താൾ:Bhashabharatham Vol1.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവങ്കൽനിന്നൊത്തപത്യം കൈവരും തവ നിശ്ചയം.' 15
പരിചിൽ പാർത്തുടൻ മാദ്രി സ്മരിച്ചാളശ്വിപുത്രരെ
അണഞ്ഞവരവൾക്കേകിയിണയായ് രണ്ടുമക്കളെ. 16
നകുലൻ സഹദേവൻതാൻ ലോകസുന്ദരരൂപികൾ
അവരുണ്ടായളവിലുമശരീരോക്തി കേട്ടുതേ: 17
'സത്വരൂപഗുണത്താൽ നാസത്യരൊത്തവ'രെന്നുതാൻ
തേജസ്സോടഴകാർന്നേറ്റം ഭ്രാജിച്ചാവരും പരം. 18
അവർക്കെല്ലാം പേരുമിട്ടു ശതശൃംഗനിവാസികൾ
ഭക്തികൊണ്ടും വൃത്തികൊണ്ടുമാശിസ്സെന്നതുകൊണ്ടുമേ. 19
ജ്യേഷ്ഠൻ യുധിഷ്ഠിരൻതാനായ് മദ്ധ്യമൻ ഭീമസേനനായ്
അർജ്ജുനൻ പിന്നെ മൂന്നാമൻ കൗന്തേയൻ പേർ വിളിക്കയാൽ. 21
വർഷംതോറും തിറന്നോരാക്കിമാരർ കുരുസത്തമർ
പഞ്ചപാണ്ഡവർ ശോഭിച്ചാർ പഞ്ചവർഷങ്ങൾപോലവേ. 22
മഹാസത്വർ മഹാവീര്യർ മഹാബലപരാക്രമർ
വിണ്ണോർക്കൊത്തി നന്ദനരെപ്പാണ്ഡു പാർത്തുനരാധിപൻ 23
പരമാമോദമുൾക്കൊണ്ടു പരമാനന്ദമാർന്നുതേ.
ശതശൃ ഗത്തിൽ വാണീടും സമസ്തമുനികൾക്കുമേ 24
ഇഷ്ടരായിവരത്യന്തമൃഷിപന്തീജനത്തിനും.
പാണ്ഡു മാദ്രിക്കായി വീണ്ടും പ്രേരണം ചെയ്തു കുന്തിയെ 25
രഹസ്സിൽ ചൊന്നളവവളവനോടേവമോതിനാൾ:
“ഒരിക്കൽ ചൊന്നതിൽ ദ്വന്ദ്വം പെറ്റു വഞ്ചിച്ചിതായവൾ 26
പേടിപ്പേൻ തൽപരിഭവാൽ കുത്സിതസ്ത്രീനടപ്പിതാം.
വിഡ്ഢി ഞാനിതറിഞ്ഞീലാ ദ്വന്ദ്വാഹ്വാനാൽ ഫലദ്വയം 27
എന്നാലെന്നോടിതരുളായ്ക്കെന്നാൽമേ വരമാമതും.”
മഹാബവന്മാർ പുകഴാണ്ടോരാം കുരുകുലോദ്വഹർ 28
ശൂഭലക്ഷണമൊത്തുള്ളോർ സോമാഭപ്രിയദർശനർ,
സിംഹദർപ്പർ മഹാവില്ലർ സിംഹവിക്രമഗാമികൾ 29
സിംഹഗ്രവർ മനുഷ്യേന്ദ്രർ വളർന്നാർ ദേവവിക്രമർ.
പുണ്യഹൈമവതക്കുന്നിൽ നിന്നു വാച്ചു വളർന്നവർ 30
വന്നുചേരും മുനീന്ദ്രർക്കു നന്നേ വിസ്മയമേകിനാർ.
അവരഞ്ചും മററു നൂറും കുരുവംശവിവർദ്ധനർ 31
അല്പകാലത്താൽ വളർന്നാരപ്പിലബ് ജങ്ങൾ പോലവേ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/368&oldid=156705" എന്ന താളിൽനിന്ന് ശേഖരിച്ചത്