താൾ:Bhashabharatham Vol1.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശുക്രൻ പറഞ്ഞു
ജര നീ മാറ്റിവച്ചാലും യഥേഷ്ടം നഹുഷാത്മജ! 41

എന്നെദ്ധ്യാനിച്ചുകൊണ്ടെന്നാൽ പിന്നെപ്പാപം വരില്ല തേ.
നിനക്കു യൗവനം തന്ന തനയൻ നാടുവാഴിയാം 42

ആയുഷ്മാനാം കീർത്തിമാനാം ബഹുസന്താനകാരിയാം.

===84.പുരുവിന്റെജരാസ്വീകാരം===

ദേവയാനിയിലും ശർമ്മിഷ്ഠയിലുമുണ്ടായ ആഞ്ചു മക്കളിൽ ആദ്യത്തെ നാലുപേരും തങ്ങളുടെ യൗവനം കൊടുത്തു അച്ഛന്റെ വാർദ്ധക്യം പകരം വാങ്ങാൻ വിസമ്മദിക്കുന്നു.കൂട്ടത്തിലിളയവനായ പുരു അച്ഛന്റെ ആഗ്രഹം നിരവേറ്റുന്നു.
<poem>
വൈശമ്പായനൻ പറഞ്ഞു
യയാതി ജരയും പൂണ്ടു പുരിയിൽ ചെന്നുചേർന്നുടൻ 1

ശ്രഷ്ഠനാകും ജ്യേഷ്ഠപുത്രൻ യദുവോടേവമോതിനാൻ.
യയാതി പറഞ്ഞു
ജരയും ചുളുവും പിന്നെ നരയും വന്നികൂടി മേ ശുക്രശാപത്താൽ യൗവനത്തിൽ തൃപ്തി വന്നതുമില്ല മേ

യദോ,നീയേറ്റുവാങ്ങെന്റെ പാപത്തെജ്ജരയൊത്തുടൻ
നിൻ യൗവനത്താൽ വിഷയസുഖം കൈകൊണ്ടിടട്ടെ ഞാൻ. 3

ആയിരത്താണ്ടു ചെന്നെങ്കിലീ യൗവനമുടൻ തവ
തിരിച്ചു തന്നു വാങ്ങീടാം ഞാൻ. 4

യദു പറഞ്ഞു
ജരക്കുണ്ടെത്രയോ ദോ‍ഷം പാനഭോജനമൂലമായ്
അതിനാൽ നൃപമൗലേ, നിൻ ജര വാങ്ങുന്നതല്ല ഞാൻ. 5

നരച്ച താടിയാം ദേഹം ജരയാലെയുലഞ്ഞുപോം
 ചൂളി വീഴും സുഖം പോകും ശക്തി മങ്ങും ചടച്ചുപോം . 6

പ്രവൃത്തിക്കെളുതല്ലാതാം പെണ്ണുങ്ങൾക്കേറെ ഹാസ്യനാം
മേ. 7

പല മക്കളുമുണ്ടങ്ങയ്ക്കെന്നെക്കാൾ പ്രിയരായ് നൃപ!
ധർമ്മജ്ഞ, ജര വാങ്ങിക്കാനന്ന്യനോടരുൾചെയ്യുക 8

യയാതി പറഞ്ഞു
എന്നൗരസസുതൻ നീ നിൻ യൗവനം തന്നിടായ്കയാൽ
താത,നിന്നുടെ മക്കൾക്കു രാജ്യം കിട്ടാതെയായ് വരും. 9

തുർവ്വസോ,നീ വാങ്ങിയാലുമെൻ പാപം ജരയെത്തുടൻ
നിൻ യൗവനത്താൽ വിഷയസുഖം നേടട്ടെയുണ്ണി, ഞാൻ. 10

ഒരായിരത്താണ്ടു ചെന്നാൽ തിരിയേ യൗവനം തരാം
തിരിച്ചിവാങ്ങിക്കൊള്ളാമെൻ പാപത്തെജ്ജരയൊത്തു ഞാൻ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/264&oldid=156590" എന്ന താളിൽനിന്ന് ശേഖരിച്ചത്