താൾ:Bhashabharatham Vol1.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

138. ദ്രുപദരാജപരാജയം

ദ്രുപദരാജാവിനെ യുദ്ധത്തിൽ തോല്പിച്ച് കെട്ടിക്കൊണ്ടുവരണമെന്നുംഅതാണു തനിക്കുള്ള ഗുരുദക്ഷിണയെന്നും ദ്രോണർ ശിഷ്യന്മാരോടു പറയുന്നു. കൗരവന്മാർ ചാടിപ്പുറപ്പെട്ടു ദ്രുപദനോടു തോറ്റു പാണ്ഡവന്മാരുടെ അടുത്തെത്തുന്നു. അർജ്ജുനനും ഭീമസേനനുംകൂടിച്ചെന്നു് ദ്രുപദനെ തോല്പിച്ചു പിട്ച്ചുകൊണ്ടുവന്നു ഗുരുവിന്റെ മുൻപിൽനിർത്തുന്നു. പാതിരാജ്യം തിരികെക്കൊടുത്തു ദ്രോണർ പാഞ്ചാലനെ വിട്ടയയ്ക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പാണ്ഡവന്മാർ ധാർത്തരാഷ്ട്രന്മാരുമസ്ത്രജ്ഞരായതിൽ
ദക്ഷിണാസമയത്തോർത്താൻ ഗുരുകാര്യത്തെയാഗ്ഗുരു 1.

പിന്നെശ്ശിഷ്യരെയൊക്കേയുമൊന്നായ് ചേർത്തോതി കുംഭജൻ
ഗുരുദക്ഷിണയായീടുന്നൊരു കാര്യം ധരാപതേ ! 2

ദ്രോണൻ പറഞ്ഞു
പാഞ്ചാലാരാജൻ ദ്രുപദനൃപനെപ്പോരിൽ വെന്നുടൻ
ആനയിപ്പിൻ നന്മ വരുമിതാണു ഗുരുദക്ഷിണ. 3

വൈശമ്പായനൻ പറഞ്ഞു
ഏവമെന്നഥ തേരേറീട്ടേവരും കലിതായുധം
ആചാര്യനൊത്തു പൊയ്ക്കൊണ്ടാരാചാര്യാർത്ഥം നടത്തുവാൻ. 4

പാഞ്ചാലന്മാരെ വെന്നേറീ താൻ ചാലേ നരപുംഗവർ
വീരനാം ദ്രുപദൻതന്റെ പുരം ഭഞ്ജിച്ചിതേറ്റവും. 5

ദുര്യോധനൻ കർണ്ണനേവം കയ്യൂക്കേറും യുയുത്സുവും
ദുശ്ശാസനൻ വികർണ്ണൻതാൻ ജലസന്ധൻ സുലോചനൻ, 6

ഇവരും മറ്റു പലരും വീര്യമേറും കുമാരകർ
ഞാൻ മുൻപു ഞാൻ മുൻപീവണ്ണമന്നേരം ക്ഷത്രിയർഷഭർ, 7

ഉടൻ തേരിൽക്കേറിയശ്വപ്പടയൊത്തു കുമാരകർ
നഗരത്തിങ്കലുൾപ്പുക്കു രാജമാർഗ്ഗത്തിലെത്തിനാർ. 8

അതുനേരത്തു പാഞ്ചാലൻ കേട്ടു വൻപട കണ്ടുടൻ
ഭ്രാതാക്കന്മാരുമായേറ്റം ത്വരയോടൊത്തിറങ്ങിനാൻ. 9

ഉടനേ സജ്ജനായ് നിന്നൂ യജ്ഞസേനമഹീപതി
ശരവർഷം ചൊരിഞ്ഞുംകൊണ്ടാർത്തിതന്നേരമേവരും. 10

ശുഭ്രമായുള്ള തേരേറീട്ടപ്പോൾ കൗരവവീരരില്യ
ജ്ഞസേനൻ ഘോരശരവർഷം വർഷിച്ചു ദുർജ്ജയൻ. 11

കുമാരർക്കുള്ളൊരാഗ്ഗർവ്വു കണ്ടു മുൻകൂട്ടിയർജ്ജുനൻ
ആലോചിച്ചോതിയാ ദ്രോണാചാര്യദ്വിജനൊടിങ്ഹനെ. 12

അർജ്ജുനൻ പറഞ്ഞു
ഇവർക്കെഴും വീമ്പു തീർന്നാൽ സാഹസം ഞങ്ങൾ ചെയ്തിടാം
പോരിൽ പാഞ്ചാല്യനെയിവർക്കെളുതല്ലാ പിടിക്കുവാൻ. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/408&oldid=156750" എന്ന താളിൽനിന്ന് ശേഖരിച്ചത്