങ്ങൾക്കു വിഷം തിന്നു വന്നവനെന്നുതാൻ.
പടുനിശ്ചേഷ്ടനായി വന്നു കടി കൊണ്ടിട്ടുണർന്നതേ; 62
പെട്ടെന്നുണർന്നവാർ കെട്ടു പൊട്ടിച്ചിട്ടാശു ഞങ്ങളെ
മഥനംചെയ്തൊരിവനെയഥ കണ്ടറികങ്ങുതാൻ. 63
    
  വൈശമ്പായനൻ പറഞ്ഞു

പിന്നെ വാസുകിതാൻ ചെന്നുപന്നഗങ്ങളൊടൊത്തുടൻ
ഭീമവിക്രമനായോരാബ് ഭീമനെക്കണ്ടുകൊണ്ടുതേ. 64
ആര്യകാഹീന്ദ്രനും കണ്ടിതാര്യകൻപോൽ പൃഥയ്ക്കവൻ
അവൻ ദൗഹിത്രദൗഹിത്ര ഭീമനെത്തഴുകി ദൃഡം. 65
ഏറ്റം നന്ദിച്ചിതവനിലേറ്റു വാസുകി കീർത്തിമാൻ
നന്ദിച്ചുരച്ചു നാഗേന്ദ്രി"നിന്നെന്തേ ചെയ് വു നാംപ്രിയം? 66
ധനൗഘം രത്നചയവുമിവന്നേകുക വിത്തവും.”
ഏവം ചൊന്നളവാ നാഗം നാഗരാജാവൊടോതിനാൻ. 67
        
  നാഗം പറഞ്ഞു

ദേവ, വീ തുഷ്ടനെന്നാകിലിവനെന്തീദ്ധീനങ്ങളാൽ?
രസമുണ്ടെങ്കിലിവനാ രസപാനം കൊടുക്ക നീ. 68
സഹസ്രനാഗബലദമിഹ കുംഭത്തിലില്ലയോ,
എത്രയ്ക്കിവൻ കടിച്ചീടുമത്രയ്ക്കിവനു നല്കുക 69
           
  വൈശമ്പായനൻ പറഞ്ഞു

എന്നാലങ്ങനെയെന്നായീ പന്നഗപ്രഭു വാസുകി;
പിന്നെബ് ഭീമൻ സ്വസ്ത്യയനം പന്നഗങ്ങൾ കഴിക്കവേ 70
രസപാനം ചെയ്തുവാൻ പ്രാങ് മുഖനായ് വാണു പാണ്ഡവൻ.
ഒരുക്കാലാക്കുടം മോന്തീ പെരുത്തു ബലമുള്ളവൻ 71
ഇത്ഥമിട്ടു കുടം പാണ്ഡുപുത്രൻ സാപ്പിട്ടിതാ രസം.
പുറത്തളപ്പടിയിലായി പരം ഭീമൻ മഹാഭുജൻ 72
ദിവ്യയസ്ഥാനത്തു പിന്നീടാബ് ഭവ്യരൂപൻ കിടന്നുതേ.

[ 455 ]

129.ഭീമപ്രത്യാഗമനം

[തിരുത്തുക]

ഭീമൻ മുൻക്കൂട്ടി വീട്ടിലേക്കു മടങ്ങിയിരിക്കുമെന്നു വിചാരിച്ചു.വീട്ടിലെത്തിയധർമ്മപുത്രാദികൾ ഭീമസേനനെ കാണാതെ വിഷാദിക്കുന്നു. കുന്തിയും മക്കളും ചിന്താക്രാന്തരായിരിക്കവേ, എട്ടാം ദിവസം ഭീമസേനൻ വീട്ടിൽവന്നുചേരുന്നു. ഭീമൻ പറഞ്ഞുകേട്ടകഥ എല്ലാവരേയും അത്ഭുതപരതന്ത്രരാക്കുന്നു. മേലിൽ സൂക്ഷിച്ചിരിക്കണമെന്നു. വിദൂരൻ ഉപദേശിക്കുന്നു.

                
വൈശമ്പായനൻ പറഞ്ഞു

പിന്നെക്കൗരവരും ഭീമനെന്ന്യേ പാണ്ഡുകുമാരരും
നൃത്തഗീതക്കളി കഴിച്ചെത്തിനാർ ഹസ്തിനാപുരേ. 1
തേരാനയശ്വമെന്നേവമോരോരോ വാഹനസ്ഥരായ്
പോന്നൂഭീമൻനമ്മളെക്കാൾ മുന്നമെന്നും പറഞ്ഞഹോ! 2
ധൂർത്തൻ ദുര്യോദനൻ വായുപുത്രനെക്കണ്ടിടാഞ്ഞതിൽ
നന്ദിച്ച തമ്പികളുമായ് ചെന്നുകേറി പുരോദരേ. 3
ധർമ്മജൻ ധാർമ്മികൻ പാപം തന്മേലേതും പെടാത്തവൻ
തന്നെപ്പേലന്യനെന്നേവംതന്നേ ചിന്തിച്ചു കേവലം. 4
ചെന്നമ്മയേക്കണ്ടു കൂപ്പിനിന്നവൻ ഭ്രാതൃവത്സലൻ
കുന്തിയോടോതിനാൻ "മുൻപേവന്നിതല്ലോ വൃകോദരൻ. 5
അവനെങ്ങോട്ടു പോയമ്മേ, യിവിടെകാണ്മതില്ല ഞാൻ
പൂങ്കാവുകളിലും തേടിനോക്കീ ചുറ്റും വനത്തിലും. 6
അവിടെക്കണ്ടതില്ലെങ്ങും കേവലം ഭീമസേനനെ
പിന്നെയോർത്തൂഞങ്ങളെക്കൾ മുന്നമേ പോന്നിതെന്നുതാൻ. 7
ഏവരും പോന്നു പിന്നീടു ദേവി, വ്യാകുലചിത്തരായ്
ഇങ്ങു വന്നെങ്ങവൻ പോയിയെങ്ങാനും നീയയച്ചിതോ? 8
പറഞ്ഞുതരികാബ് ഭീമവീരനേ നീ യശസ്വിനി!
വിചാരം തെളിയുന്നില്ലാ വീരങ്കൽ മമ ശോഭനേ! 9
എന്നാലുറക്കമല്ലെന്നോ കൊന്നിതോ ഹന്ത! ഭീമനെ?”
എന്നു ധീമാൻ ധർമ്മപുത്രൻ ചൊന്നപ്പോൾ കുന്തിതൽക്ഷണം 10
അയ്യയ്യോയെന്നുൾഭ്രമത്താൽ യുധിഷ്ഠിരനോടോതിനാൾ.
  കുന്തി പറഞ്ഞു

ഉണ്ണീ, ഞാൻ ഭീമനേക്കണ്ടീലിങ്ങു വന്നീലവൻ ദൃഡം 11
ഉടൻ തിരക്കിയന്വേഷിച്ചീടു തമ്പികളൊത്തു നീ.
  വൈശമ്പായനൻ പറഞ്ഞു

ജ്യേഷ്ഠപുത്രനൊടിമ്മട്ടോതീട്ടുൾത്താപമിയന്നുടൻ 12
ക്ഷത്താവിനെവരുത്തീട്ടീ വൃത്താന്തം കുന്തി ചൊല്ലിനാൾ.
  കുന്തി പറഞ്ഞു

ക്ഷത്താവേ, ഭഗവൻ, ഭീമനെങ്ങുപോയ് കാണ്മതില്ലിഹ 13
ഭ്രാതാക്കൾപോന്നിതുദ്യനാൽ ഭ്രതാക്കളൊടുമേവരും

[ 456 ]

അതിലേകൻ മഹാബാഹു ഭിമൻ വന്നീല കേവലം 14
ദുര്യോദനന്റെ കണ്ണിന്നു പിടിക്കില്ലവനെപ്പൊഴും
ക്രൂരൻ ദുഷ്ടനവൻ നാണംകെട്ടവൻ 15 രാജ്യലുബ്ധനാംകൊന്നേക്കാമിവനെജ്ജാതമന്യുവാമാസ്സുയോധനൻ;
തോർത്തു ചിത്തം ചുറ്റുന്നിതുള്ളം വേവുന്നു ഹന്ത! മേ. 16
 വിദൂരൻ പറഞ്ഞു

ഏവം ചൊല്ലൊല്ല കല്യാണി, മേൽ വേണ്ടുന്നതു നോക്കുക
നിരാകരിച്ചാൽ നിന്നേയാ ക്രൂരൻ മേൽ പ്രഹരിക്കുമേ. 17
ദീർഗ്ഘായുസ്സുനിന്റെ മക്കളൊന്നോതി മാമുനി
നൻപുത്രനെത്തിടും നിന്നിൽ സമ്പ്രീതിയുളവാക്കിടും. 18
 വൈശമ്പായനൻ പറഞ്ഞു

എന്നും ചൊല്ലി ഗൃഹം പൂക്കിരുന്നിതാ വിദൂരൻ പരം
പൃഥാ ചിന്താന്ധയായി സ്വന്തം സുതരൊന്നിച്ചിരുന്നുതേ. 19
പിന്നെയെട്ടാം നാളുണർന്നൂ തന്നെയാപ്പാണ്ഡുനന്ദനൻ
കുടിച്ചു രസമങ്ങുള്ളിൽദ്ദഹിക്കേ ബഹുശക്തനായി. 20
പാണ്ഡുപുത്രനുണർന്നെന്നു കണ്ടുടൻ പന്നഗോത്തമർ
സമാധാനപ്പടുത്തീട്ടു സാവധാനത്തിലോതിനാർ. 21
 സർപ്പങ്ങൾ പറഞ്ഞു

നീ കടിച്ച രസം വീര, വീര്യമേറിയതാണെടോ
പതിനായിരമാനയ്ക്കുമെതിരാം ബലമൊത്തു തേ. 22
ഇദ്ദിവ്യസലലിസ്നാനം ചെയ്തു പൂകുക നീ ഗൃഹം
നിൻ ഭ്രാതാക്കൾ തപിക്കുന്നൂ നീയെന്ന്യേ കുരുപുംഗവ! 23
  വൈശമ്പായനൻ പറഞ്ഞു


പിന്നെക്കുളിച്ചു ശുചിയായ് ശുക്ലമാല്യാംബരത്തൊടും
നാഗാലയത്തിൽ കൃതകൗതുകമംഗളനായവൻ 24
വിഷഘ്നൗഷധിയെക്കൊണ്ടു വിശേഷിച്ചും തെളിഞ്ഞവൻ
നാഗം നല്കും പായസത്തെയാകെസ്സാപ്പിട്ടു ശക്തിമാൻ. 25
ഭുജംഗാർച്ചിതനായേറ്റമാശീർവ്വാദങ്ങളേറ്റവൻ
ദിവ്യഭൂഷണനായ് ഭീമൻ ദിവ്യനാഗാനുമോദിതൻ 26
നാഗലോകത്തിങ്കൽനിന്നിട്ടുയർന്നാനരിമർദ്ദനൻ.
നാഗങ്ങൾ കേറ്റി വിട്ടിട്ടു ജലാൽ ജലരുഹേക്ഷണൻ 27
ആ വനത്തിങ്കൽവന്നെത്തീ പാവനൻ കുരുനന്ദനൻ
പാണ്ഡവൻ കാൺകേവേതന്നെ പന്നഗങ്ങൾ മറഞ്ഞൂതേ. 28
പിന്നെക്കുന്തീസുതൻ ഭീമനെഴുന്നേറ്റു മഹാബലൻ
ഉടനെത്തന്നമ്മയുടെയടുക്കൽ ചെന്നുചേർന്നുതേ. 28
അമ്മയേയും കൈവണങ്ങിയണ്ണനേയുമതേവിധം
അനുജന്മാരെ മൂർദ്ധാവിൽ ഘ്രാണംചെയ്തരിമർദ്ദനൻ. 30
അമ്മയോടൊത്തവർ രപരം നന്മയിൽ തഴുകീടവേ

[ 457 ]

അന്യോന്യമിഷ്ടപ്പെട്ടിട്ടു നന്നുനന്നെന്നു ചൊല്ലിനാർ. 31
പിന്നെദ്ദര്യോദനൻ ചെയ്ത ദുർന്നയം ചൊല്ലിയൊക്കയും
ഭ്രതാക്കന്മാരൊടാബ് ഭീമൻ മഹാബലപരാക്രമൻ. 32
നാഗലോഗത്തിലുണ്ടായ ഗുണദോഷക്രമങ്ങളും
എല്ലാം വിസ്താരമായിട്ടു ചൊല്ലിക്കേൾപ്പിച്ചു പാണ്ഡവൻ. 33
അപ്പോൾ യുധിഷ്ഠരൻ സത്തായിക്കല്പിച്ചു ഭീമനോടുടൻ;
“മിണ്ടാതിരിക്കുകാരോടും മിണ്ടീടൊല്ലിതൊരിക്കലും 34
ഇനി മേലിലിതന്യോന്യം തനിയേ മൂടിവെയ്ക്കുവിൻ.”
എന്നു ചൊല്ലി മഹാബാഹു ധർമ്മരാജൻ യുധിഷ്ഠിരൻ 35
തൻ തമ്പികളുമൊന്നിച്ചു പേർത്തും സൂക്ഷിച്ചു പാർത്തുതേ.
അപഹസ്തം കൊണ്ടുകൊന്നിതവൻതന്നിഷ്ടസൂതനെ 36
ധർമ്മാത്മായ വിദുരൻ പാർത്ഥർക്കായ് ബുദ്ധി നല്കിനാൻ
പിന്നെയും ഭിമസേനന്നങ്ങന്നത്തിങ്കൽ മഹാവിഷം 37
കാളകൂടം മഹാതീക്ഷ് ണം നിളേ നല്കി സുയോധനൻ.
വൈശ്യാപുത്രൻ പാതേഥസഹിതം പാർത്തതോതി യുയുത്സുതാൻ 38
ഭീമനായതു ഭക്ഷിച്ചു നിർവ്വികാരം ദഹിച്ചുതേ.
ഭീമശക്തിയെഴുന്നോരാബ് ഭീമദേഹത്തിലാ വിഷം 39
വികാരമുണ്ടാക്കീലേതും ദഹിച്ചു തീക്ഷ്ണമാണെകിലും.
ഇത്ഥം ദുര്യോദനൻ കണ്ണൻ ധൂത്തൻ ശകുനി സൗബലൻ 40
ഇവർ പാണ്ഡവരെക്കൊൽവാൻ പലപാടും ശ്രമിച്ചുതേ.
പാണ്ഡവന്മാരതൊക്കെയും കണ്ടറിഞ്ഞാരമർഷിതർ 41
വിദൂരന്റെ മതം പാർത്തിട്ടതു മിണ്ടാതിരുന്നതേ.
മടിച്ചു കുട്ടികൾ കളിപ്പതിനെപ്പാർത്തു പാർത്ഥിവൻ 42
ഗുരുശിക്ഷയ്ക്കു കരുതീട്ടരുളി ഗൗതമന്നുതാൻ.പ
ശരസ്തംബോൽഭവനവൻ വേദശാസ്ത്രാർത്ഥപാരഗൻ 43
കൃപനല്ലോ ധനുർവ്വേദം പഠിച്ചാരങ്ങു കൗരവർ.

130. ദ്രോണന്നു് ഭാർഗ്ഗവനിൽ നിന്നുള്ള അസ്ത്രലാഭം

[തിരുത്തുക]

ഗരദ്വാന്റെ മക്കളായി കൃപനും കൃപിയും ജനിക്കുന്നു. കൃപൻ അസ്ത്രവിദ്യാചാര്യനായിത്തീരുന്നു. ഭീഷ്മൻ കൗരവപാണ്ഡവന്മാരുടെ ധനുർവ്വേദാചാര്യനായി കൃപാചാര്യനെ നിശ്ചയിച്ചിരിക്കുന്നു. ദ്രണോത് പത്തി. ദ്രോണർ പരശുരാമന്റെ അടുക്കൽ ആയുധവിദ്യ അഭ്യസിക്കുന്നു.


ജനമേജയൻ പറഞ്ഞു
കൃപന്റെ ജന്മമെന്നോടു പറയേണം മഹാമുനേ!
പിറന്നതെങ്ങനെ ശരസ്താബാലസ്രൂപ്തിയെങ്ങനെ? 1

[ 458 ]

1
വൈശമ്പായനൻ പറഞ്ഞു
മഹർഷിയാം ഗൗതമന്നു ശാരദ്വാനെന്ന നന്ദനൻ
ശരങ്ങളോടൊത്തുതന്നെ ജനിച്ചൂ ഗൗതമൻ വിഭോ! 2
അവന്നു വേദ്ധ്യാദ്യയനത്തിങ്കലില്ലത്രയാഗ്രഹം
ധനുർവ്വേദം പഠിച്ചീടാനത്രേയായവനാഗ്രഹം. 3
ബ്രഹ്മചാരികൾ വേദത്തേത്തപസ്സാൽ നേടിടും വിധം
അവൻ തപസ്സാൽ ദിവ്യാസ്ത്രം സർവ്വവും ഹന്ത! നേടിടാൻ. 4
ധനുർവ്വേദപ്രിയത്താലും തപസ്സാലും പെരുത്തവൻ
സന്തപിപ്പിച്ചു ദേവേന്ദ്രൻതന്നെയാ മുനി ഗൗതമൻ. 5
വിണ്ണോർനാഥൻ ജാനപതിയെന്നുള്ളാദ്ദവകന്യകയെ
ആയവന്നു തപോവിഘ്നം ചെയ്യാനായി വിട്ടു കൗരവാ! 6
അവൾ പിന്നെശ്ശരദ്വാന്റെ രമ്യാശ്രമമണഞ്ഞുടൻ
ലോഭിപ്പിച്ചാൾ ബാല വില്ലുമമ്പുമേന്തും മുനീന്ദ്രനെ. 7
അഴകേറുംനിലയിലായേകവസ്ത്രം ധരിച്ചഹോ!
അവൾ നില്പതു കണ്ടോറ്റു കൺകുളുർത്തു മുനിക്കുടൻ. 8
വില്ലുമമ്പും കയ്യിൽനിന്നു മെല്ലവേ വീണുപോയിത
അവളെക്കണ്ടുടലുടൻ വിറക്കൊണ്ടിതാവന്നഹോ! 9
അവൻ ജ്ഞാലബലത്താലും തപശക്തിയിനാലുമേ
നിലയ്ക്കു നിന്നൂ മതിമാൻ ബലമാം ധൈര്യമാർന്നഹോ! 10
അവന്നുടനെയുണ്ടായോരാ വികാരത്തിൽവെച്ചുതാൻ
സ്രവിച്ചുപോയി രേതസ്സവനറിഞ്ഞീലവനേതുമേ. 11
വില്ലുമമ്പും കൃഷ്ണമൃഗത്തോലുമെല്ലാം വെടിഞ്ഞവൻ
ആയാശ്രമവുമാദ്ദിവ്യസ്ത്രീയേയും വിട്ടുടൻ മുനി 12
പോയാ,നവന്റെ രേതസ്സാശ്ശരസ്തംബത്തിൽ വീണുതേ;
ശരസ്തംബത്തിൽ വീണപ്പോളതു രണ്ടായ്പിരിഞ്ഞു കേൾ. 13
ആശ്ശരദ്വാൻ ഗൗതമനങ്ങുണ്ടായി മിഥുനസന്തതി.
നായാടും ശന്തനുനൃപൻതന്റെ സൈന്യത്തിൽ വെച്ചൊരാൾ 14
കാട്ടിൽ ചുറ്റുമ്പോഴേ കണ്ടുമുട്ടിയീ മിഥുനത്തിനെ.
വില്ലുമമ്പും കൃഷ്ണമൃഗത്തോലുമങ്ങനെ കണ്ടുടൻ 15
ധനുർവ്വേദജ്ഞവിപ്രന്റെയപത്യങ്ങളിതെന്നവൻ
രാജാവിനെക്കാട്ടി വില്ലുമമ്പുമാ നിഥുനത്തേയും. 16
കൃപാന്വിതൻ മന്നനഹോ! മിഥുനത്തെയെടുത്തുടൻ
ഇതെന്റെ മക്കളെന്നോതി ഗൃഹത്തേക്കാനയിച്ചുതേ 17
ഗൗതമാപത്യമിഥുനം പ്രതീപതനയൻ നൃപൻ
പിന്നെപ്പോറ്റിവളർത്തിത്താൻ സംസ്ക്കാരങ്ങൾ നടത്തിനാൻ 18

[ 459 ]

ഗൗതമൻ പോന്നു പിന്നേയും ധനുർവ്വേദപ്രസക്തനായി.
കൃപയോടേ താൻ വളർത്തിപ്പോന്നുവെന്നതു കാരണം 19 കൃപാഖ്യതാനവർക്കേകികൊണ്ടിതാ നരനായകൻ.
അവിടെക്കാക്കുമവരെത്തപസ്സാൽ കണ്ട ഗൗതമൻ 20
വിടെച്ചെന്നു ഗോത്രാദിയെല്ലാമവനൊടോതിനാൻ.
നാലുജാതി ധനുർവ്വേദം നാനാ ശാസ്ത്രങ്ങളും പരം 21
എല്ലാം നിഗൂഡതത്ത്വത്തോടിതിക്കൊണ്ടാനവന്നവൻ.
ഏറെ വൈകാതായവനും പരമാചാര്യനായിതേ 22
ആക്കൃപൻതങ്കൽനിന്നിട്ടു ധനുർവ്വേദം പഠിച്ചുതേ,
ധാർത്തരാഷ്ട്രന്മാരുമേവം പാണ്ഡവന്മാർ യദുക്കളും 23
വൃഷ്ണിപുംഗവരുംനാനാ ദേശാൽ വന്നന്യമന്നരും.
പൗത്രർക്കു മെച്ചംക്കൂട്ടാനായ്പേർത്തുമോർത്തു സരിത്സുതൻ 24
ചോദിച്ചറിഞ്ഞാനാഷ്വസ്ത്രവൈദികാചാര്യവര്യരെ.
“അല്പജ്ഞനമഹാഭാഗനനസ്ത്രജ്ഞനകോവിദൻ 25
വിരുതേറും കുരുക്കൾക്കു ഗുരുവായിബ് ഭവിക്കൊലാ.”
എന്നുചിന്തിച്ചു ഗാംഗേയനെന്നും ഭാരതസത്തമൻ 26
വേദജ്ഞനായിടും ഭാരദ്വാജൻ ദ്രോണർക്കു ശിഷ്യരായി
നല്കീ പാണ്ഡവരെയുംതാൻ ധാർത്തരാഷ്ട്രരെയും സ്വയം. 27
ശാസ്ത്രപ്രകാരമാ ഭീഷ്മൻ യോഗ്യൻ പൂജിക്കകാരണം
പ്രസന്നചിത്തനയ്പാരിലസ്ത്രജ്ഞവരനാമവൻ, 28
അവരേവരെയും ശിഷ്യരായ് ക്കൈക്കൊണ്ടു കീർത്തിമാൻ
പഠിപ്പിച്ചൂ പരം ദ്രോണൻ ധനുർവ്വേദമശേഷവും. 29
ക്ഷണത്തിലക്കുമാരന്മാർ സർവ്വശസ്ത്രാസ്ത്രദക്ഷരായ്
പാണ്ഡവന്മാർ കൗരവരുമത്യോജസ്സേന്തിനാരവർ. 30

ജനമേജയൻ പറഞ്ഞു

ദ്രോണരെങ്ങനെയുണ്ടായിതസ്ത്രം നേടിയതെങ്ങനെ?
കുരുനാട്ടിൽ വരാനെന്താ, വീരനാരുടെ നന്ദനൻ? 31
അശ്വത്ഥാന്മാവു തൽപുത്രനസ്ത്രജ്ഞൻ തീർന്നതെങ്ങനെ?
ഇതു കേൾപ്പാനാഗ്രഹം മേ വിസ്തരിച്ചരുളേണമേ! 32
      
വൈശമ്പായനൻ പറഞ്ഞു

ഗംഗാദ്വാരേ വാണിരുന്നൂ മഹിതൻ ഭഗവാൻ മുനി
ഭരദ്വാജാഖ്യനെപ്പോഴും പെരുതും സംശിതവ്രതൻ. 33
ആ മുനീന്ദ്രൻ ഹോമകൃത്തായ് മുനിമാരൊത്തു വാഴ്കവേ
ഗംഗയിങ്കൽ ഭരദ്വാജനങ്ങു ചെന്നാൻ കുളിക്കുവാൻ. 34
മുൻപേ കുളിച്ചു നില്പോളായ് ക്കണ്ടൂ ചോരത്തിളപ്പൊടും
മദാലസാക്ഷിയായീടും ഘൃതാചീ ദിവ്യനാരിയെ. 35

[ 460 ]

നദീതീരത്തിലവൾതൻ വസ്ത്രം തട്ടിക്കിഴിഞ്ഞുപോയ്
വസ്ത്രം കിഴിഞ്ഞോരവളെക്കണ്ടു കാമിച്ചു മാമുനി. 36
കരളായവളിൽപ്പറ്റും ഭരദ്വാജമുനിക്കഹോ!
സ്രവിച്ചു രേതസ്സതുടൻ ദ്രോണേ സൂക്ഷിച്ചു മാമുനി. 37
ആ മുനീന്ദ്രന്റെ കലശത്തിങ്കൽ ദ്രോണൻ ജനിച്ചുതേ
പഠിച്ചു വേദവേദാംഗപാഠം പിന്നയശേഷവും. 38
യോഗ്യനാനഗ്നിവേശന്നു ഭരദ്വാജൻ പ്രതാപവാൻ
ഉപദേശിച്ചു താനാഗ്നേയാസ്ത്രമസ്ത്രജ്ഞസത്തമൻ. 39
അഗ്നിസംഭവമയോരാ മുനി ഭാരതസത്തമ!
ഉപദേശിച്ചു ഭാരദ്വാജന്നീയാഗ്നേയമസ്ത്രമേ. 40
ഭരദ്വാജന്നിഷ്ടനല്ലോ പൃഷതൻ പൃഥിവീശ്വരൻ
അവന്നുമുളമായ് വന്നു ദ്രുപദാഭിധനാം സുതൻ 41
താനാശ്രമം പുക്കു നിത്യം ദ്രോണനൊത്താ നൃപാത്മജൻ
കളിച്ചിതദ്ധ്യയനവും കഴിച്ചിതു നൃപർഷഭൻ. 42
പൃഷതൻ മൃതനായ് പിന്നെ ദ്രുപദൻ നാഥനായിതേ
വീരനുത്തരപാപാഞ്ചലപ്പാരിടത്തിന്നു പാർത്ഥിവൻ. 43
ഭഗവാനബ് ഭരദ്വാജമുനിയും വാനു പൂകിനാൻ
അവിടെത്തന്നെയാ ദ്രോണൻ തപംചെയ്തു തപോധനൻ. 44
വേദവേദാംഗതത്ത്വജ്ഞൻ തപസ്സാൽ പാപമറ്റവൻ
അച്ഛൻ ചൊല്ലുകയാൽ പിന്നെ പുത്രാർത്ഥം കീർത്തിമാനവൻ 45
ദ്രോണൻ ശാരദ്വതി കൃപിതന്നെക്കൈക്കൊണ്ടു പത്നിയായ്.
അഗ്നിഹോത്രം ദമം ധർമ്മമെന്നിതിൽ ശ്രദ്ധയാർന്നവൾ 46
പെറ്റിതക്കൃ പിയശ്വത്ഥാമാഖ്യനാമൊരു പുത്രനെ.
ജനിച്ചന്നവനങ്ങുച്ചൈ:ശ്രവസ്സിൻപടി കൂകിനാൻ 47
അതു കേട്ടംബരത്തിങ്കലശരീരോക്തിയാർന്നുതേ:
“അശ്വത്തിന്നൊത്തിവന്നുള്ളാസ്ഥാനം ശബ്ദത്തിലൊത്തതിൽ 48
അശ്വത്ഥാമാവെന്നിവന്നു വിശ്വത്തിൽ പേർ പുകഴ്ന്നിടാം.”
ഭാരദ്വാജൻ പ്രീതനായീ പാരമീയൊരു പുത്രനാൽ 49
അവിടെപ്പാർത്തഥ ധനുർവ്വേദം ശീലിച്ചിതായവൻ.
കേട്ടാനവൻജാമദഗ്ന്യമുനിവീരൻ പരന്തപൻ 50
സർവ്വജ്ഞനായിടും വിപ്രൻ സർവ്വശസ്ത്രാസ്ത്രകോവിദൻ
ബ്രാഹ്മണർക്കായിഷ്ടമൊക്കച്ചെമ്മേ നല്കുന്നുവെന്നുടൻ 51
രാമന്റെയദ്ധനുർവ്വേദം ശ്രീമദ്ദിവ്യാസ്ത്രപാടവം
ഇവ കേട്ടതിലേക്കാശപ്പെട്ടൂ നീതിക്കുമാ ദ്വിജൻ. 52
വ്രതമേറും തപസ്സുള്ള ശിഷ്യവർഗ്ഗത്തൊടൊത്തുടൻ
മഹേന്ദ്രപർവ്വതത്തെയ്ക്കാ മഹാബാഹുവിറങ്ങിനാൻ. 53

[ 461 ]

മഹേന്ദ്രപർവ്വതം പുക്കാബ് ഭാരദ്വാജൻ തപോധനൻ
ക്ഷാന്തനായ് ദാന്തനായ് ശത്രുഹന്താവാം ഭൃഗുപുത്രനെ 54
ചെന്നുക്കണ്ടിട്ടുടൻ ദ്രോണൻ ശിഷ്യവർഗ്ഗത്തൊടൊത്തുടൻ
അറിയിച്ചിതു തൻ പേരാംഗിരസാന്വയജന്മവും 55
ഉണർത്തിച്ചിട്ടുടൻ തൃക്കാലിണ കുമ്പിട്ടു കൂപ്പിനാൻ.
സർവ്വവും കൈവെടിഞ്ഞിട്ടു കേവലം വനമേറുവാൻ 56
ഒതുങ്ങും ഭാർഗ്ഗവനൊടാബ് ഭാരദ്വാജനുണർത്തിനാൻ.

 ദ്രോണൻ പറഞ്ഞു

ഭരദ്വവാജാത്മജനയോനിജൻ ഞാൻ ദ്രണനാം ദ്വിജൻ 57
വിത്തർത്ഥമായ് ഭവൽപാർശ്വമെത്തിയെന്നറിയണമേ.
 വൈശമ്പായനൻ പറഞ്ഞു

അവനോടോതിയാ യോഗ്യൻ സർവ്വക്ഷത്രിയമർദ്ദനൻ: 58
“സ്വാഗതം ഹേ ദ്വിജശ്രേഷു , കാമമെന്തതു ചൊല്ക നീ.”
ആ രാമനേവം ചൊന്നപ്പോൾ ഭാരദ്വാജനുണർത്തിനാൻ 59
പാരം പല ധനം നല്കും വീരനാം രാമനോടുടൻ:
“ഇങ്ങസംഖ്യം സ്വത്തിരപ്പേനങ്ങയോടു മഹാവ്രത!” 60

 രാമൻ പറഞ്ഞു

സുവർണ്ണംതൊട്ടെനിക്കിങ്ങു കൈവന്ന ധനസഞ്ചയം
ബ്രാഹ്മണർക്കേകിനേനെല്ലാം നന്മയോടു തപോധന! 61
അവ്വണ്ണമാഴി ചൂഴുന്നീപ്പുരാവൃതധരാതലം
കാശ്യപന്നു കൊടുത്തേൻ ഞാനടച്ചൊന്നിച്ചുതാനെടോ. 62
ഇനിശ്ശേഷിച്ചു നില്പുണ്ടിജ്ജനത്തിന്നുടൽ മാത്രമേ
വിലവേററ്റ ശസ്ത്രാസ്ത്രജാലവും നില്പതുണ്ടു മേ. 63
വരിക്കുകസ്ത്രങ്ങളെയോ തരുവേനെന്റെ ദേഹമോ.
ഏതു വേണം ദ്രോണ, ഭവാനോതുകായതുടൻ തരാം. 64
                
  ദ്രോണൻ പറഞ്ഞു

സമസ്താസ്ത്രങ്ങൾ സംഹാരക്രമത്തോടൊത്തു ഭാർഗ്ഗവ!
പ്രയോഗത്തിൻ ഗൂഢതത്ത്വമൊത്തെനിക്കു തരേണമേ! 65
              
   വൈശമ്പായനൻ പറഞ്ഞു

അവ്വണ്ണമെന്നായസ്ത്രങ്ങൾ സർവ്വവും നല്കി ഭാർഗ്ഗവൻ
ഗൂഡതത്ത്വവ്രതത്തോടും ധനുർവ്വേദമടച്ചുതാൻ. 66
അതെല്ലാമേറ്റു വാങ്ങീട്ടു കൃതാസ്ത്രൻ ദ്വിജസത്തമൻ
സന്തോഷംപൂണ്ടു സഖിയാം ദ്രുപദാന്തികമെത്തിനാൻ. 67

[ 462 ] ====131. ഭീഷ്മദ്രോണസമാഗമം====

അസ്ത്രലാഭംഅഭ്യസിച്ചതിനുശേഷംദാരിദ്ര്യപീഡിതനായദ്രോണർപണ്ടത്തെസൗഹാർദ്ദമോർത്തു് ദ്രുപദരാജാവിനെച്ചെന്നു കാണുന്നുഴ. അവിടെനിന്ന്വെറുംകൈയോടെമടങ്ങേണ്ടിവരുന്നു. ആളറിയിക്കാതെ കൃപാചാര്യരുടെ ഗൃഹത്തിൽപോയ് താമസിക്കുന്നു. പൊട്ടക്കിണറ്റിൽ വീണ കാര എടുത്തുകൊടുത്തു കൗരവബാലന്മാരെഅത്ഭുതപ്പെടുത്തുന്നു. വർത്തമാനമറിഞ്ഞ ഭീഷ്മർ ദ്രോണരെ വിളിച്ചുവരുത്തി വിവരം ചോദിക്കുന്നു. ദ്രോണർ തന്റെകഥ മുഴുവൻ പറഞ്ഞുകേൾപ്പിക്കുന്നു. ഭീഷ്മർ ദ്രോണരെ കുട്ടികളുടെ ആചാര്യനായ് വരിക്കുന്നു

 
വൈശമ്പായനൻ പറഞ്ഞു

സ്വൈരം ദ്രുപദനെക്കണ്ടാബ് ഭാരദ്വാജൻ പ്രതാപവാൻ
പറഞ്ഞാനാ നൃപനൊടായ് പരം 'ഞാൻ തോഴരോർക്ക നീ. 1
എന്നിഷ്ടസഖി നന്ദിച്ചു ചൊന്നവാറാ നരേശ്വരൻ
കൊണ്ടാടിയില്ല പാഞ്ചാല്യൻ ഭാരദ്വാജന്റെ വാക്കിനെ. 2
ചൊടിച്ചു ചുളിയും ചില്ലിക്കൊടിയായ് കൺ ചുവന്നവൻ
താനൈശ്വര്യമദം പൂണ്ടാദ്രോണനോടോതി മന്നവൻ. 3

പാഞ്ചാലൻ പറഞ്ഞു

ഇതു നന്നല്ല നിൻ ബുദ്ധിയിതു ഭംഗിയുമല്ലെടോ
എന്നോടു നീ സഖാവെന്നു വന്നുടൻ ദ്വിജ, ചൊൽവതും. 4
ഉടർന്ന മന്നവന്മാർക്കീനിലക്കാരോടൊരിക്കലും
സഖ്യം മന്ദമതേ, ചേരാ നിർദ്ധരന്മാരോടേതുമേ. 5
പഴക്കംകൊണ്ടു സൗഹാർദ്ദം പഴകിക്കെട്ടുപെകുമേ
മുന്നം കാര്യത്തിനായ് വേഴ്ച നിന്നോടുണ്ടായിരുന്നു മേ. 6
പഴക്കത്തിൽ ക്ഷയിക്കാത്ത വേഴ്ചയില്ലാർക്കുമൊന്നിലും
കാലം കൊടുക്കുമിതിനെ ക്രോധം തീരെ മുടിച്ചിടും. 7
ജീർണ്ണമാസ്സഖ്യമുണ്ടെന്നോർക്കേണ്ട നീയതു കൈവിടൂ
ഉണ്ടായിരുന്നു കാര്യാർത്ഥം പണ്ടു തന്നോടു വേഴ്ച മേ. 8
ദരിദ്രൻ വിത്തു മുള്ളോനും ജളൻ പണ്ഡിതനും പരം
ക്ലീബൻ ശൂരനുമേ തോഴരാകാ, മുൻ വേഴ്ച വേഴ്ചയോ? 9
തുല്യം സമ്പത്തുമറിവുമുള്ളവർക്കേ ശരിപ്പെടൂ
വേളിയും വേഴ്ചയും പുഷ്ടാപുഷ്ടന്മാർ തമ്മിലൊത്തിടാ. 10
അശ്രോത്രിയൻ ശ്രോത്രിയനുമരഥജ്ഞൻ രഥിക്കുമേ
അപാർത്ഥിവൻ പാർത്ഥിവന്നുംചേരാ, മുൻവേഴ്ച വേഴ്ചയോ? 11

വൈശമ്പായനൻ പറഞ്ഞു

എന്നെല്ലാം ദ്രുപദൻ ചൊല്ക ഭാരദ്വാജൻ പ്രതാപവാൻ
മുഹൂർത്തനേരം ചിന്തിച്ചു ബഹുമന്യുവിലാണ്ടുടൻ 12
പാഞ്ചാല്യനെപ്പറ്റിയൊന്നുതാൻ ചിന്തിച്ചോർത്തു ബുദ്ധിമാൻ

[ 463 ]

കരുമുഖ്യരിരുന്നീടും ഹസ്തിനാപുരി പൂകിനാൻ. 13
നാഗപത്തനമെത്തീട്ടു ഗൗതമൻതന്റെമന്ദിരേ
പരം പ്രച്ഛന്നനാ‍യ് പാർത്തു ഭാരദ്വാജൻ ദ്വിജോത്തമൻ. 14
കൃപന്നു തുണയായ് പാർത്ഥന്മാരെപ്പിന്നീടു തത്സുതൻ*
അസ്ത്രം പഠിപ്പിച്ചുകൊണ്ടാനറി‍ഞ്ഞീലവനെ‍ജ്ജനം; 15
ഇത്തരം ഗൂഢമാ‍യ് തത്ര പാർത്തു ദ്രോണൻ കുറച്ചുനാൾ.
കുമാരാന്മാരൊരു ദിനം പുരം വി‍ട്ടു പുറത്തുപോയ് 16
കാരോട്ടും കളിയാടീട്ടാ വീരർ നന്ദിച്ചു കൂടിനാർ.
അവർ തട്ടിക്കളിക്കുബോൾ കിണറ്റിൽ കാര വീണുപോയ് 17
വീണ്ടും കാരയെടുത്തീടാൻവേണ്ടി യത്നിച്ചിതായവർ;
കണ്ടതില്ലാക്കാരയെടുക്കണ്ടു കൗശലമന്നവർ. 18
പിന്നെപ്പരസ്പരം നോക്കിനിന്നു നാണിച്ചിതായവർ;
അതിങ്ങെടുത്തു കിട്ടീടുന്നതിനത്യാഗഹത്തൊടും. 19
നരച്ചു ക്രശനായ് ശ്യാമനായ്ശ്യാമനിറമായോരു വിപ്രനെ
അഗ്നിഹോത്രത്തോടു കൂടീട്ടെന്തിന്നോ ദൂരെ നില്പതായ്, 20
ആ മഹാത്മാവിക്കണ്ടിട്ടാക്കുമാരരടുത്തുപോയ്
ഭഗ്നോത്സോഹക്രിയന്മാരാ ബ്രാഹ്മണൻചുറ്റുമായിതേ. 21
ഉടൻദ്രോണൻ കാര്യമോർത്തെത്തിടും ബാലകരോടുതാൻ
പുഞ്ചിരിക്കൊണ്ടു മാധുര്യമഞ്ചിടുംവണ്ണമോതിനാൻ. 22

ദ്രോണൻ പറഞ്ഞു

മോശം നിങ്ങടെയി ക്ഷാത്രം മോശമസ്ത്രപ്പഠിപ്പുമെ
കാര കെല്പോടെടുക്കാനിബ് ഭാരതന്മാർ കുഴങ്ങയോ? 23
കാരയും മോതിരവുമിന്നേരമൊന്നിച്ചു രണ്ടുമേ
ഇഷീകകൊണ്ടെടുക്കാം ഞാനെനിക്കഷ്ടിക്കു നല്കുമോ? 24

വൈശമ്പായനൻ പറഞ്ഞു

എന്നാലബ്ബാലകരോടോതി ഭ്രോണൻ തന്നുടെ മോതിരം
പൊട്ടക്കിണറ്റിലേക്കായിട്ടിട്ടുകൊണ്ടാനരിന്ദമൻ; 25
അന്നേരം ദ്രോണരോടോതീ കുന്തീപുത്രൻ യധിഷ്ഠിരൻ:
“ക്രപന്റെ സമ്മതത്തോടെ ഭിക്ഷയങ്ങെന്നുമേല്ക്കുക.” 26
അതു കേട്ടു ചിരിച്ചോതീ ഭാരതന്മാരൊടായവൻ.

ദ്രോണൻ പറഞ്ഞു
   
ഈയിഷീകപ്പിടിക്കെട്ടിലസ്ത്രം മന്ത്രിച്ചു കേറ്റി ഞാൻ 27
മറ്റൊന്നിലും കണ്ടീടാത്ത ശക്തി കാണ്മിനിതില്പരം.
കാരയിൽ കോർത്തിടാമൊന്നങ്ങതിൽ മറ്റൊന്നു കോർത്തിടാം
വേറെയൊന്നതിലും കോർത്തിക്കാര കൈക്കൊൾവതുണ്ടു ഞാൻ.

വൈശമ്പായനൻ പറഞ്ഞു

പിന്നെച്ചൊന്നവിധം ചെയ്തിതന്നുടൻ ദ്രോണരാപ്പണി 29

[ 464 ]

അതുകണ്ടത്ഭുതപ്പെട്ടു കണ്മിഴിച്ചു കുമാരകർ
ഇതെന്താശ്ചര്യമെന്നോർത്തു ധ്രതകൗകതുകമോതിനാർ: 30
“വിപ്രർഷേ,മോതിരത്തേയും ക്ഷിപ്രമങ്ങൊന്നൊടുക്കുക.”
വില്ലുമമ്പുമൊടുത്തിട്ടു ചൊല്ലെഴും ദ്രോണരങ്ങുടൻ 31
അമ്പയ്താ മോതിരം മല്പൊട്ടമ്പിൽ പൊന്തിച്ചു വീര്യവാൻ
അമ്പോടും മോതിരംകൂപത്തിങ്കൽനിന്നങ്ങെടുത്തഹോ! 32
വിസ്മയപ്പെട്ടവർക്കസ്തവിസ്മയൻ നല്കിനാനവൻ;
മുദ്രികോദ്ധരണം കണ്ടു* തത്രചൊന്നാർ കുമാരകർ. 33

കുമാരന്മാർ പറഞ്ഞു

അഭിവാദ്യം ബ്രഹ്മണ,നിൻവിദ്യ മറ്റർക്കുമില്ലദഹോ!
അങ്ങാരാരുടെയാൾ ചൊല്ലു ഞങ്ങൾ ചെയ്യേണ്ടതെന്തിനി? 34

വൈശമ്പായനൻ പറഞ്ഞു

ഏവം കേട്ടാ ദ്രാണർ ബാലന്മാരോടുത്തരമോതിനാൻ:
“ഭീഷ്മരോടെന്നെയാകാരഗുണപ്പടിയുണർത്തുവിൻ 35
മഹത്മാവാമവൻതന്നേ പിന്നെ വെണ്ടതു ചെയ്യുമേ"
ഏവമെന്നായ്പോന്നു ബാലർ ദോവവ്രതനൊടോതിനാർ 36
ആ ബ്രഹ്മണൻ ചൊന്ന വാക്കും ചെമ്മേ കാണിച്ച കാര്യവും;
കുമാരർ ചൊന്നതിൽ ഭീഷ്മൻ ദ്രോണരാണെന്നറിഞ്ഞുതേ. 37
യോഗ്യൻ ഗുരുവവൻതാനെന്നുൾക്കാമ്പിങ്കലുറച്ചുടൻ
വരുത്തിയവനെത്താനേ പെരുത്തും സൽക്കരിച്ചഹോ! 38
ചോദച്ചും ഭീഷ്മരൊട്ടേറെ പ്രീതിയാൽ ശസ്ത്രവിത്തമൻ
വരവിൻ കാരണം ചൊന്നാൻ വിരവിൽ ദ്രോണരൊക്കെയും. 3

ദ്രോണൻ പറഞ്ഞു

അഗ്നിവേശമുനീന്ദ്രന്റെ സന്നിധാനത്തിലച്യുത!
ഞാനസ്ത്രാർത്ഥം പോയി മുന്നം ധനുർവ്വേദം പഠിക്കുവാൻ. 40
ബ്രഹ്മചാരി ജടാധാരി നന്മയോടെറെയുണ്ടു ഞാൻ
ഗുരുശുശ്രൂഷയും ചോയ്തങ്ങിരുന്നേൻ ചിരകാലമേ. 41
പാഞ്ചാല്യനാം രാജപുത്രൻ യജ്ഞസേനൻ മഹാബലൻ
ഇഷ്വസ്ത്രത്തിന്നാഗ്ഗുരുവിൻ പാർശ്വത്തിൽ പാർത്തിതാ പ്രഭു. 42
എനിക്കവൻ തോഴരായന്നുപകാരിയവൻ പ്രിയൻ
അവനോടും ചേർന്നു പാർത്തനവിടെച്ചിലനാൾ വിഭോ! 43
ബാല്യംതൊട്ടേ സഹാദ്ധ്യായിയല്ലോ കൗരവ,കേളവൻ
എൻ പ്രിയ