താൾ:Bhashabharatham Vol1.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാഗങ്ങൾ സുരാസാപുത്രർ കദ്രുവിൻമക്കൾ പന്നഗർ 72


വിനതയ്ക്കോ രണ്ടു മക്കളരുണൻ ഗരുഡൻ തഥാ
എന്നേവം പെരുതാം ഭൂതവൃന്ദത്തിനുടെ സംഭവം 73

മന്നവേന്ദ്ര പറഞ്ഞേൻ ഞാൻ നന്നായൊരുവിധം വിഭോ
ഇതു കേട്ടാൽ പാപമൊക്കെ ഹതമാകും നരന്നഹോ 74

സർവ്വഞ്ജഭാവവും കിട്ടുദിവ്യസൽഗതി നേടിടാം

67.അംശാവതരണവിവരണം

ദേവന്മാരും അസുരൻമാരും താന്താങ്ങളുടെ അംശംകൊണ്ട് ഭൂമിയിൽ അവതരിക്കുന്നു.അന്നുണ്ടായിരുന്ന രാജാക്കന്മാരിൽ പലരും അസുരന്മാരുട അവതാരമാണെന്നു.കർണ്ണന്റെ ജനനകഥ.കർണ്ണൻ രാധേയനായതെങ്ങനെയാണെന്നു് കുന്ദി മാദ്രി ഗാന്ധാരി മുതലാവർ ആരുടെയൊക്കെ അവകാരമാണന്നു.പതിനാറായിരം ദേവസ്ത്രീകൾ കൃഷ്ണന്റെ ഭായ്യാർമാരാകാൻവേണ്ടി ഭൂമിയിൽവന്നു അവതരിക്കുന്നതു ജനമേജയൻ പറഞ്ഞു

ദേവ ദാനവ ഗന്ധർവ്വ നാഗ രക്ഷസജാതികൾ
സിംഹവ്യാഘ്രാദികൾ പരം പന്നഗങ്ങൾ പതത്രികൾ 1

മറ്റുള്ള സർവ്വഭൂതങ്ങളിവറ്റിന്നു യഥാക്രമം
ചെമ്മേ മനുഷ്യലോകത്തിൽ ജന്മവും കർമ്മഭേദവും 2

വിസ്തരിച്ചു ഭവാൻ ചൊല്ലിക്കേൾപ്പനുണ്ടിവനാഗ്രഹം
വൈശമ്പായനൻ പറഞ്ഞു
മനുഷ്യരായ് ജനിച്ചോരു ദേവന്മാരെയുമങ്ങനെ 3

അതിൽവെച്ചാദ്യമേ ചൊല്ലാം സർവ്വദാനവരേയുമേ
വിപ്രചിത്തിയതെന്നുള്ള ചൊല്പെടുന്നൊരു ദാനവൻ 4

ജരാസന്ധാഖ്യാനായൊരു നരനായകനായിനാൻ
ദിതിയ്ക്കു സുതനാം വീരൻ ഹിരണ്യകശിപു പ്രഭൂ 5

മനുഷ്യനായ് താൻ പിറന്നു ശിശുപാലനരേന്ദ്രനായ്
സംഹ്ലദനെന്നു പേരാണ്ടോൻ പ്രഹ്ലാദന്റെ സഹോദരൻ 6

ചൊല്ലെഴും ശല്യനായിത്തീർന്നു കല്യൻ വാൽഹികപുംഗവൻ
അനുഹ്ലാദാഖ്യനായുള്ളോരനുജൻ ഭൂരിവീര്യവാൻ 7

ധൃഷ്ടകേതുവതെന്നുള്ള ധൃഷ്ടഭൂമീശനായിനാൻ
 ശിബിയെന്നുള്ള ദൈതേയൻ നൃപ ഞാൻ മുൻപുരച്ചവൻ 8

ദ്രുമനെന്നു പുകഴ്ന്നോനായി ഭൂമി മന്നവനായിനാൻ
ബാഷ്കളാഭിധനായൊരു വിഖ്യാതാസുരസത്തമൻ 9

ഭഗദെത്താഖ്യനായ് ഭൂമിഭാഗത്തു നൃപനായി നൃപ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/206&oldid=156526" എന്ന താളിൽനിന്ന് ശേഖരിച്ചത്