താൾ:Bhashabharatham Vol1.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവരൊട്ടേറെനാൾ പിന്നെയവിടെക്കേളിയാടിനാർ. 8

ഒരുനാളെന്നപോലേവം സരസം കേളിയാടവേ
ജനിപ്പിച്ചൂ മേനകയിൽ ശകുന്തളയെയാ മുനി. 9

മാലിനീനദി ചൂഴുന്ന പനിമാമലവീഥിയിൽ
മാലിനിക്കരയിൽ ഗർഭംതാനുപേക്ഷിച്ചു മേനക: 10

വേണ്ടകാര്യം ചെയ്തുടൻ താനണ്ടർകോൻമുൻപിലെത്തിനാൾ.
അഗ്ഗർഭം വിജേന സിംഹവ്യാഘ്രാകുലമഹാദേവനേ 11

കണ്ടു ചുറ്റും ശകുന്തങ്ങളിണ്ടലറ്റു വളഞ്ഞുതേ.
മാംസം കൊതിക്കും ക്രവ്യാദർ ഹിംസിച്ചീടരുതെന്നഹോ! 12

ചുറ്റും കാത്തു ശകുന്തങ്ങൾ മേനകപ്പെൺകിടാവിനെ.
ജലസ്പർശത്തിനായ്പോകുന്നവളാ വിജനസ്ഥലേ 13

ശകുന്തം കാത്തുരക്ഷിക്കുമിവളെക്കണ്ടു കാട്ടിൽ ഞാൻ.
പിന്നെ ഞാൻ കൊണ്ടുവന്നിട്ടെൻ കന്യയാക്കി വളർത്തിനേൻ

ദേഹമുണ്ടാക്കിയോൻ പ്രാണൻ കാത്തവൻ ചോർ കൊടുപ്പവൻ
ക്രമാലീ മൂവരച്ഛന്മാരെന്നത്രേ ധർമ്മശാസനം. 15

വിജനാടവിയിൽ ചുറ്റും ശകുന്താവലി കാത്തതിൽ
ശകുന്തളാഭിധീനത്തെയിവൾക്കന്നു കൊടുത്തു ഞാൻ. 16

എന്നേവമാണെൻ മകളായ് വന്നതും കേൾ ശകുന്തള
ശകുന്തളയ്ക്കും ഞാനച്ഛനാകുന്നെന്നേ വിചാരമാം. 17

ശകുന്തള പറഞ്ഞു
ചോദിച്ചവാറിപ്രകാരമോതിയാ മുനിയോടവൻ
ഈമട്ടു ഞാൻ കണ്വപുത്രിയാണെന്നോർക്കുക മന്നവ! 18

താതനെക്കണ്ടിടാത്തീ ഞാൻ താതനെന്നോർപ്പു കണ്വനെ
ഏവമെൻ കഥ ചൊന്നേൻ ഞാൻ കേട്ടവണ്ണം നരേശ്വരാ!

20


73. ശകുന്തളയുടെ ഗാന്ധർവ്വവിവാഹം

ശകുന്തളയുടെ ജനനകഥ മനസ്സിലാക്കിയ ദുഷ്യന്തൻ അവളോടു പ്രണയപ്രാർത്ഥന നടത്തുന്നു. കണ്വൻ വന്നതിനുശേഷം അതിനെപ്പറ്റി ആലോചിക്കാമെന്നു ശകുന്തള മറുപടി പറയുന്നു. ഗാന്ധർവ്വവിധിപ്രകാരമുള്ള വിവാഹം ശാസൂസമ്മതമാണെന്നു ബോദ്ധ്യപ്പെടുത്തി ദുഷ്യന്തൻ ആ മുനി കന്യകയെ സ്വീകരിക്കുന്നു. കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോകൻ ആളെ അയയ്ക്കാമെന്നു പറഞ്ഞു് ദുഷ്യന്തൻ മടങ്ങിപ്പോകുന്നു. തിരികെ ആശ്രമത്തിലെത്തിയ കണ്വൻ ഈവക വിവരങ്ങളെല്ലാം മനസ്സിലാക്കി ശകുന്തളയെ അനുമോദിക്കുന്നു. ദുഷ്യന്തൻ പറഞ്ഞു

കല്യാണീ, നീ രാജപുത്രിയല്ലോ ചൊന്നതു നോക്കിയാൽ എൻ ഭാര്യയാകെ സുശ്രോണിയമ്പിൽ ചൊല്കെന്തുവേണ്ടു ഞാൻ?

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/226&oldid=156548" എന്ന താളിൽനിന്ന് ശേഖരിച്ചത്