താൾ:Bhashabharatham Vol1.pdf/402

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇഗ്ഘോഷം ചെവിയിൽ ചെന്നു വായ്ക്കുമ്പൊഴുതിലോതിനാൻ
ധൃതരാഷ്ട്രൻ വിദുരനോടതിസന്തുഷ്ടചിത്തനായി. 14

ദൃതരാഷ്ട്രൻ പറഞ്ഞു
ക്ഷത്താവേ, ഘോഷമെന്തേവം ക്ഷുബ്ധാം ബുധിഘനസ്വപ്നം
ഉടൻ നഭസു പിളരുംപടി രംഗത്തിലേന്തുവാൻ? 15

വിദുരൻ പറഞ്ഞു
കേൾക്ക പാർത്ഥൻ മഹാരാജ, ഫൽഗുനൻ പാണ്ഡുനന്ദനൻ
അരങ്ങേറീ ചട്ടയിട്ടിട്ടരമാഗ്ഘോഷമാം പ്രഭോ‌‌ ‌! 16
ധൃതരാഷ്ട്രൻ പറഞ്ഞു
ധന്യനായ് ഞാൻ ഭാഗ്യമായ് മേ രക്ഷ കിട്ടിയെനിക്കെടോ
പൃഥാരണി*യിലുണ്ടായ പാണ്ഡവാഗ്നിത്രയത്തിനാൽ. 17

വൈശമ്പായനൻ പറഞ്ഞു
ആ രംഗം നന്ദി കൈക്കൊണ്ടന്നേരം ചെററാന്നടങ്ങവേ
ആചാര്യന്നങ്ങു കാണിച്ചാനസ്ത്രലാഘവമർജ്ജുനൻ. 18

ആഗ്നേയത്താൽ തീയുയർത്തി വാരുണത്താലെ വാരിയും
വായാവ്യത്താൽ കാറ്റു തീർത്തൂ പാർജ്ജന്യത്താൽ ഘനങ്ങളും. 19

ഭൗമത്താൽ ഭൂമിയുൾപ്പുക്കാൻ പാർവ്വതാൽ കാട്ടിയദ്രികൾ
അന്തർദ്ധാനാസ്ത്രമതിനാൽ ഹന്ത ‌! താനേ മറഞ്ഞുതേ. 20

ക്ഷണാൽ നീണ്ടോൻ ക്ഷണാൽ മുണ്ടൻ ക്ഷണാൽ തേർമുകളാണ്ടവൻ
ക്ഷണാൽ തേർക്കുള്ളുപുക്കോൻതാൻ ക്ഷണാൽ മന്നിലിറങ്ങിയോൻ. 21

മൃദു സൂഷ്മം കടു ഗുരുവിതെല്ലാമാഗ്ഗുരുപ്രിയൻ
സൗഷ്ഠവത്തോടെയ്തറുത്തൂ മുറ്റും പല ശരങ്ങളാൽ. 22

ചുററും ലോഹവരാഹത്തിൻ മുഖത്തിന്നകമേ സമം
അഞ്ചമ്പു തടയാതെയ്താനഞ്ചുമൊന്നെന്നപോലവൻ. 23

കയർ കെട്ടിത്തൂക്കിയിട്ട കാളക്കൊമ്പിന്നകത്തഹോ !
തറച്ചാനിരുപത്തൊന്നു ശരമാ വീരപുംഗവൻ 24

എന്നേവം പലതും ചാപം തന്നിലും പിന്നെ വാളിലും
ഗദയിങ്കലുമേ കാട്ടീ പല മണ്ഡലഭേദവും. 25

ഇക്കണക്കിൽ പ്രയോഗങ്ങൾ മിക്കതും തീർന്നിരിക്കവേ
സമാജം മന്ദമായി നിൽക്കേ വാദ്യഘോഷമടങ്ങവേ, 26

പടിക്കൽനിന്നു കേൾക്കായി പടുമാഹാത്മ്യസൂചകം
ഇടിവെട്ടുംവണ്ണമേററം കൊടുതാം കരനിസ്വനം. 27

കുന്നു വിള്ളുന്നിതോ ഹന്ത ! മന്നുടൻ പിളരുന്നിതോ?
അംബരത്തിൽ ജലം തിങ്ങുമംബുദം നിറയുന്നിതോ? 28

അരങ്ങത്തുള്ളവർക്കെന്നിത്തരം സംശയമായ് നൃപ !
എല്ലാവരും പടിക്കൽക്കണ്ടുല്ലാസാൽ നോക്കിനാരുടൻ. 29

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/402&oldid=156744" എന്ന താളിൽനിന്ന് ശേഖരിച്ചത്